Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം

പുരുഷന് പുരുഷത്വവും സ്ത്രീയ്ക്കു സ്ത്രീത്വവും. പ്രകൃതിയുടെ അടിസ്ഥാന നിയമം ഇതാണെന്നു പറയാം. പുരുഷനെങ്കില്‍ കരുത്ത് എന്നാണ് പ്രധാനപ്പെട്ട ഒന്ന്.

പുരുഷന് പുരുഷത്വവും സ്ത്രീയ്ക്കു സ്ത്രീത്വവും. പ്രകൃതിയുടെ അടിസ്ഥാന നിയമം ഇതാണെന്നു പറയാം. പുരുഷനെങ്കില്‍ കരുത്ത് എന്നാണ് പ്രധാനപ്പെട്ട ഒന്ന്. ഇതില്‍ മാനസികമായും ശാരീരികമായുമുള്ള കരുത്തു പെടുന്നു.പുരുഷന്റെ പൗരുഷം ചോര്‍ത്തിക്കളയുന്ന ചില പ്രധാന പ്രശ്‌നങ്ങളുണ്ട്. സെക്‌സ് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചില പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ മരുന്നുകള്‍ തേടാതിരിയ്ക്കുകയാണ് നല്ലത്. കാരണം ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയാണ് ഇത്തരം വഴികള്‍.പല പുരുഷ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ആയുര്‍വേദം. ഇതില്‍ പറയുന്ന വളരെ ലളിതമായ മരുന്നുകള്‍ പലപ്പോഴും ആരോഗ്യകരമായ ജീവിതത്തിനും ശരീരത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.ആയുര്‍വേദ പ്രകാരം പൗരുഷം വീണ്ടെടുക്കാന്‍, പുരുഷ പ്രശ്‌നങ്ങള്‍ക്കായി ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചില പ്രത്യേക വഴികളുമുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു മാത്രമല്ല, ശരീരത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കും. അത്ര ബുദ്ധിമുട്ടുള്ള മരുന്നുകളുമല്ല. എന്നാല്‍ കൃത്യമായി ചെയ്യണമെന്നു മാത്രം.പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്ത വഴികള്‍.ഉദ്ധാരണ പ്രശ്‌നങ്ങളും ബീജക്കുറവുമെല്ലാം പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിനായി ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ചില വഴികളുണ്ട്. ഇതില്‍ ഒന്നാണ് ഇരട്ടി മധുരം കൊണ്ടുള്ള ഒന്ന്. ഇരട്ടി മധുരം പൊടിച്ചത് 1 ടീസ്പൂണ്‍ തേനും നെയ്യും അര ടീസ്പൂണ്‍ വീതം ചേര്‍ത്തു കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നത്തിനു മാത്രമല്ല, ബീജോല്‍പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

തൈരിന്റെ പാട

നവര അരി കൊണ്ട് ചോറു തയ്യാറാക്കി നാലോ അഞ്ചോ സ്പൂണ്‍ ചോറില്‍ തൈരിന്റെ പാട അരിച്ചെടുത്ത് പഞ്ചസാരയും ചേര്‍ത്തിളക്കി കഴിയ്ക്കാം. ബീജക്കുറവിന് പരിഹാരമാകും. ശേഷിയും ലഭിയ്ക്കും.
നായ്ക്കുരണപ്പരിപ്പ് പൊടിച്ചതും എള്ളും
ഒരു ഗ്ലാസ് പാലില്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് ഇതില്‍ അര ടീസ്പൂണ്‍ വീതം നായ്ക്കുരണപ്പരിപ്പ് പൊടിച്ചതും എള്ളും ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ചെറിയ ചൂടില്‍ ഒരു ഗ്ലാസായി കുറയണം. കിടക്കും മുന്‍പ് 1 ഗ്ലാസ് കുടിയ്ക്കാം. ഇത് അല്‍പകാലം ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഉഴുന്ന്

മൂന്നു നാലു സ്പൂണ്‍ ഉഴുന്ന് കുതിര്‍ത്ത് വേവിച്ച്‌ അര ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് രാത്രിയില്‍ കിടക്കും മുന്‍പു കഴിച്ച്‌ പാലും കുടിയ്ക്കാം. ഇതും നല്ലൊരു വഴിയാണ്.

പാലില്‍

അമുക്കുരം പുരുഷ ശേഷിയ്ക്ക് ആയുര്‍വേദം പറയുന്ന ഒരു മരുന്നാണ്. ഒരു ഗ്ലാസ് പാലില്‍ നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് 1 ടീസ്പൂണ്‍ അമുക്കുരം പൊടിച്ചതും ചേര്‍ത്ത് തിളപ്പിച്ച്‌ 1 ഗ്ലാസാക്കി വറ്റിച്ചു രാത്രിയില്‍ കുടിയ്ക്കാം. ബീജക്കുറവിനും ശേഷിക്കുറവിനുമെല്ലാം നല്ലൊരു മരുന്നാണ്.
ശതാവരിക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞില്‍
അര ടീസ്പൂണ്‍ വീതം ശതാവരിക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞില്‍ എന്നിവ പാലില്‍ വേവിച്ച്‌ രാത്രിയില്‍ കുടിയ്ക്കാം. ഇതു സ്ത്രീകള്‍ക്കും നല്ലതാണ്.

ചുവന്ന ഉള്ളി

ചുവന്ന ഉള്ളി ബീജോല്‍പാദനത്തിനു സഹായിക്കുന്ന ഒരു മരുന്നാണ്. ചുവന്നുള്ളി അരിഞ്ഞ് വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇത് നല്ലപോലെ പതഞ്ഞുകുഴഞ്ഞു കഴിയുമ്ബോള്‍ ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചൂടാറുമ്ബോള്‍ കരയാമ്ബൂ, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
ഉലുവ. പാലിലിച്ചു തിളപ്പിച്ച്‌ ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത്
ഉലുവ. പാലിലിച്ചു തിളപ്പിച്ച്‌ ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.പല ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉലുവ സഹായിക്കും. പുരുഷനെ അലട്ടുന്ന ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഇത്.

അത്തിപ്പഴം

അത്തിപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു വഴിയാണ്. അത്തിപ്പഴം ഉണക്കിയത് പാലിലിട്ടു തിളപ്പിച്ച്‌ കഴിയ്ക്കുന്നത് റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഉദ്ധാരണത്തിനും മൂഡ് വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

ഏലയ്ക്ക

പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദംഏലയ്ക്ക പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും. നാഴി പാലില്‍ രണ്ട് ഏലയ്ക്കാ പൊടിച്ചിട്ടു തിളപ്പിച്ച്‌ ഈ പാല്‍ തണുത്ത ശേഷം ഒരു ടീസ്പൂ്ണ്‍ തേന്‍ ചേര്‍ത്തു രാത്രി കഴിയ്ക്കുന്നതും ഗുണകരമാണ്.

കുറുന്തോട്ടി

പല പുരുഷന്മാര്‍ക്കും ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒന്നാണ് സ്വപ്‌നസ്ഖലനം. ഉറക്കത്തില്‍ അറിയാതെ ബീജം പോകുന്ന
ഈ അവസ്ഥയ്ക്ക് നമ്മുടെ വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന കുറുന്തോട്ടി നല്ലൊരു മരുന്നാണ്കുറുന്തോട്ടി മുഴുവന്‍ വേരും തണ്ടും ഇലയുമെല്ലാം വെള്ളം ചേര്‍ത്തു ചതച്ച്‌ നീരെടുത്ത് 100 എംഎല്‍ വീതം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.തൃഫലചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും സ്വപ്‌നസ്ഖലനത്തിന് ഏറെ നല്ലതാണ്.

ഈന്തപ്പഴം

ഈന്തപ്പഴം പല തരത്തിലും പുരുഷന് കരുത്തേകുന്ന ഒന്നാണ് ഉണങ്ങിയ ഈന്തപ്പഴം, അശ്വഗന്ധ എന്നിവ തുല്യമായെടുത്ത് 12 മണിക്കൂര്‍ പശുവിന്‍ പാലിലിട്ടു കുതിര്‍ത്തി ഈ പാലില്‍ തന്നെ ഇത് അരച്ച ശേഷം രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പു കഴിയ്ക്കാം. ഇത് ആട്ടില്‍ പാലില്‍ കുതിര്‍ത്ത് അരച്ചു കഴിയ്ക്കുന്നത് ഇരട്ടി ഗുണം നല്‍കും. ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതില്‍ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേന്‍, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക.
കടപ്പാട്:boldsky
2.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top