Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പാവയ്ക്ക കഴിക്കുന്നത് ചിലപ്പോള്‍ പണി തരും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാവയ്ക്ക കഴിക്കുന്നത് ചിലപ്പോള്‍ പണി തരും

ഇത്തിരി കയ്പ്പൊക്കെ ഉണ്ടെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ പച്ചക്കറി വാങ്ങിക്കുമ്ബോള്‍ പ്രഥമ സ്ഥാനം നമ്മള്‍ പാവയ്ക്കയ്ക്കും നല്കാറുണ്ട്.

ഇത്തിരി കയ്പ്പൊക്കെ ഉണ്ടെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ പച്ചക്കറി വാങ്ങിക്കുമ്ബോള്‍ പ്രഥമ സ്ഥാനം നമ്മള്‍ പാവയ്ക്കയ്ക്കും നല്കാറുണ്ട്. പാവക്ക കൊണ്ടാട്ടം, പാവക്ക ഉപ്പേരി, പാവക്ക ജ്യൂസ്, പാവക്ക അച്ചാര്‍ തുടങ്ങി പല രീതിയിലും നമ്മള്‍ ഇത് ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ അത്ര ആരോഗ്യപ്രദമാണോ പാവയ്ക്ക? അമിതമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. അത് ഇവിടെയും ബാധകമാണ് എന്ന് മാത്രം. പ്രമേഹരോഗികള്‍ക്ക് പാവയ്ക്ക മികച്ച ഒരു ഓപ്ഷനാണ്. എന്നാല്‍ എന്നാല്‍ പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാവുന്ന പ്രതിപ്രവര്‍ത്തനം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം. സ്ത്രീകളില്‍ ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ ആര്‍ത്തവ കാല ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും പാവയ്ക്ക കാരണമാകും. ആര്‍ത്തവ കാലങ്ങളില്‍ അമിതമായി രക്തപ്രവാഹം ഉണ്ടാക്കാന്‍ പാവയ്ക്കയ്ക്ക് സാധിക്കും. കൂടാതെ കരളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്നത്തിലാക്കാനും പാവയ്ക്ക കാരണമാകുന്നു. ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുത്തുന്നതിനും പലപ്പോഴും പാവക്കയുടെ അമിതോപയോഗം കാരണമാകാം. ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

കടപ്പാട്:malayalam express

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top