Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പാകം ചെയ്ത ചീര വീണ്ടും ചൂടാക്കും മുമ്പ് ഒരു മുന്നറിയിപ്പ്.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പാകം ചെയ്ത ചീര വീണ്ടും ചൂടാക്കും മുമ്പ് ഒരു മുന്നറിയിപ്പ്.

പാകം ചെയ്ത ചീര വീണ്ടും ചൂടാക്കും മുമ്പ് ഒരു മുന്നറിയിപ്പ്.
പോപ്പെയ് ദി സെയ്​ലർ' എന്ന കാര്‍ട്ടൂണ്‍ കണ്ടിട്ടുള്ള കുട്ടികള്‍ക്ക് അറിയാവുന്ന ഒരു വസ്തുതയാണ്, പോപ്പെയുടെ ശക്തിയുടെ ഉറവിടം 'ചീര' ആണെന്ന്. എപ്പോഴെങ്കിലും പോപ്പെയ് അപകടങ്ങളില്‍ അകപ്പെടുകയോ, ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വരികയോ ചെയ്യുകയാണെങ്കില്‍, തന്റെ കൈവശമുള്ള ചെറിയ ടിന്നില്‍ നിന്ന് കൊത്തിയരിഞ്ഞ ചീരയുടെ ഇലകള്‍ കഴിക്കുകയും അതോടെ അദ്ദേഹത്തിന്റെ കൈകളിലെ മസിലുകള്‍ വികസിക്കുകയും അതുവഴി അദ്ദേഹത്തിന് പൂര്‍വാധികം ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
ഇങ്ങനെ നവീന ശക്തിയാര്‍ജിച്ച ശരീരം അദ്ദേഹത്തെ ശത്രുക്കളെ നേരിടാന്‍ സഹായിക്കുകയും അതുവഴി ആപത്ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. അങ്ങനെ പോപ്പ്‌പോയ് ദി സൈലര്‍ കുറച്ചൊന്നുമല്ല ആ തലമുറയുടെ ഭക്ഷ്യസങ്കല്പങ്ങളില്‍ ചീരയെ 'ഐതിഹാസിക പദവി'യിലേക്ക്' ഉയര്‍ത്തിയത്. ചീര എന്നത് നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ നട്ടു വളര്‍ത്താവുന്ന ഒരു ഇലക്കറിയാണ്. ചീര തന്നെയാണ് ഇലവര്‍ഗങ്ങളില്‍ ഏറ്റവുമധികം പോഷകങ്ങള്‍ നല്‍കുന്നതും. ജീവകം-എ, ജീവകം -സി, ജീവകം-കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.
വിവിധയിനം ചീരകള്‍ കാണപ്പെടാറുണ്ട്. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര), നീര്‍ച്ചീര എന്നിവ അവയില്‍ ചിലതാണ്. വിവിധ വലിപ്പത്തിലും നിറത്തിലുമുള്ള ചീരച്ചെടികളുണ്ട്. 100 ഗ്രാം (3.5 oz) ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ചതുപോലെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സാണ് ചീര.
ചീരയുടെ ദോഷവശങ്ങള്‍
ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചില അസുഖങ്ങളുള്ളവര്‍ക്കു ഇത് കഴിക്കുന്നതു വഴി ദോഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഉദാഹരണത്തിന്: കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകുകയാണെങ്കില്‍ കൂടുതല്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. അതിനാല്‍, ഇവര്‍ അമിതമായി ചീര കഴിക്കുന്നത് അവയില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ എത്തിക്കുകയും അതുവഴി രോഗം വഷളാവാന്‍ സാധ്യതയുമുണ്ട്.
ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ (ബ്ലഡ് തിന്നിങ്) മരുന്നുകള്‍ കഴിക്കുന്നവര്‍ കരുതലോടെ വേണം ഇവ ഭക്ഷ്യരീതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.
ചീരയില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചുടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ തീര്‍ച്ചയായും ഇങ്ങനെ, പാചകംചെയ്ത ചീര പലയാവര്‍ത്തി ചൂടാക്കി കഴിക്കരുത്.
ചീരകളില്‍ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായി മിക്കവാറും കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുക സാധാരണമാണ്. അതിനാല്‍ നമ്മുടെ പക്കല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന ചീരയില്‍ കീടനാശിനികളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. വെള്ളവും മഞ്ഞളും ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.
ആര്യ ഉണ്ണി
കടപ്പാട്
2.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top