Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പൊടിശല്യം മാറാന്‍ എന്തൊക്കെ ചെയ്യാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊടിശല്യം മാറാന്‍ എന്തൊക്കെ ചെയ്യാം

പൊടിചിലര്‍ക്ക് ഭയങ്കര പ്രശ്നമാണ് എന്നാല്‍ പുറത്തിറങ്ങിയാല്‍ പൊടിയടിക്കാതെ വീട്ടില്‍ തിരിച്ചെത്തില്ലെന്ന അവസ്ഥയാണിപ്പോള്‍. പൊടിക്കൊപ്പം പുകശല്യം കൂടിയാകുമ്ബോള്‍ പറയുകയും വേണ്ട.

പൊടിചിലര്‍ക്ക് ഭയങ്കര പ്രശ്നമാണ് എന്നാല്‍ പുറത്തിറങ്ങിയാല്‍ പൊടിയടിക്കാതെ വീട്ടില്‍ തിരിച്ചെത്തില്ലെന്ന അവസ്ഥയാണിപ്പോള്‍. പൊടിക്കൊപ്പം പുകശല്യം കൂടിയാകുമ്ബോള്‍ പറയുകയും വേണ്ട. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഇന്ന് കൂടിവരുന്നതിന്റെ പ്രധാന വില്ലനും പൊടിയാണ്.

വളരെ ചെറിയ കണികകളാണ് പൊടികള്‍. അവ വായുവില്‍ തങ്ങിനില്‍ക്കുന്നു. സാധാരണ ഇവ ദൃശ്യമല്ല. വളരെയധികമുള്ളപ്പോള്‍ പുകപോലെ കാണും. രണ്ടുതരം പൊടികളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസുകളിലും കാണുന്ന പൊടികള്‍. രണ്ട് അന്തരീക്ഷത്തില്‍ കാണുന്നവ.

പത്ത് മൈക്രോണില്‍ താഴെയുള്ള പൊടിയാണ് നഗരത്തിലെ അന്തരീക്ഷത്തില്‍ കാണുന്നത്. ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെങ്കിലും കാണാന്‍ സാധിക്കില്ല മാത്രമല്ല, അഞ്ച് മൈക്രോണില്‍ താഴെയുള്ള എല്ലാ പൊടിപടലങ്ങളും നേരിട്ട് മൂക്കിലേക്ക് കടക്കും. ഇത് ശ്വാസകോശത്തിലെ അടിത്തട്ടില്‍ കടന്ന് അവിടെയുള്ള കോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കും അതിന്റെ ഫലമായി ശ്വാസോച്ഛ്വാസത്തിനുള്ള ശേഷി കുറയാനും ലങ് ഫൈബ്രോസിസിനും വരെ സാധ്യതയുണ്ട്.ഇനി

പൊടിശല്യം മറികടക്കാന്‍ എന്തൊക്കെ ചെയ്യാം

പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍ക്കുക പുറത്തുപോകുമ്ബോള്‍ മാസ്‌ക് ധരിക്കുക

ഇരുചക്രവാഹനക്കാര്‍ മുഖവും മൂക്കും മൂടുന്ന ഹെല്‍മറ്റ് ധരിക്കണം പുറത്തുനിന്നുള്ള പുക വീടിനകത്തേക്ക് കയറാതിരിക്കാന്‍ ശ്രദ്ധിക്കുക അലര്‍ജിയുള്ള ആളുകളില്‍ സ്ഥിരമായി തുമ്മല്‍, കണ്ണുചൊറിച്ചില്‍, തൊണ്ടകടി, അമിതമായുള്ള കഫം എന്നിവയുണ്ടാകുന്നു കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണുപോലുള്ള രോഗങ്ങള്‍ വരാം അമിതമായി പൊടിയടിച്ചാല്‍ ശ്വാസതടസ്സം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു പൊടിയില്‍ നിന്നും കഴിവതും മാറി നില്‍ക്കുക

കടപ്പാട്:preslive

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top