കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കുന്ന അശ്രദ്ധയാണ് ഇങ്ങനെ പറയാന്‍ കാരണം. എന്നാല്‍ ജീവിതാന്ത്യം വരെ പൂര്‍ണ്ണകാഴ്ച ആഗ്രഹിക്കുന്നവരുമാണ്. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം
കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.
പ്രായമായവരില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന നേത്രരോഗമാണ് വെള്ളെഴുത്ത്. പ്രസ്ബയോപിയ എന്നറിയപ്പെടുന്ന ഈ രോഗം നാല്‍പതുവയസിനുമുകളില്‍ പ്രായമുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഈ പ്രായത്തിന് മുന്‍പുതന്നെ വെള്ളെഴുത്ത് ബാധിക്കുന്നതായി കണ്ടുവരുന്നു.
കണ്ണിനുള്ളിലെ ലെന്‍സിന് കട്ടി കൂടുന്നതും ചലനശേഷി നഷ്ടപ്പെടുന്നതുമാണ് വെള്ളെഴുത്തിന് കാരണം. ദൃഷ്ടി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകുമെന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ അവ്യക്തതയും തലവേദനയും കൂടെ കണ്ടുവരുന്നു. അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ബൈഫോക്കല്‍ ലെന്‍സുള്ള കണ്ണാടി ഉപയോഗിച്ചാല്‍ കാഴ്ചയിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. തലവേദനയും കുറഞ്ഞുകിട്ടും
അവസാനം പരിഷ്കരിച്ചത് : 5/16/2020