Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നെറ്റിയില്‍ ചന്ദനം തേച്ചാല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നെറ്റിയില്‍ ചന്ദനം തേച്ചാല്‍

നെറ്റിയില്‍ ചാര്‍ത്തുന്ന വിശുദ്ധവസ്തുവായ ചന്ദനക്കുറി അല്ലെങ്കില്‍ തിലകത്തിനു പ്രത്യേകിച്ച്‌ നാം ഇന്ത്യക്കാര്‍ ഒരുപാട് പ്രാധാന്യം നല്‍കുന്നു.

നെറ്റിയില്‍ ചാര്‍ത്തുന്ന വിശുദ്ധവസ്തുവായ ചന്ദനക്കുറി അല്ലെങ്കില്‍ തിലകത്തിനു പ്രത്യേകിച്ച്‌ നാം ഇന്ത്യക്കാര്‍ ഒരുപാട് പ്രാധാന്യം നല്‍കുന്നു. മഞ്ഞചന്ദന തിലകം പ്രയോഗിക്കുന്നത് ഇന്ത്യയിലെ ഒരു സാധാരണ രീതിയാണ്. നെറ്റിയില്‍ ചന്ദനം പ്രയോഗിക്കുന്നതിന്റെ മതപരമായ പ്രാധാന്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കാം. എങ്കിലും ഇതിനു ശാസ്ത്രീയമായ പല ഗുണഗണങ്ങളും ഉണ്ട്..

ചന്ദനതിലകത്തിന്റെ  പ്രാധാന്യം

നമ്മള്‍ സാധാരണയായി ചന്ദനം തേയ്ക്കുന്നത് പുരികങ്ങളുടെ നടുവിലാണ്. ഈ സ്ഥലം 'അഗ്ന ചക്ര' എന്ന് അറിയപ്പെടുന്നു. യോഗി ശാസ്ത്രത്തില്‍, ഈ ചക്രം അല്ലെങ്കില്‍ ഊര്‍ജ്ജത്തിന്റെ മാര്‍ഗ്ഗം മൂന്നാമത്തെ കണ്ണ് എന്ന് വിളിക്കപ്പെടുന്നു, ഇവിടെ അത്യന്തം ഊര്‍ജ്ജശക്തി ഉള്ളതാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. മൂന്നാം കണ്ണ് ഉണര്‍വിന്റെ ഒരു സ്ഥാനം സൂചിപ്പിക്കുന്നു, കൂടാതെ നിങ്ങള്‍ ആത്മീയ ശാസ്ത്രങ്ങള്‍ പിന്തുടരുമ്ബോള്‍ സാധാരണയായി ഈ കണ്ണ് ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഇവിടെ ചന്ദനക്കുറി അല്ലെങ്കില്‍ തിലകം ധരിക്കുന്നതിന്റെ സ്വാഭാവിക കാരണം കൂടിയാണ് ഇത്.

ദൃഷ്ടികേന്ദ്രവും ഏകാഗ്രതയും

നമ്മിലെ മൂന്നാം കണ്ണിനെക്കുറിച്ചു ആത്മീയ ഗുരുവായ ശ്രീ ശ്രീ രവി ശങ്കര്‍ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യാറുണ്ട്. അദ്ദേഹം പറയുന്നതനുസരിച്ചു നമ്മുടെ നെറ്റിയില്‍ ചന്ദനം പ്രയോഗിക്കുന്നത് നമ്മുടെ ഏകാക്രത വര്‍ധിപ്പിക്കുകയും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ തണുപ്പേകുന്ന ചന്ദനത്തിനു നമ്മുടെ ശരീരത്തെയും മനസ്സിനെയും തണുപ്പിക്കാനുള്ള കഴിവുമുണ്ട്.

തലവേദനയില്‍ നിന്നും ആശ്വാസം

ചൈനീസ് അക്യൂപ്രഷര്‍ ശാസ്ത്രമനുസരിച്ചു, പുരികങ്ങള്‍ക്ക് ഇടയിലുള്ള സ്ഥലം നാഡികളുടെ ഒരു കേന്ദ്ര ബിന്ദുവായി കണക്കാക്കപ്പെടുന്നു. അവിടെ തടവുന്നത് തലവേദനയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും. അതിനാല്‍, നിങ്ങളുടെ നെറ്റിയില്‍ ചന്ദനം തേയ്ക്കുന്നത് ഞരമ്ബുകള്‍ തണുപ്പിക്കുന്നതിനും, അമിതമായ സൂര്യപ്രകാശം കൊണ്ടുള്ള തലവേദന ഒഴിവാക്കാനും സഹായിക്കും. തലവേദനയെ ചെറുത്തുനിര്‍ത്തുന്നതിനുള്ള ചില സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്.

നല്ല രീതിയില്‍ നിലനിര്‍ത്തുന്നു

നമ്മുടെ മൂന്നാമത്തെ കണ്ണ് നമ്മുടെ ഉപബോധമനസ്സ്, വിവിധ ചിന്താ പ്രക്രിയകള്‍ കടന്നു പോകുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു. ഈ ചക്രയില്‍ കൂടി ദുഷ് ചിന്തകള്‍ കടന്നു നമ്മളില്‍ നിഷേധാത്മകമായ ഊര്‍ജ്ജം രൂപപ്പെടുന്നു. അവിടെ ചന്ദനക്കുറി വയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന പ്രതികൂല ഊര്‍ജ്ജം തടയപ്പെടുന്നു.ഉറക്കമില്ലായ്മ,മാനസിക സമ്മര്‍ദ്ധം എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുന്നു സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു ആയുര്‍വേദ വിദ്യയാണ്.
കടപ്പാട്:boldsky
2.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top