ആധുനിക കാലത്തെ അന്തരീക്ഷ മലിനീകരണങ്ങള്‍ ശരീരത്തില്‍ എന്തെല്ലാം തരത്തിലുള്ള ആഘാതമാണ് ഏല്‍പ്പിക്കുന്നത് എന്ന് നമുക്ക് തന്നെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. അകാല വാര്‍ദ്ധക്യം എന്ന ഒരു പുതിയ അവസ്ഥ ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ ശരിരത്തില്‍ നിത്യ യൌവ്വനം നില നിര്‍ത്താന്‍ നമ്മുടെ നട്ടില്‍ കാണപ്പെടുന്ന ഒരു കുഞ്ഞന്‍ ഇലക്ക് സാധിക്കും ബ്രഹ്മിയെക്കുറിച്ചാണ് പറയുന്നത്.

നമ്മുടെ കണ്ണില്‍ അത്ര പെട്ടന്ന് പെടാത്ത കുഞ്ഞന്‍ ഇലയാണ് ബ്രഹ്മി. ബുദ്ധി വളര്‍ച്ചക്കായി ബ്രഹ്മി ഇല കഴിച്ച ബാല്യത്തെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ഓര്‍മ്മയുണ്ടാകും. പരന്ന കുഞ്ഞല്‍ ഇലകളോടുകൂടിയ ഒരു സസ്യമാണ് ബ്രഹ്മി.

നാം ചിന്തിക്കുന്നതിനുമപ്പുറത്താണ് ബ്രഹ്മി നമുക്ക നല്കുന്ന ഗുണങ്ങള്‍.

കുട്ടികള്‍ക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകള്‍ക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളര്‍ച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുള്ല ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം. ചര്‍മ സംരക്ഷനത്തിന് ഇത് ധൈര്യ പൂര്‍വം ഉപയോഗിക്കാം. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്കെതിരെ ഇത് ഹലപ്രദമായി പ്രവര്‍ത്തിക്കും.

ഉറക്കക്കുറവ് പോലുള്ള ആധുനിക കാല പ്രശ്നങ്ങള്‍ക്ക് ബ്രഹ്മിയെക്കാള്‍ നല്ല ഒരു ഔഷധം ഇല്ലെന്നുതനെ പറയാം. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് ഇത് ഇത് പ്രമേഹത്തെ തടയുന്നു. രക്തത്തിലെ വിഷാംശത്തെ പുറന്തള്ളാനും ബ്രഹ്മി അത്യുത്തമമാണ്