Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നിത്യജീവിതത്തിൽ മുളയുടെ പങ്ക്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നിത്യജീവിതത്തിൽ മുളയുടെ പങ്ക്

മുളയെന്ന ഔഷധത്തെ അറിയാം.

നിത്യജീവിതത്തിൽ മുളയുടെ സ്വാധീനം

പുല്ലു വർഗത്തിലെ രാജാവായ മുളയുടെ ജന്മദേശം ഇന്ത്യയാണ്. പുൽ വർഗ്ഗത്തിലെ ഏറ്റവും വലിയ  ചെടിയെന്ന സവിശേഷത മുളക്കുണ്ട്. ഇളം പച്ച നിറത്തിലുള്ള ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ് . മുളയൊരു ഏകപുഷ്പിയാണ് .ഇതിലെ ഏറ്റവും വലിയ ഇനമാണ് ഭീമൻമുള . ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.മുളയുടെ ഫലത്തിന് ഗോതമ്പുമണിയുമായി സാദൃശ്യമുണ്ട്. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോ വരെ ഭാരവും കാണപ്പെടുന്നു. മുളയിലെ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കും. എന്നാൽ ചിലത് ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളു. മുളയുടെ പ്രധാന സവിശേഷത പൂക്കുന്നതിനു രണ്ടു വർഷം മുമ്പ് മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതുമുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും എന്നാത് .
വാണിജ്യപരമായും, കരകൗശലപരമായും  വളരെയേറെ ഉപയോഗമുള്ള ഒന്നാണ് മുള . കടലാസ് നിർമ്മാണം ,കർട്ടൻ ,ഓടക്കുഴൽ ,കൊട്ട ,ഏണി തുടങ്ങിയവ കൂടാതെ നിരവധി കരകൗശല വസ്തുകളുടെ നിർന്മാണതിനും മുള വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യ സംരക്ഷത്തിനും ഈ ചെടി പിന്നിൽ അല്ല . ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുളയുടെ തളിര് ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. മുളയുടെ കൂമ്പ് അച്ചാറിന് നല്ലതാണ്. മുളയരി വളരെ ഔഷധ ഗുണമുള്ള ഭക്ഷ്യവസ്തുവാണ്.
ആദിവാസികളുടെ ജീവിതത്തിൽ മുള ഒഴിച്ചുകൂടാനാവത്തതാണ്. ഇന്ത്യയിലെ പലയിടങ്ങളിലും ഉള്ള  ഈ വിഭാഗം  മുളയെ അവരുടെ ജീവിതത്തിലെ ഭാഗമായാണ് കാണുന്നത്. ഇരുമ്പ് ,ഇഷ്ടിക ,സിമന്റ് എന്ന വസ്തുകൾക്ക് പകരമായാണ് അവർ മുള ഉപയോഗിച്ചത്.  ആയുധ നിർമ്മാണത്തിനും ഇവർ മുള ഉപയോഗിച്ചിരുന്നു. കെണികൾ ,കത്തികൾ ,കുന്തം തുടങ്ങിയവയിൽ എല്ലാം മുള ഉപയോഗിക്കും .പണ്ടുകാലത്ത് കേരളത്തിലെ കാർഷികവൃത്തിയിൽ മുള കൊണ്ടുള്ള  ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് . തൊ കൊട്ട  ,വട്ടി ,മുറം ,അളവു പാത്രം ,പാചകോപകരണം  തുടങ്ങിയവ ഇതിനുദാഹരണമാണ് .
ബാംബൂസ, ഡെൻഡ്രാകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നിങ്ങനെ മുളയുടെ ജനുസ്സുകളെ പ്രധാനമായും  മൂന്നായിതിരിക്കുന്നു . വിപ്ലവകാലത്ത് ചരിത്രരേഖകൾ കേടു വരാതിരിക്കാൻ മുളയുടെ ഉള്ളിൽ സൂക്ഷിച്ചു എന്നതാണ് മുളയുടെ  ചരിത്രമായി വിശേഷിപ്പിക്കുന്നത് .മുളയുടെ  വേര് ,മുട്ട് ,തളിരില ,മുളയരി ,കൂമ്പ് എന്നിവ ഔഷധ ഗുണങ്ങളുള്ള ഭാഗങ്ങളാണ് .പാവപ്പെട്ടവന്റെ തടി എന്ന വിശേഷണവും മുളയ്ക്കുണ്ട്. ഏറ്റവും കൂടുതൽ മുള ഉപഭോക്കാക്കളുള്ളത് ജപ്പാനിലാണ്.
മറ്റു വൃക്ഷങ്ങളേക്കാൾ  മുപ്പതു ശതമാനം അധികം ഓക്സിജൻ ഉല്പാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നു എന്ന പ്രത്യേക തയും ഈ ചെടിക്ക് സ്വന്തം .സെപ്റ്റംബർ 19-ന് ലോകമുളദിനമായും നാം ആചരിക്കുന്നു.

ആര്യ ഉണ്ണി

3.55555555556
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top