Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നവജാതശിശുവിനു വേണ്ടി തയ്യാറെടുക്കുന്നത്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നവജാതശിശുവിനു വേണ്ടി തയ്യാറെടുക്കുന്നത്

ഗര്‍ഭകാലം ഒരു സ്ത്രീക്ക് മാറ്റങ്ങളുടെ കാലമാണ്. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗര്‍ഭകാലം പൂര്‍ത്തിയാവുന്നതോടെ ഒരു പുതിയ ജീവന്‍ ലോകത്തിലേക്ക് വരുകയാണ്.

ഗര്‍ഭകാലം ഒരു സ്ത്രീക്ക് മാറ്റങ്ങളുടെ കാലമാണ്. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗര്‍ഭകാലം പൂര്‍ത്തിയാവുന്നതോടെ ഒരു പുതിയ ജീവന്‍ ലോകത്തിലേക്ക് വരുകയാണ്. അതിനെ സ്വാഗതം ചെയ്യാന്‍ കുറെ തയ്യാറെടുപ്പുകള്‍ നടത്തിയേ തീരൂ.
ഇനി സ്വന്തമായി ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ അമ്മ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നു നോക്കാം. കുഞ്ഞുണ്ടാകാന്‍ പോകുന്നതാലോചിച്ച്‌ അമ്മ വല്ലാത്ത സന്തോഷത്തിലും ആവേശത്തിലുമായിരിക്കും. കൂട്ടത്തില്‍ ചെറുതല്ലാത്ത രീതിയില്‍ പരിഭ്രമവും അമ്മക്കുണ്ടാവും. കുഞ്ഞ് ഉണ്ടായിക്കഴിയുമ്ബോള്‍ പ്രതിസന്ധികളും ആവശ്യങ്ങളും മിന്നല്‍ പോലെയാണ് വരുക. കൃത്യമായ തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണ്.

ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍

ആദ്യമായി ചെയ്യേണ്ടത് ഒരു നല്ല ശിശുരോഗവിദഗ്ദ്ധനെ കണ്ടു പിടിക്കുകയാണ്. ജനിച്ച ആദ്യത്തെ കുറച്ച്‌ ആഴ്ചകളില്‍ കുഞ്ഞിനെ പലതവണ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകേണ്ടതായി വരും. താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ഡോക്ടറെ കണ്ടുപിടിക്കണം. സുഹൃത്തുക്കളുടെ സഹായം തേടാം. അമ്മ സ്ഥിരമായി കാണുന്ന ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടാം. മൂന്നോ നാലോ ഡോക്ടര്‍മാരുടെ അഡ്രസ്സ്, ഫോണ്‍ നമ്ബര്‍, അവര്‍ ഏപ്പോഴൊക്കെയാണ് രോഗികളെ കാണുന്നത്, അവര്‍ ഏത് ആശുപത്രിയില്‍ ജോലി ചെയ്യുന്നു എന്നതിനെപ്പറ്റിയൊക്കെ വ്യക്തമായ ധാരണ വേണം.
പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. ജോലിയുള്ള അമ്മയാണെങ്കില്‍ ഒാഫീസില്‍ ആ കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കണം. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്തൊക്കെ കിട്ടുമെന്നും മനസ്സിലാക്കണം. നവജാതശിശുവിനു എപ്പോള്‍ മുതല്‍ ആനുകൂല്യങ്ങള്‍ കിട്ടുമെന്നു മനസ്സിലാക്കണം.

നിയമക്രമങ്ങള്‍

കുഞ്ഞിനു ഏറ്റവും അത്യാവശ്യമുള്ള ഒരു രേഖയാണ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്. അത് ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. ജനിച്ച ഉടനെ അധികം താമസിയാതെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. വൈകുന്തോറും നടപടി ക്രമങ്ങള്‍ ബുദ്ധിമുട്ടായി തീരും. കുട്ടിയോടനുബന്ധിച്ചുള്ള എല്ലാ നിയമക്രമങ്ങള്‍ക്കും ബര്‍ത്ത് സര്‍്ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.
കുഞ്ഞിനു ധാരാളം സാധനങ്ങള്‍ ആവശ്യമായി വരും. ഉദാഹരണത്തിനു നാപ്പികള്‍, ഡയപ്പറുകള്‍, തൊട്ടില്‍, ഫീഡിങ് ബോട്ടില്‍ തുടങ്ങിയവ. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ എന്തൊക്കെ സാധനങ്ങള്‍ വേണമെന്നു ഒരു കണക്കെടുപ്പ് നടത്തി അവ വാങ്ങി വെക്കണം. കുഞ്ഞുങ്ങളുടെ സാധനങ്ങള്‍ കിട്ടുന്ന കടകള്‍ വീടിനടുത്ത് എവിടെയുണ്ടെന്നു മനസ്സിലാക്കി വെക്കണം. കാരണം എത്രയൊക്കെ സാധനങ്ങള്‍ കരുതി വെച്ചാലും പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകും. അപ്പോള്‍ കുഞ്ഞിനു വേണ്ട സാധനങ്ങള്‍ എവിടെ കിട്ടുമെന്നു അറിഞ്ഞിരിക്കണം.
കുഞ്ഞിനോടൊപ്പം തന്നെ അമ്മക്കും ഒരുപാട് പുതിയ സാധനങ്ങള്‍ ആവശ്യമായി വരും. അമ്മയുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമാണിത്. ശാരീരികമായി ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനനുസരിച്ച്‌ പുതിയ സാധനങ്ങളും ആവശ്യമായി വരും. അമ്മക്ക് അത്യാവശ്യമായി വേണ്ടി വരുന്ന പുതിയ സാധനങ്ങള്‍ നഴ്സിങ് ബ്രാ, നഴ്സിങ് ഗൌണ്‍, സാനിറ്ററി പാഡുകള്‍ എന്നിവയൊക്കെയാണ്. മിക്കവാറും ഈ സാധനങ്ങള്‍ ബേബി സ്റ്റോറുകളില്‍ ലഭ്യമായിരിക്കും. അങ്ങനെയില്ലെങ്കില്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എല്ലാം നേരത്തെ വാങ്ങി കരുതുന്നതാണുചിതം.

അമ്മയുടെ ആവശ്യങ്ങള്‍

കുഞ്ഞിനെ നോക്കാനുള്ള ആയ അല്ലെങ്കില്‍ സഹായിയെ നേരത്തെ കണ്ടെത്തണം. അന്വേഷണം നേരത്തെ ആരംഭിക്കണം. അമ്മയുടെ ആവശ്യങ്ങള്‍ എന്താണെന്നതിനനുസരിച്ചിരിക്കണം സഹായിയുടെ വരവും. ജോലിക്കു പോകുന്ന അമ്മക്ക് അതനുസരിച്ച്‌ ആളെ നോക്കണം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാം. പെട്ടെന്നു ഒരു പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാകുന്നവരുടെ ഒരു ലിസ്റ്റ് കയ്യില്‍ കരുതണം. കോണ്‍ടാക്‌ട് നമ്ബര്‍, അഡ്രസ്സ്, വെരിഫിക്കേഷന്‍ ആവശ്യമുണ്ടെങ്കില്‍ അത് എന്നിവയെല്ലാം നേരത്തെ ചെയ്തു വെക്കണം. കുഞ്ഞു ജനിക്കുന്നതിനു മുന്‍പ് തന്നെ ഇതെല്ലാം തീര്‍ത്തു വെക്കണം. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ അമ്മക്ക് മറ്റു കാര്യങ്ങള്‍ക്ക് അധികം സമയം കണ്ടെത്താനാവില്ല.
കുഞ്ഞ് വരുന്നതോടെ ആദ്യത്തെ കുറെ ആഴ്ചകള്‍ അമ്മ നല്ല തിരക്കിലായിരിക്കും. വിശദമായ പാചകങ്ങള്‍ക്കൊന്നും അമ്മക്ക് സമയം കിട്ടില്ല. എളുപ്പത്തില്‍ ചെയ്യാവുന്ന കുറെ നല്ല പാചകകുറിപ്പുകള്‍ കയ്യില്‍ കരുതണം. കുഞ്ഞ് വരുന്നതിനു മുന്‍പ് തന്നെ അവ പരീക്ഷിച്ച്‌ നോക്കുകയും വേണം. പോഷകങ്ങള്‍ക്കും രുചിക്കും തുല്യ പ്രാധാന്യം കൊടുക്കണം. പങ്കാളിയെ പാചകത്തില്‍ ഉള്‍പ്പെടുത്തണം. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പങ്കാളിക്ക് അമ്മയെ സഹായിക്കാനാവും.
ഒരു കൊച്ചു കുഞ്ഞ് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. പങ്കാളിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹായം കൂടിയേ കഴിയൂ. കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ എല്ലാവരുമായും സംസാരിച്ച്‌ ഒരു പ്ലാന്‍ തയ്യാറാക്കി വെക്കണം. ആര്‍ക്ക് എന്തു സഹായം ചെയ്യാനാവുമെന്നു ചോദിക്കണം. വീട്ടിലെ എല്ലാ അംഗങ്ങളെയും ശിശുപരിചരണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് കുഞ്ഞുമായി ഒരു നല്ല ആത്മബന്ധം ഉണ്ടാകും. ശിശുപരിചരണത്തിന്റെ വിവിധ വശങ്ങള്‍ എല്ലാവരും മനസ്സിലാക്കുകയും ചെയ്യും. അമ്മക്ക് നല്ല സഹായം ലഭിക്കും. അമ്മക്ക് ഒരുവേള അത്യാവശ്യമായി എവിടെയെങ്കിലും പോകേണ്ടി വന്നാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് കുഞ്ഞിന്റെ കാര്യങ്ങള്‍ മുടക്കം കൂടാതെ നിര്‍വഹിക്കാനാവും.

പങ്കാളിയുമായുള്ള ബന്ധം

കുഞ്ഞ് വരുന്നതോടെ ജീവിതച്ചെലവുകള്‍ ഇരട്ടിയാവും. അതനുസരിച്ച്‌ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. കുഞ്ഞിനു വേണ്ടി വരുന്ന ചിലവുകള്‍, സഹായിക്കുള്ള ശമ്ബളം എന്നിവയൊക്കെ കുടുംബ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചേ മതിയാവൂ. കൂടാതെ കുഞ്ഞിന്റെ ഭാവിക്കു വേണ്ടിയുള്ള കരുതല്‍ അക്കൌണ്ടും തുടങ്ങേണ്ടതാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ കുഞ്ഞിന്റെ വരവിനു മുന്‍പ് ആലോചിച്ച്‌ തയ്യാറാക്കണം.
കുഞ്ഞ് വരുന്നതോടെ അമ്മക്ക് പങ്കാളിയുമായി അധിക സമയം ചിലവഴിക്കാന്‍ പറ്റാതെയാകും. സ്നേഹത്തിനും കരുതലിനും കുറവ് വരാതെ പങ്കാളിയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകണം. കുഞ്ഞ് രണ്ടു പേരുടെയും ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കിപ്പെരുമാറാന്‍ രണ്ടാളും തയ്യാറാകണം. രണ്ടാള്‍ക്കും പരസ്പരം ആവശ്യമാണെന്ന് മനസ്സിലാക്കി കൊണ്ടു പെരുമാറുകയും പ്രവര്‍ത്തിക്കുകയും വേണം. കുഞ്ഞിന്റെ പരിചരണത്തില്‍ പങ്കാളിയെ ഉള്‍പ്പെടുത്തണം. പങ്കാളിയുടെ സഹായം ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറയണം. അപ്പോള്‍ പങ്കാളിയും പരിചരണത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കാനും സഹായിക്കാനും തയ്യാറാവും.
കടപ്പാട്:boldsky
3.05263157895
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top