অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊച്ചു കൊച്ചു ആരോഗ്യകാര്യങ്ങള്

കൊച്ചു കൊച്ചു ആരോഗ്യകാര്യങ്ങള്

  1. ക്ഷീണം അകറ്റാൻ അഞ്ച് വഴികൾ...
  2. കറിവേപ്പില അഴകിനും ആരോഗ്യത്തിനും...
  3. വിവാഹ ദിനം
  4. പഴത്തൊലി കഴിച്ച് തടികുറയ്ക്കാം….!
  5. ചക്ക
  6. സെല്‍ഫോണ്‍
  7. ചുവന്നുള്ളി + സബോള
  8. ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത് ...
  9. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി
  10. തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം...
  11. ചൂടാക്കിയ എണ്ണ ആവർത്തിച്ച് ഉപയോഗിച്ചാൽ എന്താ കുഴപ്പം? എത്ര തവണ ഉപയോഗിക്കാം?
  12. സൈനസൈറ്റിസനെ നേരിടാം ശ്രദ്ധയോടെ...
  13. അർശസ് അകറ്റാൻ ഒറ്റമൂലി ....
  14. അച്ചാറിൻറെ ആരോഗ്യ ഗുണങ്ങൾ…!
  15. നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി...
  16. സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്‍
  17. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
  18. ഗ്രീൻറ്റീ" - ഗുണങ്ങളും ദോഷങ്ങളും .
  19. ക്യാരറ്റ് കഴിക്കുന്നത്‌ ശീലമാക്കൂ
  20. ചില മുടി കാര്യങ്ങള്‍
  21. ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?
  22. പുലര്കാലം
  23. എന്താണ് വാട്ടർ തെറാപ്പി.?
  24. മുടി ഡൈ ചെയ്യുന്നതിന്‌ മുമ്പ്‌ അറിയാന്‍...
  25. പഫ് കഴിക്കും മുമ്പ്...
  26. ശരീര ദുർഗന്ധം ഇല്ലാതാക്കാൻ 7 കാര്യങ്ങൾ
  27. നഖംകടി ഒരു ശീലമാണോ? ഒഴിവാക്കാന്‍ ഇതാ ആറു വിദ്യകള്‍
  28. പുകവലിക്ക് വലിയ വിലതന്നെ കൊടുക്കേണ്ടിവരും...
  29. പൊള്ളല്‍ ഉണ്ടായാല്‍
  30. നേരത്തേ എഴുന്നേല്‍ക്കാന്‍ മടിയാണോ? മടിമാറ്റാന്‍ ചില വഴികള്‍...
  31. മുളക് കഴിച്ചാല്‍ ജിമ്മില്‍ പേകേണ്ട ആവശ്യമില്ല...
  32. പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍...
  33. വെണ്ണ, ഒരു വരം, ഒറ്റമൂലി...
  34. മിനിട്ടുകള്‍ക്കുള്ളില്‍ താരനെ അകറ്റാം
  35. അമൃതിന്‍ ഗുണം നല്‍കും തണ്ണിമത്തന്‍
  36. എന്തായാലും മുടി വളരും
  37. മുടി തഴച്ചു വളരാൻ ഉള്ളി ജ്യൂസ്..
  38. വ്യായാമം രാവിലെയോ വൈകീട്ടോ
  39. നിങ്ങള്‍ക്ക് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
  40. അകാല നര ഒഴിവാക്കാം…ചിലവില്ലാതെ …!!
  41. ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ
  42. ഹെയര്‍ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
  43. സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില ആഹാരങ്ങള്‍
  44. താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണസാധനങ്ങള്‍
  45. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പറ്റുന്ന ചില അമളികള്‍
  46. മുടികൊഴിച്ചില്‍ 100% തടയാന്‍ പേരയ്ക്കയിലകള്‍; തഴച്ച് വളരാനും
  47. മീന്‍ കഴിക്കുന്നവരോട്… മീനെണ്ണ ഗുളിക കഴിക്കുന്നവരോട്
  48. പ്രമേഹം നിയന്ത്രിക്കാന്‍ ഫലപ്രദമായ അഞ്ച് നാട്ടുമരുന്നുകള്‍‪
  49. പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം
  50. ത്വക്ക്‌ സംരക്ഷണത്തിന് പുതിന
  51. കപ്പ എന്ന മരച്ചീനി
  52. ക്യാന്‍സറിനെ തടയാന്‍ കഴിച്ചിരിക്കേണ്ട 10 ആഹാര സാധനങ്ങള്‍
  53. ഐസ്ക്രീമിന്റെ ചേരുവകള്‍ കേട്ടാല്‍ ഞെട്ടും!
  54. കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം ‪
  55. വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
  56. തൈര് കഴിക്കൂ... പ്രമേഹത്തെ മറന്നേക്കൂ...
  57. കുഴിനഖത്തിനു മൈലാഞ്ചി, വയറിളക്കത്തിനു കട്ടന്‍ ചായയും നാരങ്ങാ നീരും ‪
  58. കാശ് മുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചില നാടന്‍ പൊടിക്കൈകള്‍..
  59. കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...?
  60. ചിരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്...
  61. ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?
  62. സ്‌ത്രീ വന്ധ്യത ഒഴിവാക്കാന്‍ ആയുര്‍വേദം

ക്ഷീണം അകറ്റാൻ അഞ്ച് വഴികൾ...

ഹോ എന്തൊരു ക്ഷീണം, ഇന്ന് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടുന്നു എന്നൊക്കെ നമ്മളിൽ പലരും പല പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും. വിവിധ രോഗങ്ങൾക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കൂട്ടുകാരുമൊത്തോ അല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ഒരു ഔട്ടിങ് പ്ലാൻ ചെയ്തു കാത്തിരിക്കുമ്പോഴായിരിക്കും അവാനശ്യ ക്ഷീണം ഓടിയെത്തുക. ഒന്നുകിൽ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല. അറിയാതെ നമ്മൾ നമ്മളെ തന്നെ ശപിക്കുന്ന അവസ്ഥ. ഈ അവസ്ഥ ഇല്ലാതാക്കാൻ താഴെപ്പറയുന്ന രീതികൾ ഒന്നു പരീക്ഷിച്ചു നോക്കാം

1. വ്യായാമം ചെയ്യാം

ക്ഷീണിച്ചിരിക്കുമ്പോൾ നമുക്ക് ഒരിക്കലും വ്യായാമം ചെയ്യാൻ തോന്നുകയില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരിക്കും ചിന്ത. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് ശാരീരിക വ്യാമങ്ങൾ ചെയ്യുന്നതു നമ്മുടെ എനർജി ലെവൽ കൂടുമെന്നാണ്. അതി രാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിങ് എന്നിവ നമ്മുടെ എനർജി കൂട്ടുന്ന വ്യായാമങ്ങളാണ്.

2. ധാരാളം വെള്ളം കുടിക്കാം

കാറിനു പെട്രോൾ പോലെയാണ് ശരീരത്തിനു വെള്ളം. നിർജലീകരണം ഊർജസ്വലത നശിപ്പിക്കും. ശാരിരിക പ്രവർത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാൽത്തന്നെ എപ്പോഴും കർമനിരതരായിരിക്കാൻ ധാരാളം വെള്ളം കുടിച്ച് നിർജലീകരണം തടയുക.

3. സമയത്ത് ഉറങ്ങാം

ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങൾക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊർജസ്വലരാക്കുകയും ആ ദിവസം മുഴുവൻ കർമനിരതരാക്കുകയും ചെയ്യും.

4. അമിതവണ്ണം അകറ്റാം

ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാൻ ഉത്തമ മാർഗമാണ്. അമിതവണ്ണമുള്ളർ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങൾ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം.

5. അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം

ചില ആളുകൾ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും ഓർക്കേണ്ടത് ഒരു ദിവസത്തെ ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണെന്നതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനർജി ലെവൽ ക്രമീകരിക്കുന്നത് ബ്രേക്ഫാസ്റ്റ് ആണ്.

ഈ അഞ്ചു രീതികൾ ഒന്നു പിൻതുടർന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊർജസ്വലരായിരിക്കുകയും ചെയ്യാം.

കറിവേപ്പില അഴകിനും ആരോഗ്യത്തിനും...

വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില
ഭക്ഷണവിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതാ ചില കറിവേപ്പില വിശേഷങ്ങള്‍.

പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വീണ്ടുകീറുന്നതും മാറിക്കിട്ടും.

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന്ന് ശേഷം സ്‌നാനം ചെയ്യുക. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.

തലമുടി കൊഴിച്ചില്‍ തടയാല്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.

പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും.

ദഹനത്തിന്നും, ഉദരത്തിലെ ക്രിമി നശീകരണത്തിന്നും ജീവകം 'എ' കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി.

അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി.

അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.

കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി.

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.

ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

 

വിവാഹ ദിനം

ഏതൊരു പെണ്‍കുട്ടിയുടെ ജീവിതത്തിലും മറക്കാനാവാത്തതാണ്‌ അവളുടെ കല്യാണദിനം. ആ ദിവസം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ചില ഒരുക്കങ്ങളിതാ...

ഒരു മാലാഖയെപ്പോലെ ശോഭിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന ദിവസം. കല്യാണ ഒരുക്കങ്ങള്‍ തുടങ്ങുന്നതിന്‌ മൂന്നു മാസം മുന്‍പ്‌ ചില ചെറിയ ഒരുക്കങ്ങള്‍ പെണ്‍കുട്ടിയും തുടങ്ങണം.

അമിതവണ്ണമുള്ളവര്‍ പോലും വണ്ണം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നത്‌ ഈ നാളുകളിലാണ്‌. പക്ഷേ പെട്ടെന്ന്‌ വണ്ണം കുറയ്‌ക്കാനായി അമിത ഡയറ്റിംഗ്‌ ചെയ്യുന്നവരുണ്ട്‌. ക്ഷീണം വരുമെന്നതൊഴിച്ചാല്‍ ഇതു കൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ലതാനും.

എന്നാല്‍ അല്‌പം ബുദ്ധിയുപയോഗിച്ച്‌ ഭക്ഷണം ക്രമീകരിച്ചാല്‍ ആരോഗ്യവും ഭംഗിയും വര്‍ദ്ധിക്കും.
വിവാഹദിനങ്ങളോടനുബന്ധിച്ച്‌ മൂന്നു മാസം മുന്‍പ്‌ തുടങ്ങേണ്ട ചില തയാറെടുപ്പുകളിതാ...

1. ശുദ്ധമായ നെയ് മെനുവില്‍

മുത്തശ്ശിമാര്‍ വീട്ടിലുണ്ടെങ്കില്‍ എപ്പോഴും നിര്‍ബന്ധിക്കുന്ന കാര്യമാണ്‌ ഭക്ഷണത്തില്‍ നറുനെയ്യ്‌ ഉള്‍പ്പെടുത്തണമെന്നത്‌. പക്ഷേ ന്യൂ ജനറേഷന്‍ അത്‌ അംഗീകരിക്കില്ല. ഇതിന്റെ ചില ഗുണങ്ങളറിഞ്ഞാല്‍ ഒരുപക്ഷേ അനുസരിച്ചാലോ...

ചെറുകുടലില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌, കഫം, നീര്‍ക്കെട്ട്‌ എന്നിവ തടയാനിത്‌ സഹായിക്കും. അത്താഴം താമസിക്കുന്നതു മൂലമോ ഉറക്കിളപ്പു മൂലമോ ആമാശയത്തില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ ഇത്‌ തടയുന്നതു വഴി അമിതവണ്ണം കുറയും.

ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വിറ്റാമിന്‍ ഇ യുടെ അളവ്‌ വര്‍ദ്ധിപ്പിക്കും. മുഖകാന്തി വര്‍ദ്ധിക്കാന്‍ ഇത്‌ സഹായിക്കും.
ആഹാരത്തിന്റെ രുചി വര്‍ദ്ധിപ്പിക്കും.

തൃപ്‌തിയായി ആവശ്യമുള്ള ആഹാരം മാത്രം കഴിക്കാന്‍ സഹായിക്കും. അമിതമായി ആഹാരം കഴിക്കുമ്പോഴുണ്ടാകുന്ന കലോറിയുടെ അളവ്‌ കുറയ്‌ക്കും.

ഓരോ നേരത്തെ ഭക്ഷണത്തിനൊപ്പവും മൂന്നു ടീസ്‌പൂണ്‍ ശുദ്ധമായ നെയ്യ്‌ കഴിക്കാന്‍ മറക്കാതിരിക്കുക.

2. മഞ്ഞളിന്റെ ഗുണമൊന്നു വേറെ

വടക്കേ ഇന്ത്യക്കാര്‍ക്ക്‌ വിവാഹത്തോടനുബന്ധിച്ച്‌ ഹല്‍ദി ചടങ്ങു തന്നെയുണ്ട്‌. പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനും പ്രത്യേകമെനു തയാറാക്കി അതിനനുസരിച്ച്‌ കഴിച്ചേ മതിയാവൂ എന്നതുപോലെ രാസവസ്‌തുക്കളടങ്ങിയ മേക്കപ്പ്‌ കിറ്റ്‌ ഉപയോഗിച്ചാലേ സുന്ദരിയാകൂ എന്ന നിര്‍ബന്ധബുദ്ധി മാറ്റിയാല്‍ മഞ്ഞള്‍ ഒരു ഉത്തമ സൗന്ദര്യവര്‍ദ്ധക വസ്‌തു തന്നെ.

ആഹാരത്തില്‍ മാത്രമല്ല മുഖത്തും ശരീരത്തും മഞ്ഞള്‍ തേക്കുന്നത്‌ ശാരീരിക മാനസിക ഊര്‍ജ്‌ജത്തിന്‌ വളരെ സഹായിക്കും.
ഇന്‍ഫക്ഷനുകള്‍ തടയാന്‍ മഞ്ഞള്‍ ഒരു നല്ല ഔഷധമാണ്‌. യോനിയിലുണ്ടാകുന്ന ഇന്‍ഫക്ഷന്‍ തടയാന്‍ വരെ മഞ്ഞളിന്റെ ഉപയോഗം സഹായിക്കും.

മുഖക്കുരു, കറുത്ത പാടുകള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവ തടയാന്‍ മഞ്ഞള്‍ അരച്ച്‌ തേക്കുന്നത്‌ നല്ലതാണ്‌. മുഖകാന്തി വര്‍ദ്ധിക്കാനും തിളങ്ങാനും ഇത്‌ സഹായിക്കും.

പാകം ചെയ്‌താലും ചില ആഹാരപദാര്‍ത്ഥങ്ങളില്‍ വിഷാംശം നിലനില്‍ക്കും. അവ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഭക്ഷണം തയാറാക്കുമ്പോള്‍ മഞ്ഞള്‍ നിര്‍ബന്ധമായും ചേര്‍ക്കുക.

3. തൈരിലടങ്ങിയ ഒളിപ്പോരാളികള്‍

തൈര്‌ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ കേള്‍ക്കുമ്പോള്‍ പാക്കറ്റ്‌ യോഗേര്‍ട്ട്‌ വാങ്ങുന്നവരുണ്ട്‌. പക്ഷേ വീട്ടില്‍ തയാറാക്കുന്ന ശുദ്ധമായ കട്ടത്തൈരാണ്‌ ആരോഗ്യത്തിന്‌ ഏറ്റവും നല്ലത്‌.

അന്നനാളത്തില്‍ അടിഞ്ഞു കൂടുന്ന ബാക്‌റ്റീരിയയെ ഇല്ലാതാക്കാന്‍ തൈരിന്റെ ഉപയോഗം സഹായിക്കും. തൈര്‌ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നത്‌ തടഞ്ഞ്‌ വണ്ണം കൂടാതെ ആലിലവയറിന്റെ ഭംഗിയില്‍ തിളങ്ങാനും സഹായിക്കും.

കൂടുതല്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം കൂടാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ദഹനപ്രക്രിയയില്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ആഹാരമാണിത്‌. കഴിക്കുന്ന ആഹാരത്തെ ഊര്‍ജ്‌ജമായി മാറ്റി ചയാപചയ പ്രവര്‍ത്തനങ്ങള്‍ ഊഷ്‌മളമാക്കാന്‍ ഇത്‌ സഹായിക്കും.

ഒരു നല്ല കാര്യത്തിനിറങ്ങുമ്പോഴോ, ദൂരയാത്ര പോകുമ്പോഴോ അല്‌പം തൈര്‌ കുടിക്കുന്നത്‌ നല്ലതാണ്‌. അസിഡിറ്റി കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

പഴത്തൊലി കഴിച്ച് തടികുറയ്ക്കാം….!

പഴം കഴിച്ചുകഴിഞ്ഞതിന് ശേഷം അതിൻറെ തൊലി കളയുന്നവരാണ് നമ്മള്‍ എല്ലാവരും.എന്നാല്‍ ഇനി പഴത്തോല്‍ അങ്ങനെ കളയണ്ട. തടി കുറയ്ക്കാനും പഴത്തോലിനു കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത് .അതെ ,സംഗതി സത്യമാണ്… ശരീരത്തിലെ അമിത ഭാരം കുറയ്ക്കാൻ പഴത്തൊലി അത്യുത്തമമാണെന്നാണ് വിദഗ്ദർ കണ്ടെത്തിയിരിക്കുന്നത്.മൈസൂര്‍പൂവന്‍ പഴത്തിന്റെ തോലാണ് തടി കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ അടങ്ങിയിട്ടള്ള പൊട്ടാസ്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.തടി കുറയ്ക്കുന്ന കാര്യത്തില്‍ റോബസ്റ്റ് പഴത്തിന്റെ തൊലിയും ഒട്ടും പുറകിലല്ല. സാലഡ് രൂപത്തിലോ മറ്റ് പച്ചക്കറികളുടെ കൂടെ കഴിക്കാവുന്നതേ ഉള്ളൂ. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ അമിത കൊഴുപ്പിനെ തടയുകയും ചെയ്യും.പഴത്തോല്‍ ജ്യൂസും നമ്മുടെ ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ചു കളയും. ഇതിലൂടെ തടി കുറയുകയും ചെയ്യും.രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കില്‍ നമുക്ക് ആ ദിവസം ശരിയാവില്ല. എന്നാല്‍ ചായയ്ക്കു പകരം വെറും വയറ്റില്‍ പഴത്തോലും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യും. പഴത്തിന്റെ തോല്‍ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും കൂട്ടി കഴിക്കുന്നത് ഉത്തമമാണ്. അത്താഴശേഷായതിനാല്‍ നല്ല ഉറക്കം കിട്ടാനും ഇത് കാരണമാകും. ഉറങ്ങുന്നതിലൂടെ തന്നെ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പഴത്തിന്റെ തൊലി കഴിക്കുന്നത് ശീലമാക്കണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.അതുകൊണ്ട് ഇനി പഴം കഴിച്ച ശേഷം പഴത്തൊലി കളയേണ്ടതില്ല

ചക്ക

ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.
ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും. 
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും
പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.
ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.

സെല്‍ഫോണ്‍

ലോകത്തിലെ 80 ശതമാനത്തോളം പേര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ്‌ പറയപ്പെടുന്നത്‌.ഈ കണക്കിൽ തന്നെ സെല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ദിനം തോറും ഉയര്‍ന്നു വരികയാണ്‌. അതോടൊപ്പം തന്നെ സെല്‍ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക്‌ റേഡിയേഷന്‍( ഇഎംആര്‍) ഹാനികരമാണന്നതിന്റെ ചില തെളിവുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ സെല്‍ഫോണിനെ കുറിച്ച്‌ ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട്‌. പ്രാഥമിക ശാസ്‌ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ ചില മുന്‍കരുതലുകള്‍ എടുക്കുന്നത്‌ നല്ലതാണന്നാണ്‌. സെല്‍ഫോണ്‍ ഉപയോഗം പരമാവധി കുറയ്‌ക്കുക എന്നതാണ്‌ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്‌. രണ്ട്‌ മിനുട്ട്‌ നേരം സെല്‍ഫോണില്‍ സംസാരിക്കുന്നത്‌ പോലും തലച്ചോറിലെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു മണിക്കൂര്‍ വരെ വ്യതിചലനം ഉണ്ടാക്കും.
• ഉറങ്ങുമ്പോള് സെല്ഫോണ് തലയ്ക്കടുത്ത് വച്ച് ഉറങ്ങരുത്. ഒന്നുകില് സ്വിച്ച് ഓഫ് ചെയത് വയ്ക്കുക അല്ലെങ്കില് തലയില് നിന്നും 1.80 മീറ്റര് അഥവ 6 അടി അകലത്തില് വയ്ക്കുക.

• സാധ്യമാകുമെങ്കില് തലയില് നിന്നും 2 മുതല് 7 ഇഞ്ച് വരെ ഹാന്ഡ്സെറ്റ് മാറ്റി പിടിച്ച് സംസാരിക്കുക അല്ലെങ്കില് ലൗഡ് സ്പീക്കര് ഇട്ട് സംസാരിക്കുക. തലച്ചോറിലേക്കുള്ള ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ പ്രസരണം കുറയ്ക്കാന് ഇത് സഹായിക്കും
• സെല്ഫോണ് വാങ്ങിക്കുമ്പോള് താഴ്ന്ന എസ്എആര് അഥവ സ്പെസിഫിക് അബ്സോര്പഷന് നിരക്ക് നോക്കി വാങ്ങുക. എസ്എആര് താഴ്ന്നിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് – മോട്ടറോള റാസര് വി3എക്സിന്റെ എസ്എആര് 0.14 ആണ്. ഏറ്റവും താഴ്ന്ന എസ്എആര് നിരക്കില് ഒന്നാണിത്
• ഗര്ഭകാലത്ത് സെല്ഫോണ് ഉപയോഗിക്കാതിരിക്കുക.ഗര്ഭസ്ഥശിശുവിന്റെ വളര്ന്നു വരുന്ന അവയവങ്ങളെ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള് ബാധിക്കാനുള്ള സാധ്യത ഉണ്ട്

പാഡ് ശരീരത്തിന് നേരെ വരുന്ന തരത്തില് വയ്ക്കുക അങ്ങനെയെങ്കില് ആന്റിന നിങ്ങളില് നിന്നും അകന്ന് നില്ക്കും
• വാഹനങ്ങള്, ലിഫ്റ്റ്, വിമാനം, ട്രെയിന് പോലെ ലോഹനിര്മ്മിത ഇടങ്ങളില് സെല്ഫോണ് ഉപയോഗിക്കാതിരിക്കുക. ഇവ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന് ഉയര്ത്തും.
• പതിനഞ്ച് വയസ്സില് താഴെയുള്ള കുട്ടികളെ സെല്ഫോണ് ഉപയോഗിക്കാന് അനുവദിക്കരുത്. നിലവില് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളില് രണ്ടാംസ്ഥാനത്ത് ബ്രയിന് ട്യൂമറാണ്

• വയറോട് കൂടിയ ഹെഡ്സെറ്റ് ഉപയോഗിക്കാതിരിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുകയാണെങ്കില് ഫെറൈറ്റ് ബെഡ്സോടു കൂടിയ എയര് ട്യൂബ് ഹെഡ്സെറ്റ് ഉപയോഗിക്കുക. സാധാരണ ഹെഡ് സെറ്റ് ആണെങ്കില് സെല്ഫോണ് ചെവിയില് വയ്ക്കുന്നതിലും മൂന്ന് മടങ്ങ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗം ഏല്ക്കേണ്ടി വരും.
• നവജാതശിശുക്കളില് നിന്നും സെല്ഫോണ് അകറ്റി വയ്ക്കുക. തലയോട്ടിയ്ക്ക് കട്ടി കുറവായതിനാല് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള് കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് എളുപ്പം എത്തുകയും അര്ബുദ സാധ്യത ഉയര്ത്തുകയും ചെയ്യും.
• സെല്ഫോണ് പാന്റിന്റെ പോക്കറ്റില് ഇടുന്നത് ഒഴിവാക്കുക- റേഡിയേഷന് ഉത്പാദന ശേഷിയെ ബാധിച്ചേക്കാം. പേസ്മേക്കര് വച്ചിട്ടുണ്ടെങ്കില് സെല്ഫോണ് ഷര്ട്ടിന്റെ പോക്കറ്റില് വയ്ക്കുന്നതും ഒഴിവാക്കുക

ഗ്രാമ്പൂ:

അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ.ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്
.
പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം.

അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്. ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും.

സ്‌ട്രെസ് കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടന്‍ ചായയിട്ടു കുടിച്ചാല്‍ സ്‌ട്രെസും ടെന്‍ഷനും കുറയും. കട്ടന്‍ ചായയില്‍ അല്‍പം തേനും ചേര്‍ക്കാം. ടെന്‍ഷന്‍ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും.
ചെവിവേദന മാറാനും ഉപയോഗിക്കാറുണ്ട്

 

എള്ള്: 
ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികള്‍ക്കു തന്മൂലം ഗര്‍ഭഛിദ്രം കൂടി ഉണ്ടായേക്കാം.

എന്നും തേയ്ക്കുന്ന തൈലങ്ങളില്‍ വച്ചേറ്റവും കുറ്റമറ്റത് എള്ളെണ്ണയാണ്. ചര്‍മ്മത്തിനും മുടിക്കും വിശേഷമാണ്. എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്നുകൂടി പേരുണ്ട്. 
എള്ള് ബു ദ്ധി, അഗ്നി, കഫം, പിത്തം എന്നിവകളെ വര്‍ദ്ധിപ്പിക്കും. എള്ളെണ്ണ മറ്റു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വിധിപ്രകാരം കാച്ചിയാല്‍ വാതവും കഫജവുമായ രോഗങ്ങളെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. എള്ളെണ്ണ തേക്കുന്നതും എള്ളില അരച്ചു തലയ്ക്കു ഉപയോഗിക്കുന്നതും നന്ന്. കറുത്ത തലമുടിക്കും മുടിക്കൊഴിച്ചില്‍ കുറയാനും നന്ന്.

എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് ബലവും നല്ലപുഷ്ടിയും ഉണ്ടാക്കും. ശരീര സ്നിഗ്ദ്ധത, ബുദ്ധി, മലശോധന, മുലപ്പാല്‍, ശരീരപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിച്ചാല്‍ മാറാത്തതെന്ന് കരുതുന്ന പല രോഗങ്ങളും ശരീരത്തില്‍ നിന്ന് അകന്നുപോകും. കണ്ണ്, കാത്, തല എന്നിവയിലുളള രോഗങ്ങളെ നശിപ്പിക്കും. കണ്ണിനു കഴ്ച, ശരീരത്തിനു പുഷ്ടി, ശക്തി, തേജസ്സ് എന്നിവ വര്‍ദ്ധിപ്പിക്കും.

ചര്‍മ്മരോഗങ്ങളെയും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. ചര്‍മ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. പല ഭക്ഷ്യസാധനങ്ങള്‍ എള്ളു കൊണ്ട് ഉണ്ടാക്കാം. ശരീരത്തില്‍ പ്രോട്ടിന്‍റെ അളവ് കുറവു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് എള്ള് അരച്ച് പാലില്‍ കലക്കി ശര്‍ക്കര ചേര്‍ത്ത് കഴിക്കു.

എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാല്‍ സ്വരമാധുരി ഉണ്ടാകും. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.
. കൂടാതെ എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.

മുരിങ്ങ : മുരിങ്ങനീരില്‍ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാല്‍ ജലദോഷം പമ്പകടക്കുമെന്നവന്‍ നേരത്തേതന്നെ കണ്ടറിഞ്ഞു; 
ഓറഞ്ചിനേക്കാള്‍ ഏഴുമടങ്ങും പാലിലേതിനേക്കാള്‍ നാലിരട്ടിയും വിറ്റാമിന്‍ സിയും കാരറ്റിലേതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എയും വാഴപ്പഴത്തേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മുരിങ്ങനീര്‍ ഉപയോഗിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ്‌ വര്‍ധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങള്‍ക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു.

ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ശക്തിയുള്ള എല്ലുകള്‍ക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അയേണ്‍, വൈറ്റമിന്‍, കാല്‍സ്യം ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ചതച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുക.

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഛര്‍ദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗര്‍ഭിണികള്‍ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്

ചുവന്നുള്ളി + സബോള

:മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ് ഇതെന്നു പറയാം. ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റും. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാന്‍ സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഉള്ളിനീര് തലയോട്ടിയില്‍ ശരിക്കു പിടിയ്ക്കുന്നതിന് ഇത് സഹായിക്കും.പതിവായി ഉപയോഗിച്ചാല്‍ നര മാറിക്കിട്ടും. താരന്‍ അകറ്റുന്നതിനും ഉള്ളി നീര് നല്ലതാണ്. ഉള്ളിയും ഉലുവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്തതും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ നല്ലൊരു കണ്ടീഷണറുടെ ഫലം ചെയ്യും.
ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ ദിവസവും ഉള്ളികഴിക്കുന്നത് വിളര്‍ച്ചയെ തടയും. അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്. കുട്ടികളിലെ വിളര്‍ച്ചയ്ക്ക് ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് പതിവായി കൊടുക്കുന്നത് വളരെ നല്ലതാണ്.
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
ചുവന്നുള്ളി കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. രക്തസ്രാവം നില്‍ക്കാനും ഉള്ളി ഉപയോഗിക്കുന്നു ഉള്ളി ദിവസവും ആഹാരത്തില്‍ ഉള്‍പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. മാത്രമല്ല ഹൃദ്രോഗത്തെ തടയുവാനും കഴിയും. ഹൃദ്രോഗം വന്നവരും വരാന്‍ സാധ്യതയുള്ളവരും ചുവന്നുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചുവന്നുള്ളിനീരു വാതത്തിനു മരുന്നായി ഉപയോഗിക്കുന്നു .ഉള്ളിയും തേനും ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയുവാന്‍ നല്ലതാണ്. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.
രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. മുറിവുണ്ടായാല്‍ ടെറ്റനസ് വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല

കാന്താരി :വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നുഅവലംബം. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു

സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്.

വെളുത്തുള്ളി :കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌. അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും . ഇത്‌ രക്തധമനികള്‍ കട്ടിയാകുന്നതിനും കനം വയ്‌ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നത്‌ വെളുത്തുള്ളി തടയും.
ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ്‌ വെളുത്തുള്ളിയെ സമാന്തര ചികിത്സാ വിഭാഗത്തില്‍ കരുതുന്നത്‌. പരാദങ്ങളെയും വിരകളെയും അകറ്റാനും പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്‌
ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[5] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.
വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും

ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത് ...

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.

ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.

ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം.

അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.

ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.

രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.

ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.

കപ്പങ്ങയില്‍ വിറ്റാമിന്‍ എ , കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്‌. കൂടാതെ ഫോലിക്‌ ആസിഡ്‌, വിറ്റാന്‍ ബി-6, വിറ്റാമിന്‍ ബി-1 , റിബോഫ്‌ളാവിന്‍ എന്നീ രൂപങ്ങളില്‍ ധാരാളം വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്‌. ഇത്തരം വിറ്റാമിനുകളും ധാതുക്കളും കപ്പങ്ങയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇവ പലതരം അസുഖങ്ങളെ തടയാനും ഭേദമാക്കാനും കപ്പങ്ങയെ സഹായിക്കും.

കപ്ലങ്ങയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്‌. ഇത്‌ മലബന്ധം തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. കലോറി കുറവും ഫൈബറും വിറ്റാമനും കൂടുതലും ഉള്ള കപ്ലങ്ങ ശരീര ഭാരം കുറയ്‌ക്കാനുള്ള ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. പ്രതി-ജ്വലന ശേഷി ഉള്ളതിനാല്‍ കപ്ലങ്ങ അസ്ഥിക്ഷതം മൂലമുള്ള വേദന കുറയ്‌ക്കാന്‍ സഹായിക്കും. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കപ്ലങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കപ്ലങ്ങയുടെ കുരുവിന്‌ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വൃക്കയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കും. കരളിനെ ശുദ്ധമാക്കുകയും വിഷാംശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇതെല്ലാമാണ്‌ കപ്ലങ്ങയില്‍ കണ്ടെത്തിയ പ്രധാന ഗുണങ്ങള്‍. ഇത്തരത്തില്‍ ആര്‍ത്തവ ചക്രം ക്രമത്തിലാകാന്‍ കപ്ലങ്ങ സഹായിക്കും. പച്ച കപ്ലങ്ങയിലടങ്ങിയിട്ടുള്ള ചൂട്‌ ശരീരത്തിലെ ഈസ്‌ട്രോജന്റെ ഉത്‌പാദനം ഉയര്‍ത്താന്‍ പ്രേരകമാകും. ഇത്‌ ആര്‍ത്തവത്തെ സാധാരണമാക്കാന്‍ സഹായിക്കും. പച്ച കപ്ലങ്ങ ആര്‍ത്തവ സമയത്തെ രക്തയൊഴുക്ക്‌ കൂട്ടുകയും ഗര്‍ഭ പാത്രത്തിലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. സ്വാഭാവികമായി ആര്‍ത്തവത്തിന്‌ ഇത്‌ ഇത്തരത്തില്‍ പ്രേരകമാകും. ആര്‍ത്തവ ചക്രം സാധാരണ നിലയിലാവാന്‍ പച്ച കപ്ലങ്ങയാണ്‌ സഹായിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. വേവിച്ച കപ്ലങ്ങയ്‌ക്ക്‌ അതിനുള്ള കഴിവില്ല. പച്ച കപ്ലങ്ങ പലതരത്തില്‍ കഴിക്കാം. സാലഡ്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.

ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. അന്നജത്തിനു പുറമെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .

കശുവണ്ടിപ്പരിപ്പില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കാന്‍സര്‍ രോഗമുള്ള കോശങ്ങളെ ചെറുക്കുന്ന ഫൈറ്റോ കെമിക്കലുകളും കശുവണ്ടിപരിപ്പിലുണ്ട്.

ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ

ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനാണ് ഏലയ്ക്ക കൂടുതലായും ഉപയോഗിക്കാറ്. ഇതിന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്.ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്.

ആരോഗ്യവശങ്ങള്‍

ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ബാലന്‍സ് നിയന്ത്രിച്ചാണ് ഏലയ്ക്ക അസിഡിറ്റി നിയന്ത്രിക്കുന്നത്.

ചുമ, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. പേശീസങ്കോചം കുറച്ചാണ് ഏലയ്ക്ക ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നത്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏലയ്ക്കക്കു കഴിയും. വെയിലത്തു പോകുമ്പോള്‍ ഏലയ്ക്ക വായിലിട്ടു ചവച്ചാല്‍ സൂര്യാഘാതം ഏല്‍ക്കില്ല.

തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും.

അമിതമായി കാപ്പി കുടിയ്ക്കുന്നവര്‍ക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാന്‍ ഏലയ്ക്ക ഉപയോഗിക്കാം. കഫീന്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.

ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണെന്നു പറയും. നല്ല സ്വരമുണ്ടാകാനും ഏലയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഡിപ്രഷനുള്ള ഒരു മരുന്നു കൂടിയാണിത്.

പൊടിക്കൈകളില്‍ പ്രധാനം

1. ഓര്‍ക്കാപ്പുറത്ത്‌ കടന്നുവരുന്ന കൊച്ചു കൊച്ചു അസുഖങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ ഏലയ്‌ക്കയ്‌ക്ക് കഴിയും.
2. മൂത്ര തടസമുണ്ടാവുമ്പോള്‍ അല്‍പം ഏലത്തരി വറുത്ത്‌ പൊടിച്ച്‌ ഇളനീര്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഉടന്‍ ഫലം കിട്ടും.
3. ഛര്‍ദ്ദി, ദഹനക്കുറവ്‌, അരുചി എന്നീ അസുഖങ്ങളില്‍ ഏലപ്പൊടി തേനില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.
4. വാത, പിത്ത കഫ രോഗങ്ങള്‍ ശമിപ്പിക്കും. വായ്‌നാറ്റം, മോണ പഴുപ്പ്‌ ഇവയില്‍ പ്രത്യേകം ഗുണം ചെയ്യും, ദഹനശക്‌തി വര്‍ദ്ധിപ്പിക്കും.


തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം...

ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍.ഏതു സമയത്ത് ആര്‍ക്കു വേണമെങ്കിലും വരാവുന്ന ഒരു രോഗം പിടിപെടാം. പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.അതിന് ചില വഴികളിതാ.

1.ശരീരത്തിലുണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.

2. ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.

3.ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.

4.മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സറിന്റെ ലക്ഷണമാണ്.

5. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.

6.മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കായിരിക്കാം.

7.പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.

8. ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.

9.ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.

10.പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം .

ചൂടാക്കിയ എണ്ണ ആവർത്തിച്ച് ഉപയോഗിച്ചാൽ എന്താ കുഴപ്പം? എത്ര തവണ ഉപയോഗിക്കാം?

എണ്ണകള്‍ പല ആവര്‍ത്തി ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം?

അടുക്കളയിൽ പാകം ചെയ്യുമ്പോൾ പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുന്നു. മീൻ പൊരിക്കാനോ പപ്പടം വറുക്കാനോ ഉപയോഗിച്ച ശേഷം പലരും ഈ എണ്ണ പല ആവര്‍ത്തി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയാണോ എന്ന ചോദ്യം പ്രസക്തമാണ്. പല ആവര്‍ത്തി ഒരേ എണ്ണ തന്നെ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കാലപ്പഴക്കത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നതാണ്. ഇവയിലെ ദോഷകരമായ ചില മൂലകങ്ങള്‍ അഥവാ ഫ്രീ റാഡിക്കല്‍സ് ആണ് ഈ പ്രശ്നത്തിന് കാരണമാകുന്നത്. ആരോഗ്യമുള്ള കോശങ്ങളിലേക്ക് പറ്റിചേര്‍ന്ന് രോഗങ്ങളുണ്ടാക്കാന്‍ ഇവ കാരണമാകുമെന്ന് ഡയറ്റ് കണ്‍സള്‍ട്ടന്‍റുമാര്‍ അഭിപ്രായപ്പെടുന്നു. ഇവ കാര്‍ബോജെനിക് ആണെന്നത്, ക്യാന്‍സറിനും, രക്തധമനികള്‍ ചുരുങ്ങുന്ന ആതറോസ്ക്ലറോസിസ് എന്ന രോഗത്തിനും കാരണമാകും. ഇവ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും, ധമനികളില്‍ തടസമുണ്ടാക്കുകയും ചെയ്യും. എണ്ണകള്‍ പുനരുപയോഗം നടത്തുന്നത് കൊണ്ടുള്ള മറ്റ് ചില ദോഷങ്ങളാണ് അസിഡിറ്റി, ഹൃദയസംബന്ധമായ തകരാറുകള്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, തൊണ്ടയില്‍ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവ.

എണ്ണ എത്രതവണ ആവര്‍ത്തിച്ച് ഉപയോഗിക്കാം?

എണ്ണ എത്ര തവണ ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നത് അത് ഏത് തരത്തില്‍ പെട്ടതാണ്, എത്രത്തോളം ചൂടാക്കി ഉപയോഗിക്കുന്നു, കടുത്ത ചൂടിലോ കുറഞ്ഞ ചൂടിലോ ഉപയോഗിക്കുന്നു, ഏത് തരം ഭക്ഷണമാണ് പാചകം ചെയ്യുന്നത് എന്നിവയെയൊക്കെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് ന്യൂട്രിഷണിസ്റ്റുകള്‍ പറയുന്നു. പുതിയ എണ്ണ ഓരോ തവണയും ഉപയോഗിക്കുന്നതാണ് നല്ലതാണെങ്കിലും അത് എപ്പോളും പ്രായോഗികമാകില്ല. എന്നാല്‍ ശരിയായ രീതിയില്‍ എണ്ണ ആവര്‍ത്തിച്ച് ഉപയോഗിച്ചാല്‍ ദോഷവശങ്ങളെ തടയാനാകും. ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ.
1. ഉപയോഗം കഴിഞ്ഞ എണ്ണ തണുപ്പിച്ച് വായുകയറാത്ത ഒരു കുപ്പിയില്‍ അരിച്ച് സൂക്ഷിക്കുക. ഇത് വഴി ഭക്ഷണാവശിഷ്ടങ്ങള്‍ എണ്ണയില്‍ കിടക്കുന്നത് തടയാനും, അത് വഴി വേഗത്തില്‍ കേട് വരുന്നത് തടയാനുമാകും.
2. ഓരോ തവണയും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ അതിന്‍റെ നിറവും, കട്ടിയും പരിശോധിക്കുക. എണ്ണയുടെ നിറം ഇരുണ്ടും, ഒട്ടിപ്പിടിക്കുന്ന തരത്തിലുമാണെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുക.
3. എണ്ണ ചൂടാകുമ്പോള്‍ വേഗത്തില്‍ തന്നെ പുക വരുന്നതായി കാണുന്നുവെങ്കില്‍ ഉപയോഗിക്കരുത്. അവയില്‍ അടിഞ്ഞ് കൂടിയ എച്ച്.എന്‍.ഇ വിഷാംശം അടങ്ങിയതാണ്. ഇത് പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, ഹൃദയാഘാതം,കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്ക് കാരണമാകും.
4. മറ്റൊരു പ്രധാന കാര്യം എല്ലാ എണ്ണകളും ഒരേ സ്വഭാവമുള്ളവയല്ല എന്നതാണ്. ചിലതിന് കൂടുതല്‍ പുകയുന്ന സ്വഭാവമുണ്ടാകും. അവ പൊരിക്കുക, വറക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇവ ഉയര്‍ന്ന ചൂടിലും വിഘടിക്കുകയില്ല. സണ്‍ഫ്ലവര്‍, ചെണ്ടൂരകം, സോയബീന്‍, തവിടെണ്ണ, നിലക്കടലയെണ്ണ, എള്ളെണ്ണ, കടുകെണ്ണ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. വേഗത്തില്‍ പുകയാത്ത സ്വഭാവമുള്ളവ വഴറ്റുന്നത് പോലെ ചൂട് കുറഞ്ഞ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇക്കാര്യം ശ്രദ്ധിച്ച് അനുയോജ്യമായ തരത്തില്‍ ഉപയോഗിക്കുന്നത് എണ്ണകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാന്‍ സഹായിക്കും.

സൈനസൈറ്റിസനെ നേരിടാം ശ്രദ്ധയോടെ...

ജലദോഷം പിടിപെട്ടാൽ ഒരാഴ്ച കഴിയുന്പോൾ അത് താനെ മാറുമെന്നാണ് നമ്മുടെ പ്രതീക്ഷ. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ അത് മറ്റൊരു അസുഖത്തിന്റെ ലക്ഷണമാണ്. മൂക്കിൽ അതി ശക്തമായ അസ്വസ്ഥത. മൂക്ക് പിഴിച്ചിൽ, തുമ്മൽ എന്നിവ ഒപ്പം കൂടും. ഇതിനിടയിൽ മൂക്കൊലിപ്പ് മാറി, പകരം ശക്തിയായ മൂക്കടപ്പ് എത്തും.
പുറത്തേക്ക് തുപ്പുന്നത് കട്ടിയായ കഫം. മിക്കപ്പോഴും അടഞ്ഞിരിക്കുന്ന മൂക്കിൽ നിന്ന് വരുന്ന സ്രവത്തിൽ നിറംമാറ്റം. പകൽ സമയത്തുള്ള തലവേദന. കണ്ണുകൾക്ക് ചുറ്റും വേദന അനുഭവപ്പെടും. തലയിൽ ആകെക്കൂടി ഒരു ഭാരം. നിങ്ങൾക്ക് ഇപ്പോൾ ജലദോഷമില്ല. പക്ഷേ സൈനസൈറ്റിസ് എന്ന രോഗമാണ് നിങ്ങളെ ബാധിച്ചതെന്ന് അപ്പോൾ മനസിലാക്കാം.
പ്രശ്നബാധിത സ്ഥലങ്ങൾ
മുൻ ഭാഗത്തെ രണ്ട് സൈനസുകൾ : കണ്ണുകൾക്ക് തൊട്ടു മുകളിലായി നെറ്റിയുടെ അടിയിലുള്ള അസ്ഥിയിലാണ് ഈ രണ്ടു വിടവുകൾ കാണുന്നത്.
മാക്സിലർ സൈനസുകൾ : കവിളെല്ലുകളിലാണ് ഇവയുടെ സ്ഥാനം.
ഏത്മോയിഡൽ സൈനസുകൾ : കണ്ണുകൾക്കടുത്താണെങ്കിലും മൂക്കിന്റെ രണ്ടു വശത്തുമായിട്ടാണ് ഇവ കാണപ്പെടുന്നത്. തേനീച്ച കൂടുപോലെയാണിത്.
സ്പെനോയിഡൽ : മൂക്കിനു പിന്നിൽ തലയോടിന് അടിയിലായി ഇത് സ്ഥിതിചെയ്യുന്നു. ഈ സൈനസുകളെല്ലാം മൂക്കിലേക്ക് തുറക്കുന്നതിനാൽ ഇവയിൽ നിന്ന് ഉത്ഭവിച്ചു വരുന്ന സ്രവവും (മൂക്കള) നീരും മൂക്കിലൂടെയാണ് പുറത്തുവരുന്നത്. മൂക്കിനു ചുറ്റുമുള്ള ചെറു അസ്ഥികൾക്കിടയിൽ ശൂന്യമായ വിടവുകളുണ്ട്. അവിടെ സ്രവം കട്ടപിടിച്ചാണ് സൈനസൈറ്റിസ് രൂക്ഷമാകുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്
മൂക്കിനുള്ളിൽ രോഗാണുക്കൾ കടക്കുന്നതോടെ സൈനസുകൾക്ക് രോഗബാധയുണ്ടായി സൈനസൈറ്റിസിന് ഇടയാകുന്നു. ഈ സൈനസുകളിൽ സീലിയ എന്ന പേരിൽ ചെറുരോമങ്ങളുടെ പടലമുണ്ട്. ഈ രോമപടലം മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ അതിൽ രൂപം കൊള്ളുന്ന സ്രവം, അന്തരീക്ഷ വായുവിലെ ബാക്ടീരിയയെ വലിച്ചെടുക്കുന്നു. അങ്ങനെ നമ്മൾ ശ്വസിക്കുന്ന വായുവിൽ നിന്ന് ബാക്ടീരിയയെ നീക്കിയശേഷം ശുദ്ധമായ വായുവാണ് ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നത്.
അണുബാധയെ തുടർന്ന് സൈനസിന് വീക്കമുണ്ടാകുന്പോൾ സീലിയയിലെ രോമപടലങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. തന്മൂലം സൈനസിലെ ശൂന്യമായ വിടവുകളിൽ സ്രവവും അഴുക്കും നിറയുന്നു. അവിടെ രോഗാണുക്കൾ യഥേഷ്ടം പെരുകുകയും ചെയ്യും.
സൈനസിലെ ചർമ്മങ്ങളുടെ വീക്കം വളരെയധികം വർദ്ധിക്കുന്പോൾ കൂടുതൽ കഫം അവിടെ തളം കെട്ടുന്നു. അത് ഗുരുതരമായ സൈനസൈറ്റിസ് ആയി മാറുന്നു. മൂക്കൊലിപ്പിൽ നിന്ന് വ്യത്യസ്തമായി മൂക്കിനുള്ളിൽ കട്ടി കൂടിയ കഫം നിറയുന്നു. കഫം പച്ച നിറമോ, മഞ്ഞ നിറമോ ആയി മാറുന്നു. കടുത്ത പനി, ചുമ, മുകൾനിരയിലെ പല്ലുകൾക്ക് വേദന, പകൽ സമയത്തെ തലവേദന. കുനിയുന്പോഴോ മറ്റോ മുഖത്തിന്റെ മുൻഭാഗത്ത് കടുത്ത വേദനയും തലയ്ക്ക് ഭാരവും അനുഭവപ്പെടുന്നു. സൈനസൈറ്റിന്റെ പ്രഥമവും പ്രധാനവുമായ കാരണം ജലദോഷമാണ്.
സൈനസൈറ്റിസ് ഏറെനാൾ തുടരുകയും മൂക്കടപ്പ് മാറാതിരിക്കുകയും ചെയ്യുന്പോൾ രോഗം പഴക്കം ചെന്ന സൈനസൈറ്റിസാണെന്ന് മനസ്സിലാക്കാം. ശക്തിയായ മൂക്കടപ്പിനൊപ്പം നെറ്റിയിലും മുഖത്തിന്റെ മുൻഭാഗത്തും വലിയ ഭാരം അനുഭവപ്പെടും. ചുമയ്ക്കുന്പോഴും കുനിയുന്പോഴും ചാരിയിരിക്കുന്പോഴും കലശലമായ വേദന അനുഭവപ്പെടും. മണവും രുചിയും അറിയാൻ കഴിയില്ല.
രോഗം രണ്ട് തരം
സൈനസൈറ്റിസ് അഥവാ സൈനസിന്റെ രോഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാം. തീവ്രമായ സൈസൈറ്റിസ്, പഴക്കം ചെന്ന സൈനസൈറ്റിസ്. ജലദോഷത്തോടൊപ്പം മൂന്നു മുതൽ പത്തു വരെ ദിവസം അസുഖം നിലനിൽക്കുന്നത് തീവ്രമായ സൈസൈറ്റിസ് ആണ്. എന്നാൽ അതിലും കൂടുതൽ നാൾ, ഇടയ്ക്കിടെ രോഗം മൂ‌ർച്ഛിക്കുകയും ചെയ്തുകൊണ്ട് തുടർന്നാൽ അത് പഴക്കം ചെന്ന സൈനസൈറ്റിസാണ്. തീവ്രമായ സൈനസൈറ്റിസ് നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ രോഗം പഴക്കം ചെന്ന സൈനസൈറ്റിസായി മാറും
ആയുർവേദത്തിൽ ചികിത്സയുണ്ട്
പുക വലിക്കാതിരിക്കുക, അലർജി ഉണ്ടാക്കുന്ന അഴുക്ക്, പൊടി തുടങ്ങിയ വസ്തുക്കളെ അകറ്റി നിർത്തുക, ഈ രണ്ടു മാർഗ്ഗങ്ങൾ സ്വീകരിക്കാത്തിടത്തോളം കാലം സൈനസൈറ്റിസ് രോഗിക്ക് ഇടയ്ക്കിടെ ഈ രോഗത്തിന്റെ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വരും. ആയുർവേദചികിത്സയിലൂടെയും സൈനസൈറ്റിസിനെ ഒഴിവാക്കാൻ കഴിയും.

അർശസ് അകറ്റാൻ ഒറ്റമൂലി ....

അർശസ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഈ ഒറ്റമൂലികൾ ഒന്നു പരീക്ഷിച്ചു നോക്കുക. ചെറിയ ഉള്ളി പത്തെണ്ണം തൊലി കളഞ്ഞശേഷം അരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ചോ കനലിൽ ചുട്ടെടുത്തോ എന്നും രാത്രി കിടക്കും മുമ്പ് കഴിക്കുക.

അഞ്ച് ചുവന്നുള്ളി അരിഞ്ഞ് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക.
കടുക്കത്തോട്, തിപ്പലി ഇവ സമയം നെയ്യിൽ വറുത്തരച്ച് ശർക്കര ചേർത്ത് കഴിക്കുക.

വെളുത്തുള്ളിയും പനങ്കൽക്കണ്ടവും നെയ്യിൽ വറുത്തരച്ചത് കഴിക്കുക. ഒരു കടുക്കയുടെ വലിപ്പത്തിൽ ദിവസവും രണ്ടുനേരം വേണം കഴിക്കാൻ.

ഒരു പിടി കറുകപ്പുല്ല് നന്നായി കഴുകിയശേഷം ഒരു ദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ ഇൗ പുല്ല് ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് വെറും വയറ്റിൽ കഴിക്കുക.

ഒരു സ്പൂൺ എള്ള് അരച്ചെടുത്തത് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക.

വെയിലും ചൂടും തുടങ്ങിക്കഴിഞ്ഞു. അല്പം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലം നിങ്ങളെ അധികം ബുദ്ധിമുട്ടിക്കില്ല.

പുറത്തിറങ്ങുമ്പോൾ ഏതെങ്കിലും സൺ സ്ക്രീനുകൾ ഉപയോഗിക്കുക. വെയിൽകൊണ്ട് തൊലി കരിവാളിച്ചു പോകുന്നത് തടയാൻ ഇതിലൂടെ കഴിയും.
കൊടുംചൂട് ഉള്ളപ്പോൾ (പത്തു മണിക്കും മൂന്നു മണിക്കും ഇടയിൽ) കഴിവതും പുറത്തിറങ്ങാതിരിക്കുക. അങ്ങനെ ചെയ്യാൻ കഴിയാത്തവർ പുറത്തിറങ്ങുമ്പോൾ കുടചൂടുക. കറുത്ത കുടയെക്കാൾ ഇളം നിറങ്ങളുള്ള കുടകളാണ് നല്ലത്.
ശരീരം നന്നായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക തന്നെ വേണം. നന്നായി വെള്ളം കുടിക്കുന്നതും രണ്ടുനേരം കുളിക്കുന്നതും പ്രയോജനം ചെയ്യും. പഴങ്ങൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അച്ചാറിൻറെ ആരോഗ്യ ഗുണങ്ങൾ…!

ഭക്ഷണത്തിനൊപ്പം അല്‍പം അച്ചാര്‍ തൊട്ടുകൂട്ടാൻ ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടായിരിക്കില്ല.ഉപ്പും എരിവുമെല്ലാം കൊണ്ട് സ്വദിഷ്ടമായതുകൊണ്ട് അച്ചാർ എല്ലാവർക്കും കൂടുതൽ പ്രിയങ്കരമാക്കുന്നു.എന്നാൽ അച്ചാർ ആരോഗ്യ സമ്പുഷ്ടമാണെന്നകാര്യം അറിയുമോ..?ആരോഗ്യപ്രദമായ നിരവധി ഗുണങ്ങള്‍ അച്ചാറില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറില്‍ ഉപകാരികളായ നിരവധി ബാക്ടീരിയകള്‍ വളരും. കുടലിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്കു കഴിയും. ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിനിന്റെ അളവു കൂട്ടാനും അച്ചാറിന് കഴിയുമത്രേ.ഉപ്പിന്റെ സാന്നിധ്യമാണ് അച്ചാറിനു രുചി നൽകുന്നത്. ചേരുവകളുടെ വൈവിധ്യമാണ് അച്ചാറിന്റെ ഔഷധഗുണമേറ്റുന്നത്.അച്ചാറിനു ഗുണമുള്ളതുപോലെ ദോഷവും അനവധിയാണ്. ഊണിനൊപ്പം തൊട്ടുകൂട്ടാനുള്ള വിഭവമായി കണ്ടാൽ പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ പ്രാതൽ മുതൽ രാത്രി ഭക്ഷണം വരെ അച്ചാർ കൂട്ടുന്ന വരിലാണ് ആരോഗ്യപ്രശ്നങ്ങൾ കാണുന്നത്.ദീർഘകാലം കേടാകാതെ നിൽക്കാനും രുചി വർധിക്കാനും അജിനോമോട്ടോ വരെ ചിലർ ചേർക്കുന്നുണ്ട്.അച്ചാർ കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ അൾസർ, മലബന്ധം എന്നിവയാണ്. കൃത്രിമ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അച്ചാറുകള്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ കടയില്‍ നിന്നും വാങ്ങി അച്ചാര്‍ കൂട്ടാതിരിക്കുക. ഇതില്‍ പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും അടങ്ങിയിരിക്കാം.ഉപ്പ് കൂടിയ അളവില്‍ ചേര്‍ത്ത അച്ചാര്‍ അമിതമായി ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാം. കൃത്രിമ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അച്ചാറുകള്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ കടയില്‍ നിന്നും വാങ്ങി അച്ചാര്‍ കൂട്ടാതിരിക്കുക. ഇതില്‍ പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും അടങ്ങിയിരിക്കാം.ഉപ്പ് കൂടിയ അളവില്‍ ചേര്‍ത്ത അച്ചാര്‍ അമിതമായി ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാം.


നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലി...

നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനൊരു മരുന്നു. പുകവലികാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒറ്റമൂലി ഉണ്ടാക്കാൻ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞൾപൊടി എന്നിവ ആവശ്യമാണ്. നെഞ്ചിൽ അടിഞ്ഞു കൂടിയിരിക്കുന്ന കഫക്കെട്ടിനെ അലിയിച്ചു കളയാൻ ഇഞ്ചിക്ക് കഴിയും. അതുപോലെ തന്നെ ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങൾക്ക് ക്യാൻസറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നൽകാനും സാധിക്കും. മഞ്ഞളിൽ അടങ്ങിയിരുക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ശ്വാസകോശത്തിൽ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കുന്നു.

ആവശ്യമായ സാധനം:
ഉള്ളി: 400 ഗ്രാം
പച്ചവെള്ളം:1ലിറ്റർ
പഞ്ചസാര: 400 ഗ്രാം
മഞ്ഞൾ:രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി: സാമാന്യം വലിപ്പം ഉള്ളത്

തയാറാക്കുന്ന രീതി:
ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷണങ്ങളായി മുറിച്ച ഉള്ളി ഇഞ്ചിയോടൊപ്പം പാത്രത്തിലുള്ള പഞ്ചസാര ലായനിൽ തിളപ്പിക്കുക. നല്ല രീതിയിൽ തിളച്ച മിശ്രിതത്തിലേക്ക് മഞ്ഞൾപൊടിയിടുക. അതിന് ശേഷം സ്റ്റൗവിലെ തീ കുറക്കണം. മിശ്രിതം പകുതിയായി വറ്റിച്ചതിന് ശേഷം ജാറിലിട്ട് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുക. രാവിലെ വെറു വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് 2 മണിക്കൂറിന് ശേഷവും കഴിക്കുക.

വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ്‌ നാം തണ്ണിമത്തനെക്കുറിച്ച്‌ ഓര്‍ക്കുന്നതും വാങ്ങിക്കഴിയ്‌ക്കുന്നതും.
ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതില്‍ക്കവിഞ്ഞ്‌ നമ്മളതിന്‌ വലിയ പ്രാധാന്യവും നല്‍കാറില്ല. എന്നാല്‍ തണ്ണിമത്തന്‍ ഗുണങ്ങളില്‍ വീരനാണെന്നാണ്‌ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന്‌ കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരാണ്‌ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച്‌ കൂടുതലായി പഠിച്ചത്‌. മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഒന്നാണിതെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടീല്‍ പറയുന്നു.
പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും തണ്ണിമത്തന്‍ ഉപയോഗം സഹായിക്കുമെന്ന്‌ പാട്ടീല്‍ പറയുന്നു. ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണത്രേ തണ്ണിമത്തന്‌ ഈ ഗുണം നല്‍കുന്നത്‌. ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ്‌ ഒരു വയാഗ്രപോലെ പ്രവര്‍ത്തിക്കാന്‍ തണ്ണിമത്തന്‌ കഴിവ്‌ നല്‍കുന്നത്‌. ലൈംഗിക ഉത്തേജനത്തിന്‌ സഹായിക്കുന്നതിനൊപ്പം ലിസോപിന്‍ എന്ന ആന്റി-ഓക്‌സിഡന്റ്‌ ഹൃദയം, പ്രോസ്‌ട്രേറ്റ്‌, ത്വക്‌ എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.
മറ്റു ചില ഗുണങ്ങൾ
ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
ഇതില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കും.
തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.
തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍ കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.
തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
ഇതിലെ സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ഇത് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
ഇതിലെ ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.
തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്. ഇതിലെ ഫോളിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.
ദിവസവും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തനു കഴിയും. ഇതിലെ വൈറ്റമിന്‍ സി, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്

സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്‍

ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപഴത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ.ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്.നോസ് ബെറി,സപ്പോടില്ല പ്ലം,ചിക്കൂ എന്നിങ്ങനെ പല പേരുകളില്‍ സപ്പോട്ട അറിയപ്പെടുന്നുണ്ട്. പല തരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്.വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്‍റെ മധുരമുള്ള ഉള്‍വശം.ഇതിലടങ്ങിയ ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു.വൈറ്റമിനുകള്‍,ധാതുക്കള്‍,ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട.വളരെ മധുരമുള്ള കാമ്പായതിനാല്‍ മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്.സപ്പോട്ടയുടെ പല തരത്തിലുള്ള ഗുണങ്ങള്‍ ഇതാ താഴെ കൊടുത്തിരിക്കുന്നു.
1, ഊര്‍ജ്ജദായകം.... ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട.കായികമേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഇവര്‍ കൂടുതല്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.
2, അണുബാധയും അസുഖങ്ങളും തടയുന്നു.... അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ട.ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സപ്പോട്ടയ്ക്ക് കഴിയും.അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട നല്ലതാണ്.
3, കാന്‍സറിനെ തടയാം.... ചില കാന്‍സറുകളെ തടയാനും സപ്പോട്ടയ്ക്ക് കഴിവുണ്ട്.സപ്പോട്ടയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും പോഷകങ്ങളുമെല്ലാം കാന്‍സറിനെ പ്രതിരോധിക്കുന്നതാണ്.ശ്വസകോശത്തിലേയും മോണയിലേയും കാന്‍സറിനെ തടുക്കാന്‍ സപ്പോട്ടയിലെ വൈറ്റമിന്‍ എയ്ക്ക് കഴിയും .ഇതുകൂടാതെ സപ്പോട്ടയിലെ വൈറ്റമിന്‍ എ,വൈറ്റമിന്‍ ബി എന്നിവ ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്.
4, ആരോഗ്യമുള്ള എല്ലുകള്‍ക്ക് ....കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.സപ്പോട്ടയില്‍ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്.
5, മലബന്ധം ഇല്ലാതാക്കും...സപ്പോട്ടയില്‍ വളരെ വലിയ അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ഇത് കാരണം സപ്പോട്ട നല്ലൊരു വളറിളക്ക മരുന്ന് കൂടിയാണ്.ഇത് വന്‍കുടലിന്‍റെ ആവരണത്തിന് ബലം നല്‍കുകയും അതുവഴി അണുബാധ തടയുകയും ചെയ്യുന്നു.
6, ഗര്‍ഭിണികള്‍ക്ക് നല്ലത് ....കാര്‍ബോ ഹൈഡ്രേറ്റുകളും,പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ട നല്ല ഭക്ഷണമാണ്.ഗര്‍ഭകാലത്തെ തളര്‍ച്ചയും ക്ഷീണവും രാവിലെകളിലെ അസ്വസ്ഥതകളും മാറ്റാനും ഇത് ഉത്തമമാണ്.
7, മൂലക്കുരു.... മൂലക്കുരു, വലിയ മുറിവുകള്‍ തുടങ്ങിയവ വഴി നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോട്ട കഴിച്ചാല്‍ മതി.ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ച് രക്തപ്രവാഹം നിയന്ത്രിക്കും.പ്രാണികളുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്ത് സപ്പോട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതാണ്.
8, വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്നു.... പോളിഫീനോളിക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുള്ളതിനാല്‍ വൈറസിനേയും ബാകടീരിയകളേയും പാരസൈറ്റുകളേയും തുരത്താന്‍ സപ്പോട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്.ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു.ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ വൈറ്റമിന്‍ സി നശിപ്പിക്കുന്നു.അതേസമയം സപ്പോട്ടയിലെ പൊട്ടാസ്യം,അയേണ്‍,ഫോളേറ്റ്,നിയാസിന്‍,പാന്‍തോതെനിക്ക് ആസിഡ് തുടങ്ങിയവ ദഹനപ്രക്രിയ കൂടുതല്‍
9, വയറിളക്കത്തിനുള്ള മരുന്ന്..... ദോഷങ്ങള്‍ അകറ്റി വയറ് ശുദ്ധീകരിക്കാന്‍ സപ്പോട്ട വളരെ നല്ലതാണ്.സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.പൈല്‍സ് ,വയറുകടി തുടങ്ങീ രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്
10, മാനസികാരോഗ്യത്തിന് .....ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും.ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.
11, ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു..... നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്.
12, ശരീരഭാരം കുറയ്ക്കാം..... വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു.
13, വിഷാംശം കളയുന്നു..... ശരീരത്തില്‍ മൂത്രത്തിന്‍റെ അളവ് കൂട്ടുക വഴി ശരീരത്തിലെ വിഷാംശങ്ങള്‍ മൂത്രം വഴി പുറന്തള്ളാനും സപ്പോട്ട സഹായിക്കുന്നു.അതേസമയം ശരീരത്തില്‍ വെള്ളത്തിന്‍റെ തോത് നിലനിര്‍ത്തുക വഴി നീര്‍ക്കെട്ടുകള്‍ തടയാനും സപ്പോട്ട നല്ലതാണ്.
14, മൂത്രക്കല്ല്‌..... മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം.
15, പല്ലുരോഗങ്ങള്‍ക്ക് .....കേടുപാടുകള്‍ പറ്റിയ പല്ലടയ്ക്കാന്‍ സപ്പോട്ടയിലെ ലാറ്റെക്സ് ഘടകം ഉപയോഗിക്കാം.
16, തിളക്കമുള്ള ചര്‍മ്മത്തിന് സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്.സപ്പോട്ട കഴിച്ചാല്‍ ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.
17, മിനുസമുള്ള മുടിയ്ക്ക് .....സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും കൂട്ടാന്‍ നല്ലതാണ്.ചുരുണ്ടമുടിയിഴകള്‍ക്ക് തിളക്കം കൂട്ടാന്‍ ഈ എണ്ണ വളരെ നല്ലതാണ്.ഒട്ടിപ്പടിക്കുന്ന അവശിഷ്ടം ഇല്ലാതെ മുടിയ്ക്ക ഇത് മുഴുവനായി ആഗിരണം ചെയ്യാന്‍ കഴിയും.
18, മുടി കൊഴിച്ചില്‍ തടയുന്നു...... മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നല്‍കാന്‍ സപ്പോട്ടയ്ക്ക് കഴിവുണ്ട.സപ്പോട്ട പഴത്തിന്‍റെ കുരുവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചില്‍ മാറ്റാന്‍ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചര്‍മ്മത്തിന്‍റെ വരള്‍ച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.തലയോട്ടിയിലെ ചര്‍മ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.
19, താരന്‍ കുറയും..... സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേര്‍ത്തരച്ച് തലയോട്ടിയില്‍ തേച്ച് ഒരു രാത്രി മുഴുവന്‍ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാല്‍ താരന്‍ കുറയും.ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും.
20, ചുളിവുകളില്ലാതാക്കാം...... പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാന്‍ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ പ്രായം കൂടുംതോറും തൊലിയില്‍ ചുളിവുകളുണ്ടാക്കുന്നു.സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കുന്നു.
21, ചര്‍മ്മലേപനം..... സപ്പോട്ടയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ചര്‍മ്മലേപനമായും ഉപയോഗിക്കാം.എണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിന്‍റെ അവശിഷ്ടം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്.
22, ഫംഗസ് ബാധ തടയുന്നു..... സപ്പോട്ടമരത്തിലുള്ള പാല്‍പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്.

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്

പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ആവി പിടിക്കുന്നത്‌ വളരെ ആശ്വാസം നല്‍കും.
മുഖത്തേയ്ക്കു ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്
കണ്ണിലേയ്ക്കു ആവി അടി അടിയ്ക്കാന്‍ ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.
തലവേദനയ്ക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.
മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത്‌ വൈറല്‍ രോഗങ്ങള്‍ക്കും സൈനസ് ഇന്ഫക്ഷനും നല്ലതാണ്.
വേപ്പരൈസരുകള്‍ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
ഉറച്ച പ്രതലത്തില്‍ വച്ച് വേണം ഇവ ഉപയോഗിക്കാന്‍
ഉപ്പോ കഠിന ജലമോ ഇതില്‍ ഉപയോഗിക്കരുത്.
ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കരുത്

ഗ്രീൻറ്റീ" - ഗുണങ്ങളും ദോഷങ്ങളും .

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ് ഗ്രീന്‍ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.ക്യാന്‍സര്‍ തടയാനും ചര്‍മത്തിന്റെ തിളക്കത്തിനുമെല്ലാം ഇത് സഹായിക്കുംഎന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
* ഗ്രീന്‍ ടീ തയ്യാറാക്കിയ ഉടനെ തന്നെ കുടിക്കുക. കൂടുതല്‍ സമയം വെച്ചിരുന്നാല്‍ ഇതിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നഷ്ടമാകും.

* വെറും വയറ്റില്‍ ഗ്രീന്‍റ്റീ കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രം ഗ്രീന്‍ ടീ കുടിക്കുക.

* മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്.

*ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും.
* അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

*ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.

*കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീൻറ്റീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല.

* ഗ്രീൻറ്റീ യില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും.

* ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും.

* ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഗ്രീന്‍ ടീയുടെ അമിത ഉപയോഗം മൂലം ഉണ്ടാകും .

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….
1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.
5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.
8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.
11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.
12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.
14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.
15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.
17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.
18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായി

ക്യാരറ്റ് കഴിക്കുന്നത്‌ ശീലമാക്കൂ

കിഴങ്ങുവര്‍ഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് നമുക്ക് വളരെ പ്രിയപ്പെട്ട പച്ചക്കറി വിളയാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീര ത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണ വസ്തുക്കളില്‍ നിറംനല്കാനും ഉപയോഗിക്കപ്പെടുന്ന കാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റ ഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്.

രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്. വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയിലകള്‍ ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.

കാരറ്റിലകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍ സഹായിക്കും.കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്റെ പ്രസക്തി ഏറെയാണ്. കാരറ്റ് ചെറിയ കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. കരള്‍രോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരറ്റ് ഔഷധമത്രേ. ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും കാരറ്റ് അതിശ്രേഷ്ഠം


കമ്പ്യൂട്ടര്‍ ഉപയോക്തക്കാളായ നിരവധി പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് കണ്ണ് നീര്‍ ചുരക്കാതെ കണ്ണ്‍ ഉണങ്ങി വരണ്ടു കണ്ണിനു ചുവപ്പ് ,വേദന.കണ്ണില്‍ കരടു കിടക്കുന്നത് പോലെ തോന്നുക. കണ്ണിനു വ്യായാമം കൊടുക്കുന്ന സ്വഭാവം പലര്‍ക്കും ഇല്ല . അമിത പ്രകാശവും ACയില്‍ ഫാനിന്റെ കീഴില്‍ തുടര്‍ന്നുള്ള ഇരിപ്പ് കണ്ണിലെ കണ്ണ് നീരിനെ പെട്ടെന്ന് വറ്റിക്കും .അതിനു പാരമ്പര്യ വൈദ്യം പറയുന്ന പ്രതിവിധി നോക്കാം .

മരുന്നുകള്‍ :

തലയില്‍ ശുദ്ധമായ വെളിച്ചെണ്ണ തേക്കണം, ശരീര ഉഷ്ണം ഉണ്ടാക്കുന്ന കിടക്കകളില്‍ കിടക്കരുത് .

50 ഗ്രാം കറ്റാര്‍വാഴ ജെല്‍ എടുത്തു അതിന്റെ കൂടെ 50 ഗ്രാം നല്ല വണ്ണം പുളിച്ച തൈര് ചേര്‍ത്തു ഒരു നേരം വീതം 3 ദിവസം തുടര്‍ന്ന് കഴിക്കുന്നത്‌ കണ്ണുനീര്‍ ചുരപ്പികളെ ഉത്തേജിപ്പിക്കുകയും അവ കണ്ണ് നീര്‍ ചുരക്കാന്‍ തുടങ്ങും .

ഡ്രൈ ഐ പ്രശ്നം ഉള്ളവര്‍ തുടര്‍ന്ന് ആഴ്ചയില്‍ രണ്ടു പ്രാവശ്യം കറ്റാര്‍വാഴ ജെല്‍ മിശ്രിതം കഴിക്കുന്നത്‌ പ്രയോജനം ഉണ്ടാക്കും .

ചില മുടി കാര്യങ്ങള്‍

കണങ്കാലിൽ മുട്ടുന്ന മുടി സ്ത്രീകളുടെ സ്വപ്നമാണ്. അല്പം ശ്രദ്ധിച്ചാൽ കറുത്ത് ഇടതൂർന്ന മുടി സ്വന്തമാക്കാം.

മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ കറിവേപ്പില ഇട്ട് കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.

അയ്യപ്പാ കേരതൈലം, പാമാന്തക തൈലം,നീലി നിര്‍ഗുണ്ട്യാദി വെളിച്ചെണ്ണ എന്നിവ താരന്‍റെ ശല്യം കുറയ്ക്കും.

കയ്യോന്നിയിലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടികൊഴിച്ചലകറ്റും.

ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ തടയും.

എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാൻ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാൽ താരനും കൂടും.

മുടി വളരാൻ ചില വഴികൾ.........

ഹെന്നയിടുന്നത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂൺ ഉലുവാപ്പൊടി, മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂൺ നാരങ്ങാനീര്, നാല് ടീസ്പൂൺ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴയ്ക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി മുടിയിൽ തേച്ചു പിടിപ്പിക്കുക. വീണ്ടും ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

തേങ്ങാപ്പാലും ചെറുപയർ പൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് താരനും എണ്ണമയവും അകറ്റും.

കുതിർത്തെടുത്ത ഉലുവ നന്നായി അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുള്ളിൽ കഴുകിക്കളയാം.

ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.

ആര്യവേപ്പിന്റെ തൊലി അരച്ചു പുരട്ടുന്നതും താരനും മുടികൊഴിച്ചിലും മാറ്റും.നേന്ത്രപ്പഴവും തേനും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടിക്ക് ആരോഗ്യവും തിളക്കവും നൽകും.

ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരും യോജിപ്പിച്ച് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുക. തലമുടി തഴച്ചു വളരും.

നന്നായി പുളിച്ച തൈര് തലയിൽ മസാജ് ചെയ്തശേഷം കഴുകിക്കളയുന്നത് താരൻ നിശ്ശേഷം മാറാൻ സഹായിക്കും.

ഒരു ചെറിയ സ്പൂൺ ആവണക്കെണ്ണ, ഗ്ളിസറിൻ, വിനാഗിരി എന്നിവ ചേർത്ത് തലയിൽ പുരട്ടുക.

നനഞ്ഞ മുടി ചീകരുത്........

നനഞ്ഞ മുടി ചീകാത്തതാണ് നല്ലത്. അഥവാ ചീകണമെങ്കിൽ പല്ലകലമുള്ള ബ്രഷ് ഉപയോഗിക്കണം.

ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.
നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.

രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.

ഹെയർ ക്ളിപ്പ്, ഹെയർ ബാൻഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല.

തിളപ്പിച്ചാറിയ വെള്ളം ദിവസവും എട്ട് ഗ്ളാസെങ്കിലും കുടിക്കുക..

ഉരുളക്കിഴങ്ങ് തടി കൂട്ടുമോ?

തടിയുള്ളവരുടെ ആഹാരമായി കാലങ്ങളായി ഉരുളക്കിഴങ്ങിനെ പരിഗണിച്ചുവരുന്നു.
ഉരുളക്കിഴങ്ങ് ഒരു പച്ചക്കറിയിനമല്ല, കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം ധാരാളമായി അടങ്ങിയ ഒരിനമാണെന്നതിനെ പിന്തുണയ്ക്കുന്ന ഒട്ടേറെ വാദങ്ങളുണ്ട്.
ഉരുളക്കിഴങ്ങ് കഴിക്കുന്നത് തടികൂട്ടില്ല. ഉരുളക്കിഴങ്ങിനെ സംബന്ധിക്കുന്ന ചില വിശ്വാസങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും മനസിലാക്കുക.

ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും?
യാഥാര്‍ത്ഥ്യം - ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉരുളക്കിഴങ്ങില്‍ ഇടത്തരം അളവിലേ ഗ്ലൈസെമിക് അടങ്ങിയിട്ടുള്ളൂ. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തില്ല. അതിന്‍റെ ഗ്ലൈസെമിക് സൂചിക 56 ആണ്. എന്നിരുന്നാലും ഡീപ് ഫ്രൈ, ഷാലോ ഫ്രൈ പോലെ പാകം ചെയ്യുന്ന രീതിക്കനുസരിച്ച് അവയുടെ കൊഴുപ്പില്‍ മാറ്റം വരും.

ഉരുളക്കിഴങ്ങ് മാസത്തിലൊരിക്കലേ കഴിക്കാവൂ?
യാഥാര്‍ത്ഥ്യം - ഒരു ദിവസം ഇടത്തരം വലുപ്പമുള്ള ഒരെണ്ണമാണ് ശുപാര്‍ശ ചെയ്യുന്ന ഉരുളക്കിഴങ്ങിന്‍റെ അളവ്. തീര്‍ച്ചയായും ഇത് മൊത്തത്തിലുള്ള ഭക്ഷണക്രമം, ന്യൂട്രീഷന്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏത് ഭക്ഷണവും തെരഞ്ഞെടുക്കുമ്പോള്‍ ഇത് പരിഗണിക്കുന്നതാണ്.

ഉരുളക്കിഴങ്ങില്‍ കലോറി ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു? യാഥാര്‍ത്ഥ്യം - ഒരു വലിയ ഉരുളക്കിഴങ്ങ്(260 ഗ്രാം) 278 കലോറി അടങ്ങിയതാണ്. ഇതില്‍ 21 ശതമാനം കാര്‍ബോഹൈഡ്രേറ്റാണ്. 260 ഗ്രാം എന്നത് വലിയ ഉരുളക്കിഴങ്ങാണ്. ഇന്ത്യയില്‍ സാധാരണമായി ലഭ്യമാകുന്ന ഉരുളക്കിഴങ്ങ് ഇടത്തരമോ, ചെറുതോ ആണ്. പതിവായി ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഉരുളക്കിഴങ്ങ് ശരീരഭാരം വര്‍ദ്ധിപ്പിക്കൂ. അത് ഏത് വിധത്തില്‍ ഉപയോഗിക്കുന്നു എന്നതും പ്രസക്തമാണ്. ബേക്ക് ചെയ്യുക(ക്രീമോ ബട്ടറോ കൂടുതലായി ഉപയോഗിക്കാതെ) അല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങുന്നതാണ് ഉചിതം.

ഉരുളക്കിഴങ്ങ് പച്ചക്കറിയല്ല?
യാഥാര്‍ത്ഥ്യം - കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണെങ്കിലും ഫുഡ് ഗൈഡ് പിരമിഡ് പ്രകാരം ഉരുളക്കിഴങ്ങ് പച്ചക്കറി വിഭാഗത്തില്‍ പെടുന്നതാണ്.

ഉരുളക്കിഴങ്ങില്‍ സിംപിള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു? യാഥാര്‍ത്ഥ്യം - ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കോംപ്ലെക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ കരുത്ത് നല്കും. ഇന്‍സ്റ്റന്‍റ് കലോറികള്‍ ലഭ്യമാക്കുന്നത് വഴി ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂട്ടും. ഏറെ കായികാധ്വാനം ആവശ്യമായി വരുമ്പോള്‍ പര്‍വ്വതാരോഹകരും അത്‍ലറ്റുകളും ധാരാളം ഉരുളക്കിഴങ്ങ് കഴിക്കുന്നതിനുള്ള കാരണം ഇതാണ്.

ക്രീമിനൊപ്പം ഉപയോഗിച്ചാലേ ഉരുളക്കിഴങ്ങിന് രുചി ലഭിക്കൂ?
ഇത് ശരിയാണെങ്കില്‍, ഇന്ത്യയിലെ ഉരുളക്കിഴറങ്ങ് കറി അധികം പേരൊന്നും ഇഷ്ടപ്പെടില്ല. ഏഷ്യന്‍ പാചകരീതി നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ ചീസ് ചേര്‍ത്ത് ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ്, സല്‍സ അല്ലെങ്കില്‍ വെളുത്തുള്ളിയും ഹെര്‍ബലുകളും ചേര്‍ത്ത തക്കാളി സോസിനൊപ്പം എന്നിങ്ങനെ ഉപയോഗിക്കാം.

ഉരുളക്കിഴങ്ങ് തടി കൂട്ടുമോ? 
നിങ്ങള്‍ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്ന രീതിയിലാണ് കാര്യം. അത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനും, കാര്‍ബോഹൈഡ്രേറ്റ് ആവശ്യത്തിനും അനുയോജ്യമായ രീതിയിലാണ് പാകം ചെയ്യുന്നതെങ്കില്‍ ആരോഗ്യകരമായ ഒരു വിഭവമാണ്, ശരീരത്തിന് ദോഷകരമാകില്ല. ഉരുളക്കിഴങ്ങ് തൊലിയോടുകൂടി വേവിച്ചാല്‍ ഭക്ഷണത്തില്‍ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, അയണ്‍ എന്നിവ ധാരാളമുണ്ടാവും. കൂടാതെ തൊലിയോട്കൂടി വേവിക്കുന്നത് അവയിലെ പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാനും സഹായിക്കും.

പുലര്കാലം

പുലര്കാലമാണ് ദിവസത്തിലെ ഏറ്റവും നല്ലവേള. പുലര്കാലം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവരാണ് ജീവിതത്തില് വിജയിച്ച നല്ല പങ്ക് വ്യക്തികളും. രാവിലെയുള്ള ചിട്ടയായ പ്രവര്ത്തനം വിജയകരവും ആരോഗ്യകരവുമായ ജീവിതരീതി ഏവര്ക്കും പ്രദാനം ചെയ്യും. ഉദിച്ചുയരുന്ന സൂര്യനൊപ്പം ഉണര്ന്നെഴുന്നേല്ക്കുക. മോഹിപ്പിക്കുന്നതാണ് ആ അനുഭവം.

ജീവിതത്തിന്റെ അത്യുന്നതിയില് എത്തിയ പലരും അതിരാവിലെ എഴുന്നേറ്റിരുന്നു. മഹാത്മാഗാന്ധി ദിവസവും രാവിലെ അഞ്ചുമണിക്കാണ് എഴുന്നേറ്റിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്ഗരറ്റ് താച്ചറും അതേ സമയത്ത് തന്നെ. നമ്മുടെ മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വരെ പുലര്ച്ചെ എഴുന്നേറ്റ് കൃത്യമായ ചിട്ടകള് പാലിക്കുന്നവരില് പെടും. എന്നാല് ചിലര് ചിന്തിക്കുമായിരിക്കും . രാത്രികാലങ്ങളിലാണ് അവര് തങ്ങളുടെ കൂടുതല് ജോലികളും ചെയ്യുന്നതെന്ന്.

അത് അത്ര ശരിയാകണമെന്നില്ല. പഠനങ്ങള് തെളിയിക്കുന്നത് രാവിലെ ഉണരുന്നവരാണ്, താമസിച്ച് ഉണരുന്നവരേക്കാള് ഫലപ്രദമായി അധ്വാനിക്കുന്നത് എന്നാണ്. അതിനും പുറമെ ആരോഗ്യത്തിന് അതാണ് നല്ലത്. രാവിലെ എഴുന്നേറ്റ് ചിട്ടയായ പ്രവര്ത്തനമാണ് ആരോഗ്യത്തിന്റെ മുഖ്യരഹസ്യങ്ങളില് ഒന്ന്. ജീവിതത്തില് വിജയിച്ച വ്യക്തികള് രാവിലെ എട്ടിന് മുമ്പ് ചെയ്യുന്ന അഞ്ചു കാര്യങ്ങള് പരിചയപ്പെടാം.

1,പ്രാര്ത്ഥന:
ഇക്കാലങ്ങളില് നമ്മള് ശരീരത്തിന്റെ ആരോഗ്യത്തെപ്പറ്റി മാത്രമാണ് സംസാരിക്കാറ്. മനസിന്റെ ആരോഗ്യം പലരും വിഷയമാക്കാറില്ല. മനസിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ദിവസത്തിന്റെ തുടക്കത്തില് അല്പനേരം നിശ്ചലനായി ഇരുന്ന് പ്രാര്ത്ഥിക്കുക, അല്ലെങ്കില് ധ്യാനത്തിലേര്പ്പെടുക. മനസ് ഊര്ജ്ജസ്വലമാകാന് ഇത് നല്ലതാണ്. ഏറ്റവും ഉചിതം അല്പനേരത്തെ പ്രാര്ഥനയാണ്. നല്ല ഭാവനകളോ, പോസിറ്റീവ് ചിന്തകളോ പോലും നല്ല ഫലങ്ങള് ഉളവാക്കും

2,ശാരീരിക വ്യായാമങ്ങള്:
രാവിലെ എഴുന്നേറ്റ് ശരീര വ്യായാമം നടത്തുന്നത് ദിവസം മുഴുവന് ഉത്സാഹവും പ്രസരിപ്പും നിലനിര്ത്താന് സഹായിക്കും. അത് രാവിലത്തെ യോഗ പരിശീലനമാവട്ടെ, ജിംനേഷ്യത്തിലെ പരിശീലനമാകട്ടെ, കേവല നടത്തമാകട്ടെ, ശരീരത്തിന് വലിയ അളവില് ഗുണം ചെയ്യും. വ്യായാമം ശരീരത്തിലെ പേശികളെയും രക്ത ധമനികളെയും അയവുള്ളതാക്കും. രക്തയോട്ടം വര്ധിപ്പിക്കും. നീണ്ട നേരത്തെ വ്യായാമം സാധ്യമല്ലെങ്കില് കുറഞ്ഞത് 15 മിനിറ്റെങ്കിലും വേഗത്തില് നടക്കുക. ശരീരത്തെയും മനസ്സിനെയും ഉണര്ത്താന് ഈ ചെറു നടത്തംപോലും സഹായകരമാകും. ദിവസത്തില് ചെയ്യേണ്ട കാര്യങ്ങള് ആസൂത്രണം ചെയ്യുക:എഴുന്നേറ്റ് അധികം വൈകാതെ ആ ദിവസം എന്തൊക്കെ കാര്യങ്ങള് ചെയ്യണം, എവിടെയൊക്കെ പോകണം, എന്തൊക്കെയാണ് നേടേണ്ടത് തുടങ്ങിയവയെപ്പറ്റി കൃത്യമായ പദ്ധതികള് തയ്യാറാക്കുക. ഓരോ പ്രവൃത്തിക്കും നല്കേണ്ട സമയങ്ങള് നിശ്ചയിക്കുക. ഏതൊക്കെ കാര്യങ്ങള്ക്ക് മുന്ഗണന നല്കണം എന്നും തീരുമാനിക്കുക. രാവിലെ മനസ് ശാന്തവും പ്രസന്നവുമായതിനാല് നല്ല പ്ലാനിങ്ങിനുള്ള സമയം പ്രഭാതം തന്നെയാണ്. അപ്രതീക്ഷിതമായി കടന്നുവരുന്ന കാര്യങ്ങള്ക്ക് കൂടി സമയം കണ്ടെത്തിയാവണം ദിവസത്തെ ചെയ്തികളും കടമകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഭക്ഷണം, വിശ്രമം എന്നിവയ്ക്കും സമയം നല്കി വേണം കാര്യങ്ങള് ആസൂത്രണം ചെയ്യാന്. ആരോഗ്യകരമായ പ്രാതല് കഴിക്കുക:തിരക്ക് പിടിച്ച് അതിവേഗം ജോലിസ്ഥലത്തേക്കോ പഠന സ്ഥലങ്ങളിലേക്കോ പോകുന്നവരാണ് നമ്മളിലേറെപ്പേരും. അതുകൊണ്ട് തന്നെ ഒരു കപ്പ് ചായ മാത്രം കുടിച്ച് ഒഴിഞ്ഞ വയറുമായാവും പോവുക. അത് ഗുണകരമല്ല. ശരീരത്തിനും മനസിനും ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന് ഇന്ധനം നല്കണം. അതാണ് രാവിലത്തെ പ്രാതല്. എന്നാല്, അമിത ഭക്ഷണം രാവിലെ കഴിക്കുകയുമരുത്. ആരോഗ്യത്തിന് ഗുണകരമായ, ഉന്മേഷം പകരുന്ന ഭക്ഷണം മിതമായ രീതിയില് കഴിക്കുക. ഭക്ഷണം കഴിക്കാന് മാത്രമല്ല ജീവിത പങ്കാളിയും മക്കളുമായും ബന്ധപ്പെടാനുള്ള ചെറിയ അവസരമാക്കി പ്രാതലിനെ മാറ്റുക.
.
A,ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യം ആദ്യം ചെയ്യുക:
മിക്കവരുടെയും ദിവസത്തില് ഏറ്റവും വിഷമിപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതുമായ ഒരു കാര്യം ചെയ്യാന് കാണും. ബുദ്ധിമുട്ടുള്ളതും, ചെയ്താല് ശരിയാവുമോയെന്ന് ഭയപ്പെടുന്നതുമായ ഒന്ന്. മിക്കവരും ചെയ്യുക അത് ദിവസത്തിനൊടുവിലേക്ക് മാറ്റിവയ്ക്കുകയാണ്. എന്നാല്, അതിന് ദിവസത്തില് ആദ്യം പരിഗണന നല്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് നിങ്ങളുടെ മനസിനും ശരീരത്തിനും നല്ല ഉണര്വ്വും ഓജസുമുണ്ട്. ഈ സമയത്ത് ഏറ്റവും പ്രയാസപ്പെട്ട കാര്യം ചെയ്യുന്നതാവും ഉചിതം. അത് ഏറ്റവും നന്നായി തന്നെ നിങ്ങള്ക്ക് ചെയ്യാനുമാകും. അല്ലെങ്കില് ദിവസം മുഴുവന് അതേപ്പറ്റി ചിന്തിച്ച് ശരീരവും മനസും തളരും. ഒടുവില് ചെയ്യുമ്പോഴാകട്ടെ പരാജയവുമാകും. ഏറ്റവും ബുദ്ധിമുട്ടു തോന്നുന്ന കാര്യം അനായാസമായി ചെയ്താല് ബാക്കി കാര്യങ്ങളെല്ലാം നിഷ്പ്രയാസം ചെയ്യാനാവും. അതിനാല്, ജീവിതത്തില് വിജയിച്ച എല്ലാ പ്രമുഖരും തങ്ങള് ദിവസത്തില് ബുദ്ധിമുട്ടായി കരുതുന്ന കാര്യമാണ് എപ്പോഴും ആദ്യം ചെയ്യുന്നത്.

B,നേരത്തെ ഉണരാന്
എങ്ങനെയാണ് നേരത്തെ ഉണരുന്ന ശീലം വളര്ത്തിയെടുക്കാവുന്നത്?പെട്ടെന്നുള്ള മാറ്റം അരുത്:നിങ്ങള് താമസിച്ചുണരുന്ന വ്യക്തിയാണെങ്കില് പടിപടിയായുള്ള മാറ്റമായിരിക്കും അരോഗ്യകരം. ആദ്യം അരമണിക്കൂര് നേരത്തെ ഉണര്ന്ന് നോക്കുക. അങ്ങനെ പടിപടിയായി മാറുക.നേരത്തെ ഉറങ്ങുക:നേരത്തെ ഉറങ്ങാന് കിടക്കുന്നതും പരിശീലിക്കണം. അതിനും, മുമ്പു പറഞ്ഞതു തന്നെ രീതി.അലാറം അകലെവയ്ക്കുക.തൊട്ടടുത്ത് വച്ചാല് അറിയാതെ തന്നെ നിങ്ങള് അത് ഓഫാക്കിയിട്ടു ഉറക്കം തുടരും.കിടക്ക വിടുക:അലാം കേള്ക്കുമ്പോള് തന്നെ കിടക്കവിട്ട് എഴുന്നേല്ക്കുക. ബാത്റൂമിലേക്ക് പോകുക, മുഖം കഴുകുക.നല്ലൊരു കാരണം:എഴുന്നേറ്റു കഴിഞ്ഞാല് ചെയ്യാനുള്ള നല്ലൊരു കാര്യമുണ്ടാകണം അത് നേരത്തെ എഴുന്നേല്ക്കാന് നിങ്ങള്ക്ക് പ്രചോദനമാകും.

എന്താണ് വാട്ടർ തെറാപ്പി.?

വാട്ടര്‍ തെറാപ്പി എന്ന ചികിത്സ ജപ്പാന്‍ കാരുടെ കണ്ടെത്തലാണ്. 
ശുദ്ധജലം നല്‍കി രോഗങ്ങളെ തടയാനും, രോഗങ്ങളെ ചികിത്സിക്കാനും കഴിയും. എന്നതാണ് കണ്ടെത്തല്‍
രാവിലെ ഉണര്‍ന്നാലുടന്‍ വായ കഴുകി വയര്‍ നിറയെ വെള്ളം കുടിക്കുക.
മൂന്നു മുതല്‍ അഞ്ചു ഗ്ലാസ് വരെ ആവാം.
പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ആവാം.
പതിവായി കുടിക്കണം.
ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്..
വാട്ടര്‍ തെറാപ്പി എല്ലാ അവയവങ്ങള്‍ക്കും ഗുണകരമാണ്..
ഇത് കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മിക്ക രോഗങ്ങളുടെയും കാരണമായ മലബന്ധം കുറയ്ക്കുന്നു.
അമിത വണ്ണം, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മം തിളക്കമുള്ളതക്കുകയും ചെയ്യുന്നു.
അതുപോലെ വെറും വയറ്റിലെ വെള്ളം കുടി രക്തം ശുദ്ധീകരികരിച്ച് ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ സഹായിക്കുന്നു..
ഇത് ശീലമാക്കിയവര്‍ക്ക് യുറിക്ആസിഡ്, കിഡ്നിസ്റ്റോണ്‍ എന്നിവ വരാന്‍ സാധ്യത വളരെ കുറവാണ്.
ഇത് പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ഈ രീതിയില്‍ മാറ്റാവുന്നതുമാണ് .
വാട്ടർ തെറാപ്പി ചെയ്യുന്നതിനോടൊപ്പം തെറ്റായ ഭക്ഷണക്രമങ്ങൾ മാറ്റിയില്ലെങ്കിൽ ഫലം ലഭിക്കുന്നതല്ല

മുടി ഡൈ ചെയ്യുന്നതിന്‌ മുമ്പ്‌ അറിയാന്‍...

മുടി നരക്കുന്നത്‌ പലപ്പോഴും പ്രായമാകുന്നതിന്റെ ലക്ഷണമായി കണക്കാക്കുന്നതു കൊണ്ട്‌ തന്നെ മുടി നരക്കുന്നത്‌ എല്ലവര്‍ക്കും തലവേദനയാണ്‌. എങ്ങനെയെങ്കിലും ആ മുടി കറുപ്പിക്കുവാന്‍ വേണ്ടി ഡൈ ഉപയോഗിക്കുന്നു. ഇത്‌ മുടിക്കും ശിരോ ചര്‍മ്മത്തിനും ദോഷം ചെയ്യും. ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1, കറുത്ത നിറത്തിലുള്ള ഡൈ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. മറ്റു നിറങ്ങളിലുള്ള ഡൈകളില്‍ കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്‌.
2, ഡൈ ചെയ്യുന്നതിന്‌ മുന്‍പ്‌ മുടി ചീകി മൃദുവാക്കുക.അല്ലെങ്കില്‍ കെട്ടുപിണയാനുള്ള സാധ്യത വളരെക്കുടുലാണ്‌.
3, ഡൈ ചെയ്യുമ്പോള്‍ ശിരോ ചര്‍മ്മത്തില്‍ പുരളാതെ സൂക്ഷിക്കുക. ഇത്‌ മുടി കൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കും.
4, ഡൈ ചെയ്‌ത് കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം മാത്രം കണ്ടീഷ്‌ണര്‍ ഉപയോഗിക്കുക.
5, ഡൈ ചെയ്‌തതിന്‌ ശേഷം കളര്‍ പ്ര?ട്ടക്‌ടീവുകള്‍ അടങ്ങിയ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ഇത്‌ നിങ്ങളുടെ മുടിയുടെ നിറം സംരക്ഷിക്കും.
6, സ്വിമ്മിംഗ്‌ പൂളിലെ വെള്ളത്തില്‍ അടങ്ങിയ ക്ലോറിന്‍ ഡൈ ചെയ്‌ത മുടിയുടെ നിറം നഷ്‌ടപ്പെടുത്തും.
7, ചില ഷാംപൂവില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ മുടിയുടെ നിറം നഷ്‌ടപ്പെടുത്തും.
8, ഡൈ ചെയ്യുമ്പോള്‍ എപ്പോഴും ഓര്‍ക്കുക അത്‌ നിങ്ങളുടെ മുടിക്കും ആരോഗ്യത്തിനും ഹാനികരമാണ്‌.

പഫ് കഴിക്കും മുമ്പ്...

ലയാളിയുടെ നാലുമണി ഭക്ഷണത്തിൽ ഒന്നാംസ്ഥാനം പഫിനാണ്. കറുമുറെ കടിക്കാവുന്ന പുറംപാളിയും ഉള്ളിൽ നിറച്ച നോൺവെജ് രുചികളും പഫിന് ആസ്വദിച്ചു കഴിക്കാവുന്ന സൂപ്പർ സ്നാക്ക് എന്ന ബഹുമതി എന്നേ നൽകിക്കഴിഞ്ഞു. എന്നാൽ പതിവായി പഫ് കഴിക്കുമ്പോൾ അത് എത്രമാത്രം ആരോഗ്യകരമാണ് എന്നു ചിന്തിക്കണം.

ഊർജം തിങ്ങിയ ഭക്ഷണം

വളരെയേറെ ഊർജം അടങ്ങിയ സ്നാക്കാണു പഫ്. കൂടിയ അളവിൽ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാൻസ്ഫാറ്റി ആസിഡുകൾ, പൂരിതകൊഴുപ്പ്, പ്രൊട്ടീൻ, കൊളസ്ട്രോൾ എന്നിവ പഫിലുണ്ട്. ആഴ്ചയിൽ രണ്ടു പഫ് കഴിച്ചെന്നു കരുതി ആശങ്കപ്പെടേണ്ട. എന്നാൽ ഒരു ദിവസം ഒരു പഫിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഫ് പതിവാകുമ്പോൾ ശരീരത്തിലെത്തുന്ന അമിത കലോറി കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും വഴി തെളിക്കാനിടയുണ്ട്.

പഫുകൾ പലതരം

ഉള്ളിലുള്ള ഫില്ലിങ്ങനുസരിച്ച് നാലു പ്രധാന തരം പഫുകളാണുള്ളത്.

1 വെജിറ്റബിൾ പഫ്. 2 എഗ്ഗ് പഫ്. 3 ചിക്കൻ പഫ്. 4 മീറ്റ് പഫ്.

പഫുകൾ ബേക്ക് ചെയ്തെടുക്കുന്ന പലഹാരമായതിനാൽ അവ്ൻ ഇല്ലാതെ പാകം ചെയ്യാൻ സാധ്യമല്ല.

പഫുകൾ പാകം ചെയ്യാൻ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കും. പഫിനു പുറമേയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന പാളി ഉണ്ടാക്കാനാണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്.

പഫ് ചൂടോടെ...

∙ പഫ് തയാറാക്കിയ ഉടൻ ചൂടോടെ കഴിക്കുന്നതാണു ഏറ്റവും നല്ലത്.

∙ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കണമെങ്കിൽ പഫ് ഫ്രിഡ്ജിൽ വയ്ക്കണം. എന്നാൽ കഴിക്കും മുമ്പ് അവ്നിൽ വച്ച് അവ ഒന്നു കൂടി ചൂടാക്കണം

ശരീര ദുർഗന്ധം ഇല്ലാതാക്കാൻ 7 കാര്യങ്ങൾ

കഴിക്കുന്ന ആഹാരം, വ്യക്തിയുടെ മാനസിക നില തുടങ്ങിയവയെല്ലാം ശരീര ദുർഗന്ധത്തിന് കാരണമാകറുണ്ട്. ചിലരിൽ വിയർപ്പ് നാറ്റം കൂടുതലാണെങ്കിൽ ചിലരിൽ കുറവായിരിക്കും. വിയർപ്പ് നാറ്റം അകറ്റാൻ പെർഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങൾ കൂടി ഒഴിവാക്കണം. ആഹാരത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ശരീര ദുർഗന്ധം അകറ്റാം.
∙സ്പൈസി ഫുഡ് കഴിക്കുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. വെളുത്തുള്ളി, എരിവ് അധികമുള്ള ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ തീർത്തും ഒഴിവാക്കിയാൽ നന്ന്.
∙ഹരിതകം ധാരാളം അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കുക, പകരം ചുമന്ന ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
∙ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാൻ സഹായിക്കും.
∙ സിന്തറ്റിക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും കഴിവതും ഉപയോഗിക്കാതിരിക്കുക. ഇവ വിയർപ്പിനെ ശരീരത്തിൽ തടഞ്ഞ് നിർത്തും. കോട്ടണ്‍ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.
∙പിരിമുറുക്കം ഒഴിവാക്കുക. പരീക്ഷ ദിവസങ്ങളിലും പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ ഉള്ളപ്പോഴും ചിലർ അധികമായി വിയർക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാൽ മാനസിക സമ്മർദം ഒഴിവാക്കി കഴിവതും കൂളായിരിക്കുവാൻ ശ്രദ്ധിക്കുക.
∙സ്ത്രീകളിൽ അണ്ഡോല്പാദനം നടക്കുന്ന സമയത്ത് ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നത് വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. ആർത്തവത്തിന് ശേഷമുള്ള രണ്ടാഴ്ചക്കാലം വിയര്‍പ്പ് നാറ്റം സ്ത്രീകളിൽ അധികമായിരിക്കും.
∙സൾഫർ ധാരളം അടങ്ങിയ ഇലക്കറികൾ ഒഴിവാക്കുക. കോളിഫ്ളവർ, ക്യാബേജ് എന്നിവ കഴിക്കുന്നത് അമിതമായി വിയർപ്പ് ഉല്പാദിപ്പിക്കുന്നതിന് കാരണമാകും

നഖംകടി ഒരു ശീലമാണോ? ഒഴിവാക്കാന്‍ ഇതാ ആറു വിദ്യകള്‍

ചുമ്മാതിരിക്കുമ്പോള്‍ നഖംകടിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ബോറടിക്കുമ്പോള്‍ നഖംകടിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ വിലയിടിക്കുന്ന ഒന്നാണ് നഖംകടി ശീലം. നഖംകടിക്കുന്ന ശീലത്തില്‍നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ചില വഴികളുണ്ട്. അത്തരം ആറു വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.
1.നഖം മുറിച്ചുനിര്‍ത്തുക
അധികമായി വളരുന്ന നഖം വെട്ടിനിര്‍ത്തുക. നിങ്ങളുടെ ബാഗില്‍ നഖംവെട്ടി(നെയ്ല്‍ ക്ലിപ്പര്‍) എപ്പോഴും കരുതുക. യാത്രയിലോ മറ്റോ നഖം വളര്‍ന്നുവന്നാല്‍ ഉടന്‍ മുറിക്കുക.
2.ച്യൂയിങ് ഗം 
സ്ഥിരമായി നഖംകടിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇടയ്‌ക്ക് ച്യൂയിങ് ഗം ചവയ്‌ക്കുന്നത് നല്ലതാണ്. ച്യൂയിങ് ഗം ഒപ്പം കരുതിയാല്‍ നഖംകടിക്കണമെന്ന് തോന്നുമ്പോള്‍ അത് ചവയ്‌ക്കുക.
3.കൈകൂട്ടിപ്പിടിച്ച് ശീലിക്കുക
ഇരുകൈകളും കൂട്ടിച്ചേര്‍ത്ത് പിടിക്കുക. ചുമ്മാതിരിക്കുമ്പോള്‍, ഇങ്ങനെ ശീലിക്കുന്നത് നഖംകടി ഒഴിവാക്കും.
4.സ്‌ട്രസ് ബോള്, കീചെയ്ന്‍, പേന എന്നിവ കൈയില്‍ കരുതുക‍
നഖംകടിക്കണമെന്ന് തോന്നുമ്പോള്‍ സ്‌ട്രസ് ബോള്‍ കൈവെള്ളയില്‍ പിടിക്കുക. അല്ലെങ്കില്‍ കീചെയ്ന്‍, പേന എന്നിവയായാലും മതി. ഇത് ശീലമാക്കിയാല്‍ നഖംകടി ഒരുപരിധിവരെ അകറ്റിനിര്‍ത്താം.
5.നെയ്ല്‍ പോളിഷ്
മോശം രുചിയുള്ള നെയ്ല്‍ പോളിഷ് കുറച്ചുദിവസത്തേക്ക് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ സ്ഥിരമായി നഖംകടിക്കുന്ന ശീലമുള്ളവര്‍, പതുക്കെ അത് ഉപേക്ഷിക്കും.
6.കൃത്രിമനഖങ്ങള്‍ ഉപയോഗിക്കുക 
നഖംകടിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ ബ്യൂട്ടി സ്റ്റോറുകളില്‍ ലഭ്യമാകുന്ന കൃത്രിമനഖങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നഖം കൂടുതല്‍ സുന്ദരമായി തോന്നുകയും ചെയ്യും.

പുകവലിക്ക് വലിയ വിലതന്നെ കൊടുക്കേണ്ടിവരും...

പുകവലിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കും ക്യാന്‍സറും ശ്വാസകോശ രോഗങ്ങളുമുണ്ടാകും എന്ന് പറഞ്ഞാണ് അവരെ അതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നത്. എന്നാല്‍ വലിക്കാത്തവര്‍ക്കും ഈ രോഗങ്ങളൊക്കെ വരാന്‍ സാധ്യതയില്ലെ എന്ന മറുചോദ്യമുന്നയിച്ചാണ് പുകവലിയുടെ ആരാധകര്‍ ഉപദേശികളുടെ വായടപ്പിക്കുന്നത്. പുകവലിക്ക് വലിയ വിലനല്‍കേണ്ടി വരും എന്നത് സത്യംതന്നെയാണ്. സിഗരറ്റ് വാങ്ങാന്‍ കടയിലല്ല പകരം വലിച്ച ശേഷം ചികിത്സിക്കാന്‍ ആശുപത്രിയിലായിരിക്കും എന്നുമാത്രം.

നിലവില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്, ഇവ പുകവലി മൂലം മാത്രമെ ഉണ്ടാകു എന്നും കണ്ടെത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ദേയമായ കാര്യം. പുകവലിക്കാരെ 26 രോഗങ്ങള്‍ പിടികൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് ഇന്‍ഫെക്ഷന്‍, വൃക്കരോഗങ്ങള്‍, കുടല്‍സംബന്ധമായ രോഗങ്ങള്‍, പുകയിലമൂലം ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടാകുന്ന രോഗങ്ങള്‍, മറ്റുള്ളവരില്‍ ഇല്ലാത്തതും എന്നാല്‍ പുകവലിക്കാരില്‍ മാത്രം കണ്ടുവരുന്നതുമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞന്മാരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പത്ത് ലക്ഷം പേരെ 10 വര്‍ഷം പിന്തുടര്‍ന്ന് പഠിച്ചാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ തെളിയിച്ചിരിക്കുന്നത്. 12 തരം ക്യാന്‍സറുകള്‍, ഹൃദയത്തെയും ഹൃദയധമനികളെയും ബാധിക്കുന്ന ആറ് കാറ്റഗറിയിലുള്ള രോഗങ്ങള്‍, പ്രമേഹങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന ദീര്‍ഘകാല രോഗങ്ങള്‍, ന്യൂമോണിയ, ഇന്‍ഫ്‌ലൂവന്‍സതുടങ്ങിയ 26 രോഗങ്ങളാണ് പുകവലിക്കാരെ പിടികൂടാന്‍ കാത്തിരിക്കുന്നത്.

പുകവലിമൂലവും പരോക്ഷമായ പുകവലിമൂലവും മരണമടയുന്നവരുടെ എണ്ണം ആഗോളതലത്തില്‍ വര്‍ഷം തോറും 60 ലക്ഷമാണ് എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പുതിയ പുകവലി രോഗങ്ങളെക്കൂടി കണക്കാക്കുമ്പോള്‍ ഈ സംഖ്യ 13 ശതമാനം കൂടി ഇനിയും ഉയരും. ഈ കണക്ക് ലോകവ്യാപകമായി കണക്കാക്കുയാണെങ്കില്‍ പുകവലി മൂലം ലോകവ്യാപകമായി വര്‍ഷം തോറും 7,80,000 പേര്‍ കൂടി അധികമായി മരിക്കുന്നുവെന്ന് കണക്കാക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ഇപ്പോള്‍ പുകവലിക്കുന്നവരുടെ മരണനിരക്ക് പുകവലിക്കാത്തവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്

പ്രമേഹം ഇന്ന് മലയാളികളുടെ ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം തന്നെ ഇപ്പോള്‍ കേരളമാണ് എന്ന നിലയിലാണ് കര്യങ്ങളുടെ കിടപ്പ്. എന്നാലും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതികൂടി കൂടി വരുകയാണ്. ലോകത്തെമ്പാടുമുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നത് ആകെ ഇന്‍സുലിന്‍ മാത്രമാണ്.

എന്നാല്‍ ആധുനിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യരില്‍ പ്രമേഹം വരുത്തിവയ്ക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ആധുനിക ജീവിതശലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പ്രമേഹത്തിന്റെ വാതായനങ്ങളാണ്. അതിനാല്‍ വൈറ്റ് കോളര്‍ ജോലിക്കാരുടെ ഇടയില്‍ പ്രമേഹം വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം വരുന്നതിനേക്കള്‍ അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ.

ലോകത്താകമാനം കണ്ടുവരുന്ന് പ്രമേഹരോഗികളില്‍ അധികം പേരും ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണത്തില്‍ വരുന്നവരാണ്‌. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാ‍ല്‍ പാന്‍ക്രിയാസിനെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തൈരിന് സാധിക്കും എന്നാണ് ഇപ്പോള്‍ പുതിയതായി വരുന്ന ഗവേഷണ ഫലങ്ങള്‍. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇതാണ് പാന്‍‌ക്രിയാസിനെ സംരക്ഷിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഘടകം.

ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന വിഷാംശങ്ങള്‍ ശരീരകലകളെ ബാധിക്കാതെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. വളരെ നീണ്ടകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഗവേഷകര്‍ ഈ നിഗനത്തില്‍ എത്തിയത്‌. ഡോക്ടര്‍മാര്‍ നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി പലരിലും പരീക്ഷണം നടത്തി. കൂട്ടത്തില്‍ ക്ഷീരോല്പന്നങ്ങള്‍ കഴിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത തീരെക്കുറവാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.

സംബന്ധിച്ച പഠനം നടത്തിയത്.്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പൊള്ളല്‍ ഉണ്ടായാല്‍

ശരീരം, തീജ്വാലയെയോ, ചൂടുള്ള വസ്തുക്കളെയോ ശക്തമായ രാസപദാര്‍ത്ഥങ്ങളെയോ, സ്‌പര്‍ശിക്കുകയോ സമീപിക്കയോ ചെയ്യുമ്പോളാണ്‌ പൊള്ളല്‍ ഉണ്ടാവുന്നത്‌ അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇവയാണ്‌.

അടുക്കളയിലെ പാത്രങ്ങള്‍, ഓവനുകള്‍, കൈപ്പിടികള്‍വൈദ്യുത ഉപകരണങ്ങള്‍, ഇസ്തിരിപ്പെട്ടചൂള, വാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള തീപിടിത്തംവസ്ത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ കത്തുകബ്ലീച്ച്‌, ഗാഢകൃമിനാശിനികള്‍തീഷ്ണമയ സൂര്യപ്രകാശവും, വായുവുംകയറുകള്‍ മൂലം അപകടം

വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ്‌ പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്‌, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്‌, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം. പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത്‌ തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി ചുമന്നു തുടുക്കാം, അല്‍പം കൂടി കഠിനമെങ്കില്‍ നീരുവന്ന് വീര്‍ക്കാം, പൊള്ളല്‍ കൂടുതല്‍ തീഷ്ണമാണെങ്കില്‍ പേശികള്‍ തന്നെ നശിച്ചു പോയി എന്നും വരാം.

വീടുകളിലാണ്‌ പൊള്ളല്‍ കൂടുതലും സംഭവിക്കുന്നത്‌. അതും അടുക്കളകളില്‍. അതുകൊണ്ട്‌ ചികിത്സക്കു പറ്റിയ സ്ഥലവും അതു തന്നെ. നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ അപകടം ഒഴിവാക്കാനാണ്‌, അപകടങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാന്‍ കഴിയുന്നവയും ആണ്‌. അപകടം കൂടുതലും സംഭവിക്കുന്നത്‌ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പ്രത്യേകിച്ച്‌ ഇഴഞ്ഞു നടക്കുന്ന കുട്ടികള്‍ക്ക്‌ ആണെന്നത്‌ പ്രത്യേകം പരിഗണിക്കണം.

ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

പൊള്ളല്‍ മൂലം ശരീരത്തില്‍ എന്താണു സംഭവിക്കുന്നത്‌ എന്നും അതിന്‌ പ്രതിവിധിയായി, വിദഗ്ദ്ധ ചികിത്സ ലഭിക്കും വരെ എന്താണു ചെയ്യേണ്ടതെന്നും വിശദീകരിക്കുന്നതിന് മുന്‍പ്‌, അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കണിശമായും എന്തെല്ലാം ചെയ്തുകൂടാ എന്നത്‌ വിശദമാക്കാം.

വെണ്ണ, മാവ്‌, ബേക്കിംഗ്‌ സോഡാ എന്നിവ പുരട്ടരുത്‌എണ്ണ, ഓയിന്‍മെന്‍റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്‌നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത്‌ പൊട്ടിക്കരുത്‌അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്‌ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്‌

ഇപ്പോള്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌ പ്രധാനമായും കൃത്രിമനാരുകള്‍ കൊണ്ടാണ്‌. അവ ചൂടില്‍ ഉരുകുകയും തൊലിയില്‍ ഒട്ടിപ്പിടിക്കയും ചെയ്യും. നിങ്ങള്‍ അവയെ വലിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ തൊലി ഇളകി ആവശ്യമില്ലാതെ വേദനിക്കും എന്നു മാത്രമല്ല ആ മുറിവായിലൂടെ അണുബാധക്കും കാരണമാവും. കത്തിയ തുണി സ്വയം അണുവിമുക്തം ആകയാല്‍ അത്‌ അതേപടി ഇരിക്കുന്നതാവും ഉത്തമം.

പൊതുവായ ചികിത്സ

ചില പ്രത്യേക തരം പൊള്ളലുകള്‍‌ ഒഴികെ മറ്റു പൊള്ളലുകള്‍‌ക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സയാണ്‌ നല്‍കുക. ആദ്യമായി പൊള്ളല്‍ എത്രത്തോളം സംഭവിച്ചിട്ടുണ്ടെന്ന് നോക്കി മനസ്സിലാക്കുക. ചെറിയ പൊള്ളല്‍ ഒഴിച്ചാല്‍ എല്ലാം അപകടകാരികളും, വേദനയും ആഘാതവും ഉണ്ടാക്കുന്നവയാണ്‌. പലപ്പോഴും ഇത്‌ സംഭവിക്കുന്നത്‌ അടിയന്തിര സാഹചര്യങ്ങളില്‍ ആവും. വീട്‌ തീ പിടിച്ചിട്ടോ, വാഹനം അപകടത്തില്‍ പെട്ടിട്ടോ ആവാം പൊള്ളല്‍ ഉണ്ടാവുന്നത്‌. അത്തരം സന്ദര്‍ഭത്തില്‍ നിങ്ങളുടെ ഉത്തരവാദിത്വം ഇരട്ടിക്കുന്നു. അപകടത്തില്‍‌പ്പെട്ട വ്യക്തിക്ക്‌ ആഘാതവും പരിഭ്രമവും ഉണ്ടാവും. അയാളെ സാന്ത്വനിപ്പിക്കയും ധൈര്യം നല്‍കുകയുമാണ്‌ ആദ്യം വേണ്ടത്‌ ഒപ്പം തന്നെ ആദ്യം വേണ്ടത്‌ ആദ്യം എന്ന വിധം ചിട്ടയോടെ എന്നാല്‍ വേഗത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം.

ചര്‍മ്മവും പേശികളും പൊള്ളിയാല്‍, അപകടകരമായ വിധം ശരീര ദ്രവം നഷ്ടപ്പെടാന്‍ ഇടയുണ്ട്‌. പൊള്ളിയ പേശികള്‍ താപം ശേഖരിക്കയും അത്‌ അടുത്തുള്ള കൂടുതല്‍ പേശികളെ നശിപ്പിക്കാനും വേദന തുടരാനും കാരണമാവും. അതിനാല്‍ പ്രഥമ ചികിത്സയുടെ ആദ്യ ലക്ഷ്യം പേശികളില്‍ സംഭരിച്ചിരിക്കുന്ന താപം അടിയന്തിരമായി ഒഴിവാക്കുക എന്നതാണ്‌. പ്രഥമ ചികിത്സയിലൂടെ കേടുവന്ന പേശികളിലെ താപം കുറക്കാന്‍ കഴിയണം.

പരിചരണം

അപകടത്തില്‍പ്പെട്ട ഭാഗം തണുത്ത വെള്ളത്തില്‍ മുക്കുക. അത്‌ തൊട്ടിയിലോ, പാത്രത്തിലോ, അതൊന്നും അല്ലെങ്കില്‍ സൗമ്യമായി ഒഴുകുന്ന കുഴല്‍ വെള്ളത്തിന്‍ കീഴിലോ ആവാം.പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ പതിനഞ്ചു മിനിറ്റോളമോ അല്ലെങ്കില്‍ വേദന നിലയ്ക്കുന്നതു വരെയോ മുക്കി വെയ്ക്കണം. പൊള്ളിയത്‌ വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗത്താണെങ്കില്‍, ഉദാഹരണത്തിന്‌ മുഖത്തില്‍ ആണെങ്കില്‍, ശുദ്ധവും മൃദുവുമായ തുണി മടക്കി പാളിയാക്കി അത്‌ തണുത്തവെള്ളത്തില്‍ മുക്കി ക്ഷതമേറ്റ ഭാഗത്തില്‍ വെയ്ക്കണം. ഇടയ്ക്കിടെ ആ പാളി എടുത്ത്‌ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കി വെക്കാന്‍ മറക്കരുത്‌. പക്ഷേ പൊള്ളലില്‍ തുണി ഉരയാതെ ശ്രദ്ധിക്കണം. ഈ പരിചരണം വഴി പേശിയിലെ കുറെ ഏറെ താപം നഷ്ടപ്പെടുകയും അതുവഴി കൂടുതല്‍ നാശവും വേദനയും ഒഴിവാകയും ചെയ്യും.ക്ഷതം ഉണ്ടായാല്‍ എത്രയും വേഗം മോതിരം, ഷൂസ്സ്‌ തുടങ്ങിയ ഇറുകി കിടക്കുന്ന വസ്തുക്കള്‍ ഊരി മാറ്റണം. കാരണം അധികം താമസിയാതെ അവിടം നീര്‌ വന്നു വീര്‍ക്കാനും തുടര്‍ന്ന് ഇവ ഊരി മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.വേദന നിന്നു കഴിഞ്ഞാല്‍ പുറമേക്കു മാത്രമുള്ള ചെറിയ പൊള്ളലുകള്‍തുണികൊണ്ട്‌ ഒപ്പി ഉണക്കുകയും, അണുമുക്തമായ തുണികൊണ്ട്‌ പൊതിയുകയും ചെയ്യണം. വലുതും ആഴത്തിലുള്ളതുമായ പൊള്ളലുകള്‍, വെള്ളത്തില്‍ നിന്നും ഏടുത്ത ശേഷം, ശുദ്ധവും അടുത്തിടെ അലക്കിയതും നാരുകള്‍ ഇല്ലാത്തതും കനം കുറഞ്ഞതുമായ തുണികൊണ്ട്‌ പൊതിയണം (ശുദ്ധമായ ഒരു തലയണ ഉറ കൈ കാലുകള്‍ക്ക്‌ പറ്റിയതാണ്‌)ഡോക്ടറെ വരുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ടതു ചെയ്യുക.ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോദനക്ക്‌ വിധേയമാക്കണം.വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ്‌ കൊണ്ടു പോകണംപൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത്‌ അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്‌. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക്‌ അത്‌ ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്‌. അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം.ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം.

പ്രത്യേക ശിശ്രൂഷ ആവശ്യമാകുന്ന സന്ദര്‍ഭങ്ങള്‍

വസ്ത്രങ്ങള്‍ക്ക്‌ തീ പിടിച്ചാല്‍

വസ്ത്രത്തില്‍ തീ കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍, വെള്ളം ഒഴിച്ച്‌ കെടുത്താം. അല്ലെങ്കില്‍ വായു പ്രവാഹം തടയാന്‍ ബ്ലാങ്കറ്റോ, കോട്ടോ മറ്റ്‌ എന്തെങ്കിലും വലിയ വസ്തുവോ കൊണ്ട്‌ അപകടത്തില്‍ അകപ്പെട്ട ആളെ പൊതിയാം, തറവിരിയും ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ അണയ്ക്കാന്‍ ശ്രമിക്കുന്ന തീ ജ്വാല നിങ്ങളെ ബാധിക്കാതിരിക്കാനായി ബ്ലാങ്കറ്റ്‌ നിങ്ങളുടെ മുന്നില്‍ തന്നെ പിടിക്കാന്‍ മറക്കരുത്‌തീയില്‍പ്പെട്ട ഏതൊരാളും കൊടും ഭീതിയിലാവുകയും, വെപ്രാളത്തില്‍ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്കോ പുറത്തേക്കോ ഓടിയേക്കും, ഇത്‌ കൂടുതല്‍ അപകടകരമാണ്‌, കാരണം തീ മറ്റിസ്ഥലങ്ങളിലേക്കും വ്യാപിക്കും എന്നതിനൊപ്പം കൂടുതല്‍ വായു പ്രവഹിക്കുന്നതോടെ തീ കൂടുതല്‍ ശക്തമായി ജ്വലിക്കും. അത്‌ അപകടത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ അപകടത്തില്‍പ്പെട്ട വ്യക്തിയെ ഓടാതെ നില്‍ക്കാന്‍ പ്രേരിപ്പിക്കുക.തീ അണഞ്ഞാല്‍ മേല്‍ വിശദീകരിച്ച പ്രകാരമുള്ള പൊതുവായ പരിചരണം ആരംഭിക്കുക

നേരത്തേ എഴുന്നേല്‍ക്കാന്‍ മടിയാണോ? മടിമാറ്റാന്‍ ചില വഴികള്‍...

രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ഈ രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍, ജീവിതവിജയത്തിന്‍റെ കാര്യത്തില്‍ 100 ശതമാനം മാര്‍ക്ക് ലഭിക്കുക അതിരാവിലെ എഴുന്നേല്‍ക്കുന്ന ആള്‍ക്കായിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നംകണ്ടുറങ്ങും. രാവിലെ, പ്രഭാതം, സെല്‍ഫ് ഹെല്പ്, മടി, ഉറക്കം

അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക.

ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചുവായിക്കുക. ചെയ്യാന്‍ ഏറ്റവും ഇന്‍ററസ്റ്റുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച് വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച് കുറിപ്പെഴുതുന്നത് ശീലമാക്കുക.

എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ആരോഗ്യത്തിന് അത് നല്ലതാണെന്നതിലുപരി, വീണ്ടും ഉറക്കത്തിലേക്ക് വീഴാനുള്ള സാധ്യത മാറ്റുകയും ചെയ്യാം.

നേരത്തേ എഴുന്നേല്‍ക്കുന്നത് ഒരു തെറ്റായ ശീലമാണെന്ന് ഒരിക്കലും മനസില്‍ തോന്നാന്‍ പാടില്ല. നമ്മുടെ ജീവിതത്തിന് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു. കഠിനമായി ജോലി ചെയ്യാന്‍, സ്മാര്‍ട്ടായി ജോലി ചെയ്യാന്‍, ബന്ധുക്കളോട് സംസാരിക്കാന്‍, അന്യരെ സഹായിക്കാന്‍, സൌഹൃദങ്ങള്‍ പുതുക്കാന്‍, ധനം സമ്പാദിക്കാന്‍, അപരിചിതരോടുപോലും പുഞ്ചിരിക്കാന്‍ എല്ലാം നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്. വെറുതെ ആലോചിച്ച് സമയം കളയാതെ, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നരേന്ദ്രമോഡിയെ വിശേഷിപ്പിക്കുന്നത് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ്. അതുപോലെ നിങ്ങളും പ്രവൃത്തിയുടെ മഹനീയതയില്‍ വിശ്വസിക്കുക.

മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്‍റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം.

ഫേസ്ബുക്കിലും മറ്റും ‘ഗുഡ്മോണിംഗ് ചലഞ്ച്’ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. എഴുന്നേറ്റാലുടന്‍ ഗ്രൂപ്പിലേക്ക് സന്ദേശം അയക്കാം. എല്ലാവരുടെയും റിപ്ലേകള്‍ വന്നുതുടങ്ങുകയും ഒരു ചെറിയ ഡിസ്കഷന്‍ നടക്കുകയും ചെയ്താല്‍ നിങ്ങളുടെ ഉറക്കം പമ്പ കടക്കുകയും പിറ്റേദിവസവും അതേസമയത്ത് ഉണരാനുള്ള ആഗ്രഹമുണരുകയും ചെയ്യും.

അതിരാവിലെ ഉണരണമെന്ന് ആഗ്രഹിക്കുകയും ഉണരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് മടികൊണ്ടുമാത്രമല്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം കിട്ടുന്നുണ്ടാവില്ല. അങ്ങനെയെങ്കില്‍ നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുമെന്ന് അറിയാമോ? വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടുമെന്ന് അറിയാമോ? ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.

എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും.

എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ബൈബിള്‍ പോലുള്ള മതഗ്രന്ഥമാകാം. അല്ലെങ്കില്‍ നിങ്ങളെ ഇന്‍‌സ്പയര്‍ ചെയ്ത ആരുടെയെങ്കിലും ജീവചരിത്രമാകാം. ഏതെങ്കിലും സെല്‍ഫ് ഹെല്‍‌പ് ബുക്കാകാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം. ഊര്‍ജ്ജസ്വലമായ ഒരു ദിവസത്തിലേക്ക് അങ്ങനെ വളരെ വേഗം ഓടിക്കയറാം

മുളക് കഴിച്ചാല്‍ ജിമ്മില്‍ പേകേണ്ട ആവശ്യമില്ല...

അമിതമായുള്ള പൊണ്ണത്തടി കുറയാന്‍ എരിവുള്ള ആഹാരം ഉത്തമമാണെന്ന് കണ്ടെത്തല്‍. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ധാരാളം മുളകും, കുരുമുളകുമൊക്കെ ചേര്‍ത്താല്‍ അമിതമായ പൊണ്ണാത്തടി വിട്ടകലുമെന്നാണ് വ്യോംമിഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപെടുന്നത്.

അമിതമായി ആഹാരം കഴിക്കുന്നത് മൂലം ശരീരത്തില്‍ കൊഴുപ്പ് അടിയുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും. കലോറികൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചില്ലെങ്കില്‍ പൊണ്ണത്തടി ഉണ്ടാകും. മെറ്റബോളിസം കുറയുന്നതും പൊണ്ണത്തടിക്ക് കാരണമാകുന്നു. മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ എന്ന ഘടകമാണ് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

കാപ്‌സൈസിന്‍ ശരീരത്തിലെ ആവശ്യമില്ലത്ത കൊഴുപ്പിനെ നശിപ്പിക്കുന്നു. മുളകിലും കുരുമുളകിലും അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ ടൈപ്പ് 2 ഡയബെറ്റീസ്, ഹ്യദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയരോഗങ്ങള്‍ക്കും പരിഹാരമാണ്. ഈ കാരണങ്ങളാല്‍ ധാരാളമായി എരിവ് കഴിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപെടുന്നത്.

പെണ്‍കുട്ടികളിലെ തൈറോയിഡ് എന്ന വില്ലന്‍...

ഇന്ന് പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. ചികിത്സകള്‍ പലത് ഉണ്ടെങ്കിലും അത് മൂലം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ രോഗത്തെക്കാള്‍ സമ്മര്‍ദ്ദമുളവാക്കുന്നതാണ്. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ എന്നും ഭയക്കുന്ന ഒന്നാണ് തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍. T3, T4, TSH എന്നീ രക്തപരിശോധനകള്‍, അള്‍ട്രാസൗണ്ട്‌സ്‌കാനിംഗ് മുതലായവയുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം നടത്താവുന്നതാണ്.

തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാരെക്കള്‍ കൂടുതല്‍ അലട്ടുന്നത്‌ സ്‌ത്രീകളെയാണ്‌. അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, മുടികൊഴിച്ചില്‍, തൂക്കം വര്‍ദ്ധിക്കുക, വരണ്ടചര്‍മ്മം, ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, കാലുകളില്‍ നീര്, അകാരണമായ ഭയം, ഉത്കണഠ, വിഷാദം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രതിരോധശക്‌തിയിലും മാനസികാവസ്‌ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകളില്‍ തൈറോയിഡ്‌ തകരാര്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണം. ഈ രോഗമുള്ള ഗര്‍ഭിണിയില്‍ ശരിയായ ഹോര്‍മോണ്‍ ചികിത്സ ചെയ്തില്ലെങ്കില്‍ ഗര്‍ഭം അലസാനും, ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യത ഏറെയാണ്.

ഗര്‍ഭിണികള്‍, ആര്‍ത്തവം ക്രമംതെറ്റിയവര്‍, ഗര്‍ഭം'അലസിപോകുന്നവര്‍, പ്രസവം കഴിഞ്ഞവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, വിഷാദരോഗികള്‍, കുടുംബത്തില്‍ തൈറോയിഡ് രോഗമുള്ളവര്‍, ലിത്തിയം, അമിയോഡറോണ്‍ തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍, തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കിയവര്‍ എന്നിവര്‍ നിര്‍ബന്ധമായും തൈറോയിഡ് രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്.

നിരവധി ചികിത്സകള്‍ ഉണ്ടെങ്കിലും പലരും സമീപിക്കുന്ന ഹോമിയോ ആണ്. മരുന്ന് കഴിക്കല്‍ ആരംഭിച്ചാല്‍ ശരീരം തടിക്കുന്നതിന് കാരണമാകും. ഗര്‍ഭാധാരണം താമസിക്കുകയും അലസിപോകുകയും ചെയ്യാന്‍ തൈറോയിഡ് കാരണമാകാറുണ്ട്. ഹോര്‍മോണ്‍ മരുന്നുകള്‍ വളരെ അപകടകാരികളാണെന്ന തെറ്റായ ധാരണയും നിലവിലുണ്ട്. ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങളോ ദീര്‍ഘകാല ബുദ്ധിമുട്ടുകളോ ഇല്ലാത്ത മരുന്നാണ് ഇവയ്‌ക്കുള്ളത്. ഹോമിയോപ്പതി രോഗത്തെയല്ല, രോഗലക്ഷണത്തെയാണ്‌ ചികിത്സിക്കുന്നത്‌. കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, തൈറോയ്‌ഡിനം, നാട്രം മ്യൂര്‍, ലാക്കസിന്‍ ബ്രേമിയം, പൈലോകാര്‍പ്പസ്‌ എന്നീ മരുന്നുകള്‍ രോഗതീവ്രത, രോഗസ്വഭാവം, രോഗിയുടെ പ്രായം, മാനസികനില എന്നിവയുടെ അടിസ്‌ഥാനത്തില്‍ നല്‍കി വരുന്നു.

വെണ്ണ, ഒരു വരം, ഒറ്റമൂലി...

വെണ്ണയേക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും ആണെന്നാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, വിപണിയില്‍ ഇന്ന് ലഭിക്കുന്ന എണ്ണകള്‍ ലഭിക്കുന്നതിനു മുമ്പ് പണ്ട് കാലത്ത് മലയാളികള്‍ വറുക്കാനു പൊരിക്കാനും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വെണ്ണയായിരുന്നു. അതിനാല്‍ വെണ്ണയെ തള്ളിക്കളയാന്‍ വരട്ടെ.

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്ന ഒരു ഒറ്റമൂലിയാണെന്ന് പറഞ്ഞാല്‍ എത്രപേര്‍ക്കറിയാം. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. കൂടാതെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ അത്യുത്തമമാണത്രെ.

ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌. ഉറക്കക്കുറവിനും മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും വെണ്ണ പാദത്തിന്‌ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌. വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നത്‌ ഫലപ്രദമാണ്‌.

മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌. കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌. പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. അല്‍പം വെണ്ണയും പഞ്ചസാരയും ചേര്‍ത്തു കൊടുത്താല്‍ രക്‌തം തുപ്പുന്നതിനു പരിഹാരമാകും. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും.

 

മിനിട്ടുകള്‍ക്കുള്ളില്‍ താരനെ അകറ്റാം

താരന്റെ ശല്യം അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്ന താരന്‍ ചൊരിച്ചിലിനും മുടികൊഴിച്ചിലിനും കാരണമാകുന്നു. വരണ്ട തലയോട്ടിലാണ് താരന്‍ സാധാരണ കാണപ്പെടുന്നത്. മുടിക്ക് ശരിയായ പരിചരണവും തണുപ്പും കിട്ടിയില്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ സ്വാഭാവികം. വിലകൂടിയ മരുന്നുകള്‍ക്ക് പിറകേ പോകാതെ വീട്ടില്‍ തന്നെ ലഭ്യമാകുന്നവ ഉപയോഗിച്ച്‌ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ താരനെ അകറ്റാനാകും. ഉലുവ നല്ലൊരു ഔഷധിയാണ് തലമുടിയ്ക്ക്. താരന്‍ കളയാനും മുടികൊഴിച്ചില്‍ അകറ്റാനും ഇത് നല്ലൊരു മരുന്നു തന്നെ. ഉലുവ പേസ്റ്റ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക, ശേഷം 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് താരന്‍ അകറ്റുക മാത്രമല്ല, മുടികൊഴിച്ചില്‍ നിര്‍ത്താനും സഹായിക്കും. ചെറുപയര്‍ ഉണക്കിപ്പൊടിച്ച്‌ തൈരില്‍ ചാലിച്ച്‌ തലയോട്ടില്‍ തേച്ച്‌ പിടിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകാം. രണ്ട് സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് തലയില്‍ പുരട്ടാം. കൂവളത്തിന്റെ ഇല അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം. കടുക് അരച്ച്‌ തലയില്‍ പുരട്ടുന്നതും നല്ലതാണ്. താരന്‍ അകലാന്‍ ഇതെല്ലാം നല്ല മാര്‍ഗമാണ്. കീഴാര്‍നെല്ലി ചതച്ച്‌ താളിയാക്കി ദിവസവും കുളിക്കുന്നതിനുമുമ്ബ് തേയ്ക്കുക തുളസിയില, ചെമ്ബരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച്‌ വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേക്കുക. ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഉത്തമമാണ്. ഒലീവ് എണ്ണയും വെളിച്ചെണ്ണയും എടുത്ത് അതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുന്നതിലൂടെയും താരനെ തുരത്താനാകും

അമൃതിന്‍ ഗുണം നല്‍കും തണ്ണിമത്തന്‍

വേനല്‍ക്കാലത്ത് ജ്യൂസും പഴങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. അതില്‍ തന്നെ പ്രത്യേകിച്ച്‌ തണ്മിമത്തന്‍. തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനംു ചര്‍മ്മത്തിനും വളരെ നല്ലതാണ്. പൈനാപ്പിള്‍, ഓറഞ്ച്, ആപ്പിള്‍ എന്നീ പഴങ്ങളേക്കാള്‍ ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതാണ് തണ്ണിമത്തന്‍.
ദിവസവും രണ്ട് ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കഴിയ്ക്കുന്നത് നിങ്ങളുടെ ദിവസം മുഴുവന്‍ ഇഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം അല്‍പം കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചു നോക്കൂ. വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുമ്ബോള്‍......
ഇത്തരത്തിലാണ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നതെങ്കില്‍ ഇത് കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും, പൊട്ടാസ്യത്തിന്റേയും കലവറയായിരിക്കും.
വേറെ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ തണ്ണിമത്തന്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നതെന്നു നോക്കാം.

തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ജ്യൂസ് ആണ് തണ്ണിമത്തന്‍ ജ്യൂസ്. ഇതില്‍ അല്‍പം കുരുമുളക് കൂടി ചേര്‍ത്താല്‍ ഇത് കലോറി എരിച്ചു കളയുന്നു.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് തണ്ണിമത്തന്‍-കുരുമുളക് ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തന്‍-കുരുമുളക് ജ്യൂസ്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ തണ്ണിമത്തന്‍ മുന്‍പിലാണ്. കറുത്ത പൊന്നും കൂടി ചേരുമ്ബോള്‍ ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യകരമാക്കുന്നു. മാത്രമല്ല ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തണ്ണിമത്തനും കുരുമുളകും. ഇത് ക്യാന്‍സറിനെ ചെറുക്കുന്നു.
ഹൃദയാഘാതം കുറയ്ക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തയോട്ടം നന്നായിട്ട് നടക്കുമ്ബോള്‍ ഹൃദയാഘാത സാധ്യത വളരെയധികം കുറയുന്നു.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന പഴമാണ് തണ്ണിമത്തന്‍. മാത്രമല്ല ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമാണ് തണ്ണിമത്തന്‍- കുരുമുളക് ജ്യൂസ്.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തണ്ണിമത്തനും കുരുമുളകും. എന്നും ഈ പാനീയം കുടിയ്ക്കുന്നത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. പ്രത്യേകിച്ച്‌ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍.
ആസ്ത്മ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനും തണ്മിമത്തന്‍-കുരുമുളക് പാനീയം മിടുക്കനാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഇവ രണ്ടും. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു.

എന്തായാലും മുടി വളരും

മുടിയോട് ഇഷ്ടം തോന്നാത്തവര്‍ ചുരുങ്ങും. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. നീണ്ട മുടിയോട് പ്രത്യേകിച്ചും.
മുടിവളര്‍ച്ചയെ സ്വാധീനിയിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. പാരമ്ബര്യം മുതല്‍ ഭക്ഷണം വരെ ഇതില്‍ പെടും. ചില വിവാഹ അന്ധവിശ്വാസങ്ങള്‍
ഇതൊക്കെയാണെങ്കിലും മുടി വളരാന്‍ ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇതു ചെയ്താല്‍ മുടി വളരുകയും ചെയ്യും. ഇത്തരം ചില കാര്യങ്ങളെന്തെല്ലാമെന്നു നോക്കൂ,

മുടിയുള്ള തുമ്ബ് ഇടയ്ക്കു വെട്ടുക. മുടിയുടെ ആരോഗ്യത്തിന് ഇത് അത്യാവശ്യം. ഇതിലൂടെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാകും.
മുടി ദിവസവും രണ്ടുമൂന്നു തവണ നല്ലപോലെ ചീകുക. മുടിവളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. ഇതുവഴി ശിരോചര്‍മത്തിലെ ര്ക്തപ്രവാഹം വര്‍ദ്ധിയ്ക്കും.
ഭക്ഷണം വളരെ അത്യാവശ്യം. ഒമേഗ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ സമ്ബുഷ്ടമായ ഭക്ഷണം ശീലമാക്കുക.
ഡ്രയര്‍, റോളര്‍, സ്ട്രെയ്റ്റനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ മുടിയില്‍ ഉപയോഗിയ്ക്കുന്നത് ഒഴിവാക്കുക.
മുടി വളര്‍ച്ചയ്ക്ക് വെള്ളം വളരെ അത്യാവശ്യമാണ്. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക.
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെയര്‍ പായ്ക്കുകള്‍ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യം. മുട്ട, തൈര, പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള ഹെയര്‍ പായ്ക്കുകകള്‍ മുടിവളര്‍ച്ചയ്ക്കു ഗുണകരമാകും.
ഡോക്ടറോടു ചോദിച്ച്‌ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിയ്ക്കാം. ഇതും മുടിവളര്‍ച്ചയ്ക്കു ഗുണം നല്‍കും.

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ എളുപ്പവഴി‪#‎HealthyKeralam

പുകവലിക്കുന്നവര്‍ക്ക് അത് എത്രമാത്രം വലിയ ദുശ്ശീലമാണെന്ന് അറിയാം… എന്നാല്‍ തുടങ്ങിയ ദുശ്ശീലം നിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണോ നിങ്ങള്‍? പേടിക്കണ്ട… മനസ്സുവെച്ചാല്‍ ഇത് പെട്ടെന്ന് തന്നെ നിര്‍ത്താവുന്നതാണ്.
പുകവലി നിര്‍ത്താന്‍ ചെയ്യേണ്ടത്……
1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ് പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്മ, അക്ഷമ, ഉല്‍കണ്ഠ, ഉത്സാഹമില്ലായ്മ, അമിതവിശപ്പ്, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് (വ്യക്തിയ്ക്കനുസരിച്ചും വലിയുടെ തീവ്രതയ്ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട് ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ അസാദ്ധ്യമായി ഒന്നുമില്ല (Nothing is impossible) എന്ന ആപ്തവാക്യം കൊണ്ട് നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച് സംസാരിക്കുക, ഒരു നല്ല ബുക്ക് വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്. ഏറ്റവും നല്ലത് പുകവലികൊണ്ട് മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക് ആ സമയത്ത് ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക് വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്. അത് ശരീരത്തിന് അല്പം ഗുണം ചെയ്യുന്നുണ്ട്. അത് പുകവലിയുടെ സംതൃപ്തിക്ക് കാരണമാകുന്ന ഒരു ഘടകമാണ്. ഇത് പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ എഴുന്നേറ്റ്, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്ക്ക് ശമിക്കുകയും ചെയ്യും
9. നാമും നമുക്ക് ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട് നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ് ഫലം എന്നത് കൂടെക്കൂടെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക

മുടി തഴച്ചു വളരാൻ ഉള്ളി ജ്യൂസ്..

ഇന്ന് മിക്കവരും അഭമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.ജീവിത ശൈലികളും ഭക്ഷണവും മാനസികസമ്മര്‍ദ്ദവുമെല്ലാമാണ് ഒരു പരിധിവരെ മുടികൊഴിച്ചിലിന് കാരണം. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്‌തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്.മുടികൊഴിച്ചില്‍ തടയാന്‍ സഹായകമാകുന്ന ഒരു ഒന്നാണ് ഉള്ളി ജ്യൂസ്.ഇതുമാത്രമല്ല താരന്‍, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
മുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കും. മുടിയുടെ വേര് ശക്തിപ്പെടുത്തുകയും ഉറപ്പുള്ള മുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.പാർശ്വഫലങ്ങളൊന്നും തന്നെ ഇല്ല എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.മാത്രമല്ല ഒരു ചിലവുമില്ലാതെ വീട്ടില് നിന്നും തന്നെ തയ്യാറാക്കാവുന്നതുമാണ്.
ഇനി ഉള്ളി ജ്യൂസ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…
ആദ്യമായി ഉള്ളി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം മിക്‌സിയിലോ ജ്യൂസറിലോ ഇട്ടു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ഉള്ളി ജ്യൂസ് കുളിക്കുന്നതിനുമുമ്പ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മതിയാകും. ഏകദേശം അരമണിക്കൂറിനുശേഷം കുളിക്കുമ്പോള്‍ ഇത് കഴുകികളയാം. കൂടാതെ തേന്‍, റം എന്നിവയ്‌ക്കൊപ്പം ചേര്‍ത്തും ഉള്ളി ജ്യൂസ് ഉപയോഗിക്കാവുന്നതാണ് .

വ്യായാമം രാവിലെയോ വൈകീട്ടോ

രാവിലെയാണോ അതോ വൈകിട്ടാണോ വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയമെന്ന
കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച് വൈകീട്ട് വ്യായാമം ചെയ്യുന്നവരുണ്ട്. രാവിലെ എഴുന്നേറ്റാലുള്ള തിരക്കായിരിക്കും പലര്‍ക്കും പറയാനുള്ള കാരണം. എന്നാല്‍ വ്യായാമം ചെയ്യാന്‍ അതിരാവിലെയുള്ള സമയം തന്നെയാണ് ഏറ്റവും ഉചിതം. എത്ര തിരക്കാണെങ്കിലും എഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും രാവിലെയുള്ള വ്യായാമം ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുണ്ട്.രാവിലെ വ്യായാമം ചെയ്താലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ
രാവിലെ വ്യായാമം ചെയുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
വിശപ്പില്ലെന്ന കാരണം പറഞ്ഞ് ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെയുള്ള വ്യായാമം. ഇത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.
രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു ദിവസത്തെ നിങ്ങളുടെ മുഴുവന്‍ പ്രവൃത്തികളിലും നിഴലിയ്ക്കും.
തലച്ചോറിനും വ്യായാമം ഉണര്‍വു നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.
സ്‌ട്രെസ് കുറയ്ക്കാനും രാവിലെയുള്ള വ്യായാമം ഏറെ നല്ലതാണ്.
രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ കൂടുതല്‍ ശക്തിപ്പെടുത്തും.ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും…
വൈകീട്ട് വ്യായാമം ചെയ്യുന്നവരേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രാവിലെയുള്ള ജോലികള്‍ക്കു ശേഷം വൈകീട്ട് വ്യായാമം ചെയ്താല്‍ ക്ഷീണം കാരണം വേണ്ട രീതിയില്‍ വ്യായാമം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

നിങ്ങള്‍ക്ക് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

 

ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവ് മിക്കവരിലും ഉണ്ട്.തടി കുറയ്ക്കാൻ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്.എന്നാൽ നിങ്ങൾ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന കാര്യം ആരും അറിയുന്നില്ല.

‘ബ്രേക്ക്ഫാസ്റ്റ്’ എന്ന് ഇതിനെ വിളിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ലളിതമായ പറഞ്ഞാല്‍ 10- 12 മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആഹാരമാണിത്. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ശരീരത്തിന് ലഭിക്കേണ്ട പോഷകം ഒഴിവാക്കുകയാണ് ചെയ്യുന്നത്.ഇത് പിന്നീട് നിങ്ങളെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാവും നയിക്കുക. അതുകൊണ്ട് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുക.

നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുകവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് കിട്ടാതെ വരുമ്പോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും.പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍ പേശികളില്‍ ലഭ്യമായ ഗ്ലൂക്കോസ് അത്രയും ശരീരം പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കും.

സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, അമിതഭാരം എന്നിവയ്ക്കുള്ള സാദ്ധ്യതയും കൂടുതല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഭക്ഷണം കഴിക്കാതെയുള്ള മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ഒരു ബ്രേക്ക് ആവശ്യമായി വരുന്നുണ്ട്. കാരണം, തലച്ചോറിനും ശരീര്ത്തിനും ഊര്‍ജ്ജം ആവശ്യമായി വരുന്നു.ജീവകങ്ങളും പോഷകങ്ങളും നിറഞ്ഞ സന്തുലിതമായ ആഹാരമാണ് പ്രഭാതത്തില്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ഏറെ ഗുണം ചെയ്യും. അന്നത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും അത് സഹായിക്കും. അതുകൊണ്ട് എന്നും പ്രഭാത ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പ് വരുത്തുക.

രാവിലെ സമയക്കുറവ് പ്രശ്‌നമാവുന്നുണ്ടെങ്കില്‍ കുറച്ചുകൂടി നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. രാത്രിക്ക് മുമ്പ് തന്നെ പ്രഭാത ഭക്ഷണമെന്തായിരിക്കണമെന്ന തീരുമാനത്തിലെത്തുക. പ്രഭാത ഭക്ഷണത്തില്‍ ആരോഗ്യകരമായ പുതിയ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുക. ഇഡ്‌ലി, ഉപ്പുമാവ്, അപ്പം, ദോശ അങ്ങനെ പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കൂ. ദിവസം മുഴുവന്‍ ഊര്‍ജ്ജ സ്വലരായിരിക്കൂ.

അകാല നര ഒഴിവാക്കാം…ചിലവില്ലാതെ …!!

ഇന്ന് പ്രായ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാല നര.. മുടിയിലെ മെലാനിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. മെലാനിൻ ആണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന പദാര്‍ത്ഥം. അകാല നര ഒഴിവാക്കാനുള്ള ചില വഴികളിതാ..

നെല്ലിക്ക നല്ലപോലെ വേവിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തുടച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക.

ഉരുളക്കിഴങ്ങിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

വെളിച്ചെണ്ണയില്‍ പാവയ്ക്കയിട്ടു തിളപ്പിയ്ക്കുക. ഇതില്‍ പാവയ്ക്ക നല്ലപോലെ ഉടച്ചു കലര്‍ത്തി മുടിയില്‍ തേയ്ക്കാം.

കട്ടന്‍ കാപ്പി മുടിയുടെ കട മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ സഹായിക്കും.

ചായ തിളപ്പിച്ചു കഴിഞ്ഞ തേയിലക്കൊറ്റനില്‍ വെള്ളമൊഴിച്ച് ഇതുകൊണ്ടു മുടി കഴുകുക. നരച്ച മുടി വീണ്ടും കറുപ്പാകും.

ഓട്‌സ് ഹെയര്‍പായ്ക്കുകള്‍ നല്ലതാണ്. ഓട്‌സിലെ ബയോട്ടിന്‍ മുടിയ്ക്കു കറുപ്പു നിറം നല്‍കാന്‍ ഏറെ ഗുണകരമാണ്.

ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഇളം ചൂടുള്ള ആല്‍മണ്ട് ഓയില്‍ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിനര ഒഴിവാക്കാനുള്ള വഴിയാണ്.

ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ

പ്രകൃതി മനുഷ്യന് നൽകിയ ഔഷധവും ഉത്തമമായ ആഹാരവുമാണ് തേൻ.സൗന്ദര്യവും ആരോഗ്യവും നല്‍കുന്നതില്‍ തേന്‍ വഹിയ്ക്കുന്ന പങ്ക് എത്രത്തോളമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്നും ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്കറിയാമോ?

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്യത്തില്‍ തേന്‍ മിടുക്കനാണ്. എന്നും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തേന്‍ വെള്ളത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മതി.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത്തരത്തില്‍ തേന്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. കൊളസ്‌ട്രോള്‍ എന്ന ജീവിതശൈലി രോഗത്തെ തേന്‍ വഴി നമുക്ക് ഇല്ലാതാക്കാം.

തടി കുറയ്ക്കുന്നു

ദിവസവും ഒരു സ്പൂണ്‍ തേന്‍ വെച്ചു കഴിച്ചാല്‍ ഇത് ശരീരഭാരം കുറയ്ക്കുന്നു. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഇനി മുതല്‍ ദിവസവും ഒരു സ്പൂണ്‍ തേന്‍ വീതം കഴിച്ചു നോക്കൂ.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

അനാരോഗ്യത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചെരിച്ചില്‍. ഇത് ഇല്ലാതാക്കാന്‍ തേന്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ദഹനം സുഗമമാക്കുന്നു

ദഹനത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നമ്മള്‍ തയ്യാറാവില്ലെങ്കില്‍ എന്നും തേന്‍ കഴിയ്ക്കുന്നതാണ് നല്ലത്.

ശോധന കൃത്യമാക്കുന്നു

ശോധനയുടെ കാര്യത്തിലും തേന്‍ പരിഹാരം നല്‍കുന്നു. ശോധന കൃത്യമാക്കാന്‍ എന്നും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതി.

തൊണ്ടവേദനയ്ക്ക പരിഹാരം

തൊണ്ട വേദനയ്ക്ക് പരിഹാരം കാണാന്‍ തേന്‍ നല്ലതാണ്. തൊണ്ട വേദന ഇല്ലാതാക്കാന്‍ ഒരു ടീസ്പൂണ്‍ തേന്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.

ചര്‍മ്മസംരക്ഷണത്തിന്

ചര്‍മ്മ സംരക്ഷണത്തിനും തേന്‍ ഉത്തമസഹായിയാണ്. തേന്‍ കഴിയ്ക്കുന്നതും തേന്‍ പുരട്ടുന്നതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

ഹെയര്‍ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മുടി ഒന്ന് നരച്ചു കഴിഞ്ഞാൽ പിന്നെ ഹെയര്‍ഡൈയെ ആശ്രയിക്കുന്നവരാണ്‌ കൂടുതല്‍ പേരും.എന്നാൽ ഹെയര്‍ ഡൈയുടെ നിരന്തര ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ഒരു പക്ഷെ നിങ്ങൾക്കും ഉണ്ടാകാം ഇത്തരം പ്രശ്നങ്ങൾ…
സ്ഥിരമായി ഹെയര്‍ഡൈ ഉപയോഗിക്കുന്നത്‌ മുടിയുടെ സ്വാഭാവിക നിറം നഷ്ടമാകാന്‍ കാരണമാകും. ബ്ലീച്ചിങ്‌ ഏജന്റുകളുടെ പ്രവര്‍ത്തനഫലമായി മുടിയുടെ നിറം തവിട്ട്‌ അല്ലെങ്കില്‍ മഞ്ഞ ആയി മാറും.

അസാധാരണമായി കാണപ്പെടുന്ന മുഖക്കുരവിന്റെ പ്രധാന കാരണം ഹെയര്‍ ഡൈയുടെ പതിവായുള്ള ഉപയോഗം ആകാം.ഹെയര്‍ ഡൈയില്‍ കാണപ്പെടുന്ന റെസോര്‍സിനോള്‍ എന്‍ഡോക്രൈന്‍ സിസ്‌റ്റത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്‌ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്‌ക്ക്‌ കാരണമാവുകയും ചെയ്യും. ഇത്‌ മുഖക്കുരു മുതല്‍ അര്‍ബുദം വരെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

മുടി ഒതുക്കി വയ്‌ക്കാന്‍ പ്രയാസം അനുഭവപ്പെടാനുള്ള പ്രധാന കാരണം മുടി അമിതമായി വരണ്ടിരിക്കുന്നതാണ്‌. മുടി പൊട്ടാനും പിളരാനും ഇത്‌ കാരണമാകും. അതുകൊണ്ട്‌ തന്നൊണ്‌ മുടിക്ക്‌ സ്ഥിരമായി നിറം നല്‍കാനുള്ള നിര്‍ദ്ദേശം ഈ രംഗത്തെ വിദഗ്‌ധര്‍ നല്‍കാത്തത്‌.

താരന്‍ മൂലം ചൊറിച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഹെയര്‍ ഡൈയുടെ ഉപയോഗവും ഇതിന്‌ മറ്റൊരു കാരണമാണ്‌, ഇത്‌ തലയോട്ടിയില്‍ അലര്‍ജിയും ചൊറിച്ചിലും ഉണ്ടാക്കും.പുകച്ചില്‍, ചുവപ്പ്‌, ചര്‍മ്മം അടര്‍ന്നു വരിക, അസ്വസ്ഥത എന്നിവയെല്ലാം ഇതോടൊപ്പം അനുഭവപ്പെടാം.

നിറം നല്‍കാന്‍ മുടിയില്‍ രാസവസ്‌തുക്കള്‍ അമിതമായി പ്രയോഗിക്കുന്നത്‌ മുടി വേഗം പിളരുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകും. രാസവസ്‌തുക്കളുടെ സ്വാധീനം മൂലം മുടിയുടെ നനവ്‌ നഷ്ടമാകുന്നതാണ്‌ ഇതിന്‌ കാരണം. ഡൈ ചെയ്യുന്നത്‌ സുരക്ഷിതമാണോ എന്ന്‌ ആശങ്കപ്പെടുന്നവര്‍ ഇത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌.

പതിവായി മുടി ഡൈ ചെയ്യുന്നവരുടെ ശിരോചര്‍മ്മത്തിന്റെയും നെറ്റിയ്‌ക്ക്‌ സമീപമുള്ള ചര്‍മ്മത്തിന്റെയും നിറം മാറിയേക്കാം. ഹെയര്‍ ഡൈയില്‍ ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌ ഇതിന്‌ കാരണം. നിലവാരം കുറഞ്ഞ ഹെയര്‍ ഡൈ പതിവായി ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. അത്‌ നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കും.

സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില ആഹാരങ്ങള്‍

അവശ്യപോഷകങ്ങള്‍ മികച്ച ആരോഗ്യത്തിന് അനിവാര്യമാണ്. ആരോഗ്യ കരമായ ഭക്ഷണരീതി എല്ലാ ലിംഗത്തില്‍പ്പെട്ടവര്‍ക്കും അത്യാവശ്യമാണ്. അതേസമയം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ചില ആഹാര സജ്ജീകരണങ്ങള്‍ ആവശ്യമാണ്. ഇവിടെയിതാ എല്ലാം സ്ത്രീകളും തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ചില ആഹാരങ്ങള്‍

ഫ്‌ലേക്‌സ് സീഡ് 
ഫ്‌ലേക് സീഡ് അഥവാ ചെറുചന വിത്ത് ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സാണ് ഫ്‌ലേക്‌സ് സീഡ്. സ്തനാര്‍ബുധ സാധ്യതയും ഹൃദ്രോഗ സാധ്യതയും അത് ഇല്ലാതാക്കും. ആര്‍ത്രൈറ്റിസ് ഇല്ലാതാക്കാന്‍ സാഹായിക്കുകയും വയറിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

സാല്‍മണ്‍ 
സാധാരണയായി സ്ത്രീകളില്‍ കുറവുണ്ടാകാറുള്ള അയേണ്‍ മാത്രമല്ല ഒമേഗ.3 ഫാറ്റി ആസിഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒമേഗ 3 ഡിപ്രഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ചീര 
നിരവധി വിറ്റാമിനുകളുടെയും ധാതുക്കളടേയും സ്രോതസ്സാണ് ചീര. ധാരാളം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. നീര്‍വീക്കം, ഭാരംവെക്കല്‍, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രി മെന്‍സ്ട്രല്‍ ആരോഗ്യാവസ്ഥകളില്‍ മെഗ്നീഷ്യം നിങ്ങളെ സഹായിക്കും.

ഓട്‌സ് 
ഓട്‌സില്‍ ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് നല്ലതാണ്. അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ദഹനത്തിന് നല്ലതാണ്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. ആര്‍ത്തലകാലത്ത് ഗുണകരമാകുന്ന വിറ്റമിന്‍ ബി 6 ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റൊരു ഘടകം ഫോളിക് ആസിഡ് ആണ്. അത് കുട്ടികളിലെ ജന്മവൈകല്യങ്ങളെ തടയുന്നു. പ്രസവസമയത്തും അതിന് ശേഷവും ഫോളിക് ആസിഡ് സ്ത്രീകള്‍ക്ക് ഗുണം ചെയ്യും.

പാല്‍ 
കാത്സ്യത്തിന്റെ കുറവാണ് സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. അതുകൊണ്ടുതന്നെ ഏത് വയസ്സിലുള്ള സ്ത്രീകള്‍ക്കും പാല്‍ ഗുണകരമാണ്. കാത്സ്യത്തിന്റെ വലിയൊരു ഉറവിടമാണ് പാല്‍. വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങളില്‍ ഇത് സഹായിക്കുന്നു. ആര്‍ത്തവകാല പ്രശ്‌നങ്ങളിലും പാല്‍ ,ഗുണകരമാണ്.

തക്കാളി 
തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് ലികോപിനിന് സ്തനാര്‍ബുധം തടയാനാകുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതിനു പുറമെ തക്കാളികഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കും.

താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണസാധനങ്ങള്‍

മനോഹരമായ മുടി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ താരന്‍ പ്രശ്‌നം കാരണം പലര്‍ക്കും സ്വന്തം മുടി ഭംഗിയായി ഇടാന്‍ പോലും ഭയമാണ്. അത്തരക്കാര്‍ക്ക് താരന്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷ്യസാധനങ്ങളെ പരിചയപ്പെടുത്താം. 
വെള്ളക്കടല
രുചികരമായ ഭക്ഷണസാധനങ്ങളും സാലഡുകളും തയ്യാറാക്കാന്‍ മാത്രമല്ല താരന്‍ കളയാനും വെള്ളക്കടല ഉപയോഗിക്കാം. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇത്. ഇത് താരനെ ഇല്ലാതാക്കും. വെളളക്കടല കഴിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടിയാല്‍ മതി.

ഇഞ്ചി 
ഇഞ്ചി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. ദഹനപ്രശ്‌നം കൊണ്ടാണ് ചിലര്‍ക്ക് താരന്‍ വരിക. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഇഞ്ചി താരന്‍ അകറ്റുന്നു. ഇതിനു പുറമേ ഇഞ്ചിയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പൊരുതുന്ന ഘടകങ്ങളുണ്ട്. അവയും താരനകറ്റാന്‍ സഹായിക്കും

വെളുത്തുള്ളി 
വെളുത്തുളളിയില്‍ അടങ്ങിയിട്ടുള്ള ആലിസിന്‍ താരനെ അകറ്റാന്‍ സഹായിക്കും. ഭക്ഷണമായോ അല്ലെങ്കില്‍ തലയോട്ടിയില്‍ പുരട്ടിയോ വെളുത്തുള്ളി ഉപയോഗിക്കാം. സൂര്യകാന്തി വിത്തുകള്‍ സൂര്യകാന്തി വിത്തുകള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് താരനെ അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിട്ടുള്ള ഇവ തലയോട്ടിയിലെ സെബം ഉല്പാദനം നിയന്ത്രിക്കുന്നു. ഗോതമ്പ് സിങ്ക്, വിറ്റമിന്‍ ബി6 എന്നിവ ഒട്ടേറെ അടങ്ങിയിട്ടുള്ള ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍
ആപ്പിള്‍ നേരിട്ടു കഴിക്കുന്നതും ജ്യൂസ് രൂപത്തില്‍ തലയോട്ടിയില്‍ പുരട്ടുന്നതും താരന്‍ ഇല്ലാതാക്കും. വാഴപ്പഴം വിറ്റാമിന്‍ ബി6, എ.സി എന്നിവയും ധാതുക്കളും സിങ്കും, പോട്ടാസ്യവും, ഇരുമ്പും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇവയില്‍ ധാരാളം അമിനോ ആസിഡുകളും ആന്റിയോക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പറ്റുന്ന ചില അമളികള്‍

ഏറെ സാധാരണമായ ചില സൗന്ദര്യ അബദ്ധങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതു വായിച്ച് പരിശോധിക്കൂ നിങ്ങള്‍ക്ക് ഈ അമളി പറ്റാറുണ്ടോയെന്ന്.

മുഖം കഴുകാതെ ഉറങ്ങാന്‍ പോകുക

പകല്‍ മേയ്ക്കപ്പ് ധരിച്ച് പുറത്തിറങ്ങും. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അതേ രൂപത്തില്‍ തന്നെ പോകും. പലരുടെയും സ്ഥിരം പരിപാടിയാണിത്.

പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുന്ന ശീലം നല്ലതല്ല. മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ.

ഇല്ലെങ്കില്‍ മുഖത്ത് പൊട്ടലുകള്‍ വരും. മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കണം.

എല്ലാസമയവും നെയില്‍പോളിഷ് ധരിക്കുക

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നെയില്‍പോളിഷ് ധരിക്കുന്നതായിരിക്കും താല്‍പര്യം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലോ മറ്റ് നഖത്തില്‍ നെയില്‍പോളിഷ് ഇടാതെ പുറത്തുപോകണം.

മഴക്കാറുള്ള ദിവസം സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുക

കാലാവസ്ഥ എന്തായാലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടണം. സണ്‍സ്‌ക്രീന്‍ ധരിച്ച് പുറത്തിറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുന്നത് മുഖത്ത് വരകളും സണ്‍സ്‌പോട്ടും ചുളിവുകളും ഉണ്ടാക്കാനിടയുണ്ട്.

മുടികൊഴിച്ചില്‍ 100% തടയാന്‍ പേരയ്ക്കയിലകള്‍; തഴച്ച് വളരാനും

മുടികൊഴിച്ചില്‍ തടയാനുള്ള പതിനെട്ടടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ..

കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഇവിടെയതാ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. പേരയ്ക്ക ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് ഈ റിപ്പോര്‍ട്ട്. പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകുമെന്ന്..! ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്ന് ലെറ്റ്‌സ്‌ഗോഹെല്‍ത്തി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങിനെയാണ് പേരയ്ക്കയിലകള്‍ മുടിക്ക് ഗുണകരമാകുന്നത്? പേരയ്ക്കയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.

എന്താണ് ചെയ്യേണ്ടത്? 
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

മീന്‍ കഴിക്കുന്നവരോട്… മീനെണ്ണ ഗുളിക കഴിക്കുന്നവരോട്

മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഇത് ശരീരത്തില്‍ എത്തുന്നത്. ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ അയല, ട്യൂണ, സാല്‍മണ്‍, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 3.5 ഔണ്‍സ് മത്സ്യത്തില്‍ ഏകദേശം 1 ഗ്രാം ഓമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ, എ,ബി1, ബി2,ബി3, സി അല്ലെങ്കില്‍ ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്.

വിവിധ അവസ്ഥകളില്‍ മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്.

ഹൃദയാഘാതത്തിന് വരെ കാരണായേക്കാവുന്ന രക്തത്തിലെ പ്രത്യേകതരം കൊഴുപ്പ്( triglycerides) കുറയ്ക്കാനും മീനെണ്ണ സഹായിക്കും. അതേസമയം അമിതമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നപോലെ മീനെണ്ണ അമിതമായി കഴിച്ചാലും സ്‌ട്രോക്ക് പോലുള്ള അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ബ്രെയിന്‍ ഫുഡ്

അതേസമയം ഒരു ‘ബ്രെയിന്‍ ഫുഡ്’ എന്ന നിലയിലും മീനെണ്ണ ഉപയോഗിച്ച് വരാറുണ്ട്. കാരണം ഇത് മാനസിക സമ്മര്‍ദ്ദം, മതിഭ്രമം, അല്‍ഷിമേഴ്‌സ് തുടങ്ങിയ തലച്ചോര്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

കണ്ണുകള്‍ക്ക്

കണ്ണുകളുടെ ആരോഗ്യത്തിനും മീനെണ്ണ ഗുണകരമാണ്. ഗ്ലൂക്കോമ, പ്രായസംബന്ധിയായ കാഴ്ച്ച കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മീനെണ്ണ സഹായിക്കും.

സ്ത്രീകള്‍ക്ക്

സ്ത്രീകളുടെ പല പ്രശ്‌നങ്ങള്‍ക്കും മീനെണ്ണ ഉപയോഹഗിച്ച് വരാറുണ്ട്. വേദനനിറഞ്ഞ ആര്‍ത്തവം, മാറിട വേദന, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗര്‍ഭച്ഛിദ്രം, രക്തസമ്മര്‍ദ്ദം തുടങ്ങി സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ മീനെണ്ണ ഉപയോഗിക്കുന്നു.

ജീവിത ശൈലി രോഗങ്ങള്‍

ഡയബറ്റിസ്, ആസ്ത്മ, പൊണ്ണത്തടി, വൃക്ക രോഗങ്ങള്‍, എല്ല് സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കം മീനെണ്ണെ ഗുണകരമാണ്.

ഹൃദ്രോഗ ശസ്ത്രക്രിയാവേളയില്‍ അമിത രക്ഷ സമ്മര്‍ദ്ധം നിയന്ത്രിക്കുന്നതിനും ശസ്ത്രക്രിയയെ ബാധിക്കാവുന്ന വൃക്കയുടെ തകരാറുകള്‍ സംഭവിക്കാതിരിക്കാനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. കോറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജ്ജറിയ്ക്ക് ചിലപ്പോള്‍ മീനെണ്ണ ഉപയോഗിക്കാറുണ്ട്.

മത്സ്യം ആഹാരമാക്കുമ്പോള്‍ മീനെണ്ണ ലഭിക്കുന്നുവെങ്കിലും, അത് കഴിക്കുന്ന രീതികള്‍ ചില വ്യത്യാസങ്ങളുണ്ടാക്കുന്നുണ്ട്. മത്സ്യം തിളപ്പിച്ചും ബേക്ക് ചെയ്തും കഴിക്കുമ്പോള്‍ അത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുന്നു. എന്നാല്‍ പൊരിച്ച മീന്‍ കഴിക്കുന്നതും ഫിഷ് സാന്‍ഡ് വിച്ചുകളും മീനെണ്ണയു
ടെ ഗുങ്ങള്‍ ഇല്ലാതാക്കുന്നു. പകരം ഹദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

പാര്‍ശ്വ ഫലങ്ങള്‍

കൃത്യമായ അളവില്‍ മീനെണ്ണ അകത്ത് ചെല്ലുന്നത് സാധാരണയായി സുരക്ഷിതമാണ്. അത് ഗര്‍ഭിണികള്‍ക്കാണെങ്കിലും മുലയൂട്ടുന്നവര്‍ക്കാണെങ്കിലും അതെ. മീനെണ്ണ കഴിക്കുന്നതിന് ഒരു അളവുണ്ട് മൂന്ന് ഗ്രാമിലധികം ഒരു ദിവസം കഴിക്കാതിരിക്കുക. അമിതമായി കഴിച്ചാല്‍ അത് ചിലപ്പോള്‍ ഗുണകരമായിരിക്കില്ല. 3 ഗ്രാമില്‍ കൂടുതല്‍ മീനെണ്ണ ഒരു ദിവസം അകത്ത് ചെല്ലുന്നത് രക്തം കട്ടപിടിക്കുന്നത് തടയുകയും അത് ബ്ലീഡിങ് ഉണ്ടാക്കുകയം ചെയ്‌തേക്കാം.

അമിതമായി മീനെണ്ണ കഴിക്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതുകൊണ്ട് ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശമനുസരിച്ച് മീനെണ്ണ കഴിക്കാന്‍ ശ്രമിക്കുക. വായ്‌നാറ്റം, എമ്പക്കം, നെഞ്ചെരിച്ചില്‍, മനം പിരട്ടല്‍, വയറിളക്കം, തിണര്‍പ്പ്, മൂക്കില്‍ നിന്നും രക്തി വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. എന്നാല്‍ മറ്റ് ആഹാരങ്ങള്‍ക്കൊപ്പമാണ് ഇത് കഴിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം ഇല്ലാതാക്കാം.

പ്രമേഹം നിയന്ത്രിക്കാന്‍ ഫലപ്രദമായ അഞ്ച് നാട്ടുമരുന്നുകള്‍

ആഹാരത്തിലും ജീവിതചര്യയിലുമുണ്ടായിട്ടുള്ള മാറ്റമാണ് പ്രമേഹത്തിന് പ്രധാന കാരണം. പ്രകൃതി ദത്തമായ ആഹാര ശീലങ്ങളില്‍ നിന്നും മനുഷ്യര്‍ അകന്നപ്പോഴാണ് പ്രമേഹമടക്കമുള്ള രോഗങ്ങള്‍ നമ്മളില്‍ വ്യാപകമായിത്തുടങ്ങിയത്. ഫലപ്രദമായ ചികിത്സ നേടുകയെന്നതാണ് ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനുള്ള വഴി. പ്രമേഹത്തിന് നാട്ടുമരുന്നുകള്‍ ധാരാളമുണ്ടെങ്കിലും ശാസ്ത്രീയമായ ഉപയോഗം ഇവയുടെ ഉപയോഗത്തിലും ഉണ്ടാവേണ്ടതുണ്ട്.

അതായത് മരുന്നും അനിവാര്യമായ ചികിത്സയും ഒഴിവാക്കരുത് എന്നര്‍ത്ഥം. എന്നാല്‍ ഫലപ്രദമായ രോഗ നിയന്ത്രണത്തിന് ഈ ചികിത്സകള്‍ക്കൊപ്പം ശീലമാക്കാവുന്ന ചില പച്ചമരുന്നുകളും ആഹാരങ്ങളുമാണ് ഇനി പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആഹാര ക്രമീകരണം തുടരുകയും വേണം. ഞാവല്‍ക്കുരു: ഞാവല്‍ കായുടെ കുരുവിനാണ് ഔഷധഗുണമുള്ളത്. ഞാവല്‍ കായുടെ ഉള്ളിലുള്ള കുരു ഉണക്കിപ്പൊടിച്ച് 1 ഗ്രാം മുതല്‍ മൂന്ന് ഗ്രാം വരെ മൂന്ന് നേരം കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്. കാലങ്ങളായി ഉപയോഗിക്കുന്ന ഒറ്റമൂലികൂടിയാണിത്. പാവയ്ക്ക: പ്രമേഹത്തെ തടുക്കാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ പാവയ്ക്കയ്ക്കുണ്ട്. ചാരന്റൈയ്ന്‍, വിസിന്‍ തരക്തത്തിലെ പഞ്ചസാരകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇന്‍സുലിന് സമാനമായ പോളിപെപ്‌റ്റൈഡ് പി എ എന്ന സംയുക്തവും. പ്രമേഹരോഗത്തിന് പാവയ്ക്ക ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. നിരവധി പഠനങ്ങള്‍ പാവയ്ക്കയുടെ ഗുണങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

എത്‌നോ ഫാര്‍മക്കോളജി ജേണലില്‍ ടൈപ്പ് 2 പ്രമേഹ രോഗികളില്‍ പ്രമേഹ രോഗനിയന്ത്രണത്തിന് പാവയ്ക്ക ഗുണകരമാണെന്ന് പറയുന്നുണ്ട്. ഇന്‍സുലിന്‍ ഉല്‍പാന നിയന്ത്രണത്തിനും പാവയ്ക്കയ്ക്ക് സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കറ്റാര്‍ വാഴ: ശാസ്ത്രീയ പഠനങ്ങള്‍ കുറവാണ്. പ്രമേഹ രോഗ നിയന്ത്രണത്തിന് കറ്റാര്‍ വാഴ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ ജ്യൂസിന് സാധിക്കുമെന്നാണ് ഈ പഠനങ്ങളില്‍ പറയുന്നത്. നെല്ലിക്ക: വിറ്റമിന്‍ സിയുടെ സമൃദ്ധംമായ സ്രോതസാണ് നെല്ലിക്ക. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് നെല്ലിക്ക ഗുംണകരമാണ്. നെല്ലിക്കനീര്, പച്ചമഞ്ഞള്‍, എന്നിവ സമമെടുത്ത് ദിവസവും ഓരോ നേരം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമായ മരുന്നാണെന്ന് പാരമ്പര്യ നാട്ടുവൈദ്യം പറയുന്നു. മോര്: മോരിലുള്ള ചില പ്രത്യേക തരം ഫാറ്റി ആസിഡുകളാണ് പ്രമേഹത്തിന്റെ ദോഷം തടയുന്നത്. രക്തത്തിലേക്ക് കൂടുതല്‍ ഇന്‍സുലിന്‍ ആകിരണം ചെയ്യുന്നതിന് മോര് സഹായിക്കും.

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.

നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.

വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക

1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.

2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.

3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.

4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.

5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.

6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.

പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.

ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.

പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.

ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.

എങ്കില്‍ പിന്നെ എന്തിനാണ് മടിക്കുന്നത്, തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ ഒന്നു പ്രയോഗിച്ച് നോക്കൂ

ത്വക്ക്‌ സംരക്ഷണത്തിന് പുതിന

ത്വക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും ശരിയായ ഔഷധം കണ്ടെത്തി ഉപയോഗിക്കുന്നത്‌ അത്ര എളുപ്പമല്ല. ത്വക്ക്‌ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ചിന്ത നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഇവിടെയാണ്‌ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചികിത്സകളുടെ പ്രാധാന്യം. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, ഇത്തരം പ്രതിവിധികള്‍ പാര്‍ശ്വഫലങ്ങള്‍ക്ക്‌ കാരണമാകുമെന്ന പേടിയും വേണ്ട.
ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതലായി ഉപയോഗിക്കുന്നത്‌ കറ്റാര്‍വാഴയും പുതിനയുമാണ്‌. ഇവിടെ പുതിനയുടെ ഗുണങ്ങളെ കുറിച്ചാണ്‌ വിവരിക്കുന്നത്‌.
എന്തുകൊണ്ട്‌ പുതിന എന്ന സംശയം നിങ്ങളുടെ മനസ്സില്‍ ഉയരാം. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ്‌ പുതിന. മോയ്‌സ്‌ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത്‌ അടങ്ങിയിട്ടുണ്ട്‌. ചര്‍മ്മസംരക്ഷണത്തിന്‌ സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട്‌ ചര്‍മ്മത്തിന്‌ ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം.
ചൊറിച്ചില്‍ അകറ്റും:
കൊതുകും മറ്റും കടിച്ച്‌ ശരീരം ചൊറിഞ്ഞുതടുക്കുന്നത്‌ സാധാരണയാണ്‌. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്‌ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.
പേന്‍ ഇല്ലാതാക്കും:
നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന്‌ കരുതുക. പുതിന എണ്ണ ഉപയോഗിച്ച്‌ അനായാസം ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകും. ആഴ്‌ചയില്‍ 3-4 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.
പാടുകള്‍ മാറ്റും:
സ്‌ത്രീകള്‍ നേരിടുന്ന വലിയൊരു സൗന്ദര്യപ്രശ്‌നമാണ്‌ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍. പുതിന ഉപയോഗിച്ച്‌ ഒരുപരിധി വരെ ഈ പാടുകള്‍ മാറ്റാന്‍ കഴിയും. ഓട്‌സും പുതിനയില നീരും ചേര്‍ത്ത്‌ മുഖത്ത്‌ തേയ്‌ക്കുക. പാടുകള്‍ മങ്ങുമെന്ന്‌ മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. പാടുകള്‍ക്ക്‌ എതിരെ ഉപയോഗിക്കാന്‍ പറ്റിയ അത്ഭുതകരമായ ഒരു പ്രതിവിധിയാണിതെന്ന്‌ നിസ്സംശയം പറയാം.
വിണ്ടുകീറിയ പാദങ്ങള്‍ക്ക്‌:
വിണ്ടുകീറിയ പാദങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? പുതിനയില ഇട്ട്‌ തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്‌ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന്‌ സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യും.
കറുത്തപുള്ളികള്‍ :
പുതിനയില ഉപയോഗിച്ച്‌ വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത്‌ കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത്‌ പുതിനയില പുരട്ടുക. 15 മിനിറ്റിന്‌ ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറും.
മുഖക്കുരുവിനെ പേടിക്കണ്ട:
മുഖക്കുരു മാറ്റാന്‍ പുതിന നീര്‌ പോലെ ഫലപ്രദമായ ഔഷധങ്ങള്‍ ഇല്ലെന്ന്‌ തന്നെ പറയാം. പുതിന നീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ചര്‍മ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരില്‍ പനിനീര്‍ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. 20 മിനിറ്റിന്‌ ശേഷം കഴുകി കളയുക.

മുഖക്കുരു;; .
1,കുറച്ചു പുതിനയില, കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖക്കുരുവിന്റെ പാടുകളും അപ്രത്യക്ഷമാവും.
2.മുള്ളങ്കി അരച്ചത് ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
3.നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റുനീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക.അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങുകയും ചെയ്യും.
4.പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
5.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലയുടെ നീര് മുഖത്തുതേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.
6.മുഖക്കുരുവിന്റെ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക.
7.മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
കൊഴുപ്പ് കൂടുമ്പോഴും എണ്ണമയം വര്‍ധിക്കുമ്പോഴും മുഖക്കുരു ഉണ്ടാകും. ആവികൊളളു

കപ്പ എന്ന മരച്ചീനി

കപ്പ ഒരു പ്രധാന വിള തന്നെയായി മാറി. ഇന്നു കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും കപ്പ കൃഷി ചെയ്യപ്പെടുന്നു. മലയാളി എവിടെയുണ്ടോ, അവിടെ കപ്പ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എന്തായാലും പൂര്‍വ്വികര്‍ക്ക് സാല്‍മ്യം വന്ന ഒരു ആഹാരമല്ല കപ്പ. ആധുനിക ശാസ്ത്രത്തിന്‍റെ ദൃഷ്ടികോണില്‍ ഉരുളക്കിഴങ്ങു പോലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ കലവറയാണ് കപ്പ. സാല്‍മ്യം വരാത്ത ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന് ഭാരതീയആയുര്‍വേദദര്‍ശനങ്ങള്‍ പറയുന്നു എന്നത് മറ്റൊരു കാര്യം (അന്ധവിശ്വാസങ്ങള്‍ അത്ര കാര്യമാക്കേണ്ട – പണി കിട്ടിക്കഴിഞ്ഞു അന്ധവിശ്വാസിയായാല്‍ മതി എന്ന് വിദ്യാഭ്യാസം!)

കപ്പ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. പഴയ തലമുറ കപ്പ വെള്ളത്തില്‍ പുഴുങ്ങി വെള്ളം ഊറ്റിക്കളഞ്ഞാണ് കഴിച്ചിരുന്നത്. ചിലപ്പോള്‍ കപ്പയുടെ “കട്ട്” മുഴുവന്‍ കളയാന്‍ ഒന്നില്‍ കൂടുതല്‍ തവണ തിളപ്പിച്ചൂറ്റിയാണ് എടുത്തിരുന്നത്. അവര്‍ കപ്പയെ വാട്ടിയുണങ്ങി വാട്ടുകപ്പയായും കഴിച്ചിരുന്നു. അവര്‍ കപ്പ നിത്യവും പച്ചയ്ക്ക് തിന്നിരുന്നില്ല. പച്ചയ്ക്കു വറത്തും തിന്നിരുന്നില്ല.

മര്യാദയ്ക്ക് ഉപയോഗിച്ചില്ലെങ്കില്‍ ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കപ്പയുടെ നിത്യോപയോഗം കാരണമായേക്കാം. ഒരു നൂറ്റാണ്ട് കപ്പയെ ഉപാസിച്ചതിന്‍റെ ഫലമാണ്, കേരളത്തില്‍ ഇന്ന് വളരെക്കൂടുതലായിക്കാണുന്ന പാന്‍ക്രിയാറ്റൈറ്റിസ് രോഗബാധ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളീയര്‍ ഈ കാര്യത്തില്‍ മുമ്പിലാണ്. കപ്പ മാത്രമാണ് കാരണം. കപ്പ ഇത്രയും അപകടകാരിയായത് അതിലെ “കട്ട്” കളയാതെ പച്ചയ്ക്കു വറുത്തു കഴിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്. മുന്‍കാലങ്ങളില്‍, മേല്‍പ്പറഞ്ഞതു പോലെ കപ്പ വാട്ടിയുണങ്ങി മാത്രമാണ് വരുത്തിരുന്നത്. പച്ചയ്ക്കു വറുത്ത് കഴിച്ചിരുന്നില്ല. സമീപകാലത്തെ പ്രഷര്‍ കുക്കര്‍ വിപ്ലവത്തിന്‍റെ ഫലമായി ആളുകള്‍ കപ്പ തിളപ്പിചൂറ്റി കഴിക്കുന്നതിനു പകരം നേരിട്ട് പ്രഷര്‍ കുക്കറില്‍ ഇട്ടു പുഴുങ്ങി കുഴച്ചു കഴിക്കുന്നതു പതിവാക്കിയത് പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗത്തിന്‍റെ മറ്റൊരു പ്രധാനകാരണമാണ്.

പാന്‍ക്രിയാറ്റൈറ്റിസ് പാന്‍ക്രിയാസിന്‍റെ വാലില്‍ ഒരു മുഴയായിട്ടാണ് തുടങ്ങുന്നത്. സമയത്തു ചികിത്സ കിട്ടിയില്ലെങ്കില്‍ ക്രമേണ ഇത് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആയി മാറാം. അഗ്ന്യാശയമാണ് പാന്‍ക്രിയാസ്. രോഗം ബാധിച്ചാല്‍ അത് അഗ്നിയെ ഗതികേടിലാക്കും. രോഗം പിടിപെട്ടാല്‍ രക്ഷ പ്രയാസം. വളരെ ശ്രദ്ധിച്ചാല്‍ IRIS VERSICOLOR എന്ന ഹോമിയോ മരുന്ന് തുടക്കത്തില്‍ കഴിച്ചാല്‍ പൂര്‍ണ്ണമായും ശമിക്കും. പിന്നീട് കപ്പ ഒരിക്കലും തിന്നരുത്. ത്രിഫലാചൂര്‍ണ്ണം കഴിച്ചാല്‍ പൂര്‍ണ്ണമായി മാറിക്കിട്ടും. പിന്നീട് ഒരിക്കലും കപ്പ കഴിക്കരുത്. കപ്പ കഴിക്കരുത് എന്ന് പറയുമ്പോള്‍ കപ്പയില്‍ നിന്ന് ഉണ്ടാക്കിയ ചൌവ്വരി, ഗ്ലൂക്കോസ്, മദ്യം എല്ലാം ഉള്‍പ്പെടും.

മര്യാദാമസൃണമായി ജീവിക്കുക, കഴിക്കാന്‍ പാടില്ലാത്തവ കഴിക്കാതിരിക്കുക, കഴിക്കേണ്ടതു പോലെ കഴിക്കുക – അതാണ്‌ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്ന്.

ക്യാന്‍സറിനെ തടയാന്‍ കഴിച്ചിരിക്കേണ്ട 10 ആഹാര സാധനങ്ങള്‍

ഇന്നത്തെ ജീവിത രീതി അനുസരിച്ച് നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഇന്നത്തെ തലമുറ ഭക്ഷണത്തില്‍ നിന്നും ഏറ്റവും ഭയക്കുന്നത് ക്യാന്‍സറിനെയാണ്. ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന ചില അഹാര സാധനങ്ങള്‍ പരിചയപ്പെടാം.
വെളുത്തുള്ളി
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത് തടയും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വെളുത്തുള്ളി ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാക്കുക.
ബീട്ട്റൂട്ട്
ഡാര്‍ക്ക് റെഡ് നിറത്തിലുള്ള ഈ ആഹാരസാധനം, ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന anthocyanins ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പോലും കഴിയുന്നതാണെന്ന് പറയപ്പെടുന്നു. ഒപ്പം ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന resveratrol ബ്ലഡ്, ബ്രെയിന്‍ ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധം തീര്‍ക്കും എന്നാണ് പറയപ്പെടുന്നത്.
മഞ്ഞള്‍
മഞ്ഞളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് curcumin, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ ഇതിന് കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു.
ഗ്രീന്‍ ടീ
നിങ്ങളുടെ ശരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി, ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും
സോയാബീന്‍
സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു.
ക്യാരറ്റ്
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും
ക്യാബേജ്
ക്യാബേജിലെ indole-3-carbinol എന്ന ഘടകം സ്തനാര്‍ബുദത്തിന് എതിരെ ശക്തമായ ഒരു പ്രതിരോധമാണ്.
കോളിഫ്ലവര്‍
കോളിഫ്ലവര്‍ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് പൊതുവില്‍ പല ക്യാന്‍സറുകള്‍ക്കെതിരെ ഉപകാരപ്രഥമാണ്.
കൂണ്‍ വിഭവങ്ങള്‍
വിറ്റാമിന്‍ ബി, അയേണ്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. അതിനാല്‍ തന്നെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുവാന്‍ നല്ലതാണ്.

ഐസ്ക്രീമിന്റെ ചേരുവകള്‍ കേട്ടാല്‍ ഞെട്ടും!

നാം ആസ്വദിച്ച് കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവകളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാല്‍, പഴച്ചാറുകള്‍, എസന്‍സുകള്‍ എന്നിവ മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് നമ്മുടെ വിചാരം. എന്നാല്‍ രുചികരമായ ഐസ്‌ക്രീമിലെ പല ചേരുവകളും അറപ്പുളവാക്കുന്നതും ആരോഗ്യത്തെ വളരെയധികം ഹാനികരമായി ബാധിക്കുന്ന രാസ പദാര്‍ത്ഥങ്ങളുമാണ്. പലതും ഹൃദ്രോഗം മുതല്‍ കാന്‍സറിനു വരെ കാരണമാകുന്നവ.
വാഷിംഗ് പൌഡര്‍ മുതല്‍ നാല്‍ക്കാലികളുടെ നാക്ക്‌, മൂക്ക്, ചെവി, കുടല്‍ എന്നിവ ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന പോട്ടിപൌഡര്‍ വരെ ഐസ്ക്രീമിന്റെ ചേരുവകളാണ്. കൊഴുപ്പ് വര്‍ധിപ്പിക്കാനാണ് പോട്ടിപ്പൊടി ചേര്‍ക്കുന്നതെങ്കില്‍ ഐസ്ക്രീം പതഞ്ഞ് പൊങ്ങാനാണ് വാഷിംഗ് പൌഡര്‍ ചേര്‍ക്കുന്നത്. വാഷിംഗ്പൌഡറിനൊപ്പം അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ ഐസ്ക്രീം നന്നായി പതഞ്ഞുയരും. ഐസ്‌ക്രീമുകളുടെ സ്വാദും കൊഴുപ്പും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന ഈ ചേരുവകളൊക്കെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നവ തന്നെ.
കൂടാതെ ഐസ്ക്രീമിന്റെ നിറം വര്‍ധിപ്പിക്കാനും എസന്‍സ്‌ ആയി ചേര്‍ക്കുന്ന വസ്തുക്കള്‍ ഭൂരിഭാഗവും പെട്രോളിയം ഉത്പന്നങ്ങളാണ്. നിറം കൊടുക്കാന്‍ ചേര്‍ക്കുന്നത് മെറ്റാനില്‍ യെല്ലോ എന്ന വിഷദ്രാവകമാണ്. യെല്ലോ നമ്പര്‍ 5, ആസിഡ്‌ യെല്ലോ എന്നിവയും നിറത്തിനായി ചേര്‍ക്കുന്നുണ്ട്. ഇവയൊക്കെ ആസ്ത്മയും ക്യാന്‍സറിനും കരണമാകുന്നവയാണ്.
ഐസ്ക്രീമിന്റെ 30 ശതമാനവും തിളപ്പിക്കാത്ത വെള്ളവും ആറു ശതമാനം പഞ്ചസാരയുമാണ്. ഐസ്ക്രീമിന് നേന്ത്രപ്പഴ ഗന്ധം ലഭിക്കാനായി ചേര്‍ക്കുന്നത് എണ്ണച്ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന അമില്‍ അസിറ്റേറ്റ്‌ എന്ന ഛായമാണ്. കശുവണ്ടിയുടെ ഗന്ധത്തിനായി ചേര്‍ക്കുന്ന ബ്യൂട്രല്‍ ഡീഹൈഡ്‌ സിമെന്റില്‍ ചേര്‍ക്കുന്ന രാസവസ്തുവും, സ്ട്രോബെറിയുടെ ഗന്ധത്തിനായി ചേര്‍ക്കുന്ന ബെന്‍സില്‍ അസിറ്റേറ്റും കൊഴുപ്പിനും മുട്ടയ്‌ക്കും പകരമായി ഉപയോഗിക്കുന്ന ഡൈ ഈഥൈല്‍ ഗ്ലൂക്കോളും ശരീരത്തിന് ഹാനികരമാണ്.
കൈതച്ചക്കയുടെ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്നത് ഈഥൈല്‍ അസറ്റേറ്റ് സാധാരണ ഉപയോഗിക്കുന്നത് മൃഗങ്ങളുടെ തോള്‍ വൃത്തിയാക്കാനാണ്.. പ്ലാസ്‌റ്റിക്‌, റബര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ആന്റിഹൈഡ്‌ എന്ന രാസവസ്‌തുവും വാനിലയുടെ ഗന്ധത്തിനായി ഉപയോഗിക്കുന്ന പൈപ്പെറനോളും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നവ തന്നെ

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം 

നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ... കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്. പച്ചപ്പപ്പായ കഴിക്കാറില്ലേ..? നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്.

കറ്റാര്‍ വാഴ ജ്യൂസ് കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ
വൈറ്റമിന്‍സും മിനറല്‍സും ആന്റിയോക്‌സിഡന്റ്‌സിന്റെയും ആന്റി-ബയോട്ടിക്‌സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. കൂടാഥെ വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോ
കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
ആമവാതം ഒരു തരം സന്ധിവാതമാണ് ആമവാതം. ഇത് നിങ്ങളുടെ ശരീരം മുഴുവന്‍ ബാധിക്കുന്ന രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസിന് കഴിയും.
മസിലുകള്‍ക്ക് കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

ഹൃദയത്തിന് ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.

കൊളസ്‌ട്രോളിന്റെ അളവ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി

തടി കുറയ്ക്കും തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.

പല്ലിന് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

വായ്‌നാറ്റം ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.

പ്രമേഹം പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

വിഷാംശം നീക്കം ചെയ്യും കറ്റാര്‍വാഴയുടെ ജ്യൂസിന് വിഷാംശം പുറം തള്ളാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ചാല്‍ മതി.
മോണയുടെ ആരോഗ്യം മോണകളില്‍ ഇതിന്റെ ജെല്‍ തേക്കുന്നത് വേദനകളും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തിനും ഇന്‍ഫെക്ഷന്‍ അകറ്റാനും സഹായിക്കും.

കണ്ണിന് കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
നെഞ്ച് വേദന കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കും. നെഞ്ച് വേദന, അലര്‍ജി എന്നിവയ്ക്ക് പരിഹാരമാകും.

അര്‍ബുദം കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സറിനോട് പൊരുതാന്‍ ശേഷിയുള്ളതാണ്.

പ്രതിരോധശേഷി ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.

ചുമ, ജലദോഷം ജലദോഷം, ചുമ, പനി എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കും.

ആസ്തമ തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്ക് പരിഹാരമാകും.

എയിജിങ് പ്രശ്‌നം ചര്‍മത്തിലെ എയിജിങ് പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണിത്.

സ്‌ട്രെച്ച് മാര്‍ക്ക്‌സ് കറ്റാര്‍ വാഴ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാനും നിര്‍ജ്ജീവമായ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കും.
ഷേവ് ചെയ്താല്‍ പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി.

മുഖക്കുരുവിന് മുഖക്കുരു മാറ്റാനും കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
വെയിലേറ്റ് പാടുകള്‍ മാറ്റാന്‍ വെയിലേറ്റ് ഉണ്ടാകുന്ന പാടുകളും ഇത് മാറ്റിതരും. സൂര്യപ്രകാശം ഏറ്റ് കോശങ്ങള്‍ നശിക്കുന്ന അവസ്ഥ ഉണ്ടാകാം. ഈ ഭാഗത്ത് കറ്റാര്‍ വാഴ ജ്യൂസ് പുരട്ടിയാല്‍ മതി.

മുറിവുണക്കാന്‍ മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.

തൊണ്ടവേദന കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.

മുടി വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.

മുടി വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.

പി.എച്ച് ബാലന്‍സ് കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിന്‍ ഘടകം തലയോട്ടിലെ പി.എച്ച് ബാലന്‍സ് നിയന്ത്രിക്കുന്നു.

താരന്‍ താരന്‍ അകറ്റാനും ഇവ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹെയര്‍ കണ്ടീഷ്ണര്‍ ഹെയര്‍ കണ്ടീഷ്ണറായി കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം

കൈകള്‍ക്ക് കറ്റാര്‍ വാഴ ജ്യൂസിന്റെ കൂടെ ആല്‍ക്കഹോളും അല്‍പം എണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് കൈകള്‍ കഴുകാം. കൈ ശുചിയാക്കുകയും മൃദുവാക്കുകയും ചെയ്യും.

മലവിസര്‍ജ്ജനം കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ പാക്ക് മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.
കറ്റാര്‍ വാഴ ഫ്രൂട്‌സ് പാക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പപ്പായയോ, പഴമോ, ആപ്പിളോ, ഓറഞ്ചോ ഏതെങ്കിലും ഒരെണ്ണം എടുക്കാം. ഫ്രൂട്ട് പേസ്റ്റില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇതിലേക്ക് ബദാം ഓയിലോ, ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടാം

വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

 

ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണെന്ന കാര്യം പുതുമയുള്ളതല്ല. എന്നാല്‍ ഒരാള്‍, വെള്ളം കുടിക്കുമ്പോള്‍, എന്തൊക്കെ ശ്രദ്ധിക്കണം? എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത്? ഇത്തരം കാര്യങ്ങള്‍ അധികം ആര്‍ക്കും അറിവുണ്ടാകില്ല. വെള്ളം കുടി ശരിയായ രീതിയിലാണെങ്കില്‍ മാത്രമെ, അതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് നാലു സുപ്രധാന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു...
1, രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം- അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇത് സഹായിക്കും...
2, ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും...
3, കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും...
4, ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ പിടിപെടാനുള്ള സാധ്യത കുറയ്‌ക്കും

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്
നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല്‍ കെമിക്കല്‍ കൂടിയ ഇവ ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍.. സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന് വായിച്ചറിയൂ..ഇനി സൗന്ദര്യം സംരക്ഷിക്കാം, സുരക്ഷിതമായി.
രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.
തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.
നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.
മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.
വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.
ഫേസ് ബ്ലീച്ച് പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.
തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.
പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.
മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.
വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം

തൈര് കഴിക്കൂ... പ്രമേഹത്തെ മറന്നേക്കൂ...

പ്രമേഹം ഇന്ന് മലയാളികളുടെ ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം തന്നെ ഇപ്പോള്‍ കേരളമാണ് എന്ന നിലയിലാണ് കര്യങ്ങളുടെ കിടപ്പ്. എന്നാലും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതികൂടി കൂടി വരുകയാണ്. ലോകത്തെമ്പാടുമുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നത് ആകെ ഇന്‍സുലിന്‍ മാത്രമാണ്.

എന്നാല്‍ ആധുനിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യരില്‍ പ്രമേഹം വരുത്തിവയ്ക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ആധുനിക ജീവിതശലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പ്രമേഹത്തിന്റെ വാതായനങ്ങളാണ്. അതിനാല്‍ വൈറ്റ് കോളര്‍ ജോലിക്കാരുടെ ഇടയില്‍ പ്രമേഹം വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം വരുന്നതിനേക്കള്‍ അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ.

ലോകത്താകമാനം കണ്ടുവരുന്ന് പ്രമേഹരോഗികളില്‍ അധികം പേരും ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണത്തില്‍ വരുന്നവരാണ്‌. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാ‍ല്‍ പാന്‍ക്രിയാസിനെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തൈരിന് സാധിക്കും എന്നാണ് ഇപ്പോള്‍ പുതിയതായി വരുന്ന ഗവേഷണ ഫലങ്ങള്‍. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇതാണ് പാന്‍‌ക്രിയാസിനെ സംരക്ഷിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഘടകം.

ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന വിഷാംശങ്ങള്‍ ശരീരകലകളെ ബാധിക്കാതെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. വളരെ നീണ്ടകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഗവേഷകര്‍ ഈ നിഗനത്തില്‍ എത്തിയത്‌. ഡോക്ടര്‍മാര്‍ നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി പലരിലും പരീക്ഷണം നടത്തി. കൂട്ടത്തില്‍ ക്ഷീരോല്പന്നങ്ങള്‍ കഴിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത തീരെക്കുറവാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.

മാത്രമല്ല ദിവസവും ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

കുഴിനഖത്തിനു മൈലാഞ്ചി, വയറിളക്കത്തിനു കട്ടന്‍ ചായയും നാരങ്ങാ നീരും 

പുഴുക്കടി‌, അലര്‍ജി, വയറിളക്കം, എക്കിള്‍, ഉറക്കക്കുറവ്, പിന്നെ കുഴിനഖം ഇവയൊക്കെ ഇപ്പോള്‍ സാധാരണയായി വീടുകളില്‍ ഉണ്ടാകാം. കാരണം മഴക്കാലമാകുമ്പോള്‍ ശരീരത്തിലെ പല രോഗങ്ങളും തലപൊക്കുന്നതും മലിജനത്തില്‍ കൂടുതല്‍ നേരം ഇടപഴകേണ്ടി വരുമ്പോഴും, അസുഖങ്ങള്‍ ആരംഭിക്കും. അത് പനി, ദഹന പ്രശ്നങ്ങള്‍, മലബന്ധം ഇവയൊക്കെയുണ്ടക്കും. അതിനാല്‍ ശാരീരത്തിന്റെ പല അവയവങ്ങളും താല്‍ക്കാലികമായി പിണങ്ങാന്‍ ശ്രമിക്കും. ഇത്തരം പിണക്കങ്ങള്‍ മാറ്റാന്‍ നാട്ടുവൈദ്യത്തില്‍ ചില ചെപ്പടി വിദ്യകളുണ്ട്. അവയാണ് ചുവടെ പറയുന്നത്.

പുഴുക്കടി: മലിജലത്തില്‍ കൂടുതല്‍ ഇടപഴകേണ്ടി വരുമ്പോഴുണ്ടാകുന്ന ഒരുതരം ത്വക്രോഗമാണ് ഇത്. കുടങ്ങലി (കുടകന്‍, മുത്തിള്‍)ന്റെ ഇലയും പച്ച മഞ്ഞളും കൂടി അരച്ച്‌ പുരട്ടുക. പച്ചമഞ്ഞളും വേപ്പിലയും കൂടി അരച്ച്‌ പുരട്ടുക തുടങ്ങിയവ കുറച്ചു ദിവസം ചെയ്താല്‍ ഇത് മാറിക്കിട്ടും. ശരീരം ചൊറിഞ്ഞ്‌ തടിച്ചുപൊങ്ങുന്നതിന്‌ ആവണക്കെണ്ണ (Castor Oil) പുരട്ടുക. വളരെ ഫലപ്രദം.

അലര്‍ജി - തുമ്മല്‍: മഴക്കാലമായതിനാല്‍ പലര്‍ക്കും അലര്‍ജി രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇനി വന്നുകഴിഞ്ഞാല്‍ പേടിക്കേണ്ടതില്ല. ഉടനെ മെഡിക്കല്‍ സ്റ്റൊറിലേക്ക് മരുന്നിനായി ഒടുന്നതിനു മുമ്പ് ചെറിയ അലര്‍ജി ലക്ഷണങ്ങളായ തുമ്മല്‍, ചൊറിച്ചില്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുന്നതും പ്രയോജനം ചെയ്യും.

ഇക്കിള്‍ (എക്കിട്ടം): ദഹന വ്യവ്സഥയുമായി ബന്ധപ്പെട്ടുണ്ടായ അസ്ഥിരതയുടെ പ്രശ്നമാണ് എക്കിള്‍. ഏറെനേരം വിശന്നിരിക്കുക, വായൂ കോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, ക്രമമ തെറ്റി ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് എക്കിള്‍ ഉണ്ടാകാന്‍ കാരണം. ഗ്യസ്ട്രബിള്‍ ഉള്ളവര്‍ക്കും എക്കിള്‍ വരാം. എക്കിള്‍ വന്നാല്‍ പേട്രിക്കേണ്ടതില്ല. അതിനായി ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്‌ഛ്വസിക്കുക. ഇക്കിള്‍ മാറും. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട്‌ കൊണ്ട്‌ കുറേശ്ശെയായി അലിയിച്ചിറക്കുക. എന്നിട്ടും മറിയില്ലെങ്കില്‍ . ചുക്ക്‌ അരച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുക. ക്ഷണത്തില്‍ മാറും.

വയറിളക്കം, അതിസാരം: മഴക്കാലത്ത് കൂടുതലും ഉണ്ടാകുന്ന രോഗങ്ങളാണ് വയറിളക്കവും അതിസാരവുമൊക്കെ. കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ കഴിച്ചാല്‍ വയറ്റിളക്കം (വയറുകടി) മാറും. ഇനി രോഗം അതിസാരമാണെങ്കില്‍ കറിവേപ്പില ഒരുപിടി നന്നായരച്ച്‌ കോഴിമുട്ടയില്‍ ചേര്‍ത്ത്‌ പച്ചയായോ പൊരിച്ചോ കഴിക്കുക. (ആവശ്യമെങ്കില്‍ 2-3 നേരം കഴിക്കണം). ഇഞ്ചി ഇടിച്ചുപിഴിഞ്ഞ്‌ ഊറല്‍ മാറ്റി 1 ടീസ്പൂണ്‍ എടുത്ത്‌ ഒരു നുള്ള്‌ കറിയുപ്പ്‌ പൊടിച്ചു ചേര്‍ത്ത്‌ പല പ്രാവശ്യം കഴിക്കുക.

ഉറക്കക്കുറവ്‌: മഴക്കാലത്ത് മാത്രമല്ല, പല കാലാവസ്ഥകളിലും ചില രോഗങ്ങള്‍ മൂലം ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ഇത് മാറനായിന്‍ ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കഴിക്കുക. കിടക്കുന്നതിനു അരമണിക്കൂര്‍ മുമ്പ് ഇളം ചൂടുപാല്‍ കുടിക്കുക തുടങ്ങിയവയൊക്കെ ചെയ്യാം. പാലാണ് കുടിക്കുന്നതെങ്കില്‍ കൊഴുപ്പുകുറച്ചത് കുടിക്കുന്നതാണ് നല്ലത്.

കുഴിനഖം: ഇത് സാധാരണയായി വരുന്നത് നഖം കൃത്യസമയത്ത് വെട്ടി നിര്‍ത്താത്തവരിലും പാകമാകാത്ത ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരിലും, കൂറ്റാതെ മലിന ജലത്തില്‍ കൂടുതല്‍ നേരം ഇടപഴകുന്നവരിലുമാണ്. കടുത്ത വേദനയാണ് ഇതുമൂലം ഉണ്ടാവുക. പലപ്പോപ്പോഴും അണുബാധ കടുത്താല്‍ വിരലുകള്‍ പഴുക്കുകയും ചിലപ്പോള്‍ നഖം എടുത്തുകളയേണ്ടിയും വന്നേക്കാം. ഇത് ഒഴിവാക്കാന്‍ കുഴിനഖം തുടങ്ങുമ്പോള്‍ തന്നെ മയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിനു ചുറ്റും പൊതിയുക. കുഴിനഖമുള്ള ഭാഗത്ത്‌ എരുക്കിന്റെ കറ വീഴ്ത്തുക. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വയ്ക്കുക തുടങ്ങിയവയൊക്കെ ചെയ്യാം.


കാശ് മുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചില നാടന്‍ പൊടിക്കൈകള്‍..

ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ഹെയര്‍സ്റ്റൈല്‍ പ്രധാനപ്പെട്ട കാര്യമാണ്. ചുരുണ്ട മുടി ഇപ്പോള്‍ വലിയ ഫാഷനാമെങ്കിലും നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരു ആകര്‍ഷണമാണ് എല്ലാവര്‍ക്കുമുള്ളത്. സ്‌ട്രെയ്റ്റന്‍ ചെയ്ത് മുടിയങ്ങ് നീട്ടിയിടാന്‍ പണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഉല്‍സാഹിക്കാറുണ്ട്. പക്ഷേ തടസമായി നില്‍ക്കുന്നത് പണമാണ്. പെര്‍മനന്റ് സ്‌ട്രെയ്റ്റനായി 3000 രൂപയ്ക്ക് മുകളില്‍ ഈടാക്കും പ്രമുഖ ബ്യൂട്ടി പാര്‍ലറുകളെല്ലാം. എന്നാല്‍ ഇതിന് ശേഷം മുടി ജീവനുള്ളതായി തോന്നുമോയെന്നത് ബ്യൂട്ടീഷന്‍മാരുടെ ഗുണമേന്‍മ അനുസരിച്ചിരിക്കും.

പിന്നെ ഡ്രൈയറും, സ്‌ട്രെയ്റ്റ്‌നറുമെല്ലാം മുടി നശിപ്പിക്കുമെന്നതും എല്ലാര്‍ക്കും അറിയാം. ഈ പേടികളെല്ലാം സ്‌ട്രെയ്റ്റനിംഗില്‍ നിന്ന് പലരെയും അകറ്റി നിര്‍ത്തുന്ന കാരണങ്ങളാണ്. അപ്പോള്‍ വീട്ടില്‍ വെച്ച് തികച്ചും പ്രകൃതിദത്തമായ രീതികളില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ കഴിഞ്ഞാലോ!.

അടുക്കളയ്ക്ക് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയും. ചില അടുക്കള വസ്തുക്കള്‍ക്ക് മുടി നശിപ്പിക്കാതെ സ്‌ട്രെയ്റ്റനിംഗ് ചെയ്യാനാകും. തേങ്ങപ്പാലും നാരങ്ങ നീരും വിനാഗിരിയുമെല്ലാം അത്തരത്തില്‍ ചിലതാണ്. പൊടിക്കൈകള്‍ ഇതാണ്

1.നാരങ്ങ നീരും തേങ്ങാപ്പാലും

നാരങ്ങനീരും തേങ്ങാപ്പാലും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇതൊരു ക്രീം കണ്ടീഷനറായി പ്രവര്‍ത്തിക്കും. തലമുടിയില്‍ നന്നായി തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ട് വട്ടം ഇത് ചെയ്യുന്നത് മുടിയെ നിവര്‍ത്തിയെടുക്കാന്‍ സഹായിക്കും

2.പഴം, തൈര്, തേന്‍, ഒലീവ് ഓയില്‍

രണ്ട് വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. ഒരു സ്പൂണ്‍ തേനും, തൈരും, ഒലിവെണ്ണയും ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വെയ്ക്കുക. ഈ മിശ്രിതം തലയില്‍ തേച്ച ശേഷം ഒരു തുണി ഉപയോഗിച്ച് തലമൂടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക

3.മുട്ടയും ഒലിവെണ്ണയും

രണ്ട് മുട്ട ഒലിവെണ്ണയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. ഇത് മുടി സ്‌ട്രെയ്റ്റ് ചെയ്യുമെന്ന് മാത്രമല്ല, മൃദുത്വമുള്ളതാക്കുകയും ചെയ്യും

4.വിനാഗിരി

മുടി നനച്ചതിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മൂന്ന് തുള്ളി വിനാഗിരി ഒഴിച്ച് തലമുടി ഇഴകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം നല്ല വെള്ളത്തില്‍ കഴുകി കളയുക. മുടി നിവര്‍ത്തുമെന്ന് മാത്രമല്ല തിളക്കമുള്ളതാക്കാനും വിനാഗിരിക്ക് കഴിയും.

ദൂഷ്യഫലങ്ങളില്ലാത്തതിനാല്‍ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

മാന്യമായി വസ്ത്രധാരണം ചെയ്തും ശരീരഭംഗി നിലനിര്‍ത്തിയും നമ്മള്‍ ഓരോരുത്തരും സമൂഹത്തില്‍ തന്റെ പ്രതിച്ഛായ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു.
അതിനായി നാം ബ്യൂട്ടിഷ്യന്റേയും, ഫാഷന്‍ ഡിസൈനര്‍മാരുടേയും സഹായം തേടാറുണ്ട്. എന്നാല്‍, ചര്‍മ്മ രോഗമുള്ള ഒരാളില്‍ സൌന്ദര്യമുണ്ടായിട്ടെന്തു ഗുണം?. ചെറുപ്പക്കാരില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് മുഖക്കുരു. പക്ഷേ പ്രായമാകുന്തോറും മുഖക്കുരു ഇല്ലാതാകാറുണ്ട്. എങ്കിലും ചില ത്വക്ക് രോഗങ്ങള്‍ എത്ര ചികിത്സിച്ചാലും പൂര്‍ണ്ണമായി ഭേദമാകാറില്ല. സൊറിയാസിസ് എന്ന രോഗം അതിലൊന്നാകുന്നു. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റുന്ന ശരീര ഭാഗങ്ങളിലായിരിക്കുകയില്ല, ഈ രോഗം എന്നത് വളരെ ആശ്വാസകരമാകുന്നു. പക്ഷേ ഈ രോഗം ഒരാളുടെ ശരീരമാസകലം ബാധിച്ചേക്കാം. ലഘുവായ രൂപത്തില്‍ സൊറിയാസിസ് ശരീരത്തില്‍ പോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഒരാള്‍ തനിക്ക് ഈ രോഗമാണെന്ന് തിരിച്ചറിയുന്നില്ല. ചിലരില്‍ ഈ രോഗം വളരെ രൂക്ഷമായിത്തന്നെ കണ്ടുവരുന്നു. ചര്‍മ്മം തടിച്ച് പൊങ്ങി, ചുവന്ന് പാളികളായിരിക്കുന്നതാണ് പ്രധാന ലക്ഷണം. ശരീരമാസകലം ഈ രോഗം ബാധിച്ച ആള്‍ക്ക് തന്നെ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കുവാന്‍ കഴിയില്ല. സമൂഹത്തില്‍ നിന്നു തന്നെ അവര്‍ സ്വയം ഒഴിഞ്ഞു നിന്നേക്കാം
.
മനുഷ്യരില്‍ കണ്ടുവരുന്നതില്‍ ഏറ്റവും പഴക്കമുള്ള ഒരു രോഗമാണ് സൊറിയാസിസ്. ബൈബിളില്‍ ഈ രോഗത്തെ “സറാട്ട” എന്ന് വിശേഷിപ്പിക്കുന്നു. ഈ അടുത്ത കാലം വരെ ഈ രോഗത്തെ കുഷ്ഠമായി കരുതിയിരുന്നു.
ഗ്രീക്കുക്കാരുടെ ഇടയില്‍ ഈ രോഗം “ലെപ്റ - സോറ” എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിന്റെ അര്‍ത്ഥം - ‘ചൊറിച്ചില്‍’
18-ാം നൂറ്റാണ്ടില്‍ ഒരു ത്വക്ക് രോഗ വിദഗ്ധനായ റോബേര്‍ട്ട് വില്ലന്‍ എന്ന ഇംഗ്ളീഷ്കാരന്‍ ഈ രോഗത്തെ മറ്റുള്ള ത്വക്ക് രോഗങ്ങളില്‍ നിന്ന് വേര്‍ തിരിച്ച് “വില്ലന്‍സ് ലെപ്റ” എന്ന പേരിട്ടു. 
സൊറിയാസിസ് എന്ന രോഗത്തിന് ഒരു സ്ഥിര ആകൃതിയില്ലാത്ത പാടുകളായിരിക്കും.
1841-ല്‍ വിയന്നയിലെ ഫെര്‍ഡിനാന്‍ഡ് വോണ്‍ ഹെബ്ര എന്ന ത്വക്ക് രോഗ വിദഗ്ധനാണ് ഈ രോഗത്തിന് ‘സൊറിയാസിസ്’ എന്ന് നാമകരണം ചെയ്തത്.
20-ാം നൂറ്റാണ്ടില്‍ സൊറിയാസിസിനെ പല വിഭാഗങ്ങളായി തരം തിരിച്ചു.സൊറിയാസിസ് ഒരു അപകടകാരിയോ പകരുന്ന രോഗമോ അല്ല. പക്ഷേ ഈ അസുഖം കഠിനമായി ബാധിച്ച ഒരാള്‍ക്ക് ജോലി ചെയ്യുവാനോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനോ വിഷമമായിരിക്കും തൊലിപ്പുറത്തെ ചൊറിച്ചില്‍ അവരെ മാനസികമായി ബാധിക്കുകയും ചെയ്യും. ചൊറിച്ചില്‍ ഈ രോഗത്തെ കൂടുതല്‍ വഷളാകുന്നു.
ലോകത്തില്‍ ഏകദേശം 2% ജനങ്ങള്‍ക്ക് ഈ രോഗം, ആണ്‍-പെണ്‍, ഭേദമില്ലതെ ബാധിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ പുരോഗതിയും ഈ രോഗവും തമ്മിള്‍ ഒട്ടും ബന്ധമില്ല എന്നു തന്നെ പറയാം. അമേരിക്ക, ഇന്ത്യാ, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണെങ്കിലും രോഗബാധിതരുടെ ശതമാനം കൂടുകയുമില്ല, കുറയുകയുമില്ല. ദാരിദ്യ്രത്തില്‍ വലയുന്ന സോമാലിയ എന്ന രാജ്യത്തിലും ഈ രോഗ ശതമാനം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ ഒട്ടും കൂടുതലല്ല.
സൊറിയാസിസ് കുട്ടികളേയും ബാധിക്കും. മൂന്നില്‍ ഒരു ഭാഗം രോഗികള്‍ 20 വയസ്സിലും അതിന് താഴെയുമുള്ള കുട്ടികളാണ്. ഈ രോഗം കഠിനമായി ബാധിച്ചവരുടെ പെരുമാറ്റത്തില്‍ തന്നെ പല മാറ്റങ്ങളും ഉണ്ടായേക്കാം. ഇങ്ങനെയുള്ളവരെ മാനസികമായി പീഡിപ്പിക്കുവാനും എളുപ്പമായിരിക്കും.
ഇന്ത്യയില്‍ ഏകദേശം 2 കോടി ജനങ്ങള്‍ സൊറിയാസിസ് എന്ന രോഗം ബാധിച്ചവരാണ്. കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും ഒരു പോലെ പിടിപെടുന്ന രോഗമാണിത്. ഈ രോഗം കുട്ടികളില്‍ ജന്മനാ ഉണ്ടായേക്കാം. എന്നാല്‍ വളരെ വിരളമാണ്. ശരീരത്തില്‍ ഏതു ഭാഗത്തും ഈ രോഗം വരാം. കൂടുതലായും ഉരസുകയും, തിരുമ്മുകയും ചെയ്യുന്ന ഭാഗങ്ങളിലാണ് ഈ രോഗം ബാധിക്കുക. കൈമുട്ടിലും, കാല്‍മുട്ടിലും തലയോട്ടിയിലെ ചര്‍മ്മത്തിലുമാണ് സാധാരണയായി ഈ രോഗം കണ്ടു വരുന്നത്.
അപൂര്‍വം ചിലര്‍ക്ക്നിതംബത്തിന്റെ ഇടയിലുള്ള നനഞ്ഞിരിക്കുന്ന ഭാഗത്ത് പരന്ന ചുവന്ന പാടുകള്‍ കണ്ടേക്കാം. വിരലിന്റെ നഖങ്ങളില്‍ കണ്ടു വരുന്ന ഒരു വെളുത്ത പൊട്ടു പോലെയോ, ചെറിയ കുഴികളോ, മഞ്ഞ നിറത്തില്‍ പൊട്ടിയ നഖത്തോടു കൂടിയോ ആണ് ഈ രോഗം വരാറുള്ളത്. ഈ ലക്ഷണം കണ്ടാല്‍ പൂപ്പല്‍ ബാധയാകാമെന്ന് കരുതിയേക്കാം

 

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍...?

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിഞ്ഞു നോക്കൂ..
1. പോഷകങ്ങളുടെ കലവറ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.
2. ആസ്തമ കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.
3. രോഗങ്ങളുടെ സാധ്യത കുറയ്ക്കും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.
4. രക്തം കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
5. പ്രതിരോധശക്തി അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
6. ഓര്‍മശക്തി കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.
7. ബ്ലാഡര്‍ സ്റ്റോണ്‍ കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.
8. ലൈംഗിക തൃഷ്ണ ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍സ് ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കും.
9. തലമുടി കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്‍കാനും തിളക്കം നല്‍കാനും സഹായിക്കും.
10. ആന്റി-ഇന്‍ഫഌമേറ്ററി കാടമുട്ടയില്‍ ആന്റി-ഇന്‍ഫഌമേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.
11. അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.
12 അലര്‍ജി ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.


ചിരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്...

 

എന്താണ് കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ... ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് മനസുഖം കിട്ടാനാണ്. വീട്ടില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്ത പൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി, മദ്യപാനം, അമിതമായ ചായകുടി, പല്ല് നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പല കാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്. പല്ലാണ്, കെമിക്കല്‍ വസ്തുക്കള്‍ വഴി പല്ല് വെളുപ്പിക്കാന്‍ നിന്നാല്‍ പല പ്രശ്‌നങ്ങളും വരും. അതുകൊണ്ട് പ്രകൃതിദത്തമായി തന്നെ മഞ്ഞപ്പല്ല് മാറ്റിയെടുക്കാം.
1. മഞ്ഞള്‍പ്പൊടി: 
മഞ്ഞള്‍പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല് മഞ്ഞയാകില്ല. മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില്‍ തേക്കാം.
2. പഴത്തൊലി: 
മിനറല്‍സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്‍കും. ഒരുദിവസം മൂന്ന് തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച് പല്ല് തേക്കാം.
3. ഉപ്പ് : 
ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള്‍ പെട്ടെന്ന് മാറ്റിതരും.
4. ആര്യവേപ്പ്: 
15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്‍ മഞ്ഞപ്പല്ലുകള്‍ മാറികിട്ടും.
5. ചെറുനാരങ്ങ: 
ചെറുനാരങ്ങയും ഉപ്പും കലര്‍ത്തി പല്ലില്‍ തേച്ച് നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.
6. ക്യാരറ്റ്: 
ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്‍കും.
7. കറുവ: 
ഇല കറുവ ഇലയുടെ പൊടി പാല്‍ ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കാം

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?

 

ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്.
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല.
ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.
മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചുറ്റുമുള്ള സവാളയുടെ ഗന്ധം ഇത് റൂമിലെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ബാക്റ്റീരിയയ്ക്കെതിരെയും വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവ് സവാളയ്ക്കുണ്ട്. നമ്മുടെ ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ഷൂസും ചെരിപ്പും ധരിക്കുന്നതിനാൽ ഈ ഞരമ്പുകളെല്ലാം എല്ലായ്പ്പോഴും മയക്കത്തിലായിരിക്കും. അതിനാൽ ചെരിപ്പുകൾ ഇല്ലാതെ എല്ലാ ദിവസവും അൽപനേരം നടക്കണമെന്ന് പറയപ്പെടുന്നു.
ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ധ്രുവ രേഖ എന്നാണ്

അകാലനര പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന പദാര്‍ത്ഥം. വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇട വരുത്തുന്നുണ്ട്. ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്‌നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.
നര തടയാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ. നരയെ തടയാനുള്ള ഹെയര്‍ പായ്ക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. നെല്ലിക്കാപ്പൊടി, ഹെന്ന എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് തലയോടിലും മുടിയിലും തേച്ചു പിടിപ്പിച്ച് കഴുകിക്കളയണം. 
കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്ക്കരുതെന്ന കാര്യം ഓര്‍ക്കുക. 
കറിവേപ്പില അരച്ചു തലയില്‍ തേയ്ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്. 
മയിലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നത് ഗുണം ചെയ്യും.
ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്. മയിലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മയിലാഞ്ചിപ്പൊടിയോ ഇതിന് ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
ചീരയുടെ ജ്യൂസും തലയില്‍ തേയ്ക്കാന്‍ നല്ലതാണ്. ചുവന്ന ചീരയാണ് ഏറ്റവും നല്ലത്. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും. മുടി നര ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ് നെല്ലിക്ക. ഇതു കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്ക്കുന്നതുമെല്ലാം നല്ലതാണ്. കൃത്രിമമായ മുടസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി താളി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്ക്കും.

സ്‌ത്രീ വന്ധ്യത ഒഴിവാക്കാന്‍ ആയുര്‍വേദം

കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌ .
'ഓമനത്തിങ്കല്‍ കിടാവോ നല്ല കോമള താമരപ്പൂവോ....' പത്തുമാസം തന്റെ ഉദരത്തില്‍ സംരക്ഷിച്ച്‌ നൊന്തു പ്രസവിച്ച കുഞ്ഞിനെ മാറോടു ചേര്‍ത്ത്‌ ഇങ്ങനെ താരാട്ട്‌ പാടുമ്പോള്‍ ഒരു അമ്മയ്‌ക്കുണ്ടാകുന്ന അനുഭൂതി അനിര്‍വചനീയമാണ്‌.
മാതൃത്വം ഒരു വരദാനവും അമ്മയാവുക എന്നത്‌ ഒരു സ്‌ത്രീയുടെ ജന്മസാഫല്യവും സ്വപ്‌നസാക്ഷാത്‌ക്കാരവുമാണ്‌. നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്‌ സ്വന്തം രക്‌തത്തില്‍ കുഞ്ഞു പിറക്കുമ്പോഴാണ്‌.
കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌. ലോകാരോഗ്യ സംഘടന 2008 ല്‍ ആണ്‌ വന്ധ്യതയെ ഒരു രോഗമായി പ്രഖ്യാപിച്ചത്‌.
വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ്‌ ഉള്ളത്‌. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്‌ വന്ധ്യതാ നിരക്ക്‌ കൂടാനുള്ള പ്രധാന കാരണം.
എന്താണ്‌ വന്ധ്യത
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്‌ഥയാണ്‌ വന്ധ്യത്വം. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ ചികിത്സ നേടേണ്ടതുള്ളൂ.
കാരണങ്ങള്‍
പ്രായം - 22 വയസ്‌ മുതല്‍ 27 വയസ്‌ വരെയാണ്‌ ഗര്‍ഭധാരണത്തിനും പ്രസവത്തിനും അനുയോജ്യമായ സമയം. 30 വയസിനപ്പുറം നീട്ടിക്കൊണ്ട്‌ പോകുന്നത്‌ വന്ധ്യതാ സാധ്യത കൂട്ടും.
ആര്‍ത്തവ തകരാറുകള്‍ -
ആയൂര്‍വേദ ശാസ്‌ത്രമനുസരിച്ച്‌ എട്ട്‌ പ്രകാരത്തിലുള്ള ആര്‍ത്തവ ദുഷ്‌ടികളാണ്‌ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍. അതായത്‌ വാതജ, പിത്തജ, കഫജ, കുണച, ഗ്രന്ഥി, പൂയ, ക്ഷീണ, മലാര്‍ത്തവ എന്നിവയാണവ . ഇങ്ങനെ ദുഷിച്ചിരിക്കുന്ന ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന അണ്ഡം സന്താന ഉല്‍പാദനത്തിന്‌ യോഗ്യമല്ല.
ക്രമം തെറ്റിയ ആര്‍ത്തവം , രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം ഉണ്ടാവുക. അമിത രക്‌തസ്രാവം, കഠിനമായ വയറു വേദന ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളാകാം.
പോളിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം -
അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്‌റ്റുകള്‍ ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ്‌ രക്‌തത്തില്‍ കൂടുന്നത്‌ മൂലം അമിത രോമ വളര്‍ച്ച ഉണ്ടാകും. അണ്ഡവിസര്‍ജനം നടക്കാത്തതുമൂലം ആര്‍ത്തവമില്ലായ്‌മ, ക്രമം തെറ്റിയ ആര്‍ത്തവം എന്നീ അവസ്‌ഥകളുണ്ടാകുന്നു. കഴുത്തിന്‌ പിന്‍ഭാഗം, ഗുഹ്യഭാഗം, കക്ഷം എന്നിവിടങ്ങളില്‍ കറുപ്പു നിറം കാണപ്പെടാം.
ഗര്‍ഭാശയ, അണ്ഡാശയ തകരാറുകള്‍ -
ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാ വൈകല്യങ്ങള്‍ വന്ധ്യതയ്‌ക്ക് കാരണമാകും. ഇത്‌ ജന്മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ അവയവങ്ങള്‍ക്ക്‌ സംഭവിക്കാത്തതിനാലും ആകാം.
അണ്ഡോല്‍പാദന ശേഷിക്കുറവ്‌, ഫലോപ്പിയന്‍ നാളിയിലെ തകരാറുകള്‍, ഗര്‍ഭാശയ മുഴകള്‍, ഭ്രൂണത്തിന്‌ ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച്‌ വളരാന്‍ കഴിയാത്ത അവസ്‌ഥ, പുരുഷബീജത്തെ അന്യവസ്‌തുവായി കണ്ട്‌ പുറത്തേയ്‌ക്ക് തള്ളുക എന്നിവയും ഗര്‍ഭധാരണത്തിന്‌ തടസങ്ങളാണ്‌.

ഗര്‍ഭം ധരിക്കുന്നത്‌ സ്‌ത്രീയാണെങ്കിലും പുരുഷനും തയാറെടുപ്പുകള്‍ ആവശ്യമാണ്‌. ഗര്‍ഭധാരണത്തിനു മുമ്പ്‌ സ്‌ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ടത്‌.
മധുവിധു തീരും മുമ്പേ നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ചോദ്യം തുടങ്ങും, ''എന്താ, ഇനിയൊരു കുഞ്ഞായിക്കൂടേ...''. നിരന്തരമായ ഈ ചോദ്യത്തിനു പിന്നില്‍ ഒരോര്‍മ്മപ്പെടുത്തലുണ്ട്‌. ദാമ്പത്യബന്ധത്തിന്‌ അതിശക്‌തമായ അടിത്തറപാകാന്‍ ഒരു കുഞ്ഞ്‌ കൂടിയേ തീരു. ഈ ചോദ്യങ്ങള്‍ക്ക്‌ മുമ്പുതന്നെ കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെന്ന കാര്യത്തില്‍ ദമ്പതിമാര്‍ക്ക്‌ വ്യക്‌തമായ ധാരണ ഉണ്ടായിരിക്കണം.
മനസ്‌ അറിയുക
ദമ്പതിമാര്‍ തമ്മില്‍ അടുത്തറിയുക എന്നതാണ്‌ ദാമ്പത്യത്തിലെ ആദ്യപടി. രണ്ടു ചുറ്റുപാടുകളില്‍ വളര്‍ന്നവരാണ്‌ ഭാര്യയും ഭര്‍ത്താവും. ജീവിതത്തെക്കുറിച്ച്‌ വ്യത്യസ്‌തമായ കാഴ്‌ചപ്പാടായിരിക്കും ഇരുവര്‍ക്കും. വിവാഹശേഷം കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തണം. ആശയവിനിമയത്തിലൂടെ വേണം ഈ കഴ്‌ചപ്പാടുകള്‍ മാറ്റിയെടുക്കാന്‍. പങ്കാളികളില്‍ വിട്ടുവീഴചാ മനോഭാവം ഉണ്ടാകണം. ആശയപരമായ പൊരുത്തം ശരിയായ ലൈംഗികതയ്‌ക്കും സംതൃപ്‌തമായ ഭാവി ജീവിതത്തിനും അനിവാര്യമാണ്‌. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും ഭാര്യയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. അതുപോലെ ഭാര്യ തന്റേതു മാത്രമായ താല്‍പര്യങ്ങള്‍ക്ക്‌ ഭര്‍ത്താവിനെ നിര്‍ബന്ധിക്കാതിരിക്കുക. ഇരുവരും പരസ്‌പരധാരണയില്‍ ജീവിതം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇത്‌ വിരല്‍ചൂണ്ടുന്നത്‌. ഗര്‍ഭധാരണം ഉള്‍പ്പെടെ ജീവിതത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ ഈ പരസ്‌പരധാരണ സഹായിക്കും.
നല്ല ലൈംഗികത
ലൈംഗികത നല്ലതും ചീത്തയുമുണ്ടോ എന്ന്‌ ചിന്തിച്ചേക്കാം. മാനസിക പൊരുത്തംപോലെ ലൈംഗിക പൊരുത്തവും ആവശ്യമാണ്‌. ഇങ്ങനെ പരസ്‌പരം അറിഞ്ഞുകൊണ്ടുള്ള ലൈംഗികപൊരുത്തമാണ്‌ നല്ല ലൈംഗികത എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവാണ്‌ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ അടിത്തറ. ഉന്നതവിദ്യാഭ്യാസം ഉണ്ടെങ്കിലും സ്‌ത്രീയ്‌ക്കും പുരുഷനും ശരിയായ ലൈംഗിക അറിവോ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങളോ അറിവുണ്ടാവില്ല. സെക്‌സ് വെറും ലൈംഗിക സുഖത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്‌ രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള മാനസികമായ ഇഴയടുപ്പം കൂടി വ്യക്‌തമാക്കുന്നു. വിവാഹത്തിലേക്ക്‌ കടക്കും മുമ്പു സെക്‌സിനെക്കുറിച്ചും സ്‌ത്രീപുരുഷ ലൈംഗിക അവയവത്തെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ദമ്പതിമാര്‍ അറിഞ്ഞിരിക്കണം. ഗര്‍ഭാശയം, അതിന്റെ പ്രവര്‍ത്തനം, ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ ഉണ്ടാകുന്നത്‌ നല്ലതാണ്‌.
കുഞ്ഞിനുവേണ്ടി
ഗര്‍ഭധാരണം അബദ്ധത്തില്‍ സംഭവിക്കുന്നതാകരുത്‌. കുഞ്ഞിനുവേണ്ടി ഭാര്യയും ഭര്‍ത്താവും ഒരുങ്ങുക. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ നല്ല കുഞ്ഞു പിറക്കാന്‍ വേണ്ടിമാത്രമാവണം. നല്ല മനസോടെയും സന്തോഷത്തോടെയുമാവണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്‌ ലഭിക്കും മറ്റ്‌ ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പെണ്‍കുഞ്ഞ്‌ പിറക്കും എന്നൊക്കെയുള്ള മിഥ്യാ ധാരണകള്‍ തിരുത്തണം. ബന്ധപ്പെടുന്ന രീതിയുടെയും സമയത്തിന്റെയും പ്രത്യേകതകൊണ്ട്‌ ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന്‌ നിശ്‌ചയിക്കാനാവില്ല. മദ്യപിച്ചതിനു ശേഷമോ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചശേഷമോ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്‌. സ്‌ത്രീകളും പുരുഷന്മാരും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം പാടേ നിര്‍ത്തുക. കുഞ്ഞിനുവേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ അഭിപ്രായം തേടുന്നത്‌ നല്ലതായിരിക്കും. തീയതി പരിശോധിച്ച്‌ ഏതെങ്കിലും ഒരു ദിവസം ബന്ധപ്പെട്ടതുകൊണ്ട്‌ ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. ഇതിനായി അടുത്തടുത്ത്‌ ബന്ധപ്പെടേണ്ടിവരും. ഒരുതവണ ബന്ധപ്പെട്ടതുകൊണ്ട്‌ ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. സ്‌നേഹപൂര്‍ണമായ പെരുമാറ്റവും സമീപനവും ദമ്പതിമാര്‍ക്കിടയില്‍ സദാ ഉണ്ടാവണം. കടുത്ത മാനസിക സമ്മര്‍ദവും ശാരീരിക പ്രശ്‌നങ്ങളും ഗര്‍ഭധാരണം സുഗമമല്ലാതാക്കും. ഏതെങ്കിലും രോഗത്തിന്‌ മരുന്നുകള്‍ കഴിക്കുന്ന സ്‌ത്രീകള്‍ ഗര്‍ഭധാരണത്തിനു മുമ്പ്‌ മരുന്നുകള്‍ നിര്‍ത്തുകയോ ഡോക്‌ടറോട്‌ ഇക്കാര്യം പറയുകയോ ചെയ്യണം. ഗര്‍ഭധാരണത്തിന്‌ ശ്രമിക്കുമ്പോള്‍ പുരുഷനും സ്‌ത്രീയും സ്വയം ചികിത്സയുടെ ഭാഗമായി ഏതെങ്കിലും ഗുളികയോ മരുന്നോ കഴിക്കാതിരിക്കുക.
കുടുംബം എന്ന സ്വര്‍ഗം
നല്ല കുടുംബാന്തരീക്ഷം നല്ല കുഞ്ഞു പിറക്കാന്‍ ആവശ്യമാണ്‌. സ്വസ്‌ഥതയും സമാധാനവും കുടുംബത്തിലും കുടുംബാംഗങ്ങള്‍ക്കിടയിലും ഉണ്ടായിരിക്കണം. സ്‌ത്രീയുടെയും പുരുഷന്റെയും മനസ്‌ ശാന്തമാകുവാന്‍ ഇതു സഹായിക്കും. സംഘര്‍ഷം നിറഞ്ഞ കുടുംബാന്തരീക്ഷം ചിലപ്പോള്‍ ഗര്‍ഭധാരണത്തെ തടസപ്പെടുത്താം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധം പോലെ മറ്റ്‌ കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കണം. ഇതെല്ലാം ഗര്‍ഭധാരണം എളുപ്പമാക്കാനും ഗര്‍ഭസ്‌ഥ ശിശുവിന്റെ ആരോഗ്യത്തിനും ഉത്തമമാണ്‌. വീട്ടില്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മരണം തുടങ്ങിയ സാഹചര്യത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീയുടെയും പുരുഷന്റെയും മനസ്‌ സംഘര്‍ഷ ഭരിതമായിരിക്കും.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു തീര്‍ന്നതിനു ശേഷം ഗര്‍ഭധാരണത്തിനു ശ്രമിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ കുഞ്ഞുപിറക്കുന്നത്‌, അവന്റെ ശരിയായ പരിചരണത്തിന്‌ തടസമാകും. നല്ല കുഞ്ഞുപിറക്കാന്‍ ഭാര്യയും ഭര്‍ത്താവും ആരോഗ്യകാര്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കണം. എല്ലാത്തിനും ഉപരിയായി സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലായിരിക്കണം ഗര്‍ഭധാരണം നടക്കേണ്ടത്‌.
ഗര്‍ഭധാരണം വൈകുമ്പോള്‍
ദൈവം കനിഞ്ഞു നല്‍കുന്ന വരദാനമാണ്‌ കുഞ്ഞുങ്ങള്‍. കുടുംബജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത്‌ കുഞ്ഞുങ്ങളുടെ വരവോടെയാണ്‌. അപ്പോള്‍ വിവാഹം കഴിഞ്ഞ്‌ ഗര്‍ഭധാരണം വൈകുമ്പോള്‍ ദമ്പതികളുടെ ആശങ്കയും വര്‍ധിക്കും. വന്ധ്യത ഇന്ന്‌ വളരെ വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ബന്ധപ്പെടലുകളുടെ എണ്ണം, ദമ്പതിമാരുടെ പ്രായം, ആരോഗ്യം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്‌ വന്ധ്യത നിര്‍ണയിക്കുന്നത്‌. പതിവായി ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യത്തെ ആറുമാസത്തിനകം ഗര്‍ഭം ധരിക്കാനാവും. എന്നാല്‍ ചിലരില്‍ ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. ഒരു വര്‍ഷത്തിനുള്ളില്‍ 90 ശതമാനം ദമ്പതിമാരിലും ഗര്‍ഭധാരണം സാധ്യമാകാറുണ്ട്‌. ശേഷിക്കുന്ന 10 ശതമാനം പേരിലാണ്‌ വന്ധ്യത പ്രശ്‌നമാകുന്നത്‌. സ്‌ത്രീയിലും പുരുഷനിലും വന്ധ്യത കാണുന്നുണ്ട.്‌ ഇവ പ്രധാനമായും രണ്ടുതരത്തിലാണ്‌ കണ്ടുവരുന്നത്‌. ഇതിനെ പ്രാഥമിക വന്ധ്യത എന്നും ദ്വിതീയ വന്ധ്യത എന്നും പറയുന്നു. ഒരിക്കലും ഗര്‍ഭധാരണം നടക്കാത്തതായ വന്ധ്യതയാണ്‌ പ്രാഥമിക വന്ധ്യത എന്നു പറയുന്നത്‌. എന്നാല്‍ ഒരിക്കല്‍ ഗര്‍ഭം ധരിക്കുകയും അത്‌ അലസിപ്പോവുകയും പിന്നീട്‌ ഗര്‍ഭിണിയാവാന്‍ കഴിയാതെ വരുന്ന വന്ധ്യതയാണ്‌ ദ്വിതീയ വന്ധ്യത. വന്ധ്യതാ പ്രശ്‌നവുമായി എത്തുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ഒന്നിലേറെ തകരാറുകള്‍ ഉണ്ടായിരിക്കും.

കടപ്പാട്-ഹെല്ത്തി കേരളം

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate