Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ദൈനംദിന ആരോഗ്യവിവരങ്ങള് / ആരോഗ്യം - സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം - സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

എരിച്ചുകളയാം അമിതവണ്ണം

വണ്ണം കുറയ്ക്കാന്‍ ദിവസം രണ്ട് മണിക്കൂര്‍ വര്‍ക്കൌട്ട് പക്ഷേ ചിക്കനും, ബീഫും, ബര്‍ഗറും കണ്ടാല്‍  നോ പറയാന്‍ മടി. വണ്ണം കുറയണമെങ്കില്‍ വ്യായാമത്തിനൊപ്പം കൊഴുപ്പ് കുറഞ്ഞ ഈ ഭക്ഷണം പതിവാക്കിക്കോളൂ.

 • ഭക്ഷണം രണ്ടു തവി നിറയെ. അല്ലെങ്കില്‍ മതിയെന്നു തോന്നുന്നതു വരെ.. ഇങ്ങനെയാണോ പാത്രത്തിലേക്കു വിളമ്പുന്നത്. ആ ശീലം മാറ്റിക്കോളൂ. ദിവസേന മൂന്നു തവണ പ്രധാന ഭക്ഷണം ചെറിയ അളവില്‍ കഴിക്കാം. ഓരോ വിഭവവും ഈ അളവില്‍ കഴിക്കുന്നതാണു നല്ലത്. ഒരു കൈത്തലം നിറയെ – മൂന്ന് ഔണ്‍സ്, ചുരുട്ടിയ കൈ നിറയെ- അരക്കപ്പ്, പെരുവിരല്‍ നീളം – ഒരു ഔണ്‍സ്.
 • ഇടവേളകളില്‍ രണ്ടോ മൂന്നോ തവണ സാലഡോ നട്സോ ലഘുഭക്ഷണമായി കഴിക്കണം. ധാരാളം നാരുകളും നല്ലകൊഴുപ്പും അടങ്ങിയിട്ടുള്ള ഇവയില്‍ കാലറി കുറവാണ്. ഇടവേളകളില്‍ ഇത്തരം ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും പ്രധാന ഭക്ഷണം അമിതമായി കഴിക്കുന്നതു തടയുകയും ചെയ്യും.
 • കലോറി അനുസരിച്ചു ഭക്ഷണം കഴിക്കുക. ഓരോ ഭക്ഷണപദാര്‍ഥത്തിലും എത്രമാത്രം കലോറി ഉണ്ടെന്നു കണ്ടു പിടിക്കുക. ഒപ്പം ശരീരഭാരമനുസരിച്ച് നിങ്ങള്‍ക്ക് എത്രത്തോളം കാലറിയാണ് ആവശ്യമെന്നും കണ്ടെത്തണം. ഇതനുസരിച്ചു പതിവായി കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി കുറയ്ക്കാം. ആദ്യഘട്ടത്തില്‍ 100 കാലറി കുറയ്ക്കുക. പൊരിച്ച മീനിനു പകരം മീന്‍ കറിയാക്കുക. ബ്രഡിനൊപ്പം കഴിക്കുന്ന ബട്ടറിന്‍റെ അളവ് പരമാവധി കുറയ്ക്കുക. പതിവായി കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ നിന്നും നൂറുകാലറിക്കു പകരം സാവധാനം 300 കാലറിയോ 500 കാലറിയോ കുറയ്ക്കണം.
 • കുക്കീസ്, ചിപ്സ്, വറുത്തതും പൊരിച്ചതു സംസ്ക്കരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവയിലെല്ലാം അമിതമായി കാലറിയടങ്ങിയിട്ടുണ്ട്. ഇവയില്‍ യാതൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല.
 • ഓട്സ് പോലുള്ള തവിട് നീക്കാത്ത ധാന്യങ്ങളില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ട്. കാലറി കുറവായ ഇവ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു അമിതവണ്ണമുണ്ടാകുന്നതു തടയാന്‍ സഹായിക്കും.
 • പച്ചക്കറികള്‍ ധാരാളം കഴിക്കുക. ഭക്ഷണത്തിനുമുമ്പ് ഏതെങ്കിലും പച്ചക്കറി ജ്യൂസാക്കി കുടിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പതിവായി കഴിക്കുന്നതിലും 135 കാലറി അളവ് കുറച്ചുമാത്രമേ കഴിക്കൂ.
 • കാല്‍സ്യം കൂടുതല്‍ ലഭ്യമായാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണെന്നാണു പഠനങ്ങള്‍ പറയുന്നത്. ദിവസേന കൊഴുപ്പ് നീക്കിയ പാല്‍ കുടിക്കുന്നതു നല്ലതാണ്.

ചര്‍മത്തിന്‍റെ ആരോഗ്യത്തിന് അമ്പഴങ്ങ

നാട്ടുപഴങ്ങളുടെ കൂട്ടത്തിലാണ് അമ്പഴങ്ങയുടെ സ്ഥാനം.  അച്ചാറിടാനാണ് അമ്പഴങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്. ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചികൂട്ടാനും അമ്പഴങ്ങ ഉപയോഗിക്കുന്നു. സാപോനിൻ, ടാനിൻ എന്നീ ഫ്ലേവനോയ്ഡുകൾ അടങ്ങിയതിനാൽ അമ്പഴത്തിന്‍റെ ഇലകളും തണ്ടും രോഗചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നു. 48 കിലോ കാലറി ഊർജ്ജം അടങ്ങിയ ഈ ഫലത്തിൽ മാംസ്യം, അന്നജം, ജീവകം എ, ജീവകം സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് ഇവയുമുണ്ട്. കൂടാതെ, ദഹനത്തിനു സഹായകമായ നാരുകളും (ഡയറ്ററി ഫൈബർ) ജീവകം ബി കോംപ്ലക്സുകളായ തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും അടങ്ങിയിരിക്കുന്നു. അമ്പഴ ഫലത്തിനും ഇലകളുടെ സത്തിനും ശക്തമായ ആന്‍റിമൈക്രോബിയൽ, ആന്‍റിഓക്സിഡന്‍റ്, സൈറ്റോടോക്സിക്, ക്രോബോലിറ്റിക് ഗുണങ്ങളുണ്ടെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രോഗപ്രതിരോധശക്തിക്ക്: ജീവകം സി അമ്പഴങ്ങയിൽ ധാരാളമുണ്ട്. ഇതു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കൊളാജന്‍റെ നിർമാണം മെച്ചപ്പെടുത്തുന്നതോടൊപ്പം മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

ചർമത്തിന്‍റെ ആരോഗ്യത്തിന് : അമ്പഴങ്ങയിലടങ്ങിയ ജീവകം സി കോശങ്ങളുടെ പരുക്കു ഭേദമാക്കി ചർമത്തെ പരിപാലിക്കുന്നു. ചർമരോഗങ്ങൾ ചികിത്സിക്കാനും അമ്പഴങ്ങ ഉപയോഗിക്കുന്നു. അമ്പഴത്തിന്‍റെ ഇല ഇട്ടു തിളപ്പിച്ച് ആ സത്ത് ബോഡിലോഷനായും മോയ്ചറൈസറായും ഉപയോഗിക്കുന്നു. ചൊറി, ചിരങ്ങ് മുതലായവയുടെ ചികിത്സയ്ക്കായി അമ്പഴത്തിന്‍റെ വേര് ഉപയോഗിക്കുന്നു.

ചുമയ്ക്ക് : അമ്പഴത്തിന്‍റെ ഇലച്ചാറ് ചുമയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അമ്പഴത്തിന്‍റെ മൂന്നോ നാലോ ഇല രണ്ടുകപ്പ് വെള്ളത്തിലിട്ടു തിളപ്പിക്കുക. കുറച്ചു സമയം അനക്കാതെ വയ്ക്കുക. ഇത് അരിച്ച് തേൻ ചേർത്ത് ഉപയോഗിക്കാം. അമ്പഴങ്ങയും ചുമയ്ക്കുള്ള മരുന്നാണ്. അമ്പഴങ്ങയുടെ മൂന്നോ നാലോ കഷണം പിഴിഞ്ഞു നീരെടുക്കുക. ഇതിൽ ഒരുനുള്ള് ഉപ്പു ചേർത്തു ദിവസം മൂന്നു തവണ കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

ദഹനപ്രശ്നങ്ങൾക്ക് : അമ്പഴങ്ങയിൽ ഡയറ്ററി ഫൈബർ ധാരാളമായി അടങ്ങിയതിനാൽ ദഹനം സുഗമമാക്കുന്നു. ദഹനക്കേടും മലബന്ധവും മൂലം വിഷമിക്കുന്നവർ ഈ പഴത്തിന്‍റെ  പൾപ്പ് കഴിച്ചാൽ മതി. ജലാംശം ധാരാളമായുള്ളതിനാൽ നിർജലീകരണം തടയുന്നു. അമ്പഴമരത്തിന്‍റെ പുറംതൊലി വയറുകടിക്കുള്ള പരിഹാരമാണ്. അമ്പഴത്തിന്‍റെ തൊലി കഷായംവച്ചു കുടിക്കുന്നത് അതിസാരം, വയറുകടി എന്നിവമൂലം വിഷമിക്കുന്നവർക്ക് ആശ്വാസമേകും. 5ഗ്രാം അമ്പഴത്തൊലി ഉപയോഗിച്ചു കഷായം തയാറാക്കാം. വൃത്തിയാക്കിയ തൊലി രണ്ടുകപ്പ് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം പകുതി അളവാകുമ്പോൾ വാങ്ങി അരിച്ചു കുടിച്ചാൽ വയറുകടി ഉടൻതന്നെ മാറും.

കാഴ്ചശക്തിയ്ക്ക് : ജീവകം എയുടെ കലവറയാണ് അമ്പഴങ്ങ. കാഴ്ചശക്തിയ്ക്ക് ഇതു ഗുണം ചെയ്യും. അമ്പഴ ഇലയുടെ സത്ത് ചെങ്കണ്ണിനുള്ള മരുന്നായി ഉപയോഗിക്കുന്നു. ജീവകം എയുടെ സംയുക്തമായ റെറ്റിനോൾ, റെറ്റിനയിൽ പതിക്കുന്ന ചിത്രങ്ങളെ വിതരണംചെയ്യാൻ സഹായിക്കുന്നു.

ഊർജ്ജദായകം : അമ്പഴങ്ങയിൽ അടങ്ങിയ സുക്രോസ് എന്ന പഞ്ചസാര ഉടനടി ഊർജ്ജമേകുന്നു. അമ്പഴങ്ങ ഉണർവും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുന്നു : കൊഴുപ്പും അന്നജവും കുറഞ്ഞ പഴമാണ് അമ്പഴങ്ങ. ദഹനത്തിനു സഹായിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാലറി വളരെ കുറഞ്ഞ പഴമാണെങ്കിലും ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ഇതു പ്രദാനം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫലമാണിത്. ജലാംശം അടങ്ങിയിരിക്കുന്നതിനാൽ വയറു നിറഞ്ഞതായി തോന്നുകയും അമിതമായി കഴിക്കുന്നതു തടയുകയും ചെയ്യുന്നു.

പിസ്ത കൂടുതല്‍ കഴിച്ചാല്‍ സംഭവിയ്ക്കുന്നത്

ആരോഗ്യത്തിന് സഹായിക്കുന്ന നട്സില്‍ പിസ്തയും ഏറെ നല്ലതാണ്. പച്ച നിറത്തിലെ ഈ നട്സ് വൈറ്റമിനുകള്‍, മിനറലുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ എത്ര ഗുണമുള്ള ഭക്ഷണവസ്തുക്കളും ഏറെ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം വരുത്തും. പിസ്തയുടെ കാര്യവും വ്യത്യസ്തമല്ല. ഇതും ഏറെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുകയും ചെയ്യും. പിസ്ത കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

ഇതില്‍ കലോറി കൂടുതലാണ്.100 ഗ്രാമില്‍ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതല്‍ കഴിച്ചാല്‍ തടി കൂടുമെന്ന കാര്യത്തില്‍ ഇതുകൊണ്ടുതന്നെ സംശയവും വേണ്ട.

സാധാരണ പിസ്തയില്‍ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇവ വറുത്തു കഴിയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗണ്‍സില്‍ 121 മില്ലീഗ്രാം സോഡിയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

ശരീരത്തിന് മാംഗനീസ് ആവശ്യമാണ്. എന്നാല്‍ മാംഗനീസ് തോതു കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് തലവേദന, വിശപ്പു കുറവ്, കാല്‍ വേദന, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള കാരണമാകും.

വറുത്തു പിസ്ത കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. കാരണം പിസ്ത വറുക്കുമ്പോള്‍ ഇതില്‍ അക്രൈലമൈഡ് എന്ന ഘടകം രൂപപ്പെടുന്നു. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്‍സിനോജനാണ്.

ഇതില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ട്. ഇത് വയറിളക്കം പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകും. പ്രത്യേകിച്ചു കുട്ടികളില്‍.  എന്നാല്‍ ഇതു വറുക്കുന്നതു വഴി ഇതൊഴിവാക്കാം.

കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് പിസ്ത നല്ലതല്ല. കാരണം ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്നി പ്രശ്നങ്ങളെങ്കില്‍ പൊട്ടാസ്യം കിഡ്നിയ്ക്കു വേണ്ട വിധത്തില്‍ പുറന്തള്ളാന്‍ സാധിയ്ക്കില്ല. ഇത് മനംപിരട്ടല്‍, ക്ഷീണം, പള്‍സ് റേറ്റ് കുറയുക, ഹൃദയപ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും.

കിഡ്നി സ്റ്റോണ്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പിസ്ത. ഇവ കൂടുതലായാല്‍ കാല്‍സ്യം ഓക്സലേറ്റ് വര്‍ദ്ധിയ്ക്കും. ഇത് കിഡ്നി സ്റ്റോണിന് കാരണമാകും.

നട്സ് അലര്‍ജിയുള്ളവര്‍ക്ക് പിസ്ത നട്സ് ഏറെ ദോഷം ചെയ്യും. കാരണം നട്സ് അലര്‍ജിയില്‍ തന്നെ ഏറ്റവും ദോഷം ചെയ്യുന്നവയാണ് പിസ്ത. ഇതിന്‍റെ അലര്‍ജി വയറുവേദന, ചര്‍മത്തില്‍ ചൊറിച്ചില്‍, ശ്വസനപ്രശ്നങ്ങള്‍, മൂക്കടപ്പ്, തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

പിസ്തയില്‍ ചിലപ്പോള്‍ നേവല്‍ ഓറഞ്ച് വേം എന്നൊരു വിരയുണ്ടാകും. ഇത് പിസ്തയുടെ സീഡിനും തോടിനും ഇടയിലായാണ് ഇവയുണ്ടാകുക. ഇത് ചിലപ്പോള്‍ നാം കഴിയ്ക്കുന്ന പിസ്തയെ ബാധിയ്ക്കും. ഇത് വയറിന് അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.

ഫൈബറുകള്‍ ആരോഗ്യത്തിന് ഗുണകരം തന്നെ. ശോധനയ്ക്കും മറ്റും ഇവ ഏറെ സഹായകരമാണ്. എന്നാല്‍ നാരുകള്‍ അമിതമാകുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

ഇതില്‍ ഫ്രക്ടാന്‍ എന്നൊരു ഘടകമുണ്ട്. സാധാരണ ഗതിയില്‍ ഫ്രക്ടാന്‍   ആരോഗ്യത്തിന്   ദോഷകരമല്ല. എന്നാല്‍ ഇതിനോട് അലര്‍ജിയുള്ളവരെങ്കില്‍ ഇത് ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും.

ഹൃദയാരോഗ്യത്തിന് ഭക്ഷണ മാറ്റങ്ങള്‍

ഹൃദയാരോഗ്യത്തിന് മരുന്നുകളേക്കാള്‍ ഗുണകരമാണ് ഭക്ഷണമാറ്റങ്ങള്‍. അന്നജത്തിനുവേണ്ടി പ്രധാനമായും ധാന്യങ്ങളെയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ അവ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറഞ്ഞവയാകണം. തൊലി കളയാത്ത ഗോതമ്പ് തവിട് കളയാത്ത അരി, ബജ്റ, മുത്താറി, ചണ, ഓട്സ് പോലുള്ള ചെറുധാന്യങ്ങള്‍ക്കും ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവാണ്. എന്നാല്‍ തവിട് കളഞ്ഞ അരി, തൊലികളഞ്ഞ ഗോതമ്പ്, മൈദ, ഉരുളക്കിഴങ്ങ്, കപ്പ എന്നിവ ജി ഐ കൂടുതലുള്ളവയാണ്. അതുകൊണ്ട് ഇവ മിതമായി മാത്രം കഴിക്കുക.


നല്ലകൊഴുപ്പ് ശരീരത്തിനു ലഭിക്കേണ്ടത് എണ്ണകളില്‍ നിന്നാണ്. ഒരു തരം എണ്ണ മാത്രം ഉപയോഗിച്ചാല്‍ ആവശ്യമായ എല്ലാഫാറ്റി ആസിഡും കിട്ടല്ല. അതുകൊണ്ടു രണ്ടോ അതിലധികമോ എണ്ണകള്‍ കലര്‍ത്തി ഉപയോഗിക്കണം.
ബേക്കറി പലഹാരം പോലെയുള്ളവ ഉണ്ടാക്കാന്‍ വെളിച്ചെണ്ണ/ പാം ഓയില്‍ ഉപയോഗിക്കുക.കാരണം ഇതില്‍ ട്രാന്‍സ്ഫാറ്റ് ഇല്ല.

വനസ്പതി, മാര്‍ഗരിന്‍ എന്നിവ ഒഴിവാക്കുക.

എണ്ണയില്‍ നിന്നല്ലാതെ കിട്ടുന്ന കൊഴുപ്പിനുവേണ്ടി കൂടുതല്‍ ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക.

ഇറച്ചി കഴിയുന്നതും കുറയ്ക്കുക. തൊലികളഞ്ഞ ചിക്കന്‍ 75 ഗ്രാം വീതം ദിവസവും കഴിക്കാം. പക്ഷേ അധികം എണ്ണയും തേങ്ങയുമില്ലാതെ വേണം പാചകം ചെയ്യാന്‍. മത്സ്യം കൂടുതലായി ഉപയോഗിക്കുക. ഹൃദ്രോഗികള്‍ക്ക് ആഴ്ചയില്‍ 100-200 ഗ്രാം (4-6 കഷണം) മത്സ്യം കഴിക്കാം. എണ്ണയുള്ള മത്സ്യങ്ങളായ അയില, മത്തി എന്നിവ നല്ലതാണ്. എണ്ണയും തേങ്ങയും കുറച്ചു കറിവെച്ചു കഴിക്കുന്നതാണ് നല്ലത്.

പ്രോട്ടീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കന്‍ എന്നിവ കഴിക്കാംമത്സ്യങ്ങളിലുള്ള ഒമേഗ-3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിന് സഹായകമാകുന്നത്. മത്തി, അയല പോലുള്ള കടല്‍ മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. സസ്യാഹാരികള്‍ക്ക് പയറുവര്‍ഗങ്ങള്, സോയ, ധാന്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ കഴിക്കാം.

ഒരു ദിവസം 4-5 നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം. ദിവസവും 400-500 ഗ്രാം. ഇതില്‍ മൂന്നു നേരം പച്ചക്കറികളുമാണ് ഏറ്റവും നല്ലത്. സൂഷ്മപോഷകങ്ങള്‍ ഇവയില്‍ കൂടുതലാണ്.

തേങ്ങാപ്പാല്‍ ചേര്‍ത്ത കുറുമ ഡിഷുകള്‍ക്ക് പകരം തന്തൂരി അല്ലെങ്കില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ കഴിക്കുക. സമൂസയും പക്കോഡയും പോലെ എണ്ണയില്‍ മുക്കി വറുക്കുന്ന ആഹാരങ്ങളും ഒഴിവാക്കുക. പകരം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന നാടന്‍ പലഹാരങ്ങള്‍ കഴിക്കാം.

ധാരാളം ആരോഗ്യവശങ്ങളുള്ള പപ്പായ

ധാരാളം ആരോഗ്യവശങ്ങളുള്ള ഒന്നാണ് പപ്പായ. പച്ചപപ്പായയിലെ എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കും. ഇതുവഴി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍കുറയും. ഇതിലെ വൈറ്റമിനുകള്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കും. കോള്‍ഡ്, അണുബാധ, ചുമ തുടങ്ങിയ അസുഖങ്ങള്‍ വരുന്നതില്‍ നിന്നും തടയും. ഇതിലടങ്ങിയിരിക്കുന്ന പാപെയ്ന്‍ മലബന്ധത്തിനുള്ള പരിഹാരമാണ്. പച്ചപപ്പായയിലാണ് പാപെയ്ന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത്. പപ്പായ ജ്യൂസ് കുടിക്കുന്നത് കുടല്‍ വൃത്തിയാക്കുന്നതിന് ഗുണകരമാണ്. മുലയൂട്ടുന്ന അമ്മമാര്‍ പച്ചപപ്പായ കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും.

•പപ്പായയുടെ കറയും വിത്തും തേനില്‍ ചാലിച്ച് ഉഴുന്നു വലിപ്പത്തില്‍ ഗുളികയുരുട്ടി കഴിച്ചാല്‍ വിരശല്യത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

•പച്ചപപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന കഴിച്ചാല്‍ കരള്‍ വീക്കം അര്‍ശസ് എന്നിവ ശമിക്കും.

•പച്ചപപ്പായ തിന്നുന്നത് വിട്ടുമാറാത്ത അതിസാരത്തിനും നല്ലതാണ്.

•പപ്പായമരത്തിന്‍റെ ഇല ചൂടുവെള്ളത്തില്‍ ഇട്ടോ തീയില്‍ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിച്ചാല്‍ ഞരമ്പുവേദനയ്ക്ക് ആശ്വാസം ലഭിക്കും.

•പപ്പായ ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്കു നല്ലതാണ്.

•പഴുത്ത പപ്പായ പതിവായി കഴിക്കുന്നത് നിറവും സൌന്ദര്യവും വര്‍ധിക്കാന്‍സഹായിക്കും.

രുചിക്കുറവിനു ചില കാരണങ്ങൾ

പലര്‍ക്കും രുചി വളരെ പ്രിയമുള്ള ഒരു വസ്തുതയാണ്. പ്രായമേറുന്തോറും നാവിന്‍റെ രുചികള്‍ വേര്‍തിരിച്ചറിയുവാനുള്ള കഴിവ് കുറയുന്നു. ഈ അവസ്ഥ ഭക്ഷണം കഴിക്കുന്നത് കുറയുക മുതല്‍ മാനസിക പിരിമുറുക്കം വരെ സൃഷ്ടിക്കുന്നു. രുചിക്കുറവും രുചി തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. രുചികുറയുന്നതും തന്മൂലം ഭക്ഷണം കുറയ്ക്കുന്നതും ഭാരനഷ്ടം, പോഷകദാരിദ്ര്യം, പ്രതിരോധശേഷിക്കുറവ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇതു ശാരീരിക ആരോഗ്യത്തെ കൂടാതെ മാനസിക ആരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിച്ചേക്കാം.

രുചികോശങ്ങള്‍ കുറയുമ്പോള്‍

ചവച്ചരച്ചു ഭക്ഷണം കഴിക്കുമ്പോള്‍ അഥവാ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന രാസതന്മാത്രകള്‍ നാവിലുള്ള രുചികള്‍ തിരിച്ചറിയുന്ന കോശങ്ങളെ (ഗസ്റ്റോറ്ററി കോശങ്ങള്‍) ഉത്തേജിപ്പിക്കുന്നു. ഇവ പ്രത്യേക നാഡീകോശങ്ങളിലൂടെ രുചിയെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ തലച്ചോറിലെത്തിക്കുന്നു. ഇങ്ങനെയാണ് നാം രുചി അറിയുന്നത്. രുചികോശങ്ങള്‍ നാവിലുള്ള ടേസ്റ്റ് ബഡ്സിലാണു സ്ഥിതിചെയ്യുന്നത്. (ടേസ്റ്റ് ബഡ്സാണ് നാവിന്‍റെ പ്രതലത്തില്‍ പൊങ്ങി ചുവപ്പു നിറത്തില്‍ കാണുന്നത്). പ്രായമേറുന്തോറും ഇതിന്‍റെ എണ്ണത്തില്‍ കുറവു വരുന്നു. കൂടാതെ ഭക്ഷണപദാര്‍ഥത്തിന്‍റെ  ഊഷ്മാവ്, സ്ഥിരത, സ്വാദ് ഇവയെല്ലാം ചേരുമ്പോഴാണ് യഥാര്‍ഥ രുചി തിരിച്ചറിയുന്നത്. ഉദാഹരണത്തിന് ഒരു ചോക്ലേറ്റ് കഴിക്കുമ്പോള്‍ മൂക്കടച്ചുപിടിച്ചാല്‍ അതിന്‍റെ മധുരം മാത്രമേ തിരിച്ചറിയൂ. അതിന്‍റെ  വാസനകൂടി വരുമ്പോഴാണ് ആ ചോക്ലേറ്റിന്‍റെ പൂര്‍ണമായ രുചി നാം ആസ്വദിക്കുന്നത്. ഇതുകൊണ്ടാണ്  മൂക്കിന്‍റെ എല്ലാ അസ്വാസഥ്യങ്ങളും ഭക്ഷണത്തിന്‍റെ രുചിയെ സാരമായി ബാധിക്കുന്നത്. ഘ്രാണശക്തി കുറയുന്നതും രുചിക്കുറവിനു കാരണമാണ്.

വായശുചിത്വം മുതല്‍ ശസ്ത്രക്രിയ വരെ

രുചി സംവേദനങ്ങള്‍ തലച്ചോറിലെത്തുന്ന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും  തടസ്സമുണ്ടാകുന്നതാണ് രുചിനഷ്ടത്തിന്‍റെ കാരണം.

 • ചെവിയിലും വായിലും തൊണ്ടയിലും ഉണ്ടാകുന്ന അസുഖങ്ങള്‍/കാന്‍സറുകള്‍
 • ഈഭാഗങ്ങളിലുള്ളറേഡിയേഷനു ശേഷം.
 • ചില മരുന്നുകള്‍, കീടനാശിനികള്‍
 • തലയ്ക്കേല്‍ക്കുന്ന പരിക്കുകള്‍.
 • ചെവി, മൂക്ക്, തൊണ്ട ഈ ഭാഗങ്ങളിലെ ശസ്ത്രക്രിയകള്.
 • പല്ലുകളുടെയും വായയുടെയും ശുചിത്വം ശരിയായി പാലിക്കാതിരിക്കുക. മോണരോഗങ്ങള്‍ പ്രത്യേകിച്ചും രുചി പ്രശ്നങ്ങളുണ്ടാക്കാം.
 • ചില ആന്‍റിബയോട്ടിക്കുകളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകളും.

ചിലപ്രത്യേക രോഗങ്ങളും രുചി വ്യത്യാസമുണ്ടാക്കാം. ഉദാഹരണം ഫാന്‍റം ടേസ്റ്റ് പേര്‍സെപ്ഷന്‍. എപ്പോഴും നാവില്‍ ഒരു തരം സുഖകരമല്ലാത്ത രുചി അനുഭവപ്പെടുന്ന അവസ്ഥയാണിത്.

കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ വേണം. ഒരു ഇഎന്‍ടി സര്‍ജനും ന്യൂറോളജിസ്റ്റും, ഡെന്‍റിസ്റ്റും വേണ്ടി വന്നേക്കാം. മരുന്നുകള്‍ കാരണമാണെങ്കില്‍ ഡോക്ടറോടു പറഞ്ഞ് അവ നിറുത്തുക. പല്ലിന്‍റെ കേടുപാടുകള്‍ തീര്‍ക്കുക.

നല്ല ആരോഗ്യത്തിനു നെല്ലിക്ക

 • പച്ചനെല്ലിക്കനീരും തേനും സമം ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും.
 • പ്രമേഹം ശമിക്കാന്‍ പച്ചനെല്ലിക്കനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ദിവസവും ഒരു വലിയ സ്പൂണ്‍ വീതം രണ്ടുനേരം കഴിക്കുക.
 • എള്ളും കുരുകളഞ്ഞ നെല്ലിക്കയും കൂടി അരച്ചു ദിവസവും ഒരു വലിയ സ്പൂണ്‍ വീതം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.
 • അലര്‍ജി ഭേദമാക്കാന്‍ നെല്ലിക്കാപ്പൊടി നെയ്യില്‍ ചാലിച്ച് ദിവസവും കഴിക്കുക.
 • നെല്ലിക്ക ആവിയില്‍ പുഴുങ്ങി ഉരുക്കിയ ശര്‍ക്കര ചേര്‍ത്തു നലെണ്ണം വീതം ദിവസവും കഴിക്കുന്നത് ധാതു പുഷ്ടിക്കും ബുദ്ധിശക്തിക്കും വിശേഷമാണ്.
 • പച്ചനെല്ലിക്കാനീരില്‍ കരിംജീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ് ശമിക്കും.
 • പച്ചനെല്ലിക്ക കുരുകളഞ്ഞ് പഴങ്കഞ്ഞിയില്‍ വെണ്ണപോലെ അരച്ച് നെറുകയില്‍ തളം വെച്ചാല്‍ നല്ല ഉറക്കം കിട്ടും.

മുരിങ്ങയിലയുടെ ഔഷധഗുണങ്ങള്‍

മുരിങ്ങയില ശീലമാക്കിയാല്‍ ബിപി നിയന്ത്രിച്ചു നിര്‍ത്താം. ഉല്‍കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവര്‍ക്കു രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. മുരിങ്ങയില ജ്യൂസും കാരറ്റ് ജ്യൂസും ചേര്ത്തു കഴിച്ചാല്‍ ഡൈയൂറിറ്റിക് ആയി പ്രവര്‍ത്തിക്കുമത്രേ... പ്രത്യേകിച്ചു മുരിങ്ങയുടെ പൂവിനാണ് ഈ ഗുണം കൂടുതല്‍.  മൂത്രത്തിന്‍റെ അളവു കൂട്ടുന്ന മരുന്നോ മറ്റു പദാര്‍ഥങ്ങളോ ആണ് ഡൈയൂറിറ്റിക്... മുറിവുകളോ അസുഖങ്ങളോ മൂലം ശരീരഭാഗങ്ങളില്‍ നീരോ വെള്ളക്കെട്ടോ ഉള്ളവര്‍ മുരിങ്ങയില കഴിച്ചാല്‍ അതു കുറയുമത്രെ. മുരിങ്ങയുടെ പൂവിന് ആന്‍റി ബയോട്ടിക് ഗുണവുമുണ്ട്. മുരിങ്ങയുടെ പൂവ് തോരന്‍ വയ്ക്കാം. സാലഡില്‍ ചേര്‍ക്കാം. മറ്റു തോരനുകള്‍ക്കൊപ്പവും ചേര്‍ക്കാം. മുരിങ്ങയിലയില്‍ നാരുകള്‍ കൂട്ടത്തോടെയാണു വാസം. മലബന്ധം കുറയ്ക്കുന്നതിനു നാരുകള്‍ സഹായകമാകും. അതായതു മുരിങ്ങയില വിഭവങ്ങള്‍ ആമാശയത്തിന്‍റെയും  ആരോഗ്യത്തിനു മൊത്തത്തില്‍ ഗുണപ്രദം. പാലൂട്ടുന്ന അമ്മമാര്‍ മുരിങ്ങയില തീര്‍ച്ചയായും കഴിക്കണം. മുലപ്പാലിന്‍റെ അളവു കൂട്ടാന്‍ മുരിങ്ങയിലയ്ക്കു കഴിവുണ്ടത്രെ. മുരിങ്ങയില ഉപ്പുവെള്ളത്തില്‍ തിളപ്പിച്ചശേഷം വെള്ളം നീക്കിക്കളയുക. ഇതില്‍ നെയ് ചേര്‍ത്തു കഴിച്ചാല്‍ മുലപ്പാലിന്‍റെ അളവു കൂടുമത്രെ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും. അതുപോലെതന്നെ വിളര്‍ച്ചയുള്ള അമ്മമാരും മുരിങ്ങയില കഴിക്കണം. ഇരുമ്പിന്‍റെ  കലവറയാണു മുരിങ്ങയില. പല്ലിന്‍റെയും എല്ലിന്‍റെയും കരുത്തിന് അതിലുള്ള കാല്‍സ്യവും മറ്റുപോഷകങ്ങളും ഗുണപ്രദം. രക്തശുദ്ധിക്ക് മുരിങ്ങയിലയോളം മറ്റൊന്നുമില്ല.

വൃക്കരോഗങ്ങള്‍ക്ക് പ്രത്യേക ഭക്ഷണക്രമം

വൃക്കരോഗങ്ങളുടെ ചികിത്സ മരുന്നിന്‍റെയും ആഹാരത്തിന്‍റെയും വെള്ളത്തിന്‍റെയുംയും വ്യായാമത്തിന്‍റെയും മിതമായ ഒത്തിണക്കമാണ്. ഈ ഘടകങ്ങളില്‍ ഒന്നിനു കോട്ടം സംഭവിച്ചാലും രോഗാവസ്ഥ ഗുരുതരമാകാം. വിവിധതരം വൃക്കരോഗങ്ങളില്‍ വ്യത്യസ്ത മരുന്നുകള്‍ പോലെ തന്നെ ഭക്ഷണകാര്യത്തിലും വൈവിധ്യമുണ്ട്. രോഗം മാറാന്‍ സഹായിക്കുന്ന ഭക്ഷണത്തേക്കാളും രോഗാവസ്ഥ ഗുരുതരമാകാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ട ഭക്ഷണ നിയന്ത്രണമാണ്. വൃക്കരോഗികളുടെ കാര്യത്തില്‍ പ്രധാനം.

വെള്ളം പ്രതിരോധമരുന്ന്

വൃക്കരോഗം വരാതെ വൃക്കകളെ സംരക്ഷിക്കുന്ന പ്രധാന മരുന്നാണ് ശുദ്ധജലമെന്നു പറയാം. ശുദ്ധജലം വേണ്ടത്ര കുടിക്കുന്ന ശീലമുള്ളവരില്‍ ശരീരത്തിലെ ശുദ്ധീകരണ പ്രക്രിയ ഫലപ്രദമായി നടക്കുന്നതിനാല്‍ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങള്‍ കാര്യമായി ബാധിക്കില്ല. ഈ രോഗാവസ്ഥയിലുള്ളവര്‍ വെള്ളം കുടിക്കല്‍ കൂട്ടിയാല്‍ രോഗം കുറയുന്നതു കാണാം.

എന്നാല്‍ ശരീരത്തില്‍നീരു വരുന്നതുപോലുള്ള വൃക്കരോഗികള്‍ വെള്ളം കുടിക്കല്‍ കുറയ്ക്കേണ്ടിവരും.

നീരുവരുന്നവര്‍ ഉപ്പ് കുറയ്ക്കണം

നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നീ വൃക്കരോഗങ്ങളില്‍ ശരീരത്തില്‍ നീരു വരാം. വൃക്കയുടെ പ്രവര്‍ത്തനക്കുറവോ പ്രോട്ടീന്‍ നഷ്ടമോ ആവാം നീരുവരുന്നതിന് കാരണം. ഇക്കൂട്ടര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുടിവെള്ളത്തിന്‍റെ അളവ് നിജപ്പെടുത്തേണ്ടിവരും.

 • ഈ രോഗാവസ്ഥയിലുള്ളവര്‍ ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം. ഒരു ദിവസം അഞ്ചുഗ്രാമില്‍ താഴെ ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
 • ശരീരത്തില്‍ പ്രോട്ടീന്‍ കുറവ് മനസ്സിലായാല്‍ മുട്ടയുടെ വെള്ള, മത്സ്യം, പനീര്‍, സോയാബീന്‍ തുടങ്ങിയവ കൂടുതല്‍ കഴിക്കാം. പ്രോട്ടീനിന്‍റെ കുറവ് അനുസരിച്ചായിരിക്കും എത്ര കഴിക്കണമെന്ന് നിശ്ചയിക്കുക. ഇതിനു ഡോക്ടറുടെയും പോഷകാഹാരവിദഗ്ധരുടെയും സേവനം തേടണം.

അണുബാധയ്ക്ക് നെല്ലിക്ക

മൂത്രത്തില്‍ അണുബാധയുള്ളവര്‍ നെല്ലിക്കയുടെ നീര് കഴിക്കുന്നത് നല്ലതാണ്. ജ്യൂസായും ഉപയോഗിക്കാം. അണുബാധയ്ക്കെതിരെ പ്രതിരോധമാര്‍ജിക്കാന്‍ നെല്ലിക്ക സഹായിക്കും.

മറ്റ് വൃക്കതകരാറുകളില്ലാത്തവര്‍ അണുബാധയുള്ളപ്പോള്‍ ബോധപൂര്‍വം വെള്ളം കുടിക്കല്‍ കൂട്ടുന്നതും മൂത്രം പിടിച്ചു നിര്‍ത്താതെ ഇടയ്ക്കിടെ ഒഴിച്ചുകളയുന്നതും നല്ലത്.

മൂത്രത്തില്‍ കല്ലിന്

വെള്ളം കുടിക്കല്‍ കൂട്ടുകയും ഉപ്പു കുറയ്ക്കുമെന്ന നിര്‍ദേശത്തിനു പുറമേ ഭക്ഷണകാര്യത്തിലും വൃക്കയില്‍ കല്ലുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്..

 • വൃക്കയില്‍ കല്ലുള്ളവര്‍ പാല്‍ കുടിക്കുന്നതു കുറയ്ക്കണം. കല്ലുകളുടെ വളര്‍ച്ച കൂടാനിടയാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങള്‍ പാലിലുള്ളതാണ് കാരണം.
 • യൂറിക് ആസിഡിന്‍റെ ഉല്‍പാദനം ശരീരത്തില്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ബീഫും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം ഒഴിവാക്കുന്നതാണ് നല്ലത്. കോഴിയിറച്ചി കഴിക്കാം.
 • യൂറിക് ആസിഡ് കൂടുമെന്നതിനാല്‍ തന്നെ അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവയും നിര്‍ബന്ധമായും ഒഴിവാക്കണം.
 • വൃക്കയിലെ കല്ലുകള്‍ വിവിധ രാസഘടനയില്‍ രൂപം കൊള്ളാറുണ്ട്. ആ രാസപദാര്‍ഥങ്ങളടങ്ങിയ ഭക്ഷണം പൊതുവേ കല്ലുകളുടെ വളര്‍ച്ച വേഗത്തിലാക്കാം. അതിനാല്‍ അവ ഒഴിവാക്കണം. ഇലക്കറികള്‍, തക്കാളി, കാബേജ്, മത്തങ്ങ, കത്തിരിക്ക, കോളിഫ്ളവര്‍, കുമിള്‍ എന്നിവ വൃക്കയില്‍ കല്ലുള്ളവര്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണം.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം പോഷകസമൃദ്ധമായ പാനീയമാണ്.അതിലുള്ള പൊട്ടാസ്യം പോലുള്ള ഘടകങ്ങള്‍ ക്ഷീണമകറ്റാനും ഉന്മേഷം പകരാനും സഹായിക്കാറുണ്ട്.

 • കരിക്കിന്‍ വെള്ളത്തില്‍ പൊട്ടാസ്യം കൂടുതലുള്ളതിനാല്‍ വൃക്കസ്തംഭനം വന്നവര്‍ അത് ഉപയോഗിക്കരുത്. മറ്റു വൃക്കരോഗങ്ങളില്‍ കരിക്കിന്‍വെള്ളം കാര്യമായ പ്രശ്നങ്ങളുണ്ടാക്കാറില്ല.
 • മിക്കവാറും പഴവര്‍ഗങ്ങളിലെല്ലാം പൊട്ടാസ്യം ഉള്ളതിനാല്‍ വൃക്കസ്തംഭനം ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം കൂടി സ്വീകരിച്ച് പഴങ്ങള്‍ കഴിക്കണം. എന്നാല്‍ പപ്പായ, പേരയ്ക്ക, പൈനാപ്പിള്‍, ആപ്പിള്‍ എന്നിവ കഴിക്കാം.
 • വൃക്ക മാറ്റിവച്ച രോഗികളില്‍ രക്താതിമര്‍ദം സാധാരണമാണ്.അതിനാല്‍ ഉപ്പിന്‍റെ അളവില്‍ കര്‍ശനമായ നിയന്ത്രണം വേണ്ടിവരും. മാറ്റിവച്ച വൃക്ക നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വെള്ളം ധാരാളം കുടിക്കുന്നതും നല്ലതാണ്. വൃക്കയുടെ പ്രവര്‍ത്തനം കുറവാണെങ്കില്‍ വെള്ളം കുടിക്കല്‍ കുറയ്ക്കണം.
 • വൃക്കരോഗികള്‍ ഏതായാലും കൊഴുപ്പുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും റെഡിടു ഈറ്റ് ഭക്ഷണവും കുറയ്ക്കണം.

ഉന്മേഷം തരും ആഹാരം

ചില ദിവസങ്ങളിലെങ്കിലും ‘ഒരു മൂഡില്ല, ആകെ സുഖക്കുറവ്’ എന്നു പറഞ്ഞു മനസ്സ് മടുക്കാറില്ലേ. ടെന്‍ഷന്‍, മൂഡ്സ്വിങ്സ്, മൂഡ് ഓഫ് തുടങ്ങി പറയാനറിയാത്ത പല മനോ വിഷമങ്ങളിലും മനസ്സ് ചെന്നകപ്പെടുന്നതിന്‍റെ കാരണം മാനസ്സിക അനാരോഗ്യമാകാം. സദാ ഉഷാറായിരിക്കാനും മനസ്സിന് പൊസിറ്റിവ് ചിന്തകളുടെ പ്രകാശം പകരുന്ന ഈ ഭക്ഷണങ്ങളെ അറിയാം.

 • രാത്രിയുടെ ഇടവേളയ്ക്കു ശേഷം ശരീരത്തിനും മനസ്സിനും വേണ്ട ഊര്ഝം പ്രധാനം ചെയ്യുന്ന പ്രാതല് കഴിച്ചാലേ മനസ്സിനുണര്‍വും ഉന്മേഷവും ഉണ്ടാകൂ. അതുകൊണ്ടാണ് പ്രാതല്‍ ‘മസ്തിഷ്ക ഭക്ഷണം’ എന്നറിയപ്പെടുന്നത്.
 • തവിടോടു കൂടിയ ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, ഓട്സ്, പയറു വര്‍ഗങ്ങള്‍ എന്നിവ ശീലമാക്കാം. ശരീരത്തിലേക്കു സാവധാനം ഊര്ജം പുറപ്പെടുവിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂട്ടുകയില്ല. ഗ്ലൂക്കോസ് ലെവലില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്തും.
 • മൂഡൌട്ടായിരിക്കുന്ന സമയത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് മനസ്സിനെ ഉത്തേജിപ്പിക്കും. ഇവയിലടങ്ങിയിട്ടുള്ള കഫീന്‍ ആണ് ഇതിനു കാരണം. കാപ്പിയെ അപേക്ഷിച്ച് ചായയ്ക്കുള്ള ഗുണമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള എല്‍ തിയാനിന്‍ എന്ന അമിനോ ആസിഡ്. മൂഡ്സ്വിങ്സ് തടയാന്‍ സഹായിക്കും. പെട്ടെന്നു സങ്കടം വരിക, പരിഭ്രമം ഉണ്ടാകുക എന്നതൊക്കെ മൂഡ്സ്വിങ്സിന്‍റെ ഭാഗമാണ്.
 • കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണം ഗുണപ്രദമാണ്. മുതിര്‍ന്നവരിലും മൂഡ് സ്റ്റെബിലൈസറായി ഇവ പ്രവര്‍ത്തിക്കുന്നു. മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ബദാം, ഒലിവ് ഓയില്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
 • മാനസ്സികാരോഗ്യത്തിനു വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഇതില്‍ പ്രധാനം ഫോളേറ്റ് (ബി 9) ആണ്. ഇലക്കറികള്‍, ബീന്‍സ് വര്‍ഗങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു വിഷാദരോഗത്തിന്‍റെ സാധ്യത കുറയ്ക്കും.
 • വിഷാദരോഗികളില്‍ വൈറ്റമിന്‍ ബി 6 അഥവാ പെരിഡോക്സിന്‍ കുറവ് കാണാറുണ്ട്. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളേയും രോഗപ്രതിരോധത്തേയും ഉഷാറാക്കുന്നത് ഈ വൈറ്റമിന്‍ ആണ്. പച്ചിലക്കറികള്‍, ഓറഞ്ച്, കാബേജ്, പേരയ്ക്ക എന്നിവ ശീലമാക്കാം.
 • നമ്മുടെ ശരീരത്തിലെ മാസ്റ്റര്‍ മൂഡ് റെഗുലേറ്റര്‍ ആയ തൈറോയ്ഡിന്‍റെ  കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് അയഡിന്‍ വേണം. അയഡൈസ്ഡ് ഉപ്പ് തിരഞ്ഞെടുത്ത് ഉപയോഗിക്കുക. അയഡിന്‍ അകത്താക്കാന്‍ കടല്‍ വിഭവങ്ങള്‍ ഭക്ഷണത്തിന്‍റെ  ഭാഗമാക്കാം. ഷെല്‍ഫിഷ് ഇനങ്ങളില്‍ ബി 12 വൈറ്റമിനും ധാരാളമായുണ്ട്. തലച്ചോറിന്‍റെ കോശങ്ങള്‍ക്ക് എനര്‍ജി പകരാന്‍ ഇത് സഹായിക്കും.
 • ഒരാളുടെ മനസ്ഥിതിയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആയ സെറോറ്റോനിന്‍റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് ട്രിപ്റ്റോഫന്‍ആണ്. മാംസാഹാരങ്ങളിലാണ് ഇവ അധികമായുള്ളത്. സോയ, അണ്ടിപരിപ്പുവര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്സ് എന്നിവയിലും ചെറിയ അളവില്‍ ഇതിന്‍റെ സാന്നിധ്യമുണ്ട്.
 • വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണം ക്ഷീണത്തിനും മനംമടുപ്പിനും കാരണമാകാം.

കുഞ്ഞിപ്പല്ലുകള്‍ കരുതലോടെ

കുട്ടികളുടെ ദന്തസംരക്ഷണം നിസ്സാരമായി കരുതരുത്. പല്ലിന്‍റെ  ആരോഗ്യം വളരെ പ്രധാനമാണ്. വളരെ ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ പല്ലുകളുടെ പരിചരണത്തില്‍ ശ്രദ്ധിച്ചാല്‍ കുട്ടികളുടെ ദന്തക്ഷയത്തെ ഒരു പരിധി വരെ തടുക്കാനാകും.

പാല്‍പ്പല്ലിന്‍റെ ആവശ്യകതകള്‍

ജനിച്ച് ആറുമാസമാകുമ്പോഴാണു കുഞ്ഞുങ്ങള്‍ക്കു പല്ലു മുളയ്ക്കുന്നത്. പാല് കുടിക്കുന്ന പ്രായത്തില്‍ മുളയ്ക്കുന്ന വെളുത്ത പല്ലുകള്‍ പാല്‍പ്പല്ലുകള്‍ എന്നറിയപ്പെടുന്നു. പുതിയതും സ്ഥിരമായതുമായ പല്ല് വരാനുള്ള സ്ഥലമൊരുക്കലാണു വാസ്തവത്തില്‍ പാല്‍പ്പല്ലിന്‍റെ പ്രധാന ചുമതല. അതിനാല്‍ അവ നേരത്തെ കേടുവന്നു പറിച്ചു കളയേണ്ടി വന്നാല്‍ ശ്രദ്ധിക്കണം. കാരണം ചിലപ്പോള്‍ സങ്കീര്‍ണമായ ദന്തക്രമീകരണചികിത്സകള്‍ ഭാവിയില്‍ കുട്ടിക്ക് ആവശ്യമായി വരാം. കുട്ടികള്‍ വാക്കുകള്‍ ഉച്ചരിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ ശരിയായ രീതിയിലുള്ള ഉച്ചാരണത്തിനും പാല്‍പ്പല്ലുകള്‍ വളരെയധികം സഹായിക്കുന്നു. ആഹാരം കടിച്ചു മുറിച്ചു ശീലിക്കാനും പാല്‍പ്പല്ലുകള്‍ ആവശ്യമാണ്.

ടീത്തിങ് വന്നാല്‍

പല്ലു വരുമ്പോഴുള്ള അസ്വസ്ഥതകളെയാണ് ടീത്തിങ് എന്ന പദം കൊണ്ടു വിശേഷിപ്പിക്കുന്നത്. നേരിയ പനി, ഉറക്കം വരാതിരിക്കുക, തടിച്ചു വീര്‍ത്ത മോണ എന്നിവയാണിതിന്‍റെ ലക്ഷണങ്ങള്‍.

ചികിത്സ എങ്ങനെ?

ടീത്തിങ് അസ്വസ്ഥകള്‍ക്കു ചില പരിഹാരമാര്‍ഗങ്ങളുണ്ട്.

 • മോണ വീങ്ങിയിട്ടുണ്ടെങ്കില്‍ വിരല്‍ കൊണ്ടു മസാജ് ചെയ്യുക.
 • നനഞ്ഞ വൃത്തിയായ തുണി കടിപ്പിക്കുക. തണുത്ത പഴക്കഷണങ്ങള്‍ കഴിപ്പിക്കാം.

ദന്തക്ഷയം അകറ്റാന്‍

ദന്തക്ഷയത്തിനു കാരണമാകുന്ന കീടാണുക്കളായ സ്ട്രെപ്റ്റകോക്കസ് മ്യൂട്ടന്‍സ്, ലാക്ടോ ബാസില്ലസ് എന്നിവ ധാരാളമായി വായില്‍ കണ്ടുവരുന്നു. കുട്ടികളുടെ ആഹാരത്തിലടങ്ങിയ പഞ്ചസാര മൂന്നുതരത്തിലുള്ളതാണ് ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, സുക്രോസ്. ഇവയെ മേല്‍പ്പറഞ്ഞ ബാക്ടീരിയകള്‍ ഉപാചയ പ്രവര്‍ത്തനം നടത്തി അമ്ലപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും അമ്ലം പല്ലിന്‍റെ പുറത്തുള്ള ആവരണങ്ങളായ ഇനാമലിനെയും ഡെന്‍റിനെയും പെട്ടെന്നു നശിപ്പിക്കുകയും ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. ചെറിയ കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ദന്തക്ഷയമാണ് നഴ്സിങ് ബോട്ടില്‍ കേരീസ്. പാല്‍ക്കുപ്പിയോ എന്തെങ്കിലും ജ്യൂസ് അടങ്ങിയ കുപ്പിയോ വായില്‍വച്ചു കിടന്നുറങ്ങുന്ന കുട്ടികളില്‍ കണ്ടുവരുന്ന പ്രശ്നമാണിത്. താഴത്തെ നിരയില്‍ മുമ്പിലെ നാലഞ്ചു പല്ലുകളൊഴിച്ചു ബാക്കിയെല്ലാപ്പല്ലുകളും മുഴുവനായും കേടുവരുന്നതാണ് ഈ ദന്തക്ഷയത്തിന്‍റെ പ്രത്യേകത. രാത്രി ഉമിനീരിന്‍റെ ഒഴുക്കു കുറയുന്നതിനനുസരിച്ചു ബാക്ടീരിയയുടെ പ്രവര്‍ത്തനം കൂടുകയും കേടുവരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

 • കുട്ടികളുടെ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവു കഴിവതും കുറയ്ക്കുക (കുട്ടികളുടെ മധുരത്തോടുള്ള പ്രതിപത്തി ജന്മനാ ഉള്ളതല്ല നാം നല്‍കിയതാണ്).
 • പഴങ്ങളുടെ ജ്യൂസ് നല്‍കുന്നതു കുറച്ച് അവ പഴങ്ങളായിത്തന്നെ നല്‍കുക.
 • കുക്കീസ്, മിഠായികള്‍, പേസ്ട്രികള്‍ മുതലായവ കഴിവതും ഒഴിവാക്കുക. നല്‍കുകയാണെങ്കില്‍ തന്നെ സാധാരണ ആഹാരത്തിനൊപ്പം നല്‍കിയതിനു ശേഷം നിര്‍ബന്ധനമായും ബ്രഷ് ചെയ്യിക്കുക.
 • കുട്ടികള്‍ക്ക് ഏറ്റവും നല്ല സ്നാക്സും ഒരു പാലും ഫ്രെഷ് പഴങ്ങളുമാണ്.
 • ജ്യൂസ് കൊടുക്കുകയാണെങ്കില്‍ കുപ്പികളില്‍ കൊടുക്കാതെ, ഗ്ലാസുകളില്‍ കൊടുക്കുക. വായില്‍ ജ്യൂസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണിത്.
 • കൂടെക്കൂടെയുള്ള ബോട്ടില്‍ ഫീഡിങ് ഒഴിവാക്കണം.
 • രാത്രി മരുന്നുകള്‍ കൊടുക്കുന്നുണ്ടെങ്കില്‍ അതു കഴിഞ്ഞും ബ്രഷ് ചെയ്യിക്കുക. (കുട്ടികള്‍ക്കുള്ള പല മരുന്നുകളിലും സൂക്രോസ് അടങ്ങിയിട്ടുണ്ടാകും).
 • ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

ബ്രഷിങ് എങ്ങനെ ?

 • ആറു മാസം പ്രായമാകുന്നതു വരെ വൃത്തിയായ നനഞ്ഞ തുണികൊണ്ടു മോണ തുടച്ചു കൊടുക്കുന്നതു നല്ലതാണ്. പിന്നീട് ബ്രഷ് ചെയ്യാന്‍ കുട്ടി സഹകരിക്കാന്‍ ഈ ശീലം സഹായകമാകും.
 • പല്ലു വന്നുതുടങ്ങിയാല്‍ത്തന്നെ ബ്രഷ് ഉപയോഗിക്കാം. വൃത്താകൃതിയില്‍ മൃദുവായ നാരുകളുള്ള ബ്രഷാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്.
 • തുടക്കത്തില്‍ പെയ്സ്റ്റ് ഉപയോഗിക്കണമെന്നില്ല. ഉപയോഗിക്കുകയാണെങ്കില് തന്നെ ഫ്ലൂറൈഡ് ഇല്ലാത്തവ ഉപയോഗിക്കുന്നതാണ് നല്ലത്. അതുംകുറഞ്ഞ അളവില് ഏകദേശം ഒരു പയറുമണിയുടെ അത്ര വലുപ്പത്തില് മാത്രം എടുക്കുക. ജെല്‍ പെയ്സ്റ്റുകളും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്.
 • മൂന്നു വയസിനുശേഷം ഫ്ലൂറൈഡ് പെയ്സ്റ്റുകള്‍ ഉപയോഗിക്കാം. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള പെയ്സ്റ്റുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. കിഡോഡെന്‍റ്, പെഡിഫ്ലോര്‍ പെയ്സ്റ്റ് എന്നിവ ഉത്തമമാണ്.
 • ബ്രഷ് ആറുമാസം കൂടുമ്പോള്‍ മാറ്റുന്നതാണ് നല്ലത്.
 • രണ്ടുമുതല്‍ മൂന്നു മിനിറ്റുകള്‍ ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. ആഹാരം ചവച്ചരയ്ക്കുന്ന അണപ്പല്ലുകള്‍ നന്നായി വൃത്തിയാക്കണം.

ഈ ഇഷ്ട ഭക്ഷണങ്ങള്‍ ഇനി അധിക കാലം ഇല്ല

കാലം തെറ്റി എത്തുന്ന മഴ, എല്ലാം കരിച്ചെത്തുന്ന വേനല്‍, അസഹനീയമായ മഞ്ഞുകാലം പ്രകൃതിയുടെ താളം തെറ്റിച്ച്‌ ലോകം മുഴുവന്‍ കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യന്‍റെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അതിനു മുന്നേ നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ പലതും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകും.

1) അവക്കാഡോ:  ആരോഗ്യകരമായ ഭക്ഷണം, സൗന്ദര്യ സംരക്ഷണത്തിന് അനുയോജ്യം എന്നീ കാരണങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും വാണിജ്യപരമായി ഉപയോഗിക്കുകയും ചെയ്യുന്ന അവക്കാഡോയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ധാരാളം ജലം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ അവക്കാഡോ നന്നായി വളരൂ. കാലിഫോര്‍ണിയയില്‍ വ്യാപകമായി വളര്‍ന്നു കൊണ്ടിരുന്ന അവക്കാഡോ ഉല്‍പ്പാദനം കുറഞ്ഞു വരുകയാണ്.

2) വെള്ളക്കടല:   ധാരാളം വെള്ളം ലഭിച്ചാല്‍ മാത്രമേ വെള്ളക്കടല കൃഷി ചെയ്യാന്‍ സാധിക്കൂ. ലോകം മുഴുവന്‍ വെള്ളക്കടലയുടെ ഉല്‍പ്പാദനം 50 ശതമാനം വരെ കുറഞ്ഞു. ഇവയും പതിയെ അപ്രത്യക്ഷമാകും.

3) കാപ്പി:   2080 ഓടെ കാപ്പിക്കുരുവിന്‍റെ ഉല്‍പ്പാദനം 70 ശതമാനത്തോളം കുറയും. എറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നത് അറേബിക്ക ബീന്‍സ് എന്ന കാപ്പി ചെടിയില്‍ നിന്നാണ്. 64 ഫാരന്‍ ചൂടാണ് ഇത് അനുയോജ്യം. എന്നാല്‍ ചൂട് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇവ നാശത്തിന്‍റെ വക്കിലാണ്.

4) മത്സ്യം:   2048 ഓടെ കടലില്‍ മീനുകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമായി കഴിഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കടലിനടിയിലും വംശനാശത്തിന് കാരണമായി. പല ഇനം മീനുകളും ഇപ്പോള്‍ അപൂര്‍വ്വമായി മാത്രമാണ് കാണാന്‍ സാധിക്കുക. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം മീനുകളെ പൂര്‍ണ്ണമായി നശിപ്പിക്കും

5) കപ്പലണ്ടി:   2030 ആകുന്നതോടെ കപ്പലണ്ടിയും ഇല്ലാതാകും. 5 മാസം കുത്യമായ ചൂടും 40 ഇഞ്ച് മഴയും കിട്ടിയാല്‍ മാത്രമേ ഇവ കൃത്യമായി വളരൂ. ഉല്‍പ്പാദനം കുറഞ്ഞു വരുന്ന ഇവ താമസിയാതെ വിരളമായ വസ്തു ആയി മാറും.

6) ചോക്ലേറ്റ്:   കഴിഞ്ഞ വര്‍ഷം ലോകം മുഴുവന്‍ കഴിച്ചത് 70000 ടണ്‍ ചോക്ലേറ്റ്. 2020 ഓടെ ഇത് വണ്‍ മില്ല്യണ്‍ ടണ്‍ ആയി മാറും. എന്നാല്‍ കൊക്കോയുടെ ഉല്‍പ്പാദനം കുറവാണ്. ചൂടു കുടുന്നതും വെള്ളത്തിന്‍റെ ദൗര്‍ലഭ്യവും തന്നെയാണ് പ്രധാന പ്രശ്നം. പ്രത്യേക വൈറസു കൊക്കോ മരങ്ങളെ നശിപ്പിക്കുന്നു.

മാങ്ങയുടെ ഔഷധഗുണങ്ങള്‍

അയ്യായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന മാമ്പഴത്തെ പഴങ്ങളുടെ രാജാവായാണ് കരുതുന്നത്.. മാവിന്‍റെ ഇല, തൊലി, പൂവ്, മാങ്ങ, മാങ്ങയണ്ടി(കുരു) എന്നിവയെല്ലാം തന്നെ ഔഷധാവശ്യത്തിന് ഉപോയഗിച്ചുവരുന്നു.

 

പോഷകഘടകങ്ങള്‍

മാങ്ങയില്‍ ഗാലിക് ആസിഡ്, മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, സിട്രിക് ആസിഡ്, സെല്ലുലോസ്, ലേയഭസ്മം, അലേയ ഭസ്മം എന്നിവ അടങ്ങിയിരിക്കുന്ന. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓരോ 100 ഗ്രാമിലും 4800 യൂണീറ്റ് കരോട്ടിന്‍ ഉണ്ട്. മാമ്പഴത്തൊലിയിലാണ് ഇതു കൂടുതല്‍. 100 ഗ്രാം മാമ്പഴത്തില്‍ നിന്ന് 50 കാലറി ഊര്‍ജം ലഭിക്കും. ചെമ്പ്,പൊട്ടാസ്യം, മഗ്നീഷ്യം, മാംസ്യം, ബെല്‍സോള്‍, ടാനിന്‍, കൊഴുപ്പ് എന്നിവയും അധിക മാത്രയില്‍ പഞ്ചസാരയും വിറ്റമിന്‍ എ,ബി,സി,ഇ ഇവയുമുണ്ട്. മാമ്പഴം ദഹനവ്യവസ്ഥയെ ക്രമപ്പെടുത്തുന്നു. മാമ്പഴം മാത്രം കഴിച്ച് ഉപവസിച്ചാല്‍ രക്തക്കുറവ്, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍, ജലദോഷം, എന്നിവ മാറും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. മുടിയ്ക്ക് ആരോഗ്യവും, സൌന്ദര്യവും ലഭിക്കും. തലച്ചോറ്, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും രക്തം വര്‍ധിപ്പിക്കും നാഡികളെ പരിപോഷിപ്പിക്കും. പലതരം ബീറ്റാകരോട്ടിന്‍ ധാരാളമായി ഉള്‍പ്പെട്ടിട്ടുള്ള ഫലമാണ് മാമ്പഴം. കാന്‍സര്‍ പ്രതിരോധത്തിനു ബീറ്റാകരോട്ടിന് കഴിവുണ്ടെന്നു തെളിയിച്ചിട്ടുള്ളതാണ്. ഒരൊറ്റ മാമ്പഴത്തില്‍ ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമായ വൈറ്റമിന്‍ സി ലഭിക്കും.

ഔഷധപ്രയോഗങ്ങള്‍

ഉണ്ണിമാങ്ങകള്‍ ഉണക്കിപ്പൊടിച്ച് മോരു കാച്ചിയതില്‍ ചേര്‍ത്തു ദിവസം പല പ്രാവശ്യമായി കൊടുത്താല്‍ കുട്ടികളുടെ അതിസാരം മാറും.

പച്ചമാങ്ങാനീര് മുറിവില്‍ പുരട്ടിയാല്‍ മുറിവുണങ്ങും.

പച്ചമാങ്ങാനീരു പുരട്ടുന്നതു തണുപ്പുകാലത്ത് ഉണ്ടാകുന്ന കാല്‍ വിള്ളലിനു ഫലപ്രദമാണ്.

അതിസാരത്തെ തുടര്‍ന്നുള്ള നിര്‍ജലീകരണം തടയുന്നതിനും ദാഹം ശമിക്കുന്നതിനും പച്ചമാങ്ങ ഇടിച്ചു പിഴിഞ്ഞ നീരില്‍ തിളപ്പിച്ചാറിയ ജലവും ഒരു നുള്ള് വീതം ഉപ്പും പഞ്ചസാരയും ചേര്‍ത്തു കൊടുക്കുക

മാങ്ങ പറിച്ചയുടനെ ഞെട്ടില്‍ നിന്നും വരുന്ന കറ തേള്‍ കുത്തിയ സ്ഥലത്തു പുരട്ടിയാല്‍ വേദന ശമിക്കും.

മാമ്പഴം രസായന സ്വഭാവമുള്ള പഴമാണ്. പഴുത്ത മാങ്ങ കഴിക്കുന്നത് ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ഉത്തമം

മാവിന്‍റെ തൊലി ഉണക്കിപ്പൊടിച്ചു ശീലപൊടിയാക്കി മുറിവുകളില്‍ പുരട്ടിയാല്‍ രക്തംപോക്കു തടയും. ശരീരഭാരം വര്‍ധിപ്പിക്കാന്‍ ദിവസവും രണ്ടോ മൂന്നോ മാമ്പഴം കഴിച്ചു മീതെ പാല്‍കുടിക്കുക

മാമ്പഴം സ്ഥിരമായി കഴിക്കുന്നതു ശരീരത്തിലെ അധിക കൊഴുപ്പിനെ പുറത്തുകളയുന്നതിനും സഹായിക്കും.

പതിവാക്കാം ഊര്‍ജം നല്‍കും ഭക്ഷണം

ദിവസവും ഒരു കൈത്തലം നിറയെ നട്സ് കഴിക്കണം. ബദാം, കശുവണ്ടിപരിപ്പ് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജസ്വലത നല്‍കും.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇഡ്ഡലി, ദോശ- സാമ്പാര്‍, പുട്ട്- കടല തുടങ്ങിയവ ഈര്‍ജ്ജം നല്‍കുന്ന ഭക്ഷണമാണ്.

തവിടു നീക്കാത്ത ഭക്ഷണം പതിവായി കഴിക്കുക. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വിളര്‍ച്ചയുള്ളവര്‍ പതിവായി നെല്ലിക്ക, ഈന്തപ്പഴം തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് വിളര്‍ച്ച ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ദിവസവും പലതരം പഴങ്ങള്‍ മുറിച്ചത് ഒരു കപ്പ് കഴിക്കുന്നത് ഊര്‍ജ്ജസ്വലതയും പ്രതിരോധശക്തിയും നല്‍കും. സീസണ്‍ അനുസരിച്ച് ലഭ്യമായ പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

മൈഗ്രേന്‍ വരുന്ന വഴി

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് സാധാരണ തലവേദനകളില്‍ ഭീകരന്‍. വന്നാല്‍ ഒരു വരവാണ്. മുന്നറിയപ്പോടെ വരുന്ന മൈഗ്രേനും ഒളിപ്പോരാളിയെപ്പോലെ നിശബ്ദം വന്ന് ആക്രമിക്കുന്ന വേദനയും ഉണ്ട്. ക്ലാസിക്കല്‍ മൈഗ്രേന്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും അലാറം മുഴങ്ങും. മുന്നറിയിപ്പുകള്‍ പലതരത്തിലാണ്. പൊതുവേ ഓക്കാനവും ഛര്‍ദിയുമാണ് ക്ലാസിക്കല്‍ മൈഗ്രേന്‍റെ മുന്നറിയിപ്പ്. കേള്‍വി, സ്പര്‍ശം, അങ്ങനെ തലച്ചോറിന്‍റെ ഓരോ ഭാഗവും ഓരോ ജോലികളുടെ ചുമതലക്കാരാണ്. നാഡിവ്യൂഹങ്ങളിലുണ്ടാകുന്ന അസാധാരണമായ സങ്കോചവികാസങ്ങളാണ് വേദനയുടെ കാരണം. കണ്ണിലേക്കുള്ള ധമനികളിലാകുമ്പോള്‍ കാഴ്ചയെ ബാധിക്കും. കണ്ണിന്‍റെ  മുന്നില്‍ വെള്ളിവെളിച്ചം മിന്നി നില്‍ക്കുന്നതു പോലെ തോന്നാം. കണ്മുന്നില്‍ കാണുന്ന വസ്തുക്കള്‍ രണ്ടായി തോന്നാം. കാലുകള്‍ക്ക് പെരുപ്പും തരിപ്പും തോന്നാം. ചുവടുറയ്ക്കാതെ ബാലന്‍സ് തെറ്റാം. തലകറക്കം ഉണ്ടാകാം. മുന്നറിയിപ്പ് ഒന്നും കൂടാതെ വരുന്നതാണ് കോമണ്‍ മൈഗ്രേന്‍.  പാരമ്പര്യം ഇതില്‍ പ്രധാനഘടകമാണ്. ഉറക്കം കെടുത്തുന്ന തലവേദനയാണിത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വരാം. രാത്രിയിലുണ്ടാകുന്ന ഈ തലവേദന സുഖനിദ്രയെ കീറിമുറിക്കും. മൈഗ്രേനിലെ ഏറ്റവും അപകടകാരിയായ ഒന്നാണ് ക്ലസ്റ്റര്‍ തലവേദന. തലയുടെ ഒരു വശത്ത് മാത്രമായിരിക്കും വേദന. ഏതാണ്ട് ഒരേ സമയത്തായിരിക്കും വേദനയുടെ വരവ്. കണ്ണീരൊഴുക്ക്, മൂക്കടപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പത്തു മിനിറ്റിനുള്ളില്‍ വേദന കലശലാകും. രണ്ടു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം.

വേദനയെ തളയ്ക്കാം

മൈഗ്രേന്‍ രോഗമുള്ളവരില്‍ 20 ശതമാനം പേര്‍ക്കും തലവേദന ഒരു പ്രശ്നമായി വരുന്നത് കാഴ്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ്. പക്ഷേ ചില ശീലങ്ങള്‍, അലര്‍ജി, പ്രത്യേക സാഹചര്യങ്ങള്‍ ഇവ മൈഗ്രേന്‍ ഉത്തേജകങ്ങളായി മാറാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ സ്വയം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. അത്തരം പരിസരങ്ങളില്‍ നിന്ന് ഒഴിവാകുക

ശക്തമായ വെളിച്ചം, എസിയുടെ തണുപ്പ്, ശബ്ദം ഇവ മൈഗ്രേനു ഉത്തേജക ഘടകങ്ങളാകാം. പല നിറങ്ങളില്‍ വെളിച്ചം മിന്നുന്ന കലാപരിപാടികള്‍, ടിവിയിലോ കംപ്യൂട്ടറിലോ വെളിച്ചം മിന്നുന്ന പ്രോഗ്രാമുകള്‍, പരിധിയില്‍ അധികമുള്ള ശബ്ദം ഇവയൊക്കെ മൈഗ്രേനുള്ള അന്തരീക്ഷം ഒരുക്കാം.

മദ്യപാനം പുകവലി എന്നീ ശീലങ്ങള്‍ വേദനയെ ഉത്തേജിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍ അവ ഒഴിവാക്കണം.

ചോക്ലേറ്റ്, വെണ്ണ, മോര്, ഏത്തപ്പഴം, കോഴിയുടെ കരള്‍, ചില ബീന്‍സ് വര്‍ഗങ്ങള്‍, മോണോസോഡിയം, ഗ്ലൂട്ടാമേറ്റ് ചേര്‍ന്ന ചൈനീസ് ഭക്ഷണ വിഭവങ്ങള്‍, പ്രിസര്‍വേറ്റീവ് ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍,  ഐസ്ക്രീം തുടങ്ങിയവ ചിലരില്‍ മൈഗ്രേന്‍ ഉത്തേജക അന്തരീക്ഷം ഒരുക്കുന്നു.

ചിലതരം ഗന്ധങ്ങളും പ്രശ്നമുണ്ടാക്കാം. പെര്‍ഫ്യൂം, സോപ്പ്, പെട്രോള്‍ ഇവയുടെ ഗന്ധം പോലും ചിലരില്‍ മൈഗ്രേനിന്‍റെ  മിന്നല്‍പ്പിണര്‍ ഉണര്‍ത്താം.

മൈഗ്രേന്‍ ഉള്ളവര്‍ ഉറക്കത്തിനും ഭക്ഷണത്തിനും ചിട്ട ഉണ്ടാക്കേണ്ടത് വേദന ഒഴിവാക്കാന്‍ പ്രധാനമാണ്. മൈഗ്രേന് ഉള്ളവര്‍ക്ക് ഉറക്കം കുറയുന്നതും പ്രശ്നമാണ്.

മൈഗ്രേന്‍ മലവേദന വരുമ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നത് ആശ്വാസം പകരും. തലയിലെ തണുപ്പ് രക്തസഞ്ചാരം കുറയ്ക്കും. ഒപ്പം ചെറുചൂടുവെള്ളത്തില്‍ കാല്‍ മുക്കുന്നതും നല്ലതാണ്. ചൂട് ചെല്ലുന്ന ഭാഗങ്ങളില്‍ രക്ത സഞ്ചാരം കൂടും. രണ്ടുംകൂടി ഒരേ സമയം ചെയ്യുന്നത് വേദനശമിപ്പിക്കാന്‍ സഹായിക്കും.

നാരങ്ങ കൊണ്ട് തടി കുറയ്ക്കാം

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കായി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും പലരും പറഞ്ഞ് കൊടുക്കാറുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച്‌ മടുത്ത് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇല്ലാതിരിയ്ക്കുന്നവര്‍ ചുരുക്കമല്ല. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ പരീക്ഷിച്ച്‌ തോറ്റിട്ടുള്ളത്. എന്നാല്‍ ഇനി നമ്മുടെ സാധാരണ നാരങ്ങ കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിയ്ക്കാം.

പലരും ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ശീലമാക്കിയും പലപ്പോഴും തടി കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ അരമുറി നാരങ്ങ കൊണ്ട് ദിവസവും അരക്കിലോ കുറയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

ദഹനത്തിന് തന്നെയാണ് പലപ്പോഴും തടി കുറയ്ക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക്. നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ആസിഡ് മധുരം കഴിയ്ക്കുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കാതെയും ദഹനം കൃത്യമാക്കിയും തടി വര്‍ദ്ധിപ്പിക്കാതെ സഹായിക്കുന്നു.

ഒരു നാരങ്ങ പകുതി മുറിച്ച്‌ ഒരു ഗ്ലാസ്സില്‍ അല്‍പം വെള്ളമെടുത്ത് അതിലേക്ക് നാരങ്ങ പിഴിയുക. ഒരിക്കലും തണുത്ത വെള്ളം ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ദഹനത്തെ പ്രശ്നത്തിലാക്കുന്നു.

നാരങ്ങ വെള്ളത്തില്‍ ഒരിക്കലും പഞ്ചസാര ഇടരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രമേഹം വര്‍ദ്ധിച്ച്‌ തടി കൂടാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും നാരങ്ങയില്‍ പഞ്ചസാര ഇടരുത്. ഇത് അതിരാവിലെ വെറും വയറ്റില്‍ കഴിയ്ക്കാവുന്നതാണ്.

നാരങ്ങ വെള്ളത്തോടൊപ്പം തേന്‍ മിക്സ് ചെയ്യാം. വെറും വയറ്റില്‍ നാരങ്ങയും തേനും കഴിച്ചാല്‍ ഏത് ഇളകാത്ത തടിയും ഇളകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദിവസവും ഈ പാനീയം ശീലമാക്കിയാല്‍ ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് കുറയുന്നു. ഇത് ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ചെയ്യുന്നു.

ചീത്തഭക്ഷണം അറിയാന്‍ ചോപ്സ്റ്റിക്

ഭക്ഷണത്തിലെമായത്തേക്കുറിച്ച് ആകുലപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നമ്മള്‍ കഴിക്കാന്‍ പോകുന്ന ഭക്ഷണം പഴകാത്തതാണോ എന്നറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ചോപ്സ്റ്റിക്കുകള്‍ ചൈന . വിപണിയിലെത്തിച്ചിരിക്കുന്നു. ചോപ്സ്റ്റികിന്‍റെ അഗ്രത്തിലുള്ള സെന്‍സറുകള്‍ ഭക്ഷണത്തിന്‍റെ  ചൂടും പോഷകങ്ങളും ഭക്ഷ്യയോഗ്യമാണോ എന്നും പരിശോധിക്കും. ഫലം ഇതിനോടു ബന്ധിപ്പിച്ച് സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ കാണിക്കും. ഭക്ഷണത്തിന്‍റെ പുതുമ നിര്‍ണയിക്കുന്ന സൂചികയായ ടിപിഎം(ടോട്ടല്‍ പോളാര്‍ മെറ്റീരിയല്‍) 25 ശതമാനത്തിലധികമാണെങ്കില്‍ ചുവപ്പ് സിഗ്നല്‍ തെളിയും.

ഈന്തപ്പഴം 10 എണ്ണം കഴിയ്ക്കണം, കാരണം

ഈന്തപ്പഴം അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന, പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ഒന്ന്. സ്വാദും സ്വാഭാവിക മധുരവുമെല്ലാം ഒത്തിണങ്ങുന്ന ഇവ അറബി നാടുകളിലാണ് കൂടുതല്‍ സുലഭം. ഈന്തപ്പഴത്തിന്‍റെ ഗുണം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ദിവസവും 10 എണ്ണം വച്ചു കഴിയ്ക്കണമെന്നാണ് പറയുക. ഇവ ദിവസവും 10 എണ്ണം വച്ചു കഴിയ്ക്കുന്നതിന്‍റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഇത് കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവയില്‍ നിന്നും മുക്തമാണ്. ഇവ രണ്ടുമുണ്ടാക്കുന്ന ആരോഗ്യവിപത്തുകളുണ്ടാകില്ലെന്നര്‍ത്ഥം.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണിത്. ശരീരത്തിന്‍റെ അടിസ്ഥാനമാണ് പ്രോട്ടീനെന്നു പറയാം. പ്രതിരോധശേഷി നല്‍കുന്നതില്‍ മുഖ്യം.

ദിവസം 10 ഈന്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ വൈറ്റമിനുകളും ലഭ്യമാക്കും. വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, എ, സി തുടങ്ങിയ എല്ലാ വൈറ്റമിനുകളും ഇതില്‍ നിന്നും ലഭ്യമാണ്.

ശരീരത്തിന് താല്‍ക്കാലിക ഊര്‍ജം ലഭ്യമാക്കുന്ന ഒന്നാണിത്. ക്ഷീണം തോന്നുമ്പോഴും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാം. ഒരുമിച്ചു 10 എണ്ണം കഴിയ്ക്കണമെന്നില്ല.

പൊട്ടാസ്യം ധാരാളമുള്ള ഇതില്‍ സോഡിയം തീരെയില്ല. ഹൃദയത്തിനും നാഡീവ്യവസ്ഥയ്ക്കും ഗുണകരം.

വിളര്‍ച്ച ഒഴിവാക്കാന്‍ രക്തക്കുളവുള്ളവര്‍ ഇത് 10 എണ്ണം വീതം ദിവസവും കഴിച്ചാല്‍ മതിയാകും.

ഇതിലെ നാരുകള്‍ മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്. ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യം കാക്കും.

വല്ലാതെ തൂക്കക്കുറവിന്‍റെ പ്രശ്നമുള്ളവര്‍ക്ക് ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയ്ക്കാം. എന്നാല്‍ ഇത് അമിതവണ്ണം വരുക്കുകയുമില്ല.

ലൈംഗികപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നല്ലൊരു വഴിയാണ് ഈന്തപ്പഴം. ഇത് രാത്രി ആട്ടിന്‍പാലിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്ക്കാം.

വയറ്റില്‍ ആസിഡ് രൂപപ്പെടുന്നത് ഈന്തപ്പഴം തടയും. ഇതുവഴി വയറിനെ തണുപ്പിയ്ക്കും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും.

ഇതില്‍ ധാരാളം മഗ്നീഷ്യമുണ്ട്. കാല്‍സ്യം വലിച്ചെടുക്കാന്‍ ഇത് ശരീരത്തെ സഹായിക്കും. ഇതുവഴി പല്ലിന്‍റെയും എല്ലിന്‍റെയും ആരോഗ്യം നന്നാക്കും.

ഇതിലെ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, മഗ്നീഷ്യം എന്നിവ ചര്‍മത്തിന് മൃദുത്വവും തുടിപ്പുമെല്ലാം നല്‍കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയും. ചര്‍മത്തിന് ചെറുപ്പം നല്‍കും.

ഡേറ്റ് ഒായില്‍ കൊണ്ടു ചര്‍മം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. മുറിവുകള്‍ക്കും വടുക്കള്‍ക്കുമെല്ലാമുള്ള നല്ലൊരു പരിഹാരം.

മുടിയുടെ ആരോഗ്യത്തിന് ഈന്തപ്പഴം മികച്ചതാണ്. മുടി മദുവാകും, തിളക്കമുള്ളതാകും, മുടിവേരുകളെ ബലപ്പെടുത്തി മുടികൊഴിച്ചില്‍ തടയും.

സീലിയാക് രോഗത്തിന് പയറും പരിപ്പും.

ധാന്യങ്ങളില്‍ കാണപ്പെടുന്ന വെള്ളത്തില്‍ അലിയാത്ത ഒരുപ്രോട്ടീന്‍ ഘടകമാണ് ഗ്ലൂട്ടന്‍. ഗോതമ്പ്, ബാര്‍ലി, ഓട്സ് എന്നിവയിലെല്ലാം ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടനോടുള്ള അലര്‍ജിക്ക് സീലിയാക് ഡിസീസ് എന്നു പറയും. ഇപ്പോള്‍ ഇന്ത്യയിലും വ്യാപകമാണ്. ഗ്ലൂട്ടന്‍ ചെറുകുടലിന്‍റെ ആവരണത്തെ കേടുപാടു വരുത്തുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണം കുറയുന്നു. ചിലരില്‍ ഗ്ലൂട്ടന്‍റെ സാന്നിധ്യം ചെറുകുടലിലെ ദഹനപ്രക്രിയയെ കാര്യമായി ബാധിക്കും. ഗ്ലൂട്ടനടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയറിളക്കം, വയറുവേദന, ഗ്യാസ് നിറഞ്ഞതായി തോന്നുക, ചര്‍മത്തില്‍ ചൊറിഞ്ഞു തടിക്കല്‍, വായില്‍ വ്രണങ്ങള്‍ എന്നിവ വരാം. ഗ്ലൂട്ടന്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുകയാണ് ഏകപ്രതിവിധി. സംസ്കരിച്ച ഭക്ഷണസാധനങ്ങളില്‍, ഉദാഹരണത്തിന് റെഡിമെയ്ഡ് സൂപ്പുകള്‍ കട്ടിയാകുന്നതിനു ചേര്‍ക്കുന്ന മാവുകളില്‍ ഗ്ലൂട്ടന്‍റെ അശം ഉണ്ടാവാം. പയര്‍ വര്‍ഗങ്ങള്‍, കിഴങ്ങുകള്‍, അരി, കോണ്‍, റാഗി, ആരോറൂട്ട്(കൂവക്കിഴങ്ങ്), കപ്പ, ഉരുളക്കിഴങ്ങ് മുതലായവയില്‍ ഗ്ലൂട്ടനില്ല. എന്നാല്‍ ഈ ധാന്യങ്ങള്‍ പൊടിക്കുന്ന സമയത്തു ഗ്ലൂട്ടനുള്ള വസ്തുക്കളുമായി കലരാതെ ശ്രദ്ധിക്കണം. ഗ്ലൂട്ടന്‍ അലര്‍ജി ഉള്ള പലരിലും ലാക്ടോസ് ഇന്‍ടോളറന്‍സും കാണുന്നതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും താല്‍ക്കാലികമായി ഒഴിവാക്കണം.

അള്‍സര്‍ മാറ്റാന്‍ പച്ചക്കറികള്‍

അള്‍സര്‍ ഉള്ളവര്‍ നന്നായി വേവിച്ച പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വൈറ്റമിന്‍ സി യുടെ ഉപയോഗം കുടലിലെ വൃണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കും. സസ്യഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വയറുനിറച്ചു കഴിക്കുന്ന രീതി മാറ്റി കുറച്ചു വീതം ഇടവിട്ടു കഴിക്കാം. അവല്‍, മലര്‍, വാഴപ്പഴം മുതലായവ സുരക്ഷിത ലഘുഭക്ഷണങ്ങളാണ്. നിശ്ചിതസമയത്തു ഭക്ഷണം കഴിക്കണം. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കരുത്. മഞ്ഞ, ഓറഞ്ചു നിറങ്ങള്‍ കലര്‍ന്ന പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. ഇവയില്‍ ബീറ്റാകരോട്ടിന്‍ സമൃദ്ധമായുണ്ട്. ഉദാഹരണം  കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പപ്പായ. ഇവയൊക്കെ അള്‍സര്‍ പെട്ടെന്ന് ഉണങ്ങുന്നതിനു സഹായിക്കും. തവിടു നീക്കാത്ത നന്നായി വെന്ത അരിയും അള്‍സറിനെ ഭേദമാക്കും. മസാലകളുടെ ഉപയോഗം കുറയ്ക്കണം. എരിവ്, എണ്ണ, കൊഴുപ്പ് മുതലായവയും കുറയ്ക്കുക. സോസുകള്‍, ഉപ്പുകൂടുതല്‍ കലര്‍ന്ന ഭക്ഷണം എന്നിവ ഒഴിവാക്കാം. ഏറെ ചൂടുള്ളതും തീരെ തണുത്തതുമായ ഭക്ഷണം, സോഫ്റ്റ് ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ആസ്പിരിയന്‍ ഗുളികകള്‍, മാനസിക പിരിമുറുക്കം എന്നിവ തീര്‍ത്തും ഒഴിവാക്കണം.

ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും സ്ട്രോ ഉപയോഗിച്ചു വലിക്കുമ്പോഴും അറിയാതെ ഉള്ളിലെത്തുന്ന അന്തരീക്ഷവായുവാണ് പിന്നീട് പ്രത്യേക സാഹചര്യങ്ങളില്‍ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത്. ശരിയായ അനുപാതത്തില്‍ അന്നജവും കൊഴുപ്പും പ്രോട്ടീനും വൈറ്റമിനുകളും മിനറലുകളും നാരുകളും അടങ്ങിയ ഭക്ഷണമാണ് ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത്.

ഭക്ഷണ ശുചിത്വം അടുക്കളയില്‍ നിന്ന്

പച്ചക്കറിയുടെ ഒരു ഭാഗം ചീഞ്ഞിരിക്കുന്നു. അവിടം മുറിച്ചുകളഞ്ഞ് ഉപയോഗിച്ചാല്‍ പോരേ എന്നു ചിന്തിക്കുക സ്വാഭാവികം. എന്നാല്‍ ഇവ അണുബാധയ്ക്കു കാരണമാകാം. അതുകൊണ്ട് ചീഞ്ഞതും കേടായതുമായപച്ചക്കറികളും പഴങ്ങളും ഒഴിവാക്കുക. പച്ചക്കറികളും മത്സ്യമാംസാദികളും മുറിക്കാന്‍ പ്രത്യേകം കത്തിയും ചോപ്പിങ് ബോര്‍ഡും ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോ തവണ അരിഞ്ഞ ശേഷവും ചേപ്പിങ് ബോര്‍ഡ് കഴുകി, ഉണങ്ങിയ തുണി കൊണ്ടു തുടച്ചു വയ്ക്കണം. ചപ്പാത്തിപ്പലകകള്‍ക്കും കട്ടിങ് ബോര്‍ഡുകള്‍ക്കും പൊട്ടലോ വിള്ളലോ ഉണ്ടെങ്കില്‍ അവ മാറ്റുക. വിള്ളലുകളില്‍ ബാക്റ്റീരിയ വളരാന്‍ ഇടയുണ്ട്. പാതകത്തില്‍ വച്ച് പച്ചക്കറി അരിയുന്നതും ചപ്പാത്തി പരത്തുന്നതും ആരോഗ്യകരമല്ല.

പാചകം തുടങ്ങുന്നതിനു മുന്‍പും ശേഷവും പാതകം നന്നായി തുടയ്ക്കണം. രാത്രി അടുക്കള ജോലികള് തീര്ന്ന ശേഷം അണുനാശിനി ചേര്ത്ത ലായനിയില് മുക്കിയ തുണി കൊണ്ടു പാതകവും സ്റ്റൌവും തുടയ്ക്കുക. ഓരോ തവണ ഉപയോഗിച്ച ശേഷവും മിക്സിയുടെ ജാറുകള്‍ നന്നായി കഴുകണം. മിക്സിയുടെ ബ്ലേഡുകള്‍ക്കിടയില്‍ അരപ്പും മറ്റും പറ്റിപ്പിടിച്ചിരുന്നാല്‍ അണുബാധയ്ക്കിടയാക്കും. തേങ്ങ ചുരണ്ടുന്നതിനു മുന്‍പും ശേഷവും ചിരവയുടെ നാവ് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വെള്ളം തിളപ്പിച്ചു വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു വെള്ളം പകര്‍ന്നെടുക്കാന്‍ നീളന്‍ പിടിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. കൈയിട്ടു മുക്കി വെള്ളം എടുക്കരുത്. പാത്രം കഴുകുന്ന സിങ്കില്‍ ഒരിക്കലും വായ കഴുകി തുപ്പരുത്. തുപ്പലിലും കഫത്തിലുമുള്ള രോഗാണുക്കള്‍ പാത്രത്തില്‍ കയറിക്കൂടാം.

അടുക്കളയില്‍ സിങ്കിനടുത്ത് പാത്രം കഴുകാനുള്ള സോപ്പിനൊപ്പം കൈകഴുകാനുള്ള സോപ്പോ ലോഷനോ വയ്ക്കുക. കൈ തുടയ്ക്കാന്‍ വൃത്തിയുള്ള ടവ്വലും കരുതുക. പാചകം ചെയ്യുമ്പോള്‍ കൈകള്‍ അണുവിമുക്തമായി ഇരിക്കട്ടെ. ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും സ്ത്രീകള്‍ മുടി നന്നായി ഒതുക്കി വയ്ക്കണം. ചൂടു പാത്രങ്ങള്‍ പിടിക്കാനും പാതകം തുടയ്ക്കാനും തറ തുടയ്ക്കാനും പാത്രം തുടച്ചുണക്കാനും പ്രത്യേകം ടവ്വലുകള്‍ വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക. പുറത്തു നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഹോട്ടലിന്‍റെ  അകവും പുറവും ഇരിപ്പിടങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഈച്ചകള്‍ പറക്കുന്ന മേശപ്പുറവും വൃത്തിയില്ലാത്ത ജഗുകളും കണ്ടാല്‍ അവിടെ നിന്നു ഭക്ഷണ കഴിക്കേണ്ട. പാഴ്സലായി കൊണ്ടുവരുന്നവ കഴിയുന്നതും വേഗം കഴിക്കുക. ഹോട്ട് ഡോഗ്, ഹാംബര്‍ഗര്‍ ഇവ മൈക്രോവേവ് ചെയ്തോ ചൂടാക്കിയോ കഴിക്കാം.

കണ്ണിന് ആയുസ്സും ആരോഗ്യവുമേകാനുളള വഴികള്‍

ചിട്ടയായ ശീലങ്ങളിലൂടെയും ശരിയായ നേത്രസംരക്ഷണത്തിലൂടെയും കാഴ്ച ശക്തി കൂട്ടാന്‍ കഴിയും.

 • കണ്ണിലെ മസിലുകളെ ഉത്തേജിപ്പിക്കുക- രാവിലെ ഉണര്‍ന്ന ഉടന്‍ മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. വയില്‍ വെള്ളം നിറച്ച് പിടിക്കുക. അടച്ചുപിടിച്ച കണ്ണിലേക്ക് വെള്ളം തെറിപ്പിക്കുക. വായിലെ വെള്ളത്തിന്‍റെ മര്‍ദവും കണ്ണില്‍ അനുഭവപ്പെടുന്ന തണുപ്പും മൂലം നാഡികള്‍ക്ക് ഉണര്‍വ് ലഭിക്കും. ചര്‍മത്തിന്‍റെ  ബലവും വീണ്ടെടുക്കാം.
 • കണ്ണുകള്‍ നന്നായി കഴുകുക- കണ്ണുകള്‍ക്കുള്ളിലേക്ക് വെള്ളം ഒഴിക്കരുതെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ചെറിയ സ്പൂണ്‍ത്രിഫല ചൂര്‍ണം ഇട്ട് രാത്രിമുഴുവന്‍ വയ്ക്കുക. ഈ വെളളം നന്നായി അരിച്ചെടുത്ത് രണ്ടുനേരം കണ്ണുകള്‍ കഴുകാന്‍ ഉപയോഗിക്കുക. കണ്ണുകള്‍ ശുചിയാക്കാനുള്ള ഉത്തമ മാര്‍ഗമാണിത്.
 • കണ്ണുകള്‍ക്കും വേണം വ്യായാമം – കൃഷ്ണമണികള്‍ ഘടികാര ദിശയിലും എതിര്‍ ഘടികാര ദിശയിലും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. മൂന്നു നാല് ആവര്‍ത്തി ചെയ്യേണ്ടതാണ്. കണ്ണുകളിലെ രക്തയോട്ടം ശരിയായ രീതിയിലാക്കാന്‍ ഇതു സഹായിക്കും.
 • ചൂടോടെ കാക്കാം – രണ്ടു കൈപ്പത്തികളും 30 സെക്കന്‍ഡ് പരസ്പരം ഉരസുക. ചൂടുള്ള കൈപ്പത്തികള്‍ കണ്ണിനോട് ചേര്‍ത്തു പിടിക്കുക. കണ്ണുകള്‍ക്ക് വിശ്രമവും ഉന്മേഷവും നല്‍കാനുള്ള എളുപ്പ വഴിയാണിത്. ഉടനെ തീവ്രതയേറിയ പ്രകാശത്തിലേക്ക് നോക്കിയാല്‍ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
 • ചിമ്മിത്തുറക്കാം – ടി വി, കംപ്യൂട്ടര്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണുചിമ്മുക. അഞ്ചോ ആറോ സെക്കന്‍ഡില്‍ ഒരിക്കല്‍ കണ്ണുചിമ്മേണ്ടത് ഏറെ ആവശ്യമാണ്. ഇല്ലെങ്കില്‍ വരള്‍ച അനുഭവപ്പെടും.
 • കണ്ണിനു ഭക്ഷണം – വൈറ്റമിന് എ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ് കണ്ണിന് ഏറെ ആവശ്യം. കാരറ്റ്, പച്ചച്ചീര, പച്ചിലക്കറികള്‍ എന്നിവ നല്ലതാണ്. ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവ രാത്രിയില്‍ കുതിര്‍ത്തു വച്ച് രാവിലെ വെറും വയറില്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റ്, നെല്ലിക്ക ഇവ ചേര്‍ന്ന ജ്യൂസ് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും കണ്ണിനാവശ്യമായ വൈറ്റമിന് എ നല്‍കും. മാംസാഹാരം, സുഗന്ധവ്യഞ്ജനങ്ങള്‍, പ്രിസര്‍വ് ചെയ്ത ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.

കുട്ടികള്‍ ടെലിവിഷന്‍ കണ്ടാല്‍ സര്‍ഗാത്മകതയും ഭാവനാശേഷിയും കുറയും

കുട്ടികള്‍ തുടര്‍ച്ചയായി ടെലിവിഷന്‍ കാണുന്നത് അവരുടെ കണ്ണിനും ആരോഗ്യത്തിനും ഗുണകരമല്ലെന്ന് നമുക്കറിയാം. എന്നാല്‍, കുട്ടികള്‍ തുടര്‍ച്ചയായി 15 മിനിറ്റ് ടെലിവിഷന്‍ കണ്ടാല്‍പോലും അവരുടെ സര്‍ഗാത്മകതയും ഭാവനാശേഷിയും കുറയുമെന്നാണ് ബ്രിട്ടനിലെ സ്റ്റാഫോര്‍ഡ്ഷെയര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.  ടെലിവിഷനില്‍ കാര്‍ട്ടൂണുകള്‍ കണ്ടുകഴിഞ്ഞാല്‍ കുട്ടികളുടെ ജന്മനായുള്ള പല സര്‍ഗശേഷികളും കുറയുന്നതായി തെളിഞ്ഞതായി പഠനത്തിന് നേതൃത്വംനല്‍കിയ സാറ റോസ് പറഞ്ഞു. പുസ്തകങ്ങള്‍ വായിക്കുമ്പോഴും ജിഗ്സോ പസിലുകള്‍ ഉപയോഗിച്ച്‌ കളിക്കുമ്പോഴും കുട്ടികളുടെ ഭാവനാശേഷി ഉണരുമ്പോള്‍ കാര്‍ട്ടൂണുകള്‍ ജന്മനായുള്ള സര്‍ഗാത്മകതയെപ്പോലും പ്രതികൂലമായി ബാധിക്കുന്നതായാണ് പഠനസംഘത്തിന്‍റെ മുന്നറിയിപ്പ്.

ടെലിവിഷന്‍ പരിപാടികള്‍ കുട്ടികളുടെ പഠനത്തിന് സഹായമാകുമെന്നാണ് ആളുകള്‍ക്കിടയിലെ പൊതുവായ ധാരണയെങ്കിലും തങ്ങളുടെ പഠനറിപ്പോര്‍ട്ട് ഇത് അംഗീകരിക്കുന്നില്ലെന്ന് സാറയും സഹപ്രവര്‍ത്തകരും പറഞ്ഞു. മൂന്നുവയസ്സിനുമുകളിലുള്ള ഒരു സംഘം കുട്ടികളെ ടെലിവിഷന്‍ കാണിച്ചും പുസ്തകങ്ങളും ജിഗ്സോ പസിലുകളും നല്‍കിയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ടെലിവിഷന്‍ കണ്ടുകഴിഞ്ഞയുടന്‍ കുട്ടികളില്‍ അവരുടെ ഭാവനാശേഷി കുറഞ്ഞതായും പുസ്തകങ്ങള്‍ വായിച്ച കുട്ടികളിലും ജിഗ്സോ പസിലുകളുപയോഗിച്ച്‌ കളിച്ച കുട്ടികളിലും പതിവിലും കവിഞ്ഞ ഭാവനശേഷി ഉണര്‍ന്നതായും തെളിഞ്ഞതായി സാറയും സംഘവും അവകാശപ്പെട്ടു.  ബെല്‍ഫെസ്റ്റില്‍ നടന്ന ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ഡെവലപ്പ്മെന്‍റ് സമ്മേളനത്തിലാണ് സാറയും സംഘവും പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഫിറ്റ്നെസിനും അല്‍പം ശ്രദ്ധ

സമയവും സൌകര്യവും അനുസരിച്ച് വ്യായാമത്തിനുള്ള നേരം കണ്ടെത്തിയാല്‍ മാത്രം മതി. ജിമ്മില്‍ പോകുമ്പോള്‍ ഉപകരണങ്ങളുടെ സഹായത്തോടെ വര്‍ക്ക് ഔട്ട് ചെയ്യാം. അല്ലാത്തവര്‍ക്ക് വീട്ടിലിരുന്നും ഫിറ്റ്നെസ് സ്വന്തമാക്കാം.

എന്തു തരം വ്യായാമം?

സ്കിപ്പിങ്, പടികള്‍ കയറി ഇറങ്ങുക.. ഇവയൊക്കെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണ്. അല്‍പം കൂടി കാര്യക്ഷമമായി വ്യായാമം വേണമെന്നുണ്ടെങ്കില്‍ ട്രെഡ്മില്‍, എലിപ്റ്റിക്കല്‍സ്, ഡംബെല്‍, റസിസ്റ്റെന്‍സ് ട്യൂബ്, ബോള്‍ എന്നിവ ഉപയോഗിക്കാം. ശാരീരികമായി അധ്വാനം തരുന്ന ഏതു പ്രവര്‍ത്തിയെയും വ്യായാമത്തില്‍ പെടുത്താം. വീടു തൂത്തു തുടച്ചു വൃത്തിയാക്കുന്നതും കാര്‍ കഴുകുന്നതും എല്ലാം വ്യായാമമാണ്. ഏറ്റവും നിസ്സാരമായി ഏതു പ്രായക്കാര്‍ക്കും ചെയ്യാവുന്ന വ്യയാമമാണു നടപ്പ്. ഉന്മേഷത്തോടെ കാലുകള്‍ നന്നായി നീട്ടി വച്ച് കൈകള്‍ ആഞ്ഞുവീശിയുള്ള നടത്തമാണ് ഫലം തരുന്നത്. ദിവസവും 20-30 മിനിറ്റു നടക്കാം.

വ്യായാമം ചെയ്യുമ്പോള്‍

വാം അപില്‍ തുടങ്ങി റിലാക്സേഷനിലൂടെ വ്യായാമം അവസാനിപ്പിക്കുക. വ്യായാമം ചെയ്യും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇത് വ്യായാമം ചെയ്യുമ്പോള്‍ വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നത് തടയും. ആഹാരശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞേ വ്യായാമം ചെയ്യാവൂ. പതിവായി ഒരേ വ്യായാമം ചെയ്യുന്നത് മടുപ്പുണ്ടാക്കും. അതിനാല്‍ വ്യത്യസ്ത വ്യായാമങ്ങള്‍ ഇടവിട്ടു ചെയ്യാം. അമിത വണ്ണമുള്ളവര്‍ വ്യായാമം പതിയെ ചെയ്തു തുടങ്ങി സമയം കൂട്ടിക്കൊണ്ടു വരുന്നതാണ് നന്ന്. സ്കിപ്പിങ് പോലെ ചാടിയുള്ള വ്യായാമം ഒഴിവാക്കുക. കാര്‍ഡിയോ എക്സര്‍സൈസാണ് ആണ് ഇവര്‍ക്ക് ഏറ്റവും പ്രയോജനകരം. ഒരു മണിക്കൂര്‍ ഇവ പതിവായി ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പിനെ എരിച്ചു കളയാന്‍ സഹായിക്കും. കുട്ടികള്‍ക്കും വ്യായാമം ദിനചര്യയുടെ ഭാഗമാക്കി മാറ്റുക. ഗര്‍ഭാവസ്ഥയിലും വ്യായാമം ഒഴിവാക്കേണ്ട. ഡോക്ടറോട് ചോദിച്ച ശേഷം വ്യായാമത്തില്‍ മാറ്റങ്ങള്‍ വരുത്തി ചെയ്യാവുന്നതാണ്.

വ്യായാമം എത്രനേരം ചെയ്യണം

ആവശ്യമനുസരിച്ചു വ്യായാമത്തിന്‍റെ സമയം ദൈര്‍ഘ്യം തീരുമാനിക്കാം. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ അരമണിക്കൂര്‍ വെച്ച് ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. അമിതഭാരം കുറയ്ക്കേണ്ടവര്‍ അല്‍പം കൂടുതല്‍  കഷ്ടപ്പെടണം. അവര്‍ ആഴ്ചയില്‍ അഞ്ച് ആറുദിവസം ഒരു മണിക്കൂര്‍ വച്ച് വ്യായാമം ചെയ്യണം. ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ നാലു ദിവസം  നാല്‍പതുമിനിറ്റു വീതം വ്യായാമം മതിയാകും. ഇത്തരം അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു മാത്രം അനുയോജ്യമായ വ്യായാമം തിരഞ്ഞെടുക്കുക.

അത്താഴം വിളമ്പാം അത്തിപ്പഴത്തോളം

ഓഫിസില്‍ പോകാനുള്ള തിരക്കില്‍ ബ്രേക്ക് ഫാസ്റ്റ് കട്ട്. ലഞ്ച് സ്നാക്ക്സും സോഫ്റ്റ് ഡ്രിങ്ക്സും. പിന്നെ ആഘോഷമായി കഴിക്കുന്നത് ഡിന്നര്‍. ഇതോണോ നിങ്ങളുടെ ഭക്ഷണശീലം ? എങ്കില്‍ ആദ്യമേ തന്നെ പറയട്ടെ, രോഗങ്ങള്‍ ദാ നിങ്ങളെയും കാത്ത് തൊട്ടപ്പുറത്തു തന്നെ നില്‍പ്പുണ്ട്. ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ് ആയതിനാല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. ലഞ്ചും മിതമായി കഴിക്കണം. വൈകുന്നേരം വീട്ടിലെത്തിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കൂടി ഒന്നിച്ചു കൂടുന്നതല്ലേ എന്നു കരുതി ഹെവിയായി ഡിന്നര്‍ കഴിക്കുന്ന ശീലം ഇനി വേണ്ട. രാവിലെ നമ്മുടെ ശരീരത്തിന്‍റെ ചയാപചയ നിരക്ക് (മെറ്റബോളിസം) കൂടുതലായതിനാല്‍ ബ്രേക്ക് ഫാസ്റ്റ് നന്നായി കഴിക്കാം. എന്നാല്‍ വൈകുന്നേരമാകുന്നതോടെ ചയാപചയ നിരക്ക് കുറയുന്നു. രാത്രിയില്‍ ഉറങ്ങുമ്പോള്‍ പേശികളും മറ്റ് ആന്തരികാവയവങ്ങളും വിശ്രമത്തിലായിരിക്കും. അതിനാല്‍ ആ സമയം ശരീരത്തിന് ആവശ്യമായ ഊര്‍ജം കുറവായിരിക്കും. ഡിന്നര്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം പോഷക സമൃത മായ ആഹാര പദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

അത്താഴം എപ്പോള്‍ ? എന്തൊക്കെ കഴിക്കാം ?

പത്തുമണിയുടെ സീരിയലും കഴിഞ്ഞേ അത്താഴം കഴിക്കൂ എന്ന് വാശി പിടിക്കല്ലേ. ദഹന പ്രശ്നങ്ങള്‍ പിന്നാലെ എത്തും. കിടക്കുന്നതിനു മുന്നു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇവ ഗ്യാസ് ട്രബിളും പുളിച്ചു തികട്ടലും ഉണ്ടാക്കും. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണവും ഡിന്നറിനു വേണ്ടേ വേണ്ട. രണ്ടു ചപ്പാത്തിയോ ഒരു കപ്പ് ചോറോ അല്ലെങ്കില്‍ ഒരു കപ്പ് ഓട്സ് എന്ന അളവില്‍ അത്താഴം കുറയ്ക്കുക. സാലഡ്, സൂപ്പ്, പയര്‍, പരിപ്പ് ഇവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. ഇതിനു ശേഷം കിടക്കുന്നതിനു മുന്‍പായി ഒരു പഴം അല്ലെങ്കില്‍ പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ വിശപ്പടങ്ങാനായി കഴിക്കാം. വൈകുന്നേരത്തെ ഭക്ഷണത്തില്‍ ചിക്കന്‍, മീന്‍ ഇവ ഉള്‍പ്പെടുത്താമെങ്കിലും അളവു മിതമാക്കാന്‍ ശ്രദ്ധിക്കണം. ഇറച്ചി വേവിച്ചോ ഗ്രില്‍ ചെയ്തോ ബേക്ക് ചെയ്തോ ഉപയോഗിക്കാം. കഴിവതും അതാതു സീസണില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക. അത്താഴം പുറത്തു നിന്നു കഴിക്കുന്നതു പതിവാക്കേണ്ട.

ഒരു ഹെല്‍ത്തി ഡിന്നര്‍

അത്താഴത്തിന് 300- 500 വരെ കാലറിയുള്ള ഭക്ഷണമേ ആവശ്യമുള്ളൂ. ഈ കാലറിയില്‍ നില്‍ക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകള്‍ ഇതാ. ഓരോ ദിവസവും ഇവ മാറി മാറി പരീക്ഷിച്ചു നോക്കാവുന്നതാണ്. പാചകം ചെയ്യുമ്പോള്‍ കഴിവതും എണ്ണയും മധുരവും കുറയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ ചേര്‍ക്കുമ്പോള്‍ 45 കാലറിയും ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുമ്പോള്‍ 20 കാലറിയും കൂടും എന്നാണ് കണക്ക്.

 1. ചപ്പാത്തി – രണ്ട് (180 കാലറി) + ചിക്കന്‍ കറി – ഒരു ചെറിയ പാത്രം (250 കാലറി) + പച്ചക്കറി സാലഡ് – 100 ഗ്രാം (24 കാലറി) = ആകെ 454 കാലറി.
 2. ഫുല്‍ക്ക (പൊള്ളിച്ചെടുത്ത ചപ്പാത്തി) – നാല് (200 കാലറി) + ചെറുപയര്‍ കറി – ഒരു കപ്പ് (120 കാലറി) + തൈര് – 100 മില്ലി (60 കാലറി) + ടുമാറ്റോ സാലഡ് – 50 ഗ്രാം (10 കാലറി) = ആകെ 390 കാലറി.
 3. മീന്‍ ബേക്ക് ചെയ്തത് – 80 ഗ്രാം (212 കാലറി) + പച്ചക്കറി സാലഡ് – 100 ഗ്രാം ( 24 കാലറി) + ബ്രെഡ് – രണ്ടു സ്ലൈസ് (90 കാലറി) = ആകെ 326 കാലറി
 4. ഗ്രില്‍ഡ് ചിക്കന്‍ – 100 ഗ്രാം (199 കാലറി) + ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, ബീന്‍സ് ആവിയില്‍ വേവിച്ചത് – ഒരു കപ്പ് (50 കാലറി)+ ബ്രെഡ് – രണ്ടു സ്ലൈസ് (90 കാലറി) = ആകെ 339 കാലറി.
 5. 30 ഗ്രാം ഓട്സ് (നുറുക്കുഗോതമ്പ്/ റാഗി) കൊഴുപ്പു നീക്കിയ 100 മില്ലി പാലില്‍ വേവിച്ച് ഒരു ടേബിള്‍ സ്പൂണ്‍ നട്സ് ഇടുക. (ഇത് 250 കാലറി) + പൈനാപ്പിള്‍ – 100 ഗ്രാം (46 കാലറി) = ആകെ 296 കാലറി.

ഉച്ചഭക്ഷണം ഹെവി ആയെങ്കില്‍ അത്താഴം കുറച്ചു കൂടി ലഘുവാക്കാം.

 1. ആപ്പിള്‍ – 50 ഗ്രാം (30 കാലറി) + പൈനാപ്പിള്‍ – 50 ഗ്രാം (23 കാലറി) + മാതള നാരങ്ങ – 50 ഗ്രാം (33 കാലറി) + റോബസ്റ്റ പഴം – 50 ഗ്രാം (58 കാലറി) + മുന്തിരി – 50 ഗ്രാം (35 കാലറി) = ആകെ 179 കാലറി.
 2. തണ്ണിമത്തങ്ങ – 300 ഗ്രാം (55 കാലറി), പപ്പായ – 200 ഗ്രാം (64 കാലറി), ഓറഞ്ച് – രണ്ട് (50 കാലറി), പേരയ്ക്ക – ഒന്ന് (50 കാലറി).

പ്രാതല്‍ രാജാവിനെപ്പോലെയും അത്താഴം യാചകനെപ്പോലെയും വേണമെന്നാണ് ശാസ്ത്രം.

വ്യക്തി ശുചിത്വം പാലിക്കാം

ബ്രാന്‍ഡഡ് ജീന്‍സുമിട്ട് അടിപൊളിയായി നടക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ജീന്‍സ് കഴുകാതെ വീണ്ടും ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ ഓര്‍ത്തോളൂ. ഒരു ദിവസമേ ഉപയോഗിച്ചുള്ളൂവെങ്കിലും ജീന്‍സില്‍ വിയര്‍പ്പും അണുക്കളുമുണ്ടായിരിക്കും. മാത്രമല്ല, വിയര്‍പ്പുഗന്ധം അകറ്റാന്‍ ജീന്‍സില്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്‍റുകളും പതിവായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകും. നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന ശുചിത്വ കാര്യങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചു വരുത്താം.  ശുചിത്വം മൂന്നു തരമാണ്. വ്യക്തി ശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം. വ്യക്തി ശുചിത്വത്തിന്‍റെ ആദ്യപാഠം പ്രഭാതത്തില്‍ നിന്നു തുടങ്ങാം. രാവിലെ പല്ലു തേച്ച ശേഷം മാത്രം വെള്ളം, കോഫി ഇവ കുടിക്കുക. പ്രഭാതത്തില്‍ മാത്രമല്ല, രാത്രി കിടക്കുന്നതിനു മുന്‍പും പല്ലു തേയ്ക്കണം. വായ നന്നായി കഴുകിയാലും ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടാകും. ഇവ ദന്തക്ഷയത്തിനു കാരണമാകും. ഇടനേരങ്ങളില്‍ ലഘു ഭക്ഷണങ്ങള്‍ കഴിച്ചാലും വായ കഴുകാന്‍ ശീലിക്കുക. രണ്ടുനേരവും കുളിക്കുക. വൈകുന്നേരം തല കഴുകണമെന്നു നിര്‍ബന്ധമില്ല. ചെറുചൂടുവെള്ളത്തില്‍ ദേഹം കഴുകുന്നതു  ശരീരശുചിത്വം മാത്രമല്ല, സുഖനിദ്രയും നല്‍കും. വളര്‍ത്തു മൃഗങ്ങളെ ഓമനിച്ച ശേഷം കൈ സോപ്പിട്ടു കഴുകണം. എല്ലാ വാഷ്ബേസിനടുത്തും സോപ്പും ബാത്ത് ടവ്വലും വയ്ക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും നഖം മുറിച്ചു വൃത്തിയാക്കണം. അടിവസ്ത്രം ദിവസവും മാറുകയും അവ കഴുകി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുകയും ചെയ്യുക. കിടപ്പുമുറിയിലെ പൊടി ആസ്മയുണ്ടാക്കാം. അതിനാല്‍ മുറികള്‍ തൂത്തു തുടയ്ക്കുന്നതിനൊപ്പം ജനാലകളും മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും തുണി നനച്ച് തുടയ്ക്കണം. മാസത്തിലൊരിക്കല്‍ ഫാനിന്‍റെ  ലീഫ് തുടച്ചു വൃത്തിയാക്കുക. കിടക്കവിരി ആഴ്ചയില്‍ ഒരിക്കല്‍ മാറ്റുക.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കു ആരോഗ്യം കാത്തുസൂക്ഷിക്കു

നാം തിളപ്പിച്ച വെള്ളമാണ് സാധാരണ കുടിക്കാറ് . തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്ബോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്.ഇഞ്ചി ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.കുടിക്കുന്ന വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കാനും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായകം.

രക്തം നേര്‍പ്പിയ്ക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ഇഞ്ചിവെള്ളം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ വെള്ളം ഏറെ നല്ലതാണ്

ഇത് വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
ഇതിലെ സിങ്ക് , മഗ്നീഷ്യം, ക്രോമിയം എന്നിവ അലര്‍ജി ചെറുക്കാന്‍ നല്ലതാണ്.

കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും സഹായകം.

ദഹനപ്രക്രിയ ശരിയായി നടക്കാന്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ദഹക്കേടു പോലുള്ള പ്രശ്നങ്ങള്‍ വരുന്നതു തടയും.

കടപ്പാട് : www.infomagic.com

 

3.125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ