തണുപ്പ്കാലത്തും പ്രത്യേകിച്ച് മഴകാലത്തും വരാന്‍ സാധ്യതയുള്ളതാണ് തൊണ്ടവേദന.
ഇത് മാറാന്‍ വീട്ടുവൈദ്യം ഉപയോഗിക്കാം.അതിനായി ചില കാര്യങ്ങള്‍
- ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല് ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
- ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും.
- മൂന്ന് അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
- അല്പം കറുവപ്പട്ട പൊടിച്ച് രണ്ടു വലിയ സ്പൂണ്‍ തേനും ഒരു നുള്ള് കുരുമുകുപൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
- രണ്ടു വലിയ സ്പൂണ്‍ എള്ളെണ്ണയും ഒരു വലിയ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിക്കുക.
- ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
- തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.
- വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറുന്നതാണ്.
- ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ്‍ ഉപ്പും ചേര്‍ത്തു കവിള്‍ക്കൊള്ളുക.
- ഒരു ഗ്ലാസ് തേയിലവെള്ളത്തില് അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്‍ അല്പനേരം കൊള്ളിച്ചു നിര്‍ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
- ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുക.
കടപ്പാട്:മലയാളി
അവസാനം പരിഷ്കരിച്ചത് : 7/28/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.