অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെന്‍ഷനുണ്ടാകാറുണ്ടോ?

ടെന്‍ഷനുണ്ടാകാറുണ്ടോ?

ടെന്‍ഷനുണ്ടാകാറുണ്ടോ?

  • പലരുടെയും പ്രശ്നമാണ് ടെന്‍ഷന്‍.
  • ജോലി സ്ഥലത്തും. വീട്ടിലും എവിടെയും ടെന്‍ഷന്‍. എന്നാല്‍ ടെന്‍ഷന്‍ മാറാന്‍ നമുക്കു തന്നെ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
  • നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്തമോ ജോലിയോ അല്ല. നമ്മുടേത് മാത്രമാണെന്നു തിരിച്ചറിയണം.
  • സാഹചര്യങ്ങളോ ആളുകളോ അല്ല. നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്. ടെന്‍ഷന്‍ മാറാന്‍ നമ്മുടെ ഭാഗത്തു നിന്ന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
  • ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ ബോധമുള്ളവരായിരിക്കുക.
  • അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി പ്രവര്‍ത്തിക്കുക.
  • ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം.
  • കൃത്യസമയത്ത് അല്ലെങ്കില്‍ അല്‍പ്പം നേരത്തെ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ ഇത് ഏറെ ഉപകരിക്കും.
  • ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിന് അനുസരിച്ചു വര്‍ഗീകരിക്കുക. അതു കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താല്‍ക്കാലിക മറവികള്‍ ഉണ്ടാകാതിരിക്കും.
  • ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റു കാര്യങ്ങള്‍ എന്നിവ ഒഴിവാക്കുക.
  • നോ പറയാന്‍ പഠിക്കുക. സാധിക്കുമെങ്കില്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുക.
  • മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക.
  • സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്തത്തിലും പ്രവര്‍ത്തിക്കുക.
  • നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്നങ്ങള്‍ മേലധികരികളിലേയ്ക്ക് എത്തിക്കുക. അതുവഴി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
  • നമ്മെ ചിന്താകുലരാക്കുന്ന, ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ കാര്യങ്ങള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക.
  • ചെയ്യാന്‍ പറ്റുമെന്ന്  ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാന്‍ ശ്രമിക്കുക.
  • സമയം ക്രമീകരിക്കുക, പ്രധാന്യവും ആവശ്യവും അനുസരിച്ചു മാത്രം സമയം ചെലവഴിക്കുക.
  • ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലി ചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക
  • ഒരു കാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അതു വിട്ടുകളഞ്ഞ് മുന്നോട്ട് പോകുക.
  • ഊഹങ്ങള്‍ നിര്‍ത്തി വ്യക്തത നേടുക.
  • ഓഫിസിലെ കാര്യങ്ങള്‍ കഴിവതും ഓഫിസില്‍ അവസാനിപ്പിക്കുക.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate