অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെലവില്ലാതെ സൗന്ദര്യ സംരക്ഷണം.

ചെലവില്ലാതെ സൗന്ദര്യ സംരക്ഷണം.

മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാൽ മാത്രമേ നിങ്ങളെ സുന്ദരിയെന്നു മറ്റുള്ളവർ വിശേഷിപ്പിയ്ക്കുകയുള്ളൂ . അതിനു ഭാരിച്ച പണച്ചിലവോ കഠിനാധ്വാനമോ ആവശ്യമില്ല. നിങ്ങളുടെ സൗന്ദര്യം നിലനിർത്താൻ ലളിതമായ മാർഗ്ഗങ്ങളിതാ.
ഫേഷ്യൽ
ഒരു ടിസ് സ്പൂണ്‍ തൈരിൽ ഒരു തുള്ളി ചെറുനാരങ്ങാനീരും ഒരു ടിസ് സ്പൂണ്‍ തേനും ചേർത്ത് മുഖത്തു മസാജ് ചെയ്യുക. പതിനഞ്ചു മിനിട്ടിനു ശേഷം വെള്ളം കൊണ്ട് കഴുകുക. ഒരു മാസം ഇങ്ങനെ തുടർച്ചായി ചെയ്‌താൽ മുഖകാന്തി വർദ്ധിച്ചുമുഖത്തിന്റെ ഫ്രഷ്നസ് നിലനിർത്താനാകും. ചെറുനാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതായതിനാൽ അത് ചേർക്കുമ്പോൾ വളരെ ശ്രദ്ധിയ്ക്കണം . കാരണം ചെറുനാരങ്ങാ അധികം ചേർത്താൽ മുഖത്തു നീറ്റലും അസ്വസ്ഥതയും അനുഭവപ്പെടും .
പുരികങ്ങളുടെ സമൃദ്ധിയ്ക്ക്
ഐബ്റോ പെൻസിലിന്റെ തുമ്പു വിളക്കെണ്ണ (ആവണക്ക് )യിൽ മുക്കി ഉറങ്ങുന്നതിനു മുൻപായി പുരികത്തിൽ തടവുക.
ചുണ്ടുകളുടെ ഭംഗിയ്ക്ക്
കൊത്തമല്ലി അല്ലെങ്കിൽ ബീറ്റ്റൂട്ടിന്റെ നീരെടുത്ത് ചുണ്ടിൽ തടവുക. അടുക്കളയിൽ ജോലി ചെയുന്നവരുടെ ചുണ്ടുകൾക്ക് വരൾച്ച അനുഭവപ്പെടാറുണ്ട് . അവർക്ക് ഈ രീതി സ്വീകരിയ്ക്കാവുന്നതാണ്. ചുണ്ടിന്റെ നിറം വർദ്ധിയ്ക്കുമെന്നു തീർച്ച.
എണ്ണമയമുള്ള ചർമത്തിന്
എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറില്ല. മുട്ടയുടെ വെള്ള മാത്രമെടുത്ത് മൂന്നു ദിവസത്തിൽ ഒരിയ്ക്കൽ മുഖത്തു തടവുക  ഉണങ്ങുമ്പോൾ കഴുകിയാൽ മുഖകാന്തി വർദ്ധിയ്ക്കും.
തലമുടിയുടെ ഭംഗിയ്ക്ക്
ഭംഗിയുള്ള തലമുടി ആരും കൊതിയ്ക്കും.രാത്രി ഉറങ്ങുന്നതിനു മുൻപായി ബദ്ദാം എണ്ണയോ ഒലിവ് എണ്ണയോ തലയിൽ തടവിയിട്ടു ഉറങ്ങാൻ പോകുക. രാവിലെ അത് കഴുകുക.
താരൻ ശല്യത്തിന്
തൈരും ഉലുവയുമാണ് താരന്റെ കാലൻ. ഇതിനോടൊപ്പം ചെറുനാരങ്ങാ നീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വച്ചു നല്ലവണ്ണം അമർത്തി തേച്ചു പോന്നാൽ താരൻ വിട പറയും.
പേൻ ശല്യത്തിന്
ആര്യവേപ്പില , കറിവേപ്പില, ഉള്ളി , തൈര് എന്നിവ നല്ലവണ്ണം അരച്ചു രാത്രിയിൽ തലയിൽ തടവുക. രാവിലെ കഴുകി കളയുക. തുടർച്ചയായി എതാനും ദിവസം ഇത് ചെയ്താൽ പേൻ ശല്യം പിന്നെയുണ്ടാവില്ല .
കണ്ണിനു താഴെയുള്ള കരിവളയം മാറാൻ
വിറ്റാമിനുകളുടെ കുറവും ഉറക്കമില്ലായ്മയും ആണ് മിക്കവാറും സ്ത്രീകൾക്ക് കണ്ണിനു താഴെ കരിവളയം ഉണ്ടാകുന്നത്തിനു കാരണം. വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവയുടെ ചാറ് സമ അളവിൽ എടുത്തു കണ്ണുകൾക്ക്‌ ചുറ്റും തുടർച്ചയായി ഒരു മാസക്കാലം തടവുക. കരിവളയങ്ങൾ മാറി കണ്ണിന്റെ പൊലിമ വർദ്ധിയ്ക്കുന്നത് കാണാം.
നഖഭംഗിയ്ക്ക്
നീളമുള്ള നഖങ്ങൾ സ്ത്രീ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു. വിറ്റാമിൻ പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖങ്ങൾ ഉടഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിറ്റ് നേരം കാൽ വിരലുകൾ പാലിൽ മുക്കിവയ്ക്കുക. പാലിലെ പ്രോട്ടീൻ വിരലുകളിൽ പ്രവേശിച്ചു നഖങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate