Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ചെറുപയര്‍ ഉപയോഗിച്ച് കുളിച്ചാല്‍..
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെറുപയര്‍ ഉപയോഗിച്ച് കുളിച്ചാല്‍..

ചെറുപയര്‍ എന്ന് മലയാളികള്‍ വിളിക്കുന്ന ,മഗ്ഗ് ബീന്‍സ് , ഗോള്‍ഡന്‍ ഗ്രാം തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ഈ ധാന്യം രുചിയുള്ള കറി വെക്കാന്‍ മാത്രമല്ല ഉത്തമം ,

ചെറുപയര്‍ എന്ന് മലയാളികള്‍ വിളിക്കുന്ന, മഗ്ഗ് ബീന്‍സ്, ഗോള്‍ഡന്‍ ഗ്രാം തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ഈ ധാന്യം രുചിയുള്ള കറി വെക്കാന്‍ മാത്രമല്ല ഉത്തമം, മറ്റു പല വിസ്മയിപ്പിക്കുന്ന ഗുണങ്ങളും ഇതിനുണ്ട്.

പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്ന ഈ ധാന്യം മറ്റു രാജ്യങ്ങളിലും പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ വരുന്നു . ചെറുപയര്‍ ഉപയോഗിച്ച്‌ എങ്ങനെ ചര്‍മ്മം സംരക്ഷിക്കാം

പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രായം കുറയ്ക്കാന്‍ ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ സഹായിക്കുന്നു. പ്രായമേറുമ്ബോള്‍ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ പാടുകളും ചുളിവുകളും അകറ്റാന്‍ നമ്മള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. ചെറുപയര്‍ ചെറുതായി പൊടിച്ചു ആ പൊടി കൊണ്ട് മുഖം കഴുകിയാല്‍ ഇത്തരത്തിലുള്ള പാടുകള്‍ നീങ്ങി കിട്ടും .

സ്ഥിരമായി ഇതുപയോഗിച്ചാല്‍ ഒരു പത്തു വയസ്സെങ്കിലും നിങ്ങള്‍ക്കു കുറഞ്ഞതായി തോന്നാം., സ്വന്തം ചര്‍മത്തെയും, സൗന്ദര്യത്തെയും സ്നേഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉപയോഗിച്ചാല്‍ വരുന്ന മാറ്റങ്ങള്‍ വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് വരാം . ചെറുപയര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിനും ആരോഗ്യത്തിനും നല്ലതാണ്.

ചര്‍മ്മം തിളങ്ങും

രുചിയുള്ള കറി ഉണ്ടാക്കാന്‍ മാത്രമല്ല, ചര്‍മ്മം തിളങ്ങാനും ചെറുപയര്‍ ഉത്തമമാണ്. ഫേസ് ക്രീമുകള്‍ക്കും, ലോഷനുകള്‍ക്കും പകരം ഇതുപയോഗിക്കാം. ചെറുപയര്‍ ഉപയോഗിച്ച്‌ പ്രകൃതിദത്തമായ ഫേസ് പാക്കുകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നത് സൗന്ദര്യം വര്‍ധിപ്പിക്കും.

ചെറുപയര്‍ ഫേസ് പാക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ഉള്ള വഴികളാണ്.

ഒരു പിടി ചെറുപയര്‍ മിക്സിയിലിട്ട് പൊടിച്ചെടുക്കുക

പേസ്റ്റ് രൂപത്തിലേക്ക് മാറ്റാനായി പൊടിയില്‍ വെള്ളം ചേര്‍ക്കുക.

ഈ പേസ്റ്റ് 10 മിനുട്ട് മുഖത്ത് തേച്ചു പിടിപ്പിക്കുക

ചെറുപയര്‍ മികച്ച ഒരു സ്ക്രബ്ബര്‍ കൂടെ ആണ്. ബ്ലാക് ഹെഡ്സും കറുത്ത പാടുകളും നീക്കാന്‍ ചെറുപയര്‍ മുഖത്ത് മസ്സാജ് ചെയ്യുന്നത് സഹായിക്കും

മുടിക്കും നല്ലതു ചെറുപയര്‍ തന്നെ

ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കോപ്പര്‍ ശരീരത്തിന് ആവശ്യമായ. ഇരുമ്ബ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നു.

ചെറുപയര്‍ കൊണ്ട് ഹെയര്‍ മാസ്ക് എങ്ങനെ തയ്യാറാക്കാം

ചെറുപയര്‍ നന്നായി പൊടിച്ചെടുക്കുക

കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാന്‍ ഗ്രീന്‍ ടീയോ വെള്ളമോ ചേര്‍ക്കുക.

ഈ പേസ്റ്റിലേക്കു ഒലിവു ഓയിലോ ബദ്ധം ഓയിലോ ചേര്‍ക്കുക.

രണ്ടര ടീ സ്പൂണ്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്യുക

വരണ്ട മുടി ,മുടി കൊഴിച്ചില്‍, താരന്‍, അകാല നിര തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഈ ഹെയര്‍ മാസ്ക് ഒരു ഉത്തമ പ്രതിവിധിയാണ് . ആഴത്തിലിറങ്ങി ചെന്ന് ഈ പ്രകൃതിദത്തമായ കൂട്ട് തലയോട്ടിയെയും മുടിയെയും സംരക്ഷിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഹൃദ്രോഗികളുടെ എണ്ണം ദിവസം കൂടുംതോറും കൂടി വരുകയാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

ചെറുപയര്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ദഹന സംബന്ധമായ എല്ലാ പ്രക്രിയകളും എളുപ്പത്തിലാക്കും. ഇത് ധമനികളില്‍ കൊഴുപ്പു അടിഞ്ഞു കൂടാന്‍ ഉള്ള സാധ്യത കുറയ്ക്കും. അതിലൂടെ കൊളസ്ട്രോള്‍ മൂലം ഉണ്ടായേക്കാവുന്ന ഹൃദയ രോഗങ്ങളും തടയാന്‍ സാധിക്കും

ചെറുപയര്‍ തേച്ചു കുളിക്കുക

ദിവസവും നമ്മള്‍ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത്. എന്നാല്‍ ഇനി കുളിക്കുമ്ബോള്‍ സോപ്പിനു പകരമായി ചെറുപയര്‍ ഉപയോഗിച്ച്‌ നോക്കൂ. ചര്മത്തിലെ അഴുക്കു നീക്കാന്‍ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുര്‍വേദം അപറയുന്നു

കുളിക്കുക എന്നത് നിങ്ങള്‍ക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാല്‍ ചെറുപയര്‍ ഉപയോഗിച്ച്‌ കുളിച്ചാല്‍ അത് തീര്‍ച്ചയായും നിങ്ങള്‍ക്കു പുതിയ അനുഭവങ്ങള്‍ നല്‍കും.

ഒരു ചെറിയ പാത്രത്തില്‍ അല്‍പ്പം ചെറുപയര്‍ പൊടിച്ചത് എടുത്തു വെള്ളം ചേര്‍ത്ത് പേസ്റ്റു രൂപത്തില്‍ ആക്കുക. തികച്ചും പ്രകൃതിദത്തമായതിനാല്‍, ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടവയുകയില്ല. ചില സോപ്പുപയോഗിക്കുമ്ബോള്‍ അനുഭവപ്പെടുന്ന ചര്‍മ്മത്തിന്റെ വരള്‍ച്ച ഒട്ടും തന്നെ ഉണ്ടണ്ടാകില്ല.

കടപ്പാട്:boldsky

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top