Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ചര്‍മ്മത്തിനും മുടിക്കും കാപ്പി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചര്‍മ്മത്തിനും മുടിക്കും കാപ്പി

ഒരു കപ്പ് ചൂട് കോഫി ഉണര്‍വും ഉന്മേഷവും നല്‍കുമെന്നത് തെളിയിച്ചിട്ടുള്ളതാണ്.

ഒരു കപ്പ് ചൂട് കോഫി ഉണര്‍വും ഉന്മേഷവും നല്‍കുമെന്നത് തെളിയിച്ചിട്ടുള്ളതാണ്.കോഫിയുടെ ഗുണമേന്മയും അതിന്റെ കഫീന്റെ അളവും നാഡികളെ ഉത്തേജിപ്പിക്കുന്നു.കഫീന്‍ ചെറിയ കയ്പുള്ള വെള്ള ക്രിസ്റ്റലൈന്‍ ആല്‍ക്കലോയിഡ് ആണ്. ഉത്തേജനം നല്‍കുന്ന ഡ്രഗ് ഇതില്‍ വിവിധ അളവില്‍ വിത്തിലും ഇലയിലും എല്ലാം അടങ്ങിയിരിക്കുന്നു.

ചായ,കോഫി,ശീതള പാനീയങ്ങള്‍,എനര്‍ജി പാനീയങ്ങള്‍ എന്നിവയില്‍ കഫീന്‍ സാധാരണ ഉപയോഗിക്കുന്നു.

ചര്‍മ്മത്തിനും മുടിക്കും കാപ്പി

വണ്ണം കുറയ്ക്കാനും ഇത് സഹായകരമാണ്

ഇത് കോഫി ചെടിയുടെ വിത്തിലും ഇലയിലും നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

കോള നട്ടില്‍ നിന്നും ഇത് വേര്‍തിരിച്ചെടുക്കാവുന്നതാണ്. ആഡിറ്റിവ് ആയിക്കഴിഞ്ഞാല്‍ കഫീന്‍ അപകടകരമായ ഒരു ഡ്രഗ് ആണ്.ഇത് ശരിയായ അളവില്‍ ആണെങ്കില്‍ ആരോഗ്യത്തിന് ഗുണകരവും ആണ്.

കായിക അഭ്യാസികള്‍ക്കും,വണ്ണം കുറയ്ക്കാനും ഇത് സഹായകരമാണ്.ഇത് താല്‍ക്കാലികമായി മന്ദത അകറ്റി ഉന്മേഷം നല്‍കുന്നു.അതിനാല്‍ മറ്റു സൈക്കോആക്റ്റീവ് വസ്തുക്കളെക്കാളും കഫീന്‍ നിയമതടസ്സം ഇല്ലാതെ ലോകത്തെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്.

കഫീന്‍ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളുടെ മൂഡ് ഉത്തജിപ്പിക്കുന്നതിന് പുറമെ കഫീന്‍ ചര്‍മ്മത്തിനും ഗുണം നല്‍കും.സൗന്ദര്യവസ്തുക്കളുടെ ഉത്പാദകര്‍ പല ചര്‍മ്മസംരക്ഷക വസ്തുക്കളിലും കഫീന്‍ ഉപയോഗിക്കുന്നതിനുള്ള കാരണം ഇതാണ്.

ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പൊരുതുന്നു

വേഗത്തില്‍ ചര്‍മ്മത്തിന് പ്രായമാകുന്നതിന് ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു.ഇത് ചുളുവും ,പാടുകളും ഉണ്ടാക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടമാകുകയും ചെയ്യുന്നു.

എന്നാല്‍ കഫീന്‍ ഇതില്‍ നിന്നും നിങ്ങളെ രക്ഷിക്കും.കഫീനിലെ ആന്റി ഓക്സിഡന്റുകള്‍ ഈ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പൊരുതി അവയെ നശിപ്പിക്കുന്നു.ഇത് ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.അതിനാല്‍ ആന്റി ഏജിങ് ക്രീമുകളില്‍ റെറ്റിനോളിനൊപ്പം കഫീനും ഉപയോഗിക്കുന്നു.

വീക്കം കുറയ്ക്കുന്നു

കഫീനിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ചുവപ്പ് കുറയ്ക്കുകയും ചെയ്യുന്നു.ചര്‍മ്മ സംരക്ഷണ വസ്തുക്കളില്‍ കഫീന്‍ ഉപയോഗിക്കുമ്ബോള്‍ അത് വീക്കവും ചുവപ്പും കുറച്ചു സുന്ദരമായ ചര്‍മ്മം നല്‍കുന്നു.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കുന്നു

അലര്‍ജി,ഉറക്കക്കുറവ്,നിര്‍ജ്ജലിനീകരണം എന്നിവ കണ്ണിനു ചുറ്റുമുള്ള കറുപ്പിന് കാരണമാകുന്നു.കഫീന് ഇത് മുഴുവന്‍ മാറ്റാനാകില്ലെങ്കിലും ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം ചുവപ്പും വീക്കവും കറുത്തപാടും അകറ്റാന്‍ ഗുണകരമാണ്.കഫീന്‍ കണ്ണിനു ചുറ്റുമുള്ള രക്തപ്രവാഹം കൂട്ടുകയും കറുത്ത പാടുകള്‍ അകറ്റുകയും ചെയ്യും.

ഇതിനായി നിങ്ങള്‍ വേറെ കഫീന്‍ തേടിപ്പോകേണ്ടതില്ല.ഉപയോഗിച്ച ടീ ബാഗുകള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.തേയിലയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്.അതിനാല്‍ ഈര്‍പ്പമുള്ള ടീ ബാഗ് കണ്ണിനടിയില്‍ 5 മിനിറ്റ് വച്ചാല്‍ കറുത്ത പാടുകളും വീക്കവും മാറും.

സെല്ലുലൈറ്റ് കുറയ്ക്കുന്നു

ചര്‍മ്മസംരക്ഷണ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഫാറ്റി കോശങ്ങളെ നിര്‍ജ്ജലിനീകരണം ചെയ്യുന്നു.അങ്ങനെ ചര്‍മ്മത്തില്‍ നിന്നും വെള്ളം അപ്രത്യക്ഷമാകുന്നു.ഇത് സെല്ലുലൈറ്റിനെ ലഖുവാക്കുകയും മൃദുവായ ചര്‍മ്മം ലഭിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

സാവോ പോളോ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ചര്‍മ്മസംരക്ഷണ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ സെല്ലുലൈറ്റ് ഫാറ്റ് കോശങ്ങളെ 17 % കുറയ്ക്കുന്നു. സെല്ലുലൈറ്റിനെ കുറയ്ക്കുന്ന ധാരാളം ആന്റി സെല്ലുലൈറ്റ് ക്രീമുകള്‍ ലഭ്യമാണ്.പതിവായി ഇന്‍സ്റ്റന്റ് കോഫിയില്‍ ഇട്ട് സ്‌ക്രബ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

റോസാക്കിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു

കഫീന്‍ രക്തനാളികളില്‍ പ്രവര്‍ത്തിക്കുകയും ചുവപ്പ് കുറയ്ക്കുകയും ചെയ്യുന്നു.ഇത് മുഖത്ത് പല ചികിത്സയ്ക്കും ഫലപ്രദമാണ്.കഫീന്‍ ഡൈ യൂറേറ്റിക് ആയി പ്രവര്‍ത്തിക്കുകയും രക്തപ്രവാഹം കൂട്ടുകയും ശക്തമായ ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഇത് ചര്‍മ്മത്തിലെ ചുവപ്പും അസ്വസ്ഥതയും അകറ്റുകയും ചെയ്യുന്നു.സൂര്യപ്രകാശത്തിനാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും ഇത് അകറ്റുന്നു.

അള്‍ട്രാവയലറ്റ് പ്രശനങ്ങള്‍ പരിഹരിക്കുന്നു

പഠനങ്ങള്‍ പറയുന്നത് കഫീന്‍ സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മപ്രശനങ്ങള്‍ അകറ്റുന്നു എന്നാണ്.ഇത് ഗ്രീന്‍ ടീയിലെ പോളിഫിനോളിനെക്കാളും ശക്തമായ ആന്റി ഓക്സിഡന്റ് ആണ്.അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഇത് മികച്ചതാണ്.

ചര്‍മ്മത്തെ ദൃഡപ്പെടുത്തുന്നു

കഫീന്‍ നല്ല സ്മൂത്ത് ആയ പഫി സ്കിന്‍ നമുക്ക് നല്‍കുന്നു.കഫീന്‍ അടങ്ങിയ ക്രീമുകള്‍ ചര്‍മ്മത്തെ മൃദുവും ദൃഢമുള്ളതുമാക്കുന്നു .ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.കഫീന്‍ അടങ്ങിയ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഇത് നല്‍കുന്നു.

കടപ്പാട് : Boldsky

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top