ഒരു പ്രസവരക്ഷ ചെയ്യുന്ന സര്‍ട്ടിഫൈഡ് ആയിട്ടുള്ളവര്‍ നിങ്ങള്‍ക്ക് പ്രസവം സുഗമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പ്രസവത്തിനായി ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിങ്ങളെ ജലാംശവും പോഷകമുള്ളവരുമാക്കും.ഇത് പ്രസവത്തിന് സഹായിക്കും.
ഹീറ്റ് പാക്കും ബര്‍ത്ത് ബോളും കിട്ടുന്ന സ്ഥലങ്ങള്‍ അറിഞ്ഞു വയ്ക്കുക
ബര്‍ത്ത് ബോള്‍,ഹീറ്റ് പാക്ക്,ബ്ലാങ്കറ്റ് എന്നിവ പ്രസവസമയത്തു കൂടുതല്‍ സൗകര്യപ്രദമാണ്.ചില ആശുപത്രികളില്‍ ബര്‍ത്ത് ബോള്‍ എല്ലാ മുറികളിലും സൂക്ഷിക്കും.അല്ലെങ്കില്‍ നിങ്ങളുടെ അടുത്ത് സൂക്ഷിച്ചിട്ടുണ്ടാകും.ബ്ലാങ്കറ്റ്,ഹീറ്റ് പാക്ക് എന്നിവ നിങ്ങളൂടെ മുറിയിലെ ഡ്രായറിലോ ക്യാബിനറ്റിലോ സൂക്ഷിച്ചിട്ടുണ്ടാകും.
ചൂട് നല്‍കുക എന്നത് പ്രസവസമയത്തു വളരെ ഫലപ്രദമായതാണ്.കുഞ്ഞു പുറത്തേക്ക് വരുന്ന സമയത്തു നിങ്ങളുടെ സെര്‍വിക്സ് 7 മുതല്‍ 10 സെന്റി മീറ്റര്‍ വരെ വികസിക്കുന്ന സമയം നേഴ്സ് ചൂടും തണുപ്പും നിങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ റൂമില്‍ അഡ്ജെസ്റ് ചെയ്യും
വെല്‍ക്രോ ബെല്‍റ്റിനൊപ്പം ഹീറ്റ് പാക്ക് സൂക്ഷിക്കുക.
പ്രസവത്തിനായി നിങ്ങള്‍ക്ക് യോജിച്ച അന്തരീക്ഷം തെരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് തികച്ചും സമ്മര്‍ദ്ദമില്ലാതെ ഒരു ദിവസം ചെലവിടാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുക.സംഗീതം ,നല്ല സുഗന്ധം അവ നിങ്ങളുടെ പ്രസവ മുറിയിലും കൊണ്ടുവരുക.നിങ്ങള്‍ റിലാക്സ് ആയിരിക്കുമ്ബോള്‍ പ്രസവവും എളുപ്പത്തിലാകും.നിങ്ങള്‍ ജനാലയിലൂടെ സൂര്യപ്രകാശം അകത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവോ?അതോ പ്രസവ മുറി അടഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നുവോ?
നിങ്ങള്‍ പ്രസവത്തിനായി ഏത് അന്തരീക്ഷമാണ് ആഗ്രഹിക്കുന്നത് എന്നത് നിങ്ങളുടെ പങ്കാളിയെ അറിയിക്കുക.പ്രസവസമയത്തു നീങ്ങളുടെ മനസികസ്ഥിതി മാറുമായിരിക്കാം.എന്നാലും കുറച്ചെങ്കിലും കംഫര്‍ട്ട് നിങ്ങള്‍ക്ക് പ്രസവമുറിയില്‍ ലഭിക്കും
ടെലിമെട്രി മോണിറ്ററിങ് യൂണിറ്റിനായി അഭ്യര്‍ത്ഥിക്കുക
നിങ്ങളുടെ ഗര്‍ഭസ്ഥശിശു ഇലക്ട്രോണിക് മോണിറ്ററിങ്ങിന് വിധേയനാകേണ്ടതുണ്ട്.കാരണം [പല ദിശയില്‍ ചലിക്കുമ്ബോള് അത് പ്രസവത്തെ ബാധിക്കും.ടെലിമെട്രി മോണിറ്ററിങ് യൂണിറ്റ് വഴി നേഴ്സിന് കുഞ്ഞിന്റെ ഹൃദയമിടിപ്പും ചലനവുമെല്ലാം അറിയാനാകും .നിങ്ങള്‍ കിടക്കയില്‍ ആണെങ്കിലും ഇത് വഴി കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കും
വെള്ളത്തില്‍ കിടക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും
പല പ്രസവമുറികളിലും ഷവര്‍,ബാത്ത് ടബ്ബ് ,ചില മുറികളില്‍ വലിയ ജെകുസീ ടബ്ബ് എന്നിവ പ്രസവത്തിനായി ഉണ്ടാകും.നിങ്ങള്‍ക്ക് വെള്ളത്തിലെ പ്രസവം താല്പര്യമെങ്കില് ഡോക്ടറുടെ സമ്മതം ഉണ്ടെങ്കില്‍ ഹൈഡ്രോതെറാപ്പി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ ആശുപത്രിയില്‍ ടബ്ബ് മാത്രമേ ഉള്ളൂ എങ്കില്‍ നേരത്തെ അത് ബുക്ക് ചെയ്യുക.
ലേബര്‍ ബാഗ് പാക് ചെയ്യാന്‍ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക
നിങ്ങളെയും കുഞ്ഞിനേയും പങ്കാളിയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ വസ്ത്രങ്ങള്‍ പല ലെയറായി അടുക്കുന്നതുള്പ്പെടെ പലതും ചെയ്യാന്‍ പങ്കാളിയെക്കൂടി ഉള്‍പ്പെടുത്തുക.നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുന്നു എയര്‍ കണ്ടീഷണര്‍ ആവശ്യമാണ് എങ്കില്‍ തണുത്ത കാലാവസ്ഥയുടെ മധ്യത്തിലും നിങ്ങള്‍ക്കായി നീളന്‍ പാന്‍സും സ്വെറ്റര്‍ ഷര്‍ട്ടും അദ്ദേഹം കരുതും.നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുമ്ബോള്‍ ഷോര്‍ട്ട് വസ്ത്രങ്ങളും കരുത്തും.
ഭക്ഷണം കഴിക്കാനും കുടിക്കാനും എന്തെങ്കിലും കരുതാന്‍ മറക്കണ്ട.കഫ്റ്റീരിയ 24 മണിക്കൂറും ഉണ്ടെങ്കിലും നിങ്ങളുടെ പങ്കാളിയും പ്രസവരക്ഷ ചെയ്യന്ന വ്യക്തിയും നിങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കുള്ള ഭക്ഷണം കരുതുന്നതാണ് നല്ലത് .പോഷകമുള്ളതും ജലാംശമുള്ളതുമായ ഭക്ഷണം പങ്കാളിയുടെ പ്രസവം എളുപ്പത്തിലാക്കും.
ഐസ് ചിപ്പുകള്‍ സൂക്ഷിക്കുക
സുഖകരമായ പ്രസവത്തിന് ഐസ് വളരെ സഹായിക്കും.നിങ്ങള്‍ പ്രസവത്തിന്റെ ചൂടില്‍ ആയിരിക്കുമ്ബോള്‍ പങ്കാളിയോട് ഒരു വലിയ കപ്പ് വെള്ളത്തില്‍ ഐസ് നിറച്ചു അതില്‍ ഒന്നോ രണ്ടോ തുണികള്‍ മുക്കി നിങ്ങളുടെ നെറ്റിയിലും,നെഞ്ചിലും,കഴുത്തിലും വച്ചാല്‍ നിങ്ങള്‍ക്ക് നല്ല തണുപ്പ് ലഭിക്കും.തുണിയുടെ തണുപ്പ് മാറുമ്ബോള്‍ വീണ്ടും ചെയ്യുക.
പ്രസവത്തിന്റെ രണ്ടാം ഘട്ടത്തില്‍ നിങ്ങള്‍ പുഷ് ചെയ്യുന്ന അവസരത്തില്‍ തണുത്ത തുണി വളരെ സഹായകമാകും.
മൃദുവായ സംഗീതം കേള്‍ക്കുക
പ്രസവത്തെ സഹായിക്കുന്ന മറ്റൊരു ഘടകം സംഗീതമാണ്.പല പ്രസവ മുറികളിലും ഡി വി ഡി പ്ലെയറോട് കൂടിയ ടെലിവിഷന്‍ ഉണ്ടാകും.സി ഡി ഉപയോഗിച്ചോ എം പി 3 യിലോ പാട്ട് കേള്‍ക്കാവുന്നതാണ്.
കടപ്പാട്:boldsky