Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഗര്‍ഭകാലത്ത് ഉച്ചത്തിലുള്ള ശബ്ദംകേട്ടാല്‍..
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗര്‍ഭകാലത്ത് ഉച്ചത്തിലുള്ള ശബ്ദംകേട്ടാല്‍..

അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു ഘടകമാണ്.

അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു ഘടകമാണ്. കുഞ്ഞിന്റെ നല്ല ആരോഗ്യത്തിനു അമ്മ നല്ല ഭക്ഷണം കഴിച്ചേ തീരൂ. അതുപോലെ തന്നെയാണ് അമ്മയുടെ ചുറ്റുപാടുള്ള മറ്റു ഘടകങ്ങള്‍. സംഗീതം അതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
ഗര്‍ഭസ്ഥശിശുവിനു അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമ്മ വായിച്ചു കൊടുക്കുന്ന കഥകള്‍ കുഞ്ഞ് ശ്രദ്ധിച്ചു കേള്‍ക്കും. ശാന്തവും സുഖകരവുമായ സംഗീതവും കുഞ്ഞ് ആസ്വദിച്ചു കേള്‍ക്കുകയും അത് ഗര്‍ഭസ്ഥശിശുവിനു വളരെ നല്ല ഒരു മാനസികാവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യുമെന്നു പലപ്പോഴായി തെളിയിക്കപ്പെട്ട വസ്തുതകളാണ്. ശാന്തവും സുഖകരവുമായ സംഗീതം കുഞ്ഞിനു ഗുണകരമാകുന്നത് പോലെ കനത്ത ശബ്ദങ്ങള്‍ കുഞ്ഞിനെ ഭയപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്നതും കടുത്തതുമായ ശബ്ദം ഗര്‍ഭസ്ഥശിശുവിനു തീരെ നല്ലതല്ല. ഈ ലേഖനത്തില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ ഗര്‍ഭസ്ഥശിശുവിനു ചെയ്യുന്ന ദോഷങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. അവ എന്തെല്ലാമെന്നു നോക്കാം.
ഗര്‍ഭകാലത്ത് ഉച്ചത്തിലുള്ള ശബ്ദം

കേള്‍വിയെ ബാധിച്ചേക്കാം

ഉയര്‍ന്നതും കനത്തതുമായ ശബ്ദം കുഞ്ഞിന്റെ കേള്‍വിയെ ബാധിച്ചേക്കാം. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനു 85 ഡെസിബലിനു മീതെയുള്ള ശബ്ദം ഹാനികരമാണ്. ഒരു മനുഷ്യനു 140 ഡെസിബലിനു മീതെയുള്ള ശബ്ദം കേള്‍ക്കാന്‍ കഴിയുമെങ്കിലും അത് ചെവിയെ എന്നേക്കുമായി കേടുവരുത്തും. ഗര്‍ഭസ്ഥശിശുവിനു ഇരുപതാമത്തെ ആഴ്ചയില്‍ തന്നെ ചെവിയുടെ ബാഹ്യഭാഗവും, നടുക്കുള്ള ഭാഗവും ഉള്‍ഭാഗവും പൂര്‍ണ്ണ വളര്‍ച്ചയെത്തും. ഇരുപത്തിനാലാമത്തെ ആഴ്ച മുതല്‍ അമ്മ കേള്‍ക്കുന്നത് മുഴുവന്‍ കുഞ്ഞിനു കേള്‍ക്കാന്‍ സാധിക്കും.
അമ്മയുടെ ശരീരത്തില്‍ കൂടിയാണ് ശബ്ദം ഗര്‍ഭപാത്രത്തിലേക്ക് സ‍ഞ്ചരിക്കുന്നത്. ഈ ശബ്ദം അമ്മയുടെ ശരീരത്തില്‍ ഒരു വ്യതിയാനമുണ്ടാക്കുന്നു. അങ്ങനെ അത് ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുന്നു. അതുകൊണ്ട് ഗര്‍ഭിണികളായ സ്ത്രീകള്‍ ഉയര്‍ന്ന കനത്ത ശബ്ദങ്ങള്‍ ഒഴിവാക്കണം. അത് കുഞ്ഞിനെ പ്രതികൂലമായി ബാധിച്ചേക്കാം. കുഞ്ഞിനു കേള്‍വി ശക്തി നഷ്ടപ്പെടാനും ഇടയാകും. ഉയര്‍ന്ന ശബ്ദത്തിലുള്ള കച്ചേരികള്‍, കനത്ത യന്ത്രോപകരണങ്ങള്‍ ഉള്ള ഫാക്ടറികള്‍ കൂടാതെ വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ നിന്നും കനത്ത ശബ്ദം ഉണ്ടാകും. ഗര്‍ഭിണിയായ ഒരു സ്ത്രീ കുഞ്ഞിന്റെ സുരക്ഷക്ക് ഇതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

കുഞ്ഞിനെ ഞെട്ടിക്കും

അപ്രതീക്ഷിതമായ ഉയര്‍ന്നതും കനത്തതുമായ ശബ്ദം കുഞ്ഞിനെ ഞെട്ടിക്കും. എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. സ്ഥിരമായി സൈറണ്‍ കേള്‍ക്കുന്നിടത്ത് താമസിക്കുന്നവര്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ഈ പ്രതികരണം അറിയാന്‍ കഴിയും. ഉയര്‍ന്ന ശബ്ദം കേട്ടയുടന്‍ കുഞ്ഞ് വല്ലാതെ ചലിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ക്ക് ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

ഗര്‍ഭസ്ഥശിശുവിനു സമ്മര്‍ദ്ദം ഉണ്ടാക്കാനിടയുണ്ട്

സ്ഥിരമായി ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിനു സമ്മര്‍ദ്ദം ഉണ്ടാക്കാനിടയുണ്ട്. റീസസ് കുരങ്ങന്‍മാരില്‍ നടന്ന ഒരു പഠനത്തില്‍ സ്ഥിരമായി ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്ന ഗര്‍ഭസ്ഥശിശുക്കളില്‍ കോര്‍ട്ടിക്കോട്രോപ്പിന്‍ കൂടാതെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണുകളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി കാണാന്‍ കഴിഞ്ഞു. ഈ ശിശുക്കള്‍ പിന്നീടുള്ള സാമൂഹിക ജീവിതത്തില്‍ വ്യക്തമായ ഒരു വ്യതിയാനം പ്രകടിപ്പിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. ഉയര്‍ന്ന ശബ്ദം കേള്‍ക്കാത്ത കുരങ്ങന്‍മാരില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ഒരു വ്യത്യാസവും ഉണ്ടായില്ല. ഇതേ പഠനം മനുഷ്യന്‍മാരില്‍ നടത്തിയപ്പോള്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അമ്മമാരില്‍ മുലപ്പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
ഉയര്‍ന്ന ശബ്ദം ഗര്‍ഭകാലത്തെ ബാധിക്കുന്നുണ്ടോ എന്നറിയാന്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചില പഠനങ്ങളില്‍ ഗര്‍ഭകാലം നാല്‍പ്പത് ആഴ്ചകള്‍ക്ക് പകരം മുപ്പത്തിയേഴ് ആഴ്ചകളായി കുറഞ്ഞതായി കാണാന്‍ കഴിഞ്ഞുവെങ്കിലും ഇത് പൂര്‍ണ്ണമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയല്ല. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

അമ്മക്ക് രക്തസമ്മര്‍ദ്ദം

സ്ഥിരമായി ഉയര്‍ന്നതും കനത്തതുമായ ശബ്ദം കേള്‍ക്കുന്നത് ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അമ്മക്ക് രക്തസമ്മര്‍ദ്ദം കൂടുന്നത് ഗര്‍ഭസ്ഥശിശുവിനു ദോഷകരമാണ്. കുഞ്ഞിന്റെ ശരീരഭാരം കുറയുക എന്നത് ഉയര്‍ന്നതും കനത്തതുമായ ശബ്ദം സ്ഥിരം കേള്‍ക്കുന്നത് കൊണ്ട് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തമാണ്.
സ്ഥിരമായി ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കും എന്നത് സംശയലേശമെന്യെ തെളിയിക്കാന്‍ ഇനിയും ധാരാളം പഠനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ പരിഭ്രാന്തരാകേണ്ട കാര്യം ഇല്ല. ഒരു സാധാരണ മനുഷ്യനു താങ്ങാന്‍ കഴിയാത്ത ശബ്ദങ്ങളില്‍ നിന്നും ഒഴിഞ്ഞു കഴിയുക. കുഞ്ഞിനെ ശാന്തവും താഴ്ന്ന സ്ഥായിലുള്ളതുമായ പാട്ടുകള്‍ ധാരാളം കേള്‍പ്പിക്കുക. അത് കുഞ്ഞിന് സമാധാനവും ആനന്ദവും പ്രദാനം ചെയ്യും.
കടപ്പാട്:boldsky
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top