Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കൗമാരത്തിലെ വില്ലനായി അണ്ഡാശയമുഴ.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൗമാരത്തിലെ വില്ലനായി അണ്ഡാശയമുഴ.

കൗമാരത്തിലെ വില്ലനായി അണ്ഡാശയമുഴ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ആരോഗ്യമേഖല ശ്രദ്ധിച്ചാല്‍ 15-25 വയസ്സുവരെയുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായ അസുഖമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.) അഥവാ അണ്ഡാശയമുഴ. നേരത്തേ കണ്ടുപിടിക്കാന്‍ പറ്റിയാല്‍ ഇതു പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്നതാണ്. പാരമ്പര്യമായി ഗര്‍ഭാശയരോഗങ്ങള്‍ ഉണ്ടെങ്കില്‍ അണ്ഡാശയമുഴയ്ക്ക് സാധ്യതയുണ്ട്. ആഹാരശൈലി, മാനസികസമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയാണ് മറ്റു കാരണങ്ങള്‍.

ശരീരഭാരം പെട്ടെന്ന് കൂടുക, മാസമുറ വൈകുക, അല്ലെങ്കില്‍ വരാതിരിക്കുക, മുഖക്കുരു, മുഖത്തെയും കൈകാലുകളിലെയും അമിതരോമവളര്‍ച്ച, കഴുത്തിനുപുറകില്‍ നിറവ്യത്യാസം (കറുപ്പ്), തുടകളിലും കക്ഷത്തിലും കട്ടികൂടിയ ചര്‍മ്മം, ഒപ്പം നിറവ്യത്യാസം (കറുപ്പ്) എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. മാസമുറ വന്നശേഷം 14-ാം ദിവസം സ്‌കാന്‍ ചെയ്ത് പി.സി.ഒ.ഡി. ഉറപ്പുവരുത്താവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. ശരീരഭാരം കൂടാതെ നോക്കണം.

2. മാസമുറ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. വ്യതിയാനം വന്നാല്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.

3. പാലും പാലുത്പന്നങ്ങളും മാത്രം മതി.

4. ബീഫ്, പോര്‍ക്ക്, കോഴി എന്നിവ കഴിവതും ഒഴിവാക്കുക. പകരം ചെറിയ മീന്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

5. ദിവസവും കുറഞ്ഞത് മൂന്നുലിറ്റര്‍ വെള്ളം കുടിക്കുക, കരിക്ക്, മോര്, സൂപ്പ് എന്നിവ കഴിക്കാം. ബോട്ടില്‍ഡ് ജ്യൂസ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

6. മൈദ, സൂചിഗോതമ്പ് എന്നിവയുടെ അളവുകുറച്ച് റാഗി, ഗോതമ്പ്, ഓട്ട്സ് എന്നിവ ശീലമാക്കണം. പുഴുക്കലരിക്കുപകരം കുത്തരി ഉപയോഗിക്കാം.

7. കശുവണ്ടിക്കുപകരം കപ്പലണ്ടിയോ ആല്‍മന്‍ഡോ കഴിക്കുന്നതും ഗുണംചെയ്യും.  പയറുവര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും പ്രയോജനപ്രദമാണ്.

ആര്യ ഉണ്ണി

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഗ്രീഷ്മ വിക്രമന്‍,  ബി.എച്ച്.എം.എസ്.,  ഫാദര്‍ മുള്ളൂര്‍ ഹോമിയോപ്പതിക്,  മെഡിക്കല്‍ കോളേജ്,  മംഗലാപുരം.

4.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top