Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ക്യാൻസറിനെ പറ്റിയുള്ള ഈ 4 തെറ്റിദ്ധാരണകൾ അകറ്റുക.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ക്യാൻസറിനെ പറ്റിയുള്ള ഈ 4 തെറ്റിദ്ധാരണകൾ അകറ്റുക.

ക്യാൻസർ എന്നാൽ എന്ത്‌?
മനുഷ്യ ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന്‌ വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങൾ ഒന്നുചേർന്ന്‌ മുഴകൾ രൂപം കൊള്ളുന്നു. ഇതിൽ അപായകരമായ മുഴകൾ ക്യാൻസർ ആയി പ്രത്യക്ഷപ്പെടുകയും ജീവന്‌ ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഈ മുഴകളിലെകോശങ്ങൾ മറ്റു ശരീരഭാഗങ്ങളിലേക്ക്‌ പടർന്നുപിടിക്കുന്നു.
ക്യാൻസറിന്റെ സൂചനകൾ:
1. ഉണങ്ങാത്ത വൃണങ്ങൾ
2. വായിൽ രൂപപ്പെടുന്ന വെളുത്തപാട
3. ശരീരത്തിൽ കാണപ്പെടുന്ന മുഴകളും തടിപ്പുകളും
4. അസാധാരണവും ആവർത്തിച്ചുള്ളതുമായ രക്തസ്രവം
5. തുടരെത്തുടരെയുള്ള ദഹനക്കേട്‌, വയറിനടിഭാഗത്തുള്ള വേദന, ആഹാരം ഇറക്കുവാനുള്ള പ്രയാസം
6. തുടർച്ചയായുള്ള ശബ്ദമടപ്പും ചുമയും
7. മലമൂത്രവിസർജ്ജനത്തിനുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ
8. മറുക്‌, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം
ക്യാൻസർ ഉണ്ടാകുവാനുള്ള പ്രധാനകാരണങ്ങൾ:
1. പുകയിലയുടെ ഉപയോഗം
2. അമിതമായ ശരീരഭാരം
3. ഭക്ഷണത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്‌
4. മദ്യപാനം
5. വ്യവസായവൽക്കരണത്തിന്റെ ഭാഗമായുള്ള വായൂ മലിനീകരണം
6. വീട്ടാവശ്യങ്ങൾക്കുപയോഗിക്കുന്ന വാതകങ്ങളിൽ നിന്നുള്ള പുക
പ്രധാനപ്പെട്ട ക്യാൻസർ രോഗങ്ങൾ:
1. രക്തത്തിലെ ക്യാൻസർ
2. സ്‌തനാർബ്ബുദം
3. ശ്വാസകോശാർബ്ബുദം
4. തൈറോയ്‌ഡ്‌ ക്യാൻസർ
5. ലിവർ ക്യാൻസർ
6. പ്രോസ്റ്റേറ്റ്‌ ക്യാൻസർ
7. ഗർഭാശയ ക്യാൻസർ
ക്യാൻസർ തടയുവാനുള്ള പ്രധാനമാർഗ്ഗങ്ങൾ:
1. ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക്‌ പ്രാധാന്യം നൽകുക.
2. കരിഞ്ഞ ഭക്ഷണം പാടെ ഒഴിവാക്കുക.
3. കൊഴുപ്പ്‌ കൂടിയ ഭക്ഷണവും മധുരവും വർജ്ജിക്കുക.
4. അമിത ഉപ്പ്‌ കലർന്ന ഭക്ഷണം ഒഴിവാക്കുക.
5. പതിവായി സ്വയം സ്‌തനപരിശോധന നടത്തുക.
6. 35 വയസ്സുകഴിഞ്ഞ സ്‌ത്രീകൾ പാപ്പ്‌സ്‌മിയർ ടെസ്റ്റിനു വിധേയരാകണം.
7. പുകവലി, മദ്യപാനം ഇവ പൂർണ്ണമായി ഒഴിവാക്കുക.
8. ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്‌.
9. പതിവായി വ്യായാമം ചെയ്യുക.
അകറ്റുക അർബ്ബുദത്തെപ്പറ്റിയുള്ള തെറ്റിധാരണകൾ:
തെറ്റിദ്ധാരണ 1: അർബ്ബുദത്തെപ്പറ്റി തുറന്ന്‌ സംസാരിക്കേണ്ട ആവശ്യകത ഇല്ല.
സത്യം: അർബ്ബുദമെന്ന രോഗത്തെപ്പറ്റി സംസാരിക്കുവാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പലർക്കും ഭയമാണ്‌. നമ്മുടെ ഇടയിൽ നിലനിൽക്കുന്ന സാമൂഹിക പശ്ചാത്തലമാണിതിന്‌ പ്രധാനകാരണം. എന്നാൽ യഥാർത്ഥത്തിൽ അർബ്ബുദത്തെ മറച്ചു വയ്ക്കാതെ മറ്റുള്ളവരുമായി പങ്കുവെച്ച്‌ നല്ല നിർദ്ദേശങ്ങളെ സ്വീകരിക്കുവാൻ തയ്യാറായാൽ അത്‌ കൂടുതൽ നല്ല ചികിത്സാവശങ്ങൾ നേടിയെടുക്കുവാൻ സഹായകമാകും.
തെറ്റിദ്ധാരണ 2 : അർബ്ബുദരോഗത്തിന്‌ മുന്നോടിയായി പ്രത്യേക രോഗലക്ഷണങ്ങൾ മുൻകൂട്ടി കാണപ്പെടാറില്ല.
സത്യം: ഭൂരിഭാഗം അർബ്ബുദങ്ങൾക്കും മുന്നോടിയായി വളരെ നേരത്തേ തന്നെ രോഗലക്ഷണങ്ങളും കാണപ്പെടാറുണ്ട്‌. രോഗത്തിന്റെ ആരംഭാവസ്ഥയിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ മികച്ച ചികിത്സാഫലം രോഗിക്ക്‌ ലഭിക്കും എന്നത്‌ തർക്കമില്ലാത്ത വസ്‌തുതയാണ്‌.
തെറ്റിദ്ധാരണ 3 : അർബ്ബുദത്തിനെതിരെ ഞാൻ എന്ന വ്യക്തിക്ക്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യുവാനില്ല.
സത്യം: സാധാരണയായി കണ്ടെത്തുന്ന മൂന്നിൽ ഒന്ന്‌ ക്യാൻസറുകളെയും നമുക്ക്‌ പ്രതിരോധിക്കാവുന്നതാണ്‌. സമൂഹത്തിലെ ഓരോ വ്യക്തിക്കും തങ്ങളുടേതായ രീതിയിലുള്ള ക്യാൻസർ ബോധവത്‌കരണത്തിനും പ്രതിരോധത്തിനുമായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യുവാനുണ്ട്‌. അർബ്ബുദ പ്രതിരോധനത്തിന്‌ മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നാം ഓരോരുത്തർക്കും പ്രത്യേക പങ്കുണ്ട്‌.
ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്‌: രാത്രി കിടക്കും മുൻപ്‌ ഭാര്യയെക്കൊണ്ട്‌ ഒരു ഏത്തപ്പഴം കഴിപ്പിക്കാമോ? ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാം
തെറ്റിദ്ധാരണ 4 : മികച്ച അർബ്ബുദ ചികിത്സ ലഭിക്കുവാൻ എനിക്കവകാശമില്ല.
സത്യം: സമൂഹത്തിലെ ഏതൊരു വ്യക്തിക്കും യാതൊരു വിധത്തിലുള്ള പക്ഷഭേദങ്ങളുമില്ലാതെ മികച്ച അർബ്ബുദ ചികിത്സ ലഭിക്കുന്നതിനുള്ള അവകാശമുണ്ട്‌.
രക്തത്തിലെ ക്യാൻസർ രോഗലക്ഷണങ്ങൾ:
1. പനിയും രാത്രിയിൽ ശരീരം വിയർക്കലും
2. കൂടെക്കൂടെയുള്ള അണുബാധ
3. തലവേദനയും വിളർച്ചയും
4. രക്തപ്രവാഹവും മുറിവുണ്ടാകുവാനുള്ള പ്രവണതയും
5. അസ്ഥികളിലോ സന്ധികളിലോ വേദന
6. നീരുവന്ന ലസികാ ഗ്രന്ഥികൾ
7. അടിവയറ്റിൽ നീരോ അസ്വസ്ഥതയോ കാണുക
8. ഭാരക്കുറവ്‌
തൈറോയ്‌ഡ്‌ ക്യാൻസർ രോഗലക്ഷണങ്ങൾ:
1. കഴുത്തിന്റെ മുൻഭാഗത്ത്‌ ആദംസ്‌ ആപ്പിളിന്‌ സമീപം ഉണ്ടാകുന്ന മുഴ അല്ലെങ്കിൽ വീക്കം
2. തൊണ്ടയടപ്പ്‌ അഥവാ ശബ്ദം പുറത്തുവരാത്ത അവസ്ഥ
3. കഴുത്തിലെ ലസിക ഗ്രന്ഥിയിൽ വീക്കം
4. വിഴുങ്ങുന്നതിനോ ശ്വസിക്കുന്നതിനോ ബുദ്ധിമുട്ട്‌
5. തൊണ്ടയിലോ കഴുത്തിലോ വേദന
സ്‌തനാർബ്ബുദ രോഗലക്ഷണങ്ങൾ:
1. സ്‌തനത്തിലോ പരിസരത്തോ കക്ഷത്തിലോ ഒരു കട്ടി തോന്നുകയോ കനം കൂടിയതുപോലെ തോന്നിക്കുകയോ ചെയ്യാം.
2. സ്‌തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ മാറ്റം
3. മുലക്കണ്ണിൽ നിന്നും സ്രവം പുറത്തുവരികയോ മുലക്കണ്ണിനു മൃദുത്വം തോന്നുകയോ മുലക്കണ്ണ്‌ ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുകയോ ആകാം
4. സ്‌തനങ്ങളിൽ ഓറഞ്ച്‌ നിറത്തിലുള്ള തടിപ്പ്‌ കാണുക
5. സ്‌തനമോ മുലക്കണ്ണോ ചേർന്ന ഭാഗങ്ങളിലോ നീര്‌, ചുമപ്പ്‌, ചൂട്‌ പൊറ്റപോലെ കാണുക
ആര്യ ഉണ്ണി
കടപ്പാട്
3.22222222222
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top