Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / സൗന്ദര്യസംരക്ഷണവും നാരങ്ങയും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സൗന്ദര്യസംരക്ഷണവും നാരങ്ങയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കാറുണ്ട്.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കാറുണ്ട്. ഇത് പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. കൈമുട്ടിലെ കറുപ്പാണ് പലരേയും അസ്വസ്ഥമാക്കുന്ന ഒന്ന്. കൈമുട്ടിലേയും കഴുത്തിലേയും എല്ലാം കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. വീട്ടില്‍ തന്നെ ഇരുവന്ന് കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാവുന്നതാണ്.
വെറും നാരങ്ങ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത്തരത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെയല്ലാം പരിഹരിക്കാന്‍ നാരങ്ങ തന്നെയാണ് ഉത്തമം. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധഇകളേയും ഫലപ്രദമായി ഇല്ലാതാക്കുന്നതിന് നാരങ്ങയും നാരങ്ങത്തോലും മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കൈമുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നാരങ്ങ കൂടാതെ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തിരയുമ്ബോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം എന്തും അമിതമായി ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ മാത്രമല്ല ചില കുഞ്ഞു കുഞ്ഞു ദോഷങ്ങളും അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് നാരങ്ങ ഉപയോഗിച്ച്‌ ചെയ്യാവുന്ന സൗന്ദര്യ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം എന്ന് നോക്കാം.
കൈമുട്ടിലെയും കഴുത്തിലേയും കറുപ്പിന് നാരങ്ങവഴികള്‍

നാരങ്ങ ബേക്കിംഗ് സോഡ മിക്‌സ്

സൗന്ദര്യസംരക്ഷണത്തിന് നാരങ്ങയും ബേക്കിംഗ് സോഡയും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും സൗന്ദര്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കഴുത്തിലേയും കൈമുട്ടിലേയും കറുപ്പകറ്റി ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു നാരങ്ങ ബേക്കിംഗ് സോഡ മിക്‌സ്. അതിനായി എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. നാരങ്ങ രണ്ട് കഷ്ണമായി മുറിച്ച്‌ അല്‍പം ബേക്കിംഗ് സോഡ ഇതിനു മുകളിലായി വിതറി ഇത് കൈമുട്ടിനു മുകളിലായി വെയ്ക്കുക. 15 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം ഒലീവ് ഓയില്‍ പുരട്ടാവുന്നതാണ്. ഇത് കറുപ്പകറ്റി നല്ല നിറവും ഫ്രഷ്‌നസും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

നാരങ്ങയുടെ തോല്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ നീര് മാത്രമല്ല നാരങ്ങയുടെ തോലും ഉപയോഗപ്രദമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് നാരങ്ങ തോല്‍. നാരങ്ങ മാത്രമല്ല തോലും സൗന്ദര്യകാര്യത്തില്‍ മോശമല്ല. നാരങ്ങ തോല്‍ നല്ലതു പോലെ ഉണക്കിപ്പൊടിച്ച്‌ അല്‍പം മുള്‍ട്ടാണി മിട്ടിയുമായി മിക്സ് ചെയ്ത് തേനില്‍ ചാലിച്ച്‌ കൈയ്യിലും കഴുത്തിലും പുരട്ടാം. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കി ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ഇത് ഏത് വിധത്തിലും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിച്ച്‌ ഉപയോഗിക്കണം. അധികമായാല്‍ അത് പല വിധത്തില്‍ തന്നെ ചര്‍മ്മത്തിനെ പൊള്ളലിന് കാരണമാകുന്നു.
കൈമുട്ടിലെയും കഴുത്തിലേയും കറുപ്പിന് നാരങ്ങവഴികള്‍

ഗ്ലിസറിനും നാരങ്ങ നീരും

സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിനും നാരങ്ങ നീരും. ഇത് രണ്ടും സൗന്ദര്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇത് രണ്ടും സൗന്ദര്യത്തിന് സഹായിക്കുന്നു. ഏകൈമുട്ടിലെ കറുപ്പിനും കഴുത്തിലെ കറുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഗ്ലിസറിനും നാരങ്ങ നീരും. നാരങ്ങ നീരില്‍ ഗ്ലിസറിന്‍ മിക്സ് ചെയ്ത് നല്ലതുപോലെ പുരട്ടുക. കിടക്കാന്‍ പോകുന്നതിനു മുന്‍പാണ് ചെയ്യേണ്ടത്. രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ നാല് ദിവസം ഇത്തരത്തില്‍ ചെയ്യാം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ഇത് പരിഹാരം കാണുന്നു.

പഞ്ചസാരയും നാരങ്ങ നീരും

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും പഞ്ചസാരയും. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. നല്ലൊരു സ്‌ക്രബ്ബര്‍ ആണ് പഞ്ചസാര എന്ന കാര്യത്തില്‍ സംശയമില്ല. നാരങ്ങ നീരില്‍ പഞ്ചസാര മിക്സ് ചെയ്ത് കൈമുട്ടിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. കഴുത്തിലും തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഇത് മികച്ചതാണ്. അതുകൊണ്ട് തന്നെ ഈ മിശ്രിതത്തില്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടതില്ല.

ഉപയോഗിക്കേണ്ട വിധം

മുകളില്‍ പറഞ്ഞ രീതികള്‍ എല്ലാം തന്നെ നല്ലതു പോലെ ഫലം നല്‍കുന്നതാണ്. എന്നാല്‍ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പല വിധത്തില്‍ ചര്‍മ്മത്തില്‍ പൊള്ളലുണ്ടാക്കുന്നതിന് ചിലപ്പോള്‍ കാരണമാകുന്നു. അതുകൊണ്ട് സെന്‍സിറ്റീവ് ചര്‍മം ആണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ നാല് മിശ്രിതങ്ങളും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ചു പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യുക 5 മിനിട്ടോളം. അതിനു ശേഷം കഴുകിക്കളയാം. ഇത് ഏത് വിധത്തിലും ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്

വെള്ളരിക്കയും നാരങ്ങ നീരും

വെള്ളരിക്കയും നാരങ്ങ നീരും ഉപയോഗിച്ച്‌ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ കറുപ്പ് നിറത്തിന് പരിഹാരം കാണുന്നതിനും പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൊണ്ട് സമ്ബുഷ്ടമാണ് വെള്ളരിക്ക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. നാരങ്ങ നീരിനോടൊപ്പം വെള്ളരിക്ക നീരു കൂടി ചേരുമ്ബോള്‍ ഫലം ഇരട്ടിയാവുന്നു. അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ ആരോഗ്യം നല്‍കുന്നതിനും ഫലം നല്‍കുന്നതിനും സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

കറ്റാര്‍വാഴയും നാരങ്ങ നീരും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ മിശ്രിതത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കാനാവും. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. കറ്റാര്‍വാഴയില്‍ രണ്ട് തുള്ളി റോസ് വാട്ടര്‍ അല്‍പം നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് ഫ്രീസറില്‍ വെച്ച്‌ നല്ലതുപോലെ തണുപ്പിക്കുക. ഇത് കൈമുട്ടിലും കാല്‍ മുട്ടിലും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഇതി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ്. അത് ഏത് വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിനും വളരെയധികം സഹായിക്കുന്നു.
കടപ്പാട്:boldsky
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top