অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊളസ്ട്രോളിനെ അടുത്തറിയാം; നിയന്ത്രിക്കാം

രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്ട്രോൾ‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജൻ‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദത്തിനും എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാനും സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്ട്രോള്‍ സഹായകമാണ്. അതോടൊപ്പം വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉൽപാദത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

എൽഡിഎൽ
ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്ന അപരാമത്തിൽ അറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തിൽ കൂടിയാൽ ഇത് രക്ത ധമികള്‍ക്കുള്ളിൽ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

എച്ച്ഡിഎൽ
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു.

വിഎൽഡിഎൽ
വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതൽ ട്രൈ ഗ്ളിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു.

റ്റിജി
റ്റിജി അഥവാ ട്രൈ ഗ്ളിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നൽകുന്നു. എൽഡിഎൽ രക്തധമനികളിൽ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു.

കൊളസ്ട്രോളിന്റെ അളവ്
എൽഡിഎൽ, എച്ച്ഡിഎൽ, വിഎൽഡിഎൽ, എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടൽ കൊളസ്ട്രോൾ‍. ഇത് രക്ത പരിശോധയിൽ 200 mg/dL താഴെയായിരിക്കുന്നതാണ് ഉത്തമം.

എൽഡിഎൽ
ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരായ എൽ.ഡി.എൽ ന്റെ അളവ് 100mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം.

എച്ച്ഡിഎൽ
എച്ച്ഡിഎൽ കൂടുന്നതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എൽഡിഎൽ കൂടുതൽ അടിയാന്‍ കാരണമാകും.

വിഎൽഡിഎൽ
വി.എൽ.ഡി.എൽ അളവ് കൂടുന്നതും കൊളസ്ട്രോള്‍ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുന്നതാണ് സുരക്ഷിതം.

റ്റിജിഅഥവാ ട്രൈ ഗ്ളിസറൈഡുകള്‍
രക്തധമനികളിൽ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാൽ അതിന്റെ അളവ് 150 mg/dL താഴ്ന്നു നിൽക്കുന്നതാണ് നല്ലത്.


പ്രധാന പരിശോധനകള്‍


രണ്ടു വിധത്തിലുള്ള പരിശോധകളാണ് പൊതുവേ കൊളസ്ട്രോള്‍ നിര്‍ണ്ണയത്തിനുള്ളത്.
∙ രക്തത്തിലെ ടോട്ടൽ കൊളസ്ട്രോള്‍ അളവ് നിര്‍ണ്ണയം
∙ ലിപിഡ് പ്രൊഫൈൽ പരിശോധന

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ന്റെ അളവ് വളരെ കുറഞ്ഞും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടൽ കൊളസ്ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നു കൃത്യമായി അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം.

കൊളസ്ട്രോള്‍

നിയന്ത്രണ വിധേയമാക്കുക

 

നിത്യജീവിതത്തില്‍ ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട്കേള്‍ക്കാറുള്ള ഒരു വാക്കാണ്‌ കൊളസ്ട്രോള്‍ അഥവാ കൊഴുപ്പ്. പ്രത്യേകിച്ച് ആധുനിക കാലത്ത്കായികമായ ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിച്ചു കൊടുത്തു അലക്ഷ്യമായി തിന്നും കുടിച്ചും ജീവിക്കുന്ന വലിയൊരു ജനവിഭാഗം രൂപപ്പെട്ടുവന്നിട്ടുണ്ട്. സ്വാഭാവികമായും ശരീരം കായികമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കഴിക്കുന്ന കലോറി കൂടിയ ഭക്ഷണസാധനങ്ങളിലെ കൊഴുപ്പുകള്‍ ശരീരത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുകയും ക്രമേണ അത് അളവിലധികം വര്‍ധിച്ചു രോഗാതുരമാവുന്ന സാഹചര്യത്തിലെക്കെത്തുകയും ചെയ്യുന്നു.

എന്താണ് കൊഴുപ്പ് ?

ശരീരത്തിനാവശ്യമായ മെഴുകുപോലെയുള്ള ഒരു വസ്തുവാണ് കൊഴുപ്പ്. ഇത് അളവില്‍ കൂടിക്കഴിഞ്ഞാല്‍ ഇത് അപകടകാരിയാവുന്നു.


നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ അതിലടങ്ങിയ കൊഴുപ്പ് ആമാശയം വലിച്ചെടുത്ത് കരളിലെത്തിക്കുന്നു. അവിടെ നിന്ന് ശരീരത്തിനാവശ്യമായ എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യുന്നു. അവ കോശങ്ങളില്‍ ശേഖരിക്കപ്പെടുന്നു. കരളില്‍ വെച്ച് ഈ കൊഴുപ്പ് കൊളസട്രോളായും TRIGLYCERIDES ആയും വേര്‍തിരിക്കപ്പെടുന്നു.


ഈ രണ്ടു ഘടകങ്ങളും LIPOPROTEINS ന്‍റെ രൂപത്തിലായി രക്തത്തിലൂടെ കോശങ്ങളിലേക്ക് വിതരണം ചെയ്യുന്നു.


LIPOPROTEINS
മൂന്നു തരത്തിലുണ്ട്.

· VERY LOW LIPOPROTEINS (VLDL)

· LOW DENSITY LIPOPROTEINS (LDL)

· HIGH DENSITY LIPOPROTEINS (HDL)



ചില കോശങ്ങള്‍ LDL ശേകരിച്ചു രക്തക്കുഴലുകള്‍ക്ക് പുറമേ നിക്ഷേപിക്കുന്നതിന്റെ ഫലമായി ATHEROSCLEROSIS എന്ന രോഗമായിത്തീരുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങി അത് ഹൃദയാഘാതത്തിനു കാരണമാവുകയും ചെയ്യുന്നു.


LDL
നെ മോശം കൊലോസ്ട്രോള്‍, HDL നെ നല്ല കൊലോസ്ട്രോള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ശരീരത്തിനു കൊടുക്കുന്ന കായികമായ പ്രവര്‍ത്തികളിലൂടെ മോശം കൊളസ്ട്രോളിനെ ശേഖരിച്ചു കരളിലെത്തികുകയും ഹൃധയാഘാതമുണ്ടാവാനുള്ള സാധ്യത  കുറയുകയും ചെയ്യുന്നു. പരിശോധന നടത്തുമ്പോള്‍ LDLന്‍റെയും HDLന്‍റെയും അളവ് പരിശോധിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്

രോഗനിര്‍ണ്ണയം

രക്ത പരിശോധനയിലൂടെയാണ് കൊഴുപ്പിന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പ്രധാന പരിശോധന നടത്തുന്നത്. മൂന്നു രീതിയിലുള്ള പരിശോധനാഫലം രോഗിക്ക് ലഭിക്കുന്നു.

1. ആകെയുള്ള കൊഴുപ്പിന്റെ അളവ്.

2. LDL

3. HDL



അമിതമായ കൊഴുപ്പിനെ കൂടുതല്‍ ഹൃധയാഘാതമുണ്ടാകാന്‍കാരണമായ മറ്റു വിഷയങ്ങള്‍ താഴെ കൊടുക്കുന്നു.


1. പുകവലി

2. ഉയര്‍ന്ന രക്തസമ്മര്‍ദം

3. പ്രമേഹം

4. 35 ല്‍ താഴെയുള്ള HDL ന്‍റെ അളവ്

5. 45 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ , 55 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍..

6. സ്ത്രീകളില്‍ സംഭവിക്കുന്ന നേരത്തെയുള്ള ആര്‍ത്തവ വിരാമം.

7. പാരമ്പര്യമായ ഹൃദയാഘാത സാധ്യത.


ശരീരത്തില്‍ കൊഴുപ്പ്‌ കൂടാനുള്ള കാരണങ്ങള്‍

പരിധിക്കപ്പുറമുള്ള കൊഴുപ്പ് കലര്‍ന്ന ആഹാര സാധനങ്ങള്‍ കഴിക്കുക വഴിയും, ചില രോഗങ്ങള്‍ പിടി പെട്ടിട്ടുള്ള രോഗികള്‍ക്കും കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ കൂടുന്നു. പ്രമേഹം, തൈറോയ്ട് ഗ്രന്ഥിയുടെ ശരിയല്ലാത്ത പ്രവര്‍ത്തനവും, പൊണ്ണത്തടി (Obesity), മാനസിക പിരിമുറുക്കം എന്നിവയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടും.

അന്തരീക്ഷ ഊഷ്മാവില്‍ ഖര രൂപത്തില്‍ കാണപ്പെടുന്ന കൊഴുപ്പിനെ സാച്ചുരേറ്റട് ഫാറ്റ് (SATURATED FAT) എന്നറിയപ്പെടുന്നു.
ഉദാഹരണത്തിനു ഒലിവ് എണ്ണ, വെജിറ്റബള്‍ ഓയില്‍ തുടങ്ങിയവ.

കൂടുതല്‍ സാച്ചുരേറ്റട് ഫാറ്റ് കഴിക്കുന്നതുമൂലം LDLന്‍റെ അളവ് കൂടുകയും ശരീരത്തില്‍ പെട്ടന്ന് രോഗം ബാധിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികള്‍

ഒരു സാധാരണ മനുഷ്യന്‍ ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കണം.കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ നടത്തേണ്ടതാണ്. കൊഴുപ്പിന്റെ അളവ് പ്രത്യേകം പരിശോധിക്കണം. കൂടുതലായ കൊഴുപ്പിനെ കുറക്കാന്‍ പറ്റിയ ഉത്തമ മാര്‍ഗ്ഗം കൂടുതലായി കൊഴുപ്പ് കലര്‍ന്ന ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് ഉത്തമം. കൂടാതെ ശരീര ഭാരം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, തൈറോയിട് പ്രശ്നങ്ങള്‍ ചികിത്സിച്ചു മാറ്റിയെടുക്കുക. എന്നിവയെല്ലാം കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു.ഇത് കൊണ്ട് കുറയുന്നില്ലെങ്കില്‍ ഔഷധങ്ങള്‍ കഴിക്കേണ്ടതുണ്ട്.



ആഹാരക്രമം

ചുവടെ കൊടുത്തിരിക്കുന്ന നാല് ആഹാരക്രമങ്ങള്‍ പാലിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പിനെ ക്രമപ്പെടുത്താം.ഒരു ദിവസം 30 ശതമാനം കലോറിസ് മാത്രമേ കൊഴുപ്പ് ഉള്‍പ്പെട്ട ആഹാരമാകാന്‍ പാടുള്ളൂ. എന്നാല്‍ ഒരു യുവാവിനു  ഇതിന്റെ അളവ് ഗ്രാം ആകാം.

2. പ്രായപൂര്‍ത്തി ആയ ഒരാളില്‍ ആഹാരത്തിന്റെ സാച്ചുരേറ്റട് ഫാറ്റിന്‍റെ അളവ് 8-10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.അത് 18 ഗ്രാം ഉണ്ടായിരിക്കും.

3. 300 Mg ല്‍ കൂടുതല്‍ കൊഴുപ്പ് ഒരു ദിവസം കഴിക്കാന്‍ പാടില്ല.

4. ഒരു ദിവസം 1500 Mg ല്‍ കൂടുതല്‍ സോഡിയം ശരീരത്തില്‍ എത്താന്‍ പാടില്ല.അമിത ഭാരമുള്ളവര്‍ മുടങ്ങാതെ വ്യായാമം ചെയ്യേണ്ടതാണ്.


ഔഷധമിശ്രണ ചികിത്സ


ശരീരത്തിലുണ്ടാകുന്ന LDL ന്‍റെ അളവ് കുറച്ചു കരളിലെ LDL നെ നശിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് STATINS ( ഇതിനായി ഉപയോഗിക്കുന്ന മരുന്നാണ് Lovastin, Atowastin, Simvastin എന്നിവ ).


ശരീരത്തിനു താങ്ങാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളെ ഈ മരുന്നിനുള്ളൂ. അതായത് വയറിനുണ്ടാകുന്ന അസ്വസ്ഥത, മലബന്ധം, സന്ധി വേദന തുടങ്ങിയവ. ചിലരില്‍ കരളിന്റെ പ്രവര്‍ത്തനം സ്വാഭാവികമായും നടക്കാറില്ലാത്തതായും കാണപ്പെടുന്നു.

ചില രോഗികളില്‍ ഈ മരുന്നിന്റെ ഫലമായി ഞരമ്പുകള്‍ക്കും പേശികള്‍ക്കും നാശം സംഭാവിക്കുന്നതായും കാണപ്പെടുന്നു. ആ രോഗിക്ക് മൂത്രത്തില്‍ നിര വിത്യാസം കാണപ്പെടുന്നു. Nicotinic Acid നു LDL ന്‍റെ അളവ് കുറച്ചു HDL ന്‍റെ അളവ് കൂട്ടാന്‍ സാധിക്കും. ഡോക്ടറുടെ ഉപദേശത്തോടെ ഇവ രോഗികള്‍ ഉപയോഗിക്കേണ്ടതുണ്ട്.


പരിശോധനയ്ക്കു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

∙കൊളസ്ട്രോള്‍ നില ശരിയായി മനസിലാക്കാൻ 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.
∙ പ്രമേഹരോഗികൾ‍, ഹൃദ്രോഗികൾ‍, പക്ഷാഘാതം വന്നവർ‍, പുകവലിക്കുന്നവർ‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായി ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്ട്രോള്‍ പരിശോധന അനിവാര്യമാണ്.
∙ 20 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച്് വര്‍ഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കൽ പരിശോധന നടത്തണം.
∙പരിശോധനയ്ക്കു മുന്‍പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തിൽ ഏര്‍പ്പെട്ടാൽ കൊഴുപ്പ് ഊര്‍ജ്ജമായ് മാറുന്നതിന്റെ അളവ് വര്‍ദ്ധിക്കും.


കൊളസ്ട്രോളും രോഗങ്ങളും


ഹൃദയം: ധമനികളിൽ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാൽ ഹൃദയ പേശികള്‍ നിര്‍ജ്ജീവമായ് ഹൃദയാഘാതം വരാം.
സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം വന്നാൽ സ്ട്രോക്ക് ഉണ്ടാകാം.
ഉയര്‍ന്ന ബി.പി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാൽ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബി.പി വളരെ കൂടുന്നു.
വൃക്ക: വൃക്കകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.
കാലുകൾ‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.
ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത.


കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വഴികൾ


∙ നടത്തം ശീലമാക്കുക
∙ ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുക
∙ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക
∙ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക

കടപ്പാട് : ഡോ. പീറ്റര്‍ കെ. ജോസഫ്,
സീനിയര്‍ കണ്‍സൽട്ടന്റ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം.

 

അവസാനം പരിഷ്കരിച്ചത് : 12/6/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate