Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുട്ടികളിലെ വയറുവേദന നിസാരമാക്കരുത്.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളിലെ വയറുവേദന നിസാരമാക്കരുത്.

ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലക്സിന്റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.

കുട്ടികളില്‍ പലകാരണങ്ങള്‍ കൊണ്ട് വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം.

അതു കൊണ്ട് വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്ക്ക് ചില വകഭേദങ്ങളുണ്ട്. പെട്ടെന്ന് വരുന്ന

വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.

ദഹനക്കേട്, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലക്‌സിന്റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്.

എന്നാല്‍ എല്ലാ വയറു വേദനയെയും നിസാരമായി കരുതരുത്. പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുല

പ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്.

കുടല്‍ മറിച്ചില്‍

ഒരു വയസില്‍ താഴെപ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു.

ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം. കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത് കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്തയോട്ടം നിലയ്ക്കുന്നതാണ് ഇതിലെ അപകടാവസ്ഥ. സ്‌കാനിങ്ങിലൂടെ ഇത് കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്.

ഫങ്ഷണല്‍ ഡയറിയ

മുന്നും നാലും വയസുള്ള കുട്ടികളിലാണ് ഫങ്ഷണല്‍ ഡയറിയ സാധാരണ കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറു വേദന വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പെട്ടെന്ന് ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന നിസാരമാക്കരുത്.

ഫങ്ഷണല്‍ പെയിന്‍ സ്‌കൂള്‍ കുട്ടികളിലും ഉണ്ടാകാറുണ്ട്. ആറു വയസു മുതല്‍ എട്ട്, ഒന്‍പത് വയസു വരെ സാധാരണ കുട്ടികളില്‍ ഫങ്ഷണല്‍ അബ്‌ഡോമിനല്‍ പെയിന്‍ കണ്ടു വരാറുണ്ട്.

അസിഡിറ്റി

ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഗ്യാസ് ട്രബിള്‍, വായുകോപം എന്നിങ്ങനെ പല പേരുകളില്‍ ഈ അവസ്ഥ അറിയപ്പെടുന്നു.

ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക് അപകടകാരിയാണെങ്കിലും ആമാശയത്തിന്റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവെ സജ്ജമാണ്.

അമ്ലത്തിന്റെ അളവ് കൂടുമ്പോഴോ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് പോരായ്മ ഉണ്ടാകുമ്പോഴോ അസിഡിറ്റി പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ വ്രണങ്ങളുണ്ടാകുവാനും രക്തസ്രാവമുണ്ടാകുവാനും സാധ്യത ഉണ്ട്. ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വേദന.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതചര്യകളും കൊണ്ടുതന്നെ അസിഡിറ്റിയെ ഇല്ലാതാക്കാനാകും. കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കണം. ഒന്നിച്ച് വയര്‍ നിറച്ച് കഴിക്കുന്നതിനു പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് അല്പാല്‍പമായി കഴിക്കുക.

കാപ്പി, ചായ, ചോക്‌ലേറ്റ്, കൊഴുപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം. ഉള്ളി, തക്കാളി, എരിവ്, പുളി, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. പയര്‍, കിഴങ്ങ്, പരിപ്പ് മുതലായവയും ദഹിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ മിതമായി മാത്രം കഴിക്കുക. ആഹാരം കഴിച്ച ഉടനെ കിടക്കരുത്.

ആര്യ ഉണ്ണി

കടപ്പാട്

2.75
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top