Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുട്ടികളിലെ മൈഗ്രേന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളിലെ മൈഗ്രേന്‍

കുട്ടികളിലെ മൈഗ്രേനുമായി ബന്ധപ്പെട്ട വി​വ​ര​ങ്ങ​ള്‍

കുട്ടികളിലെ മൈഗ്രേന്‍ 800 ബി.​സി. മു​ത​ലു​ള്ള പ​ല ആ​യു​ര്‍​വേ​ദ ഗ്ര​ന്ഥ​ങ്ങ​ളി​ലും 'ശി​ര​സ്തോ​ദാ​ധി​കാ​രം' എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ കാ​ണാം. മൈ​ഗ്രേ​ന്‍ എ​ന്നു പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന ത​ല​വേ​ദ​ന​യെ 'ഹെ​മി​ക്രേ​നി​യ' അ​ഥ​വാ 'അ​ര്‍​ഥാ​വ​ഭേ​ദ​കം' എ​ന്നു വി​ളി​ക്കു​ന്നു. മൈ​ഗ്രേ​യ്ന്‍ എ​ന്ന സം​ജ്ഞ ഫ്ര​ഞ്ചു​ഭാ​ഷ​യി​ല്‍​നി​ന്ന് ഉ​ത്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ങ്ങ​ളിലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച്‌ ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ര്‍​ദേ​ശി​ച്ച ത​രം​ തി​രിവു​ക​ളാ​ണ് ഇ​പ്പോ​ള്‍ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്.
പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്, സെ​ക്ക​ന്‍​ഡ​റി ഹെ​ഡെ​യ്ക്
പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ള്‍. അ​തി​ന്‍റെ ഉ​പ​ശീ​ര്‍​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ല്‍ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം - പ്രൈ​മ​റി​യും സെ​ക്ക​ന്‍​ഡ​റി​യും. പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ന്‍​ഷ​ന്‍ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ര്‍ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടും. എ​ന്നാ​ല്‍ ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ന്‍​ഡ​റി ഹെ​ഡെ​യ്ക്. മെ​നി​ഞ്ചൈ​റ്റി​സ്, എ​ന്‍​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ല്‍ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ര്‍​ധി​ച്ച പ്ര​ഷ​ര്‍, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ള്‍, സെ​ര്‍​വി​ക്ക​ല്‍ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ള്‍ വി​വി​ധ തീ​വ്ര​ത​യി​ല്‍ സെ​ക്ക​ന്‍​ഡ​റി ഹെ​ഡെ​യ്ക് ഉ​ണ്ടാ​ക്കു​ന്നു.
പ്രാ​ഥ​മി​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ത​ല​വേ​ദ​ന​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം​കൊ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്ന​ത് മൈ​ഗ്രേ​ന്‍​ത​ന്നെ. സ്ത്രീ​ക​ളി​ല്‍ 16 ശ​ത​മാ​നം പേ​രി​ലും പു​രു​ഷന്മാരി​ല്‍ ആ​റു ശ​ത​മാ​നം പേ​രി​ലും മൈ​ഗ്രേ​ന്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.
ബ്രെ​യി​ന്‍ സ്റ്റെം, ​ഹൈ​പ്പോ​ത്ത​ലാ​മ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​രി​വ​ര്‍​ത്ത​ന​മോ വീ​ക്ക​മോ മൂ​ല​മാ​ണ് മൈ​ഗ്രേ​ന്‍ ഉ​ണ്ടാ​കു​ന്ന​ത്. സെ​റോ​ട്ടോ​ണി​ന്‍ എ​ന്ന സ​വി​ശേ​ഷ രാ​സ​പ​ദാ​ര്‍​ഥ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ത​ല​യോ​ട്ടി​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ള്‍ സ​മൂ​ല​മാ​യി വി​ക​സി​ക്കു​ന്നു. ധ​മ​നി​ക​ള്‍ വി​ക​സി​ക്കു​ന്പോ​ള്‍ അ​വ​യെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന വേ​ദ​ന​വാ​ഹി​ക​ളാ​യ നാ​ഡീ​ത​ന്തു​ക്ക​ള്‍ ഉ​ത്തേ​ജി​ക്ക​പ്പെ​ടു​ക​യും തീ​വ്ര​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. കൊ​ടി​ഞ്ഞി​ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന സ​വി​ശേ​ഷ പ്രോ​ഡ്രോ​മും ഓ​റ​യ്ക്കും ഈ ​രോ​ഗാ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ള്‍, ശ​ബ്ദം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം കൂ​ടാ​തെ മ​നോ​സം​ഘ​ര്‍​ഷം, ആ​ര്‍​ത്ത​വം, ഉ​റ​ക്ക​ക്ഷീ​ണം, മ​ദ്യം, ചോ​ക്ലേ​റ്റ്, നി​ര്‍​ജ​ലീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം പ​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മൈ​ഗ്രേ​ന്‍റെ ഉ​ദ്ദീ​പ​ന​ത്തി​ന് ഹേ​തു​വാ​കു​ന്നു.
കു​ട്ടി​ക​ളി​ല്‍ ത​ല​വേ​ദ​ന പ​ല​കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടാണ് ഉണ്ടാകു​ന്ന​ത്. ടെ​ന്‍​ഷ​നും സ്ട്രെ​സും മൂ​ല​മു​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് മു​ഖ്യ​സ്ഥാ​ന​ത്ത് കാ​ണു​ന്ന​ത്. പ​ല​പ്പോ​ഴും ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ക​ണ്ടു​പി​ടി​ക്ക​പ്പെ​ടാ​തെ​പോ​കു​ന്ന കാ​ഴ്ച​ത്ത​ക​രാ​റു​ക​ള്‍ മൂ​ല​മു​ള്ള ത​ല​വേ​ദ​ന​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മൈ​ഗ്രേ​ന്‍ അ​ഥ​വാ കൊ​ടി​ഞ്ഞി. പ​ഠ​ന​വും പ​രീ​ക്ഷ​യു​മു​ണ്ടാ​ക്കു​ന്ന അ​മി​ത സ്ട്രെ​സി​നെ അ​തി​ജീ​വി​ക്കാ​ന്‍ കെ​ല്‍​പ്പി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യി ടെ​ന്‍​ഷ​ന്‍ ഹെ​ഡെ​യ്ക് ഉ​ണ്ടാ​കു​ന്ന​ത്. 37-51 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​താ​യി നാ​ഷ​ണ​ല്‍ ഹെ​ഡെ​യ്ക് ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു.
കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മൈ​ഗ്രേ​ന്‍ പ​ല​വി​ധ​മാ​ണ്. സാ​ധാ​ര​ണ (3.5-10 ശ​ത​മാ​നം), ബാ​സി​ലാ​ര്‍ മൈ​ഗ്രേ​ന്‍ 3-19 ശ​ത​മാ​നം, വ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന അ​ബ്ഡൊ​മി​ന​ല്‍ മൈ​ഗ്രേ​ന്‍ (20 ശ​ത​മാ​നം), ഛര്‍​ദി​യോ​ടു​കൂ​ടി​യ മൈ​ഗ്രേ​ന്‍ (0.02 ശ​ത​മാ​നം).
ആ​റു​മു​ത​ല്‍ പ​തി​ന​ഞ്ചു വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളി​ല്‍ നാ​ലു ശ​ത​മാ​നം പേ​ര്‍​ക്കും ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 10-23 ശ​ത​മാ​നം പേ​ര്‍​ക്കും പ​ല​പ്പോ​ഴാ​യി മൈ​ഗ്രേ​ന്‍ ഉ​ണ്ടാ​കു​ന്ന​താ​യി തെ​ളി​യു​ന്നു.
2.88888888889
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top