Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുടിവെള്ള സ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുടിവെള്ള സ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍

കുടിവെള്ള സ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍;ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം

ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം: 6 ടീസ്പ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ വെള്ളം ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കുക. അതിലേക്ക് ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് കലക്കി ലയിപ്പിക്കുക. 10 മിനിറ്റ് സമയം അനക്കാതെ വച്ച്‌ തെളിയാന്‍ അനുവദിക്കുക. ശേഷം അതിന്റെ തെളി എടുത്ത് ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഒഴിച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞശേഷം മാത്രം കഴുകുക.
കിണര്‍ ക്ലോറിനേഷന്‍ ചെയ്യുന്ന വിധം
ഒരു സാധാരണ കിണറിന്റെ ഒരു ഉറ(തൊടി) യ്ക്ക് ഏകദേശം അര ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എന്ന കണക്കില്‍ ആകെയുള്ള വെള്ളത്തിന്റെ അളവില്‍ ക്ലോറിന്‍ ലായനി തയ്യാറാക്കി കിണറ്റില്‍ ഒഴിച്ച്‌ ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം. ആയിരം ലിറ്റര്‍ വെള്ളത്തിന് അര ടീസ്പണ്‍ (രണ്ടരഗ്രാം) ബ്ലീച്ചിംഗ് പൗഡര്‍ സാധാരണ ക്ലോറിനേഷനും ഒരു ടീസ്പൂണ്‍ പൗഡര്‍ സൂപ്പര്‍ ക്ലോറിനേഷനും
ഉപയോഗിക്കണം.
ആരോഗ്യകരമായ മൂന്‍ കരുതലുകള്‍
കുടിവെള്ളം തിളപ്പിച്ച്‌ ആറ്റിയത് മാത്രം ഉപയോഗിക്കുക. പാത്രം കഴുകാനും ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം. ബ്ലീച്ചിംഗ് ലായനിയില്‍ അല്പം ഡിറ്റര്‍ജന്റ് പൗഡര്‍ കൂടി ഉപയോഗിച്ച്‌ കഴുകാനുള്ള ലായനി തയ്യാറാക്കാം. സോപ്പ് ഉപയോഗിച്ച്‌ കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. നനഞ്ഞു കുതിര്‍ന്ന് കേടായ വസ്ത്രങ്ങളും കിടക്കയും മറ്റും ഉപേക്ഷിക്കുക. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം ഇവ ഉപയോഗിക്കുക. മലിനജലവുമായി സമ്ബര്‍ക്കത്തില്‍പ്പെടുന്നവര്‍ ആഴ്ചയിലൊരിക്കല്‍ പ്രതിരോധ മരുന്ന് കഴിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതും പ്രതിരോധ ഗുളിക കഴിക്കേണ്ടതുമാണ്. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗികള്‍ കൃത്യമായി ചികിത്സയെടുക്കണം. ഭക്ഷണം പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ ക്ലോറിനേറ്റ് ചെയ്തു. വെള്ളത്തില്‍ കഴുകിയെടുത്തതിനുശേഷം ഉപയോഗിക്കുക. കൈയും വായും കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം. വീട് വൃത്തിയാക്കുമ്ബോള്‍ പാഴ്വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യത്തിയാക്കി ശുചീകരണ പ്രവര്‍ത്തനം നടത്തുമ്ബോള്‍ വിഷപ്പാമ്ബുകളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുള്ളതിനാല്‍ സൂക്ഷിക്കണം. വീടിന് പുറത്ത് ഇറങ്ങുമ്ബോഴെല്ലാം നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം. പാത്രം കഴുകുന്നതിനായി ശേഖരിക്കുന്ന വെള്ളത്തില്‍ 20 ലിറ്ററിന് 1 എന്ന കണക്കില്‍ ക്ലോറിന്‍ ഗുളിക ചേര്‍ക്കുക. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കണം
1, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം, പ്രതിരോധ ഉപകരണങ്ങള്‍ (ഗംബുട്ട്, കൈയ്യുറ, മാസ്‌ക്) ഉപയോഗിക്കുക.
2. വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
3. വീട് നല്ലതുപോലെ നിരീക്ഷിക്കുക. ഇഴ ജന്തുക്കള്‍ വീടിനകത്ത്
ഉണ്ടാകുവാനുളള സാധ്യതയുണ്ട്.
4. ജനലുകള്‍, വാതിലുകള്‍ എന്നിവ ബലം പ്രയോഗിച്ച്‌ തള്ളി തുറക്കരുത്. അവ
ഇടിഞ്ഞ് വീഴുവാന്‍ സാധ്യതയുണ്ട്.
5. ഇലക്‌ട്രിക് മെയിന്‍ സ്വിച്ച്‌ ശ്രദ്ധയോടെ ഓഫ് ചെയ്യുക. ഗ്യാസ് ലീക്ക്
ഉണ്ടായെന്ന് പരിശോധിക്കുക.
6. ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ സ്വയം പരിശോധിക്കാതെ ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍ എന്നിവയുടെ സഹായത്തില്‍ പരിശോധിക്കണം
7, ഫ്രിഡ്ജ്, ഫീസര്‍ തുടങ്ങിയവ തുറക്കുമ്ബോള്‍ ഗ്യാസും, ദുര്‍ഗന്ധവും ഉണ്ടാകുകയും, മൂടി ശക്തമായി തളളിതുറന്ന് അപകടം ഉണ്ടാകാനുളള സാധ്യതയുണ്ട്. കത്തിക്കുവാന്‍ പാടില്ല.
8. വീടുകളില്‍ പ്രവേശിച്ചാല്‍ ഉടനെ തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി തുടങ്ങിയവ
9. വീടും പരിസരവും വൃത്തിയാക്കുന്നതിന് കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍
ഭാഗത്ത് കൂട്ടിയിടുക. ചെളി കായലില്‍ നിക്ഷേപിക്കരുത്.
10. പ്ലാസ്റ്റിക് പ്രത്യേകം ശേഖരിച്ച്‌ വലപ്പായില്‍ കെട്ടി വെയ്ക്കുക.
11. കക്കൂസ് മാലിന്യം കൊണ്ട് മലീനപ്പെടാനുളള സാധ്യതയുളള ഇടങ്ങള്‍
ബ്ലീച്ചിംഗ് പൗഡര്‍, ഫീനോയില്‍ എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കുക.
12. വെള്ളപ്പൊക്കത്തിനു മുമ്ബ് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
13. ബ്ലീച്ചിംഗ് പൗഡര്‍ ലായനി തറയില്‍ ഒഴിച്ച്‌ അര മണിക്കൂറിന് ശേഷം വൃത്തിയാക്കുക.
കടപ്പാട്‌:Kerala Online News
2.71428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top