ജീവിത ശൈലി രോഗങ്ങളുടെ ഭാഗമായിരിക്കുകയാണ് അമിതവണ്ണവും കുടവയറും. മാനസികമായും ശാരീരികമായും ഒരാളുടെ മാനസികാവസ്ഥ തകര്‍ക്കുന്നതാണ് അമിതവണ്ണം. ഭക്ഷണ രീതികളും വ്യായാമം ഇല്ലായ്‌മയുമാണ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അതേസമയം, ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അമിതവണ്ണവും കുടവയറും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

വ്യായാമം ഇല്ലായ്‌മ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാന്‍ കഴിയുന്ന ഒന്നാണ് വ്യായാമം ഇല്ലായ്‌മ. രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും ശരീരത്തിന്റെ ക്ഷമത വര്‍ദ്ധിപ്പിക്കാനും ചിട്ടയായ വ്യായാമത്തിന് സാധിക്കും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡിന്റെയും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളുടെയും അമിതമായ ഉപയോഗം അമിതവണ്ണത്തിനു കാരണമാകും. ഫാസ്റ്റ് ഫുഡുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.

ഇരുന്നുള്ള ജോലി

ഒരേ സമയം ഇരിക്കുന്ന ജോലിയാണെങ്കിലും ഇടക്ക് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കണം. ഭക്ഷണം കഴിച്ച ശേഷവും കൂടുതല്‍ നേരം ഇരിക്കരുത്. മതിയായ ഇടവേളകള്‍ കണ്ടെത്തി എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കണം.

ഭക്ഷണത്തിന്റെ ഇടവേളകള്‍

ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകും. കുറച്ച് കുറച്ച് ഭക്ഷണം ആയി ഇടക്കിടക്ക് കഴിക്കാന്‍ ശ്രദ്ധിക്കണം. ഒരുനേരം കഴിക്കാതെ മറ്റൊരു സമയത്ത് ഒരുമിച്ച് കഴിക്കുന്നത് കുടവയര്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

വെള്ളത്തിന്റെ കുറവും ഐസ്‌ക്രീം കൊതിയും

വെള്ളം കുടിക്കാതിരുന്നാല്‍ നിര്‍ജ്ജലീകരണം സംഭവിച്ച് ആരോഗ്യം നശിക്കും. ഇതോടെ കുടവയര്‍ വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യും. ഐസ്‌ക്രീം, മയോണൈസ്, ചോക്ലേറ്റ് എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അത്താഴവും ഉറക്കവും

അത്താഴം കഴിച്ച ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ. പെട്ടന്നുള്ള ഉറക്കം ദഹനം വൈകിപ്പിക്കുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും ഇത് കാരണമാകും.