Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുഞ്ഞു നടക്കാന്‍ വൈകുന്നുണ്ടോ?
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുഞ്ഞു നടക്കാന്‍ വൈകുന്നുണ്ടോ?

നിങ്ങളുടെ കുഞ്ഞു കമിഴ്ന്ന് വീഴുന്നതും മുട്ടിലിഴയാന്‍ തുടങ്ങുന്നതും തീര്‍ച്ചയായും മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളില്‍ ആശ്ചര്യം ഉണര്‍ത്തിയേക്കാം ,

നിങ്ങളുടെ കുഞ്ഞു കമിഴ്ന്ന് വീഴുന്നതും മുട്ടിലിഴയാന്‍ തുടങ്ങുന്നതും തീര്‍ച്ചയായും മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളില്‍ ആശ്ചര്യം ഉണര്‍ത്തിയേക്കാം , നിങ്ങളുടെ കുഞ്ഞു പല തവണ നടക്കാന്‍ ശ്രമിക്കുകയും പരാജയപെടുകയും ചെയ്താല്‍ അപ്പോഴേക്കും അവളുടെ പ്രായം ഉള്ള കുട്ടികള്‍ നടക്കാനും ഓടാനും ആരംഭിച്ചാല്‍ .. നിങ്ങള്‍ക്കു നിങ്ങളുടെ കുഞ്ഞു നില്‍ക്കുന്ന ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിക്കാതെ വന്നാല്‍ , ആശങ്കകളും , അക്ഷമയും തോന്നുന്നത് സ്വാഭാവികമാണ് .
"എന്ന് നടക്കുമായിരിക്കും" എന്ന് നിങ്ങള്‍ സ്വയം ചോദിച്ചു തുടങ്ങുന്നു . വീണ്ടും ഈ അവസ്ഥ തുടരുകയാണെങ്കില്‍ സമയം കഴിഞ്ഞു പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിഷമിക്കേണ്ടതായി വരും. എപ്പോഴാണ് നിങ്ങളുടെ ആശങ്കകള്‍ ഒഴിയുക ? നടക്കാന്‍ വയ്ക്കുന്നത് എന്തെങ്കിലും വലിയ പ്രശ്നങ്ങളുടെ ലക്ഷണമാണോ? അടയാളമാണോ? നിങ്ങളുടെ കുഞ്ഞു എപ്പോഴാണ് പിച്ച വെച്ച്‌ തുടങ്ങുക?
ഇതുമയായി ബന്ധപെട്ടു മാതാപിതാക്കള്‍ക്കുണ്ടായേക്കാവുന്ന ആശങ്കകളും അതിനുള്ള മറുപടിയുമാണ് ഇനി പറയാന്‍ പോകുന്നത്
നിങ്ങളുടെ കുഞ്ഞു നടക്കാന്‍ വൈകുന്നുവോ; ആശങ്ക വേണ്ട
1:അവന്‍്റെ അല്ലെങ്കില്‍ അവളുടെ പ്രായത്തിലുള്ള എല്ലാവരും നടക്കുന്നു, എന്‍്റെ കുഞ്ഞു എന്തുകൊണ്ടാണ് അവരെ പോലാകാത്തതു ?
മറ്റെല്ലാം മാറ്റി വെച്ച്‌ ഒരു കാര്യം മനസ്സില്‍ വെക്കുക, ഇത് ഒരു മത്സരമല്ല.കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഒരുപാട് കാര്യങ്ങള്‍ക്കു സ്വാധീനമുണ്ട്, പാരമ്ബര്യം , മുതല്‍ കുഞ്ഞിന്റെ ശരീര വളര്‍ച്ച വരെ .ഭൂരിഭാഗം കുട്ടികളും ഒരു വയസ്സാകുമ്ബോള്‍ തന്നെ നടന്നു തുടങ്ങുമെങ്കിലും , ശിശു രോഗ വിദഗ്ധരെ സംബന്ധിച്ചെടുത്തോളം പതിനഞ്ചു മാസത്തിനുള്ളില്‍ നടന്നു തുടങ്ങുന്ന ഒരു കുട്ടിയും നടക്കാന്‍ വൈകുന്ന കുട്ടികള്‍ അല്ല . . അങ്ങനെയെങ്കില്‍, പത്ത് കുട്ടികളില്‍ ഒരാള്‍ പതിനഞ്ചു മാസത്തിനും പതിനെട്ടു മാസത്തിനും ഇടയിലാണ് നടന്നു തുടങ്ങുന്നത് . കുഞ്ഞു ഏതു പ്രായത്തില്‍ നടന്നു തുടങ്ങുന്നു എന്നതല്ല കുഞ്ഞിന്‍റെ മിടുക്കു നിര്‍ണയിക്കുന്ന മാനദണ്ഡം .
2: നടക്കാന്‍ വൈകിയാല്‍ എന്‍്റെ കുഞ്ഞിന് ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമോ?
തികച്ചും അനാവശ്യമായ ഭയമാണിത്. കമിഴ്ന്നു കിടക്കുകയോ, മുട്ടിലിഴയുകയോ ചെയ്യാതെ നടക്കില്ല എന്നതും അബദ്ധ ധാരണയാണ് . കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക. കുഞ്ഞു 15 മാസങ്ങളായിട്ടും വളര്‍ച്ചയുടെ ഒരു സൂചനയും നല്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ് . കാത്തിരുന്ന് നോക്കാം എന്ന ചിന്ത അരുത് . അത് പിന്നീട് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം
3. എന്‍്റെ കുഞ്ഞിന് കായിക ഇനങ്ങളില്‍ ഒരിക്കലും പങ്കെടുക്കാന്‍ ആകില്ലലോ ?
കുഞ്ഞു നടക്കാന്‍ തുടങ്ങുന്നതും അവന്‍്റെ അല്ലെങ്കില്‍ അവളുടെ കായിക മേഖലയിലുള്ള കഴിവും ആയി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല.പ്രചോദനം, പരിശീലനം, ശരീര പ്രകൃതം തുടങ്ങിയവയാണ് കായിക താരത്തെ വാര്‍ത്തെടുക്കുന്നത് . മാത്രമല്ല കുഞ്ഞിന്‍റെ സാംസ്‌കാരിക വളര്‍ച്ചയ്‌ക്കോ , ഭാഷാപരമായ ഉന്നമനയത്തിനോ , ബുദ്ധിപരമായ വികാസത്തിനോ , കുഞ്ഞു നടന്നു തുടങ്ങുന്ന സമയവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല
4:എന്‍്റെ കുഞ്ഞു ഒരു മടിയനാണ് അല്ലെങ്കില്‍ മടിച്ചിയാണ്
നിങ്ങളുടെ ഒരു വയസ്സുള്ള കുഞ്ഞിന് മടി എന്താണെന്നു അറിയുക പോലും ഇല്ല . അവര്‍ അവരുടേതായ ലോകത്താണ്. ചുറ്റുപാടുകളെ ആസ്വദിച്ചു കൊണ്ട് സ്വയം വളരുകയാണവര്‍ . അവരുടേതായ കഴിവുകളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ . തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുകയാണവര്‍.
കുഞ്ഞിന്‍റെ വളര്‍ച്ചയില്‍ ആശങ്കപ്പെടാതെ , അവള്‍ക്കു മാനസികമായി ശക്തി പകര്‍ന്നു കൊടുക്കുക. കുഞ്ഞു തന്റെ കളിപ്പാട്ടങ്ങള്‍ എങ്ങനെ കയ്യില്‍ ഒതുക്കം എന്ന ആലോചന തൊട്ടു അടുത്ത താന്‍ എന്ത് ചെയ്യണം എന്ന് ആസൂത്രണം ചെയുക ആകാം എങ്ങനെ ബാലന്‍സ് നിലനിര്‍ത്തണം, കാല്‍ എങ്ങിനെ ഉയര്‍ത്തണം, എന്നൊക്കെ ആകാം ചിന്തിക്കുന്നത്
എന്‍്റെ കുഞ്ഞു നടന്നിട്ടില്ല എന്ന് മാത്രം അല്ല, കമിഴ്ന്നു വീണിട്ടുമില്ല
നൂറില്‍ ഏഴു ശതമാനം കുട്ടികളും കമിഴ്ന്നു വീഴാതെയും മുരുട്ടിലിഴയാതെയുമാണ് നടന്നു തുടങ്ങുന്നത് . ഒരു വയസ്സായിട്ടും നിങ്ങളുടെ കുഞ്ഞു നടന്നു തുടങ്ങിയില്ലെങ്കില്‍ ഡോക്ടറെ
സമീപിക്കേണ്ടതാണ് .
6:കുഞ്ഞിനെ കൈ പിടിച്ചു നടത്തിക്കേണ്ടതുണ്ടോ
ശിശുരോഗ വിദഗ്ധര്‍ പറയുന്നത്, "നിങ്ങളുടെ കുഞ്ഞ് സ്വയം തയ്യാറാകുമ്ബോള്‍ തയ്യാറാക്കുമ്ബോള്‍ നടന്നു തുടങ്ങും എന്നാണെങ്കില്‍ , സമ്മര്‍ദ്ദം ചെലുത്തി കുഞ്ഞിനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നിരുന്നാലും, അല്പം പ്രോത്സാഹനം കുഞ്ഞിന് സഹായകമായേക്കാം .
ചെറിയ പടികള്‍ വെച്ച്‌ തുടങ്ങട്ടെ . .
നിങ്ങളുടെ കുഞ്ഞു രണ്ടു കയ്യും നിലത്തു കുത്തി എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്ബോള്‍ , ചെറിയ കൈത്താങ്ങു നല്‍കുക .അതല്ലെങ്കില്‍ കളിപ്പാട്ടത്തെ എത്തി പിടിക്കാന്‍ എഴുന്നേല്‍ക്കണം എന്ന് അവനെ കൊണ്ട് തോന്നിപ്പിക്കുക , കുഞ്ഞിനെ വെറുപ്പ് പിടിപ്പിക്കാതെ കളിപ്പാട്ടങ്ങള്‍ അവന്‍്റെ ഉയരത്തില്‍ ഉള്ള സ്ഥലത്തു വെക്കുക . ചെറിയ പടികള്‍ വെക്കുമ്ബോള്‍ കൈമുട്ടി പ്രോത്സാഹിപ്പിക്കുക . എന്നും പതിനഞ്ചു മിനിറ്റ് ഇതിനായി മാറ്റി വെക്കുക. ഓടി ചാടി കളിക്കുന്ന കുട്ടികളുടെ കൂടെയല്ല. മാതാപിതാക്കളോടൊപ്പം ആകട്ടെ ഈ സമയം .
ശരിയായ ചെരുപ്പ് കുഞ്ഞിനായി തിരഞ്ഞെടുക്കുക . ഇറുക്കമുള്ള ചെരുപ്പോ ഷൂവോ ആണെങ്കില്‍ കുഞ്ഞിന് അത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം
കടപ്പാട്:boldsky
3.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top