കാല്‍പ്പാദത്തിലെ അടിഭാഗത്ത് കാണപ്പെടുന്ന ആണി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടാറുണ്ട്. കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. ഒരു വൈറസാണ് ആണി രോഗം പരത്തുന്നത്. കാല്വെള്ളയിലായതിനാല് ഇത് പലപ്പോഴും പല വിധത്തില്‍ നടക്കുമ്ബോഴും കാല് അമര്ത്തുമ്ബോഴും എല്ലാം വേദന ഉണ്ടാക്കുന്നു. പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നത്. വൈറസാണ് ഇതിന് പിന്നില്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാല്വെള്ളയിലെ ആണി രോഗം കാലിന്റെ ഏത് ഭാഗത്തേക്കും വ്യാപിക്കാവുന്നതാണ്.
പല കാരണങ്ങള്‍ കൊണ്ടും കാലില്‍ ആണി രോഗം ഉണ്ടാവാം. ചെരിപ്പിടാതെ നടക്കുന്നതും വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കുന്നതും എല്ലാം രോഗത്തെ വഷളാക്കുന്നു. വിറ്റാമിന്‍ എയുടെ കുറവും ഇത്തരത്തില്‍ ആണി രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ചായ, കാപ്പി, മദ്യപാനം എന്നീ ശീലങ്ങള്‍ അധികമായുള്ളവരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനുള്ള പരിഹാരത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വീട്ടില്‍ തന്നെ ആണി രോഗം സുഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
പല ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണിരോഗത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. അല്പം പഞ്ഞി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കാലില്‍ വെച്ച് ടേപ്പ് കൊണ്ട് ഒട്ടിയ്ക്കാം. പിറ്റേ ദിവസം രാവിലെ ഒരു പ്യുമിക് സ്റ്റോണ്‍ വെച്ച് കാലില്‍ ഉരസുക. ശേഷം അല്പം വെളിച്ചെണ്ണ പുരട്ടാം. ഇത് മാറുന്നത് വരെ ഇത്തരത്തില്‍ ചെയ്യാം. പെട്ടെന്ന് തന്നെ ആണി രോഗത്തിന് പരിഹാരം കാണുന്നതിനുള്ള ഒരു വഴിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.
ബേക്കിംഗ് സോഡ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. കാലിലെ ആണി രോഗത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ബേക്കിംഗ് സോഡ സഹായിക്കുന്നു. ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തില്‍ മിക്സ് ചെയ്യുക. 10 മിനിട്ടോളം കാല് ആ വെള്ളത്തില്‍ മുക്കി വെയ്ക്കാം. ശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരസാം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിക്കു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ആസ്പിരിന്‍
ആസ്പിരിന്‍ വേദന സംഹാരി മാത്രമല്ല ആണിരോഗത്തിനുള്ള പ്രതിവിധി കൂടിയാണ്. ഇത് പെട്ടെന്ന് തന്നെ ആണി രോഗത്തെ സുഖപ്പെടുത്തുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആസ്പിരിന്‍ ഗുളിക. 5 ആസ്പിരിന്‍ ഗുളിക എടുത്ത് പൊടിച്ച് അര ടീസ്പൂണ്‍ നാരങ്ങ നീരില്‍ മിക്സ് ചെയ്യാം. ഇതില്‍ അല്പം വെള്ളം കൂടി മിക്സ് ചെയ്ത് ഈ പേസ്റ്റ് കാലില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. കുറച്ച് ദിവസം ഇത് തുടരുക. കാര്യമായ മാറ്റം ഉണ്ടാവും. ഇതിലൂടെ ആണി രോഗത്തെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാനാവും.
ബ്രെഡും വിനാഗിരിയും
ബ്രെഡും വിനാഗിരിയുമാണ് മറ്റൊന്ന്. ബ്രെഡും വിനാഗിരിയും ഉപയോഗിച്ച് ആണിരോഗത്തെ ഭേദമാക്കാം. ബ്രെഡ് വിനാഗിരിയില്‍ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ആണിയ്ക്കു മുകളില്‍ പുരട്ടുക. കാല് നല്ലതു പോലെ വൃത്തിയാക്കിയിട്ട് വേണം ഇത് ചെയ്യാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി ആണി രോഗമെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആണി രോഗത്തെ ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ആണി രോഗത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
നാരങ്ങ
പല സൗന്ദര്യ ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. നാരങ്ങയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നാരങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണമാക്കി ആണിരോഗത്തിനു മുകളില്‍ ബാന്‍ഡേജ് വച്ച് ഒട്ടിച്ചു വെയ്ക്കുക. അടുത്ത ദിവസം രാവിലെ എടുത്ത് കളയാം. ആണി രോഗത്തിന് ശമനമുണ്ടാകുന്ന വരെ ഇങ്ങനെ ചെയ്യുക. ഇത് തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ തന്നെ നമുക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.
സവാള
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സവാള. ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ ഒരുപാട് ഉണ്ട് സവാളയ്ക്ക്. അല്പം നാരങ്ങ നീര് ഉപ്പുമായി മിക്സ് ചെയ്ത് സവാള ചെറിയ കഷ്ണമാക്കിയതിന്റെ മുകളിലൊഴിച്ച് ഈ സവാള രാത്രി മുഴുവന്‍ കാലില്‍ വെയ്ക്കാന്‍ പാകത്തില്‍ ആക്കുക. ഇത് രാവിലെ എടുത്ത് കളയാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ആവണക്കെണ്ണ
കേശസംരക്ഷണത്തിന് ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കേശസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ആണി രോഗത്തിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആവണക്കെണ്ണ. ആവണക്കെണ്ണയാണ് മറ്റൊരു പരിഹാരം. 10 മിനിട്ടോളം കാല് വെള്ളത്തില്‍ വച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കാം. അല്പം ആവണക്കെണ്ണ പഞ്ഞിയില്‍ മുക്കി കാലില്‍ തേച്ച് പിടിപ്പിയ്ക്കാം. ആവണക്കെണ്ണയോടൊപ്പം അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടി ചേര്‍ക്കാം. ഇത് ഫലം ഇരട്ടിയാക്കും. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.