Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / എല്ലാ മുറിവും നിസാരമല്ല, പേടിക്കണം ഈ മുറിവുകളെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എല്ലാ മുറിവും നിസാരമല്ല, പേടിക്കണം ഈ മുറിവുകളെ

അപകടങ്ങളും വീഴ്ചകളും പറ്റുമ്ബോഴുണ്ടാകുന്ന മുറിവുകളെല്ലാം പ്രശ്നക്കാരാണോ? രക്തം പൊടിയുന്നതും ചതവ് സംഭവിക്കുന്നതും പൊട്ടലുണ്ടാകുന്നതുമൊക്കെയായി പല തരത്തിലും മുറിവുകള്‍ പറ്റാം. മുറിവുകളുണ്ടായാല്‍ എപ്പോഴൊക്കെയാണ് അടിയന്തര വൈദ്യസഹായം തേടേണ്ടത് ? ഏതൊക്കെ മുറിവുകളെയാണ് പേടിക്കേണ്ടത്?
എല്ലാത്തിനുമുള്ള ഉത്തരം ഇനി പറയാം
മുറിവുകള്‍ പൊതുവെ രണ്ടുതരത്തിലുള്ളതാണ്; തുറന്ന മുറിവുകളും അടഞ്ഞ മുറിവുകളും. ചര്‍മ്മം പൊട്ടിയ മുറിവുകളാണ് തുറന്ന മുറിവുകള്‍. ചര്‍മ്മം പൊട്ടാത്തവ അടഞ്ഞ മുറിവുകളും. ചര്‍മ്മം ശരീരത്തിനെ ഒരു കവചം പോലെ പൊതിഞ്ഞുരക്ഷിക്കുന്നതുകൊണ്ട്, അടഞ്ഞ മുറിവുകള്‍ക്ക് പൊതുവെ പ്രശ്നങ്ങള്‍ കുറവായിരിക്കും.
പക്ഷേ ചര്‍മ്മം പൊട്ടുന്നതുകൊണ്ട് തുറന്ന മുറിവുകളില്‍നിന്ന് രക്തസ്രാവമുണ്ടാവാനും രോഗാണുബാധയുണ്ടായി പഴുക്കാനും സാദ്ധ്യതയുണ്ട്. അതിനാല്‍ തുറന്ന മുറിവുകളുടെ പ്രഥമശുശ്രൂഷ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. തുറന്ന മുറിവുകളില്‍ ചര്‍മ്മം ഉരഞ്ഞുപൊട്ടുന്നതിനാല്‍ രക്തം പൊടിയുകയോ അല്പം രക്തം പോവുകയോ ചെയ്യും. നീറുന്ന വേദനയുണ്ടാവും. പിന്നീട് രോഗാണുബാധയും ഉണ്ടാവും.
ശരീരത്തിലേക്ക് ഭാരമേറിയ വസ്തുക്കള്‍ വന്നുവീഴുകയോ തട്ടുകയോ അടി കിട്ടുകയോ ചെയ്യുകയാണെങ്കില്‍ ചതവുകളാണുണ്ടാവുക. കല്ലിലോ മറ്റു വസ്തുക്കളിലോ തട്ടിവീഴുക, റോഡപകടങ്ങള്‍, സ്‌പോര്‍ട്സ്, ബോക്സിംഗ് എന്നിവയ്ക്ക് ഇടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്നിവയിലെല്ലാം ചതവുകള്‍ സംഭവിക്കാം. ചര്‍മ്മത്തിനു താഴെ രക്തസ്രാവവും ചര്‍മ്മത്തിന് പുറത്ത് ചിലപ്പോള്‍ കരിനീലനിറത്തിലുള്ള പാടും കാണാം. പുറത്ത് ചതവുണ്ടെങ്കില്‍ മുറിവ് നിസാരമായിക്കരുതി അവഗണിക്കരുത്. ശരീരത്തിനകത്ത് ചിലപ്പോള്‍ എല്ല് പൊട്ടിയിട്ടുണ്ടാവാം. അതുപോലെ തലയ്ക്കു ചതവുള്ള ഒരു രോഗിക്ക് ചിലപ്പോള്‍ തലയോട്ടി പൊട്ടി തലച്ചോറില്‍ ക്ഷതം സംഭവിച്ചിരിക്കാം. അതായത് തലയ്ക്ക് ചതവ് മാത്രമേയുള്ളൂ എന്ന് കരുതി അവഗണിച്ചാല്‍ രോഗി ചിലപ്പോള്‍ ഗുരുതരാവസ്ഥയിലെത്തിയെന്നും വാരാം.
യന്ത്രഭാഗങ്ങള്‍കൊണ്ടോ പരുപരുത്ത സ്ഥലത്ത് ശരീരം ഉരയുന്നതുകൊണ്ടോ മൃഗങ്ങള്‍ മാന്തുന്നതുകൊണ്ടോ ഉണ്ടാകുന്ന മുറിവുകളെയും ഗുരുതമായി തന്നെ കാണണം. ഇതില്‍ ചര്‍മ്മത്തോടൊപ്പം ചര്‍മ്മത്തിനടിയിലെ കോശങ്ങളും മാംസപേശികളും രക്തക്കുഴലുകളും മുറിനാനിടയുണ്ട്. മുറിവിന്റെ അരികുകള്‍ വികൃതവും ചതഞ്ഞതുമാവാം. ഇത്തരം മുറിവുകള്‍ വേഗം പഴുക്കാനിടയുണ്ട്.
കൂര്‍ത്ത ആയുധങ്ങള്‍ തുളച്ചുകയറി ഉണ്ടാവുന്ന മുറിവുകള്‍ക്കും അടിയന്തര വൈദ്യ സഹായം തേടണം. ഉദാഹരണമായി കത്തി, കുന്തം, ശൂലം കട്ടപ്പാര, കത്രിക, കമ്ബി തുടങ്ങി മുനയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍. ഇതിനു പുറമെ നഖം, സൂചി, പല്ല്, വെടിയുണ്ട വളര്‍ത്തുമൃഗങ്ങളുടെ കടി എന്നിവ കൊണ്ടും ഇത്തരം മുറിവുകള്‍ ഉണ്ടാവാം. ഇവ പുറമെ ചെറുതായി തോന്നാമെങ്കിലും ചര്‍മ്മത്തിനുള്ളില്‍ ആഴം കൂടുതലായിരിക്കും. വേദന, നീര്‍ക്കെട്ട്,ചതവ്, രക്തസ്രാവം എന്നിവയുണ്ടാവാം. പുറത്തുനിന്ന് ചെളിയും രോഗാണുക്കളും ആയുധത്തോടൊപ്പം ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗങ്ങളും പഴുപ്പുംഉണ്ടാവും.
മുറിവിനുള്ള പ്രാഥമിക ശുശ്രൂഷ
മുറിവ് കഴുകി വൃത്തിയാക്കുക എന്നതാണ് ആദ്യ ശുശ്രുഷ. ഒട്ടിപ്പിടിച്ച ചെളിയും അന്യപദാര്‍ത്ഥങ്ങളും കളയാനായി മുറിവിനു മുകളില്‍ ചെറുതായി വെള്ളമൊഴിക്കുക. മുറിവിനു മുകളില്‍ തറച്ചുനില്‍ക്കുന്ന അന്യവസ്തുക്കള്‍ (ചില്ലുകഷ്ണം, മണല്‍,കല്ലിന്‍ കഷ്ണം തുടങ്ങിയവ) ഒരിക്കലും വലിച്ചെടുത്തു മാറ്റാന്‍ ശ്രമിക്കരുത്. അത് ഡോക്ടര്‍ ചെയ്യുന്നതായിരിക്കും നല്ലത്. ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ നിര്‍ത്താതെ രക്തസ്രാവമുണ്ടാവാനിടയുണ്ട്. മുറിവ് കഴുകി വൃത്തിയാക്കിയശേഷം രക്തസ്രാവമുണ്ടോ എന്ന് ശ്രദ്ധിക്കുക. രക്തസ്രാവമുണ്ടെങ്കില്‍ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണിവച്ചമര്‍ത്തി രക്തസ്രാവം നിര്‍ത്താന്‍ ശ്രമിക്കുക. രക്തം നിന്നു കഴിഞ്ഞാല്‍ മുറിവു വൃത്തിയാക്കി തുടച്ച്‌ രോഗാണുനാശകമായ ഏതെങ്കിലും ക്രീം പുരട്ടുക. വൃത്തിയുള്ള തുണിയോ വച്ചശേഷം വൃത്തിയുള്ള തുണിയോ ബാന്‍ഡേജോ കൊണ്ട് കെട്ടുക.
ചതവും അടഞ്ഞ മുറിവുകളുമാണെങ്കില്‍ ബാന്‍ഡേജ് കെട്ടേണ്ടതില്ല. ചതഞ്ഞഭാഗം ഉയര്‍ത്തിവയ്ക്കുക. തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ വൃത്തിയുള്ള ഒരു തുണി ചതവിനു മുകളില്‍ അല്പനേരം വയ്ക്കാം. വേദന സംഹാരി മരുന്നുകള്‍ കൊടുക്കാം. ചതഞ്ഞ ഭാഗത്ത് രക്തം കല്ലിച്ചുകിടക്കുന്നത് സൂചികൊണ്ട് കുത്തിക്കളയാന്‍ ശ്രമിക്കരുത്
2.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top