অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉറക്കത്തിലെ തളര്‍ച്ച

സ്ലീപ് പരാലിസിസ് അഥവാ ഉറക്കത്തിലെ തളര്‍ച്ച എന്ന അവസ്ഥ ഉറക്കത്തില്‍ സംഭവിക്കുന്ന ചെറിയൊരു വൈകല്യമാണ്. ഒരു വ്യക്തി ആഗ്രഹിച്ചാലും അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണിത്. ഇത് വളരെ ഭയാനകമായ അനുഭവമായിരിക്കും.

ഇത് ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ അനുഭവത്തില്‍ വന്നാല്‍ ഭയക്കേണ്ടതില്ല. എന്നാല്‍ ഇടയ്ക്കിടെ ഇത് നിങ്ങളെ അലട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്.

സ്ലീപ് പരാലിസിസ് ;ചില വസ്തുതകള്‍

സ്ലീപ് പാരലസിസ് എന്ന അവസ്ഥ കൂടുതലും സംഭവിക്കുന്നത് ഒരു വ്യക്തി ഉറങ്ങി തുടങ്ങുമ്ബോഴോ ഉറക്കത്തിന്റെ മധ്യത്തിലോ ആണ്.

ഈ അവസ്ഥയുടെ ദൈര്‍ഘ്യം കുറച്ച്‌ സെക്കന്‍ഡുകള്‍ മുതല്‍ മിനിട്ടുകള്‍ വരെ നീണ്ടു നില്‍ക്കാം .സ്ലീപ് പരാലിസിസ് വലിയ ഉപദ്രവകാരി ആയി തോന്നില്ലെങ്കിലും ഇത് ഏതെങ്കിലും മാനസിക രോഗത്തിന്റെ ലക്ഷണമാകാം.

സ്ലീപ്പ് പരാലിസിസ് പലതരം

പെട്ടന്നുള്ള കണ്ണിന്റെ ചലനം ഒരു വ്യക്തിയില്‍ തളര്‍ച്ച ഉണ്ടാക്കിയേക്കാം.രോഗി ഉണര്‍ന്നിരിക്കുമ്ബോഴും ഇത് സംഭവിക്കാം.അമിതമായി ഉറക്കം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്നും പറയുന്നു.

ഉറക്കത്തിലെ അസ്വാസ്ഥ്യം

ഒരു വ്യക്തി ഉറങ്ങുമ്ബോള്‍ നാഡീവ്യൂഹം ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് ഉറക്കത്തിലെ അസ്വാസ്ഥ്യം.സംഭവിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ബംന്ധപെട്ട സ്വപ്നങ്ങളാണ് ഈ അവസ്ഥയില്‍ കാണുക. ഉറക്ക തളര്‍ച്ചയുടെ ഈ ലക്ഷണം കുറച്ചു സെക്കന്റുകളോ മിനുട്ടുകളോ മാത്രമേ നീണ്ടു നില്‍കുകയുള്ളൂ.

ഉറങ്ങുന്ന ആള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയും കാലുകളും ശരീരവും തലയും അനക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് ഇതിന്റെയും ലക്ഷണങ്ങള്‍.രോഗിക്ക് സാധാരണ പോലെ ശ്വസിക്കാനും,രോഗി ബോധവനുമായിരിക്കും.ഇതില്‍ നിന്നും രോഗി സാധാരണ നിലയിലേക്ക് മാറണമെങ്കില്‍ , സ്വപ്നം കണ്ട വ്യക്തിയെ ആരെങ്കിലും സ്പര്‍ശിക്കുകയോ സംസാരിക്കുകയോ ചെയ്യണം

ഉറക്കത്തിലെ തളര്‍ച്ച രോഗിയുടെ സ്വഭാവമനുസരിച്ചു സാധാരണയായി രണ്ടു തരമാണുള്ളത്

ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലുണ്ടാകുന്ന തളര്‍ച്ചയും,ഉറക്കം ഉണരുമ്ബോള്‍ ഉണ്ടാകുന്ന തളര്‍ച്ചയും

സ്ലീപ് പരാലിസിസിന്റെ കാരണങ്ങള്‍

ഉറക്കമില്ലായ്മ /ഉറക്ക കുറവ്

ക്രമം അല്ലാത്ത ഉറക്ക ശീലം. പ്രത്യേകിച്ചും ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍

പാരമ്ബര്യമായി ഈ അസുഖം കൈമാറികിട്ടിയേക്കാം

സ്ലീപ് പരാലിസിസിന്റെ ലക്ഷണങ്ങളും സൂചനകളും

രോഗി എവിടെയാണെന്നും, ചുറ്റും എന്താണെന്നും കൃത്യമായ ബോധം അദ്ദേഹത്തിന് ഉണ്ടാകും. ബോധപൂര്‍വം ആണ് രോഗി ഇത് അനുഭവിക്കുന്നത്. ഈ അവസ്ഥ ഒരു സ്വപ്നം അല്ല. എന്നിരുന്നാലും വ്യക്തിക്ക് താന്‍ ആഗ്രഹിച്ചാലും അനങ്ങാന്‍ സാധിക്കില്ല.

രോഗിയില്‍ ഇടയ്ക്കിടെ ആശങ്കയും ഭയവും.

ഈ അവസ്ഥയിലൂടെ കടന്നു പോകുമ്ബോള്‍ രോഗി വിയര്‍ക്കുകയും ക്ഷീണിതനാകുകയും ചെയ്യുന്നു.

മുറിയില്‍ മറ്റൊരു വ്യക്തി ഉണ്ടെന്നു തോന്നുക

അകാരണമായ ഭയവും, മരണം അടുത്തെത്തി എന്ന തോന്നലും

നെഞ്ച് വേദനയും ശ്വാസ തടസവും

ഈ അസുഖത്തിന്റെ അപകട സാദ്ധ്യതകള്‍

ഉറക്കമില്ലായ്മ

അപകട മരണങ്ങള്‍, ഉത്കണ്ഠ, വിഷാദം

മാനസിക സമ്മര്‍ദ്ദം

ഉറക്കത്തിലെ തളര്‍ച്ച; കാരണങ്ങള്‍ അറിയൂ

സ്ലീപ്പ് പാരാലിസിസ് എങ്ങനെ തിരിച്ചറിയാം

ആവര്‍ത്തിച്ചു വരുന്ന ശ്വാസതടസം

മയക്കുമരുന്ന് ഉപയോഗം ഉണ്ടോ

തുടര്‍ച്ചയായി ഉറക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ , തളര്‍ച്ച

രോഗിയുടെ കുടുംബാംഗങ്ങളില്‍ ആര്‍കെങ്കിലും ഈ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക

ഉറക്കത്തിന്റെ സമയം ട്രാക്ക് ചെയ്യാന്‍ രണ്ട് ആഴ്ച ഉറങ്ങുന്ന സമയം എഴുതി സൂക്ഷിക്കുക.

രോഗം നിര്‍ണയിക്കാനുള്ള മറ്റു പരിശോധനകള്‍

പോളിസോംനോഗ്രാം: രാത്രിയില്‍ രോഗിയുടെ ഉറക്കം പൂര്‍ണമായും നിരീക്ഷിക്കുന്ന പഠനമാണ് പോളിസോംനോഗ്രാം ചെയ്യുന്നത്, മസ്തിഷ്കം എങ്ങനെ പ്രവര്‍ത്തിക്കുന്നു , ഹൃദയമിടിപ്പിന്റെ വേഗത , ശ്വാസം എടുക്കുന്ന രീതി, രോഗി കയ്യും കാലുകളും ഏതു രീതിയിലൊക്കെ ആണ് ആനക്കുനത് തുടങ്ങിയവയാണ് നിരീക്ഷിക്കുക

ഇലെക്‌ട്രോമയോഗ്രാം(EMG): പേശികളുടെ ഇലക്‌ട്രോണിക് പ്രവര്‍ത്തനത്തിന്റെ അളവ് അറിയാനുള്ള ചികിത്സാ രീതിയാണിത് . ഈ രോഗാവസ്ഥയില്‍ പേശികളുടെ പ്രവര്‍ത്തനം വളരെ കുറവായിരിക്കും.

സ്ലീപ് ലാറ്റന്‍സി ടെസ്റ്റ് (എം.എസ്.എല്‍.ടി.):ഈ പഠനം നടത്തുക പകലുറക്ക സമയത്താണ്. നിങ്ങളുടെ ഉറക്കത്തിലെ തളര്‍ച്ച നാര്‍കോപ്സി എന്ന രോഗമാണോ എന്ന് മനസിലാക്കാന്‍ ഇത് സഹയിക്കും.

ഉറക്ക തളര്‍ച്ചയുടെ ചികിത്സയും പ്രതിരോധവും

ഉറക്ക ശീലം , ഉറങ്ങുന്ന രീതി , ഉറങ്ങുന്ന സ്ഥലം തുടങ്ങിയവ മനസിന് ഇണങ്ങുന്ന രീതിയിലേക്ക് മാറ്റുക

പതിവായി ഒരേ സമയത്തു ഉറങ്ങാനും ഉണരാനും ശ്രമിക്കുക

ഇതുപോലുള്ള അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കില്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുക

നേരത്തെ ഉറങ്ങി നേരത്തെ ഉണരുക.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate