Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഈ എണ്ണ നെറ്റികയറുന്നതിനും കഷണ്ടിക്കും പരിഹാരം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഈ എണ്ണ നെറ്റികയറുന്നതിനും കഷണ്ടിക്കും പരിഹാരം

സ്ത്രീകളെ ആയാലും പുരുഷന്‍മാരെ ആയാലും ഏറ്റവും കൂടുതല്‍ വലക്കുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും മരുന്നുകളും വാങ്ങിത്തേക്കുന്നവരുണ്ട്.

സ്ത്രീകളെ ആയാലും പുരുഷന്‍മാരെ ആയാലും ഏറ്റവും കൂടുതല്‍ വലക്കുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും മരുന്നുകളും വാങ്ങിത്തേക്കുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഉള്ള മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പോലും പലപ്പോഴും ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ നയിക്കുന്നു. എന്നാല്‍ മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിനും കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.

പലരുടേയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അത്രക്ക് വില്ലനാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാക്കുന്നത്. കേശസംരക്ഷണത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒരു പ്രത്യേക എണ്ണക്കൂട്ട് ഉണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ എണ്ണ.

ചര്‍മ്മത്തിനും സൗന്ദര്യത്തിനും മാത്രമല്ല കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു ഈ എണ്ണ. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നും ഈ എണ്ണ എങ്ങനെ തയ്യാറാക്കണം എന്നും നോക്കാം. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പരിഹാരം കാണുന്നതിനും പ്രതിസന്ധികളെ ഇ്ല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ എണ്ണ.

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടീസ്പൂണ്‍ ബദാം എണ്ണ, നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എല്ലാം സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം ഇല്ല. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടി വളരുന്നതിനും മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ എണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന എണ്ണയാണ് ഇത്. മുകളില്‍ പറഞ്ഞ എല്ലാ എണ്ണകളും കൂടി ചെറിയ പാനില്‍ ഒഴിച്ച്‌ ചൂടാക്കാം. രണ്ട് മിനിട്ടില്‍ കൂടുതല്‍ ചൂടാക്കേണ്ട ആവശ്യമില്ല. എണ്ണ തയ്യാര്‍. ഇത് മുടിയില്‍ തേച്ചാല്‍ പല വിധത്തില്‍ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇതിലെ കൂട്ടുകള്‍ ചര്‍മസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ആണ് ബദാം ഓയിലും വെളിച്ചെണ്ണയും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ഈ എണ്ണ നെറ്റികയറുന്നതിനും കഷണ്ടിക്കും പരിഹാരം

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ എണ്ണ ദിവസവും രാവിലേയും വൈകുന്നേരവും തലയില്‍ തേച്ച്‌ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ വേണം കഴുകാന്‍. മാത്രമല്ല കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല ഒരാഴ്ച സ്ഥിരമായി ഉപയോഗിക്കുകയും വേണം. രാവിലേയും വൈകിട്ടും സ്ഥിരമായി ചെയ്യുന്നത് പെട്ടെന്നുള്ള മാറ്റം മുടിയുടെ കാര്യത്തില്‍ വരുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും ഉപയോഗിക്കാവുന്നതാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

കഷണ്ടിക്ക് പരിഹാരം

കഷണ്ടി പലപ്പോഴും പുരുഷന്‍മാരെ ചില്ലറയല്ല വലക്കുന്നത്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാണ്. കഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് ഈ എണ്ണ. കാരണം കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ബദാം ഓയിലിനും കഴിയും. അതുകൊണ്ട് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യങ്ങളില്‍ ബദാം ഓയിലും വെളിച്ചെണ്ണയും വളരെയധികം ഗുണകരമാണ്. ഏത് സൗന്ദര്യ പ്രതിസന്ധിയേയും മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഒന്നാണ് മുടിയുടെ തിളക്കം നഷ്ടമാവുന്നത്. മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ഈ എണ്ണ സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ച്‌ തുടങ്ങിയാല്‍ ഒരാഴ്ച മുഴുവന്‍ ഉപയോഗിക്കണം എന്നതാണ് സത്യം. ഇടക്ക് വെച്ച്‌ ഉപയോഗിക്കാതിരുന്നാല്‍ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലൊരു പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

നെറ്റികയറുന്നത് തടയുന്നു

നെറ്റി കയറുന്നത് പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാം ഓയിലും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം. ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് നെറ്റി കയറുന്നത് മൂലമുള്ള പ്രശ്നത്തെ ഇല്ലാതാക്കുന്നു. പുരുഷന്‍മാര്‍ക്ക് സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നത്തിനെല്ലാം പരിഹാരം കാണുന്നതിന് മികച്ച്‌ നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് സംശയം കൂടാതെ തന്നെ നമുക്ക് നെറ്റികയറുന്നത് മൂലമുള്ള പ്രശ്‌നത്തിന് ഈ എണ്ണ സഹായിക്കുന്നു.

താരന് പൂര്‍ണ പരിഹാരം

കേശസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും താരന്‍. ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ഷാമ്ബൂകളും മരുന്നുകളും ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇതെല്ലാം മുടിക്ക് ദോഷം ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എണ്ണ ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കുന്നത് താരനെ പ്രതിരോധിയ്ക്കുന്നു. താരനെ പ്രതിരോധിയ്ക്കാന്‍ ബദാം എണ്ണ മുന്നിലാണ്. ബദാം എണ്ണയിലുള്ള ഘടകങ്ങള്‍ താരനെ ഫപ്രദമായി നേരിടുന്നു.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍ വെളിച്ചെണ്ണ മിക്‌സ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ്. മുടിയുടെ മുകള്‍ ഭാഗം മുതല്‍ അറ്റം വരെ ഈ എണ്ണ തേച്ച്‌ പിടിപ്പിക്കുക. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അറ്റം പിളരുന്നതില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു.

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ എണ്ണ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അകാല നരയെ ഇല്ലാതാക്കുന്നതിന് ബദാം ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നു.

കടപ്പാട്:boldsky

3.3
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top