Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഇടക്കിടക്ക് മുഖം കഴുകുന്നവര്‍ ശ്രദ്ധിക്കുക!
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇടക്കിടക്ക് മുഖം കഴുകുന്നവര്‍ ശ്രദ്ധിക്കുക!

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. ഇതില്‍ ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. ഇതില്‍ ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ഉപയോഗിച്ച്‌ കുറച്ച്‌ കഴിയുമ്ബോഴാണ് എല്ലാവര്‍ക്കും മനസ്സിലാവുന്നത്. അതുകൊണ്ട് ആദ്യ ഉപയോഗത്തില്‍ ഫലം കണ്ടാലും പിന്നീട് അല്‍പം ശ്രദ്ധിച്ച്‌ ഉപയോഗിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാവും. കാരണം അത്രക്കാണ് പാര്‍ശ്വഫലങ്ങള്‍ എന്നത് തന്നെ കാരണം.സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും ഒരു വെല്ലുവിഴി ആയി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്തിനധികം മുഖം കഴുകുന്നത് പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായി മാറിയിട്ടുണ്ട്. മുഖം കഴുകുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. സാധാരണ നാല് തവണയില്‍ കൂടുതല്‍ മുഖം കഴുകുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിന്‍റെ കാര്യം പോക്കാണ്. മുഖം കഴുകുമ്ബോള്‍ ചര്‍മ്മത്തിന് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൂടുതല്‍ തവണ കഴുകുമ്ബോള്‍

മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്ബോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അത് നാല് തവണയില്‍ കൂടുതലാവുമ്ബോഴാണ് പ്രശ്നമാവുന്നത്. കാരണം ഇത് മുഖത്തെ ചര്‍മ്മത്തിന് ഉണ്ടാവുന്ന സോഫ്റ്റ്നസ് കളയുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

ചര്‍മ്മം വരണ്ടതാക്കുന്നു

ചര്‍മ്മം വരണ്ടതാക്കുന്നതിനും ഈ അമിത മുഖം കഴുകല്‍ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ചര്‍മസംരക്ഷണത്തിനും കൂടി സഹായിക്കുകയുള്ളൂ. ഏത് ചര്‍മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് എത്തരുത് എന്ന കാര്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.

സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു

ചര്‍മ്മത്തില്‍ സ്വാഭാവികമായി ഒരു എണ്ണമയം ഉണ്ട്. ഇത് നഷ്‌ടപ്പെടുന്നതിന് പലപ്പോഴും ഈ മുഖം കഴുകല്‍ കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സ്വാഭാവികമായ എണ്ണമയത്തിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

മുഖക്കുരു സാധ്യത

പലപ്പോഴും കൂടുതല്‍ തവണ മുഖം കഴുകുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചര്‍മ്മവും കൈയ്യുമായുള്ള സംസര്‍ഗ്ഗം കൂടുന്നത് തന്നെ കാരണം. മാത്രമല്ല ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ മുഖക്കുരുവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അമിതവിയര്‍പ്പും അഴുക്കും

അമിതവിയര്‍പ്പും അഴുക്കും ഉണ്ടാക്കുന്ന അസ്വസ്ഥത മൂലം മുഖം കഴുകുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ചെയ്യുന്നത് പല വിധത്തില്‍ ചര്‍മ്മത്തില്‍ ബാക്ടീരിയ വര്‍ദ്ധിക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുഖം കഴുകല്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്.

ചര്‍മ്മത്തിന്റെ സ്വാഭാവികത

ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്‌ടപ്പെടുന്ന അവസ്ഥയിലേക്കാണ് അത് നിങ്ങളെ എത്തിക്കുന്നത്. ചര്‍മ്മത്തിലെ പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് അമിതമായി മുഖം കഴുകാതിരിക്കുക എന്നതാണ്. ഇത് ശ്രദ്ധിച്ചാല്‍ മുഖത്തിന് തിളക്കവും ആരോഗ്യവും നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.
കടപ്പാട്:boldsky
3.36363636364
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top