Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഇഞ്ചിയുടെ സ്വര്‍ഗീയ വിരുന്ന്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇഞ്ചിയുടെ സ്വര്‍ഗീയ വിരുന്ന്

ഇഞ്ചിയുടെ സ്വര്‍ഗീയ വിരുന്ന്.
ഇഞ്ചി ചെടിയുടെ മണ്ണിനടിയില്‍ വളരുന്ന കിഴങ്ങാണ് ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. സ്സിഞ്ജിബര്‍ ഒഫീസിനാലെ (Zingiber officinale ) എന്നാണ് ശാസ്ത്രീയ നാമം. ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്.
വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗാവകാളികള്‍ക്ക് കുടിക്കാന്‍ നല്‍കുന്ന പാനീയത്തില്‍ ഇഞ്ചി ചേരുവയായിരിക്കും എന്ന് പറയുന്നുണ്ട്. ഇഞ്ചി സ്വര്‍ഗീയ ഭക്ഷണമാണെന്നര്‍ത്ഥം. അറബിയില്‍ ഇഞ്ചിക്ക് സന്‍ജബീല്‍ എന്നാണ് പറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഇഞ്ചിയെക്കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയാണ്.  ‘അവിടെ ചുക്കു ചേര്‍ത്ത പാനപാത്രവും അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും.’ (ഇന്‍സാന്‍-17) തണുപ്പിനായി കര്‍പ്പൂരം ചേര്‍ത്ത പാനീയവും ഗാഢതക്കായി ഇഞ്ചി ചേര്‍ത്ത പാനീയവുമാണ് സ്വര്‍ഗാവകാശികളെ കുടിപ്പിക്കുക എന്ന് ഇബ്‌നു കഥീര്‍ ഈ ആയതിനെ വിശദീകരിച്ച് പറയുന്നുണ്ട്. പ്രവാചകന്‍(സ)ക്ക് റോമിലെ രാജാവ് ഒരു പാത്രം ഇഞ്ചി കൊടുത്തയച്ചപ്പോള്‍ അത് തന്റെ അനുയായികള്‍ക്കിടയിലെല്ലാം വിതരണം ചെയ്തതായി അബൂസഈദില്‍ ഖുദ്‌രി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.
സാധാരണയുണ്ടാകാറുള്ള ഛര്‍ദ്ധി, ഗര്‍ഭകാല ഛര്‍ദി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാറുണ്ടത്രെ. ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഛര്‍ദ്ധി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാം. ചില സ്ഥലങ്ങളില്‍ ഇഞ്ചിയില്‍ നിന്ന് കിട്ടുന്ന നീര് വൃണങ്ങളില്‍ ശമനാഷൗദമായി ഉപയോഗിക്കാറുണ്ടത്രെ. ഭക്ഷ്യവിഭവങ്ങളിലു ബീവറേജ് ഉല്‍പന്നങ്ങളിലും ഇഞ്ചിഫ്‌ലവര്‍ ഏജന്റായിട്ടും ,സോപ്പുകളിലും മറ്റ് കോസ്മറ്റിക്‌സുകളിലും വാസന ഏജന്റായും ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കില്‍ ഇഞ്ചിയുടെ ഉപയോഗം അപകടകരമാകും എന്നും അഭിപ്രായങ്ങളുണ്ട്. ലൈംഗിക ഹോര്‍മോണുകളുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചില സമയത്ത് അമിത ഉപയോഗം നെഗറ്റീവായി ബാധിക്കാന്‍ ഇടയാക്കും. എന്നാല്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ദോശകരമായി ബാധിക്കാത്ത രീതിയില്‍ ഇഞ്ചി ഗര്‍ഭകാലങ്ങളിലുണ്ടാകുന്ന ഛര്‍ദിക്ക് ഉപയോഗിക്കാമത്രെ.മുലയൂട്ടുന്ന അമ്മമാരില്‍ ഇത് ദോശകരമായി ബാധിക്കുമോ എന്നതിനെ സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. സാധാരണ ഛര്‍ദിക്ക് ഇഞ്ചി മരുന്നാണെങ്കിലും മാരകമായ ബ്ലീഡിങ്ങ് ഉണ്ടെങ്കില്‍ ഇഞ്ചി ഉപയോഗിക്കരുത് എന്നും ഇഞ്ചിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ കാണുന്നുണ്ട്. കാരണം ഇഞ്ചിയുടെ ഉപയോഗം ബ്ലഡ് സോട്ടിങ്ങ് പതുക്കയാക്കും. ഇഞ്ചിയുടെ ഉപയോഗം ബ്ലഡ്ഷുഗര്‍ കുറക്കുമെങ്കിലും പ്രമേഹ രോഗികള്‍ വൈദ്യനിര്‍ദേശം തേടിയതിന് ശേഷമേ ഉപയോഗിക്കാവൂ.
ആര്യ ഉണ്ണി
കടപ്പാട്
3.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top