Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആര്യവേപ്പ് എന്ന സമ്പൂർണ്ണ ഔഷധാലയം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആര്യവേപ്പ് എന്ന സമ്പൂർണ്ണ ഔഷധാലയം

വേപ്പിന്റെ ഔഷധഗുണങ്ങൾ കൂടുതലറിയാൻ ഒരു സഹായി. .

കല്പവൃക്ഷമായ ആര്യവേപ്പ് അഥവാ വേപ്പ് ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ കണ്ടുവരുന്ന സവിശേഷമായ ഔഷധഗുണങ്ങളുള്ള വൃക്ഷമാണ് .കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ് .ഭാരതത്തിൽ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങൾ  കുറവാണ്. ഈ മരത്തിന്റെ എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദമായവയുമാണ് . വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് .
മീലിയസിയെ എന്ന സസ്യകുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രീയ നാമം അസഡിറാക്റ്റ ഇൻഡിക്ക എന്നാണ് . വേപ്പിനെ ഒരു സ്വർഗീയ മരമയിട്ടാണ് ഇന്ത്യക്കാർ കണക്കാകുന്നത് . വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കിൽ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും. കീടങ്ങളെ അകറ്റി സംരക്ഷണവും ഈ വൃക്ഷം നൽകും. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത് .
ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്.കൂടാതെ കൃഷിക്കും , സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.
ആര്യവേപ്പ് എന്ന പേരിനുപിന്നിൽ.
________________________________________
കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യൻന്മാർ ബുദ്ധൻന്മരാണ്.ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും ,പഠിപ്പിച്ചതും അവരാണ് .കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാസമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമാണ് വേപ്പ്, അരയാൽ ,നന്ദ്യാർവട്ടം തുടങ്ങിയവ .ആര്യന്മാർ പരിചയപ്പെടുത്തിയ മരമായതിനാൽ ആര്യവേപ്പ് എന്നറിയപ്പെടുന്നു.
സവിശേഷതകൾ
____________________________
ഈ ഔഷധസസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക കയ്പ്പുരസമാണ് . പൂവിന് മഞ്ഞകലർന്ന വെള്ള നിറമാണുള്ളത് . ചെറിയ കായകളും ഇതിലുണ്ടാവും .ഔഷധ നിർമ്മാണത്തിനായി തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയും ഉണ്ടാവും .
ഉപയോഗങ്ങൾ
___________________________
വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾ ,സന്ധിവാതം, വൃണം , ചുമ ,പ്രമേഹം ,സൗന്ദര്യ സംരക്ഷണം തുടങ്ങിയ രോഗങ്ങൾക്ക് ആര്യവേപ്പ് ഉത്തമ പ്രതിവിധിയാണ്.  കൂടാതെ വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ,പിണ്ണാക്ക് എന്നിവയും നിർമിക്കുന്നു. കർഷകാർക്ക് ഇതൊരു ജൈവകീടനാശിനി കൂടിയാണ്. ഔഷധസോപ്പുകളിൽ വേപ്പിന്റെ എണ്ണ വഹിക്കുന്ന പങ്ക് വലുതാണ്.
ആര്യവേപ്പ് എന്ന അത്ഭുത വൃക്ഷം .
____________________________________________
അത്ഭുത വൃക്ഷമായ ആര്യവേപ്പ് ഫംഗസ് ,വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാൻ മികച്ചതാണ്. പ്രമേഹം നിയന്ത്രിക്കാൻ വേപ്പ് സഹായിക്കുന്നു. രക്തശുദ്ധിക്ക് , ശ്വാസത്തിലെ ദുർഗന്ധം, പല്ലിനുണ്ടാകുന്ന കേട്, ബ്ലീഡിംഗ് എന്നിവ അകറ്റുന്നു. ദഹനത്തിനു ഫലപ്രദമാണ് വേപ്പില . അസിഡിറ്റിക്ക് നിയന്ത്രണം നൽകുന്നു . കാൻസറിനെ പ്രതിരോധിക്കുന്നു . സൗന്ദര്യ സംരക്ഷണത്തിന്റെ ഫലമായി വേപ്പിലയും ,മഞ്ഞളും മുഖത്തെ പാടുകൾ മാറ്റുന്നതിന് മികച്ചതാണ് . മുഖക്കുരു, വരണ്ട ചർമം, താരൻ ,ചുളിവുകൾ , ചർമത്തിലുണ്ടാവുന്ന വ്രണങ്ങൾ എന്നിവക്ക് പ്രതിവിധിയാണിത്. മുടിയുടെ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്. അകാലനര , വരണ്ട മുടി , മുടി കൊഴിച്ചിൽ എന്നിവയെ പ്രതിരോധിച്ച് മുടിക്ക് തിളക്കവും ആരോഗ്യവും ഈ അത്ഭുത വൃക്ഷം നൽകുന്നു.
വേനലിൽ കുളിർമ നൽകാൻ വേപ്പ്
_________________________________________
സർവ്വരോഗ  സംഹാരിയായും കീടങ്ങളെ അകറ്റാനുള്ള ഉത്തമ മാർഗമായും അറിയപ്പെടുന്ന വേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഒരു കാലത്ത് ലോകത്തെ കീഴടക്കിയ മഹാമാരിയായ വസൂരിക്ക് നിർദ്ദേശിക്കപ്പെട്ട ഈ ഔഷധം വേനലിൽ കുളിർമ നിലനിർത്താൻ സഹായിക്കുന്നതുമാണ്. ഇത് ശുദ്ധവായു നൽക്കുകയും , ഉണർവ് നിലനിർത്തുകയും ചെയ്യുന്നു.
കൃഷി രക്ഷയ്ക്ക വേപ്പിന്റെ പങ്ക്.
_____________________________________
ജൈവ കൃഷിയിൽ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ് .നിമാവിരകൾ, ചിതലുകൾ ,മണ്ണിലുള്ള മറ്റ് കീടങ്ങൾ എന്നിവയെ അകറ്റാൻ വേപ്പ് സഹായിക്കുന്നു. ജൈവ രീതിയിൽ .മണ്ണൊരുക്കം നടത്തുമ്പോൾ തടത്തിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഫലം ചെയ്യും. കൃഷി ശാസ്ത്രജ്ഞന്മാർ അംഗീകരിച്ച കീടനാശകമാണിത്. പച്ചക്കറി വർഗങ്ങളിലെ ചാഴി, ഇല ചുരുട്ടിപ്പുഴു ,ഗാളീച്ച , ഇലച്ചാഴി എന്നിവയുടെ ആക്രമണം തടയാൽ വേപ്പില സഹായിക്കുന്നു. കൃഷിയെ നശിപ്പിക്കുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണ് ആര്യവേപ്പ്.
ഇന്ത്യയിൽ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ മാത്രമാണ് ഉപയോഗക്ഷമമല്ലാത്ത ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വേപ്പ് കൃഷിയെ പ്രോത്സഹിപ്പിക്കുന്നത് .  ആര്യവേപ്പ് എന്ന അത്ഭുത വൃക്ഷം ആരോഗ്യക്ഷമത ഉറപ്പുനൽക്കുന്നുവെന്ന് ശാസ്ത്രജ്ഞൻന്മാർ തെളിയിക്കുന്നു.

ആരിവേപ്പ് ഒരു സമ്പൂർണ്ണ ഔഷധാലയം  ആര്യ ഉണ്ണി_________________________കല്പവൃക്ഷമായ ആര്യവേപ്പ് അഥവാ വേപ്പ് ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ കണ്ടുവരുന്ന സവിശേഷമായ ഔഷധഗുണങ്ങളുള്ള വൃക്ഷമാണ് .കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ് .ഭാരതത്തിൽ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങൾ  കുറവാണ്. ഈ മരത്തിന്റെ എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദമായവയുമാണ് . വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് .                       മീലിയസിയെ എന്ന സസ്യകുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രീയ നാമം അസഡിറാക്റ്റ ഇൻഡിക്ക എന്നാണ് . വേപ്പിനെ ഒരു സ്വർഗീയ മരമയിട്ടാണ് ഇന്ത്യക്കാർ കണക്കാകുന്നത് . വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കിൽ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും. കീടങ്ങളെ അകറ്റി സംരക്ഷണവും ഈ വൃക്ഷം നൽകും. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത് .        ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്.കൂടാതെ കൃഷിക്കും , സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.  ആര്യവേപ്പ് എന്ന പേരിനുപിന്നിൽ.________________________________________                കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യൻന്മാർ ബുദ്ധൻന്മരാണ്.ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും ,പഠിപ്പിച്ചതും അവരാണ് .കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാസമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർക്ക് പവിത്രമായ മരമാണ് വേപ്പ്, അരയാൽ ,നന്ദ്യാർവട്ടം തുടങ്ങിയവ .ആര്യന്മാർ പരിചയപ്പെടുത്തിയ മരമായതിനാൽ ആര്യവേപ്പ് എന്നറിയപ്പെടുന്നു.സവിശേഷതകൾ____________________________ഈ ഔഷധസസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക കയ്പ്പുരസമാണ് . പൂവിന് മഞ്ഞകലർന്ന വെള്ള നിറമാണുള്ളത് . ചെറിയ കായകളും ഇതിലുണ്ടാവും .ഔഷധ നിർമ്മാണത്തിനായി തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയും ഉണ്ടാവും .   ഉപയോഗങ്ങൾ  ___________________________         വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾ ,സന്ധിവാതം, വൃണം , ചുമ ,പ്രമേഹം ,സൗന്ദര്യ സംരക്ഷണം തുടങ്ങിയ രോഗങ്ങൾക്ക് ആര്യവേപ്പ് ഉത്തമ പ്രതിവിധിയാണ്.  കൂടാതെ വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ,പിണ്ണാക്ക് എന്നിവയും നിർമിക്കുന്നു. കർഷകാർക്ക് ഇതൊരു ജൈവകീടനാശിനി കൂടിയാണ്. ഔഷധസോപ്പുകളിൽ വേപ്പിന്റെ എണ്ണ വഹിക്കുന്ന പങ്ക് വലുതാണ്.      ആര്യവേപ്പ് എന്ന അത്ഭുത വൃക്ഷം .____________________________________________   അത്ഭുത വൃക്ഷമായ ആര്യവേപ്പ് ഫംഗസ് ,വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാൻ മികച്ചതാണ്. പ്രമേഹം നിയന്ത്രിക്കാൻ വേപ്പ് സഹായിക്കുന്നു. രക്തശുദ്ധിക്ക് , ശ്വാസത്തിലെ ദുർഗന്ധം, പല്ലിനുണ്ടാകുന്ന കേട്, ബ്ലീഡിംഗ് എന്നിവ അകറ്റുന്നു. ദഹനത്തിനു ഫലപ്രദമാണ് വേപ്പില . അസിഡിറ്റിക്ക് നിയന്ത്രണം നൽകുന്നു . കാൻസറിനെ പ്രതിരോധിക്കുന്നു . സൗന്ദര്യ സംരക്ഷണത്തിന്റെ ഫലമായി വേപ്പിലയും ,മഞ്ഞളും മുഖത്തെ പാടുകൾ മാറ്റുന്നതിന് മികച്ചതാണ് . മുഖക്കുരു, വരണ്ട ചർമം, താരൻ ,ചുളിവുകൾ , ചർമത്തിലുണ്ടാവുന്ന വ്രണങ്ങൾ എന്നിവക്ക് പ്രതിവിധിയാണിത്. മുടിയുടെ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്. അകാലനര , വരണ്ട മുടി , മുടി കൊഴിച്ചിൽ എന്നിവയെ പ്രതിരോധിച്ച് മുടിക്ക് തിളക്കവും ആരോഗ്യവും ഈ അത്ഭുത വൃക്ഷം നൽകുന്നു. വേനലിൽ കുളിർമ നൽകാൻ വേപ്പ് _________________________________________ സർവ്വരോഗ  സംഹാരിയായും കീടങ്ങളെ അകറ്റാനുള്ള ഉത്തമ മാർഗമായും അറിയപ്പെടുന്ന വേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഒരു കാലത്ത് ലോകത്തെ കീഴടക്കിയ മഹാമാരിയായ വസൂരിക്ക് നിർദ്ദേശിക്കപ്പെട്ട ഈ ഔഷധം വേനലിൽ കുളിർമ നിലനിർത്താൻ സഹായിക്കുന്നതുമാണ്. ഇത് ശുദ്ധവായു നൽക്കുകയും , ഉണർവ് നിലനിർത്തുകയും ചെയ്യുന്നു.  കൃഷി രക്ഷയ്ക്ക വേപ്പിന്റെ പങ്ക്._____________________________________ജൈവ കൃഷിയിൽ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ് .നിമാവിരകൾ, ചിതലുകൾ ,മണ്ണിലുള്ള മറ്റ് കീടങ്ങൾ എന്നിവയെ അകറ്റാൻ വേപ്പ് സഹായിക്കുന്നു. ജൈവ രീതിയിൽ .മണ്ണൊരുക്കം നടത്തുമ്പോൾ തടത്തിൽ 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഫലം ചെയ്യും. കൃഷി ശാസ്ത്രജ്ഞന്മാർ അംഗീകരിച്ച കീടനാശകമാണിത്. പച്ചക്കറി വർഗങ്ങളിലെ ചാഴി, ഇല ചുരുട്ടിപ്പുഴു ,ഗാളീച്ച , ഇലച്ചാഴി എന്നിവയുടെ ആക്രമണം തടയാൽ വേപ്പില സഹായിക്കുന്നു. കൃഷിയെ നശിപ്പിക്കുന്ന എല്ലാ രോഗങ്ങൾക്കും പ്രതിവിധിയാണ് ആര്യവേപ്പ്.        ഇന്ത്യയിൽ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ മാത്രമാണ് ഉപയോഗക്ഷമമല്ലാത്ത ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വേപ്പ് കൃഷിയെ പ്രോത്സഹിപ്പിക്കുന്നത് .  ആര്യവേപ്പ് എന്ന അത്ഭുത വൃക്ഷം ആരോഗ്യക്ഷമത ഉറപ്പുനൽക്കുന്നുവെന്ന് ശാസ്ത്രജ്ഞൻന്മാർ തെളിയിക്കുന്നു.

ആര്യ ഉണ്ണി .

3.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ