অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്ത്കെയര്‍ - 1

ഹെല്‍ത്ത്കെയര്‍ - 1

  1. ഫൈബ്രോമയാൾജിയയെക്കുറിച്ച് അറിയാം
  2. എന്താണ് ക്ളെപ്റ്റോമാനിയ?
  3. വായ് നാറ്റത്തിന്‍റെ കാരണങ്ങള്‍ അറിയാം
  4. ഉത്കണ്ഠ ഒഴിവാക്കാന്‍ ചില വഴികളിതാ
  5. ഇപ്പോൾ അതിവേഗത്തിൽ പുതിയ പല്ലുകള്‍ സ്വന്തമാക്കാം
  6. കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
  7. മഴക്കാലം രോഗവിമുക്തമാക്കാം
  8. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി ദിവസവും മുട്ട നല്‍കാം
  9. പ്രമേഹരോഗികളുടെ ചര്‍മ്മപരിപാലനം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  10. സോറിയാസിസ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  11. 50 കഴിഞ്ഞാല്‍ ഭക്ഷണം ശ്രദ്ധിക്കാം
  12. പച്ചക്കറികള്‍ പച്ചയ്ക്കു കഴിക്കാം
  13. അത്‌ലറ്റ്സ് ഫുട്ട് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  14. തൈര്: ആരോഗ്യഗുണങ്ങളുടെ കലവറ
  15. ഓർമ്മശക്തി നിലനിർത്താൻ നല്ല രീതികൾ, നല്ല ഭക്ഷണം
  16. ഒരു കൈ നട്സ് കഴിച്ചോളൂ ഗുണങ്ങള്‍ പലതാണ്

ഫൈബ്രോമയാൾജിയയെക്കുറിച്ച് അറിയാം

അ​ധി​കം പ​രി​ച​യ​മി​ല്ലാ​ത്ത പേ​രാ​ണ് ഫൈ​​​ബ്രോ​​​മ​​​യാൾ​​​ജി​​​യ​ ​.​പ​ക്ഷേ, ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങൾ  അ​നു​ഭ​വി​ക്കാ​ത്ത​വർ വ​ള​രെ​ച്ചു​രു​ങ്ങും. ​ ​​ശ​​​രീ​​​ര​​​വേ​​​ദ​​​ന​യാ​ണ് ​ ​​പ്ര​ധാ​ന​ല​ക്ഷ​ണം. ശ​​​രീ​​​ര​​​മാ​​​കെ പൊ​​​തി​​​യു​​​ന്ന​ ​​വേ​​​ദ​​​ന​ ​​വർ​​​ഷ​​​ങ്ങ​​​ളാ​​​യി കൊ​​​ണ്ടു​​​ന​​​ട​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും​ ​​അ​​​ധി​​​ക​​​മാ​​​ണ്. ചി​​​ല​​​രിൽ​ ​​വേ​​​ദന വർ​ഷ​ങ്ങ​ളോ​ളം അ​​​ങ്ങ​​​നെ​​​ത​​​ന്നെ​ ​​നി​​​ല​​​നിൽ​​​ക്കും. അ​​​നേ​​​കം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​വും കാ​​​ര​​​ണം​ ​​ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​ ​​അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കു​​​ക, മാ​​​റി​ ​​മാ​​​റി​​​യു​​​ള്ള ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ളൊ​​​ന്നും ഫ​​​ലം​ ​​നൽ​​​കാ​​​തി​​​രി​​​ക്കുക തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ ഫൈ​​​ബ്രോ​​​മ​​​യാൾ​​​ജി​​​യ​ ​​എ​​​ന്ന​ ​​പേ​​​ശീ​​​വാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​വാം. ​​രോ​​​ഗി​​​യെ​ ​​ശ​​​രി​​​ക്കും​ ​​ധർ​​​മ്മ​​​സ​​​ങ്ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന ഒ​ന്നാ​ണ് ​​ഈ​ ​​അ​​​വ​​​സ്ഥ. ​​മ​​​റ്റെ​​​ല്ലാ​ ​​വാ​​​ത​​​രോ​​​ഗ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ​ ​​ ​​ഇ​​​തും​ ​​കൂ​​​ടു​​​ത​​​ലാ​​​യി ​​വ​​​രു​​​ന്ന​​​ത് സ്ത്രീ​​​ക​​​ളി​​​ലാ​​​ണ്. ​​പു​​​രു​​​ഷ​​​ന്മാ​​​രെ​ ​​അ​​​പേ​​​ക്ഷി​​​ച്ച് ​​സ്ത്രീ​​​കൾ​​​ക്ക് ഈ രോ​​​ഗ​​​മു​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ദ്ധ്യത പ​​​ത്തു​ ​​മ​​​ട​​​ങ്ങു​​​വ​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്. 35​​​നും 65​​​നും​ ​​മ​​​ദ്ധ്യേ പ്രാ​​​യ​​​മു​​​ള്ള ​​സ്ത്രീ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത് കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. 

അ​​​ര​​​ക്കെ​​​ട്ടി​​​ന് മു​​​ക​​​ളി​​​ലും​ ​​താ​​​ഴെ​​​യു​​​മാ​​​യി തു​​​ടർ​​​ച്ച​​​യാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന വേ​​​ദ​​​ന​ ​​ഫൈ​​​ബ്രോ​​​മ​​​യാൾ​​​ജിയ എ​​​ന്ന് സം​​​ശ​​​യി​​​ക്കാം.​ ​​ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ചി​​​ല​ ​​ഭാ​​​ഗ​​​ങ്ങ​​​ളിൽ​ ​​ഇ​​​ങ്ങ​​​നെ​​​യു​​​ള്ള വേ​​​ദ​​​ന​ ​​മൂ​​​ന്നു​ ​​മാ​​​സ​​​ത്തി​​​ലേ​​​റെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ങ്കിൽ തീർ​​​ച്ച​​​യാ​​​യും വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​ണം.​ ​​ രോ​​​ഗ​​​ത്തി​​​ന്‍റെ ആ​​​രം​​​ഭം ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗ​​​ത്ത് മാ​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​ ​​പേ​​​ശി​​​വേ​​​ദ​​​ന​​​യാ​​​യി​​​രി​​​ക്കും.​ ​​ക്ര​​​മേ​​​ണ​ ​​ഇ​​​ത് മ​​​റ്റ് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും​ ​​വ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വ്. പേ​​​ശി​​​വേ​​​ദ​​​ന​​​കൾ​ ​​മാ​​​ത്ര​​​മ​​​ല്ല,​ ​​ക​​​ഠി​​​ന​​​മാ​​​യ​ ​​സ​​​ന്ധി​​​വേ​​​ദ​​​ന​​​യും​ ഈ വാ​​​ത​​​രോ​​​ഗ​​​ത്തിൽ​ ​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടും. ചു​​​രു​​​ക്ക​​​ത്തിൽ​ ​​ക​​​ഠി​​​ന​​​മാ​​​യ​ ​​ശ​​​രീ​​​ര​​​വേ​​​ദ​​​ന​​​യിൽ​ ​​നി​​​സ​​​ഹാ​​​യ​​​യാ​​​യി നിൽ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് രോ​​​ഗി​​​ക്ക് ​​ഉ​​​ണ്ടാ​​​കു​​​ക.

കൂ​​​ടാ​​​തെ​ ​​ശ​​​രീ​​​ര​​​ക്ഷീ​​​ണം,​ ​​വി​​​ഷാ​​​ദം,​ ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ,​ ​​ത​​​ല​​​വേ​​​ദ​​​ന, കൈ​​​കാൽ​ ​​മ​​​ര​​​വി​​​പ്പ് എ​​​ന്നി​​​വ​​​യും ക​​​ണ്ടു​​​വ​​​രു​​​ന്നു. ആർ​​​ത്ത​​​വ​ ​​ത​​​ക​​​രാ​​​റു​​​കൾ,​ മൂ​​​ത്രാ​​​ശ​​​യ​ ​​ത​​​ക​​​രാ​​​റു​​​കൾ ഇ​​​വ​​​യും ഫൈ​​​ബ്രോ​​​മ​​​യാൾ​​​ജിയ രോ​​​ഗി​​​ക​​​ളിൽ കൂ​​​ടു​​​ത​​​ലാ​​​യി ​​ക​​​ണ്ടു​​​വ​​​രു​​​ന്നു.​​​വേ​​​ദ​​​ന​​​യെ​ ​​അ​​​നു​​​ഭ​​​വ​​​ത്തിൽ​ ​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന ത​​​ല​​​ച്ചോ​​​റി​​​ന്‍റെയും​ ​​കേ​​​ന്ദ്ര​ ​​നാ​​​ഡീ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ​​​യും പാ​​​ത​​​ക​​​ളി​​​ലെ പ്ര​​​വർ​​​ത്ത​​​ന​​​വൈ​​​ക​​​ല്യ​​​ങ്ങൾ രോ​​​ഗ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്.​ ​​വേ​​​ദ​​​ന​​​വാ​​​ഹി​​​ക​​​ളായ ഘ​​​ട​​​ക​​​ങ്ങൾ​ ​​ഫൈ​​​ബ്രോ​​​മ​​​യാൾ​​​ജിയ രോ​​​ഗി​​​ക​​​ളു​​​ടെ ര​​​ക്ത​​​ത്തിൽ​ ​​കൂ​​​ടു​​​ത​​​ലാ​​​യി​ ​​കാ​​​ണാം.​ ​​മാ​​​ത്ര​​​വു​​​മ​​​ല്ല,​ ഈ രോ​​​ഗി​​​ക​​​ളിൽ സു​​​ഖ​​​നി​​​ദ്ര​​​യ്ക്കു​​​ള്ള ശാ​​​രീ​​​രിക ഹോർ​​​മോ​​​ണു​​​ക​​​ളു​​​ടെ അ​​​ള​​​വ് ​​കു​​​റ​​​യു​​​ന്ന​​​താ​​​യും​ ​​ക​​​ണ്ടു​​​വ​​​രു​​​ന്നു. തു​​​ടർ​​​ച്ച​​​യാ​​​യി പേ​​​ശി​​​കൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ക്ഷ​​​ത​​​ങ്ങ​​​ളും​ ​​പ​​​രി​​​ക്കു​​​ക​​​ളും രോ​​​ഗ​​​ത്തി​​​ന്‍റെ ​​കാ​​​ഠി​​​ന്യം​ ​​കൂ​​​ട്ടും. ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​യ്മ, നാ​​​ഡി​​​വ്യൂ​​​ഹ​​​ത്തി​​​ന്‍റെ  പ്ര​​​വർ​​​ത്ത​​​ന​ ​​ത​​​ക​​​രാ​​​റു​​​കൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും രോ​​​ഗ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​ ​​ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.​ ​​ല​​​ഘു​​​മ​​​നോ​​​രോ​​​ഗ​​​ങ്ങ​​​ളാ​​​യ​ ​​അ​​​മി​​​ത​ ​​ആ​​​കാം​​​ക്ഷ,​ ​​വി​​​ഷാ​​​ദം​ ​​തു​​​ട​​​ങ്ങി​​​യ​വ​ ​​ഉ​​​ള്ള​​​വ​​​രി​​​ലും രോ​​​ഗ​​​സാ​​​ദ്ധ്യ​​​ത​ ​​കൂ​​​ടു​​​ത​​​ലാ​​​ണ്. കൂ​​​ടാ​​​തെ​ ​​മാ​​​ന​​​സിക സം​​​ഘർ​​​ഷ​​​ങ്ങ​​​ളും സ​​​മ്മർ​​​ദ്ദ​​​വും​ ​​രോ​​​ഗ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​ ​​വർ​​​ദ്ധി​​​പ്പി​​​ക്കു​​​ന്നു.
​​മാ​​​ന​​​സി​​​ക​ ​​പി​​​രി​​​മു​​​റു​​​ക്ക​​​ത്തോ​​​ടു​​​കൂ​​​ടി ​​ജോ​​​ലി​ ​​ചെ​​​യ്യു​​​ന്ന​​​വ​​​രിൽ ഈ  രോ​ഗം പെ​​​ട്ടെ​​​ന്ന് പി​​​ടി​​​പെ​​​ടും.​ ​​ ​​രോ​​​ഗ​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങൾ വ്യ​​​ക്ത​​​മ​​​ല്ലാ​​​ത്ത​​​തും നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​ ​​മാ​​​ത്രം​ ​​രോ​​​ഗ​​​നിർ​​​ണ​​​യം ന​​​ട​​​ത്തേ​​​ണ്ട​​​ത് ​​ആ​​​വ​​​ശ്യ​​​മാ​​​യി​ ​​തീ​​​രു​​​ന്ന​ ​​സാ​​​ഹ​​​ച​​​ര്യ​​​ത്തിൽ​ ​​ആ​​​യുർ​​​വേ​​​ദ​ ​​ഔ​​​ഷ​​​ധ​​​ങ്ങ​​​ളും ചി​​​കി​​​ത്സ​​​ക​​​ളും വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​ ​​ക​​​ണ്ടു​​​വ​​​രു​​​ന്നു. ന​​​മ്മു​​​ടെ​ ​​ദൈ​​​നം​​​ദി​​​ന​ ​​പ്ര​​​വർ​​​ത്ത​​​ന​​​ങ്ങൾ​​​ക്ക് കാ​​​ര്യ​​​മാ​​​യി​ ​​ത​​​ട​​​സം​ ​​നിൽ​​​ക്കു​​​ന്ന​ ഈ രോ​​​ഗം ക​​​ടു​​​ക്കാ​​​തി​​​രി​​​ക്കാൻ​ ​​കൂ​​​ടു​​​തൽ ശ്ര​​​ദ്ധ​ ​​നൽ​​​കേ​​​ണ്ട​​​താ​​​ണ്. വി​​​ട്ടു​​​മാ​​​റാ​​​ത്ത ​​ക്ഷീ​​​ണ​​​വും. ഈ രോ​​​ഗി​​​ക​ളി​ൽ ക​ണ്ടു​വ​രു​ന്നു. ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളിൽ​ ​​അ​​​മി​​​ത​​​മാ​​​യി വേ​​​ദ​​​ന​ ​​സം​​​ഹാ​​​ര​ ​​ഗു​​​ളി​​​ക​​​കൾ ക​​​ഴി​​​ക്കു​​​ന്ന​​​ത് പിൽ​​​ക്കാ​​​ല​​​ത്ത് പാർ​​​ശ്വ​​​ഫ​​​ല​​​ങ്ങൾ​​​ക്ക് ​​ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കും.​ ​​കൃ​​​ത്യ​​​മാ​​​യി ചെ​​​റു​​​വ്യാ​​​യാ​​​മ​​​ത്തിൽ ​​ഏർ​​​പ്പെ​​​ടു​​​ന്ന​​​തി​​​ലൂ​​​ടെ ഒ​​​രു​ ​​പ​​​രി​​​ധി​​​വ​​​രെ രോ​​​ഗ​​​കാ​​​ഠി​​​ന്യം കു​​​റ​​​യ്ക്കാൻ​ ​​സാ​​​ധി​​​ക്കും.

എന്താണ് ക്ളെപ്റ്റോമാനിയ?

ഫ്രഞ്ച് മന:ശാസ്ത്രജ്ഞരായ എസ്ക്വിറോളും മാർക്കും ആണ് ആദ്യമായി ക്ളെപ്റ്റോമാനിയ (kleptomania) എന്ന വാക്ക് ലോകത്തിനു പരിചയപ്പെടുത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു ഇത്. അപ്രതിരോധ്യമായ ആന്തരിക പ്രേരണയാൽ മോഷണം നടത്തുകയും അത് ആവർത്തിക്കുകയും ചെയ്യുന്നതിനെയാണ് ക്ളെപ്റ്റോമാനിയ എന്ന് പറയുന്നത്. കടയിൽ നിന്നുള്ള സാധനങ്ങൾ, ഓഫീസിൽ നിന്ന് സഹപ്രവർത്തകരുടെ സാധനങ്ങൾ, പണം, സുഹൃത്തുക്കളുടെ സാധനങ്ങൾ തുടങ്ങിയവയായിരിക്കും മിക്കപ്പോഴും ക്ളെപ്റ്റോമാനിയ ബാധിച്ചവർ മോഷ്ടിക്കുന്നത്. മിക്ക കേസുകളിലും മോഷണവസ്തു വിലയുള്ളതോ മോഷ്ടിക്കുന്ന ആൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നതോ ആയിരിക്കില്ല.

പൊതുസമൂഹത്തിൽ, ശരാശരി 0.6% ആളുകൾക്ക് ക്ളെപ്റ്റോമാനിയ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. കടയിൽ നിന്നുള്ള മോഷണത്തിന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ 3.8-24% പേർക്ക് ക്ളെപ്റ്റോമാനിയ ബാധയുള്ളതായും കണക്കുകൾ സൂചിപ്പിക്കുന്നു. ക്ളെപ്റ്റോമാനിയ ബാധയുടെ സ്ത്രീ-പുരുഷ അനുപാതം 3:2 ആണ്. ക്ളെപ്റ്റോമാനിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ പലരും ചികിത്സ തേടാൻ മടിക്കുന്നത് അപമാനഭീതിയും നിയമനടപടികളും ഭയന്നാണ്.

ക്ളെപ്റ്റോമാനിയയുടെ ലക്ഷണങ്ങൾ

ക്ളെപ്റ്റോമാനിയയുടെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • ഒരാൾക്ക് തനിക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ പോലും മോഷ്ടിക്കുന്നതിനുള്ള ആന്തരിക പ്രേരണയെ തടയാൻ കഴിയാതെയിരിക്കുക.
  • മോഷണത്തിനു മുമ്പ് പിരിമുറുക്കം വർദ്ധിക്കുക
  • മോഷണം നടത്തുമ്പോൾ സന്തോഷവും തൃപ്തിയും ആശ്വാസവും തോന്നുക
  • മോഷണത്തിനു ശേഷം കുറ്റബോധം, സ്വന്തം പ്രവൃത്തിയോടുള്ള വെറുപ്പ്, പശ്ചാത്താപം അല്ലെങ്കിൽ നിയമനടപടികളോട് ഭയം എന്നിവ തോന്നുക.
  • മോഷണത്തിനുള്ള ത്വര വീണ്ടും ഉണ്ടാവുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യുക.

മറ്റു മോഷ്ടാക്കളെ പോലെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയായിരിക്കില്ല ക്ളെപ്റ്റോമാനിയ ബാധിച്ചവർ മോഷണം നടത്തുന്നത്. ഇത്തരക്കാർ മോഷണം നടത്താനുള്ള ത്വര അടക്കാനാവാതെ നൈസർഗികമായിട്ടായിരിക്കും മോഷണം നടത്തുന്നത്.

ക്ളെപ്റ്റോമാനിയയുടെ കാരണങ്ങൾ

ക്ളെപ്റ്റോമാനിയയുടെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനി പറയുന്നവ ഇതിന് കാരണങ്ങളായേക്കാം;

  • കുടുംബ പാരമ്പര്യം: ബന്ധുക്കളിൽ ആർക്കെങ്കിലും ക്ളെപ്റ്റോമാനിയ ഉണ്ടെങ്കിൽ അതിനുള്ള അപകടസാധ്യത കൂടുതലാണ്.
  • ലിംഗം: സ്ത്രീകളിലാണ് ക്ളെപ്റ്റോമാനിയ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്.
  • തലച്ചോറിലെ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ: ക്ളെപ്റ്റോമാനിയയെ തലച്ചോറിലെ സെറോട്ടോണിൻ നിലയുമായി ബന്ധപ്പെടുത്താവുന്നതാണ്. ഇത്തരം സ്വഭാവവിശേഷമുള്ളവരിൽ സെറോട്ടോണിൻ നില കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • കണ്ടീഷനിംഗ്: പ്രാരംഭ ദശയിൽ മോഷണത്തിന് ശിക്ഷിക്കപ്പെട്ടില്ല എങ്കിൽ ഇത്തരം സ്വഭാവം തുടരും.
  • മറ്റു മാനസിക പ്രശ്നങ്ങൾ: ക്ളെപ്റ്റോമാനിയ ബാധിച്ചവർക്ക് ഉത്കണ്ഠാരോഗം, ബൈപോളാർ ഡിസോഡർ, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങൾ അടിക്കടി ഉണ്ടാകാം.

ക്ളെപ്റ്റോമാനിയ എങ്ങനെ കണ്ടുപിടിക്കാം?

ഡോക്ടർ നിങ്ങളിൽ ഉണ്ടാകുന്ന പ്രേരണകളെ കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ചോദിച്ചറിയും. സ്വയം വിലയിരുത്തുന്നതിനായി ഒരു ചോദ്യാവലിയും നൽകും.

ക്ളെപ്റ്റോമാനിയയ്ക്കുള്ള ചികിത്സ

നിയമ നടപടികളോടുള്ള ഭയം, ലജ്ജ അല്ലെങ്കിൽ മാനഹാനി എന്നിവ മൂലം ക്ളെപ്റ്റോമാനിയ ബാധിച്ചവർ ചികിത്സ തേടാതിരിക്കാം. ഒരാൾക്ക് തനിയെ ഈ മാനസികാവസ്ഥയെ മറികടക്കാൻ പ്രയാസമാണ്. ഇതിനായി മനോരോഗ ചികിത്സയും മരുന്നുകളും വേണ്ടിവരും.

ഡോക്ടറും രോഗിയും തനിയെ ഉള്ളതോ ഒന്നിലധികം പേരെ ഉൾപ്പെടുത്തിയുള്ളതോ ആയ സെഷനുകളിലായിരിക്കും ചികിത്സ. ക്ളെപ്റ്റോമാനിയക്കൊപ്പം മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. ചികിത്സയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • അവബോധ പെരുമാറ്റ ചികിത്സ
  • കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ചികിത്സ

അവബോധ പെരുമാറ്റ ചികിത്സ (കൊഗിനിറ്റീവ് ബിഹേവിയറൽ തെറാപ്പി): ഒരാളുടെ നിഷേധാത്മകമായ സ്വഭാവങ്ങളും വിശ്വാസങ്ങളും തിരിച്ചറിയുകയും പകരം ആരോഗ്യകരമായ പെരുമാറ്റവും വിശ്വാസങ്ങളും സന്നിവേശിപ്പിക്കലുമാണ് ചികിത്സകൊണ്ട് ലക്ഷ്യമിടുന്നത്. ക്ളെപ്റ്റോമാനിയ മൂലമുള്ള ഉൾപ്രേരണകളെ അതിജീവിക്കാനുള്ള സമീപനങ്ങൾ ഇതിലൂടെ നൽകുന്നു.

സാധാരണഗതിയിൽ, ക്ളെപ്റ്റോമാനിയക്ക് മരുന്നുകൾ നൽകി ചികിത്സിക്കാറില്ല. എന്നിരുന്നാലും, ചില അവസരങ്ങളിൽ ചില മരുന്നുകൾ പ്രയോജനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്ളെപ്റ്റോമാനിയ പ്രതിരോധം

ക്ളെപ്റ്റോമാനിയയുടെ കാരണങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, അത് പ്രതിരോധിക്കുന്നതിനും തെളിയിക്കപ്പെട്ട മാർഗങ്ങളൊന്നുമില്ല.

അടുത്ത നടപടികൾ

നിങ്ങൾ ക്ളെപ്റ്റോമാനിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കിൽ വിദഗ്ധരുടെ സഹായം തേടുക. ചികിത്സ തേടുന്നത് മൂലം ക്ളെപ്റ്റോമാനിയ മൂലമുള്ള ആന്തരിക പ്രചോദനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും.

വായ് നാറ്റത്തിന്‍റെ കാരണങ്ങള്‍ അറിയാം

ഉച്ഛ്വാസ വായുവിൽ ദുർഗന്ധം കലർന്നിരിക്കുന്ന അവസ്ഥയാണ് വായ്‌നാറ്റം. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. പല്ലുമായി ബന്ധപ്പെട്ട കാരണങ്ങളാലും മറ്റ് ചില രോഗാവസ്ഥകൾ മൂലവും വായ്‌നാറ്റം ഉണ്ടാകാം. സൾഫർ സംയുക്തങ്ങളായ ഡൈമീഥൈൽ സൾഫൈഡും ഹൈഡ്രജനും വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനുള്ള കാരണങ്ങളാണ്. ബാഷ്പീകരിച്ചുപോകുന്ന സൾഫർ സംയുക്തങ്ങളിൽ 90% ഇവയാണ്.

വായ്‌നാറ്റത്തിന്റെ കൂടുതലായി അറിയപ്പെടാത്ത കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • പോസ്റ്റീരിയർ ടംഗ് ഫ്ളോറ: ദിവസവും പല്ല് ശരിയായ രീതിയിൽ വൃത്തിയാക്കുന്നവരും വായ്‌നാറ്റം മൂലം ബുദ്ധിമുട്ടുന്നെങ്കിൽ അതിനു കാരണം നാവിന്‍റെ പിൻഭാഗമായിരിക്കും. നാവിന്‍റെ പിൻഭാഗം ഒരു പ്ളാസ്റ്റിക് സ്പൂൺ ഉപയോഗിച്ച് ചുരണ്ടി നോക്കിയാൽ ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ള ദുർഗന്ധമുള്ള ഒരു ആവരണം ഇളകി വന്നേക്കാം. ചില അവസരങ്ങളിൽ ഇതിന് മഞ്ഞ നിറമായിരിക്കും. മിക്കവാറും മൂക്കിനു മുകൾ ഭാഗത്തു നിന്ന് സ്ഥിരമായുള്ള ഒലിപ്പുണ്ടാകുന്നതായിരിക്കും ഇതിനു കാരണം. തുടക്കത്തിൽ ഇതിന് ദുർഗന്ധമുണ്ടായിരിക്കില്ല എന്നാൽ സൂക്ഷ്മാണുക്കൾ ധാരാളമായി ചീഞ്ഞളിയാൻ തുടങ്ങുന്നതോടെ ദുർഗന്ധം വമിച്ചു തുടങ്ങും.
  • വയറ് : ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് (ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന അമ്ലം തെറ്റായ ദിശയിൽ അന്നനാളത്തിൽ എത്തുന്ന അവസ്ഥ) പോലെയുള്ള വയറിനെ ബാധിക്കുന്ന രോഗങ്ങൾ ഉദര രസങ്ങളുടെ ദുർഗന്ധം വമിപ്പിക്കാൻ കാരണമായേക്കാം.

വായയുടെ ദുർഗന്ധം നിയന്ത്രിക്കാനുള്ള ചില മാർഗങ്ങൾ (Little known ways of managing bad breath)

ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ചവയ്ക്കുന്നതിലൂടെ താൽക്കാലികമായി വായ്‌നാറ്റത്തെ നിയന്ത്രിക്കാൻ സാധിക്കും;

  • ഏലയ്ക്ക
  • ശതകുപ്പ
  • പെരും‌ജീരകം
  • ഗ്രാമ്പൂ
  • കറുവാപ്പട്ട
  • പാർസ്ളി ഇല
  • പാൽ: ഒരു സ്പൈസി ആഹാരത്തിനു ശേഷം വായിൽ നിന്ന് വെള്ളുത്തുള്ളിയുടെ ഗന്ധം ഇല്ലാതാക്കണമെങ്കിൽ ഒരു ഗ്ളാസ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉൽപ്പന്നങ്ങളും വെള്ളവും കുടിച്ചാൽ മതിയാകും. വെള്ളുത്തുള്ളി കഴിക്കുന്നതിനു മുമ്പ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്‍റെ ഗന്ധം ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായ വഴിയാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്.

ഉത്കണ്ഠ ഒഴിവാക്കാന്‍ ചില വഴികളിതാ

സങ്കോചം, ഭയം, വിഷമം തുടങ്ങിയവയ്ക്ക് കാരണമാവുന്ന നിരവധി തകരാറുകളെ സൂചിപ്പിക്കുന്നതിനാണ് പൊതുവായി ഉത്കണ്ഠ എന്ന പദം ഉപയോഗിക്കുന്നത്. നിങ്ങളെ പ്രവര്‍ത്തന നിരതമാക്കാനോ ഒരു പ്രശ്നം പരിഹരിക്കുന്നതിനോ പ്രേരകമാവുകയാണെങ്കില്‍ ഉത്കണ്ഠ ഗുണകരമാവും. എന്നാല്‍, നേരത്തേ തന്നെ നിങ്ങളുടെ മനസ്സില്‍ അയഥാര്‍ത്ഥ ചിന്തകളും ഭയങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട് എങ്കില്‍ ഉത്കണ്ഠ ഒരു പ്രശ്നമാകും. അയഥാര്‍ത്ഥ ചിന്തകളും ഭയങ്ങളും ദൈനം ദിന ജീവിതത്തില്‍ നിങ്ങളുടെ വൈകാരിക ഊര്‍ജ്ജത്തെ ചോര്‍ത്തിക്കളയുകയും ഉത്കണ്ഠയുടെ നില ഉയര്‍ത്തുകയും ചെയ്യും. എന്നിരുന്നാലും, പരിശീലനത്തിലൂടെയും ചില ലളിതമായ നടപടികളിലൂടെയും നിങ്ങള്‍ക്ക് മനസ്സിനെ ശാന്തമാക്കുന്നതിനും കൂടുതല്‍ പോസിറ്റീവ് ആയ ജീവിതവീക്ഷണം സ്വന്തമാക്കുന്നതിനും സാധിക്കും.

ദൈനം ദിന ജീവിതത്തില്‍ ഉത്കണ്ഠയെ പ്രതിരോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായകമായ ചില ടിപ്പുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്;

ആഴത്തില്‍ ശ്വാസമെടുക്കുക

നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാവുന്ന അവസരത്തില്‍ ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആഴത്തില്‍ ശ്വാസോച്ഛ്വാസം നടത്തുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. കാരണം, ഇത് ശരീരത്തിലെ റിലാക്സേഷന്‍ സംവിധാനത്തെ ഉത്തേജിപ്പിക്കും. അഞ്ച് വരെ എണ്ണുന്ന സമയമെടുത്ത് പതുക്കെ ശ്വാസം ഉള്ളിലേക്ക് വലിക്കുക. കുറച്ചു സമയം ശ്വാസം പിടിച്ചുവച്ചതിനു ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത സമയമെടുത്ത് ഉച്ഛ്വസിക്കുക. ഇത് കുറച്ചു തവണ ആവര്‍ത്തിക്കുക.

നിങ്ങളുടെ മനോവികാരത്തെ അംഗീകരിക്കുക

നിങ്ങളുടെ മാനസികാവസ്ഥയെ അംഗീകരിക്കാന്‍ ശ്രമിക്കുക. ഉത്കണ്ഠയും മറ്റ് വികാരങ്ങളെ പോലെയാണെന്നും അത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും നിങ്ങളോടുതന്നെ പറയുക. ഉത്കണ്ഠ വലിയ കാര്യമല്ല എന്നും മറ്റേതു വൈകാരിക പ്രതികരണത്തെ പോലെയാണെന്നും സ്വയം ഓര്‍മ്മിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനും നേരിടാനുമുള്ള ആത്മവിശ്വാസം ലഭിക്കും. സാധാരണയായി, ഉത്കണ്ഠയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അസഹനീയമായി തോന്നാം. അതിനാല്‍, അംഗീകരീക്കുക എന്നത് പ്രധാനമാണ്.

നിങ്ങളുടെ ചിന്തകളെ വിലയിരുത്തുക

നിങ്ങള്‍ ഉത്കണ്ഠാകുലരാകുമ്പോള്‍, നിങ്ങളുടെ തലച്ചോറില്‍ എല്ലാ തരത്തിലുമുള്ള ഭ്രമകല്‍പ്പനകളും ഉണ്ടാകും, ഇതില്‍ പലതും വളരെ വിചിത്രങ്ങളും അയഥാര്‍ത്ഥങ്ങളുമായിരിക്കും. ഇത്തരം ചിന്തകള്‍ ഉത്കണ്ഠ കൂടുതല്‍ വഷളാക്കും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് അടുത്ത ദിവസം ഒരു യാത്ര പോകാനുണ്ടെന്ന് കരുതുക. നിങ്ങളുടെ മനസ്സിലാവട്ടെ, സമയത്തിന് ഉണര്‍ന്നില്ല എങ്കില്‍ എന്തുചെയ്യും, സമയത്തിന് ടാക്സി ലഭിച്ചില്ല എങ്കില്‍ എന്തു ചെയ്യും തുടങ്ങിയ ചിന്തകളായിരിക്കും ഉണ്ടാകുന്നത്. ഇത്തരം ചിന്തകള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍, നിങ്ങള്‍ സ്വയം ഇനി പറയുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണം;

  • ഈ ചിന്തകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതാണോ?
  • ഇത് സംഭവിക്കാന്‍ സാധ്യതയുള്ളതാണോ?
  • എനിക്ക് ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയുമോ?
  • മോശമായ സംഗതികള്‍ നടന്നാല്‍ എന്തു ചെയ്യാന്‍ സാധിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് ഉത്കണ്ഠാകുലമായ ചിന്തകള്‍ക്ക് മേല്‍ നിയന്ത്രണം നേടാന്‍ സാധിക്കും.

പോസിറ്റീവ് ആയ സ്വയം-സംസാരം

ഉത്കണ്ഠ മൂലം നിങ്ങളുടെ മനസ്സില്‍ നിരവധി നിഷേധാത്മകമായ ചിന്തകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സ്വയം സംസാരിക്കുന്നതിനും പോസിറ്റീവായി ചിന്തിക്കുന്നതിനും ശ്രമിക്കുക. ഉദാഹരണത്തിന്, മനസ്സ് ഉത്കണ്ഠ നിറഞ്ഞതായതിനാല്‍ അത്ര സുഖം തോന്നുന്നില്ല. ഇതില്‍ നിന്ന് എനിക്ക് വളരെ വേഗം മോചനം നേടാന്‍ സാധിക്കും. ഞാന്‍ ഇത്തരം സാഹചര്യങ്ങളെ മുമ്പും അഭിമുഖീകരിച്ചിട്ടുണ്ട് എന്നു നിങ്ങള്‍ക്ക് പറയാം.

വര്‍ത്തമാനകാലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

നിങ്ങള്‍ ഉത്കണ്ഠാകുലരാകുന്ന സമയത്ത്, ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തായിരിക്കും വിഷമിക്കുന്നത്. അതിനു പകരം, ഇപ്പോള്‍ സംഭവിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇപ്പോള്‍ നടക്കുന്ന സംഗതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഉത്കണ്ഠ നിറഞ്ഞ സാഹചര്യത്തെ കൂടുതല്‍ നന്നായി നേരിടാന്‍ സഹായിക്കും. സാഹചര്യങ്ങളെ വരുന്നതു പോലെ നേരിടുകയും പടി പടിയായി പരിഹാരം കണ്ടെത്തുകയും ചെയ്യുക.

ഇപ്പോൾ അതിവേഗത്തിൽ പുതിയ പല്ലുകള്‍ സ്വന്തമാക്കാം

ഡെന്‍റൽ ഇംപ്ലാന്‍റേഷൻ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകൾ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ

പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതു ശരിയല്ല. പ്രായമേറുന്നതു കൊണ്ടല്ല പല്ലുകൊഴിയുന്നത്. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണം. കൃത്യസമയത്ത് ചികിൽസ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല്ലുകളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുക എന്നതാണ് പരിഹാരം. 
ഏതെങ്കിലും കാരണത്താൽ പല്ലുകൾ നഷ്ടമാമായാൽ ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുക യും ചെയ്യുന്നു. ക്രമേണ, നഷ്ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്‍റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തിൽ വാർദ്ധക്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം. 

പല്ലു കൊഴിഞ്ഞാൽ ഉടൻ പുതിയ പല്ല്

നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്ടപ്പെട്ട അനേകായിരം പേർക്ക് വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.

വെപ്പുപല്ലുകൾ തൃപ്തികരമല്ലാതാകുമ്പോൾ

ഒരളവു വരെ വെപ്പു പല്ലുകൾ പല്ലുകൊഴിഞ്ഞവർക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും ഇതിന് ചില കുറവുകളുണ്ട്. പല വിധ ന്യൂനകൾ മൂലംഊരിയെടുക്കാവുന്ന വെപ്പു പല്ലുകളിൽ പലരും തൃപ്തരല്ല. ചില കാരണങ്ങൾ ഇവയാണ്: 

* ചവയ്ക്കാൻ പ്രയാസം. (യഥാർത്ഥ പല്ലുകൾ നൽകുന്ന സൗകര്യത്തിന്‍റെ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്‍റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.
* ദുഷിച്ച ശ്വാസം 
* സംസാരിക്കുന്നതിനുള്ള പ്രയാസം. (പ്രത്യേകിച്ച് ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടത്തിൽ) 
* അസുഖകരമായ ശബ്ദങ്ങൾ: ഇതു മൂലം ഉപയോക്താവിന് അലോസരമുണ്ടാകും.
* ചവയ്ക്കാൻ പ്രയാസമുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയും. പോഷകാഹാരക്കുറവ് സംഭവിക്കും. ആരോഗ്യം കുറയും. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകൾ ഉപയോക്താവിന്‍റെ ദൈനംദിനപ്രവർത്തികൾക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നു. വ്യക്തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തെക്കാൾ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തൽഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടർന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകൾക്കുള്ള ഏക മേൻമ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കു പോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.

പരിഹാരമായി ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

ഇംപ്ലാന്‍റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ല് ഉറപ്പിക്കുവാൻ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്.
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റ് ചികിത്സയുടെ മേന്‍മകൾ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളിൽപ്പോലും പല്ലുകൾ എടുത്ത ഉടനെ ഇംപ്ലാന്‍റ് ഘടിപ്പിക്കുവാൻ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീർണ്ണ ചികിത്സകൾ ഇല്ലാതെതന്നെ എല്ലുകൾ തീരെക്കുറവുള്ള അവസ്ഥകളിൽവരെ ഇംപ്ലാന്‍റ് ചെയ്യുവാൻ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകൾക്ക് പകരം കീഹോൾ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്‍റ് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു. പെരിഇംപ്ലാന്‍റ്ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്‍റുകൾ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തിൽ വളരെ വിരളമാണ്. താടിയെല്ലിന്‍റെ ബലമേറിയ ഭാഗമായ ബേസൽ ബോണൽ ഇംപ്ലാന്‍റ് ഘടിപ്പിക്കുന്നതിനാൽ വളരെയധികം മേന്മകൾ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.
ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു. 

* സ്വാഭാവിക ദന്തങ്ങൾ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാൻ കഴിയുന്നു. ഭക്ഷണത്തിന്‍റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.

* കൃത്രിമ ദന്തം ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന ഡെന്‍റൽ ഇംപ്ളാന്‍റുകൾ എല്ലിന്‍റെ തേയ്മാനം തടയുകയും മുഖത്തിന്‍റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.

* മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്പ്പുണ്ണുകൾ, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.

* ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളിൽ ലൈംഗികബന്ധം ഉൾപ്പെടെയുള്ള വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു. 

ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്‍റൽ ഇംപ്ലാന്‍റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹാരിക്കാൻ സഹായകരമാകുന്നു. നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്‍റൽ ഇംപ്ലാന്‍റ്.

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും അച്ഛനമ്മമാര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന് ഭാവിയില്‍ വരെ ദോഷം ചെയ്യാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഡയപ്പര്‍ എങ്ങനെ കുഞ്ഞിന് ദോഷകരമല്ലാതെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്.

നിലവാരമുള്ള ഡയപ്പര്‍ ഉപയോഗിക്കണം. രാവിലെ ഇട്ട് കഴിഞ്ഞാല്‍ നാല് മണിക്കൂറുകള്‍ കൂടുമ്പോള്‍ ഇത് മാറ്റിക്കണ്ടിരിക്കണം. അല്ലെങ്കില്‍ മൂത്രസംബന്ധമായ അണുബാധയ്ക്ക് വരെ ഇത് കാരണമാകുന്നു.

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പുകളാണ് ഡയപ്പര്‍ റാഷ്. ഇത് ആദ്യം ചുവന്ന കുരുവായും പിന്നീട് അത് പൊട്ടി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

രാത്രിയില്‍ ഡയപ്പര്‍ ഉപയോഗിക്കുന്നവരും കുറവല്ല. ഇത് കുഞ്ഞിന് അസ്വസ്ഥതയുംമറ്റും ഉണ്ടാക്കും. എന്നാല്‍ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പര്‍മാറ്റി ഉപയോഗിക്കണം.

കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ചെറിയ തിണര്‍പ്പുകള്‍ പോലുംഅണുബാധയ്ക്ക് കാരണമാകാം. ഡയപ്പര്‍ ചര്‍മ്മത്തില്‍ ഉരസുന്നത്ചൊറിച്ചിലുണ്ടാക്കുന്നത് മൂലമാണ് ഇതുണ്ടാവുക.

കോട്ടണ്‍ ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇതിനു പകരം പലരുംഡിസ്‌പോസിബിള്‍ ഡയപ്പര്‍ ഉപയോഗിക്കാറുണ്ട്. ഇത് ഏറെ സമയത്തേക്ക്ധരിക്കുമ്പോള്‍ കുഞ്ഞിന് മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകൂടുതലാണ്.

കുഞ്ഞിന്‍റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കാനും ഡയപ്പറിന്‍റെ ഉപയോഗം കാരണമാകും. പലപ്പോഴും കുട്ടികളിലെ രോഗപ്രതിരോധശേഷിയ്ക്ക് പ്രതിസന്ധി തരുന്നതാണ് ഡയപ്പര്‍ ഉപയോഗം.

മഴക്കാലം രോഗവിമുക്തമാക്കാം

മഴക്കാലം വിവിധ വൈറൽ പനികളുടെ കാലമാണ്.പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മതിയായ വിശ്രമം, ആഹാരം, ധാരാളംവെള്ളം കുടിക്കുക എന്നിവ കൊണ്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറൽ പനിഭേദമാകുന്നതാണ്.

കടുത്തതും നീണ്ടുനിൽക്കുന്നതുമായ പനി, കഠിനമായ തലവേദന, ഛർദ്ദി, രക്തസ്രാവം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം.രക്തത്തിലെ പ്‌ളേറ്റ്ലെറ്റുകളുടെ എണ്ണം അമിതമായി കുറയുക, ശരീരത്തിലെ ജലാംശംകുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കിടത്തി ചികിത്സ ആവശ്യമായി വരും.

അല്ലാത്തപക്ഷംവിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും, പഴവർഗങ്ങൾ, ജ്യൂസ് എന്നിവ ഉപയോഗിക്കുകയും ചെയ്താൽ പനി കുറയുന്നതാണ്. കൊതുകുകൾ പരത്തുന്ന പനി ആയതിനാൽ ഡെങ്കി, ചിക്കുൻഗുനിയ എന്നീ പനികളുടെ പ്രതിരോധമാർഗം കൊതുകുകളെ ഇല്ലാതാക്കുക എന്നതു തന്നെയാണ്. മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ചെയ്യാവുന്നതാണ്.

ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകര്‍ച്ച മൂലം പലവിധ സാംക്രമിക രോഗങ്ങള്‍ മഴക്കാലത്ത് കൂടിയ തോതില്‍ കാണപ്പെടുന്നു.

കുടി വെള്ളം മലിനപ്പെടുന്നതും, രോഗാണുക്കള്‍ക്ക് പെറ്റ് പെരുകാന്‍ കൂടുതല്‍ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈര്‍പ്പവും ഒക്കെ മഴക്കാലത്ത് ഈ വിധ രോഗങ്ങള്‍ കൂടാന്‍ കാരണമാവുന്നു. മഴക്കാലത്ത് കൊതുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകാനും തന്മൂലം കൊതുക് പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യത്തിനും ഇടയാവുന്നു. ഇതിന്‌ പുറമേ രോഗാണു വാഹകര്‍ ഈച്ചകള്‍ പെറ്റ് പെരുകുന്നതും വയറിളക്ക രോഗങ്ങള്‍ക്കും, ടൈഫോയിഡിനും ഒക്കെ കാരണമാവും.

പ്രതിരോധം എങ്ങനെ?
രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക.

*ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, മലവിസർജനത്തിന് ശേഷവും, ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

*പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.

*ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, ഇടവേളകളില്‍ മൂടി വെക്കുക, പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.

*തിളച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വെള്ളം അഞ്ചു മിനുട്ടോളം വെട്ടി തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാൻ പാടില്ല.

*കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ്‌ പൗഡർ, ക്ളോറിൻ ഗുളികകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പൊതുടാപ്പുകളിലൂടെ ശുദ്ധജലം ലഭിച്ചില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യണം.

*വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.

*തുറസായ സ്ഥലത്ത് മലവിസർജനം ചെയ്യാതിരിക്കുക.

*പഴകിയ ഭക്ഷണവും മാലിന്യവും അലക്ഷ്യമായി വലിച്ചെറിയരുത്.

*കൊതുകിന്റെ പ്രജനനം തടയാൻ :
- വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.
- ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഉള്ള "ഡ്രൈ ഡേ ആചരണം" (കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നത് ശീലമാക്കുക.
- മഴവെള്ളമോ മറ്റു ശുദ്ധജലമോ കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ചിരട്ട, കുപ്പി, കപ്പ്, ആട്ടുകല്ല്, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്‌ജിനു പിന്നിലെ ട്രേ മുതലായവയില്‍ വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുക. (ഡെങ്കപ്പനി പരത്തുന്ന ഈഡിസ്‌ കൊതുകുകള്‍ക്ക് പെറ്റ് പെരുകാന്‍ ഒരു സ്പൂണ്‍ വെള്ളം പോലും വേണ്ട എന്നത് ഓര്‍ക്കുക.)
*കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങൾ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.
*എലിപ്പനി പ്രതിരോധിക്കാൻ :
- കെട്ടി കിടക്കുന്ന മലിനജലവുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക. എന്നാല്‍ വയലുകളിലും മറ്റു കൃഷിയിടങ്ങളിലും ഓടകളിലും ജോലി ചെയ്യേണ്ടി വരുന്നവര്‍ കൈയുറ, റബ്ബര്‍ ബൂട്ട് എന്നിവ ഉപയോഗിക്കുക. മുറിവുകള്‍ കൃത്യമായി ബാന്‍ഡേജ് കൊണ്ട് മറയ്ക്കുക, ജോലിക്ക് ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.
- എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.

പൊതുവേ മഞ്ഞുകാലത്ത് കാണുന്ന പനിയാണെങ്കിലും ഇപ്പോൾ എച്ച് വൺ എൻ വൺ ബാധിതർ വളരെയേറെയുണ്ട്. പനി, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നീലക്ഷണങ്ങൾ ഉണ്ടാകാം. രോഗി തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായുവിലൂടെ പകരുന്ന രോഗമായതിനാൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച്പൊത്തിപ്പിടിക്കുവാൻ ശ്രദ്ധിക്കുക. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്കുറയ്ക്കും. ധാരാളം വെള്ളം കുടിക്കുക, വിശ്രമം തുടങ്ങിയവ രോഗം മാറുന്നതിന്ആവശ്യമാണ്.

സാധാരണ ജലദോഷവും തൊണ്ടവേദനയും മുതൽ ന്യൂമോണിയ വരെ മഴക്കാലത്ത് കൂടുതലായി കാണാറുണ്ട്. പനിയുടെ കൂടെ ചുമയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടി, ആവശ്യമായ ആന്‍റിബയോട്ടിക്മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്.

മഴ പെയ്താൽ ഉണ്ടാകാവുന്നവെള്ളക്കെട്ടും മലിനജലം കെട്ടിനിൽക്കുന്നതും എലിപ്പനിയുടെ സാദ്ധ്യതവർദ്ധിപ്പിക്കുന്നു. തോടുകളിലും പാടങ്ങളിലും ജോലി ചെയ്യുന്നവരും, മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ശ്രദ്ധിക്കുക. പനി, ശരീരവേദന, കണ്ണുകളിലെ ചുവപ്പ്, മഞ്ഞപ്പിത്തം, മൂത്രത്തിന്‍റെ  അളവ് കുറയുക, ശ്വാസംമുട്ടൽ, പ്‌ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. ഡോക്ടറെകണ്ട് , എലിപ്പനി ആണോ എന്ന് ഉറപ്പാക്കി വേണ്ട ചികിത്സ സ്വീകരിക്കേണ്ടത്അത്യാവശ്യമാണ്. മരുന്നുകൾ തുടക്കത്തിലേ ഉപയോഗിച്ചാൽ എലിപ്പനി മാരകമാകാതെസുഖപ്പെടുത്താം.

വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയരോഗങ്ങൾ മതിയായ ശുദ്ധീകരിക്കാതെയുള്ള വെള്ളം കുടിക്കുകയോ, പാചകത്തിന് ഉപയോഗിക്കുകയോ ചെയ്താൽ പിടിപെടാം. കഠിനമായ വയറുവേദന, പനി, ഛർദ്ദിൽ, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യപരിശോധനയും ലാബ് ടെസ്റ്റുംനടത്തി ശരീരത്തിലെ ജലാംശം നിലനിറുത്തുന്നതിനുള്ള ചികിത്സകൾ സ്വീകരിക്കുക. കുടിക്കാനും പാകം ചെയ്യാനും ശുദ്ധമായ വെള്ളം ഉപയോഗിക്കുക. പുറത്തു നിന്ന്ഭക്ഷണം കഴിക്കുമ്പോൾ വൃത്തിയുള്ള രീതിയിലാണ് പാചകം ചെയ്യുന്നത് എന്ന്ഉറപ്പുവരുത്തുക. പഴകിയ ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

മഴക്കാലത്ത് നാം ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ശുദ്ധമായ ജലത്തിൽ വൃത്തിയായി കഴുകുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുക, മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത് തടയുക.മാലിന്യ നിർമ്മാർജ്ജനവും സംസ്‌കരണവും ശാസ്ത്രീയമായി ചെയ്യുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ മഴക്കാലത്ത് നമുക്ക് രോഗങ്ങളെ അകറ്റി നിറുത്താം.

സ്വയം ചികില്‍സ അപകടകരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി ദിവസവും മുട്ട നല്‍കാം

മുട്ട എന്നാല്‍ കൊഴുപ്പാണ് എന്ന് വിചാരിക്കുന്നവരാണ് മിക്കവരും. എന്നാല്‍മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരിയായ രീതിയില്‍ ആണ് കുട്ടികള്‍ക്ക്കൊടുക്കുന്നതെങ്കില്‍ ഗുണങ്ങളുടെ കലവറയാണ് മുട്ട.

വൈറ്റമിന്‍ എ, ബി, റൈബോഫ്ളബിന്‍, കാത്സ്യം, മഗ്നീഷ്യം തുടങ്ങിവ കൊണ്ട്സമ്പുഷ്ടമാണ് മുട്ട. ഇത് കുഞ്ഞിന്‍റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ വളരെയധികംസഹായിക്കുന്നു.

കുട്ടികളുടെ ആരോഗ്യത്തില്‍ നിത്യവും ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മുട്ട. എല്ലുകളുടേയും മാംസ പേശികളുടേയും വികാസത്തിന് വളരെയധികം മുട്ടസഹായിക്കുന്നു.

മുട്ടയെന്ന് പറയുമ്പോള്‍ പ്രധാനമായും നമ്മള്‍ കഴിക്കുന്നത്കോഴിമുട്ടയാണ്. എന്നാല്‍ കാടമുട്ടയും കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

പതിമൂന്ന് അവശ്യ ജീവകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 186 മില്ലിഗ്രാം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇതാകട്ടെ എല്ലിനും പല്ലിനും കണ്ണിനും എല്ലാം വളരെ നല്ലതാണ്.

കുട്ടികള്‍ക്ക് മുട്ടയുടെ മഞ്ഞ നിര്‍ബന്ധമായും കൊടുത്തിരിക്കണം. ഇതാണ് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതും.

കോഴിമുട്ടയേക്കാള്‍ കുട്ടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നത്കാടമുട്ടയാണ്. ഇതിന് കോഴിമുട്ടയേക്കാള്‍ ഗുണവും കൂടുതലാണ്. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പാകട്ടെ നല്ല കൊഴുപ്പാണ്.

ഒരു വയസ്സു മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ക്ക്  മൂന്ന് കാടമുട്ടവരെ നല്‍കാം. ഏഴ് വയസ്സിനു മുകളിലുള്ള കുട്ടികളാണെങ്കില്‍ അഞ്ച് കാടമുട്ടവരെ നല്‍കാവുന്നതാണ്.

പ്രമേഹരോഗികളുടെ ചര്‍മ്മപരിപാലനം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം (ഡയബറ്റിസ്) ചർമ്മം ഉൾപ്പെടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. പ്രമേഹം നിയന്ത്രിക്കാതെയിരുന്നാൽ അത് ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിയുകയോ മറ്റോ ചെയ്യുമ്പോൾ പരുക്കുപറ്റാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ചെറിയ പരുക്കുകൾ അവഗണിക്കുകയോ ചികിത്സിക്കാതിരിക്കുകയോ ചെയ്താൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിത്തീരും.

ചർമ്മ വരൾച്ച : പ്രമേഹ രോഗികളുടെ ചർമ്മത്തിന് വരൾച്ച അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വർദ്ധിക്കുന്നതും അതുവഴി ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതുമാണ് ഇതിനു കാരണമാകുന്നത്. വരണ്ട ചർമ്മമുള്ളവർക്ക് ദോഷകാരികളായ ബാക്ടീരിയകളെ പുറന്തള്ളാൻ കഴിയാത്തതു കാരണം അണുബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതലായി, വരണ്ട ചർമ്മത്തിൽ ചൊറിയുകയാണെങ്കിൽ ചർമ്മം പൊട്ടുന്നതിനും ബാക്ടീരിയകൾ ഉള്ളിൽ പ്രവേശിച്ച് അണുബാധയുണ്ടാവുന്നതിനും സാധ്യതയേറുന്നു.

പ്രതിരോധവും പരിചരണവും

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിർത്തുന്നതിലൂടെ ചർമ്മത്തിന്‍റെ വരൾച്ച പ്രതിരോധിക്കാൻ കഴിയും.
  • വരൾച്ച കുറയ്ക്കുന്നതിനായി ശൈത്യകാലത്ത് മോയിസ്ചറൈസറുകളും മോയിസ്ചറൈസർ അടങ്ങിയ സോപ്പുകളും ഉപയോഗിക്കുക.
  • വരൾച്ച അധികമാക്കുമെന്നതിനാൽ ചൂടുവെള്ളത്തിലുള്ള കുളി, പ്രത്യേകിച്ച് ശൈത്യകാലത്ത്, ഒഴിവാക്കുക. കാൽ വിരലുകൾക്കിടയിൽ സ്കിൻ ലോഷനുകൾ പുരട്ടാതിരിക്കുക, ഇത് ഫംഗസ് അണുബാധയ്ക്ക് കാരണമായേക്കാം.

ചെറിയ മുറിവ്/പൊള്ളൽ അല്ലെങ്കിൽ പ്രമേഹ കുരുക്കൾ

സാധാരണഗതിയിൽ, പ്രമേഹരോഗികൾ തങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഉരഞ്ഞ് തൊലിപോകുന്നതും മറ്റും ശ്രദ്ധിച്ചുവെന്നുവരില്ല. ചിലയവസരങ്ങളിൽ, പ്രമേഹ രോഗികളുടെ ചർമ്മത്തിൽ പൊള്ളലുകൾ പോലെ തോന്നിക്കുന്ന കുരുക്കൾ പ്രത്യക്ഷപ്പെട്ടേക്കാം. ഡയബറ്റിക് ന്യൂറോപ്പതി മൂലമുണ്ടാകുന്ന ഈ കുരുക്കൾ കാലിലെയും കൈകളിലെയും വിരലുകൾ, പാദം, കാലുകൾ, കൈകൾ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ഇവ സ്വയം ഭേദമായേക്കാമെങ്കിലും അവഗണിക്കരുത്.

പ്രതിരോധവും പരിചരണവും

  • ചെറിയ മുറിവുകൾ പോലും അവഗണിക്കാതിരിക്കുക; ഉടൻ തന്നെ അവയ്ക്ക് പരിചരണം നൽകുക.
  • ശക്തി കുറഞ്ഞ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് അവ വൃത്തിയാക്കുക.
  • ഡോക്ടറെ കണ്ടതിനു ശേഷം മാത്രമേ ആന്‍റിബയോട്ടിക് ക്രീമും ഓയിന്മെന്‍റും മറ്റും പുരട്ടാവൂ.
  • അലർജിയുണ്ടാക്കാത്തതും (ഹൈപ്പോഅലർജനിക്) അണുവിമുക്തമായതുമായ തുണി അല്ലെങ്കിൽ ബാൻഡേജ് ഉപയോഗിച്ച് മുറിവ് പൊതിയുക.
  • വലിയ മുറിവ്, അണുബാധ അല്ലെങ്കിൽ പൊള്ളൽ ആണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
  • കുരുക്കൾ പൊട്ടിക്കരുത്; ഇത് സമീപത്തുള്ള ചർമ്മഭാഗത്തെയും കേടുവരുത്തിയേക്കാം.

കാലിലെ വ്രണം (Foot Ulcer)

ഗൗരവതരമല്ലാത്ത ഉരച്ചിലുകൾ മൂലം ഉണ്ടാകുന്ന ചെറിയ മുറിവോ ആഴത്തിലുള്ള വ്രണമോ ആണിത്. പാകമല്ലാത്ത ഷൂസുകളോ പാദരക്ഷകളോ ധരിക്കുന്നതു മൂലമായിരിക്കും മിക്കവാറും ഇതുണ്ടാകുക. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറിയേക്കാം. അതിനാൽ, എത്രയും വേഗം ചികിത്സിക്കേണ്ടതാണ്.

പ്രതിരോധവും പരിചരണവും

  • എല്ലാ ദിവസവും പാദങ്ങൾക്ക് കൃത്യമായ പരിചരണം നൽകുക.
  • പാദങ്ങളിൽ മുറിവുകളോ വ്രണങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക.
  • പാദരക്ഷകൾ ധരിക്കുന്നതിനു മുമ്പ് അതിൽ മറ്റു വസ്തുക്കൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക.
  • ഇറുക്കമുള്ള പാദരക്ഷകൾ ധരിക്കാതിരിക്കുക; പാദങ്ങൾക്ക് അനുയോജ്യമായ പരന്ന പാദരക്ഷകൾ ധരിക്കുക.
  • പാദങ്ങളിൽ കുരുക്കൾ ഉണ്ടെങ്കിൽ അവ ഭേദമാകുന്നതുവരെ പാദരക്ഷകൾ ധരിക്കരുത്.
  • കാൽനഖങ്ങൾ കൃത്യമായി വെട്ടിയൊതുക്കുക.

രണ്ട് ദിവസത്തിനു ശേഷവും കാലിലെ മുറിവിന് വേദന കുറയുന്നില്ല എങ്കിലും ശരീരോഷ്മാവ് വർദ്ധിക്കുന്നു എങ്കിലും മുറിവിൽ പഴുപ്പ് ഉണ്ട് എങ്കിലും ഉടൻ നിങ്ങളുടെ ഡോക്ടറെയോ പാദരോഗവിദഗ്ധൻ/വിദഗ്ധയെയോ കാണുക.

സ്വയം കൈകാര്യംചെയ്യാനുള്ള വഴികൾ

മുകളിൽ പറഞ്ഞതു കൂടാതെ, പ്രമേഹരോഗികൾക്ക്  ഇനി പറയുന്ന ലളിതമായ ജീവിതശൈലീ വഴികളിലൂടെ തങ്ങളുടെ ചർമ്മ പ്രശ്നങ്ങൾ കൈകാര്യംചെയ്യാവുന്നതാണ്;

  • ദിവസവും പ്രമേഹത്തിനും കൊളസ്ട്രോളിനും എതിരെയുള്ള മരുന്നുകൾ കഴിക്കുക.
  • ധാരാളം വെള്ളം കുടിച്ച് ചർമ്മത്തിലെ ജലാംശം നിലനിർത്തുക; കഴിവതും ചായയും കാപ്പിയും ഒഴിവാക്കുക.
  • സോയാബീൻ, വാൾനട്ട്, ചണക്കുരു, മത്സ്യം (സാൽമൺ പോലെയുള്ളവ) തുടങ്ങി ചർമ്മത്തെ പോഷിപ്പിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക.
  • നിത്യവും വ്യായാമം ചെയ്യുക
  • ചർമ്മ പരിചരണത്തിനുള്ള പ്രഥമ ശുശ്രൂഷ കിറ്റ്: ആന്‍റി ബാക്ടീരിയൽ ഓയിന്മെന്‍റ്, ഹൈപ്പോഅലർജനിക് ടേപ്പ്/തുണി/പേപ്പർ ടേപ്പ്, സോപ്പിനും വെള്ളത്തിനും പകരം ക്ളെൻസിംഗ് വൈപ്പുകൾ എന്നിവ കരുതുക. ഇത്തരം കിറ്റുകൾ കരുതുന്നതിലൂടെ യാത്രയിൽ ആണെങ്കിൽ പോലും നിങ്ങൾക്ക് ചർമ്മ പരിചണം സാധ്യമാവും.

ഇത്തരം നടപടികളിലൂടെ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല എങ്കിൽ , മാർഗനിർദേശങ്ങൾക്കായി നിങ്ങളുടെ ഡോക്ടറെയോ ചർമ്മരോഗവിധഗ്ധൻ/വിദഗ്ധയെയോ കാണുക.

സോറിയാസിസ് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതിവിപുലമായ ധര്‍മങ്ങളുള്ള ഏറ്റവും വലിയ അവയവമാണ് ചര്‍മം. ഏറ്റവുമധികം രോഗസാധ്യതയുള്ള അവയവവും ചര്‍മമാണ്. ചര്‍മത്തെ ബാധിക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് സോറിയാസിസ്. ചര്‍മത്തിന്‍റെ സ്വാഭാവിക സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സോറിയാസിസ് വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്.

കാരണങ്ങള്‍
ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍, വിരുദ്ധാഹാരങ്ങള്‍, തുടര്‍ച്ചയായ മാനസിക സംഘര്‍ഷങ്ങള്‍, പാരമ്പര്യം ഇവ സോറിയാസിസിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങളാണ്. പാരമ്പര്യമായി ചര്‍മരോഗങ്ങള്‍, ആസ്ത്മ തുടങ്ങിയവ ഉള്ളവര്‍ക്ക് സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍ തിരിച്ചറിയാം
കൈകാല്‍ മുട്ടുകളുടെ പുറംഭാഗത്തും തലയിലും കട്ടിയുള്ള ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്‍റെ മുഖ്യ ലക്ഷണം. തലയില്‍ താരന്‍റെ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുക. കൂടാതെ,
* തൊലി കട്ടികൂടി രൂക്ഷമായിരിക്കുക
* ചൊറിച്ചില്‍
* നിറം മാറ്റം
* ചെതുമ്പലോടു കൂടിയ ചുവന്ന പാടുകള്‍
* വെള്ളത്തുള്ളികള്‍ പറ്റിയതു പോലെയുള്ള കട്ടികൂടിയ പാടുകള്‍
* തൊലിയില്‍നിന്ന് ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ പൊടിരൂപത്തിലോ പാളികളായോ ഇളകിവരുക.
* ശക്തമായ മുടികൊഴിച്ചില്‍
* ചൊറിഞ്ഞ് രക്തം പൊടിയുക
* വിട്ടുമാറാതെയുള്ള ഉപ്പൂറ്റിയിലെയും കൈവെള്ളയിലെയും വിള്ളലുകള്‍. ഇവ സോറിയാസിസിന്‍റെ സൂചനകളാണ്.

സോറിയാസിസും സന്ധിവാതവും
5-10 ശതമാനം രോഗികളിലും സോറിയാസിസിന് അനുബന്ധമായി സന്ധിവാതം ഉണ്ടാകാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രോഗസാധ്യത ഒരുപോലെയാണ്. 60 ശതമാനം രോഗികളിലും സന്ധിവേദന ഉണ്ടാകുന്നതിനു മുമ്പുതന്നെ ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില ഘട്ടങ്ങളില്‍ പാടുകള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകാം. പാടുകളും വേദനയും ഒരുമിച്ച് തുടങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്.
വിവിധതരം സന്ധിവാതരോഗങ്ങളാണ് സോറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. സന്ധിവാതം ശരീരത്തിലെ മൂന്നോ നാലോ സന്ധികളെ മാത്രമായി ബാധിക്കുകയോ ശരീരത്തിന്‍റെ ഇരുവശത്തുമുള്ള അഞ്ചോ അതിലധികമോ സന്ധികളെ ബാധിക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍ വിരലുകളെ മാത്രമായും നട്ടെല്ലിനെ മാത്രമായും സന്ധിവാതം ബാധിക്കും. സന്ധികളില്‍ ചൊറിച്ചില്‍, വീര്‍പ്പ്, വ്രണങ്ങള്‍, കണ്ണില്‍ ചുവപ്പ്, മൂത്രനാളിയില്‍ അണുബാധ, നടുവേദന, ഒരു വിരലില്‍ മുഴുവനും നീര്‍വീക്കവും തടിപ്പും, നഖങ്ങള്‍ കുഴിഞ്ഞ് കട്ടികൂടിയിരിക്കുക തുടങ്ങിയവ സന്ധിവാതവുമായി ബന്ധപ്പെട്ട് സോറിയാസിസ് രോഗികളില്‍ കാണാറുണ്ട്.

പരിഹാരങ്ങള്‍
ചികിത്സ
സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്. ഔഷധങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതോടൊപ്പം ജീവിതശൈലി ക്രമീകരിക്കുന്നതും സോറിയാസിസ് നിയന്ത്രണത്തിലാക്കും. ഒപ്പം ആവര്‍ത്തന സ്വഭാവത്തെ കുറക്കുകയും ചെയ്യും.

ഭക്ഷണം ശ്രദ്ധയോടെ
സോറിയാസിസിന്‍റെ  പ്രതിരോധത്തിന് ആഹാരവും നല്ല പങ്കുവഹിക്കുന്നുണ്ട്. പാല്‍, കോഴിയിറച്ചി, തൈര്, മീന്‍, പുളിയുള്ള പഴങ്ങള്‍, പാല്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കേണ്ടത് രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. തഴുതാമയില, നെല്ലിക്ക, പടവലങ്ങ, ചെറുപയര്‍, കാരറ്റ്, വഴുതിനങ്ങ,ചുണ്ടക്ക ഇവ മാറി മാറി ഭക്ഷണത്തില്‍പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍, ഇലക്കറികള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഉപ്പും കൊഴുപ്പും കൂടിയ വിഭവങ്ങള്‍, ചെമ്മീന്‍, ഞണ്ട്, ഉഴുന്ന്, തൈര് ഇവ ഒഴിവാക്കുകയും വേണം. കരിങ്ങാലിക്കാതല്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് നല്ല ഫലം തരും.

മാനസിക സമ്മര്‍ദം
സോറിയാസിസ് രോഗത്തെ ഗണ്യമായി കൂട്ടുന്ന പ്രധാന ഘടകമാണ് മാനസിക സമ്മര്‍ദം. സമ്മര്‍ദങ്ങളെ ലഘൂകരിക്കുന്നതോടൊപ്പം മതിയായ ഉറക്കവും വിശ്രമവും രോഗശാന്തി ഉറപ്പാക്കും. പ്രാണായാമം ശീലമാക്കുന്നതും മാനസിക നിലവാരം മെച്ചപ്പെടുത്തും.

വ്യായാമം
ചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ലഘുവ്യായാമങ്ങള്‍ ശീലമാക്കാം.

ചെറുപയര്‍പൊടി
ചെറുപയര്‍പൊടി ചര്‍മത്തില്‍ പുരട്ടുന്നത് സോറിയാസിസ് രോഗിക്ക് ഗുണകരമല്ല. പകരം ചെറുപയറും നെല്ലിക്കയും പുഴുങ്ങിയരച്ച് പുറമേ പുരട്ടാവുന്നതാണ്.

50 കഴിഞ്ഞാല്‍ ഭക്ഷണം ശ്രദ്ധിക്കാം

അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ബുദ്ധിപരമായ മികവിനും, രോഗങ്ങളെ പ്രതിരോധിക്കാനും, കരുത്ത് ലഭിക്കാനും, വേഗത്തില്‍ രോഗമുക്തി ലഭിക്കാനും, ഗുരുതരമായ രോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. പ്രായമാകുമ്പോള്‍ മികച്ച രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് പോസിറ്റീവ് വീക്ഷണം ലഭിക്കാനും, വൈകാരികമായ സന്തുലനം നിലനിര്‍ത്താനും സഹായിക്കുന്നതാണ്. പ്രായമാകുമ്പോള്‍ പോഷകങ്ങളുടെ ആവശ്യകതയില്‍ മാറ്റം വരും. കലോറി എരിച്ച് കളയാനുള്ള കഴിവ് കുറയുകയും, വിശപ്പ് കുറവ് മൂലം കഴിക്കുന്ന ആഹാരത്തിന്‍റെ അളവില്‍ കുറവുണ്ടാവുകയും ചെയ്യും. പ്രായമായവര്‍ക്ക് വേഗത്തില്‍ രോഗങ്ങള്‍ വരുന്നത് പ്രധാനമായും പുകവലി, വ്യായാമമില്ലായ്മ, ഭക്ഷണത്തിലെ പോരായ്മകള്‍ എന്നിവ മൂലമാണ്. സമയത്ത് തന്നെ ശ്രദ്ധിച്ചാല്‍ ഇവയെ മറികടക്കാനാകും. പോഷകപ്രദമായ ആഹാരരീതി നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പോസിറ്റീവ് ജീവിത ശൈലി നിലനിര്‍ത്തുകയും ചെയ്യും.

ബി 12 സപ്ലിമെന്‍റുകള്‍: : ആരോഗ്യമുള്ള ഞരമ്പുകള്‍ക്കും രക്തകോശങ്ങള്‍ക്കും ബി 12 വിറ്റാമിന്‍ ആവശ്യമാണ്. ഡിഎന്‍എ നിര്‍മ്മാണത്തിനും ഇത് ആവശ്യമാണ്. ബി 12 ഭക്ഷണത്തിലെ പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുകയും ദഹനസമയത്ത് പെപ്‌സിന്‍ മൂലം ബി 12 പുറത്ത് വരുകയും ചെയ്യും. പ്രായമാകുമ്പോള്‍ ഉദരത്തിലെ ആസിഡുകള്‍ കുറയുകയും ബി 12 അടക്കമുള്ള ചില ന്യൂട്രീനുകള്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യും. ബി 12 മത്സ്യത്തിലും, മാംസത്തിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ ബി 12 സപ്ലിമെന്റായി ഉപയോഗിക്കണം.

കാല്‍സ്യവും വിറ്റാമിന്‍ ഡിയും : ഗ്യാസ്ട്രിക് ആസിഡ്, ഹോര്‍മോണ്‍ മാറ്റം എന്നിവ മൂലം വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവയുടെ അളവ് കുറയും. 30 വയസ്സിന് മുമ്പ് തന്നെ കാല്‍സ്യം കഴിക്കുന്നത് ഉചിതമാണ്. പ്രായമായവര്‍ കാല്‍സ്യം ആഹാരത്തിലുള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. മത്തി, ചീര, ബ്രൊക്കോളി, കാബേജ്, കൊഴുപ്പ് കുറഞ്ഞതോ, ഇല്ലാത്തതോ ആയ പാല്‍, തൈര് എന്നിവ കാല്‍സ്യം ധാരാളമായി അടങ്ങിയവയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് : ഒമഗ 3 ഫാറ്റി ആസിഡ് ശരീരത്തിന് അനിവാര്യമായതും, ശരീരത്തില്‍ സ്വയം നിര്‍മ്മിക്കപ്പെടാന്‍ സാധിക്കാത്തതുമായ ഒന്നാണ്. ഇവ ലഭിക്കാന്‍ മത്സ്യം കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ചെമ്പല്ലി, ചൂര, പരവ എന്നിവയിലും ആല്‍ഗകള്‍, കൊഞ്ച് എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

പഴങ്ങള്‍: : ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന പഴങ്ങള്‍ ആഹാരത്തില്‍ പതിവായി ഉള്‍പ്പെടുത്തുക. കാലികമായി ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ എളുപ്പം ലഭ്യമാകുന്നതും, വേഗത്തില്‍ ദഹിക്കുന്നവയുമാണ്. അമ്പതിന് മുകളില്‍ പ്രായമുള്ളവര്‍ പഴങ്ങള്‍ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇവയില്‍ പഞ്ചസാരയില്ലാത്തതിനാല്‍ മധുരമുള്ള പഴങ്ങള്‍ കഴിച്ചാലും പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കില്ല.

ജ്യൂസുകള്‍ : അമ്പത് വയസ് കഴിയുമ്പോള്‍ പോഷകങ്ങള്‍ അടങ്ങിയ ആഹാരത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. കടുപ്പമേറിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും അവയ്ക്ക് പകരം ഫ്രഷായ പഴസത്തുകള്‍ കഴിക്കുകയും ചെയ്യുക. ഇത് വേഗത്തിലുള്ള ദഹനം നല്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. പഴസത്തുകള്‍ വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്.ധാന്യങ്ങള്‍ : തവിട് നീക്കിയ അരിക്കും, അരിപ്പൊടിക്കും പകരം ധാന്യങ്ങള്‍ : മുഴുവന്‍ രൂപത്തില്‍ ഉപയോഗിക്കുക. ഗോതമ്പ്, ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിലേക്ക് നിയന്ത്രിതമായും സാവധാനവും പഞ്ചസാര ലഭ്യമാക്കാനും സഹായിക്കും.ഇത് അമിതഭക്ഷണം, ക്രമരഹിതമായ പഞ്ചസാരയുടെ അളവ് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.50 കഴിഞ്ഞുവോ, ഭക്ഷണം ശ്രദ്ധിക്കൂ…

പച്ചക്കറികള്‍ പച്ചയ്ക്കു കഴിക്കാം

നാം നിത്യേന കഴിക്കുന്ന പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് പച്ചക്കറികള്‍. ഇവയില്‍ വേവിച്ചു കഴിക്കാവുന്നതും പച്ചയ്ക്കു കഴിക്കാവുന്നവയുമെല്ലാമുണ്ട്. സാലഡിന്‍റെ രൂപത്തിലാണ് വേവിക്കാത്ത പച്ചക്കറികള്‍ പലരും കഴിക്കുന്നത്. പച്ചക്കറികള്‍ വേവിച്ചാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.  ഇങ്ങനെ ചെയ്യുമ്പോള്‍ ഇവയിലെ പോഷാകാംശം ഏതാണ്ട് പകുതിയോളം കുറയുമെന്നു  വേവിക്കുമ്പോള്‍ പച്ചക്കറികളിലെ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് . ഇവ വേവിക്കാതെ കഴിക്കുമ്പോള്‍ അല്‍പം കഴിച്ചാല്‍ തന്നെ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭിക്കും. വേവിക്കുന്നവ കഴിക്കുന്നതിന്‍റെ പകുതി വേവിക്കാത്തവ കഴിച്ചാല്‍ മതിയാകും.പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. സാധാരണ ഉപ്പ്, മസാലകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്താണ് പച്ചക്കറികള്‍ വേവിക്കുക. ഇത് ദഹനവ്യവസ്ഥയ്ക്ക് അത്ര നല്ലതല്ല. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുത്തുന്ന ഫ്രീ റാഡിക്കല്‍സിനോടു ചെറുത്തു നില്‍ക്കാനുള്ള കഴിവ് പച്ചക്കറികള്‍ വേവിയ്ക്കാതെ കഴിക്കുമ്പോള്‍ കൂടുതല്‍ ലഭിക്കും. ഇവ നല്ലപോലെ വൃത്തിയാക്കി കെമിക്കലുകള്‍ കളഞ്ഞു കഴിയ്ക്കണമെന്നു മാത്രം.അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത്. ഇതിലെ ഫൈബറുകള്‍ മുഴുവന്‍ ശരീരത്തില്‍ എത്തുകയും ചെയ്യും.പച്ചക്കറികള്‍ നല്ലപോലെ വൃത്തിയാക്കിയും കെമിക്കലുകള്‍ ഒഴിവാക്കിയും വേണം കഴിക്കാന്‍ എന്ന കാര്യം ശ്രദ്ധിക്കുക.

അത്‌ലറ്റ്സ് ഫുട്ട് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അത്‌ലറ്റ്സ് ഫുട്ട് എന്ന അണുബാധ വളംകടി എന്ന പേരിൽ നാട്ടിൻപുറത്തുള്ളവർക്ക് സുപരിചിതമായിരിക്കും. ഇതിന്‍റെ പേരു കേട്ട് അത്‌ലറ്റുകളെ മാത്രം ബാധിക്കുന്ന അണുബാധയാണിതെന്ന് ആരും ധരിക്കേണ്ട. ടീനിയ പീഡിസ് എന്ന അണുബാധ ആരെ വേണമെങ്കിലും ബാധിക്കാം. സമ്പർക്കത്തിലൂടെ പകരുന്ന ഒരു ഫംഗസ് അണുബാധയാണിത്. തണുത്തതും ഇളം ചൂടുള്ളതുമായ സാഹചര്യങ്ങൾ കാൽവിരലുകൾക്കിടയിൽ ഫംഗസിന്‍റെ വളർച്ചയെ സഹായിക്കും. കുട്ടികളിലും സ്ത്രീകളിലും ഫംഗസ് ബാധ ഉണ്ടാകാമെങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന പ്രശ്നം ആയതിനാലാണ് ഇത് അത്‌ലറ്റ്സ് ഫുട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.  കായിക താരങ്ങളും കളിക്കാരും ഉപയോഗിക്കുന്ന നീന്തൽക്കുളത്തിന്‍റെ  നനവുള്ള പ്രതലങ്ങൾ, പൊതു ശുചിമുറികൾ, കുളിമുറികൾ, ലോക്കർ മുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ഈ അവസ്ഥയ്ക്ക് കാരണമാവുന്ന ഫംഗസുകളെ കണ്ടെത്താൻ സാധിക്കും. ഈ സ്ഥലങ്ങളിൽ നഗ്നപാദരായി സഞ്ചരിക്കുമ്പോൾ അണുബാധയേൽക്കാനുള്ള സാധ്യത വർധിക്കുന്നു.

അപകടസാധ്യതാ ഘടകങ്ങൾ എന്തൊക്കെ?

  • പുരുഷന്മാർക്കാണ് സ്ത്രീകളെക്കാൾ അപകടസാധ്യത
  • നേരത്തെ ഫംഗസ് അണുബാധ ഉണ്ടായിട്ടുണ്ട് എങ്കിൽ
  • ക്യാൻസർ അല്ലെങ്കിൽ പ്രമേഹം (ഡയബെറ്റിസ്) തുടങ്ങിയ രോഗാവസ്ഥകൾ മൂലം പ്രതിരോധശേഷി തകരാറിലാവുന്നത്.
  • ഇളം ചൂടുള്ളതോ നനവുള്ളതോ ആയ സാഹചര്യത്തിൽ കഴിയുന്നത്.
  • കൂടുതൽ സമയം കാൽപാദം നനവുള്ളതാകുന്നത്
  • നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത്.
  • പൊതു കുളിമുറികൾ, ലോക്കർ മുറികൾ, നീന്തൽക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളിൽ നഗ്നപാദരായി സഞ്ചരിക്കുന്നത്.
  • അണുബാധയുള്ളവരുടെ സോക്സ്, ഷൂസ്, ടവ്വലുകൾ എന്നിവ ഉപയോഗിക്കുന്നത്.

ലക്ഷണങ്ങളും സൂചനകളും

  • വിരലുകൾക്കിടയിലുള്ള സ്ഥലം വിണ്ടുകീറുകയും തൊലി ഉരിയുകയും ചെയ്യുക
  • വിരലുകൾക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും ദുർഗന്ധം വമിക്കുകയും ചെയ്യുക.
  • കാലടികളിൽ പൊറ്റകളും ചുവപ്പുനിറവും
  • ചൊറിച്ചിലും എരിച്ചിലും
  • കഴല പ്രദേശത്തും (ജോക്ക് ഇച്ച്) കക്ഷത്തിലും ഫംഗസ് അണുബാധ ഉണ്ടായേക്കാം

അത്‌ലറ്റ്സ് ഫുട്ട് എങ്ങനെ പ്രതിരോധിക്കാൻ കഴിയും?

  • എല്ലാ ദിവസവും കാൽപാദങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക
  • പാദങ്ങൾ, പ്രത്യേകിച്ച് വിരലുകൾക്കിടയിലുള്ള സ്ഥലം, ജലാംശമില്ലാതെ സൂക്ഷിക്കണം.
  • എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കണം
  • വായു സഞ്ചാരമില്ലാതെ ഇറുകിയ ഷൂസുകൾ ധരിക്കരുത്.
  • പൊതു ശുചിമുറികളിലും ലോക്കർ റൂമുകളിലും ചെരുപ്പുകൾ ധരിച്ച് മാത്രം പ്രവേശിക്കുക.
  • വിയർപ്പ് വലിച്ചെടുക്കുന്ന പരുത്തി പോലെയുള്ള തുണികൾ കൊണ്ട് നിർമ്മിച്ച സോക്സുകൾ ഉപയോഗിക്കുക.
  • വിയർത്ത് നനഞ്ഞതായി അനുഭവപ്പെട്ടാൽ സോക്സുകൾ മാറ്റുക
  • വീട്ടിൽ കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്നത് നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് കുറച്ചുസമയം വായുസമ്പർക്കം ലഭിക്കാൻ സഹായകമാവും.
  • ഷൂസ്, സോക്സ്, ടവ്വലുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്
  • ഷൂസുകൾ അലമാരയിലോ അടഞ്ഞ സ്ഥലങ്ങളിലോ സൂക്ഷിക്കരുത്, അവ കഴിവതും തുറസ്സായ ഇടങ്ങളിൽ വയ്ക്കുക.
  • ഷൂസുകൾ സ്ഥിരമായി കഴുകുകയും വെയിലത്ത് ഉണക്കുകയും വേണം.
  • അത്‌ലറ്റ്സ് ഫുട്ട് അണുബാധ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ സോക്സ് ധരിക്കുന്നതിനു മുമ്പ് കാലടികളിൽ ആന്റി ഫംഗസ് പൗഡർ പുരട്ടുക.

പ്രതിവിധികള്‍

ചെറിയതോതിലുള്ള അണുബാധ ആണെങ്കിൽ, ഡോക്ടർ നിങ്ങളോട് ആന്‍റി ഫംഗസ് ഓയിന്മെന്‍റ്, ലോഷൻ, പൗഡർ അല്ലെങ്കിൽ സ്പ്രേ ഉപയോഗിക്കാൻ നിർദേശിക്കും. അണുബാധ രൂക്ഷമാണെങ്കിൽ ഇവയ്ക്കൊപ്പം കഴിക്കാനുള്ള മരുന്നും നൽകും.

പഴുത്തതായാലും ഉണങ്ങിയതായാലും ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം

ഉണങ്ങിയ ഈന്തപ്പഴം എല്ലാ സീസണിലും നമ്മുടെ നാട്ടില്‍ ലഭ്യമാകാറുണ്ട്. ഈന്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ കാരണം ഈന്തപ്പഴത്തിന്‍റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈത്തപ്പഴം. അതുകൊണ്ടു തന്നെ വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തപ്പഴത്തിന്‍റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

വിറ്റാമിന്‍എ, വിറ്റാമിന്‍സി, വിറ്റാമിന്‍കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫഌിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഹീമോഗ്ലോബിന്‍റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈന്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യവും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കണ്ണിന്‍റെ ഈര്‍പ്പം സംരക്ഷിക്കുകയും നിശാന്ധതയില്‍ നിന്നു മോചനം നല്‍കുകയും കേള്‍വിക്കുറവ് ശമിപ്പിക്കുകയും ചെയ്യുന്നു. റുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.

ഈന്തപ്പഴത്തിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ. ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈന്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്‍റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും.

ഈന്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്ബര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു. ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴം ശീലമാക്കുന്നതിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്. കുറഞ്ഞ അളവില്‍ കൂടുതല്‍ കലോറി ലഭിക്കും എന്നതും ഈന്തപ്പഴത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. ഏറ്റവും മികച്ചതരം ഈന്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം, മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈന്തപ്പഴം.

തൈര്: ആരോഗ്യഗുണങ്ങളുടെ കലവറ

ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്‍റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്‍റെ  ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക.

എല്ലുകളുടെ ആരോഗ്യം : ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.

ദഹനത്തിന് സഹായിക്കുന്നു: പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.

ഇതില്‍ ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു : മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു: തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന് നല്ലതാണ് : ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു: ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു : ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.

കുടലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു: തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഗുണകരമാകാറുണ്ട്.

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു : തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

ഓർമ്മശക്തി നിലനിർത്താൻ നല്ല രീതികൾ, നല്ല ഭക്ഷണം

ഒരു പ്രായം കഴിയുന്നതോടെ മറവി എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്‌. ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ തലച്ചോറിന്‌ സൗഹൃദഭക്ഷണങ്ങളായി മാറുമെന്ന്‌ ചിക്കാഗോയിലെ റഷ്‌ സർവകലാശാല നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അവരുടെ നിഗമനങ്ങളനുസരിച്ച്‌ നിത്യാഹാരത്തിൽ 600-700 ഗ്രാം ഇലക്കറികൾ ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികൾ, 100-200 ഗ്രാം വരെ പഴവർഗങ്ങൾ (പ്രമേഹരോഗികൾക്കും രണ്ടുതരം പഴങ്ങൾ ആകാം-പേരക്ക, പപ്പായ, തക്കാളി, ആപ്പിൾ) രണ്ട്‌ നെല്ലിയ്ക്ക, മഞ്ഞനിറത്തിലുള്ള പച്ചക്കറി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണമെന്നാണ്‌. ബ്ലൂബെറി, സ്ട്രാബെറി എന്നിവയും ഉത്തമമാണ്‌. പാശ്ചാത്യരാജ്യങ്ങളിൽ സുലഭമായിട്ടുള്ള ഒലിവ്‌ ഓയിലാണ്‌ അവർ നിർദേശിക്കുന്നത്‌. എന്നാൽ നമ്മുടെ നാട്ടിലെ തവിടെണ്ണ അതിനു പകരമാണ്‌. പക്ഷേ ശുദ്ധമായ തവിടെണ്ണയാണോ വിപണിയിൽ ലഭ്യമാകുന്നതെന്ന്‌ മാത്രം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുഴുധാന്യങ്ങൾ (മൈദാ കൊണ്ടുള്ള വിഭവങ്ങളല്ല) ബീൻസ്‌, കടല തുടങ്ങിയ പയറുവർഗങ്ങൾ, കറിവച്ച മത്സ്യങ്ങൾ ഉപയോഗിക്കണമെന്നും അവർ പറയുന്നു. ജീവകം ഇ, ജീവകം സി എന്നിവയുടെ സ്രോതസുകളായ മുഴുധാന്യങ്ങളും ധാരാളം പച്ചക്കറികളും പ്രത്യേകം നിർദേശിക്കുന്നു. പ്രായമായവർ ഇവ ഗുളികരൂപത്തിൽ കഴിക്കേണ്ടിവരും. ആഗിരണവും ഉപാപചയവും കുറവായതുകൊണ്ടാണത്‌. ഒമേഗാ-3 അടങ്ങിയിട്ടുള്ള ചാള, ചൂര, സാൽമൺ മത്സ്യങ്ങൾ കറിവച്ചതോ പ്ലാക്സ്‌ കുരുക്കൾ വറുത്തുപൊടിച്ചതോ കഴിച്ചാൽ ഒമേഗാ-3 ലഭിക്കും.
ചിലപ്പോഴൊക്കെ ഓർമ്മ നശിക്കുന്നതായി എല്ലാവർക്കും തോന്നുന്നുണ്ടാകാം. ശാസ്ത്രീയമായി പറയുന്നത്‌ 30 വയസുമുതൽ ഓർമ്മ കുറഞ്ഞുതുടങ്ങുന്നു എന്നാണ്‌. 65 വയസ്‌ കഴിഞ്ഞവരിൽ 15 ശതമാനം ആളുകൾ അൾഷിമേഴ്സ്‌ എന്ന മറവിരോഗമുള്ളവരാണ്‌ എന്നാണ്‌ കണക്കുകൾ. വയോധികരുടെ എണ്ണം കൂടിവരുന്ന ഇന്ന്‌ ഇത്‌ പ്രത്യേക പരിഗണന അർഹിക്കുന്നു.
നാം ദിവസവും പച്ചക്കറികൾ കഴിക്കുന്നതുകൊണ്ട്‌ മാത്രമായില്ല. 20-30 ശതമാനം ജീവകം ‘സി’യും ‘ബി’യും തെറ്റായ പാചകരീതി മൂലം നഷ്ടപ്പെട്ടുപോകുന്നു. വെള്ളവും ചൂടും വെയിലും ഈ ജീവകങ്ങളെ നശിപ്പിക്കുന്നു. പച്ചക്കറികൾ അരിയുന്നതിനു മുമ്പ്‌ കഴുകുക, വലിയ കഷ്ണങ്ങളായി അരിയുക, തിളച്ചവെള്ളത്തിൽ പച്ചക്കറികൾ പാകം ചെയ്യാനിടുക, ഒരുപാട്‌ വെന്തുപോകാതെയും ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിച്ചും പാചകം ചെയ്യുക എന്നിവ ജീവകനഷ്ടം പരിഹരിക്കുന്നു. ഹോമോസിസ്റ്റിൻ എന്ന മാംസഘടകം രക്തത്തിൽ കൂടുകയാണെങ്കിൽ ഇത്‌ തലച്ചോറിന്റെ പ്രവർത്തനങ്ങളെ തടയുന്നു. മാംസാഹാരം എത്ര കുറയ്ക്കുന്നുവോ അത്രയും നന്ന്‌. പൊരിച്ചമത്സ്യവും മാംസവും ആഹാരത്തിൽ നിന്ന്‌ ഒഴിവാക്കുക.
കട്ടൻചായയും ഗ്രീൻ റ്റീയും (ഒരുദിവസം മൂന്ന്‌ കപ്പുമാത്രം) കഴിക്കുന്നത്‌ തലച്ചോറിനെ പ്രതികുലമായി ബാധിക്കുന്ന ഒരു എൻസൈമിനെ നശിപ്പിക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും ഉപകരിക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു.
തലച്ചോറിനെ എപ്പോഴും ചോദ്യം ചെയ്യുന്ന ജോലികളിൽ ഏർപ്പെടുന്നതും ഓർമ്മശക്തി നിലനിർത്തും. പ്രായമാകുന്നതോടെ ഒരാൾ തലച്ചോറിന്റെ പത്തുശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നാണ്‌ ശാസ്ത്രീയ നിഗമനം. പത്രങ്ങളിൽ വരുന്ന ക്രോസ്‌ വേർഡ്‌-പദാവലി-ചീട്ടുകളി, കമ്പ്യൂട്ടർ കളി, മതഗ്രന്ഥങ്ങളുടെ അർഥം മനസിലാക്കി-സ്ഫുടതയോടുള്ള പാരായണം-ഇവയൊക്കെ ചെയ്യുമ്പോൾ തലച്ചോറിന്‌ ജോലി ചെയ്യേണ്ടതായി വരുന്നു. പുതിയ ഒരു ഭാഷ പഠിക്കുക, ഏതെങ്കിലും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുവാൻ പഠിക്കുക, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, റസിഡന്റ്സ്‌ സംഘടനകളിൽ ഭാഗഭാക്കാകുക, മറ്റുള്ളവരെ സഹായിക്കുവാനുള്ള സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുക എന്നിവയും മനസിനേയും തലച്ചോറിനേയും പ്രവർത്തനനിരതമാക്കുന്നു. ദിവസവും അൽപ്പനേരം പ്രായത്തിനനുസൃതമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നതും തലച്ചോറിലേയ്ക്കുള്ള രക്തപരിചംക്രമണത്തെ സഹായിക്കുന്നു.
മധുരപലഹാരങ്ങൾ, കൊഴുപ്പള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ശീതള പാനീയങ്ങൾ, വറുത്ത പലഹാരങ്ങൾ ഇവയൊക്കെ ഒഴിവാക്കണം. എല്ലാ ദിവസവും അഞ്ചോ ആറോ കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, വാൾനട്ട്‌, ബദാം, ഉണങ്ങിയ മുന്തിരി എന്നിവ കഴിക്കുന്നത്‌ ഓർമ്മശക്തി നിലനിർത്തും. നമ്മുടെ ആയുർവേദം ബ്രഹ്മിയുടെ ഉപയോഗം എടുത്തുപറയുന്നുണ്ട്‌.
ആരോഗ്യമെന്നു പറയുന്നത്‌ രോഗമില്ലായ്മ അല്ല. എന്നാൽ ശരീരത്തിനും മനസിനും ഉപകാരപ്രദമായ രീതികൾ ആവിഷ്കരിച്ചാൽ മാത്രമേ ആരോഗ്യം കൈവരിക്കുകയുള്ളൂ. പിരിമുറുക്കം, വിഷാദദരോഗത്തിലേയ്ക്കും വിഷാദരോഗം, അൾഷിമേഴ്സ്‌ എന്ന മറവിരോഗത്തിലും ചെന്നുചേരുന്നു എന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. അൾഷിമേഴ്സ്‌ ഉള്ള രോഗികളിൽ ബി 12 ജീവകങ്ങളുടെ കുറവ്‌ കാണാറുണ്ട്‌. സസ്യജന്യമായ ഭക്ഷണങ്ങളിൽ ഇതു കുറവായതുകൊണ്ട്‌ ഗുളികകൾതന്നെ കഴിക്കേണ്ടിവരുന്നു. ചിട്ടയായ ശീലങ്ങളോടെയുള്ള ജീവിതം ഓർമ്മശക്തി നിലനിർത്തുമെന്നത്‌ തീർച്ചയാണ്‌.

ഒരു കൈ നട്സ് കഴിച്ചോളൂ ഗുണങ്ങള്‍ പലതാണ്

അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം‌പരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകൾ പോഷകങ്ങളുടെ കലവറകളാണ് ഒരു കൈ നിറയെ നട്സുകൾ കഴിക്കുന്നത് വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യദായകങ്ങളായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ നല്ലൊരു ഡോസ് നൽകും. ഇവ നിങ്ങളുടെ ഹൃദയം, തലച്ചോർ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിനു സഹായിക്കുകയും ചെയ്യും. നട്സ് കഴിക്കുന്നതിലൂടെ ലഭ്യമാക്കാൻ കഴിയുന്ന അഞ്ച് പോഷകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്;

ആരോഗ്യദായകങ്ങളായ കൊഴുപ്പുകൾ : നട്സുകളിൽ ആരോഗ്യദായകങ്ങളായ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. കോശജ്വലനത്തെ (ഇൻഫ്ളമേഷൻ) നിയന്ത്രിക്കുന്നതിനും ഓരോ ശരീരകോശങ്ങളുടെയും സ്വാഭാവിക ഘടന നിലനിർത്തുന്നതിനും ഈ കൊഴുപ്പുകൾ സഹായിക്കുന്നു.

നാരുകൾ : നാരുകളുടെ നല്ലൊരു സ്രോതസ്സാണ് നട്സുകൾ. നാരുകൾ ദഹനത്തെ സാവധാനത്തിലാക്കുന്നതിനാൽ കൂടുതൽ സമയം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ കാരണമാകും. ഇത് ആഹാരത്തോടുള്ള അമിതാസക്തി കുറയ്ക്കുകയും കാലക്രമേണ ഭാരം കുറയാൻ സഹായിക്കുകയും ചെയ്യും. നാരുകൾ പൊട്ടിപ്പോകുകയില്ല. അതിനാൽ, ദഹന നാളിയിലൂടെ കടന്നുപോകുന്ന ഇവ ശരിയായ മലശോധനയ്ക്കും സഹായകമാവുന്നു. ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ വലിച്ചെടുക്കുന്നതു കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു.

പ്രോട്ടീനുകൾ : വാൾനട്ടിൽ 10 ശതമാനവും ബദാം‌പരിപ്പിൽ 17 ശതമാനവും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. നട്സുകളിൽ മിക്കതിലും എൽ-അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അവ കൂടുതൽ അയവുള്ളതാക്കുന്നതിനും ഇവ സഹായിക്കുന്നു. അർജിനൈൻ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. മുറിവുകൾ വേഗത്തിൽ സുഖപ്പെടുന്നതിനും ഹൃദ്രോഗമുള്ളവർക്ക് രോഗനിയന്ത്രണത്തിനും ഇത് സഹായിക്കുന്നു. അർജിനൈൻ ലഭ്യമാക്കുന്നതിനുള്ള പ്രധാന സ്രോതസ്സാണ് നട്സുകൾ. ബദാം പരിപ്പ്, വാൾനട്ട്, നിലക്കടല എന്നിവയിൽ അർജിനൈൻ ധാരാളം അടങ്ങിയിരിക്കുന്നു.

വൈറ്റമിൻ ഇ : വൈറ്റമിൻ ഇ യുടെ വളരെ നല്ല ഒരു സ്രോതസ്സാണ് നട്സുകൾ. കൊഴുപ്പിനെ അലിയിക്കുന്ന ഈ വൈറ്റമിൻ ശക്തിയേറിയ ഒരു നിരോക്സീകാരിയാണ്. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ തകരാറുകൾ സൃഷ്ടിക്കാതെ ഇവ പ്രതിരോധമുയർത്തുന്നു. ചർമ്മ ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും മെറ്റാബോളിക് പ്രവർത്തനങ്ങൾക്കും വൈറ്റമിൻ ഇ നല്ലതാണ്. രക്തക്കുഴലുകളിൽ പ്ളേഖുകൾ രൂപെപ്പെടുന്നത് തടയാൻ വൈറ്റമിൻ ഇ യ്ക്ക് കഴിയും. ഇത്തരത്തിൽ പ്ളേഖുകൾ അടിഞ്ഞുകൂടുന്നത് ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന കൊറോണറി ആർട്ടറി ഡിസീസിന് കാരണമാവും. ബദാം പരിപ്പ്, നിലക്കടല, ചെമ്പങ്കായ (ഹാസെൽനട്സ്) എന്നിവ വൈറ്റമിൻ ഇ യുടെ മികച്ച സ്രോതസ്സുകളാണ്.

ധാതുക്കൾ : മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, സെലിനിയം എന്നീ ധാതുക്കളുടെയും മികച്ച സ്രോതസ്സാണ് നട്സുകൾ. മാംഗനീസ് എൻസൈമുകളുമായി ചേർന്ന് ഫ്രീ റാഡിക്കലുകളെ നിർമാർജനം ചെയ്യാൻ സഹായിക്കുന്നു. ഹൃദയമിടിപ്പിന്‍റെ നിരക്കും രക്തസമ്മർദവും നിയന്ത്രിക്കുന്ന പൊട്ടാസ്യം ശരീരദ്രവങ്ങളുടെ പ്രധാന ഘടകമാണ്. രക്താണുക്കളുടെ ഉത്പാദനത്തിന് ചെമ്പ് അത്യാവശ്യമാണ്. രക്തത്തിന് ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്നതിന് ഇരുമ്പിന്‍റെ സഹായം അത്യാവശ്യമാണ്.

ആരോഗ്യപരമായ പരമാവധി ഗുണങ്ങൾ ലഭിക്കാൻ എത്രത്തോളം നട്സ് കഴിക്കണം

നട്സിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്+++++++. അവ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങൾ ആണെങ്കിലും ധാരാളം കാലറി അടങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. അതിനാൽ മിതമായ തോതിൽ മാത്രം നട്സുകൾ കഴിക്കുക. ഇറച്ചി, മുട്ട, പാൽ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന പൂരിതകൊഴുപ്പുകൾക്ക് പകരമായി നട്സ് കഴിക്കാവുന്നതാണ്.

ഒരാൾ ദിവസേന 30 ഗ്രാം ബദാം പരിപ്പ് കഴിക്കുന്നത് നന്നായിരിക്കും. അതായത്, 20-23 എണ്ണം. അണ്ടിപ്പരിപ്പ് ആണെങ്കിൽ 15-18 എണ്ണവും ചെമ്പങ്കായ ആണെങ്കിൽ 18-20 എണ്ണവും വാൾനട്ട് ആണെങ്കിൽ 9-11 എണ്ണവും കഴിക്കാമെന്ന് ശുപാർശചെയ്യപ്പെടുന്നു. ഇവയെല്ലാം കൂടിയാണെങ്കിൽ ഏകദേശം ഒരു കൈ നിറയെ മാത്രം കഴിക്കാം.

നട്സ് കഴിക്കുകയും പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കില്ല എന്നകാര്യം മറക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും നട്ടിനോട് അലർജിയുണ്ടോ എന്നും മനസ്സിലാക്കേണ്ടതാണ്.

കടപ്പാട് : www.infomagic.com

 

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate