Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യരംഗവും വ്യത്യസ്ഥ അറിവുകളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യരംഗവും വ്യത്യസ്ഥ അറിവുകളും

കൂടുതല്‍ വിവരങ്ങള്‍

കര്‍ണരോഗങ്ങളുടെ കാരണങ്ങളറിയാം

കര്‍​ണ​രോ​ഗ​ങ്ങള്‍​ക്ക് ധാ​രാ​ളം കാ​ര​ണ​ങ്ങ​ളു​ണ്ട്. ത​ണു​ത്ത വെ​ള്ള​ത്തില്‍, അ​ല്ലെ​ങ്കില്‍ മ​ലി​ന​ജ​ല​ത്തി​ലു​ള്ള കു​ളികര്‍​ണ​ങ്ങള്‍​ക്ക് ദോ​ഷം​ വ​രു​ത്തു​ന്നു. ഫം​ഗ​സ്ബാ​ധ​യു​ണ്ടാ​ക്കാന്‍ഇ ഇത് കാ​ര​ണ​മാ​കും.
മ​ഞ്ഞു​കൊ​ള്ളു​ക, ത​ണു​ത്ത കാ​റ്റുംപൊ​ടി​പ​ട​ല​ങ്ങ​ളും പ​തി​വാ​യി ചെ​വി​ക്കു​ള്ളില്‍ ക​ട​ക്കു​ക, ചെ​വി​യില്‍ ന​ന​വ് നി​ല​നില്‍​ക്കുക എ​ന്നി​വ​യും ചെ​വിവേ​ദ​ന​വ​രു​ത്തു​ന്ന കാ​ര​ണ​ങ്ങ​ളാ​ണ്.
വാ​ഹ​ന​ങ്ങ​ളില്‍സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​മ്പോള്‍ ത​ണു​ത്ത കാ​റ്റ് ചെവി​യി​ല​ടി​ക്കാ​തി​രി​ക്കാന്‍ ശ്ര​ദ്ധി​ക്കു​ക. അ​മി​ത​മായ ബ​ഡ്സ് ഉ​പ​യോ​ഗ​വും ദോ​ഷ​ക​ര​മാ​ണ്. ബ​ഡ്സ് ഉ​പ​യോ​ഗി​ക്കു​മ്പോള്‍ കോ​ട്ടണ്‍ അംശ​ങ്ങള്‍ ചെ​വി​ക്കു​ള്ളില്‍ ആ​കു​ന്ന​ത് അ​ണു​ബാ​ധ​യ്ക്ക് കാര​ണ​മാ​കാം. ക​മ്പ് മു​ത​ലാ​യവ ചെ​വി​ക്കു​ള്ളില്‍ കട​ത്തി​ ചൊ​റി​യു​ന്ന​തും ഇ​തു​പോ​ലെ ത​ന്നെ.  ചെ​വി​ക്കു​ള്ളില്‍പ്രാ​ണി​കള്‍ ക​ട​ക്കു​ന്ന​തും അ​ണു​ബാ​ധ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ക്കാം

അ​ത്യു​ച്ച​ത്തി​ലു​ള്ള ശ​ബ്ദം ചെ​വി​യു​ടെ തൊ​ട്ട​ടു​ത്ത് കേള്‍​ക്കു​ക, ഇ​യര്‍​ഫോ​ണു​കള്‍ പതി​വാ​യി ചെ​വി​യില്‍ വ​ച്ച്‌ കേള്‍​ക്കുക തു​ട​ങ്ങി​യവ ചെ​വി​യു​ടെപ്ര​വര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു.
പ​ല​ത​രം എ​ണ്ണ​കള്‍ മാ​റി​മാ​റി ത​ല​യില്‍ തേ​ക്കു​ന്ന​തും കു​ളി​ക​ഴി​ഞ്ഞ് എ​ണ്ണ ത​ല​യില്‍​ തേ​ച്ച്‌വെ​യില്‍​ കൊ​ള്ളു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.
എ​ണ്ണ​തേ​ക്കാ​തെ തലകു​ളി​ക്കു​ക, അ​ടി- ഇ​ടി, വീ​ഴ്ച മു​ത​ലായ ആ​ഘാ​ത​ങ്ങള്‍ കര്‍​ണ​ഭാ​ഗ​ത്ത് ഏല്‍​ക്കു​ക, ചെ​വി​ക്കു​ള്ളില്‍ കു​രു​ക്ക​ളു​ണ്ടാ​യി പൊ​ട്ടുക മു​ത​ലാ​യവ ചെ​വി​യ്ക്ക് ദോ​ഷ​ക​ര​മാ​യി തീ​രു​ന്നു.
ശി​ശു​ക്ക​ളില്‍ തുട​രെ​തു​ട​രെ​യു​ണ്ടാ​കു​ന്ന നീര്‍​വീ​ഴ്ച​യും തൊ​ണ്ട​വേ​ദ​ന​യും ക്ര​മേണ ചെ​വി​യെ​യും ബാ​ധി​ച്ച്‌ കര്‍​ണ​വി​ദ്ര​ധി ഉ​ണ്ടാ​ക്കാം.

വെറുതെ കളയരുത് ഓറഞ്ച് തൊലി

ഓ​റ​ഞ്ച് തൊ​ലി​യു​ടെ ഗു​ണ​ങ്ങള്‍ അ​റി​ഞ്ഞാല്‍ ഇ​നി​യ​ത് ക​ള​യ​ണോ എ​ന്ന് ചിന്തി​ക്കു​മെ​ന്നു​റ​പ്പാ​ണ്. 100 ഗ്രാം ഓ​റ​ഞ്ച് തൊ​ലി​യില്‍ 25 ഗ്രാംവ​രെ കാര്‍​ബോ​ഹൈ​ഡ്രേ​റ്റും, 11 ഗ്രാം ഫൈ​ബ​റും 1.5 ഗ്രാം പ്രോ​ട്ടീ​നും, 1 ഗ്രാം സി​ട്ര​സ് ഓ​യി​ലും അ​ട​ങ്ങി​യി​ട്ടു​ണ്ട്. പു​റ​മേ വൈ​റ്റ​മിന്‍ സിഅ​യേണ്‍, സി​ങ്ക്, മെ​ഗ്നീ​ഷ്യം, കോ​പ്പര്‍ എ​ന്നി​വ​യും​ ഇ​തി​ലു​ണ്ട്. വൈ​റ്റ​മിന്‍ സി​യു​ടെ മി​ക​ച്ച ക​ല​വ​റ​യാ​ണി​ത്.
കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്ക്കാന്‍ സ​ഹാ​യി​ക്കു​ന്ന ഹെ​സ്‌​പെ​രി​ഡിന്‍ എ​ന്ന മൂ​ല​കം ഓ​റ​ഞ്ചി​ന്റെ തൊ​ലി​യില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​റ​ഞ്ചി​നൊ​പ്പം ഓ​റ​ഞ്ചി​ന്റെ തൊ​ലി​യും ത​ടി കു​റ​യ്ക്കാന്‍ ഉ​ത്ത​മ​മാ​ണ്. ദ​ഹ​നം എ​ളു​പ്പ​മാ​ക്കു​ക​യും​ വ​യ​റി​ലെ പ്ര​ശ്‌​ന​ങ്ങള്‍ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും . അ​സി​ഡി​റ്റി ഉ​ള്ള​വര്‍​ക്കും ഓ​റ​ഞ്ച് തൊ​ലി ന​ല്ല മ​രു​ന്നാ​ണ്. ഓ​റ​ഞ്ച് തൊ​ലി ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കു​ന്ന​ത് ശ്വ​സന സം​ബ​ന്‌​ധ​മായ പ്ര​ശ്ന​ങ്ങള്‍ പരിഹരിക്കും. ഇതിന് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നും ക​ഴി​വു​ണ്ട്.
ഓ​റ​ഞ്ച് തൊ​ലി പൊ​ടി​ച്ച്‌ തേന്‍ ചേര്‍​ത്ത മി​ശ്രി​തം ചര്‍​മ്മ സൗ​ന്ദ​ര്യം വര്‍​ദ്ധി​പ്പി​ക്കും. പഴുപ്പിക്കാന്‍ കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ഓറഞ്ച് വേണം തൊലി ശേഖരിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്.

നിലക്കടലയെണ്ണയുടെ ആരോഗ്യഗുണങ്ങള്‍

നിലക്കടല രുചികരമാണ്. എന്നാണ് ഇതില്‍ നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പലര്‍ക്കും ഇതറിയില്ല. പാചകത്തിന് അത്യുത്തമമാണ് ഈ എണ്ണ. നിലക്കടലയെണ്ണയില്‍ മോണോസാച്വറേറ്റ് ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യം നിലനിറുത്തും.
ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്‍റെ  അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ നിലനിര്‍ത്തുകയും ചെയ്യും. നിലക്കടല എണ്ണയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ്. കപ്പലണ്ടി എണ്ണയില്‍ ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നിലക്കടലയെണ്ണ കൊളസ്‌ട്രോള്‍ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. ഇതില്‍ എസ്‌വെരാട്രോള്‍ എന്ന ആന്‍റിഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍, നാഡീപ്രശ്നങ്ങള്‍, അല്‍ഷീമേഴ്സ് രോഗം , ഫംഗസ് ബാധ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും. ശരീരത്തിനു ദോഷകരമായ ട്രാന്‍സ് ഫാറ്റ് നിലക്കടലയെണ്ണയില്‍ വളരെ കുറവു മാത്രമേയുള്ളൂ.

പ്രമേഹരോഗികള്‍ക്ക് കഴിക്കാം ഈ ധാന്യങ്ങള്‍

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച്‌ ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ്നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടു വരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. പ്രമേഹരോഗികള്‍ക്ക്കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഗോതമ്പ്, ഓട്സ് എന്നിവ.

ഗോതമ്പ്, ഓട്‌സ് തുടങ്ങി തവിടു കളയാത്ത ഏത് ധാന്യവും ടൈപ്പ് 2 പ്രമേഹത്തെ തടുക്കുമെന്ന് ഏറ്റവും പുതിയ പഠനം. ഡെന്‍മാര്‍ക്കിലാണ് പഠനം നടത്തിയത്.  തവിട് കളയാത്ത ഓരോഭക്ഷണവും പ്രമേഹരോഗികള്‍ കഴിക്കേണ്ടതിന്‍റെ ആവശ്യകതയും പഠനത്തില്‍ സൂചിപ്പിക്കുന്നു.

തവിട് കളയാത്ത ധാന്യങ്ങള്‍ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഗോതമ്പ്.അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവിനും ഇവ നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ ഗോതമ്പ് നല്ലതാണ്. ബിപി കുറയ്ക്കാനും സഹായിക്കുന്നതാണ്ഗോതമ്പ്.

ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയാന്‍ ഗുണകരമാണ്. പ്രമേഹ രോഗികള്‍ ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌ .അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.

ആരോഗ്യഗുണങ്ങളുടെ കലവറയായ ഇളനീര്‍

കേരളീയര്‍ക്ക് കിട്ടിയ അനുഗ്രഹമാണല്ലോ ഇളനീര്‍ . പാല്‍ ക‍ഴിഞ്ഞാല്‍ മറ്റൊരു സമീകൃതാഹാരമെന്ന് പോലും ഇളനീരിനെ പറയാം. അത്രയ്ക്കുണ്ട് ഇളനീരിന്‍റെ ഗുണങ്ങള്‍. കരിക്കിന്‍ വെള്ളം ദിവസേന കുടിച്ചാല്‍ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ തര്‍ക്കമില്ല.

ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും കരിക്കിന്‍  വെള്ളം ഉപകരിക്കും. വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത്ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം, തലവേദന എന്നീ പ്രശ്നങ്ങള്‍ക്ക് ഉത്തമ ഔഷധംകൂടിയാണ് കരിക്കന്‍ വെള്ളം.

കിഡ്‌നി സ്‌റ്റോണ്‍ അകറ്റാന്‍ നല്ല മരുന്നാണിത്‍. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണിത്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്.

കുട്ടികളിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍

ക്യാന്‍സര്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പലവിധത്തിലുള്ള ചികിത്സകളും ഇന്ന് സുലഭമായി ലഭിക്കുന്നു. പക്ഷേ കുട്ടികളിലെ ക്യാന്‍സര്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. കുട്ടികളിലെ കാന്‍സറിന് സാധാരണ കാണാറുള്ള ചില പ്രധാന ലക്ഷണങ്ങളാണുള്ളത്. അതിനാല്‍ തന്നെ അത്ശ്രദ്ധിക്കാതെ പോകുന്നു.

ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കണം : വിട്ടുമാറാത്ത പനി, വിളര്‍ച്ച, രക്തസ്രാവം, എല്ലുകളുടെ വേദന, സന്ധികളിലൂടെ വീക്കമോ വേദനയോ തുടങ്ങിയവ. അവയ്ക്കു പുറമേ കഴലവീക്കം, കരള്‍, പ്ലീഹ, വൃഷണം മുതലായവയുടെ വീക്കം , ശരീരത്തില്‍ പുതുതായി കാണപ്പെടുന്ന മുഴകള്‍, കണ്ണിലെ കൃഷ്ണമണിക്കുള്ളിലെ വെളുത്ത നിറം , ഛര്‍ദി, തലവേദന, വയറിനകത്തുള്ള മുഴ, വീക്കം മുതലായ ലക്ഷണങ്ങളും കാണാം. മറ്റു രോഗങ്ങളുടെ ഭാഗമായും ഇതേ ലക്ഷണങ്ങള്‍ സാധാരണ കാണാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്

പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനായി നെല്ലിക്ക കഴിക്കാം

വി​റ്റാ​മി​ന്‍ സി​യു​ടെ ബാ​ങ്കാ​ണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ര്‍​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ന്‍ സി ​ഗു​ണ​പ്ര​ദം. ച​ര്‍​മ​ത്തി​ല്‍ ചു​ളി​വു​ക​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കു​ന്നു. ജ​രാ​ന​ര​ക​ള്‍ വൈകിപ്പിക്കുന്നു. നിരവധി ആ​യു​ര്‍​വേ​ദ​മ​രു​ന്നു​ക​ളി​ല്‍ നെല്ലി​ക്ക പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ച്യ​വ​ന​പ്രാ​ശ​ത്തി​ലെ മു​ഖ്യ​ഘ​ട​കം. വി​റ്റാ​മി​ന്‍ സി ​ഫ​ല​പ്ര​ദ​മാ​യ ആ​ന്‍റി ഓ​ക്സി​ഡ​ന്‍​റാ​ണ്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും നെ​ല്ലി​ക്ക സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ര്.  മു​ടി​യ​ഴ​കി​നു നെ​ല്ലി​ക്ക​യി​ലെ ചി​ല ​ഘ​ട​ക​ങ്ങ​ള്‍ സ​ഹാ​യ​കം. മു​ടി​യു​ടെ ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്.  മു​ടി ഇ​ട​തൂ​ര്‍​ന്നു വ​ള​രും. മു​ടി​യു​ടെ ക​റു​പ്പും ഭം​ഗി​യും തി​ള​ക്ക​വും കൂ​ടും.

കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ്,  ക​രോട്ടി​ന്‍, വി​റ്റാ​മി​ന്‍ ബി ​കോം​പ്ല​ക്സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും നെ​ല്ലി​ക്ക​യി​ലു​ണ്ട്. നെ​ല്ലി​ക്ക​യി​ലെ കാ​ല്‍​സ്യം പ​ല്ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ല്ലു​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ മ​റ്റു പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാര്യ​ക്ഷ​മ​മാ​കു​ന്ന​തി​ന് നെ​ല്ലി​ക്ക സ​ഹാ​യ​കം.

കൊ​ള​സ്ട്രോ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്
പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​തു കൊ​ള​സ്ട്രോ​ള്‍ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍ നില​നി​ര്‍​ത്തു​ന്ന​തി​നു സ​ഹാ​യ​കം. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​തു ഗു​ണ​പ്ര​ദം. ബാ​ക്ടീ​രി​യ​യെ ത​ട​യു​ന്ന സ്വ​ഭാ​വം നെ​ല്ലി​ക്ക​യ്ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യും. അ​തി​നാ​ല്‍ രോ​ഗ​ങ്ങ​ള്‍ അ​ക​ന്നു​നി​ല്ക്കും.

വി​ള​ര്‍​ച്ച ത​ട​യാ​ന്‍ 
നെ​ല്ലി​ക്ക​യി​ലെ ഇ​രു​മ്പ്  രക്ത​ത്തി​ലെ ഹീ​മോ​ഗ്ലാ​ബി​ന്‍ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പറ​യു​ന്നു. ഗ്യാ​സ്, വ​യ​റെ​രി​ച്ചി​ല്‍ തു​ട​ങ്ങി​യ​വ മൂ​ല​മു​ള​ള പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കാ​നും നെ​ല്ലി​ക്ക സ​ഹാ​യ​കം. ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​ക​രം. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നെ​ല്ലി​ക്ക ഗു​ണ​പ്ര​ദം. ത​ല​ച്ചോറിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ശ്വാ​സ​കോ​ശ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്നു. പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. മൂ​ത്രാ​ശ​യ​ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ശ​രീ​ര​താ​പം കു​റ​യ്ക്കു​ന്നു.

ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ നാ​ശം ത​ട​യു​ന്ന ചി​ല രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍. ഭ​ക്ഷ​ണ​ത്തി​ലെ ചി​ല വി​റ്റാ​മി​നു​ക​ളും ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റാ​ണ്. നെ​ല്ലി​ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി ​ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റാ​ണ്. അ​തു ച​ര്‍​മ​കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ ത​ക​ര്‍​ക്കു​ന്നു. വി​വി​ധ​രീ​തി​ക​ളി​ല്‍ ശ​രീ​ര​കോ​ശ​ങ്ങ​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന രാ​സ​മാ​ലി​ന്യ​ങ്ങ​ളി​ല്‍ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ല്‍നി​ന്നു വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ളെ പു​റ​ത്തു​ക​ള​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും നെ​ല്ലി​ക്ക​യി​ലെ ആ​ന്‍​റിഓ​ക്സി​ഡ​ന്‍​റു​ക​ള്‍ സ​ഹാ​യി​ക​ളെ​ന്നു പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു.

മെറ്റാസ്റ്റാറ്റിക് അര്‍ബുദം : രോഗലക്ഷണങ്ങള്‍ അറിയാം

മെറ്റാസ്റ്റാസിസിനെ മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍, 4ാം ഘട്ട അര്‍ബുദം എന്നിങ്ങനെ പേരില്‍ അറിയപ്പെടുന്നു. മെറ്റാസ്റ്റാറ്റിക് അര്‍ബുദം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഏതു ഭാഗത്തെയാണോ ആദ്യം ഈ അര്‍ബുദം ബാധിച്ചത് അത് മറ്റു അവയവങ്ങളിലേക്കും വേഗത്തില്‍ വ്യാപിക്കും.

മെറ്റാസ്റ്റാസിസ് അര്‍ബുദം ബാധിച്ച് പിന്നീട് രക്തം, കോശങ്ങള്‍എന്നിവയിലേക്ക് വ്യാപിക്കുന്നു.  ഉദാഹരണത്തിന്, സ്തനാര്‍ബുദം ഉണ്ടായി അത് ശ്വാസകോശത്തിലേക്ക് പടര്‍ന്നാല്‍ അത് മെറ്റാസ്റ്റാറ്റിക് ബ്രസ്റ്റ്ക്യാന്‍സര്‍ എന്ന് വിളിക്കുന്നു. പക്ഷേ, അതൊരിക്കലും ശ്വാസകോശ സംബന്ധമായ അര്‍ബുദം ആകുന്നില്ല.

പ്രധാന രോഗലക്ഷണങ്ങള്‍:

മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍ എല്ലായ്പ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. തലവേദന, തലച്ചുറ്റല്‍, ജ്വരം, മങ്ങിയ കാഴ്ച, ശരീരംവേദന, എല്ലൊടിയല്‍, ശ്വാസംകിട്ടാന്‍ ബുദ്ധിമുട്ട്, മഞ്ഞപ്പിത്തം, വയറില്‍വീക്കം, നടക്കാന്‍ ബുദ്ധിമുട്ട്, എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍.

ക്യാന്‍സര്‍ ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

 • അസ്ഥികൾ, കരൾ, ശ്വാസകോശം, നെഞ്ച്, മസ്തിഷ്കം എന്നിവിടങ്ങളിലേക്ക് സ്തനാർബുദം വ്യാപിക്കുന്നു
 • മൂത്രനാളത്തിലെ ക്യാന്‍സര്‍ മൂലം അസ്ഥികൾ, കരൾ, ശ്വാസകോശങ്ങൾ എന്നിവയിലേക്ക് വ്യാപിക്കുന്നു
 • ശ്വാസകോശ ക്യാന്‍സര്‍ അസ്ഥികൾ, കരൾ, അഡ്രീനൽ ഗ്രന്ഥികൾ എന്നിവയെ ബാധിക്കുന്നു
 • മൂത്രസഞ്ചി സംബന്ധമായ ക്യാന്‍സര്‍ അസ്ഥികളെ ബാധിക്കുന്നു
 • വന്‍കുടല്‍, മലാശയ സംബന്ധമായ ക്യാന്‍സര്‍ എന്നിവ കരളിൽ ശ്വാസകോശത്തിലേക്കും വ്യാപിക്കും
 • അണ്ഡാശയ സംബന്ധമായ ക്യാന്‍സര്‍ കരൾ, ശ്വാസകോശം, നെഞ്ചിന്‍കൂട്‌ എന്നിവയെ ബാധിക്കുന്നു
 • ഗർഭാശയം, കരൾ, ശ്വാസകോശങ്ങൾ, നെഞ്ചിന്‍കൂട്‌, യോനീനാളം എന്നിവയിലേക്ക് വ്യാപിക്കുന്നു

മെറ്റാസ്റ്റാസിസ് ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ വളരെ പ്രയാസകരമാണ്. ഇതില്‍, രോഗത്തിന്‍റെ പഴക്കം, എത്രയധികം വ്യാപിച്ചു, ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം രോഗനിയന്ത്രണത്തിനെ ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ബയോളജിക് തെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നീചികിത്സകളാണ് പ്രധാനമായും ഉള്ളത്. അവയവമാറ്റ ശസ്ത്രക്രിയ മെറ്റാസ്റ്റാറ്റിക് ക്യാന്‍സറിന് സാധാരണയായി ചെയ്യാറില്ല.

ആരോഗ്യഗുണങ്ങളില്‍ മുമ്പനാണ് വന്‍പയര്‍

ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സത്യത്തില്‍ ആ രുംതിരിച്ചറിയാതിരുന്ന വന്‍പയറിന്റെ ചില ഗുണങ്ങളിതാ....

 • കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നാണ് ഇംഗ്ലിഷില്‍ പറയുന്നത്. പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവ ധാരാളമായുണ്ട്.
 • ഭക്ഷ്യനാരുകള്‍ (ഡയറ്ററി ഫൈബര്) വന്‍പയറില്‍ ധാരാളമുണ്ട്. കുറച്ചു കഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
 • പൊട്ടാസ്യം, മഗ്‌നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച്‌ രക്തപ്രവാഹം സുഗമമാക്കുന്നു.
 • ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്‍റിഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജമേകാനും വന്‍പയര്‍ സഹായിക്കും.
 • ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്‌സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈല്‍കൊ കൊളൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്.
 • പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ശരീരത്തിലെ ഷുഗറിന്‍റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും.  പ്രമേഹത്തിനു പറ്റിയ ഒരുവണ്ടര്‍ ഫുഡ് തന്നെയാണ് വന്‍പയര്‍.
 • അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. നിരോക്‌സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരുഎന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ നിരോക്‌സീകാരികള്‍ കോശങ്ങളുടെ പ്രായമാകല്‍ സാവധാനത്തിലാക്കുന്നതാണു കാരണം.
 • മലാശയ അര്‍ബുദം തടയാനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ മാംഗനീസ്, കാല്‍സ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.
 • വന്‍പയറിലെഫോളേറ്റുകള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.വന്‍പയറിലെ മഗ്‌നീഷ്യം മൈഗ്രേന്‍ തടയുന്നു. രക്തസമ്മര്‍ദംനിയന്ത്രിക്കുന്നു. ജീവകം ബി 6 കലകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു.കണ്ണുകളുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയാനും ഉത്തമം. തിമിരംഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ വന്‍പയറിലെ ജീവകം ബി3ക്കു കഴിയും.
 • വന്‍പയറിലടങ്ങിയകോപ്പര്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നസന്ധിവാതത്തിന് ആശ്വാസമേകുന്നു. ഇതിലുള്ള മഗ്‌നീഷ്യം ശ്വാസകോശത്തിന്ആരോഗ്യമേകുന്നു. ആസ്മയെ പ്രതിരോധിക്കുന്നു.
 • വായുകോപം ഭയന്നാണ് പലരും വന്‍പയര്‍ കഴിക്കാന്‍ മടിക്കുന്നത്. ഇതകറ്റാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
 • എട്ടോപത്തോ മണിക്കൂറെങ്കിലും വന്‍പയര്‍ കുതിര്‍ക്കണം. നന്നായി വേവിക്കാന്‍ശ്രദ്ധിക്കണം. വന്‍പയറിനൊപ്പം ധാരാളം വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും വന്‍പയര്‍ ഉപയോഗിക്കാം

വായിലെ ക്യാന്‍സര്‍ ; ലക്ഷണങ്ങള്‍ അറിയാം

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് നമ്മള്‍ കേട്ടു തഴമ്പിച്ച വാക്കുകളില്‍ മുന്നിലാണ്. പലപ്പോഴും ക്യാന്‍സറിന്‍റെ ഭീകരത നമ്മെ പേടിപ്പിയ്ക്കുന്നു. ക്യാന്‍സര്‍ അപകടകാരിയായി മാറുന്നത് അതിന്‍റെ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാതെ പോകുമ്പോഴാണ്.

ക്യാന്‍സര്‍ തുടക്കത്തിലേ ലക്ഷണങ്ങള്‍ പലത് കാണിയ്ക്കുമെങ്കിലും അതിനെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തത് അവസ്ഥ ഗുരുതരമാക്കുന്നു. ഇതില്‍ തന്നെ ഏറ്റവും ഗുരുതരമായി കണക്കാക്കുന്നതാണ് വായിലെ ക്യാന്‍സര്‍.

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നിരവധി കാണിച്ച്‌ തരുമെങ്കിലും പലപ്പോഴും അതിനെ അവഗണിയ്ക്കുന്നവരാണ് പകുതിയിലധികം പേരും. പ്രത്യേകിച്ച്‌ പുകവലിക്കാര്‍ ഈലക്ഷണങ്ങളെ അവഗണിയ്ക്കരുത്.

പലപ്പോഴും ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. എന്നാല്‍ പലപ്പോഴും അതിനെ വിറ്റാമിന്‍കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ പലപ്പോഴും ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇത് എന്നതാണ് സത്യം.

വായക്കകത്ത് വെളുത്ത പാടുകള്‍ കാണപ്പെടുന്നതും പ്രധാനമായ ഒന്നാണ്. വ്രണത്തിനു സമാനമായ ഇത്തരത്തിലുള്ള പാടുകളില്‍ പലതും വായിലെ ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.

തൊണ്ടയില്‍ എപ്പോഴും എന്തെങ്കിലും തടഞ്ഞതു പോലെ അനുഭവപ്പെടുന്നതും ക്യാന്‍സര്‍ ലക്ഷണമാണ്. പലപ്പോഴും മുള്ള് കുത്തിക്കയറുന്ന വേദനയാണ്അനുഭവപ്പെടുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനുമുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത്തരത്തില്‍എന്തെങ്കിലും പ്രശ്‌നം ഒരാഴ്ചയ്ക്കപ്പുറം നീണ്ട് നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക.

നാവ് ചലിപ്പിക്കാനും സംസാരിയ്ക്കാനുമുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു മുഖമാണ് ഇതെന്നതാണ് സത്യം.

താടിയെല്ലിനു താഴെ എന്തെങ്കിലും തരത്തിലുള്ള വീക്കം കണ്ടാലും അ്ല്‍പം ശ്രദ്ധിക്കാം. പല്ല് വേദന എന്ന് പറഞ്ഞിരിയ്ക്കാതെ കൃത്യമായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.

കേള്‍വിശക്തിയെ ബാധിയ്ക്കാത്ത വിധത്തില്‍ ചെവിയില്‍ വേദന അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ചെവി വേദനയാണ് എന്ന് കരുതി അതിനെ തള്ളിക്കളയരുത് ഒരിക്കലും.

പപ്പായയ്ക്ക് മാത്രമല്ല പപ്പായക്കുരുവിനുമുണ്ട് ആരോഗ്യഗുണങ്ങള്‍

പപ്പായ പോലെ തന്നെ ആരോഗ്യത്തിന് ഉത്തമമാണ് പപ്പായയുടെ കുരുവും. പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് മാത്രമല്ല പപ്പായ കൊണ്ടുള്ള ഗുണങ്ങള്‍. കരളിന്‍റെ ആരോഗ്യത്തിനും പപ്പായ ഉത്തമമാണ്.

എന്നാല്‍, ലിവര്‍സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീന്‍ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളും ചെറിയകുട്ടികളും ഇത് കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല.

പപ്പായക്കുരു ഉണക്കിപ്പൊടിച്ച്‌ ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍പപ്പായക്കുരു കഴിക്കുന്നത് വൈറസ് അണുബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും.

യുവാക്കളിലെ ഹൃദയാഘാതം ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ഹൃദയത്തിന് എത്ര വയസ്സാണെന്ന് അറിയാമോ? നമ്മുടെ അതേ പ്രായംഎന്നായിരിക്കും ഉത്തരം. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് നമ്മുടെ വയസ്സിനെ കാളും കൂടുതലായിരിക്കും നമ്മുടെ ഹൃദയത്തിന്‍റെ പ്രായം എന്നാണ്. ഹൃദയാഘാതം ആര്‍ക്കും എപ്പോള്‍ വേണേലും വരാം. യുവാക്കളിലും ഹൃദയാഘാതം വരാം.

ഹൃദ്രോഗികളുടെഎണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍നോക്കാം.

പുകവലി ഉപേക്ഷിക്കുക : ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി.ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലിഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്.

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം : ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയും ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഗോതമ്പ്, ഓട്ട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.

മതിയായ സമയം ഉറങ്ങുക : ഉറക്കക്കുറവ്ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍കുറച്ച്‌ ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഉപ്പും മധുരവും കുറയ്‌ക്കുക : പ്രമേഹവുംരക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അങ്ങനെയെങ്കില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും, അതുവഴിഹൃദ്രോഗത്തെയും...

മദ്യപാനം നിയന്ത്രിക്കുക : മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കില്‍പ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ടകാരണമാണ്.

പച്ചക്കറിയും പഴങ്ങളും : നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഒരുദിവസം കുറഞ്ഞത് അഞ്ചുതരം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.

വ്യായാമം : ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്ന വിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും  ഇറങ്ങുകയും  ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ്ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്‌മിന്റണ്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

ഉറക്കം : ശരിയായ ഉറക്കം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. നേരത്തെ കിടന്നിട്ട് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

മുപ്പത് വയസ് കഴിഞ്ഞാല്‍ സ്‌ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കണം

പോഷക സമ്പുഷ്‌ടമായ ആഹാരം സ്‌ത്രീയുടെ ആരോഗ്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. പച്ചക്കറികള്‍ ധാരാളം കഴിക്കുക. ജീവകങ്ങളും ധാതുലവണങ്ങളും ഇവ നല്‍കും. ഇലക്കറികള്‍ കാഴ്‌ച സംരക്ഷിക്കും ഇരുമ്പിന്റെ അഭാവം പരിഹരിക്കും. ചീര, മുരിങ്ങയില, മത്തന്‍, താള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
പഴങ്ങള്‍ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തും. നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നിവ രക്‌തക്കുറവ് , വിളര്‍ച്ച എന്നിവ പരിഹരിക്കുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും കഴിക്കാം. ബദാം, വാല്‍നട് എന്നിവ മിതമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മുപ്പത് വയസിന് മേല്‍പ്രായമുള്ള സ്‌ത്രീകള്‍ മുട്ടയുടെ വെള്ള ആഹാരത്തില്‍ഉള്‍പ്പെടുത്തുക.തവിടുള്ള അരി കഴിക്കണം. ഇതിലുള്ള ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഹൃദയത്തിന് ആരോഗ്യവും ശരീരത്തിന് പ്രതിരോധശേഷിയും നല്‍കുന്നു. ചെറുപയര്‍ ശരീരത്തിന് വേണ്ട പ്രോട്ടീന്‍ നല്‍കും. മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മത്തി, കൊഴുവ, വേളൂരി മുതലായവയില്‍ പ്രോട്ടീന്‍, കാത്സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമുണ്ട്.

ആരോഗ്യ ഗുണങ്ങളേറെയുള്ള സബര്‍ജെല്ലി

നമ്മള്‍ പൊതുവേ അധികം കഴിയ്ക്കാത്ത ഒന്നാണ് സബര്‍ജെല്ലി. എന്നാല്‍ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സബര്‍ജെല്ലി. കാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി സബര്‍ജെല്ലിക്കുണ്ട്. പലര്‍ക്കും അത് അറിയില്ല എന്നതാണ് സത്യാവസ്ഥ.  മധുരവും ചവര്‍പ്പും ഇടകലര്‍ന്ന സബര്‍ജെല്ലിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സബര്‍ജല്ലി കഴിക്കുന്നത് അത്രയേറെ ആരോഗ്യം പ്രധാനംചെയ്യും. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലാണ് സബര്‍ജെല്ലി ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. സബര്‍ജെല്ലിയുടെ പ്രധാന ഗുണങ്ങള്‍ ഇതാ..

തൊണ്ട വേദന അകറ്റാന്‍

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖൂകരിക്കുന്നവര്‍ക്ക് ഇത് ആശ്വാസകരമാണ്.സബര്‍ജല്‍ ജ്യൂസ് ആക്കി കഴിയ്ക്കുന്നത് തൊണ്ട വേദനയെ നിശ്ശേഷം മാറ്റും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജെല്ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്‍റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്.

ഹൃദയാഘാതം ചെറുക്കുന്നു

കൊളസ്‌ട്രോള്‍കുറയ്ക്കുക എന്നത് സബര്‍ജെല്ലി ഒരു ധര്‍മ്മമായ് ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സബര്‍ജെല്ലി ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെനേരിടുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച്‌ സ്ത്രീകളില്‍ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജെല്ലി മുന്നില്‍ തന്നെയാണ്. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയുംഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്‍ജല്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജെല്ലി കഴിയ്ക്കാം. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജെല്ലി ശീലമാക്കാം.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കുന്നു

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും സബര്‍ജെല്ലി കഴിച്ച്‌ പരിഹാരം കാണാം. പ്രത്യേകിച്ച്‌ കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാം.

കരളിന് ആരോഗ്യം നല്‍കും ഭക്ഷണങ്ങള്‍

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെപ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.

തുടക്കത്തിലേ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച്‌ ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും.ശരിയായ ജീവിതശൈലിയിലൂടെയും ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയും.

ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരള്‍രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് കരള്‍ രോഗത്തിന് കാരണമാകുന്നത് എന്നാണ് ഇസ്രയേലിലെ ഹൈഫ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

കരളിന്‍റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം..

നട്സ്

നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ കരളന് ആവശ്യമാണ്. അണ്ടിപ്പരിപ്പും ബദാമും ധാരാളം കഴിക്കാം.

ഗ്രീന്‍ ടീ

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്ന് ജപ്പാനിലെ ഒരു പഠനം പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിഡന്‍റുകള്‍ ശരീരത്തിന് മികച്ചതാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ക്യാന്‍സര്‍ തടയാനും ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് നല്ലതാണ്.

കോഫി

കോഫി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്.

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്നത് കരളിന് നല്ലതാണ്.

എന്താണ് ബള്‍ജിങ് ഡിസ്ക്ക് രോഗാവസ്ഥ ?

കഴുത്ത് വേദന, അരക്കെട്ട് വേദന തുടങ്ങിയവ അനുഭവപ്പെടാറുണ്ടോ? ബള്‍ജിങ്ഡിസ്ക്ക് അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്ന രോഗം ആകാം. എന്താണ് ഈരോഗം എന്ന് പലര്‍ക്കും അറിയില്ല. നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഇത്.

ബള്‍ജിങ്ഡിസ്‌ക്ക് പലരിലും കണ്ടുവരുന്ന രോഗാവസ്ഥയാണ്. പ്രായം വര്‍ധിച്ചു വരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അമിതഭാരം ഉയര്‍ത്തുകയോ, പെട്ടെന്ന് ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇത് സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ബള്‍ജിങ് ഡിസ്ക്ക് സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, തരിപ്പ്, മരവിപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്.തുടക്കത്തിലെ ചികിത്സിച്ചാല്‍ രോഗം ഭേദമാകാം.

ചൂടുവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളറിയൂ...

ചെറു​​​ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത്ശ​​​രീ​​​ര​​​ത്തി​​​ന് പ​​​ല​​​ത​​​ര​​​ത്തി​​​ലു​​​ള്ള ഗു​​​ണ​​​ങ്ങള്‍സ​ സമ്മാ​​​നി​​​ക്കു​​​ന്നു​​​ണ്ട്. വെ​​​റും വ​​​യ​​​റ്റില്‍ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​‌​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ കൊ​​​ഴു​​​പ്പ് കു​​​റ​​​യ്‌​​​ക്കും. ചെ​​​റു​​​ചൂ​​​ടു​​​ള്ള വെ​​​ള്ള​​​ത്തില്‍ തേന്‍ ചേര്‍​​​ത്ത് ക​​​ഴി​​​ക്കു​​​ന്ന​​​തും ഉ​​​ത്ത​​​മമാ​​​ണ്. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​രു ഗ്ലാ​​​സ്സ്ചൂ​​​ടു​​​വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ കൊ​​​ള​​​സ്‌​​​ട്രോ​​​ളി​​​നെ നീ​​​ക്കം ചെ​​​യ്യാന്‍ സഹാ​​​യി​​​ക്കും. ക​​​ഫ​​​ക്കെ​​​ട്ട് , ജ​​​ല​​​ദോ​​​ഷം എ​​​ന്നിവ ശ​​​മി​​​പ്പി​​​ക്കാ​നും ചൂ​​​ടു​​​വെ​​​ള്ളം ഉ​​​പ​​​ക​​​രി​​​ക്കും. ചൂ​​​ടു​​​വെ​​​ള്ളം എ​​​ല്ലി​​​ന്‍റെ  ബ​​​ലം വര്‍​​​ദ്ധി​​​പ്പി​​​ക്കു​​​ന്നു. ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​ഷാം​​​ശ​​​ത്തെ പു​​​റ​​​ന്ത​​​ള്ളാന്‍ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ഹാ​​​യി​​​ക്കു​​​ന്നു. വൃ​​​ക്ക​​​യില്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന വി​​​ഷാം​​​ശ​ത്തെ​യും പു​​​റ​​​ന്ത​​​ള്ളും. ഒ​​​പ്പം വൃ​​​ക്ക​​​യി​​​ലെ ക​​​ല്ലി​​​നെ ഇ​​​ല്ലാ​​​താ​​​ക്കും.

ചര്‍​​​മ്മ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് അ​​​ത്യു​​​ത്ത​​​മ​​​മാ​​​ണ്ചൂ​​​ടു​​​വെ​​​ള്ളം. ഇ​​​ത് ചര്‍​​​മ്മ​​​ത്തി​​​ന്‍റെ  വ​​​രള്‍​​​ച്ചഇ​​​ല്ലാ​​​താ​​​ക്കും. ഒ​​​രി​​​ക്കല്‍ ചൂ​​​ടാ​​​ക്കിയ വെ​​​ള്ളംവീ​​​ണ്ടും ചൂ​​​ടാ​​​ക്കി കു​​​ടി​​​ക്ക​​​രു​​​ത്. വെ​​​ള്ള​​​ത്തില്‍നൈ​​​ട്രേ​​​റ്റ് അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാല്‍ ചൂടാ​​​ക്കിയ വെ​​​ള്ളം വീ​​​ണ്ടും ചൂ​​​ടാ​​​ക്കു​​​മ്പോള്‍ നൈട്രേ​​​റ്റ് പ​​​ല​​​പ്പോ​​​ഴും നൈ​​​ട്രോ​​​സാ​​​മിന്‍​​​സ് ആ​യിമാ​റും. ഇ​​​ത് ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.​

കൈ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുറച്ച്‌ മുന്‍പ് ഞാന്‍ കുളിച്ചതേയുള്ളൂ പിന്നെ എന്തിനാ വീണ്ടും കൈകഴുകി മെനക്കെടുന്നേ..കുറച്ച്‌ നേരം കൊണ്ട് എന്ത് അണുക്കള്‍ പടരാനാ കൈകളില്‍' എന്നൊക്കെ നമ്മള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍, അടുത്തകാലത്ത് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നത് കേട്ടാല്‍ നാംഞെട്ടിപ്പോകും. നാം എപ്പോഴും കൈകാര്യം ചെയ്യുന്ന മൊബൈല്‍ ഫോണില്‍ ഒരുടോയ്ലറ്റ് സീറ്റില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ അണുക്കള്‍കാണുമത്രേ! അങ്ങനെയെങ്കില്‍, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് എത്ര തവണഫോണില്‍ സ്പര്‍ശിച്ചു കാണും? കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ചിലകാര്യങ്ങളിതാ..

അനേകം രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്മാത്രമല്ല, കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ ആളുകളുംകൈകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്.നഖങ്ങള്‍ നീട്ടിവളര്‍ത്തുന്നത് കാണാന്‍ഭംഗിയുണ്ടായിരിക്കും എന്നാല്‍ അവ സൂക്ഷ്മാണുക്കളുടെ താവളമാകുമെന്ന കാര്യംമറക്കരുത്.

നിങ്ങളുടെ ലാപ്ടോപ്പും സെല്‍ഫോണും അവ കാണുന്നതു പോലെ വൃത്തിയുള്ളതായിരിക്കില്ല. വളര്‍ത്തുമൃഗത്തിന് കാഴ്ചയില്‍ നല്ല വൃത്തിതോന്നിക്കുമെങ്കിലും അവയുടെ ശരീരത്തില്‍ ധാരാളം പരാദങ്ങള്‍ വളരുന്നുണ്ടായിരിക്കും.

തുമ്മുകയോ ചീറ്റുകയോ ചെയ്ത ശേഷം കൈകള്‍തുടയ്ക്കുന്നതു മൂലം അണുക്കള്‍ നശിക്കില്ല. പകര്‍ച്ച പനി, ചെങ്കണ്ണ്, ജലദോഷം, ചുമ തുടങ്ങിയവ വൃത്തിഹീനമായ കൈകള്‍ വഴി പകരാം. ആഹാരത്തിലൂടെയും സുക്ഷ്മാണുക്കള്‍ പകരാം. പാകം ചെയ്യാത്ത ഇറച്ചി എടുത്ത ശേഷം നിര്‍ബന്ധമായും കൈകള്‍ വൃത്തിയാക്കണം.

വെള്ളം മാത്രം ഉപയോഗിച്ച്‌ കൈകള്‍കഴുക്കുന്നത് നന്നല്ല. സോപ്പും വെള്ളവും ഉപയോഗിക്കുന്നത് നന്നായിരിക്കുമെങ്കിലും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. കൈ കഴുകിയ ശേഷം ടാപ്പില്‍ സ്പര്‍ശിക്കുന്നത് കൈകള്‍ വീണ്ടും വൃത്തിഹീനമാക്കും. കൂടെ കൊണ്ടുനടക്കാന്‍ എളുപ്പമായതുകൊണ്ട് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാര്‍ഗമാണ്.എന്നാല്‍, അഴുക്കു പുരണ്ട കൈകള്‍ വൃത്തിയാക്കുന്നതിന് സോപ്പോ ഹാന്‍ഡ് വാഷോ തന്നെ വേണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നതിനു മാത്രമല്ല, മറ്റുള്ളവരിലേക്ക് അണുബാധകള്‍പകരാനുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു

പ്രതിരോധശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ കൂണ് കഴിക്കാം

രോ​ഗ​പ്ര​തി​രോധ ശേ​ഷി​യും പോ​ഷ​ക​മൂ​ല്യ​വു​മു​ള്ള കൂ​ണി​ന് മാര​ക​രോ​ഗ​ങ്ങ​ളെപ്പോ​ലും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. പ്രോ​ട്ടീന്‍, വി​റ്റാ​മിന്‍ ബി, സി, ഡി, റി​ബോ​ഫ്ളാ​ബിന്‍, ത​യാ​മൈന്‍, നി​കോ​ണി​ക് ആ​സി​ഡ്, ഇ​രു​മ്പ്, പൊ​ട്ടാ​സി​യം, ഫോ​സ്‌​ഫ​റ​സ്, ഫോ​ളി​ക്ക്ആ​സി​ഡ് , നാ​രു​കള്‍, എന്‍​സൈ​മു​കള്‍ മു​ത​ലാ​യവ കു​മി​ളില്‍ അട​ങ്ങി​യി​ട്ടു​ണ്ട്. പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​ണ്.

കാര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും കൊ​ഴു​പ്പും വ​ള​രെ കു​റ​വാ​ണ്. പ്ര​കൃ​തി​ദ​ത്ത ഇന്‍​സു​ലിന്‍ ധാരാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ പ്ര​മേഹ രോ​ഗി​കള്‍​ക്ക് ഉ​ത്ത​മം. പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ സ​സ്യാ​ഹാ​രി​കള്‍​ക്ക് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണി​ത്.

ഭ​ക്ഷ​ണ​ത്തി​ലെ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും എ​ളു​പ്പ​ത്തില്‍ ഊര്‍​ജ​മാ​ക്കി മാ​റ്റാന്‍ കൂണില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ട​ക​ങ്ങള്‍​ക്ക് ക​ഴി​യും. ഇ​വ​യില്‍ എര്‍​ഗോ​ത​യോ​നൈന്‍ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇവപ്ര​തി​രോ​ധ​ശേ​ഷി നല്‍​കു​ന്നു. ശ​രീ​ര​ത്തി​ലെ വി​ഷാം​ശം നീ​ക്കം ചെ​യ്യു​ന്ന കൂണ്‍ ക​ര​ളി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. പെന്‍​സി​ലി​ന് സ​മാ​ന​മായ നാ​ച്വ​റല്‍ ആ​ന്‍റിബ​യോ​ട്ടി​ക്സ് അ​ണു​ബാ​ധ​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു.

കണ്ണിലെ കാന്‍സര്‍ : അറിയേണ്ട കാര്യങ്ങള്‍

നിങ്ങളുടെ കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്‍റെ  വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ , സെല്ലുകള്‍പെട്ടന്ന് വളരാന്‍ തുടങ്ങുകളോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു . ഇതിനെ ആണ് കാന്‍സര്‍ എന്നു വിളിക്കാറുള്ളത് .

സെല്ലുകളുടെ  ഈ സ്വാഭാവികമല്ലാത്ത വളര്‍ച്ച കണ്ണുകള്‍ക്കുള്ളില്‍ തന്നെ ആണെങ്കില്‍ അതിനെ ഇന്‍ട്രാക്യുലാര്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ പ്രൈമറി കാന്‍സര്‍ എന്ന് വിളിക്കാം.എന്നാല്‍ കണ്ണില്‍ നിന്നും ഈ വളര്‍ച്ച കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ അതിനെ സെക്കന്‍ററി ഐ കാന്‍സര്‍ എന്നാണ് വിളിക്കുക .

രോഗത്തിന്റെ ലക്ഷണങ്ങള്‍

കണ്ണിലെ ക്യാന്‍സറിന്‍റെ  പ്രധാന ലക്ഷണം നിങ്ങളുടെ കാഴ്ച മങ്ങുന്നതാണ്. കണ്ണില്‍ മങ്ങല്‍ വരുകയും വെളിച്ചത്തിന്‍റെ ഒന്ന് രണ്ടു കുത്തുകള്‍ മാത്രം കണ്ണിന്‍റെ മുന്നില്‍ തെളിയാന്‍ തുടങ്ങുകയും ചെയ്യുന്നു.

കണ്ണുകള്‍ക്കുള്ളില്‍ കറുത്ത പാടുകളോ, കണ്ണ് ചെറുതാവുകയോ ചെയ്യുന്നതായി കാണാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ണിലെ കാന്‍സറിന്റെ ആണെന്ന് പറയാന്‍ സാധിക്കില്ല. മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങള്‍ കണ്ടേക്കാം .

മെലനോമ എന്ന അര്‍ബുദം

മെലനോമ എന്നത് കണ്ണില്‍ ഉണ്ടാകാറുള്ള പ്രാഥമിക കാന്‍സറാണ്. ഈ രോഗം വരുന്നത് കണ്ണിലെ യുവിയാ എന്ന അവയവത്തിനു മേലെ സെല്ലുകള്‍ ആസ്വാഭിവകമായി വളര്‍ന്നു അത് ട്യൂമറായി മാറുമ്പോഴാണ് . യുവിയാ എന്ന അവയവത്തിനു മൂന്ന് ഭാഗങ്ങളുണ്ട്: ഐറിസ്, സെലിറി ബോഡി (കണ്ണുകളില്‍ ഫ്ലൂയിഡ് ഉദ്പാദിപ്പിച്ചു നിങ്ങളുടെ കണ്ണുകളെ ഒരു വസ്തുവിലേക്കു തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു ), കോറോയിഡ് പാളി (കണ്ണിലേക്കുഉള്ള രക്തം വിതരണം ചെയ്യുന്ന പാളി ) ഈ പാളിയിലെ സെല്ലുകളാണ് അസ്വാഭിവികമായി വളരുകയും പിന്നീട് അര്‍ബുദത്തിന് കാരണമാവുകയും ചെയ്യുന്നത്‌.

റെറ്റിനോബ്ലാസ്റ്റോമ

ഇത് കുട്ടികളില്‍ ഏറ്റവും സാധാരണമായ കണ്ടുവരുന്ന കണ്ണ് കാന്‍സറാണ്. ഓരോ വര്‍ഷവും 200 മുതല്‍ 300 വരെ കുട്ടികളില്‍ ഈ അര്‍ബുദം കണ്ടു വരുന്നു. ഇത് സാധാരണയായി അഞ്ചു വയസ്സിനു മുന്‍പാണ് കണ്ടു വരുന്നത്. ഈ രോഗം ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ രൂപംകൊള്ളുന്നതാണ്.കണ്ണുകളുടെ റെറ്റിനയെ ആണ് ബാധിക്കുക. കുഞ്ഞു വളരുന്നതോടെ റെറ്റിനോബ്ലാസ്റ്റ് എന്നു വിളിക്കുന്ന സെല്ലുകള്‍ നിയന്ത്രണം വിട്ട്  ട്യൂമര്‍ ആകുന്നു .

ഇന്‍ട്രാക്യുലാര്‍ ലിംഫോമ

ശരീരത്തിലെ അണുക്കളെയും ആവശ്യമില്ലാതെ വസ്തുക്കളെയും തള്ളിക്കളയാന്‍ സഹായിക്കുന്ന ഗ്രന്ഥികളാണ് ലിംഫ് നോഡുകള്‍. നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ് അവ,നിങ്ങളുടെ കണ്ണുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും അനാവശ്യ വസ്തുക്കള്‍ തള്ളിക്കളയാന്‍ ആണ് ഈ ഗ്രന്ഥികള്‍ സഹായിക്കുന്നത് . ഇന്‍ട്രാക്യുലാര്‍ലിംഫോമ കാന്‍സര്‍ ആ ലിംഫ് നോഡുകളെ ആണ് ബാധിക്കുന്നത്. രോഗംകണ്ടുപിടിക്കാന്‍ പ്രയാസമാണ്, കാരണം ശരീരം ലക്ഷണങ്ങള്‍ പ്രകടമാക്കുകയില്ല

കണ്‍ജംഗ്‌റ്റിവല്‍ മെലനോമ

നിങ്ങളുടെ കണ്‍പോളയുടെ ചുറ്റുമുള്ളതും കൃഷ്ണമണിയുടെ ഉള്ളിലുള്ളതുമായ നേരിയ രേഖയെ ആണ് കണ്‍ജംഗ്‌റ്റിവല്‍ എന്നുവിളിക്കുന്നത്. ഈ രേഖയെ ആണ് കണ്‍ജംഗ്‌റ്റിവല്‍ മെലനോമ എന്ന കാന്‍സര്‍ ബാധിക്കുക. ഈ അപൂര്‍വ തരം ക്യാന്‍സര്‍ സംഭവിക്കുന്നത് കണ്‍ജംഗ്‌റ്റിവല്‍ എന്ന രേഖയില്‍ ഒരു ട്യൂമര്‍ വളരുമ്പോള്‍ ആണ്. ഇത്നിങ്ങളുടെ കണ്ണുകളില്‍ കറുത്ത പാടുകള്‍ വരുത്തും. പതിയെ ഇത് കണ്ണിനുചുറ്റുമുള്ള മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചു തുടങ്ങും

ലാക്രിമ്മല്‍ ഗ്ലാന്‍ഡ് കാന്‍സര്‍

കാന്‍സര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളിലെ ട്യൂമര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ ഈ അപൂര്‍വ തരം ക്യാന്‍സര്‍ ആരംഭിക്കുന്നു. ലാക്രിമ്മല്‍ ഗ്രന്ഥികളെയാണ് ഈ അര്‍ബുദം ബാധിക്കുന്നത്.മുപ്പതു വയസ്സിലും അതിന്‍റെ മുകളിലുള്ള ആളുകളിലും ആണ് ഈ അസുഖം സാധാരണയായി കണ്ടു വരുന്നത്.

സെക്കന്‍ററി കാന്‍സര്‍

മിക്കപ്പോഴും, കാന്‍സര്‍ കണ്ണില്‍ നിന്നും തുടങ്ങണമെന്നില്ല. നിങ്ങളുടെ ശരീരത്തിലെ മറ്റെവിടെയെങ്കിലും തുടങ്ങി അത്കണ്ണിനെ ബാധിച്ചാല്‍ മതിയാകും . പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സറായിതുടങ്ങി കണ്ണിനെ ബാധിക്കാം.സ്ത്രീകളില്‍ സ്തനാര്‍ബുദമായി തുടങ്ങി കണ്ണിലേക്ക് പടരാം.ഇതിനെ സെക്കന്‍ററി കാന്‍സര്‍ എന്നു വിളിക്കുന്നു. ചര്‍മ്മം,വൃക്ക,തുടങ്ങിയ ശരീരഭാഗത്തെ കാന്‍സര്‍ കണ്ണിലേക്കു ബാധിക്കാം

ദാഹശമനത്തിനും ആരോഗ്യത്തിനും ജീരകവെള്ളം കുടിക്കാം

പ​​​ണ്ടു​​​കാ​​​ല​​​ത്ത് മി​ക്ക​വാ​റും എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​ക്കാ​നു​പ​യോ​ഗി​ച്ചി​രു​ന്ന​ത് ജീ​​​ര​​​ക​​​വെ​​​ള്ളം ആ​യി​രു​ന്നു. ദാ​​​ഹ​​​ശ​​​മി​​​നി എ​​​ന്ന​​​തി​​​ന​​​പ്പു​​​റം നി​​​ര​​​വ​​​ധി ആ​​​രോ​​​ഗ്യ​​​ഗു​​​ണ​​​ങ്ങള്‍ ജീ​​​ര​​​കം ന​​​മു​​​ക്ക് നല്‍​​​കു​​​ന്നു​​​ണ്ട്. ആ​​​ന്‍റിഓ​​​ക്സി​​​ഡ​​​ന്‍റിന്‍റെ ക​​​ല​​​വ​​​റ​​​യാ​​​ണ് ജീ​​​ര​​​കം.​​​ അ​​​തി​​​നാല്‍ ജീര​​​ക​​​വെ​​​ള്ളം ഗു​​​രു​​​ത​​​ര​​​മായ പ്ര​​​തി​​​സ​​​ന്ധി​​​കള്‍​​​ക്ക് പോ​​​ലും പ​​​രി​​​ഹാ​​​ര​​​മാ​​​ണ്. ജീ​​​ര​​​കം ശ​​​രീ​​​ര​​​ത്തി​​​ലെ ചീ​​​ത്ത കൊ​​​ള​​​സ്‌​​​ട്രോ​​​ളി​​​നെ ഇ​​​ല്ലാ​​​താ​​​ക്കി ന​​​ല്ലകൊ​​​ള​​​സ്‌​​​ട്രോ​​​ളി​​​നെ നി​​​ല​​​നി​​​റു​​​ത്തും. ജീ​​​ര​​​ക​​​വെ​​​ള്ളം രാ​​​വി​​​ലെ വെ​​​റുംവ​​​യ​​​റ്റില്‍ ക​​​ഴി​​​ച്ചാല്‍ ത​​​ടി കു​​​റ​​​യും. ദ​​​ഹ​​​ന​​​സം​​​ബ​​​ന്ധ​​​മായ പ്ര​​​ശ്ന​​​ങ്ങള്‍​​​ക്ക് ഏ​​​റ്റ​​​വും ന​​​ല്ല പ​​​രി​​​ഹാ​​​ര​​​മാ​​​ണി​​​ത്. ജീ​​​ര​​​ക​​​വെ​​​ള്ളം രാ​​​വി​​​ലെ ത​​​ന്നെ കു​​​ടി​ക്കു​​​ന്ന​​​ത് രാ​​​ത്രി വ​​​രെ​​​യു​​​ള്ള ദ​​​ഹ​​​ന​​​ത്തെ സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്നു. അ​​​തി​​​രാ​​​വി​​​ലെ വെ​​​റും​​​വ​​​യ​​​റ്റില്‍ ജീരക വെള്ളംകു​​​ടി​​​ക്കു​​​ന്ന​​​ത് ശ​​​രീ​​​ര​​​ത്തി​​​ലെ വി​​​ഷാം​​​ശം പു​​​റ​​​ന്ത​​​ള്ളാ​​​നും ന​​​ല്ല​​​താ​​​ണ്.

ഉ​​​റ​​​ക്ക​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​മാ​​​ണ് ന​​​മ്മു​​​ടെ പല ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങള്‍​​​ക്കും കാ​​​ര​​​ണം. വെ​​​റുംവ​​​യ​​​റ്റില്‍ ജീ​​​ര​​​ക​​​വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​ത് നല്ല ഉ​​​റ​​​ക്കം പ്ര​​​ദാ​​​നം ചെ​​​യ്യും. ചര്‍​​​മ്മ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യം നി​​​ല​​​നി​​​റു​​​ത്താ​​​നും സൗ​​​ന്ദ​​​ര്യപ്ര​​​ശ്ന​​​ങ്ങള്‍​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്നു ജീ​​​രക വെ​​​ള്ളം. ഇ​​​ത്ചര്‍​​​മ്മ​​​ത്തി​​​ന് ഉ​​​ണര്‍​​​വും തി​​​ള​​​ക്ക​​​വും ഉന്‍​​​മേ​​​ഷ​​​വും നല്‍കും.

മഞ്ഞപ്പിത്തം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കരളിനെ ബാധിക്കുന്ന ഒരുവൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്നു. പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.

നല്ലതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച്‌ നന്നായി കൈ കഴുകുക. ഭക്ഷണസാധനങ്ങള്‍ ഈച്ച കയറാത്ത വിധം അടച്ച്‌ സൂക്ഷിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ആഹാര സാധനങ്ങള്‍, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവ ഒഴിവാക്കുക.വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

മാതളത്തിന്‍റെ തൊലി ചില്ലറക്കാരനല്ല

മാതളം കഴിക്കുന്നത് ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഏറെനല്ലതാണ് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മാതളം കഴിക്കുമ്പോള്‍ വെറുതെകളയുന്ന തൊലി എത്രത്തോളം വിലപിടിപ്പുള്ളതാണ് എന്ന് നമ്മളില്‍ പലരും മനസിലാക്കുന്നില്ല എന്നതാണ് സത്യം.

മാതളത്തിന്‍റെ തൊലി അങ്ങനെ വെറുതെ കളയേണ്ട ഒന്നല്ല. നിത്യ ആരോഗ്യ, സൌന്ദര്യസംരക്ഷണത്തിന് ഏറെ ഉത്തമായ ഒന്നാണ് മാതളത്തിന്‍റെ തൊലി. ധാരളം ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ള മാതളത്തിന്‍റെ  തൊലി സൌന്ദര്യ സംരക്ഷണത്തിന്ഏറ്റവും ഉത്തമമായ ഒന്നാണ്. മാതളത്തിന്‍റെ തൊലിക്ക് സൂക്ഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. അലര്‍ജികളില്‍ നിന്നും ഫംഗസ് ബാധയില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിക്കും.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മാതളത്തിന്‍റെ തൊലിക്ക് കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും. മാതളത്തിന്‍റെ തൊലി നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി. ഇത് ഹൃദയത്തെ സംരക്ഷിക്കും. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ ദന്തചൂര്‍ണമായി ഉപയോഗിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

എന്താണ് ബ്രെയിന്‍ ഫ്രീസ് അഥവാ ഐസ്ക്രീം തലവേദന ?

തണുത്ത പാനീയങ്ങള്‍ അല്ലെങ്കില്‍ ഐസ്ക്രീം കഴിക്കുന്നതുമൂലം ഉണ്ടാകുന്ന തലവേദനയാണിത്.

വൈദ്യശാസ്ത്രപരമായി, ഇനി പറയുന്ന പേരുകളിലും ഇത് അറിയപ്പെടുന്നു;

 • കോള്‍ഡ് സ്റ്റിമുലസ് ഹെഡേക്ക്
 • സ്പീനോപാലറ്റൈന്‍ ഗാംഗ്ളിയോന്യൂറാള്‍ജിയ

കാരണങ്ങളും അപകടസാധ്യതകളും

സാധാരണഗതിയില്‍, ഐസ്ക്രീം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ തണുത്ത പാനീയം മേലണ്ണാക്കില്‍ സ്പര്‍ശിക്കുന്നതായിരിക്കും ഇതിന്‍റെ പ്രേരകമാകുന്നത്.  ഇതിന്‍റെ കാരണത്തെക്കുറിച്ച്‌ വിദഗ്ധര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. തണുത്ത ഭക്ഷണ പാനീയങ്ങള്‍ മൂലം രക്തക്കുഴലുകള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത് വേദനയ്ക്ക് കാരണമാകുന്നുവെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ്.

ലക്ഷണങ്ങള്‍

 • തലയുടെ മുന്‍ഭാഗത്ത് വിങ്ങുന്നതു പോലെയും കുത്തിത്തുളയ്ക്കുന്നതു പോലെയുമുള്ള വേദന
 • ഏതാനും സെക്കഡുകള്‍ മുതല്‍ മിനിറ്റുകള്‍ വരെ വേദന നീണ്ടുനില്‍ക്കാം.
 • 20-60 സെക്കന്‍ഡ് വരെയായിരിക്കും സാധാരണഗതിയില്‍ വേദന നിലനില്‍ക്കുന്നത്.
 • അപൂര്‍വം ചില അവസരങ്ങളില്‍ ഇത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും.

രോഗനിര്‍ണയം

ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സ്ഥിരീകരിക്കാവുന്നതാണ്.

ചികിത്സ

വേദന വളരെ പെട്ടെന്ന് ഇല്ലാതാകുമെന്നതിനാല്‍ ചികിത്സയുടെ ആവശ്യം നേരിടുന്നില്ല.

ആശ്വാസത്തിനായി;

 • മേലണ്ണാക്കില്‍ നാവുകൊണ്ട് സ്പര്‍ശിച്ച്‌ ചൂടുനല്‍കുക
 • ഇളം ചൂടുവെള്ളം കുടിക്കുക

പ്രതിരോധം

ഐസ്ക്രീം അല്ലെങ്കില്‍ ശീതളപാനീയങ്ങള്‍ ഒഴിവാക്കുകയാണ് ഐസ്ക്രീം തലവേദന പ്രതിരോധിക്കുന്നതിനുള്ള ഏക മാര്‍ഗം. മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഇത്തരം തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും.

പേശിവേദനയെ കരുതിയിരിക്കണം

പേശീ വേദന ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണഒന്നോ രണ്ടോ ദിവസത്തെ വിശ്രമം കൊണ്ട് ഇതില്‍ നിന്ന് മോചനം നേടും. ഇതുകൊണ്ടും മാറാത്തപ്പോള്‍ വൈദ്യസഹായം തേടണം. കുനിഞ്ഞ് നിന്ന് ഏറെനേരം ജോലിചെയ്യുന്നതും ഭാരമുള്ള വസ്തുക്കള്‍ പെട്ടെന്ന് കുനിഞ്ഞ് എടുക്കുന്നതും ശരിയല്ലാത്ത ശരീരനില അവലംബിച്ച്‌ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും വാഹനമോടിക്കുന്നതും പേശിവലിവിന് കാരണമാകാറുണ്ട്.

ശരീരത്തില്‍ 206 അസ്ഥികളുണ്ട്. 650 ഓളം പേശികളാണ് അസ്ഥികളുടെ ചലനത്തിന് സഹായിക്കുന്നത്. നടക്കുമ്പോഴോ ഓടുമ്പോഴോ 200 ഓളം പേശികളാണ് കാലുകളില്‍ ചലിക്കുന്നത്. അതിനാല്‍ പേശിവലിവ് കൂടുതലുണ്ടാകുന്നതും കാലിലാണ്. പേശികളും അസ്ഥികളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതാണ് പേശി നാരുകള്‍ . ഇവയെ ടെന്‍ഡര്‍ എന്നാണ് പറയുക.

പേശികളെ മൂന്നായിതരം തിരിക്കാം. ഒന്ന് : നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന പേശികള്‍, രണ്ട് : അനൈച്ഛിക പേശികള്‍. മൂന്ന് : കാര്‍ഡിയാക് പേശികള്‍. ഇതില്‍നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന പേശികളാണ് നടക്കാനും കൈകാലുകള്‍ചലിപ്പിക്കാനും സഹായിക്കുന്നത്. രണ്ടാമത്തെ ഗണത്തിലെ പേശികളാണ് ദഹനപ്രക്രിയകളെ സഹായിക്കുന്നതും രക്തക്കുഴലിലൂടെ രക്തപ്രവാഹം സാദ്ധ്യമാക്കുന്നതും. കാര്‍ഡിയാക്ക് പേശികള്‍ ഹൃദയത്തിലൂടെയുള്ള രക്തയോട്ടം നിയന്ത്രിക്കുന്നു.

പേശികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുന്നതും അവയെ യോജിപ്പിച്ച്‌ കൊണ്ടുപോകുന്നതും കേന്ദ്രനാഡീവ്യൂഹവും തലച്ചോറും കൂടി ചേര്‍ന്നാണ്.വോളന്‍ററി പേശികളുടെയും ഇന്‍വോളന്ററി പേശികളുടെയും നിയന്ത്രണം തലച്ചോറിന്റെ രണ്ട് ഭാഗങ്ങളാണ്. അസ്ഥികളെ മുന്നോട്ടുവലിക്കാന്‍ സഹായകമാകുന്ന പേശിക്ക് അതിനെപൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ മറ്റൊരു പേശിയുടെ സഹായം ആവശ്യമാണ്.

പേശിവേദനയുടെ ഏതാണ്ട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നതും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ വരുന്നതുമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഉളുക്ക്. പേശികളെ അസ്ഥികളുമായി ബന്ധിപ്പിച്ചു നിറുത്തുന്ന ടെന്‍ഡര്‍ വലിഞ്ഞുപൊട്ടുന്നതാണ് ഇത്.

കഞ്ഞിവെള്ളം വെറുതെ കളയരുത്

നമ്മുടെയൊക്കെ ഭക്ഷണചര്യയുടെ പ്രധാന ഭാഗമാണ് അരിയും, ചോറും. അരിവേവിച്ച ശേഷം ലഭിക്കുന്ന വെള്ളം പഴയ കാലത്ത് എല്ലാവരും ആരോഗ്യപ്രദമായ പാനീയമായി കുടിച്ചിരുന്നു. ഇന്ന് കാലം മാറിയപ്പോള്‍ സംഗതി ഫാഷനല്ലാതെ വന്നു. അതുകൊണ്ട് കഞ്ഞിവെള്ളത്തിന് സ്ഥാനം പടിക്ക് പുറത്തുമായി.

എന്നാല്‍ കഞ്ഞിവെള്ളം സൗന്ദര്യവര്‍ദ്ധനയ്ക്കും, മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയാല്‍ ഇത് വീണ്ടും വീടിന്അകത്തേക്ക് മടങ്ങിയെത്തും. ഇതില്‍ അടങ്ങിയിട്ടുള്ള ശക്തമായ വൈറ്റമിനും, മിനറലുകളും ചേര്‍ന്ന് ചര്‍മ്മത്തിനും, മുടിക്കും ഏറെ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. മുടിയുടെ മെലാനിന്‍ ഉത്പാദനത്തില്‍ സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഉള്‍പ്പെടും.

അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക്കുറച്ച്‌ എണ്ണകൂടി ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി പുതിയ ചര്‍മ്മം രൂപപ്പെടും. കോട്ടണ്‍തുണിയില്‍ മുക്കി മുഖത്തും, കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.

മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍തേച്ച്‌ മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യംവര്‍ദ്ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ദ്ധിക്കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം.

പുറത്തെ കുരുക്കള്‍ക്ക് പരിഹാരം നല്‍കും നാടന്‍ വഴികള്‍

പുറത്ത് ഉണ്ടാകുന്ന കുരുക്കള്‍ അഥവാ 'ബാക്ക് ആക്നി' പലപ്പോഴും ഒരു ശല്യമായി തോന്നിയേക്കാം. ഇത്തരം കുരുക്കള്‍ കാണാന്‍ അഭംഗിയാണെന്നു മാത്രമല്ല, അസ്വസ്ഥത പകരുന്നവയുമായിരിക്കും. എല്ലാ പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാം. വേനലിലെ കടുത്ത ചൂട് മുതല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വരെ ഇതിനു കാരണമാകാം. ഇവ ഇല്ലാതാക്കാനും വീണ്ടും വരാതിരിക്കാന്‍ സഹായിക്കുന്നതുമായ ചില വീട്ടു ചികിത്സകളെ കുറിച്ചാണ് ഇവിടെപറയുന്നത്;

ബേക്കിംഗ് സോഡ (Baking Soda)

ബേക്കിംഗ്സോഡ തീവ്രത കുറഞ്ഞ ഒരു എക്സ്‌ഫോലിയേറ്ററാണ്. ഇത് ചര്‍മ്മത്തിലെ അടഞ്ഞിരിക്കുന്ന സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. മൃതകോശങ്ങളെ നീക്കംചെയ്യുന്നതിനും ചര്‍മ്മത്തിന്‍റെ പി‌എച്ച്‌ മൂല്യം സന്തുലിതമാക്കുന്നതിനും ഇത് സഹായിക്കും.

ഉപയോഗ രീതി: മൂന്ന് ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ചെറിയ പാത്രം വെള്ളത്തില്‍ കലര്‍ത്തികുരുക്കള്‍ ബാധിച്ച ചര്‍മ്മത്തില്‍ പുരട്ടുക. കുറച്ചുസമയത്തിനു ശേഷം ഇത്കഴുകി കളയാം. ഇതിനൊപ്പം നാരങ്ങാ നീരും തേനും കറുവാപ്പട്ടയുടെ പൊടിയുംചേര്‍ക്കാവുന്നതാണ്.

ആപ്പിള്‍ സൈഡര്‍ വിനഗര്‍

പുറത്തുണ്ടാകുന്ന കുരുക്കള്‍ക്കെതിരെ ആപ്പിള്‍ സൈഡര്‍ വിനഗര്‍ (എസിവി)ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ ആന്റി-ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിന്‍റെ പി‌എച്ച്‌ മൂല്യം പുന:സ്ഥാപിക്കാന്‍ സഹായകമാണ്.

ഉപയോഗ രീതി:ഒരുടേബിള്‍സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരു കപ്പ് വെള്ളത്തില്‍ചേര്‍ക്കുക. ഈ മിശ്രിതം പുറത്ത് പുരട്ടിയ ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകികളയാം. ഇത് ദിവസം ഏതാനും തവണ ആവര്‍ത്തിക്കുക. കഴുകിയ ശേഷം സുരക്ഷിതമായ വാട്ടര്‍-ബേസ്ഡ് മോയിസ്ചറൈസര്‍ ഉണ്ടെങ്കില്‍ അത് പുരട്ടാവുന്നതാണ്. ആപ്പിള്‍ വിനഗര്‍ മിശ്രിതം ഒരു സ്പ്രേ ബോട്ടിലില്‍ ശേഖരിച്ച ശേഷം പുറത്തേക്ക് സ്പ്രേ ചെയ്യുകയുമാവാം.

ടീ ട്രീ ഓയില്‍

കുരുക്കള്‍ (ആക്നി) ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് ടീ ട്രീ ഓയിലിനുണ്ട്.

ഉപയോഗ രീതി:ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ രണ്ട് ടീ സ്പൂണ്‍ ടീ ട്രീ ഓയില്‍ചേര്‍ക്കുക. കുരുക്കള്‍ ബാധിച്ച ഭാഗങ്ങളില്‍ ഒരു കോട്ടണ്‍ ബാള്‍ ഉപയോഗിച്ച്‌ ഇത് പുരട്ടാം. പകല്‍ സമയത്തും രാത്രി കിടക്കാന്‍ പോകുന്നതിനു മുമ്പും ഇത് പുരട്ടുക.

പുറത്തെ കുരുക്കള്‍ വീണ്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള ടിപ്പുകള്‍

 • വ്യായാമം പോലെ ശരീരം വിയര്‍ക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ശേഷം കുളിക്കുക.
 • വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുക.
 • നീണ്ട മുടിയുള്ള സ്ത്രീകള്‍ കുളി കഴിയുന്ന സമയത്തെങ്കിലും മുടി മുന്നോട്ട് ഇടാന്‍ ശ്രമിക്കുക.
 • കിടക്കവിരികളും മറ്റും സ്ഥിരമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന ടിപ്പുകള്‍ ഗുണപ്രദമായില്ല എങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.

ആരോഗ്യഗുണങ്ങളേറെയുള്ള മള്‍ബറി

നമ്മുടെവേലിക്കലും ചിലപ്പോള്‍ വീട്ടുമുറ്റത്തും വളര്‍ത്തുന്ന കുഞ്ഞുമുന്തിരികളുടെ ആകൃതിയിലുണ്ടാകുന്ന മള്‍ബെറി പട്ടുനൂല്‍പ്പുഴുക്കള്‍ക്കുള്ള ഭക്ഷണം എന്ന രീതിയിലാണ് പൊതുവേ അറിയപ്പെടുന്നത്. ചെറിയ പുളിയും മധുരവുമുളള ഇത് മറ്റേതു പഴവര്‍ഗങ്ങള്‍ക്കൊപ്പവും പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒന്നാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. കറുപ്പ്, വെളുപ്പ്, ചുവപ്പു നിറങ്ങളില്‍കാണുന്ന ഇത് പലതരം ജാമുകളും വൈനുകളുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ഒരു ചേരുവ കൂടിയാണ്.

മള്‍ബെറിപഴത്തിന്‍റെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ. അടുത്ത തവണമള്‍ബറി കാണുമ്പോള്‍ കഴിയ്ക്കാന്‍ മറക്കരുത്.  ആരോഗ്യപരമായഗുണങ്ങള്‍ തന്നെയാണ് കാരണം.

88 ശതമാനം വെള്ളമടങ്ങിയ പഴമാണിത്. ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനംമാത്രം. അതായതു കൊഴുപ്പു തീരെ കുറവാണ്. ഇതിനു പുറമേ 9.8 ശതമാനം കാര്‍ബോഹൈഡ്രേറ്റുകള്‍, 1.4 ശതമാനം പ്രോട്ടീന്‍, 1.7 ശതമാനം ഫൈബര്‍, 0.4 ശതമാനം ഫാറ്റ് എന്നിവയാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇവ ഉണക്കിക്കഴിഞ്ഞാല്‍ 14 ശതമാനം ഫൈബര്‍, 70 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 3 ശതമാനം ഫാറ്റ് എന്നതാണ് കണക്ക്.

ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിന് : ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. നല്ല ശോധനയ്ക്കും മലബന്ധം, ഗ്യാസ്, അസിഡിറ്റിപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഏറെ സഹായകമാണ്.

ടൈപ്പ് 2 ഡയബറ്റിസിന് : ടൈപ്പ് 2 ഡയബറ്റിസിന് ഉപയോഗിയ്ക്കുന്ന മരുന്നുകളിലുളള ചില കെമിക്കലുകള്‍ക്കു സമാനമായ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് ഇത് വയറിന്‍റെ ഇതു കൊണ്ടു തന്നെ പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ ഉത്തമം.

ചീത്ത കൊളസ്‌ട്രോള്‍ :ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ആരോഗ്യകരമായ ഒന്നാണിത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതു വഴിഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ : ഇതില്‍ ആന്തോസയാനിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആന്‍റിഓക്‌സിഡന്‍റ്  ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. ഫൈറ്റോന്യൂട്രിയന്‍റുകളും ഇതിലുണ്ട്. ഇവയെല്ലാം തന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നവയാണ്. ഈ പഴം ക്യാന്‍സര്‍ തടയാന്‍ ആരോഗ്യകരമാണെന്നര്‍ത്ഥം.

അയേണ്‍ : അയേണ്‍ സമ്പുഷ്ടമാണ് മള്‍ബെറി. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്ക് അത്യുത്തമം. അയേണ്‍ ടോണിക് വാങ്ങി കുടിയ്ക്കുന്നതിനു പകരം ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുക. അനീമിയ കാരണമുണ്ടാകുന്ന തളര്‍ച്ചയും തലചുററലുമെല്ലാം തടയാനും ഇത് ഏറെ ആരോഗ്യകരമാണ്.

രക്തപ്രവാഹം : ശരീരത്തിലെ രക്തോല്‍പാദനം മാത്രമല്ല, രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് ഏറെ ഉത്തമമാണ്. ഇതു വഴി ശരീരത്തിലെ എല്ലാഅവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹവും ഇതിലൂടെ ഓക്‌സിജന്‍ പ്രവാഹവും പോഷകങ്ങള്‍ ലഭ്യമാകുന്നതുമെല്ലാം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ഹൃദയാരോഗ്യത്തിന് രക്തപ്രവാഹവും ഓക്‌സിജന്‍ ലഭ്യതയും ഏറെ അത്യാവശ്യവുമാണ്.

ഹാര്‍ട്ട് : കൊളസ്‌ട്രോള്‍ നിയന്ത്രണം, രക്തപ്രവാഹം എന്നിവയില്‍കൂടിയല്ലാതെ ഇതിലെ ഫൈബറുകള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തി്‌ന് ഏറെ പ്രയോജനം നല്‍കുന്നവയാണ്. ഹാര്‍ട്ട്അറ്റാക്ക്, സ്‌ട്രോക്ക് പ്രശ്‌നങ്ങള്‍ക്കെല്ലാം അത്യുത്തമമാണ് ഇത്.

കാഴ്ച ശക്തി : കണ്ണിലെ കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ്സ്‌ട്രെസ് കുറയ്ക്കുന്നതിനും ഇത് അത്യുത്തമമാണ്. ഇതു വഴി കണ്‍കോശങ്ങളുടെ നാശം തടയുന്നു. കാഴ്ച ശക്തി കാത്തു സംരക്ഷിയ്ക്കുന്നു.

തലച്ചോറിന്‍റെ ആരോഗ്യത്തിന് : തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതു കൊണ്ടു തന്നെ അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിന് മള്‍ബെറി കഴിയ്ക്കാന്‍ റിസര്‍ച്ചുകള്‍ ഉപദേശിയ്ക്കുന്നു.

എല്ലിന്‍റെ ആരോഗ്യത്തിന് : എല്ലിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണിത്. ഇതിലെ കാല്‍സ്യം, അയേണ്‍, വൈറ്റമിന്‍ കെ എന്നിവ ബോണ്‍ ടിഷ്യൂ വളര്‍ച്ചയ്ക്കും എല്ലിന്‍റെ ബലത്തിനുമെല്ലാം ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കും നട്ടെല്ലിന്‍റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്ഇത്.

ശരീരത്തിലെ മുറിവുകള്‍ : ഇതിലെ ജീവകം സി ശരീരത്തിലെ മുറിവുകള്‍ ഉണക്കാന്‍ ഏറെ നല്ലതാണ്. ഇതിന് ഇന്‍ഫ്‌ളമേറ്റി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഏറെ ഉത്തമമാണ് ഇത്.

തടി: അപൂര്‍വമായെങ്കിലും ശരീരം തടിപ്പിയ്ക്കുന്ന പഴങ്ങളുമുണ്ട്. ഇത്തരം ഭയമില്ലാതെ കഴിയ്ക്കാന്‍ പറ്റുന്ന ഒന്നാണ് മള്‍ബെറി. ഇതിലെ നാരുകള്‍തന്നെയാണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ വെള്ളത്തിന്‍റെ തോതു തന്നെയാണ് പ്രയോജനം നല്‍കുന്നത്.

കടപ്പാട് : ഇന്‍ഫോ മാജിക്

2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ