অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യജീവിതത്തിന്

ആരോഗ്യജീവിതത്തിന്

തടി കുറയ്ക്കാൻ മുളപ്പിച്ച പയർ

മുളപ്പിച്ച പയര്‍ അഥവാ സ്പ്രൌട്സ് ഏതു രീതിയിൽ പറഞ്ഞാലും നമുക്ക് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് .മുളപ്പിച്ച പയറില്‍ വൈറമിന്‍ എ, വിടമിന്‍ ബി, കോപ്പര്‍ ,ഇരുമ്പ്,സിങ്ക്,മഗ്നെസിയം ,കാത്സ്യം ഇവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു .മുളപ്പിച്ച പയര്‍ കഴിക്കുന്നത്‌ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി രോഗങ്ങളെ തടയുന്നതിനുമുള്ള നല്ലൊരു വഴിയാണ്.ശരീരഭാരം കുറയ്ക്കാനും മുളപ്പിച്ച പയർ സഹായിക്കും.

നമ്മുടെ മസിലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമായ ഒരു വഴിയാണ് മുളപ്പിച്ച പയര്‍ സ്ഥിരമായി കഴിക്കുന്നത്‌ .ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുവാനും ചര്‍മത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കുന്നതിനുമുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച പയര്‍ അഥവാ സ്പ്രൌട്സ്.കൊളസ്ട്രോള്‍ കുറക്കുന്നതിനും ,ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ കുറക്കുന്നതിനും ഏറ്റവും നല്ലൊരു മാര്‍ഗം ആണ് മുളപ്പിച്ച പയര്‍ .ഇനി മുളപ്പിച്ച പയര്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .

സാധാരണയി ഡയറ്റ് സ്പെഷ്യലിസ്റ്റുകള്‍ പറയുന്നത് മുളപ്പിച്ച പയര്‍ പച്ചക്ക് സലാടില്‍ ഇട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് .പക്ഷെ ചിലര്‍ക്ക് അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണം ആയേക്കാം ,ഗ്യാസ് അസിടിട്ടി,ദഹനക്കുറവുപോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ആകും മുളപ്പിച്ച പയര്‍ പച്ചക്ക് കഴിക്കുന്നത്‌ .അതുകൊണ്ട് അങ്ങനത്തെ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുളപ്പിച്ച പയര്‍ എങ്ങനെ കഴിക്കണം എന്ന് ചുവടെ കൊടുക്കുന്നു .

മുളപ്പിച്ച പയറില്‍ ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച ശേഷം ഒരു രണ്ടുമുതല്‍ അഞ്ചു മിനിട്ട് വരെ വേവിക്കുക .അതിന്റെ പച്ച ചുവ മാറാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയുന്നത് .ശേഷം നമുക്ക് ആ വെള്ളത്തോടൊപ്പം തന്നെ ഇതിന്റെ സാലഡ് ഉണ്ടാക്കാം .ഇനി സലാഡ് എങ്ങനെയാണു തയാറാക്കുന്നത് എന്നല്ലേ നിങ്ങളുടെ സംശയം സലാഡ് ഉണ്ടാക്കുന്ന വിധം ചുവടെ കൊടുക്കുന്നു .

സലാഡ് ഉണ്ടാക്കാനായി അല്‍പ്പം ഇഞ്ചി പച്ചമുളക് ,പോതിനയില ,മല്ലിയില ,തക്കാളി ,സവാള ,ഇവയെല്ലാം ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞെടുക്കുക ,ഈ ചേരുവകള്‍ വെള്ളം കൂട്ടി ചൂടാക്കിയ മുളപ്പിച്ച പയറില്‍ ചേര്‍ക്കുക ഒപ്പം ആവശ്യത്തിനു തൈരും ചേര്‍ക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക . .ഇനി ഇവിടെ പറഞ്ഞ പച്ചക്കറികള്‍ കൂടാതെ നിങ്ങള്ക്ക് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് എന്ത് പച്ചക്കറി വേണം എങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ് .

ചുമ ,കഫക്കെട്ട് അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ആണ് നിങ്ങള്‍ എങ്കില്‍ സലാഡ് ഉണ്ടാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം അല്‍പ്പം കുരുമുളകുപൊടി ചേര്‍ത്ത് നന്നായി ഇളക്കി എടുത്താല്‍ മതി .ഇങ്ങനെ തയാറാക്കുമ്പോള്‍ പുളി ആവശ്യം ഉണ്ട് എന്നുണ്ട് എങ്കില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുന്നത് ഉത്തമം ആയിരിക്കും .
ഇനി പച്ചക്കറികള്‍ ഉപയോഗിച്ച് സലാഡ് ഉണ്ടാക്കാന്‍ ഇഷ്ട്ടം ഇല്ലാത്തവര്‍ ആണ് നിങ്ങള്‍ എങ്കില്‍ പഴങ്ങള്‍ അരിഞ്ഞ ശേഷം അതിലേക്കു മുളപ്പിച്ച പയര്‍ ഇട്ടും നിങ്ങള്ക്ക് സലാഡ് ഉണ്ടാക്കാം .അസിടിടി ദഹനക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങള്ക്ക് ഇല്ല എങ്കില്‍ മുളപ്പിച്ച പയര്‍ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ക്യാൻസർ വരും മുൻപ് ശ്രദ്ധിക്കുക

 

എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ് ക്യാൻസർ .ക്യാന്‍സര്‍ ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ്. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നുപഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം. പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.ക്യാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്

മൂത്രമൊഴിക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം. വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷി്ക്കുന്നവയാണ്. ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.

വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍. മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണി്ക്കരുത്.മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം. തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വിറയലോടു കൂടിയ കടുത്ത പനി ഇട്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിക്കരുത്.ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.ചോര ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങാകാം. കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധി്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.

ബദാമിന്റെ അത്ഭുതങ്ങൾ

നാളെ മുതല്‍ 4 ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്ക്കൂ, ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം വില കൂടുതലെങ്കിലും ഡ്രൈ നട്‌സിന്റെ കാര്യത്തില്‍ ഇത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നുതന്നെയാണ.്ബദാം കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരമെന്നു പറയാം. ഇത് പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും രാവിലെ 4 എണ്ണം വീതം കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്.

ആരോഗ്യത്തെ പറ്റി ഇപ്പോഴും ചിന്താകുലരാകുന്നവർക്ക് ബദാമിന്റെ മേന്മ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല. എന്നാൽ പലർക്കും അത് ഏത് രീതീയിൽ കഴിക്കുമ്പോഴാണ് അതിന്റെ പൂർണ ഫലം ലഭിക്കുന്നതെന്ന് അറിയില്ല. വിഷമിക്കണ്ട! പറഞ്ഞു തരാം. ഫൈബർ, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റ്. ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ബദാം അഥവാ ആൽമണ്ട് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്ന ഒരു കിടിലൻ ഭക്ഷ്യവസ്തുവാണ്. നല്ലതാണ് എന്ന് വെച്ച് എങ്ങനെയെങ്കിലുമൊക്കെ കഴിച്ചാൽ പോരെ എന്ന് ചിന്തിച്ചാൽ പണി പാളും കേട്ടോ? ബദാമിന്റെ തൊലിയിൽ എൻസൈം തടയുന്ന ഘടകമുള്ളതിനാൽ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത്.

ബദാം കുതിർത്തു കഴിച്ചാൽ ദഹനം എളുപ്പമാക്കുകയും, കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കുന്ന ലിപേസ് എന്ന എൻസൈം ഉത്പാദിപ്പിക്കുകയും ചെയുന്നു.കുതിർക്കുമ്പോൾ ഇതിലെ നാരുകൾ പെട്ടന്ന് അപചയപ്രക്രിയ വർധിപ്പിക്കുകയും മലബന്ധം തടയുകയും ചെയുന്നു.കുതിർത്ത് കഴിക്കുമ്പോൾ ഇതിൽ സോഡിയം കുറവും പൊട്ടാഷ്യം കൂടുഹലാകുകയും ചെയുന്നു. മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയും കൂടിയാകുമ്പോൾ അക്യൂട്ട് ഹൈപ്പർ ടെൻഷൻ ഒഴിവാകുകയും ചെയുന്നു.കുതിർത്ത ബദാമിലെ വൈറ്റമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുകയും ചെയുന്നു.

കുതിര്‍ത്ത നാലു ബദാം രാവിലെ കഴിയ്ക്കുന്നത് എനര്‍ജി ഉല്‍പാദനത്തിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഏറെ ഗുണകരമാണ്. ഇത് മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ സമ്പുഷ്ടവുമാണ്.കുതിര്‍ത്ത ബദാം കഴിക്കുന്നത്‌ പ്രോസ്‌ട്രേറ്റ്‌ , സ്‌തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക്‌ ആസിഡ്‌ കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അതിനാല്‍ ഗര്‍ഭിണികളോട്‌ കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

ബിപി നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ബദാം. ഇതിലെ പൊട്ടാസ്യമാണ് സഹായിക്കുന്നത്. സോഡിയത്തിന്റെ അളവ് ഇതില്‍ തീരെ കുറവുമാണ്.കേശ സംരക്ഷണത്തിനും ബദാം പുലിയാണ്. കുതിർത്ത് ബദാം കഴിക്കുന്നത് മുടിവേരുകളെ ബലപ്പെടുത്താനും, മുടി വളർച്ച കൂട്ടുന്നതിനും സഹായകരമാകുന്നു. കൂടാതെ ബദാം ഓയിൽ പുരട്ടുന്നതും ബദാം ഒലിവ് ഓയിലിൽ അരച്ചു ചേർത്ത് മുടിയിൽ പുരട്ടുന്നതും നല്ലതാണ്.വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കുതിര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്.

നരച്ച മുടി വേരോടെ കറുപ്പിക്കാം

നരച്ച മുടി, മിക്കവാറും എല്ലാ ആളുകള്‍കളും  അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും. പ്രായമായവര്‍ക്ക് പോലും നരച്ച മുടി ഇഷ്ടമല്ല. അതിനാല്‍ നരച്ച മുടി കറുപ്പിക്കാന്‍ പല വഴികളും നാം imagesതേടാറുണ്ട്. അത്തെരമൊരു മാര്‍ഗ്ഗമാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. പ്രകൃതിദത്തമായ ഈ ഒറ്റമൂലി നരച്ച മുടി വീണ്ടും കറുപ്പിക്കാന്‍ വളരെയധികം സഹായകമാകും.

ചേരുവകള്‍:

ഉരുളക്കിഴങ്ങു തൊലി-4 എണ്ണത്തിന്‍റെ
ലാവെന്‍ഡര്‍ ഓയില്‍(വേണമെങ്കില്‍ മാത്രം)
രീതി:ഉരുളക്കിഴങ്ങിന്‍റെ തൊലി ഒരു കപ്പു തണുത്ത വെള്ളത്തില്‍ ചെറിയ തീയില്‍ സാവധാനം തിളപ്പിയ്‌ക്കുക. potato-juice.തിളച്ചു കഴിഞ്ഞാല്‍ 5-10 മിനിറ്റു തീരെ കുറഞ്ഞ ചൂടില്‍ വയ്‌ക്കുക.ഈ വെള്ളം ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ ഇതില്‍ വേണമെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാം.മുടി നനച്ച ശേഷം ഈ വെള്ളം മുടിവേരുകള്‍ മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി വയ്‌ക്കുക.മുടി വൃത്തിയായി കഴുകിയ ശേഷം വേണം ഇതു പുരട്ടാന്‍. പിന്നീടിത്‌ കഴുകിക്കളയേണ്ടതുമില്ല. ഇത്‌ അടുപ്പിച്ചു ചെയ്‌താല്‍ നരച്ച മുടിക്ക് പരിഹാരമാകും.

കറിവേപ്പിലയും വെളിച്ചെണ്ണയും:കറിവേപ്പിലയും വെളിച്ചെണ്ണയും അകാല നരയെ പ്രതിരോധിയ്ക്കുന്നതിന് ബെസ്റ്റാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് കാച്ചി ആ എണ്ണ തലയില്‍ തേച്ചാല്‍ മതി. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

ഉലുവയും നെല്ലിക്കയും:മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ് ഉലുവയും നെല്ലിക്കയും. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി അല്‍പസമയം വേവിയ്ക്കുക. ഇതിലേക്ക് ഉലുവ പൊടിച്ചത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി അതും മിക്‌സ് ചെയ്യുക. തണുത്തതിനു ശേഷം തലയില്‍ തേയ്ക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കാനുള്ള മികച്ച വഴിയാണ്.

നാരങ്ങ നീരും,ബദാം ഓയിലും:നാരങ്ങ നീരും ബദാം ഓയിലുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രണ്ടും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

നരച്ച മുടി എന്നന്നേക്കുമായി കറുപ്പിക്കാനും നരച്ച മുടി പൂർണമായും ഇല്ലാതാക്കാനും കഴിയുന്ന ഒരു നാടന്‍ വഴിയെക്കുറിച്ചാണ്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക തരം എണ്ണ വഴി എത്ര നരച്ച മുടിയും കറുപ്പിയ്ക്കാം.മയിലാഞ്ചി ഇല, വെളിച്ചെണ്ണ എന്നിവയാണ് മുടി കറുപ്പിയ്ക്കാനുള്ള ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.ഒരു കപ്പ് വെളിച്ചെണ്ണയ്ക്ക് ഒരുപിടി മയിലാഞ്ചിയില എന്ന അളവിലാണ് എടുക്കേണ്ടത്. മയിലാഞ്ചിയില ചെറുതായി മുറിക്കുക.

വെളിച്ചെണ്ണയില്‍ ഈ ഇലയിട്ടു തിളപ്പിയ്ക്കുക. എണ്ണയ്ക്കു നല്ല ചുവന്ന നിറമായി എണ്ണയിലെ ജലാംശം വറ്റുന്നതു വരെ തിളപ്പിയ്ക്കണം.ഇതില്‍ അല്‍പം കറിവേപ്പില കൂടിയിട്ടാല്‍ ഗുണം ഇരട്ടിയ്ക്കും.ഇത് വാങ്ങിവച്ച് തണുക്കുമ്പോള്‍ ഊറ്റിയെടുത്തു കുപ്പിയിലാക്കി സൂക്ഷിയ്ക്കാം.ഈ എണ്ണ മുടിയിലും ശിരോചര്‍മത്തിലും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. അടുപ്പിച്ചു ചെയ്യാം.മുടിയുടെ നര മാറാന്‍ മാത്രമല്ല, മുടി വളരാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനുമെല്ലാം ഈ എണ്ണ മികച്ചൊരു വഴിയാണ്.നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് ഉരുക്കുവെളിച്ചെണ്ണ പോലുള്ളവ ഉപയോഗിച്ചാല്‍ ഏറ്റവും നല്ലത്. മയിലാഞ്ചിയില ഉണക്കിയും ഈ എണ്ണയുണ്ടാക്കാന്‍ ഉപയോഗിയ്ക്കാം.

കൈ കാൽ മുട്ടിലെ കറുപ്പ് അകറ്റാൻ:

കാല്‍മുട്ടിലെ കറുപ്പ് പലപ്പോഴും സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. സൗന്ദര്യസംരക്ഷണത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നവര്‍ പലപ്പോഴും കാല്‍മുട്ടിനേും കൈമുട്ടിനേയും അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇനി കാല്‍മുട്ടിലെ കറുപ്പ് മാറ്റി തിളക്കം നല്‍കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല.കൈകാല്‍ മുട്ടുകള്‍ സ്ഥിരമായി ബലം കൊടുത്ത് ഇരിയ്ക്കുന്നതിന്റെ ഫലമായും നിലത്തുരയുന്നതിന്റെ ഫലമായും പലപ്പോഴും ആ ഭാഗം കറുത്ത് വരുകയും അവിടെ ചര്‍മ്മം ബലമുള്ളതാവുകയും ചെയ്യുന്നു.
കുക്കുമ്പ‍ർ പപ്പായ പേസ്റ്റ്:
കുക്കുമ്പറും പഴുത്ത പപ്പായയും തുല്യ അളവിൽ കുഴമ്പു പരുവത്തിലാക്കി കൈമുട്ടിൽ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ഇത്തരത്തിൽ ഒരാഴ്ച്ച മുടങ്ങാതെ തേച്ചാൽ ഫലം കണ്ടു തുടങ്ങും.

തേനും ചന്ദനവും:
ചന്ദനത്തിന്‍റെ മുട്ടി തേനില്‍ അരച്ച മിശ്രിതം കൈമുട്ടില്‍ തേക്കുന്നതും കറുത്ത പാട് അകലാൻ സഹായിക്കും.

കടലമാവും തൈരും:
കടലമാവും തൈരും ചേർത്ത മിശ്രിതവും കൈമുട്ടിലെ കറുപ്പകറ്റാൻ സഹായിക്കും
രക്തചന്ദനവും രാമച്ചവും അരച്ച് കുഴമ്പാക്കി ഇതില്‍ മൂന്ന് സ്പൂണ്‍ പനിനീര്‍ ചാലിച്ച് കഴുത്തിലും പുറത്തും പുരട്ടുക. തക്കാളി നീരും വിനാഗിരിയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ് മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ഓട്‌സ് എടുത്ത് പൊടിയ്ക്കുക, ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തക്കാളി കുഴമ്പ് ചേര്‍ത്ത് ഇളക്കുക. .ഈ മിശ്രിതം 20 മിനുട്ടിലേറെ കഴുത്തില്‍ പുരട്ടിയിരിക്കുക. അതിന് ശേഷം വിരല്‍ നനച്ച് കഴുത്തിന് മുകളില്‍ പതുക്കെ സ്‌ക്രബ് ചെയ്യുക . രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ പനിനീരും ചേര്‍ത്ത മിശ്രിതം പഞ്ഞി കൊണ്ട് കഴുത്തില കറുത്ത ചര്‍മ്മത്തില്‍ പുരട്ടുക. ചര്‍മ്മത്തിലെ കറുപ്പ് നിറം മാറ്റാന്‍ പ്രകൃതി ദത്തമായ ഈ സ്‌ക്രബ് ഉപയോഗിക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ ഒരു പാത്രത്തിലെടുത്ത് ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. വിരലുകൊണ്ട് ഇത് കഴുത്തില്‍ പുരട്ടുക. കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.കഴുത്തിന്റെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് കരുവാളിപ്പ്. ഇതിനും ചില പ്രതിവിധികളുണ്ട്. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖത്ത് മാത്രമെ പലരും സണ്‍സ്‌ക്രീന്‍ പുരട്ടാറുള്ളു. എന്നാല്‍, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കാനിടയുള്ള എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.

കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. പയറുപൊടിയില്‍ നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തിന് താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യുക.കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക.നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുക.

ഒരു ടീസ്പൂണ്‍ ബദാം ഓയിലും കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. ഓറഞ്ചുനീര് കഴുത്തില്‍ പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക.രണ്ട് ടീസ്പൂണ്‍ ഉലുവപ്പൊടി കാല്‍കപ്പ് തൈരില്‍ ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. കഴുത്തിന് ഭംഗി വരുത്താനും പ്രകൃതിദത്തമായ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും കഴുത്തിന്റെ ഭംഗിക്കും ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ പാല്‍പാട, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ വെള്ളരിക്കാനീര്, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകാം.

നാല് ടീസ്പൂണ്‍ ഉലുവപ്പൊടി അര ഗഌസ് തൈരില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. അമിതമായി കഴുത്ത് വിയര്‍ക്കുമ്പോള്‍ ഒരു കോട്ടണ്‍ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. നിത്യവും കഴുത്തിന് വ്യായാമം കൊടുക്കണം

മൂട്ടയെ തുരത്താൻ

കൊതുക് ശല്യമില്ലാത്ത അറേബ്യന്‍ നഗരങ്ങളില്‍ മൂട്ടയാണ് കൊതുകിന്‍റെ ദൌത്യം കൂടി ഏറ്റെടുത്തിരിക്കുന്നത്. മൂട്ട കയറിയാല്‍ എത്ര വിലപ്പിടിപ്പുള്ള ഫര്‍ണിച്ചറും കൊണ്ട് കളയുകയാണ് പണത്തിന് പഞ്ഞമില്ലാത്ത അറബികളുടെ രീതി. അതിനു പാങ്ങില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചില പെസ്റ്റ് കണ്ട്രോള്‍ ഉപാധികള്‍ സ്വീകരിക്കുകയാണ് പതിവ്. ഇതിനായി തങ്ങള്‍ക്ക് ലഭിക്കുന്ന നല്ല വെള്ളിയാഴ്ചകളില്‍ ഒന്ന് അവര്‍ മാറ്റി വെക്കുന്നു.

മുറിയില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ‘മൂട്ട ബോംബുകള്‍’ വെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. പൈറെത്രം എന്ന് പേരായ ഒരു തരം രാസവസ്തു അടങ്ങിയ ഒരു കുഞ്ഞു പുകബോംബാണിത്. മുറി പൂര്‍ണമായും അടച്ചിട്ട് ഇതൊരെണ്ണം ‘പൊട്ടിച്ചാല്‍’ മൂട്ടകള്‍ ചത്തുപൊയ്ക്കോളും. എന്നാല്‍ ഇതിലടങ്ങിയ രാസവസ്തു ശരീരത്തിന് അത്ര നന്നല്ലെന്ന പ്രശ്നം ബാക്കികിടക്കുന്നു.

ലോകത്തിന്‍റെ പല ഭാഗത്തും മൂട്ട വലിയ പ്രശ്നമാണ്. പാരീസില്‍ മൂട്ട ശല്യം കാരണം വിനോദ സഞ്ചാരികള്‍ കുറഞ്ഞത് ഈയിടെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മൂട്ടകള്‍ക്ക് കുപ്രസിദ്ധമായിരുന്നത് സിനിമാ കൊട്ടകകളാണ്. ‘രതിനിര്‍വേദവും മൂട്ടയും മരംചുറ്റി പ്രേമവും’ എന്നത് ഒരു കാലത്തെ മികച്ച കോമ്പിനേഷന്‍ തന്നെയായിരുന്നു. സമീപകാലത്ത് അത്തരം തിയേറ്ററുകള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.

  1. നിങ്ങളുടെ വീട്ടില്‍ കൂമ്പാരം കൂടിയിരിക്കുന്ന അഴുക്കുകളിലേക്ക് ഒന്നു കണ്ണോടിക്കുക. അവ മൂട്ടകളുടെ സമ്മേളനസ്ഥാനമാണെന്ന് അറിയുക. ഇനി നിങ്ങളുടെ സ്വന്തം ശരീരത്തിലെ അഴുക്കുകളിലേക്ക് കണ്ണുപായിക്കുക. അവയൊക്കെയും മൂട്ടകള്‍ക്ക് ഇരിപ്പിടമാണെന്നും മനസ്സിലാക്കുക. വളരെ പെട്ടെന്നു തന്നെ വീടിന്‍റെ പരിസരവും നിങ്ങളെത്തന്നെയും വൃത്തിയാക്കുക. മൂട്ടകള്‍ വളരെ പെട്ടെന്നു തന്നെ പെരുകും. അതിനാല്‍ കിടക്ക, പുതപ്പുകള്‍തുടങ്ങിയ സകലമാന ജംഗമങ്ങളും കഴുകി വൃത്തിയാക്കുക.
  2. എല്ലാ വസ്തുക്കളും എല്ലായിടവും നന്നായി കഴുകി വൃത്തിയാക്കുക. ചൂടുവെള്ളമുപയോഗിച്ച് തുണികളും തറയുമെല്ലാം കഴുകുക. നല്ല വെയിലത്തിട്ട് ഉണക്കുക. കഴിയുന്നിടമെല്ലാം ആല്‍ക്കഹോള്‍ സൊല്യൂഷന്‍ ഉപയോഗിച്ച് വൃത്തിയാക്കുക. വെള്ളം തട്ടിയാല്‍ കേടു വരുന്ന വസ്ത്രങ്ങളും മട്ടും വെയിലെങ്കിലും തട്ടിക്കുക.
  3. കട്ടില്‍ ചുവരില്‍ നിന്ന് വെട്ടു നിര്‍ത്തുക. അതുപോലെ മെത്ത ചുവരുമായി ബന്ധം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ചുവരുകളിലെ ദ്വാരങ്ങള്‍ മൂട്ടകള്‍ മുട്ടയിട്ട് പെരുകുന്ന ഇടങ്ങളാണെന്ന് അറിയുക. അത്തരം ദ്വാരങ്ങള്‍ വാ‍ള്‍ പുട്ടിയിട്ടോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ അടയ്ക്കേണ്ടതാണ്. മൂട്ടകള്‍ക്ക് നടന്നു മാത്രമേ നിങ്ങളുടെ കട്ടിലിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. കട്ടിലിന്‍റെ കാലിന്മേല്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ അത്തരം ശ്രമങ്ങള്‍ തടയുവാന്‍ കഴിയും.
  4. മൂട്ടകളുടെ വാസസ്ഥാനമായേക്കാവുന്ന വിടവുകളിലും ദ്വാരങ്ങളിലുമെല്ലാം ഡയാറ്റമസിയസ് എര്‍ത്ത് പൊടി വിതറുക. മൂട്ടകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന എല്ലാ ബോംബുകളിലും പ്രധാന ഘടകമാണ് ഈ പൊടി. ഇവ ധാരാളം വെള്ളം വലിച്ചെടുക്കുകയും അതു വഴി മൂട്ടകള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ച് ചത്തു വീഴുകയും ചെയ്യുന്നു.
  5. ആല്‍ക്കഹോള്‍ മിശ്രിതം വളരെയധികം ഗുണം ചെയ്യും. വെള്ളമടിക്കാത്തയാളുകള്‍ക്ക് ആല്‍ക്കഹോളിന്‍റെ മണം സഹിക്കാമെങ്കില്‍ മാത്രം കട്ടിലില്‍ പ്രയോഗിക്കുക.മൂട്ടശല്യം എന്നത് ഒരു വാക്കിനപ്പുറത്ത് അനുഭവിച്ചവർക്കു അത് സുഖകരമായ ഓർമകൾ ആയിരിക്കില്ല.പ്രവാസികൾ ഉൾപ്പെടെ മൂട്ടശല്യം അനുഭവിക്കാത്തവർ വിരളമാണ്

കറിവേപ്പിലയും കാന്താരിയും ചേർന്നാൽ

കാന്താരിയുടെ അത്ഭുത ഗുണങ്ങൾ:

കാന്താരി മുളക്: ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് വഴി കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വിദ്ഗദര്‍ പറയുന്നു.. എരിവ് അധികമായതിനാല്‍ ആഹാരത്തിനു ശേഷം കഴിച്ച് ധാരാളം വെള്ളവും കുടിക്കണം.അല്ലെങ്ങില്‍ അള്‍സറിനു കാരണമായേക്കാം.നമ്മുടെ അടുക്കളയില്‍ ചെറുതല്ലാത്ത സ്ഥാനം ഉണ്ടായിരുന്നു കാന്താരി മുളകിന്. കാന്താരി മുളക് ചേര്‍ത്തരച്ച തേങ്ങ ചമ്മന്തിയുടേയും കപ്പ പുഴുങ്ങിയതിനൊപ്പം കാന്താരിമുളകും ഉള്ളിയും ചതച്ച് അതിലിത്തിരി വെളിച്ചണ്ണയും ചേര്‍ത്ത് കഴിച്ചതിന്റേയും സ്വാദ് ഇന്ന് പലര്‍ക്കുമൊരു ഓര്‍മ മാത്രമാണ്.

കാന്താരി മുളക് വിപണിയില്‍ നിന്നും വില കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയാണിന്നുള്ളത്. കാണാന്‍ ഇത്തിരിയേയുള്ളുവെങ്കിലും ഈ കാന്താരിയൊരു കേമിയാണ്. എരിവാണ് കാന്താരിമുളകിന്റെ സവിശേഷത. എന്നുകരുതി ഇത് കഴിക്കാന്‍ മടിക്കേണ്ടതില്ല. കാപ്‌സിസിന്‍ എന്ന രാസവസ്തുവാണ് കാന്താരി മുളകിന് എരിവ് നല്‍കുന്നത്. വിറ്റാമിന്‍ എ, സി, കാല്‍സ്യം എന്നിവയുടെയും ഈ കൊച്ചുകാന്താരിയില്‍ അടങ്ങിയിട്ടുണ്ട്. ഒട്ടേറെ ഔഷധ ഗുണങ്ങളും കാന്താരിക്കുണ്ട്.

നാടന്‍ ചികിത്സാരീതികളില്‍ കാന്താരിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പണ്ടുകാലങ്ങളില്‍ വാതരോഗ ചികിത്സവയിലും ശരീരത്തിലെ മുറിവിനും ചതവിനുമൊക്കെ കാന്താരി ഉപയോഗിച്ചിരുന്നു. കാന്താരിമുളകിന് ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിനും ഉത്തമമാണ് കാന്താരി. ദിവസവും അഞ്ചോ ആറോ കാന്താരി കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. ദഹനക്കേടും അകറ്റുന്നു. കുറ്റിച്ചെടിയായി വളരുന്ന കാന്താരി പൂത്ത് തുടങ്ങിയാല്‍ എപ്പോഴും വിളവ് കിട്ടും. നാലുതൊട്ട് ആറുവര്‍ഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. മോരിന്റെ കൂടെ കറിവേപ്പിലയും കാന്താരിമുളകും ഇഞ്ചിയും ചേര്‍ക്ക സംഭാരം നല്ലൊന്നാന്തരം ദാഹശമനികൂടിയാണ്.

നാഡികള്‍ക്കും പേശികള്‍ക്കും ഉണ്ടാകുന്ന വേദനയകറ്റാനും പണ്ടുകാലത്ത് പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. രക്തക്കുഴലുകളെ വികസിപ്പിക്കാനും ഇതിന്റെ രസത്തിന് കഴിവുണ്ട്. ആയുര്‍വേദ മരുന്നുകളിലും കാന്താരി ഉപയോഗിച്ചുവരുന്നു. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാന്താരിമുളക് അരച്ചുതളിച്ചാല്‍ കൃഷിത്തോട്ടങ്ങളിലെ കീടങ്ങളെ അകറ്റുകയും ചെയ്യാം.

നമ്മുടെ വീട്ടുമുറ്റത്ത് യാതൊരു പരിപാലനവും കൂടാതെ തന്നെ തഴച്ചുവളര്‍ന്നിരുന്ന കാന്താരി മുളക് ഇന്ന് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. കാന്താരി മുളകിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി വീട്ടുമുറ്റത്തൊരു കാന്താരി ചെടി നട്ടുപിടിപ്പിക്കാന്‍ ഇനി അമാന്തിക്കേണ്ടതില്ല.

കറിവേപ്പില: ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറിവേപ്പില ഉപയോഗിക്കുമെങ്കിലും അത് ചവച്ചരച്ചു കഴിക്കുന്ന ശീലം നമ്മുക്ക് കുറവാണ്.എല്ലാ ദിവസവും രാവിലെ കറിവേപ്പില അരച്ച് ചെറു ചൂടുവെള്ളത്തോടൊപ്പം  കുടിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്  കുറക്കാന്‍ ഏറെ സഹായകരമാണ്.

വെളുത്തുള്ളി: നാം സാധാരണയായി കറികളോടൊപ്പം ചേര്‍ക്കാറുള്ള വെളുത്തുള്ളി കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ചവച്ചരച്ചോ,വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നതോ നല്ലതാണെങ്കിലും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന വെളുത്തുള്ളിയുടെ അളവു കൂട്ടുന്നതായിരിക്കും ഉത്തമം.

മാതളനാരങ്ങ: പഴക്കടകളില്‍ ഇപ്പോള്‍ സുലഭമായി കാണാറുള്ള അന്യനാട്ടുകാരനായ ഒരു പഴമാണ്. മാതളനാരങ്ങ. ഗര്‍ഭിണികളും മറ്റും രക്തത്തിന്റെ അളവു കൂട്ടാനായി ഗര്‍ഭകാലത്ത് ഉപയോഗിക്കാറുള്ള ഈ പഴ വര്‍ഗ്ഗം നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. അതിരാവിലെ വെറും വയറ്റില്‍ മാതളനാരങ്ങ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറക്കുമെന്നാണ് പറയപ്പെടുന്നത്.

മുളച്ച ഉരുളൻ കിഴങ്ങ് കഴിച്ചാൽ സംഭവിക്കുന്നത്:

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato). ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌.[1] ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു[2]. 2005-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.

പക്ഷെ മുളച്ച ഉരുളൻ കിഴങ്ങു ഗുണത്തേക്കാൾ ദോഷം ആണ് ചെയ്യുക .ദിവസങ്ങള്‍ സൂക്ഷിച്ചാല്‍ ഉരുളന്‍ കിഴങ്ങ് മുളച്ചിരിക്കുന്നത് കാണാനാകും.ഇത് സാരമാക്കാതെ കറിക്കുപയോഗിക്കുകയാണ് പതിവ്.ഇവയാണ് ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്നത്.ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.എന്നാല്‍ ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം എന്നും വാദമുണ്ട് .

ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു. ഇത് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് കേടാണ്. ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില്‍ നിന്നും പുറംതള്ളിപ്പോകുവാന്‍ ഏകദേശം 24 മണിക്കൂറെടുക്കും. അപ്പോള്‍ ഇത് സ്ഥിരമായി കഴിക്കുന്നത് വിഷാംശം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.മുളക്കാത്ത ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ട് ഉരുളക്കിഴങ്ങ് തൊലി പൂര്‍ണ്ണമായും കളഞ്ഞ് ഉപയോഗിക്കണം.ധാന്യങ്ങള്‍ പലതും മുളപ്പിച്ച് കഴിക്കുന്നതുപോലെ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ല മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണവും പരിശോധനയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.

ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞദിവസം അലിഗഢ് കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നുമാണ് മുളച്ച ഉരുളക്കിഴങ്ങാണ് ഇവിടെ വില്ലനായതെന്ന സൂചനകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബീഫടക്കം മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചവര്‍ക്ക് ഇവിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുമില്ല.

മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശനം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണാറില്ലേ, ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതിന്റെ ലക്ഷണം ആണിത്. ഇതുണ്ടാകാന്‍ മുള പൊട്ടണം എന്നും ഇല്ല.. പഴക്കം ആയാലും മതി. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഇവിടെനിന്നുള്ള സാംപിളുകളും ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.
സാധാരണക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ഇത്തരം കിഴങ്ങുകള്‍ വില്‍ക്കാതിരിക്കാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

കുട്ടികളിലെ ഓർമ്മ ശക്തിയും ബുദ്ധിയും വർദ്ധിക്കാൻ

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആധുനികശാസ്ത്രം കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ കുട്ടി സ്‌കൂളില്‍ സ്മാര്‍ട്ടാവണമെങ്കില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ ആഹാരക്രമത്തില്‍ വളരെ സൂക്ഷ്മമായ ശ്രദ്ധ ആവശ്യമാണ്.ഒരു പ്രായം കഴിയുന്നതോടെ കുട്ടിയെ പാലു മാത്രം ഊട്ടി വളര്‍ത്താനാവില്ലല്ലോ. ഒരു വയസു കഴിഞ്ഞ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും കൊടുക്കാമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയാറ്.

എന്നാല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന പലതും കുട്ടി തൊട്ടുനോക്കാന്‍പോലും കൂട്ടാക്കുകയില്ല. ഇലക്കറികളും പരിപ്പുവര്‍ഗ്ഗങ്ങളുമൊക്കെ ശരീരത്തിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനുമാവില്ല. തന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ ഇന്ന് ഒന്നും കഴിച്ചില്ല എന്ന അമ്മമാരുടെ പരാതിയൊഴിഞ്ഞ കാലവും ദേശവുമില്ല. ഉടനെ അച്ഛന്‍ കുട്ടിക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോ ഹോട്ടലിലേക്കോ ഓടുകയായി. അവന്‍ വയറുനിറയെ കഴിച്ചതു കാണുമ്പോള്‍ അച്ഛനമ്മമാര്‍ക്കു മനസുനിറയെ സന്തോഷം!

വിവിധ രുചികളില്‍ ലഭിക്കുന്ന ഈ പാക്കറ്റ്ഫുഡ് യാതൊരു ഗുണവുമില്ലാത്ത മൈദകൊണ്ടുണ്ടാക്കുന്നതാണ്. മൈദ ആരോഗ്യത്തിനു നന്നല്ലെന്ന പ്രചാരം ഉണ്ടായതോടെ ആട്ടകൊണ്ടും അരികൊണ്ടുമൊക്കെ രൂപം മാറി നൂഡില്‍സ് വീണ്ടുമെത്തി. രുചിവര്‍ദ്ധക വസ്തുക്കളും പ്രിസര്‍വേറ്റീവുകളും പശ കിട്ടാനായി ഗല്‍ട്ടനുമൊക്കെ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഈ ന്യൂഡില്‍സാണ് മിക്ക കുട്ടികളുടെയും പ്രിയഭോജനം.

ശരീരം ആഗിരണം ചെയ്യുന്ന ആഹാരവസ്തുക്കളില്‍നിന്നാണ് ഓരോ സെല്ലുകളും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇതുതന്നെയാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പരമ്പരാഗതമായി നാം ഉപയോഗിച്ചിരുന്ന ഒരു ഔഷധമാണ് ബ്രഹ്മി. എന്നാല്‍ ആധുനികശാസ്ത്രം മറ്റു പല ഭക്ഷ്യയിനങ്ങളും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുതകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം ഗുണമറിഞ്ഞ് നല്‍കിയാല്‍ പഠനത്തില്‍ മികവു പുലര്‍ത്താനും എവിടെയും സ്മാര്‍ട്ടാകാനും കുട്ടികള്‍ക്കാവും.

പാലും പാലുല്പന്നങ്ങളും

പ്രോട്ടീനും വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുള്ള പാല്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഒരു സമീകൃതാഹാരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായകമാണ്. പാലില്‍ വിറ്റാമിനുകളും പ്രോട്ടീനുമെല്ലാം ആവശ്യത്തിന് അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ‘മില്‍ക്ക് ഈസ് ദികംപല്‍റ്റ് ഫുഡ്’ എന്ന് പറയാറ്.

മുട്ട

ഏറ്റവും നല്ലൊരു പ്രോട്ടീന്‍ സ്രോതസായിട്ടാണ് മുട്ട അറിയപ്പെടുന്നത്. എന്നാല്‍ മുട്ടയിലെ മഞ്ഞക്കരുവിന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നത് പുതിയ അറിവാണ്. പ്രാതലിന് മുട്ട കൂടി ഉള്‍പ്പെടുത്തി കുട്ടിയെ സ്‌കൂളിലയക്കുന്നത് വളരെ നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും മുട്ട കൊടുക്കാന്‍ ശ്രദ്ധിക്കണം.

കടല

കടലയിലും കടലമാവിലും വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെയും നെര്‍വസ് സിസ്റ്റത്തിന്റെയും പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജത്തിന് ഗല്‍ക്കോസ് ഉല്പാദിപ്പിക്കാന്‍ കടലയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഘടകത്തിനു കഴിയുന്നു. മലയാളിക്ക് ചിരപരിചിതമായ ഈ പഴയ രുചിവിഭവത്തിന് ഇത്രയും നല്ലൊരു ഗുണമുള്ളതായി ആരറിഞ്ഞു. വാഴയ്ക്കാ അപ്പമുണ്ടാക്കാന്‍ കടലമാവുപയോഗിക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സലാഡില്‍ ഒരുനുള്ള് കടലമാവുകൂടി ചേര്‍ത്തുനോക്കൂ. ഗുണസമ്പന്നമായ കലയും കടലമാവും അകത്താക്കാന്‍ ഇങ്ങനെ പുതിയ വഴികള്‍ ആലോചിക്കാം.

ധാന്യങ്ങള്‍

നിശ്ചിത അളവിലുള്ള ഗല്‍ക്കോസ് തലച്ചോറിലേക്കു തുടര്‍ച്ചയായി വിതരണം ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പോഷകങ്ങള്‍ നാരുകളും വിറ്റാമിന്‍ ബി യും അടങ്ങിയിട്ടുള്ള ധാന്യങ്ങളിലുണ്ട്. മലയാളിയുടെ ഭക്ഷണക്രമത്തില്‍ ധാന്യങ്ങള്‍ക്കാണ് പ്രഥമസ്ഥാനം. അരിയാണല്ലോ നമ്മുടെ മുഖ്യാഹാരം. അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ഇഡ്ഡ്‌ലി കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പ്രാതലാണ്. രാത്രിഭക്ഷണം ഗോതമ്പുചപ്പാത്തിയോ ഗോതമ്പുകഞ്ഞിയോ ആണ് ഉത്തമം.

ഓട്‌സ്

കുട്ടികള്‍ക്ക് കൊടുക്കുന്ന ധാന്യങ്ങളില്‍ വളരെ പ്രചാരമുള്ളതാണ് ഓട്‌സ്. ന്യൂട്രിനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ് ബ്രെയിനിന് ആവശ്യമായ ഇന്ധനവും ഊര്‍ജ്ജവും പ്രദാനം ചെയ്യന്നു. ദിവസവും രാവിലെ കുട്ടികള്‍ക്ക് ഇതു കൊടുക്കുന്നത് നല്ലതാണ്. സ്‌കൂള്‍വിട്ടിവരുന്ന കുട്ടികള്‍ക്ക് ഓട്‌സുകൊണ്ട് ഉപ്പുമാവോ ദോശയോ ഉണ്ടാക്കിക്കൊടുക്കാവുന്നതാണ്.

ചെറുപഴങ്ങള്‍

ഞാവല്‍പ്പഴം മുതല്‍ മുന്തിരി വരെയുള്ള ചെറുപഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ഐസ്‌ക്രീം, കേക്ക് തുടങ്ങിയവയുടെ രുചി കൂട്ടാന്‍ ഇന്ന് ചെറി, സ്‌ട്രോബറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. റംബോട്ടയും ചെറിയുമൊക്കെ അന്യസംസ്ഥാനങ്ങളില്‍നിന്ന് ധാരാളമായി കേരളത്തിലെത്തുന്നുണ്ട്. ഇടുക്കിയില്‍ സ്‌ട്രോബറി വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ചെറുപഴങ്ങള്‍ ഓരോ സീസണിലും പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാം. സീസണല്‍ പഴങ്ങള്‍ കൂടുതല്‍ സുരക്ഷിതവുമാണ്.

പയറുവര്‍ഗ്ഗങ്ങള്‍

സവിശേഷമായ ഒരു ഭക്ഷ്യോല്‍പ്പന്നമാണ് ബീന്‍സ് അഥവാ പയര്‍. കാരണം നാരും പ്രോട്ടീനും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും മിനറല്‍സും ബീന്‍സിലുണ്ട്. ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ബീന്‍സ് കഴിച്ചാല്‍ ഉച്ചയ്ക്കുശേഷവും കുട്ടികള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും. കായും പയറും ചേര്‍ത്തുള്ള ഓലനും പയറുകഞ്ഞിയും ചെറുപയര്‍പായസവുമൊക്കെ മലയാളികളുടെ ഭക്ഷണമേശകളില്‍ പണ്ടേ സ്ഥാനം പിടിച്ചിട്ടുണ്ട്. കുട്ടികളെ പയറുതീറ്റിക്കാനായി മോദകംപോലുള്ള പുതിയ വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. പച്ചപ്പയര്‍ മെഴുക്കുവരട്ടി ടിഫിന്‍ബോക്‌സില്‍ പതിവാക്കാം.

കടുംനിറമുള്ള പച്ചക്കറികള്‍

ബീറ്റ്‌റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു. ടിഫിന്‍ബോക്‌സില്‍ ഇളംക്യാരറ്റും തക്കാളിയും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

മാംസം

കുട്ടികള്‍ സ്‌കൂളില്‍ സ്മാര്‍ട്ടാകാനും ഏകാഗ്രതയോടെ കല്‍സിലിരിക്കാനും ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ബീഫില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് കറുത്ത പയര്‍, സോയ എന്നിവ ബീഫിനു ബദലായി ഉപയോഗിക്കാവുന്നതാണ്.

മല്‍സ്യം

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മത്തിയിലും നത്തോലി പോലുള്ള ചെറുമല്‍സ്യങ്ങളിലും ധാരാളം പോഷകഘടകങ്ങളുള്ളതിനാല്‍ പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇവ നല്‍കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഉപ്പിന്റെ അംശം കൂടിയ ഉണക്കമത്തിയും ഉണക്കനത്തോലിയും കുട്ടികള്‍ക്ക് കൊടുക്കരുത്

ചാമ്പങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

·നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാന്‍ ആര്‍ക്കും സാധിക്കില്ല.

  • ·ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ പേരുകളില്‍ റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന ചാമ്പയ്ക്ക പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ തന്നെ വളരുന്നു. ജലാംശം കൂടുതലുള്ളതിനാല്‍ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിക്കാന്‍ സഹായിക്കും. അതിനാല്‍ വയറിളക്കമുണ്ടാകുമ്പോളും കഴിക്കാന്‍ നന്ന്. ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഉണക്കിയെടുത്ത് അച്ചാറിടാനും നല്ലതാണ്.
  • ·ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.
  • ·ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
  • ·കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
എച് 1 എൻ 1 പടർന്നു പിടിക്കാതെ ഇരിക്കാൻ ചില മുന്നറിയിപ്പുകൾ

 

സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള integrated disease surveillance project ന്റെ കണക്കുകൾ പ്രകാരം 233 സ്ഥിരീകരിക്കപ്പെട്ട എച്1 എൻ1 കേസുകൾ ആണ് സംസ്ഥാനത്ത ഈ കൊല്ലം രേഖപ്പെടുത്തിയത്. അതിൽ 16 മരണവും സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി എത്തുന്ന രോഗികൾക്കു കൊടുക്കേണ്ടുന്നത് ചികിത്സ യുടെ പ്രോട്ടോകോളും നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച സാഹചര്യം ആണ് നിലനിൽക്കുന്നത്…
എന്താണ് എച്1 എൻ1… ഇൻഫ്ലുവന്സാ വിഭാഗത്തിൽ പെട്ട വൈറസ് പകർത്തുന്ന പനിയാണ് എച്1 എൻ1. രോഗ ലക്ഷണങ്ങൾ സാധാരണ വൈറൽ പനി പോലെയാണ്. ചിലരിൽ നേരിയ പനി, ക്ഷീണം,ശരീര വേദന,ചുമ,മൂക് ഒലിപ്പ്, തൊണ്ട വേദന ഇത്യാദി ഒക്കെയായി ലക്ഷണങ്ങൾ വന്നു പോകുന്നു. എന്നാൽ ചില അവസരങ്ങളിൽ ഉയർന്ന പനിയും (100 ഡിഗ്രി കു മുകളിൽ) കടുത്ത തൊണ്ടവേദന, ശ്വാസ തടസ്സം, ചുമച്ചു രക്തം തുപ്പുന്ന അവസ്ഥ (hemoptysis), ശരീരം നീല നിറം ആകുന്ന അവസ്ഥ (cyanosis) രക്ത സമ്മർദ്ദം കുറഞ്ഞു പോകുക ഇത്യാദി അവസ്ഥകൾ രോഗം മൂർഛിക്കുന്നതോടെ വന്നു ചേരാം…
നേരിയ രോഗ ലക്ഷണങ്ങൾ ആണെങ്കിൽ വീട്ടിൽ തന്നെ നന്നായി വിശ്രമിച്ചു, ദഹിക്കാൻ എളുപ്പം ഉള്ള നല്ല ഭക്ഷണം കഴിച്ചു, ധാരാളം കഞ്ഞിവെള്ളം ഒക്കെ കുടിച്ചു രോഗ ലക്ഷണങ്ങൾക് അനുസരിച്ചുള്ള മരുന്ന് ചികിത്സ ഒക്കെയായി ഇരുന്നാൽ പനി മാരേണ്ടതാണ്… എന്നാൽ 3 ദിവസത്തിലധികം പനി 100 ഡിഗ്രി കു മുകളിൽ ഉയർന്ന തന്നെ നിൽക്കുകയും മേൽപറഞ്ഞ രോഗലക്ഷണങ്ങളും ഒക്കെ ഉണ്ടെങ്കിൽ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു ചികിത്സ നൽകേണ്ടി വരും. രോഗനിർണയം തൊണ്ടയിൽ നിന്ന് ശേഖരിക്കുന്ന സ്വാബ് ഉപയോഗിച്ചാണ്. തൊണ്ടയിൽ നിന്നും സ്വാബ് മുഖേന ശേഖരിക്കുന്ന സ്രാവം പരിശോധനക്കായി ടെസ്റ്റിംഗ് സെന്ററിലേക് അയക്കുന്നു. 2 അംഗീകൃത ടെസ്റ്റിംഗ് ലാബുകൾ ആണ് നിലവിൽ ഉള്ളത്
Virology division, MCVR, KMC hospital, manipal, karnataka
NIV unit, medical college Alappuzha
രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആവശ്യമെങ്കിൽ ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുന്നതിനും മുൻപ് മരുന്ന് ചികിത്സ തുടങ്ങാവുന്നതാണ്. ഫലപ്രദമായ ഗുളിക ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിലുണ്ട്. സർക്കാർ ആശുപത്രിയിൽ സൗജന്യമായി മരുന്ന് ലഭ്യമാണ്.
സർക്കാർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചെങ്കിലും പരിഭ്രാന്തിപെടേണ്ട ആവശ്യമില്ല. പൊതു ജനത്തിനേ സംബന്ധിച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്.
1.ചെറിയ ജലദോഷപനി പോലും അവഗണിക്കാതെ ഇരിക്കുക, പ്രത്യേകിച്ച് ഗർഭിണികൾ, കുട്ടികൾ, ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉള്ളവർ, കിഡ്നി തകരാറുകൾ ഉള്ളവർ, കരൾ രോഗങ്ങൾ ഉള്ളവർ, എയ്ഡ്സ് ടിബി മുതലായ രോഗങ്ങൾ ഉള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, അവയവം മാറ്റിവെയ്ക്കപ്പെട്ട ചികിത്സയിൽ കഴിയുന്നവർ, ദീർഘനാളായി steroid മരുന്ന് ചികിത്സയിൽ ഉള്ളവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക
2.പൊതു സ്ഥലത് പോകുമ്പോ എപ്പോഴും തൂവാല കയ്യിൽ കരുതുക. മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടിയ ശേഷം തുമ്മുക/ചുമയ്ക്കുക.
പനി ഉള്ള അവസരത്തിൽ കഴിവതും വീട്ടിൽ വിശ്രമികുക, ഷോപ്പിംഗ് മാൾ, ഓഫീസ്,സ്‌കൂൾ മുതലായ ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങളിൽ പനി ഉള്ള സമയം ചിലവഴിക്കുന്നത് രോഗം മറ്റുള്ളവരിലേക് പകരാൻ കാരണമാകും.
3.ഭക്ഷണത്തിന് മുൻപും ശേഷവും അതെ പോലെ പുറത്തു പോയി തിരികെ എത്തുമ്പോഴും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

ഉപ്പൂറ്റി വേദനക്ക്‌ആയുര്‍വേദത്തില്‍ ഇതിനു പൂര്‍ണ പരിഹാരം

സാധാരണമായ ഈ രോഗം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ നടക്കുന്നതിനോ, നില്‍ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വേദന. ഇത് കാരണങ്ങളും പലതുണ്ട്. ചില സമയങ്ങളില്‍ ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ മൂലവും ഉപ്പൂറ്റിയില്‍ വേദന അനുഭവപ്പെടാം.

പ്ലാന്റ്റാര്‍ ഫെസിലൈറ്റീസ് എന്ന വളരെ സാധാരണയായു കണ്ടുവരുന്ന രോഗാവസ്ഥമൂലമുണ്ടാകുന്ന ഉപ്പൂറ്റി വേദന വളരെ കഠിനമാകാം. നമ്മിടെ പാദത്തിലെ വളവിനെ താങ്ങുന്ന നാരുകള്‍ കൊണ്ടുള്ള കലകള്‍ക്ക് സംഭവിക്കുന്ന ക്ഷതങ്ങളാണ് ഇതില്‍ പ്രധാനം. ഈ കലകള്‍ അമിതമായി വലിയുന്നതും ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകാറുണ്ട്. മറ്റ് കാരണങ്ങളും, പരിഹാരങ്ങളും വായിച്ചറിയൂ…

എല്ലുവളര്‍ച്ച

ഉപ്പൂറ്റിയില്‍ അസാധാരണമായി സംഭവിക്കുന്ന എല്ലുവളര്‍ച്ചയും ഉപ്പൂറ്റിവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇങ്ങനെയുള്ളവര്‍ക്ക് ഉപ്പൂറ്റി വളരെ കട്ടിയുള്ളതായി കാണാം.

ഉപ്പൂറ്റി വേദന

ഉപ്പൂറ്റിഭാഗം ചതയുന്നതും ഉപ്പൂറ്റി വേദനയുടെ കാരണമാണ്. ചെരുപ്പിടാതെ നടക്കുന്ന സമയങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഈ ക്ഷതം പിന്നീട് നല്ല വേദനയ്ക്കും നീരിനും കാരണമാകുന്നു.

നാഡീവ്യൂഹം

കാലിലേക്കുള്ള ചെറുനാഡിക്ക് സംഭവിക്കുന്ന ചുരുങ്ങല്‍ വേദനയ്‌ക്കൊപ്പം അസഹനീയമായ തരിപ്പും ഉണ്ടാക്കുന്നു.

പ്രതിവിധികള്‍

ഉപ്പൂറ്റി വേദനയുടെ തുടക്കത്തില്‍ തന്നെ കാലിന് വിശ്രമം നല്‍കുക. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീട് കാലിന്റെ ചലന ശേഷിയെപ്പോലും ഇത് ബാധിക്കും.

ഉപ്പൂറ്റി

മനുഷ്യന്റെ കാലിലെ 26 എല്ലുകളാല്‍ ഉറപ്പിച്ച ഒന്നാണ് ഉപ്പൂറ്റിയുടെ എല്ല്. ശരീരത്തിന്റെ മൊത്തഭാരം താങ്ങാന്‍ കഴിയുന്ന ഒന്നാണിത്.

വേദനയുടെ കാരണങ്ങള്‍

തണുത്ത തറയില്‍ ചെരുപ്പിടാതെ നടക്കുന്നതും ശരീരഭാരം കൂടുന്നതുമൊക്കെ വേദനയുടെ കാരണങ്ങളാണ്.

വാതരോഗങ്ങള്‍

റുമറ്റോയ്ഡ് ആര്‍ത്തറൈറ്റിസ് ആണ് കൂടുതല്‍ പ്രശ്‌നക്കാരന്‍. ഇതുമൂലം ഉണ്ടാകുന്ന ഉപ്പൂറ്റി വേദനകള്‍ നീരോടു കൂടിയവ ആയിരിക്കില്ല. മറിച്ച് സന്ധിയുടെ ചലനശേഷിയെയാണ് ഇത് ബാധിക്കുക.

ചെരുപ്പ്

ചെരുപ്പ് പാദത്തിന് പൂര്‍ണസംരക്ഷണം നല്‍കുന്നതായിരിക്കണം. കാലുകള്‍ പൂര്‍ണമായും ഉള്ളിലായിരിക്കണം. നനഞ്ഞ ചെരുപ്പുകളോ, സോക്‌സുകളോ ഉപയോഗിക്കരുത്.

ഹൈഹീല്‍ഡ്‌സ് ഉപയോഗിക്കുന്നവര്‍

സ്ഥിരമായി പോയന്റ് ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഉപ്പൂറ്റി പൂര്‍ണമായും ചെരുപ്പിനുള്ളില്‍ തന്നെയെന്ന് ഉറപ്പുവരുത്തണം.

ടിപ്‌സ്

ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുക. പിന്നീട് പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉപ്പൂറ്റി ഉറച്ചു കഴുകാംം. നനവ് മാറ്റിയശേഷം മോയിചറൈസര്‍ പുരട്ടുക. ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കുക.

താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും നല്ലതാണ്.

മൈലാഞ്ചി അരച്ച് ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.

നെയ്യ്, ആവണക്കെണ്ണ,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ചെറുചൂടോടെ പുരട്ടുക. മൂന്നു മണിക്കൂറിനുശേഷം കഴുകിക്കളയുക.

ഒരു പിടി അരി തേങ്ങാവെള്ളത്തിലിട്ടു മൂന്നു ദിവസം കുതിര്‍ത്തശേഷം അരച്ച് കുഴമ്പ് രൂപത്തില്‍ പുരട്ടുക.

ഏറ്റവും എളുപ്പത്തിൽ കിഡ്‌നി വൃത്തിയാകാം:

എല്ലാ രോഗങ്ങളും വരുന്നതിനു മുന്‍പ് നമ്മുടെ ശരീരം നമുക്ക് പല രോഗ ലക്ഷണങ്ങളാണ് കാണിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ നമ്മള്‍ അവഗണിയ്ക്കുന്നു. പല രോഗലക്ഷണങ്ങളും അവഗണിയ്ക്കുന്നതിന്റെ ഫലമായി ആ രോഗം നമ്മുക്ക് ഒരു വിനയായി മാറുകയാണ് പതിവ്.ഇത്തരത്തില്‍ അശ്രദ്ധ കൊണ്ട് ഗുരുതരമാകുന്ന രോഗാവസ്ഥയാണ് കിഡ്‌നി രോഗം. കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലെന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ച് തരും. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതൊരിക്കലും അവഗണിക്കരുത്. അവ എന്തൊക്കെ എന്ന് നോക്കാം.

കിഡ്‌നിയെ ബാധിക്കുന്ന രോഗം:

എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങളെല്ലാം തന്നെ കിഡ്‌നി സംബന്ധമായ തകരാറ് കൊണ്ട് ഉണ്ടാവുന്നതാണെന്ന് കരുതരുത്. കാരണം കിഡ്‌നി തകരാറുകള്‍ തന്നെ പല വിധത്തില്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പെട്ടെന്ന് നിലയ്ക്കുക. രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ട അവസ്ഥയിലേക്ക് മാറുക. ഇതിലൂടെ കിഡ്‌നി വീണ്ടും പുന:പ്രവര്‍ത്തനമാരംഭിയ്ക്കുന്ന അവസ്ഥയാണ ഇത്.

കിഡ്‌നി സ്റ്റോണ്‍,കിഡ്‌നി ക്യാന്‍സര്‍:

മറ്റൊന്നാണ് കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല്. മൂത്രത്തിലൂടെ ഇത്തരത്തില്‍ മൂര്‍ച്ചയേറിയ കല്ലുകള്‍ പുറത്തേക്ക് പോകുമ്പോള്‍ അത് വളരെയധികം വേദനാജനകമായിരിക്കും.വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവുകയെങ്കിലും വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഇത്. കിഡ്‌നി ക്യാന്‍സറും ഗുരുതരമായ ആരോഗ്യ പ്രശ്‌നം തന്നെയാണ്. എന്തൊക്കെയാണ് കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ശരീരം പുറപ്പെടുവിക്കുന്ന സൂചനകള്‍ എന്ന് നോക്കാം.

അമിത ക്ഷീണം:

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കാരണമന്വേഷിക്കണം. ഇതിന്റെ പിന്നിലുള്ള കാരണം പലപ്പോഴും എരിത്രോപോയ്ട്ടീന്‍ കിഡ്‌നി ഉത്പാദിപ്പിക്കാത്തതായിരിക്കാം. ഇത് തലച്ചോറിനേയും കൈകാലുകളേയും പെട്ടെന്ന് തളര്‍ത്തുന്നു.

ശ്വാസതടസ്സം,തലചുറ്റല്‍:

ശ്വാസതടസ്സമാണ് മറ്റൊരു ലക്ഷണം. പലപ്പോഴും വിളര്‍ച്ച കൊണ്ടും ഇത്തരത്തില്‍ സംഭവിയ്ക്കാം. എന്നാല്‍ ശ്വാസകോശത്തിലേക്ക് കൂടുതല്‍ ദ്രാവകം എത്താത്തത് കൊണ്ടാണ് ഇത്തരത്തില്‍ ശ്വാസതടസ്സം സംഭവിയ്ക്കുന്നത്.തലചുറ്റലാണ് മറ്റൊരു പ്രശ്‌നം. തലചുറ്റല്‍ ഉണ്ടെങ്കില്‍ അത് കിഡ്‌നി പ്രവര്‍ത്തന രഹിതമാണ് എന്ന് ഉടന്‍ വിധിയെഴുതണ്ട. എന്നാല്‍ തലചുറ്റലിനോടൊപ്പം ഓര്‍മ്മക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

ഏത് കാര്യത്തിനും മന്ദത,ചൊറിഞ്ഞ് തടിയ്ക്കുന്നത്

കാര്യങ്ങള്‍ ചിന്തിച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങളില്‍ ചെറിയ രീതിയിലുള്ള മന്ദത അനുഭവപ്പെടുന്നുണ്ടെങ്കിലും എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൊറിഞ്ഞ് തടിയ്ക്കുന്നതായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കുക. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാത്തതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതാകട്ടെ കിഡ്‌നി പ്രവര്‍ത്തനം കുറയുന്നതിന്റെ ഫലമായും.

കൈയ്യും കാലും നീര് വെയ്ക്കുന്നത്,വേദന:

കൈയ്യിലും കാലിലും നീര് ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. ശരീരത്തിലെ നീക്കം ചെയപ്പെടേണ്ട ദ്രാവകങ്ങള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് നീര് ഉണ്ടാവുന്നത്.സാധാരണയില്‍ കവിഞ്ഞ വേദന വയറിനു മുകളിലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. മാത്രമല്ല ഇത് പലപ്പോഴും കിഡ്‌നി സ്‌റ്റോണിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

മുടി സംരക്ഷണം

മുടി നല്ല കട്ടിയും നീളമുള്ളതും ആകുന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്‌നമാണ്. മുടി നന്നായിട്ടിരുന്നാല്‍ തന്നെ പകുതി സൗന്ദര്യവും ആശ്വാസവും കിട്ടും. മുടി ശരീരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമായതുകൊണ്ടു തന്നെ അതിനെ സംരക്ഷിച്ചു കാത്തു സൂക്ഷിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യകരമായ പോഷകമൂല്യങ്ങള്‍ കിട്ടിയാല്‍ മാത്രമേ മുടി തടിയോടെ തഴച്ചു വളരൂ.. അതിന് നിങ്ങള്‍ കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചിട്ടൊന്നും കാര്യമില്ല.

വീട്ടില്‍ നിന്നുള്ള ശരിയായ പരിചരണം മതി മുടിക്ക്. വീട്ടിലെ ചില പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ. അത് നിങ്ങളുടെ മുടിയെ വൃത്തിയുള്ളതും നീളമുള്ളതും തടിയുള്ളതും ആക്കാന്‍ സഹായിക്കും. ടെന്‍ഷനും,മാനസിക പിരിമുറുക്കവും, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയും, പോഷകാഹാരക്കുറവും, അലര്‍ജിയും, കെമിക്കല്‍ അടങ്ങിയ ക്രീമുകളും, പൊടിയുമൊക്കെയാണ് മുടിക്ക് ദോഷം ചെയ്യുന്നത്.

മുടിയാണ് പെണ്ണിന് പകുതി സൗന്ദര്യം നല്‍കുക എന്നു കേട്ടിട്ടില്ലേ. അപ്പോള്‍ നിങ്ങള്‍ക്ക് സൗന്ദര്യം വേണ്ടേ..എന്നാല്‍ ചില ടിപ്‌സുകള്‍ അറിയുക. വീട്ടില്‍ നിന്നു തന്നെ മുടിയെ സംരക്ഷിക്കൂ….

ഉള്ളി ജ്യൂസ്

ഉള്ളിയുടെ ജ്യൂസ് കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി. മൂന്നു മണിക്കൂറെങ്കിലും തേച്ച് വെക്കണം.

മുട്ട

പ്രോട്ടീന്‍ അടങ്ങിയ മുട്ട മുടിക്ക് തടിയും ശക്തിയും നല്‍കും. ഒന്നോ രണ്ടോ മുട്ട എടുക്കുക. നന്നായി അടിച്ചെടുത്തതിനുശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനുശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യുക. മറ്റൊരു മാര്‍ഗം ഒരു മുട്ടയെടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഏതെങ്കിലും എണ്ണ ചേര്‍ക്കുക. ഈ മിശ്രിതവും തലയില്‍ പുരട്ടാം.

തേങ്ങാപാല്‍

തേങ്ങാപാല്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് മുടി കൊഴിഞ്ഞു പോകുന്നത് തടഞ്ഞു നിര്‍ത്തും.

നെല്ലിക്ക

കൂടിയ തോതില്‍ ആന്റിയോക്‌സിഡന്റും ആന്റി ബാക്ടീരിയയും അടങ്ങിയതാണ് നെല്ലിക്ക. ഇത് മുടിക്ക് അത്യുത്തമമാണ്. ഉണങ്ങിയ നെല്ലിക്ക വേവിച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. രണ്ട് നന്നായി യോജിപ്പിച്ചതിനുശേഷം മുടിയില്‍ പുരട്ടാം. അടുത്ത ദിവസം രാവിലെ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം. നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാം.

വേപ്പില

വേപ്പില മുടിക്ക് മികച്ച ആയുര്‍വ്വേദമാണ്. ഇതിന്റെ ഗുണങ്ങള്‍ പലതാണ്. ആരോഗ്യവും സൗന്ദര്യവും തരുന്നു. വേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി

ഒലിവ് ഓയില്‍

കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മുടിയില്‍ ഒലിവ് ഓയില്‍ തേക്കുന്നത് നല്ലതാണ്. മുടി കട്ടിയുള്ളതാക്കാന്‍ കഴിവുള്ളതാണ് ഒലിവ് ഓയില്‍. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുടിയില്‍ ഒലിവ് ഓയില്‍ പുരട്ടുക. അടുത്ത ദിവസം രാവിലെ കഴുകി കളയുന്നതും ഉത്തമമാണ്. ഒലിവ് ഓയിലും തേനും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി കുളിക്കുന്നതും മുടിക്ക് നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്നതാണ്. പ്രകൃതിദത്തമായി നിങ്ങളുടെ മുടിയെ സംരക്ഷിക്കൂ. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ മസാജ് ചെയ്യുന്നതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

ഉലുവ

ഉലുവ മികച്ച ഒരു കേശസംരക്ഷണോപാധിയാണ്. മുടി കൊഴിച്ചലിന് അത്യുത്തമ പരിഹാര മാര്‍ഗമാണിത്. രണ്ടോ മൂന്നോ ടീസ്പൂണ്‍ ഉലവ പേസ്റ്റ് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകികളയാം.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് നിങ്ങളുടെ തലയിലെ താരനും എണ്ണമയവും ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കും. ഓറഞ്ച് തൊലി കുഴമ്പു രൂപത്തിലാക്കി ഹെയര്‍ പാക്കായി ഉപയോഗിക്കാം. മറ്റൊരു മാര്‍ഗം ഓറഞ്ച് ജ്യൂസും ആപ്പിള്‍ ജ്യൂസും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടാം. ആഴ്ചയില്‍ ഒരുതവണ ചെയ്യുക.

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന് മികച്ച വഴിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വഴയുടെ പശ മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകികളയാം.

അവോക്കാഡോ

അവോക്കാഡോ എന്ന ഒരുതരം പഴവും ഏത്തപ്പഴവും കൊണ്ട് പേസ്റ്റ് ആക്കാം. ഇത് മുടിയുടെ കട്ടി കൂട്ടാന്‍ സഹായിക്കും. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം.

സൈനസൈറ്റിസ് ഹോം ട്രീറ്റ്മെന്‍റ്സ്

‘സൈനസൈറ്റിസ്’ എന്ന രോഗം വന്നവർക്കറിയാം അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ. തലയോട്ടിയുടെ മുൻഭാഗത്തുള്ള എല്ലുകളിൽ കാണുന്ന വായു അറകളെ സൈനസുകൾഎന്ന് പറയുന്നു. നെറ്റിയിൽ കാണുന്ന വായു അറകളെ ‘ഫ്റോണ്ടൽ സൈനസ്’ എന്നും കണ്ണിന് താഴെയുള്ളവയെ ‘മാക്സില്ലറി സൈനസ്’ എന്നും കണ്ണിന് മധ്യേയുള്ളവയെ ‘എത്‌നോയ്ഡ് സൈനസ്’ എന്നും പ:യുന്നു. അതിന് പുറകിലായി ‘സ്പിനോയ്ഡ് സൈനസും’ സ്ഥിതി ചെയുന്നു. ഈ സൈനസുകളുടെ ഭിത്തിയിൽനിന്ന് mucus എന്ന സ്രവം ഉണ്ടാകുന്നു. വളരെ ഇടുങ്ങിയ സ്രോതസ്സുകൾവഴി ഈ സൈനസുകൾ മൂക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. മ്യൂക്കസിന്റെ ഒഴുക്കിന് തടസം വരു​മ്പോൾ വായു അറകൾക്കുള്ളിൽ കെട്ടികിടന്ന് സൈനസൈറ്റിസ് ഉണ്ടാക്കുന്നു.

50 ശതമാനം സൈനസൈറ്റിസിന്റെയും പ്രധാന കാരണം അലർജി ആണ്. പരിസര മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ അലർജിക്കാരെ സൃഷ്ടിക്കുന്നു. ജീവിതശൈലിയിൽവന്ന മാറ്റം, ആഹാര നീഹാരങ്ങളിൽവന്നു പോകുന്ന ക്രമക്കേടുകൾ, വിരുദ്ധ ആഹാരശീലങ്ങൾ എന്നിവയും സൈനസൈറ്റിസിന് കാരണമാ​കാം. രോഗാണുബാ​ധയിൽ വൈറ​സുകൾ, ബാക്ടീരിയകൾ, ഫംഗസ്സുകൾ എന്നിവയാണ് കാരണമാകുന്നത്. മുക്കിന്റെയും സൈനസുകളുടെയും ശ്ളേഷ്മസ്തരങ്ങൾ ഒരേ​സമയം രോഗബാധിതമകുന്നതിനാൽ rhinosinusitis എന്ന് ഇതിനെ പറയുന്നു.മൂക്കടപ്പ്, തലവേദന, തലയ്ക്ക് ഭാരം, തൊണ്ടയിൽ കഫം,ചുമ ഇവ അനുഭവപെടുന്നു. തുടക്കത്തിൽവളരെ നേർത്ത കഫമാണെങ്കിലും രോഗം മൂർച്ഛിക്കുമ്പോൾ കട്ടി കൂടുകയും മഞ്ഞനിറം ആകുകയും ചെയും. രാവിലെ തലവേദന കൂ​ടുതലായി അനുഭവപ്പെടും. അലർജി, ജലദോഷം കൂടാതെ മൂക്കിന്റെ പാലത്തിന്റെ വളവ് (deviated nasal septum, nasal polyp) എന്നിവ മൂലവും സൈനസൈറ്റിസ് ഉണ്ടാകുന്നു.

ചികി​ത്സ ​​
ആവികൊള​ളുക, സൈനസുകളിൽനിന്ന് പഴുപ്പ് പുറത്തേക്ക് പോകാൻസഹായിക്കുന്ന ന​സ്യങ്ങൾ, ഔഷധസേവ ഇവയിൽ യുക്തമായത് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. തണുത്തതും പഴകിയതുമായ ഭ​ക്ഷണങ്ങൾ ഒഴിവാക്കുക. അധികം പൊടി, മഞ്ഞ് ഇവ ഏല്ക്കാതെ സൂക്ഷിക്കുക. കുടിക്കാൻ ചുക്കും തുളസിയും ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. മഞ്ഞൾപുക ഏൽപ്പിക്കുക, ആയുർവേദത്തിലെ ദിനചര്യവിധികൾ പാലിക്കുക എന്നിവയും അത്യന്താപേക്ഷിതം

ഫെയ്സ്ഗ്ലോ  റ്റിപ്സ്

നാരങ്ങ: ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. വേനലില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം.കടലമാവ്: അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് കടലമാവ്. നിങ്ങളുടെ മുഖം സ്മൂത്താകാനും, മുഖത്ത് സൂര്യപ്രകാശം അടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കടലമാവ് ഉപയോഗിക്കാം. കടലമാണ് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ പരീക്ഷിക്കാവുന്നതാണ്.

പാലും മഞ്ഞളും: മുഖകാന്തി വര്‍ദ്ധിക്കാനുള്ള അദ്ഭുതക്കൂട്ടാണ് പാലും മഞ്ഞളും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത മിശ്രിതം കുറച്ച് നേരം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്.
കറ്റാര്‍വാഴ: തണുപ്പിക്കാന്‍ കഴിയുന്ന ഒരു വസ്തുവാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് സൂര്യനില്‍നിന്നുള്ള പ്രകാശരശ്മികള്‍ മുഖത്ത് അടിച്ചുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

തേങ്ങാവെള്ളവും ചന്ദനവും ചേര്‍ത്തമിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളഞ്ഞാല്‍ മാറ്റം സ്വയം തിരിച്ചറിയാം.ഓമയ്ക്കയും തേനും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഓമയ്ക്കയും തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.നാരങ്ങനീര് വെള്ളരിക്ക, റോസ് വാട്ടര്‍, നാരങ്ങനീര് ഇവ ചേര്‍ത്ത മിശ്രിതം പുരട്ടുകയാണെങ്കില്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകുന്നതാണ്.

സോയാബീന്‍ ന്യൂ ടിപ്സ്

 

പയർവർഗത്തിൽപ്പെട്ട സോയാബീൻ ഏറെ ആരോഗ്യ ഗുണമുള്ള ഒന്നാണ്. പോഷകപ്രദമായ ഈ ആഹാരം വിറ്റാമിനുകൾ , മിനറലുകൾ , പ്രോടീൻ എന്നിവയാൽ സമ്പന്നമാണ്. മുടിയുടെയും ചര്മ്മത്തിന്റെയും ആരോഗ്യത്തിനും സോയാബീന് ഏറെ ഗുണകരമാണ്.പല തരത്തിലുള്ള ചർമ്മ, തലമുടി സംബന്ധമായ പ്രശ്നങ്ങൾക്കു സോയാബീൻ പരിഹാരം നല്കും.സോയാബീൻ കൊണ്ടുള്ള പ്രയോജനം എന്തെല്ലാം എന്ന് നോക്കാം …

ചർമ്മത്തിന് പുനർജീവൻ.
സോയാബീനിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചര്മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന് സഹായിക്കും. ഇത് ചര്മ്മത്തിന് ശോഭയും യൗവ്വനതുല്യമായ കാഴ്ചയും നല്കും. സോയാബീന് പൊടി വെള്ളവുമായി കലർത്തി തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയാം.
നഘങ്ങൽക്കു ഉറപ്പ് നല്കുന്നു.
സോയാബീന് ആഹാരത്തില് ഉള്പ്പെടുത്തുന്നത് നഘങ്ങൽക്കു ഉറപ്പ് നൽകും. കൂടാതെ ചെറിയ തിളക്കവും ലഭിക്കും. നഖത്തിലെ ഫംഗസ് ബാധയെ തടയാനും സോയാബീന് സഹായിക്കും.* മുടി കൊഴിച്ചില് തടയുന്നു
കഷണ്ടി, മുടി കൊഴിച്ചില് എന്നിവ തയാന് ഉത്തമമാണ് സോയാബീന്. സോയാബീന് ഓയില് മുടിവളര്ച്ച കൂട്ടാന് ഉപയോഗിക്കാം. സോയാബീന് മുടിയിഴകളുടെ വളര്ച്ച വര്ദ്ധിപ്പിക്കകയും കോശങ്ങളുടെ തകരാർ കുറയ്ക്കുകയും ചെയ്യും.

തലമുടിക്ക് തിളക്കം നല്കുന്നു
മുടിക്ക് തിളക്കവും മൃദുലതയും നൽകാൻ സഹായിക്കുന്നതാണ് സോയാബീന്. മുടി കെട്ടുപിടിക്കുന്നത് തടഞ്ഞ് ആകർഷകമാക്കാൻ സോയാബീന് സഹായിക്കും.

ചുളുവുകൾ അകറ്റാം
ചർമത്തിലെ നിറം മാറ്റം, ബ്രൗണ് നിറത്തിലുള്ള പാടുകള്, ചുളിവുകള്, വരകള് പോലുള്ള പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റാന് സോയാബീന് സഹായിക്കും. സോയാബീനിലെ ഫൈറ്റോഈസ്ട്രജന്‍ ശരീരത്തില് കൂടുതല് ഈസ്ട്രജന് ഉത്പാദിപ്പിക്കാന് സഹായിക്കുകയും ചര്മ്മത്തിലെ ചുളിവുകളും വരകളും കുറയ്ക്കുകയും ചെയ്യും.

ചർമത്തിനു നനവു നൽകുന്നു
മികച്ച ഒരു മോയ്ചറൈസറായ സോയാബീന് വരണ്ട, പൊളിഞ്ഞടരുന്ന ചര്മ്മത്തിന് പരിഹാരം നല്കും. ഏത് തരത്തിലുള്ള ചര്മ്മത്തിനും ഇത് ഫലപ്രദമാണ്. ചര്മ്മത്തില് അധികമായുള്ള എണ്ണ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്

ടിപ്പ്സ് ഓഫ് സമ്മര്‍ സീസണ്‍

വേനല്‍ക്കാലം തുടങ്ങിയിട്ടേയുള്ളൂ…പക്ഷേ കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇന്ത്യയിലെ മിക്ക നഗരങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലാണിപ്പോള്‍.വേനലിന്റെ ആരംഭത്തില്‍ തന്നെയുള്ള ഈ കൊടും ചൂട് വരാനിരിക്കുന്ന അത്യുഗ്രമായൊരു ഉഷ്ണ കാലത്തെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അസഹ്യമായ ചൂട് മാത്രമല്ല ധാരാളം ആരോഗ്യപ്രശ്നങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട്..അതുകൊണ്ടുതന്നെ ഉഷ്ണതരംഗം പോലുള്ളവയില്‍ നിന്നും രക്ഷ നേടാന്‍ എപ്പോഴും സജ്ജരായിരിക്കുക.ആരോഗ്യം കാത്തു സൂക്ഷിക്കുക
വേനലില്‍ ശ്രദ്ധിക്കാന്‍:

ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി.കഴിക്കുക തണ്ണിമത്തന്‍ കക്കരിക്ക,സെലറി,ലെറ്റിയൂസ്, തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
നിര്‍ജലീകരണത്തിനു കാരണമാകുന്ന ആല്‍ക്കഹോള്‍,കോഫി തുടങ്ങിയവയുടെ അമിതോപയോഗം കുറയ്ക്കുക.പുറത്തിറങ്ങുമ്പോള്‍ എപ്പോഴും വെള്ളം കൂടെ കരുതുക.
വൃത്തിയുള്ള കട്ടിയില്ലാത്തതും അയഞ്ഞതുമായ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കഴിയുന്നതും കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക
പുറത്തിറങ്ങുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ലോഷന്‍, തൊപ്പി ഇവ ഉപയോഗിക്കുക
പുറത്ത് അമിതമായ ചൂടുള്ളപ്പോള്‍ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുക.കഴിയുന്നതും പകല്‍ 11 നും 3 മണിക്കും ഇടയ്ക്കുള്ള പുറത്തുപോകല്‍ ഒഴിവാക്കുക.അമിത ചൂടുള്ളപ്പോല്‍ കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.ദേഹാസ്ഥ്യമുണ്ടായാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക

കടപ്പാട്-എന്‍റെ പോസ്റ്റ്.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate