Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം - വിശദ വിവരങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം - വിശദ വിവരങ്ങൾ

ആരോഗ്യകരമായ വിവരങ്ങൾ

ജനങ്ങളുടെ ആരോഗ്യം ജനങ്ങളുടെ കൈകളില്‍ തന്നെ

(people’s health in people’s hand)

ഒരു നൂറ്റാണ്ട് മുന്‍പ് മനുഷ്യന്‍ അവന്‍റെ ആരോഗ്യം സംരക്ഷിച്ചിരുന്നതും രോഗം സുഖപ്പെടുത്തി കൊണ്ടിരുന്നതും പ്രകൃതിയും പ്രകൃതി വിഭവങ്ങളും ഉപയോഗിച്ചാണ്.ചുരുക്കത്തില്‍ ഭക്ഷണം ഔഷധമാക്കി അവന്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു. പണ്ട് കാലത്ത് രാവിലെ ഒരു കട്ടന്‍ കാപ്പി കുടിക്കല്‍ ഉണ്ടായിരുന്നു.അത് തന്നെ നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഉപകരിച്ചിരുന്നു എന്ന് നോക്കാം.

കാപ്പിക്കുരു,ചുക്ക്,കുരുമുളക്,മല്ലി,ഉലുവ,ഏലക്ക,ജീരകം എന്നിവ സാധാരണ ചേര്‍ത്താണ് കാപ്പിപ്പൊടി ഭവനങ്ങളില്‍ തയ്യാര്‍ ചെയ്തിരുന്നത്. മനുഷ്യന്‍ വാത പിത്ത കഫ ത്രിദോഷങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന് ആയുര്‍വേദ സിദ്ധാന്തം. അതിരാവിലെ ശര്‍ക്കര ചേര്‍ത്ത കാപ്പി കുടിക്കുമ്പോള്‍ നല്ല ഉന്മേഷം തോന്നുന്നു.

ചുക്ക്

ഇതില്‍ പ്രധാനമായി കാത്സ്യം, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍,നാര് ഇവ അടങ്ങിയിരിക്കുന്നു. കൂടാതെ അയഡിന്‍,ക്ലോറിന്‍,വിറ്റാമിന്‍ എ ബി സി അടങ്ങിയിരിക്കുന്നു. അയഡിന്‍ അടങ്ങിയ വസ്തുക്കള്‍ വിരളമാണ്. ചെറിയ മാത്രയില്‍ അയഡിന്‍ ദിവസവും ലഭിക്കുന്നത് വളരെ അത്യാവശ്യമാണ്. ദഹനത്തിന് ഉത്തമം.

കുരുമുളക്

പനി,കഫം, വാതം എന്നിവ ശമിപ്പിക്കും. ഇഞ്ചിയില്‍ അടങ്ങിയത് കൂടാതെ തയാമിന്‍, റിബോ ഫ്ലാവിന്‍ എന്നീ വിറ്റാമിനുകളും ഉണ്ട്.

മല്ലി

അസിഡിറ്റിയെ കുറയ്ക്കുന്നതാണ്. പണ്ട് കാലത്ത് വയറ്റില്‍ എരിച്ചില്‍ വന്നാല്‍ മല്ലി ചവച്ചു തിന്നാന്‍ പറയും. ഇന്ന് ഗുളികകള്‍ കഴിക്കും. ശാസ്ത്രം പഠിച്ചിട്ടില്ലാത്ത കാരണവന്മാര്‍ക്ക് അറിയാം ചുക്ക് കുരുമുളക് ചെല്ലുമ്പോള്‍ അസിഡിറ്റി വര്‍ദ്ധിക്കും.remedy അത്ര തന്നെ അവര്‍ ചേര്‍ക്കുന്നു.

ഉലുവ

പ്രമേഹത്തെ തടയാനും വന്നാല്‍ കുറയ്ക്കാനും ഉലുവ സഹായിക്കും. പണ്ട് കാലത്ത് കാപ്പി വഴി ആവശ്യത്തിന് ഉലുവ സ്ഥിരമായി അവര്‍ക്ക് ലഭിച്ചിരുന്നു.

ഏലക്ക

വാത പിത്ത കഫ രോഗങ്ങള്‍ ശമിപ്പിക്കുന്നു. മൂത്ര തടസ്സം കുറക്കുന്നു. ശരീര താപം ക്രമീകരിക്കുന്നു. ദഹനത്തിന് നല്ലതാണ്. ചര്‍ദ്ദി ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.

ജീരകം ഗ്യാസ് പ്രശ്നത്തിന് ഉത്തമം

ഇത്തരം നാടന്‍ ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കാപ്പി ഇത്തരം കുടിക്കുമ്പോള്‍ നമുക്ക് ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം എന്നിവ നേടിയെടുക്കാന്‍ സാധിക്കും.

ശിശുപരിപാലനം

കുട്ടികള്‍ക്ക് ഒരു നാടന്‍ ടോണിക്ക് ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരുന്നു

ഇഞ്ചി,ചെറുനാരങ്ങ,കച്ചോലം എന്നിവയുടെ സ്വരസം(സ്വരസം എന്നാല്‍ വെള്ളം ചേര്‍ക്കാതെ അതിന്‍റെ ജ്യൂസ് എടുക്കുന്നത്) ഈ ജ്യൂസ് അല്‍പനേരം വച്ചിരുന്നാല്‍ അതിന്‍റെ നൂറ് അടിയില്‍ ഊറും. അത് മാറ്റി തെളിനീര്‍ എടുക്കണം.ചെറുനാരങ്ങയുടെ കുരു ഒഴിവാക്കണം. ഈ മൂന്ന് ജ്യൂസും കൂടി ഒന്നിച്ച് അത്രയും അളവ് തേന്‍ ചേര്‍ക്കണം. ഇവ നന്നായി കുലുക്കി(shake) അതില്‍ വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കണം. (500 ml മരുന്നില്‍ 200 ഗ്രാം വെളുത്തുള്ളി) ഇവയെല്ലാം കൂടി യോജിപ്പിച്ച് കുപ്പിയിലാക്കി കോര്‍ക്ക് കൊണ്ട് അടച്ച് അടുപ്പിന് മുകളില്‍ 21 ദിവസം കെട്ടിവയ്ക്കണം. ഇപ്പോള്‍ അടുപ്പ് ഇല്ലാത്തതിനാല്‍ ചില്ല് പാത്രത്തില്‍ വെള്ള തുണി കൊണ്ട് മൂടി വെയിലത്ത് 21 ദിവസം വയ്ക്കണം. അതിന് ശേഷം 1 വയസ്സായ കുട്ടിക്ക് 1 തുള്ളി 2 വയസ്സ് 2 തുള്ളി എന്ന ക്രമത്തില്‍ ദിവസവും രണ്ടു നേരം കൊടുക്കുക. ഒരാഴ്ച കൊടുത്താല്‍ പിന്നീട് മൂന്നു ദിവസം കൊടുക്കില്ല.വീണ്ടും ഇങ്ങനെ ആവര്‍ത്തിക്കും. രോഗാവസ്ഥയില്‍ 3 നേരം അല്ല. ഡോസ് കൂട്ടി കൊടുക്കണം. ഇത് സാധാരണ രീതിയില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന വയറിളക്കം,ചര്‍ദ്ദി, പനി,കഫക്കെട്ട്, വിരശല്യം എന്നിവ നിയന്ത്രിക്കും.ഇഞ്ചി+തേന്‍ -ചര്‍ദ്ദി,വയറിളക്കം ശമിപ്പിക്കാനും വരാതിരിക്കാനും ഉപകരിക്കും.ചെറുനാരങ്ങ+തേന്‍ - കഫക്കെട്ട്, പനി വരാതിരിക്കാന്‍ സഹായിക്കുന്നു. കച്ചോലം+വെളുത്തുള്ളി – വിരശല്യം കുറക്കുന്നു.

തേന്‍ - കുട്ടികള്‍ക്ക് അത്യുത്തമം ഇരുമ്പ് സത്ത്,കാത്സ്യം,തുടങ്ങിയ ഘടകങ്ങള്‍ ശക്തിയും ബലവും നല്‍കുന്നു. മേല്പറഞ്ഞവ യാതൊരു പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും രോഗപ്രതിരോധവും,രോഗ സൗഖ്യവും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നതുമാണ്. ഔഷധത്തില്‍ ഉപരി ഇത് ആരോഗ്യ സംരക്ഷണമാണ് നല്‍കുന്നത്. ഇത് കൂടാതെ അന്നത്തെ കാലത്ത് കുട്ടികളെ രാവിലെ തന്നെ വെളിച്ചെണ്ണ തേച്ചു സൂര്യപ്രകാശം ലഭിക്കുന്നിടത്ത് കിടത്തും. ത്വക്കിന്റെ സംരക്ഷണത്തിനും വിറ്റാമിന്‍ ഡി ലഭ്യമാകാനും ഇത് ഉപകരിക്കുന്നു. 10 മണിക്ക് കുളിപ്പിക്കാന്‍ പ്രത്യേകം വെള്ളം തയ്യാറാക്കും.ഒരു കിണ്ണത്തില്‍ പനികൂര്‍ക്ക, പൂവാംകുറുന്തല്‍,തുളസി,പാണല്‍ എന്നിവയുടെ ഇല മുറിച്ച് ഇട്ട് വെള്ളം വെയിലത്ത് വയ്ക്കും.അല്പം ചൂടാകുമ്പോള്‍ അത് ഉപയോഗിച്ച് കുട്ടിയെ കുളിപ്പിക്കും.കുളിപ്പിക്കുന്ന വെള്ളം അണുനാശിനി ആണ്.കുട്ടിക്ക് ജലദോഷം,ത്വക്ക് രോഗം ഒന്നും വരികയില്ല.

ഭക്ഷണം

മുത്താറി കുറുക്കിയത്,ഏത്തക്കാ പൊടി കുറുക്കിയത്,കൂടാതെ കഞ്ഞിവെള്ളവും കഞ്ഞിയും കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കും. ഈ ഭക്ഷണ ക്രമം നല്ല ആരോഗ്യദായകമായ ചേരുവകളാണ്. പനം ശര്‍ക്കര ചേര്‍ത്തും കൊടുക്കും. ഇന്ന് ചിലവേറിയ ഭക്ഷണം നല്‍കുന്നു.ഗുണത്തില്‍ എത്രയോ കുറവ്.ബേബി സോപ്പ്,ബേബി ഫുഡ്‌ ഒക്കെ ഇന്ന് ദോഷം ചെയ്യുന്നു. മാഗി പോലുള്ളവയെ കണ്ടെത്തിയിരിക്കുന്നു. ചെറുപ്പത്തിലെ അനാരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിനാല്‍ കിഡ്നി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്യാന്‍സര്‍ രോഗികളുടെയും എണ്ണം അനുദിനം കൂടുന്നു. രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നു. ഭക്ഷണത്തിലൂടെ നേടിയെടുക്കേണ്ടത് മരുന്നിലൂടെ നേടാന്‍ ശ്രമിക്കുന്നു. ആരോഗ്യം കുടുംബത്തില്‍ ആണ് അല്ലാതെ ആശുപത്രിയില്‍ അല്ല.

കടപ്പാട്:

സി.ഇന്നസെന്റ്  എം.എസ്.എം.ഐ

മെഡിക്കൽ സോഷ്യൽ വർക്കർ

വിന്നർ ഓഫ് ഗോൾഡൻ മദർ അവാർഡ് -2015

കാലിക്കറ്റ് യൂണിവേഴ്സിറ്റി

3.08510638298
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top