Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതുവായ ആരോഗ്യം - 3

കൂടുതല്‍ വിവരങ്ങള്‍

വേദനയില്ലാതെ വരുന്ന ഹാര്ട്ട് അറ്റാക്കിനെ സൂക്ഷിക്കണം

ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം. ഹാര്‍ട്ട് അറ്റാക് എപ്പോള്‍, ആര്‍ക്ക്, എവിടെവെച്ച്‌ സംഭവിക്കും എന്നു പറയാനാകില്ല. ലോകത്തെ മരണങ്ങളില്‍ 24 ശതമാനവും ഹൃദയരോഗങ്ങള്‍ മൂലമാണ്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ലക്ഷണം.

എന്നാല്‍ ചിലപ്പോള്‍ വേദനയില്ലാതെ ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാം. ഇതിനെ സൈലന്‍റ്അറ്റാക്ക് എന്നാണ് വിളിക്കുന്നത്. ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ നിശ്ശബ്ദമായെത്തി ജീവന്‍ കവരുന്ന സൈലന്‍റ് അറ്റാക്കിനെ ഏറെ പേടിക്കേണ്ടതുണ്ട്.

സൈലന്‍റ് അറ്റാക്ക്, ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ പലപ്പോഴും തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്.

വേദനയില്ലാതെ വരുന്ന അറ്റാക്കുകളില്‍ ഇത് അറിയാതെ പോവുകയാണ്. പ്രമേഹരോഗികളില്‍ സൈലന്‍റ് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമാണിത്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്കാണിത്.

സൈലന്‍റ് അറ്റാക്കില്‍ നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ പ്രയാസം മറ്റൊരാളെ അറിയിക്കാനുള്ള സമയമോ ലഭിക്കില്ല. രോഗി അബോധാവസ്ഥയിലേക്കും അറിയാതെ മരണത്തിലേക്കും അതിവേഗത്തില്‍ നീങ്ങും. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.

കണ്ണട ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അവയവമാണ് കണ്ണ്. അതുകൊണ്ടു തന്നെ കണ്ണിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാലത്ത് കാഴ്ചക്കുറവിനാണ് കൂടുതലായി കണ്ണട ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കണ്ണിനെ സംരക്ഷിക്കുന്ന പലതരത്തിലുള്ള കണ്ണടകള്‍ വിപണിയില്‍ ലഭ്യമാണ്.

വിവിധ വര്‍ണങ്ങളിലും ആകൃതിയിലും കണ്ണടകള്‍ സുലഭമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഓരോരുത്തരുടേയും മുഖത്തിനും കണ്ണിനും ചേരുന്ന കണ്ണടകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ അത് കണ്ണിന് ദോഷം ചെയ്യും. നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട ഉപയോഗിക്കാവൂ.

കുട്ടികളിലെ കാഴ്ചക്കുറവ്

കാഴ്ചക്കുറവിനു മാത്രമല്ല കണ്ണട ഉപയോഗിക്കുന്നത്. ഐ സ്ട്രെയിന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കും കണ്ണട വേണ്ടിവരും. കുട്ടികള്‍ കൂടുതലായും കാഴ്ചത്തകരാര്‍ മൂലമുള്ള തലവേദനയ്ക്ക് പരിഹാരമായാണ് കണ്ണട ഉപയോഗിക്കുന്നത്.  കാഴ്ചക്കുറവു മൂലമാണ് കുട്ടികളില്‍ ഈ തലവേദന ഉണ്ടാകുന്നത്. ഓരോരുത്തര്‍ക്കും കാഴ്ചക്കുറവ് പലതരത്തിലായിരിക്കും. അതിനാല്‍ കാഴ്ചക്കുറവിന്‍റെ സ്വഭാവം അനുസരിച്ച്‌ കണ്ണടയുടെ 'പവറി'ലും മാറ്റം വരുന്നു. കാഴ്ച പരിശോധനയ്ക്കുള്ള സൗകര്യം കൂടികൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കാഴ്ചക്കുറവുകള്‍ വേഗം കണ്ടെത്തുവാനും, അനുയോജ്യമായ കണ്ണടകള്‍ നിര്‍ദേശിക്കുവാനും കഴിയുന്നു. തുടക്കത്തിലെ തന്നെ കണ്ണിന്‍റെ കാഴ്ചക്കുറവ് കണ്ടെത്തുവാന്‍ സാധിക്കുന്നതിനാല്‍ വളരെ വേഗം തന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നു.

മധ്യവയസില്‍ കാഴ്ച മങ്ങുമ്പോള്‍

നാല്‍പതു വയസിനുശേഷം സ്ത്രീപുരുഷഭേദമെന്യേ സ്വാഭാവികമായും കാഴ്ചക്കുറവ് ഉണ്ടാകാറുണ്ട്.  ഇതിനെ സാധാരണയായി വെള്ളെഴുത്ത് എന്നുപറയുന്നു. നാല്‍പതുകളിലേക്ക് അടുക്കുന്നവര്‍ക്കാണ് ഈ പ്രശ്നം കണ്ടുവരുന്നത്. മധ്യവയസാകുന്നതോടെ കണ്ണിലെ 'ലെന്‍സ്' കട്ടപിടിക്കാന്‍ തുടങ്ങുന്നു. തന്മൂലം കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നു. കണ്ണിന് ഈ പ്രശ്നമുള്ളവര്‍ക്ക് ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമാകും. പ്രത്യേകിച്ചും അധ്യാപകര്‍ക്കും ഓഫീസില്‍ കണ്ണിന് ആയാസമുള്ള ജോലിയിലേര്‍പ്പെടുന്നവര്‍ക്കും.  നഴ്സറിയിലോ മറ്റോ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കളാണെങ്കില്‍ അവര്‍ക്ക് കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാകും.

പ്രായമായവരില്‍ തലവേദനയോ, മറ്റ് പ്രശ്നങ്ങളോ അല്ല കാഴ്ചക്കുറവിനു കാരണമെങ്കില്‍ വെള്ളെഴുത്താവാം കാരണം. പ്ലസ് ലെന്‍സ് ആണ് വെള്ളെഴുത്തിനുപയോഗിക്കുന്ന കണ്ണട.  കണ്ണ് പരിശോധന കൂടാതെ കാഴ്ചക്കുറവിനു കാരണം വെള്ളെഴുത്താണെന്നു സ്വയം കണ്ടെത്തി വഴിയോരങ്ങളില്‍ നിന്നുപോലും കണ്ണട വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് ശരിയായ പ്രവണതയല്ല.

കൂളിംഗ് ഗ്ലാസുകളുടെ ഉപയോഗം

ടൂവീലര്‍ യാത്രക്കാരാണ് കൂളിംഗ് ഗ്ലാസുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ന്യൂജനറേഷന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ കൂടിവരുന്നു. പല നിറത്തിലും, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചും വിവിധ മോഡലുകളിലും കൂളിംഗ് ഗ്ലാസുകള്‍ ഒപ്റ്റിക്കല്‍സുകളില്‍ ലഭ്യമാണ്.  ഇരുനൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന കൂളിംഗ് ഗ്ലാസുകള്‍ വരെ ഇന്നു വിപണിയില്‍ ലഭ്യമാണ്. വെയിലിന്റെ ശക്തി കുറയ്ക്കാന്‍ വേണ്ട കൂളിംഗ് ഗ്ലാസുകളാണ് ടൂവീലര്‍ യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്.  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള കൂളിംഗ് ഗ്ലാസിന്‍റെ ഫ്രെയിമില്‍ വ്യത്യാസം ഉണ്ടാകും. അത് ഓരോരുത്തരുടേയും ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച്‌ തിരഞ്ഞെടുക്കാവുന്നതാണ്.

കൂളിംഗ് ഗ്ലാസുകള്‍ക്ക് സൂര്യതാപത്തില്‍നിന്നും കണ്ണിനെ സംരക്ഷിക്കുവാനുള്ള കഴിവുണ്ട്. കംപ്യൂട്ടറിന്‍റെ അമിതോപയോഗം മൂലം കണ്ണിന് വേദന, കണ്ണില്‍നിന്നും വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കണ്ണിന് സംരക്ഷണം ലഭിക്കാന്‍ വളരെ കട്ടികുറഞ്ഞ നിറത്തിലുള്ള കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുക. കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ കുഴിയുമെന്നു പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് വെറും തെറ്റായ ധാരണയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്തു വാങ്ങിയാല്‍ കണ്ണിനു ചുറ്റും, മൂക്കിനിരുവശത്തും കറുത്തപാടുകള്‍ വീഴാനുള്ള സാധ്യത ഒഴിവാക്കാനാവും.

കംപ്യൂട്ടര്‍ പരിശോധനകളുടെ സഹായത്തോടെ ഓരോരുത്തര്‍ക്കും അനുയോജ്യമായ കണ്ണട തിരഞ്ഞെടുക്കാനാകും. ഒപ്പം തന്നെ ഫ്രെയിം വച്ചുനോക്കിയാല്‍ ഓരോ വ്യക്തിയുടെ മുഖത്തിന്‍റെ ആകൃതിക്കനുസരിച്ച്‌ മുഖത്തിനു ചേര്‍ന്ന കണ്ണടകള്‍ ഏതാണെന്നു തിരിച്ചറിഞ്ഞു വാങ്ങാന്‍ കഴിയും.

കോണ്‍ടാക്‌ട് ലെന്‍സിന്‍റെ ഉപയോഗം

കോണ്‍ടാക്‌ട് ലെന്‍സിന്‍റെ  ഉപയോഗം കൂടിവരുന്നുണ്ട്. ഫാഷന്‍റെ ഭാഗമായും യുവതീയുവാക്കള്‍ക്കിടയില്‍ കോണ്‍ടാക്‌ട് ലെന്‍സ് തരംഗമായി മാറിയിരിക്കുന്നു. ഇവര്‍ക്കുവേണ്ടി മാത്രം വിവിധ നിറങ്ങളില്‍ കോണ്‍ടാക്‌ട് ലെന്‍സ് ഒപ്റ്റിക്കല്‍സുകളില്‍ ലഭ്യമാണ്. കൂടാതെ കാഴ്ചക്കുറവിനും കണ്ണട ഉപയോഗിക്കുന്നതു മൂലമുള്ള അസൗകര്യമൊഴിവാക്കാനായും കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കാറുണ്ട്.

കണ്ണട ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കോണ്‍ടാക്‌ട് ലെന്‍സ് സഹായകരമാണ്. ചില സന്ദര്‍ഭങ്ങളില്‍ കാഴ്ച കൂടുതല്‍ വ്യക്തമായി കാണാന്‍ കോണ്‍ടാക്‌ട് ലെന്‍സ് സഹായകരമാണ്. എന്നാല്‍ ഇതുകൊണ്ട് കണ്ണടയേക്കാള്‍ നല്ലത് കോണ്‍ടാക്‌ട് ലെന്‍സ് ആണെന്നു പറയാനാവില്ല. കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തി കണ്ണടയും ഉപയോഗിക്കാറുണ്ട്. കാഴ്ചക്കുറവിന് കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കാറുണ്ടെങ്കിലും തിമിരം പോലെയുള്ള അസുഖത്തിന് സാധാരണ ഇതുപയോഗിക്കാറില്ല.

വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

വെള്ളം കുടിക്കണം' - ഡോക്ടറെ സന്ദര്‍ശിക്കുന്ന മിക്ക അവസരങ്ങളിലും നമുക്ക് ലഭിക്കുന്ന ഒരു ഉപദേശമാണിത്. വെള്ളം കുടിക്കുന്നതു മൂലം ദിവസവും നമുക്ക് ലഭിക്കുന്ന ചില ഗുണഫലങ്ങളെക്കുറിച്ചു അറിയൂ..

 • ചര്‍മ്മം സ്നിഗധസുന്ദരമാക്കുന്നു
 • ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നു
 • ശരീരത്തെ തണുപ്പിക്കുന്നു
 • ആരോഗ്യകരമായ ഒരു മെറ്റാബോളിസത്തെ പിന്തുണയ്ക്കുന്നു
 • ദഹനപ്രക്രിയയെ സുഗമമാക്കുന്നു
 • സന്ധികള്‍ക്ക് ലൂബ്രിക്കേഷന്‍ നല്‍കുന്നു
 • നിര്‍ജലീകരണം തടയുന്നു

ഇതുകൊണ്ട് ഈ പട്ടിക അവസാനിക്കുന്നില്ല. ആവശ്യമായ അളവില്‍ ശുദ്ധജലം കുടിക്കുന്നതിലൂടെ ചില രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ചിലതിന് മാറ്റം വരുത്തുന്നതിനും സാധിക്കും. ഇവയില്‍ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്;

ആര്‍ത്രൈറ്റിസ്: സന്ധികളില്‍ ഉണ്ടാകുന്ന കോശജ്വലനവും മരവിപ്പും കാരണമാണ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ഇതു മൂലമുണ്ടാകുന്ന വേദന ഓരോത്തരിലും ഓരോ ദിവസവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആര്‍ത്രൈറ്റിസിന്‍റെ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതിന് വളരെ കുറച്ചു മാര്‍ഗങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും വെള്ളം കുടിക്കുന്നത് ഒരു പരിധിവരെ സഹായിക്കും. വെള്ളം സന്ധികളെ ലൂബ്രിക്കേറ്റു ചെയ്യുക മാത്രമല്ല ഘര്‍ഷണം കുറയ്ക്കുന്നതിനും സഹായിക്കും.

മലബന്ധം : മലബന്ധത്തിന്‍റെ കാരണങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും, ഫലംഒരേപോലെയായിരിക്കും - ദൈനംദിന ജീവിതം ദുസ്സഹമാക്കുന്ന, വേദനയും അസ്വസ്ഥതയുംഉണ്ടാക്കുന്ന ഒരു അവസ്ഥ. ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടക്കുന്നതിന്ആഹാരത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതേപോലെ, ധാരാളംവെള്ളം കുടിക്കുന്നതു മൂലം ശരീരത്തിലെ വിഷവസ്തുക്കള്‍പുറന്തള്ളുന്നതിനൊപ്പം കുടലിന്‍റെ ചലനം സുഗമമാക്കാനും സഹായിക്കുന്നു.

തലവേദന : നിര്‍ജലീകരണം മൂലം ചിലരില്‍ മൈഗ്രേനും തലവേദനയും ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം മൂലം ഉണ്ടാകുന്ന തലവേദനയുടെ ആധിക്യവും ദൈര്‍ഘ്യവും കുറയ്ക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് ചില പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

പ്രമേഹം : വെള്ളം കുടിക്കുന്നത് മൂലം രക്തത്തിന് നഷ്ടമായ ജലാംശം വീണ്ടെടുക്കുന്നതിനും കൂടുതലായി അടങ്ങിയിരിക്കുന്ന ഗ്ളൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളുന്നതിനും കഴിയുന്നു.

കുടിച്ചില്ലെങ്കില്‍ പോലും വെള്ളം നമ്മെ സഹായിക്കും. കുളിക്കുന്നതോ അല്‍പ്പം നീന്തുന്നതോ പോലും പിരിമുറുക്കം കുറയ്ക്കുന്നതിനും നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കും. തണുത്തവെള്ളത്തിലുള്ള കുളി നിങ്ങളുടെ ജാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ബാത്ത് ടബ്ബിലോ നീന്തല്‍ക്കുളത്തിലോ മറ്റോ അല്പസമയം ചെലവഴിക്കുന്നത് മാനസികമായ ക്ഷേമം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

ദിവസവും പിസ്ത കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

ഡ്രൈ ഫ്രൂട്സ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല കൊഴുപ്പിന്‍റെ ഉറവിടമെന്നു വേണമെങ്കില്‍ പറയാം. പ്രോട്ടീന്‍ സമ്പുഷ്ടവും ധാരാളം വൈറ്റമിനുകള്‍ അടങ്ങിയവയുമാണ് ഡ്രൈ നട്സ്.

നട്സില്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയാണ് കൂടുതല്‍ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നത്. ഇതില്‍ തന്നെ പച്ച നിറത്തില്‍ കണ്ടുവരുന്ന കട്ടിയുള്ള തോടിലുള്ള പിസ്ത പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. ഇതില്‍ കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്. ദിവസവും പിസ്ത കഴിയ്ക്കുന്നത് പല രോഗങ്ങളില്‍ നിന്നും രക്ഷണ നല്‍കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ ,

മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തിന്

മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് പിസ്ത നല്ലതാണ്. പിസ്തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂടാന്‍ സഹായിക്കും. ഓക്സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം ശക്തമാകും.

രോഗപ്രതിരോധശേഷി

ദിവസവും പിസ്ത കഴിയ്ക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. ഇതിലെ വൈറ്റമിന്‍ ബി 6 ആണ് ഏറ്റവും സഹായകമാകുന്നത്. ശരീരത്തിന് ബലം നല്‍കാനും പിസ്ത ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. ഇതിലെ ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ ഏറെ സഹായിക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വഴിയാണ് പിസ്ത. ഇതിലെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇത് നല്ല ദഹത്തിന് സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്താനും പിസ്ത നല്ലൊരു പ്രതിവിധിയാണ്. കാഴ്ച പ്രശ്നങ്ങള്‍ ഉള്ളവരോട് പിസ്ത കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ലുട്ടീന്‍ ,സിയാക്സാന്തിന്‍ എന്നിങ്ങനെ പിസ്തയില്‍ കാണുന്ന രണ്ട് ആന്‍റിഓക്സിഡന്‍റുകള്‍ അന്ധതയ്ക്ക് കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത് തടയും.

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ പിസ്ത ഏറെ നല്ലതാണ്. പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് സഹായിക്കും. ഇത് മൂലം ഗ്ലൂക്കോസിന്‍റെ അളവ് നിലനിര്‍ത്താന്‍ കഴിയും.

ഹീമോഗ്ലോബിന്‍റെ തോത്

രക്തത്തില്‍ ഒക്സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ബി6 ആണ്. ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ തോത് ഉയര്‍ത്തും.

ഉദ്ധാരണ പ്രശ്നങ്ങള്‍

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പിസ്ത കഴിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍, ആന്‍റിഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവയാണ് ഈ പ്രയോജനം നല്‍കുന്നത്.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന് പ്രായം കൂടുന്നത് കുറച്ച്‌ യുവത്വം നിലനിര്‍ത്താന്‍ പിസ്തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. പിസ്തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത് ഉപയോഗിക്കാറുണ്ട്.

കരളിനെ സംരക്ഷിക്കാന്‍.. കാപ്പി കുടിക്കാം..

സ്ഥിരമായി കോഫി കുടിക്കുന്നത് നല്ലതാണ്. കോഫി മാരകരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നു പുതിയ പഠനം തെളിയിക്കുന്നു. പ്രതിദിനം അഞ്ച് കപ്പ് കോഫി വരെ കുടിക്കുന്നതിലൂടെ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങളെ അകറ്റാമെന്നാണു ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സ്ഥിരമായി കോഫി കുടിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. കോഫി കഴിക്കുന്നവരില്‍ 40 ശതമാനത്തിന് കരള്‍ രോഗം വരാനുള്ള സാധ്യത കുറവാണെന്നു കണ്ടെത്തി. സ്ഥിരമായി കോഫി കുടിക്കുന്നവര്‍ക്കു കരളിനെ ബാധിക്കുന്ന സിറോസിസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. കോഫി കുടിക്കുന്നത് കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്സാണ്ടര്‍ പറഞ്ഞു.

ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങള്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണുപ്പുകാലത്ത് ഈര്‍പ്പം അധികരിക്കുന്നതും, കാറ്റില്ലാത്തതും, അന്തരീക്ഷത്തിലെ പൂമ്പൊടികളും, മറ്റു പൊടിപടലങ്ങളും താഴത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് അലര്‍ജിക്കും ആസ്ത്മയ്ക്കും കാരണമാകും. അതുകൊണ്ട് ശൈത്യകാലത്ത് ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കാന്‍ പ്രധാന കാരണമാണ്. ക്രോണിക് ഒബസ്ട്രക്ടീവ് പള്‍മണറി ഡിസീസ് ഉള്ളവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതകൂടും. അതുകൊണ്ട് മഞ്ഞുകാലത്തോടൊപ്പം വരുന്ന ശ്വാസകോശരോഗങ്ങള്‍ തടയാനുള്ള ലളിതമാര്‍ഗങ്ങള്‍ പരിശോധിക്കാം.

1. അലര്‍ജി, ജലദോഷം മുതലായ രോഗമുള്ളവര്‍ അവരുടെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍, ഇന്‍ഹെയ്ലര്‍ മുതലായവ കൃത്യമായി ഉപയോഗിക്കുക. 
2. പുകവലി പൂര്‍ണമായും ഒഴിവാക്കുക. പാസീവ് സ്മോക്കിങ് കഴിവതും ഒഴിവാക്കുക. പുകവലി ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം വീടിനകത്തും, വാഹനങ്ങളിലും പുകവലി ഒഴിവാക്കുക. 
3. വ്യായാമം പതിവാക്കുക. ശ്വാസതടസ്സമുണ്ടാകുന്നവര്‍ അവരവരുടെ ഇന്‍ഹെയ്ലര്‍ എടുത്തശേഷം വ്യായാമം ചെയ്യുക. തണുപ്പ് അധികമുള്ളപ്പോള്‍ ഔട്ട്ഡോര്‍ വ്യായാമം ഒഴിവാക്കുക. വ്യായാമത്തിനുമുമ്പ് 15 മിനിറ്റ് വാം അപ്പ് ചെയ്യുക. 
4. താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കാരണം പൂമ്പൊടി, ധാന്യപ്പൊടി, വീടിനകത്ത് അടിഞ്ഞുകൂടുന്ന പൊടി എന്നിവ അലര്‍ജിയും ആസ്ത്മയും വര്‍ധിപ്പിക്കാനുള്ള കാരണമായേക്കാം. സീലിങ് ഫാന്‍, ജനാലകള്‍, കര്‍ട്ടന്‍ ഇവയൊക്കെ മാസത്തിലൊരിക്കല്‍ വൃത്തിയാക്കുക. കിടപ്പുമുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുന്നവിധം വെന്‍റിലേഷന്‍ ക്രമീകരിക്കുക. കിച്ചന്‍, വാഷ് ഏരിയ, മുതലായ സ്ഥലങ്ങള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക. എന്തെന്നാല്‍ അലര്‍ജി ഉണ്ടാക്കുന്ന പൂപ്പലുകള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് പെരുകുന്നത്. അതുകൊണ്ട് എക്സ്ഹോസ്റ്റ് ഫാന്‍സ് പ്രവര്‍ത്തിപ്പിക്കുന്നത് ഫംഗസിന്‍റെ വളര്‍ച്ച കണ്‍ട്രോള്‍ചെയ്യാന്‍ സാധിക്കും. 
വീടുപരിസരത്ത് അലര്‍ജിക്ക് കാരണമാകുന്ന പൂമ്പൊടി ഉല്‍പ്പാദിക്കുന്ന ചെടികള്‍ നട്ടുവളര്‍ത്താതിരിക്കുക. പുകയടുപ്പ് ഉപയോഗിക്കാതിരിക്കുക, പുകയുള്ള അന്തരീക്ഷം ആസ്ത്മ, ക്രോണിക് ഒബസ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്നിവ വഷളാക്കാന്‍ കാരണമാകും. 
5. അമിതാഹാരം ഒഴിവാക്കുക. ഭക്ഷണക്രമവും, ഭക്ഷണവും ശ്രദ്ധിക്കുക. ശുദ്ധമായ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. പൊരിച്ചതും എണ്ണയിലുണ്ടാക്കിയതുമായ ഭക്ഷണം ഒഴിവാക്കുക. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. 
6. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുക. ഒഴിവാക്കാന്‍പറ്റാത്ത യാത്രകളില്‍ തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കൈയുറകള്‍, ഇയര്‍ മഫ്സ് എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. യാത്രകള്‍ പോകുംമുമ്പ് അവരവരുടെ ഡോക്ടറെക്കൊണ്ട് വേണ്ട നിര്‍ദേശങ്ങള്‍ കൈക്കൊള്ളുക. പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഇന്‍ഹെയ്ലര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും, അസുഖം മൂര്‍ച്ഛിച്ചാല്‍ ഉപയോഗിക്കേണ്ട മരുന്നുകളും കൈയില്‍ കരുതുക. യാത്രപോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള മെഡിക്കല്‍ ഫെസിലിറ്റിയുടെ ഫോണ്‍നമ്പര്‍ അറിഞ്ഞുവയ്ക്കുക. 
7. വാര്‍ഷിക ഫ്ളഷ്‌ഔട്ട് എടുക്കാന്‍ മറക്കാതിരിക്കുക, കാരണം വൈറല്‍ അണുബാധ ആസ്ത്മ, സിഒപിഡി മൂര്‍ച്ഛിക്കാനുള്ള പ്രധാന കാരണമാണ്. 
8. ആസ്ത്മാ രോഗികള്‍ ഒരു ആസ്ത്മ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കുക. ആസ്ത്മാ ആക്ഷന്‍ പ്ളാനില്‍ പതിവായി ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍, മരുന്നുകള്‍ എന്നിവ രേഖപ്പെടുത്തുക. 
അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍, കാണുന്ന ഡോക്ടറുടെ പേര്, ഫോണ്‍നമ്പര്‍, അടുത്തുള്ള മെഡിക്കല്‍ സൌകര്യം എന്നിവ ഉള്‍പ്പെടുത്തുക. 
കുട്ടികളാണെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളുടെ പേരും വിലാസവും ഫോണ്‍നമ്പറും ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍ എന്നിവ അവരുടെ ടീച്ചര്‍ക്കും കെയര്‍ടേക്കര്‍ക്കും കൊടുക്കുക.

കുളിക്കുന്നത് ഉപ്പിട്ട വെള്ളത്തിലെങ്കില്‍ ഗുണങ്ങള്‍ പലതാണ്

ദിവസവും ഒരു നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളില്‍ പലരും. കുളി പലപ്പോഴും പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ ആയിരിക്കും. എന്നാല്‍ കുളി ഉപ്പു വെള്ളത്തിലാക്കിയാലോ? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു. കുളിക്കുമ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് അല്‍പം പ്രാധാന്യം നല്‍കിയാല്‍ അതിനുള്ള ഏറ്റവും നല്ല വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. കുളിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പിട്ട്  കുളിച്ചാല്‍ മതി. ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ചാല്‍ മതി അത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ച്‌ നോക്കൂ. മാറ്റം നിങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ മനസ്സിലാക്കാം. ദിവസവും ഒരു നേരമെങ്കിലും ഉപ്പിട്ട വെള്ളത്തില്‍ കുളിക്കാം. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത്. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ചൂടുവെള്ളത്തിലെ കുളി അനാരോഗ്യമുണ്ടാക്കുന്നു എന്നതാണ് വിശ്വാസം, എന്നാല്‍ പച്ച വെള്ളത്തിലെ കുളി ആരോഗ്യവും നല്‍കുന്നു. എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കമില്ലായ്ക്കും ശരീരത്തിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളത്തിലെ കുളി. ഇതല്ലാതെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഉപ്പുവെള്ളത്തിലെ കുളിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ദിവസവും ഉപ്പുവെള്ളത്തിലെ കുളിയിലൂടെ ലഭിക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിന് ആരോഗ്യം

ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്‍റെ  ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

ചെറുപ്പം തോന്നിപ്പിക്കും

ബാത്ത് സാള്‍ട്ട് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്‍റെ നനവ് നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്. സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച്‌ നല്‍കും.


നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

ചര്‍മ്മത്തിന്‍റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴിയാണ് നശിച്ച ചര്‍മ്മം നീക്കം ചെയ്യുക എന്നത്. ബാത് സാള്‍ട്ട് ഇതിന് സഹായിക്കും. ഫോസ്ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്‍റുകളെപ്പോലെയാണ് പ്രതികരിക്കും. പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പാദങ്ങള്‍ക്ക് ഗുണകരം

ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്.ഇവ എപ്പോഴും ചലിക്കുകയും ശരീരത്തെ പൂര്‍ണമായി പിന്താങ്ങുകയും ചെയ്യും.പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കളും പാദങ്ങളില്‍ ഉണ്ടാവാറുണ്ട്. പേശീ വേദനയും വലിച്ചിലും അകറ്റാന്‍ ബാത്ത് സാള്‍ട്ട് സഹായിക്കും. പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും.

ചര്‍മ്മത്തിന് നനവ് നല്‍കും

ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് അവയ്ക്ക് നനവ് നല്‍കുക എന്നത്. ബാത്ത് സാള്‍ട്ടിലെ മഗ്നീഷ്യം ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മാനസിക ആരോഗ്യം

ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. മനസ്സിന്‍റെ സമാധാനം ഇത് മെച്ചപ്പെടുത്തും.

വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം

ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത്. അസ്ഥിക്ഷതം, ടെന്‍റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഞരമ്പിനുണ്ടാകുന്ന വീക്കമാണ് ടെന്‍റിനിറ്റിസ്. ബാത്ത് സാള്‍ട്ട് ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും പരിഹാരം നല്‍കും.

അസിഡിറ്റി ഭേദമാക്കും

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അസിഡിറ്റി.പാര്‍ശ്വഫലം ഉള്ള വിലകൂടിയ മരുന്നുകളില്‍ രക്ഷനേടുന്നതിന് പകരം ഉപ്പു വെള്ളത്തില്‍ കുളിച്ചു നോക്കൂ. ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ ഇതിന് കഴിയും.

പേശി വേദനയും വലിച്ചിലും

ഉപ്പ് വെള്ളത്തിലുള്ള കുളി പേശീ വലിവ് കുറയ്ക്കും. പേശീ വേദന കുറയ്ക്കുകയും അസ്ഥിക്ഷതം, പ്രമേഹം, കളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വലിച്ചിലും വേദനയും ഭേദമാക്കാനും സഹായിക്കും.

വിഷവിമുക്തമാക്കും

ചര്‍മ്മത്തെ വിഷവിമുക്തമാക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. ചൂട് വെള്ളം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ധാതുക്കള്‍ ആഴത്തില്‍ കടന്നു ചെന്ന് വൃത്തിയാക്കാന്‍ ഇത് സഹായിക്കും.കുളിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്ന ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന്‍റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്‍റെ ചെറുപ്പം നിലനിര്‍ത്തും.

ഗര്‍ഭിണികള്‍ക്ക് കിവി നല്‍കുന്ന ആരോഗ്യഗുണങ്ങള്‍

മഹത്തായ രുചിക്കപ്പുറം കിവിപഴത്തിന്  ധാരാളം ആരോഗ്യഗുണങ്ങളും ഉണ്ട്.പ്രത്യേകിച്ച്‌ ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചു പറയാം. ഗര്‍ഭകാലത്തു കിവിപ്പഴം കഴിച്ചാലുള്ള  ആരോഗ്യ ഗുണങ്ങള്‍ അറിയാം

ഫോളിക് ആസിഡിന്‍റെ  ഉറവിടം

നിങ്ങളെ ഗര്‍ഭിണിയാകാന്‍ ഈ ചെറിയ പഴം സഹായിക്കുമെന്നത് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇതിലെ ഉയര്‍ന്ന അളവിലെ ഫോളിക്കാസിഡ് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ഗര്‍ഭം അലസിയ പല അമ്മമാരിലും ഇത് പരീക്ഷിച്ചിട്ടുള്ളതാണ്.

ഗര്‍ഭസ്ഥശിശുവിന്‍റെ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഫോളിക്കാസിഡ് അത്യാവശ്യമാണ്.ഗര്‍ഭിണികള്‍ക്കും വേണ്ട ഏറ്റവും പ്രധാന പോഷണം ഫോളിക്കാസിഡ് ആണ്.ഗര്‍ഭസ്ഥശിശുവിന്‍റെ അവയവങ്ങളുടെ വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള പരിപാലനത്തിനും ഇത് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി കുടുംബത്തിലെ ഒരു അംഗമായ ഫോളേറ്റ് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു.

ഇത് ശരിയായ അളവില്‍ കഴിച്ചാല്‍ സ്പൈന ബിഫിഡ അഥവാ പകുതിവളര്‍ച്ച മാത്രമുള്ള സ്പൈനല്‍ കോഡ് തുടങ്ങി നവജാത ശിശുക്കളുടെ വൈകല്യങ്ങള്‍ തടയാന്‍ സാധിക്കും.ഗര്‍ഭകാലത്തു മാത്രമല്ല ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫോളിക്കാസിഡ് ആവശ്യമാണ്.അതുകൊണ്ടാണ് സമീപഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ ഫോളിക്കാസിഡ് ദിവസവും കഴിക്കണമെന്നു നിര്‍ബന്ധമായി പറയുന്നത്.

നാരുകളുടെ ഉറവിടം

മലബന്ധവും അനുബന്ധപ്രശ്‍നങ്ങളും ഗര്‍ഭിണികളില്‍ സാധാരണയാണ്.നാരുകള്‍ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്.കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും,ഗ്യാസ്,ഛര്‍ദ്ദി ,വയറിലെ അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുകയും ചെയ്യും.

ആന്‍റിഓക്സിഡന്‍റുകളാല്‍ സമ്പന്നം

നിങ്ങളുടെ ഉള്ളിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ വിധം ശക്തമായ ആന്‍റി ഓക്സിഡന്‍റുകള്‍ കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. 9 മാസത്തോളം നീണ്ട വയ്യായ്കയില്‍ നിന്നും ഒരു സുന്ദരമായ കുഞ്ഞു പുറത്തുവരുന്നതാണ് ഗര്‍ഭാവസ്ഥ.ബലവും ആരോഗ്യവുമുള്ള ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനാവൂ.

കിവിയിലെ ആന്‍റിഓക്സിഡന്‍റുകള്‍ അണുബാധ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ആരോഗ്യമുള്ള ഗര്‍ഭകാലം പ്രദാനം ചെയ്യുകയും ചെയ്യും.കിവിയിലെ ആന്‍റിഓക്സിഡന്റ്കള്‍ ഫെര്‍ട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.അതിനാല്‍ സമീപഭാവിയില്‍ നിങ്ങള്‍ ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുവെങ്കില്‍ കിവിപ്പഴം നിങ്ങളെ സഹായിക്കും.

വിറ്റാമിന്‍ സി ,ഡി എന്നിവയാല്‍ സമ്പന്നം

കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.അതിനാല്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഴം വളരെ ഗുണം ചെയ്യും.

അരിമ്പാറ ഇല്ലാതാക്കാനുള്ള ചില പ്രകൃതിദത്തവഴികളിതാ

വൈറൽ അണുബാധ മൂലമാണ് അരിമ്പാറ ഉണ്ടാകുന്നത്.ഇത് ശരീരത്തിന്‍റെ ഏതു ഭാഗത്തും ത്വക്കിന്‌ മുകളിൽ പൊന്തി വരാം. ഇത് നിങ്ങളുടെ ചർമ്മത്തിന്‍റെ രൂപഭംഗി നഷ്ടപ്പെടുത്തുന്നു.നിങ്ങളിവ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ആന്‍റി ബാക്റ്റീരിയൽ സ്വഭാവമുള്ള ചില പ്രകൃതിദത്ത പ്രതിവിധികളിതാ..

ചർമ്മസംരക്ഷണത്തിനായി ഇവ വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നവയും,ചെലവ് കുറഞ്ഞവയും,വളരെ ഫലപ്രദമായി അരിമ്പാറയെ തുരത്താനാകുന്നവയുമാണ്.കൂടാതെ ഇവ പതിവായി ഉപയോഗിച്ചാൽ ഇത്തരം ചർമ്മരോഗങ്ങൾ തടയാനാകും.

ആന്‍റി ബാക്റ്റീരിയൽ സ്വഭാവമുള്ളതും നിങ്ങളുടെ ചർമ്മത്തിലെ അരിമ്പാറയെ പുറത്താക്കാനും കഴിവുള്ള പ്രകൃതിദത്തമായ ഒന്നാണ് തുളസി.

ഉപയോഗിക്കേണ്ട വിധം

ഒരു പിടി തുളസിയില ബ്ലെൻഡറിൽ ഇട്ട് പൊടിച്ചെടുക്കുക.ഇത് വെള്ളവുമായി കുഴച്ചു അരിമ്പാറയിൽ പുരട്ടി 10 മിനിറ്റ് വയ്ക്കുക.ഇത് പതിവായി ചെയ്താൽ പെട്ടെന്ന് ഫലം ലഭിക്കും.

നിങ്ങളുടെ അരിമ്പാറ അകറ്റാൻ കഴിവുള്ള മറ്റൊരു അത്ഭുത വസ്തുവാണ് ബേക്കിങ് പൗഡർ.ഇതിന്‍റെ ആന്‍റി ബാക്റ്റീരിയൽ ശക്തി അരിമ്പാറ അകറ്റുന്നു.

ഉപയോഗിക്കേണ്ട വിധം

ഒരു നുള്ളു ബേക്കിങ് പൗഡർ 1 സ്പൂൺ വെള്ളത്തിൽ കുഴച്ചു അരിമ്പാറയ്ക്ക് മുകളിൽ പുരട്ടി 10 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളമുപയോഗിച്ചു കഴുകുക.

അരിമ്പാറ അകറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത പ്രതിവിധിയാണിത്.ഇതിന്‍റെ ആന്‍റി ബാക്റ്റീരിയൽ സ്വഭാവം നിങ്ങളുടെ ചർമ്മത്തിലെ അരിമ്പാറയ്ക്ക് കാരണമാകുന്ന വൈറസിനെ നീക്കം ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

2 -3 തുള്ളി ടീ ട്രീ ഓയിൽ 1 / 2 സ്പൂൺ വെളിച്ചെണ്ണയുമായി കുഴച്ചു പ്രശ്നമുള്ള ഭാഗത്തു പുരട്ടി കുറച്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

വിറ്റാമിൻ സി ധാരാളമടങ്ങിയ ഓറഞ്ചു തൊലിപ്പൊടി അരിമ്പാറ അകറ്റാൻ മികച്ചതാണ്.

ഉപയോഗിക്കേണ്ട വിധം

1 / 2 സ്പൂൺ ഓറഞ്ച് പീൽ പൗഡറും 1 സ്പൂൺ റോസ് വാട്ടറുമായി കുഴച്ചു പ്രശ്നമുള്ള ഭാഗങ്ങളിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

ആപ്പിൾ സൈഡർ വിനാഗിരി അരിമ്പാറ അകറ്റാന്‍ മിക്ച്ചതാണ് .

ഉപയോഗിക്കേണ്ട വിധം

ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവുമായി ചേർത്ത് പ്രശ്നമുള്ള ഭാഗത്തു പുരട്ടി 10 മിനിട്ടിനു ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക.ദിവസേന നിങ്ങൾക്ക് മാറ്റം പ്രകടമായിക്കാണാം.

ഈ ലിസ്റ്റിൽ പറഞ്ഞവയെപ്പോലെ തന്നെ കറ്റാർവാഴയിലെ ആന്‍റിബാക്റ്റീരിയൽ സ്വാഭാവം അരിമ്പാറയെ അകറ്റുന്നു.

ഉപയോഗിക്കേണ്ട വിധം

ഫ്രഷ് ആയ കറ്റാർവാഴ ജെൽ പ്രശ്‌നമുള്ള ഭാഗത്തു പുരട്ടി 1 മണിക്കൂറിനു ശേഷം കഴുകിക്കളയുക.അതിനുശേഷം ചെറുചൂടുവെള്ളമുപയോഗിച്ചു കഴുകാവുന്നതാണ്.

വാഴപ്പഴത്തിന്‍റെ തൊലിയിലെ ചില പോഷകങ്ങൾ അരിമ്പാറ അകറ്റാൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

പഴത്തൊലി പ്രശ്‌നമുള്ള ഭാഗത്തു 10 -15 മിനിറ്റ് ഉരസുക.അതിനുശേഷം തണുത്തവെള്ളത്തിൽ കഴുകുക.ഇത് ദിവസേന ഒരു തവണ ചെയ്യാവുന്നതാണ്.

വെളുത്തുള്ളിയിലെ ആന്‍റി ബാക്റ്റീരിയൽ സ്വഭാവവും മറ്റു ചില ഗുണങ്ങളും അരിമ്പാറ തടയുന്നു.

ഉപയോഗിക്കേണ്ട വിധം

ഒരു അല്ലി വെളുത്തുള്ളി വെള്ളവുമായി ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.ഇത് അരിമ്പാറയിൽ പുരട്ടി 10 മിനിട്ടിനു ശേഷം ചൂട് വെള്ളത്തിൽ കഴുകുക.ഇത് ആഴ്ചയിൽ ചെയ്താൽ അരിമ്പാറ അകറ്റാൻ നല്ലതാണ്.

മുന്തിരിജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍

മുന്തിരി കഴിയ്ക്കുന്നതുപോലെ തന്നെ മുന്തിരി ജ്യൂസ് കുടിയ്ക്കുന്നതുകൊണ്ടും പല പ്രയോജനങ്ങളുമുണ്ട്. അസിഡിറ്റി ചെറുക്കാനുള്ള നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുള്ളവര്‍ മുന്തിരി ജ്യൂസ്ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദം കുറയ്ക്കാനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ബിപി നിയന്ത്രിയ്ക്കുവാന്‍ സഹായിക്കും. മൈഗ്രേയ്ന്‍ പ്രശ്നമുള്ളവര്‍ക്ക് മുന്തിരി ജ്യൂസില്‍ വെള്ളം ചേര്‍ക്കാതെ കുടിയ്ക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയുന്നതിനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇതിലെ ആന്‍റിഓക്സിഡന്റുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം. കൂടാതെ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇതിലെ റെസവെരാട്ടോള്‍ എന്ന ഘടകം ശരീരത്തില്‍ ട്യൂമര്‍ കോശങ്ങളുണ്ടാകുന്നത് തടയുന്നു.

എന്താണ് ഡ്രഗ് റാഷ് ?

ചില മരുന്നുകളോട് ശരീരം കാണിക്കുന്ന പ്രതിപ്രവര്‍ത്തനമാണ് ഡ്രഗ് റാഷ് (മരുന്നു കഴിക്കുന്നതു മൂലം ശരീരത്തിലുണ്ടാകുന്ന പാടുകള്‍). ഡ്രഗ് റാഷിന്‍റെ തരം മരുന്നിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയായിരിക്കും. ഡ്രഗ് റാഷുകള്‍ തീവ്രത കുറഞ്ഞതോ കൂടിയതോ ആയിരിക്കാം. തീവ്രത കൂടിയതാണെങ്കില്‍ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

ഡ്രഗ് റാഷിന്‍റെ കാരണങ്ങള്‍

 • അലര്‍ജി കാരണമുള്ള പ്രതിപ്രവര്‍ത്തനം
 • ചിലമരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം
 • പ്രതിരോധസംവിധാനം മരുന്നിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍
 • മരുന്ന് മൂലം സൂര്യപ്രകാശത്തോടുള്ള ഹൈപ്പര്‍സെന്‍സിറ്റിവിറ്റി

ലക്ഷണങ്ങള്‍

കുട്ടികളിലെ ഡ്രഗ് റാഷിന്‍റെ ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

 • മുഖക്കുരുക്കള്‍ അല്ലെങ്കില്‍ മുഖത്തും തോളുകളിലും നെഞ്ചിലും ചുവന്നപാടുകള്‍
 • വീക്കമുള്ള ചുവന്ന കുരുക്കള്‍
 • ചര്‍മ്മം ചുവപ്പു നിറത്തില്‍ അടരുകളുള്ളതാവുകയും പിന്നീട് കട്ടിയുള്ളതാവുകയും ചെയ്യുന്നു.
 • ഒരേ സ്ഥലത്തു തന്നെ പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള പാടുകള്‍ വീണ്ടുമുണ്ടാകുന്നു.
 • കാലുകളില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പൊട്ടുകള്‍
 • വായില്‍ അല്ലെങ്കില്‍ ജനനേന്ദ്രിയങ്ങളില്‍ ഹൈവ് പോലെയുള്ള പാടുകള്‍ അല്ലെങ്കില്‍ കുമിളകള്‍

അപകട സൂചനകള്‍

റാഷിനൊപ്പം ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക;

 • ശ്വാസോച്ഛ്വാസം നടത്തുന്നതിനു ബുദ്ധിമുട്ട്
 • ശ്വാസംമുട്ടല്‍
 • നെഞ്ചിനും തൊണ്ടയ്ക്കും അസ്വസ്ഥത
 • ഓക്കാനം
 • ഛര്‍ദി
 • തലകറക്കം
 • മറ്റെന്തെങ്കിലും ഗുരുതരമായ ലക്ഷണം

ബാന്‍ഡേജുകളെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ന് ലഭിക്കുന്ന എല്ലാ മെഡിക്കല്‍ കിറ്റുകളിലും വ്യത്യസ്തങ്ങളായ മുറിവുകളും പരുക്കുകളും മറ്റും ശരിയായ രീതിയില്‍ ഡ്രസുചെയ്യുന്നതിനു സഹായകമാവുന്ന നല്ലതരം ബാന്‍ഡേജുകള്‍ ഉണ്ടായിരിക്കും. ഇവ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് വേഗം സുഖപ്പെടുന്നതിനു സഹായിക്കും.

ബാന്‍ഡേജ് തരങ്ങള്‍

ബാന്‍ഡേജുകള്‍ നിരവധി തരങ്ങളുണ്ട്. ഏതു തരം പരുക്കിന് ഏതു തരമാണ് ഉപയോഗിക്കേണ്ടതെന്നും അത് ഏതു രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും  മനസ്സിലാക്കേണ്ടതുണ്ട്. വിവിധ തരം ബാന്‍ഡേജുകളെക്കുറിച്ചും അവ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്.

സ്ട്രിപ്പ് ബാന്‍ഡേജ് : ഏറ്റവും സാധാരണമായി ലഭിക്കുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ തരമാണിത്. ഇത് കുട്ടികള്‍ക്കാവും മിക്കപ്പോഴും ആവശ്യമായിവരിക. ചെറിയതരം മുറിവുകളും ചതവുകളും ഉണ്ടാകുന്ന അവസരത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണിത്. വിരലുകള്‍ക്കിടയിലാക്കി പിടിച്ചുകൊണ്ട് ഇതിന്‍റെ ഒട്ടുന്ന സ്ഥലത്തെ സംരക്ഷണഭാഗങ്ങള്‍ ഇളക്കിമാറ്റിയ ശേഷം ഒട്ടിക്കാം. ഒട്ടിക്കുമ്പോള്‍ മരുന്ന് ഉള്ള ഭാഗം മുറിവിനു മുകളില്‍ വരാന്‍ ശ്രദ്ധിക്കുക.

ഗോസ് ബാന്‍ഡേജ് : പരുക്കു പറ്റിയ ഭാഗത്ത് ചുറ്റിക്കെട്ടുന്ന നേര്‍ത്ത നൂലുകൊണ്ട് നെയ്തെടുത്ത ബാന്‍ഡേജാണിത്. പരുക്ക് പറ്റിയ സ്ഥലത്ത് അണുബാധയുണ്ടാവാതിരിക്കുന്നതിനായി ഓയിന്മെന്‍റ് പുരട്ടിയ ഡ്രെസ്സിംഗിനു മേലെയും ഗോസ് ബാന്‍ഡേജ് ഉപയോഗിക്കാറുണ്ട്.

ഇലാസ്റ്റിക് ബാന്‍ഡേജ് : കൈ, കാല്, ഉടല്‍ തുടങ്ങി ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ആവരണംചെയ്യേണ്ടിവരുന്ന അവസരത്തിലാണ് ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിക്കുന്നത്. പ്രത്യേക സ്ഥാനത്ത് സമ്മര്‍ദം നല്‍കുന്നതിനോ ചെറിയ താങ്ങ് നല്‍കുന്നതിനോ ആണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. ബാധിത ഭാഗത്ത് ബാന്‍ഡേജ് ഒന്നില്‍ കൂടുതല്‍ തവണ ചുറ്റിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ഇത് ഒരു ക്ളിപ്പ് ഉപയോഗിച്ചാണ് മുറുക്കി കെട്ടുന്നത്.

അഡ്ഹസീവ് ഇലാസ്റ്റിക് ബാന്‍ഡേജ് ടേപ്പ് : വളരെയധികം ആയാസം അനുഭവപ്പെടുന്ന സന്ധികളെയും മസിലുകളെയും അമര്‍ത്തുന്നതിനും താങ്ങുനല്‍കുന്നതിനും ഉപയോഗിക്കുന്ന പ്രത്യേക തരം ബാന്‍ഡേജാണിത്.

ബട്ടര്‍ഫ്ളൈ ബാന്‍ഡേജ്: മുറിവ് മൂലം ചര്‍മ്മം രണ്ടായി കീറിമാറുന്നയവസരത്തിലാണ് ബട്ടര്‍ഫ്ളൈ ബാന്‍ഡേജ് ഉപയോഗിക്കുന്നത്. ചിത്രശലഭത്തിന്‍റെ ആകൃതിയില്‍, നടുക്ക് വണ്ണം കുറഞ്ഞും വശങ്ങളിലായി ഒട്ടിക്കുന്നതിനുള്ള സ്ട്രിപ്പുകളും ഉള്ള ബാന്‍ഡേജാണിത്. മുറിവില്‍ മരുന്ന് വരത്തക്കവണ്ണം ഒട്ടിക്കുന്ന ഇതിന്‍റെ സ്ട്രിപ്പുകള്‍ അകന്നുമാറിയ ചര്‍മ്മഭാഗത്തെ അടുപ്പിക്കുന്നു.

ബാന്‍ഡേജ് - ചെയ്യരുതാത്ത കാര്യങ്ങള്‍

മുറിവ് കൂടുതല്‍ വഷളാവാതിരിക്കുന്നതിനും അണുബാധയുണ്ടാകാതെ സംരക്ഷിക്കുന്നതിനുമുള്ള ആദ്യ പ്രതിരോധ നടപടിയാണ്

 • ശുചിത്വം പാലിക്കുക: മുറിവിനെ സ്പര്‍ശിക്കുന്ന മരുന്നുള്ള ഭാഗത്ത് സ്പര്‍ശിക്കരുത്. മുറിവ് ഒരു അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കിയ ശേഷം ബാന്‍ഡേജ് ഉപയോഗിക്കുക.
 • സാവധാനം : ബാന്‍ഡേജ് മുറുക്കമുള്ളതാണെങ്കില്‍ മുറിവിലേക്കുള്ള രക്തപ്രവാഹം കുറയുകയും സുഖപ്പെടുന്ന പ്രക്രിയ താമസിക്കുകയും ചെയ്യും. അതേസമയം, ഇളകിപ്പോകാത്തവിധത്തിലായിരിക്കണം മുറിവ് ഡ്രസ്സുചെയ്യേണ്ടത്.
 • ബാന്‍ഡേജ് മാറ്റുക : ബാന്‍ഡേജ് എല്ലാ ദിവസവും മാറ്റിക്കൊണ്ടിരിക്കണം. അണുബാധ ഒഴിവാക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ പുതിയ ഡ്രസ്സിംഗ് നടത്തണം.

ഏതു തരം ബാന്‍ഡേജ് ആണ് ഉപയോഗിക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയില്ല എങ്കില്‍ ചികിത്സയ്ക്കായി ഡോക്ടറുടെ സഹായം തേടുക.

മുട്ടപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ നിസാരമല്ല

വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥയില്‍ ധാരാളം ഉണ്ടാവുന്ന ഒന്നാണ് മുട്ടപ്പഴം. വളരെയധികം നല്ല രീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കാന്‍ പറ്റിയ ഒന്നാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ പോലെയാണ് ഈ പഴത്തിന്‍റെ ഉള്‍വശം. അതുകൊണ്ടാണ് ഇതിനെ മുട്ടപ്പഴം എന്ന് അറിയപ്പെടുന്നത്. വിപണികളില്‍ വളരെ കുറവായാണ് ലഭിക്കുന്നതെങ്കിലും ആരോഗ്യത്തിന്‍റെ  കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ തന്നെയാണ് മുട്ടപ്പഴം. ശരീരത്തിന്‍റെ അനാരോഗ്യകരമായ പല അവസ്ഥകള്‍ക്കെതിരേയും വളരെ ഫലപ്രദമായ രീതിയില്‍ പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും.

ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് മുട്ടപ്പഴം. രോഗങ്ങളേക്കാള്‍ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും. നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മുട്ടപ്പഴം ആരോഗ്യകരമാണ്. വിറ്റാമിന്‍ എ, നിയാസിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ബീറ്റാകരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നു.

മുട്ട പോലെ തന്നെയാണ് ഇതിന്‍റെ  ആകൃതിയും. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴത്തിന്‍റെ ഉള്‍വശം. നല്ലതു പോലെ പഴുത്താല്‍ മാത്രമേ ഭക്ഷ്യയോഗ്യമായി കണക്കാക്കുകയുള്ളൂ. അല്ലെങ്കില്‍ അതിന് ചവര്‍പ്പ് അനുഭവപ്പെടുന്നതാണ്. നല്ലതു പോലെ പഴുത്ത് കഴിഞ്ഞാല്‍ തൊലിക്കും മഞ്ഞ നിറം കണ്ട് വരുന്നു. ഇതിന്‍റെ ഇന്നും അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്നറിയൂ

കണ്ണിന്‍റെ ആരോഗ്യം

മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്‍റെ  ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം. അതുകൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ശീലമാക്കി നോക്കൂ. ഇതിന്‍റെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

രക്തത്തിലെ ഓക്സിജന്‍ : രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്‍റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം : ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച്‌ ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്‍റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു: മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം : പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ മുട്ടപ്പഴം സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ.

രക്തസമ്മര്‍ദ്ദം : രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മലബന്ധത്തിന് പരിഹാരം : മറ്റൊരു പ്രധാന പ്രശ്നമാണ് മലബന്ധം. മലബന്ധം പരിഹരിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് മുട്ടപ്പഴം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്നത്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി : രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. മുട്ടപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മുട്ടപ്പഴത്തിന്‍റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

സൂപ്പര്‍ ഫുഡ് : സൂപ്പര്‍ ഫുഡ് ഗണത്തില്‍ പെടുന്ന ഒന്നാണ് മുട്ടപ്പഴം. മുട്ടപ്പഴം ജ്യൂസ് നല്ല സ്വാദിഷ്ഠമായ രീതിയില്‍ നമുക്ക് തയ്യാറാക്കാം. ഇത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്.

മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുളപ്പിച്ച ചെറുപയറും കടലയും എല്ലാം നല്ലതാണ്. ഓരോ മുളപ്പിച്ച ധാന്യമണിയലും അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒളിച്ചിരിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടവും അത്രതന്നെ. പോഷക മൂല്യവും നാരുകളുടെ വര്‍ദ്ധനയും ഉണ്ടാകുന്നു എന്നതാണ് മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളുടെ ഗുണം. പക്ഷെ അണുബാധക്കുളള സാധ്യത കൂടുതലാണ് താനും.

ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. .  പാചകം നല്ലവണ്ണം ചെയ്താല്‍ അണുക്കള്‍ നശിക്കുമെങ്കിലും അണുക്കളുണ്ടാക്കുന്ന വിഷം നിലനില്‍ക്കാനാണ് സാധ്യത. കൃത്യമായ രീതിയില്‍ തണുപ്പിച്ച്‌ സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. അല്ലാതെ ഒരിക്കലും പുറത്ത് സൂക്ഷിച്ചിരിയ്ക്കുന്ന ധാന്യങ്ങള്‍ ഉപയോഗിക്കരുത്.

ഒരിക്കലും ദുര്‍ഗന്ധമുള്ള ധാന്യങ്ങളും ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്.

കൃത്യമായ രീതിയില്‍ പാചകം ചെയ്തില്ലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. നല്ലതു പോലെ ചൂടാക്കിയതിനും വേവിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയണം. വെള്ളത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കും.

കംപ്യൂട്ടറില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

നിരന്തരമായി കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണും ഉപയോഗിക്കുന്നവരാണ് നമ്മള്‍ മിക്കവരും. എട്ടും ഒന്‍പതും മണിക്കൂറുകളില്‍ തുടര്‍ച്ചയായി കംപ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുന്നത് കാഴ്ചയെ ബാധിക്കും. ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്ന കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥത അനുഭവിക്കേണ്ടതായി വരുന്നവരാണ് ഏറെ പേരും. കണ്ണിലെ ഇത്തരം സ്ട്രെയിന്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം. നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടര്‍ സക്രീനില്‍ നിന്ന് ഏകദേശം ഒരു കൈ അകലത്തില്‍ ഇരിക്കുന്നതാണ് കാഴ്ചയ്ക്ക് നല്ലത്.

കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥലത്ത് അനുയോജ്യമായ ലൈറ്റുകള്‍ വേണം ഉപയോഗിക്കേണ്ടത്. ജോലിസ്ഥലത്തെ ലൈറ്റുകളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. ചെറിയ അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് കണ്ണിന് വളരെ ആയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഫോണ്ട് സൈസ് കൂട്ടുന്നതാണ് ഉത്തമം. മണിക്കൂറുകള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്‍റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാവുന്നതാണ്.

തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ 20 മിനിറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ 20 സെക്കന്‍റ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്.

ബ്രെയിന്‍ ട്യൂമര്‍ എന്ന അപകടകാരി

സാധാരണ തലവേദനയെന്നു സംശയിക്കുന്ന ലക്ഷണങ്ങളാണെന്നതാണ് ബ്രെയിന്‍ ട്യൂമറിനെകൂടുതല്‍ അപകടകാരിയാക്കുന്നത്. ട്യൂമറുകളില്‍ കൂടുതല്‍ അപകടകാരിയും ഇതുതന്നെ.തലച്ചോറിന്‍റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന ക്യാന്‍സര്‍ എന്ന് ഇതിനെപറയാം. കോശങ്ങള്‍ പടര്‍ന്ന് പെരുകുന്നത് തന്നെയാണ് ഇതിന്‍റെയും ലക്ഷണം.തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗംതിരിച്ചറിയേണ്ടതിന്‍റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

സഹിക്കാന്‍ കഴിയാത്ത തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്‍റെ ഏറ്റവുംപ്രധാന ലക്ഷണം.ഈ വേദന ചിലപ്പോള്‍ കണ്ണുകള്‍ക്കു ചുറ്റിലേക്കും ഇറങ്ങും. പലപ്പോഴും ദൈനംദിനകാര്യങ്ങള്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിന്‍ട്യൂമറുണ്ടാക്കും.

ചിലര്‍ക്ക് വെളിച്ചത്തോട് അസ്വസ്ഥതയുണ്ടാകും. ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥഅറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും.

ചിലര്‍ക്ക് പെട്ടെന്ന് മൂഡുമാറ്റമുണ്ടാകും. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് സാധാരണ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. എന്നാല്‍ ഇതേക്കുറിച്ച്‌ ഇവര്‍ ബോധവാന്മാരായിരിക്കില്ല.

ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ വരെ കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വരെ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്.

ഈ രോഗമുള്ള ചിലര്‍ക്കെങ്കിലും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവഅനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, വായില്‍ ലോഹച്ചുവ അനുഭവപ്പെടുക എന്നിവയും ചില രോഗികളെങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്നരോഗമാണിത്. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഭീകരമാക്കുന്നത്.

അഴകിനും ആരോഗ്യത്തിനും വെണ്ടയ്ക്ക

വെ​ണ്ട​യ്ക്ക​യി​ലു​ള​ളവി​റ്റാ​മി​ൻ എ ​എ​ന്ന ആന്‍റി ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യംസം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളുംകു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടുവ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെവി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​മ്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില് ശുദ്ധമായ വെണ്ടയ്ക്കയില്‍ നിന്നു തയാറാക്കുന്നവി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം. ശ​രീ​ര​മെ​മ്പാടും ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നാണ്. ഹീ​മോ​ഗ്ലോ​ബിൻ ഉ​ത്പാ​ദ​നംകൂ​ടു​ന്ന​തോ​ടെ ര​ക്ത​സ​ഞ്ചാ​ര​വും മെ​ച്ച​പ്പെ​ടു​ന്നു. ച​ർ​മ​ത്തി​നു തി​ള​ക്ക​വും സ്വാ​ഭാ​വി​ക നി​റ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു.

ഹൃ​ദ​യ​ത്തിനും സു​ഹൃ​ത്ത്
വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെസോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽപൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്. ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നുംഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീ​രി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള  ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തു വി​വി​ധ​ത​രം ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

കടപ്പാട് : ഇന്‍ഫോ മാജിക്

3.03225806452
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ