অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം കൈവരിക്കാം

ആരോഗ്യം കൈവരിക്കാം

  1. പരീക്ഷകാലത്ത് കുട്ടികളുടെ ഭക്ഷണം ക്രമീകരിക്കാം
  2. ചെങ്കണ്ണ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  3. ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി
  4. ഉഷ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
  5. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം ക്രമീകരിക്കാം
  6. നെല്ലിക്ക ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍
  7. വെണ്ണയുടെ പോഷകഗുണങ്ങള്‍
  8. ഒനിക്കോളിസിസ്: നഖം ചര്‍മ്മത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥ
  9. തിപ്പലിയുടെ ഔഷധ ഗുണങ്ങൾ
  10. കുട്ടികള്‍ക്ക് നല്‍കാം ഗുണമുള്ള ഭക്ഷണം
  11. കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ ഉത്തമം
  12. ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം
  13. ഡ്രൈ ഐ :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  14. ഫ്രഷ് ആകാന്‍എളുപ്പവഴി
  15. കുട്ടികളിലെ കോങ്കണ്ണ് : കാരണങ്ങള്‍
  16. അധികസമയം ഇരുന്ന് ജോലി ഹൃദയത്തെ അപകടത്തിലാകും
  17. നോമോ ഫോബിയ : ലക്ഷണങ്ങളും പരിഹാരവും
  18. ഹാന്‍റ് വാഷുകളുടെ ഉപയോഗം അമിതമായാല്‍ ആപത്ത്
  19. കുട്ടികളില്‍ കാണുന്ന അലര്‍ജി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  20. കണ്ണിനെ ശ്രദ്ധയോടെ പരിപാലിക്കാം
  21. മൂക്കിനെ കുഴപ്പത്തിലാക്കുന്ന റൈനൈറ്റിസ്
  22. പരീക്ഷക്കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
  23. കുട്ടികളിലെ ചർമരോഗത്തെ നിസാരമായികാണരുത്
  24. പുള്‍ഡ് എല്‍ബോ അഥവാ നഴ്സ്മെയ്ഡ്സ് എല്‍ബോ
  25. പ്രഭാതഭക്ഷണം ഒഴിവാക്കരുത്
  26. സൂര്യാഘാതം സൂക്ഷിക്കുക
  27. ലേസി ഐ അഥവാ ആംബ്ളോപിയ
  28. പൊളളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
  29. ചിക്കന്‍പോക്സിനെ സൂക്ഷിക്കണം
  30. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ:

പരീക്ഷകാലത്ത് കുട്ടികളുടെ ഭക്ഷണം ക്രമീകരിക്കാം

ബീന്‍സ്, ബ്രഡ്, ബ്രൗണ്‍ ബ്രഡ് തുടങ്ങിയവയടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം അന്നജം അടങ്ങിയതാണ്. ഇരുന്പിന്‍റെ അംശമുള്ളതും അയഡിനും ബുദ്ധിക്കും, ക്ഷീണമില്ലാതെ പഠി ക്കുന്നതിനും ഉന്മേഷം പകരുന്നു.പരീക്ഷക്കാലങ്ങളില്‍ ആഹാരത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് ആവശ്യമാണ്. പരീക്ഷ അടുക്കുന്ന സമയത്ത് കൂടുതലായും അന്നജത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണമാണ് മുഖ്യമായും കുട്ടികള്‍ക്ക് നല്‍കേണ്ടത്. തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടത് ഗ്ലൂക്കോസ് ആണ്. അത് ആവശ്യത്തിനു ലഭിക്കുന്ന ഭക്ഷണമാണ് പരീക്ഷക്കാലത്തെ മികച്ച ഭക്ഷണം.

പച്ചക്കറികളില്‍ പാവയ്ക്ക, ചുവന്ന ചീര, ഇലക്കറികള്‍, മത്തി, അയല തുടങ്ങിയവപോലുള്ള മീനുകള്‍ വേണ്ടത്ര അയഡിനും ഇരുമ്പും നല്‍കും. വിറ്റാമിന്‍ സി, നാഡികള്‍ക്കു ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കരുത്തു പകരുന്ന ജീവകങ്ങളാണ്.

പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ഫലപ്രദമാണ്. പരീക്ഷക്കാലങ്ങളില്‍ ഇലക്കറികള്‍, നെല്ലിക്ക, മാതളനാരങ്ങ, ഓറഞ്ച് എന്നിവ കഴിക്കുന്നത് പരീക്ഷക്കാലങ്ങളിലെ ക്ഷീണവും മാനസിക പിരിമുറുക്കവും അകറ്റുന്നു. കൂടാതെ തലച്ചോറിന് കൂടുതല്‍ ഉത്തേജനം തന്ന് സഹായിക്കുകയും ചെയ്യുന്നു.

അവര്‍ ചോറാണ് കഴിക്കുന്നതെങ്കില്‍ പരീക്ഷക്കാലത്ത് മറ്റ് ആഹാരസാധാനങ്ങള്‍ തേടിപോകേണ്ടതില്ല. അവര്‍ക്ക് കഴിക്കാന്‍ പതിവായി കഴിക്കുന്ന ഭക്ഷണ സാധനം തന്നെ നല്‍കുക. കാരണം പതിവായി കഴിക്കുന്ന ആഹാരത്തില്‍ പെട്ടെന്ന് മാറ്റം വരുത്തിയാല്‍ അത് ദഹനക്കേടിന് കാരണമാകും.

പഠിക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ദാഹമുണ്ടെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നന്നായിരിക്കും. കാരണം ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടാതിരിക്കുവാനും എപ്പോഴും പ്രസരിപ്പോടെയിരിക്കുവാനും ഇത് സഹായിക്കും.

അതുപോലെ വറുത്ത ആഹാരങ്ങള്‍, പുളി കൂടുതലായുള്ള ആഹാരങ്ങള്‍, മാംസാഹാരങ്ങള്‍, മധുരപലഹാരങ്ങള്‍, സോഫ്ട് ഡ്രിംഗ്സ്, കാപ്പി, മിഠായികള്‍ ഇവയൊന്നും പരീക്ഷക്കാലങ്ങളില്‍ നല്ലതല്ല. ഇവ ആമാശയത്തിലെ അമ്ലത കൂട്ടുമെന്നതിനാല്‍ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കോളകള്‍, ചിപ്സ്, ബര്‍ഗര്‍, ചോക്ലേറ്റ് എന്നിവ കഴിവതും ഒഴിവാക്കണം. മീനും ഇറച്ചിയും തൈരുമൊക്കെ കുറച്ച്‌ ആവാം. ഉറക്കം വരാതിരിക്കുവാനായി കുട്ടികള്‍ക്ക് മറ്റ് മരുന്നുകളൊന്നും വാങ്ങിക്കൊടുക്കരുത്.

ഉറക്കം വരാതിരിക്കുവാന്‍ വേണ്ടി ഇടയ്ക്കിടെ കാപ്പിയും ചായയും കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. തല്ക്കാലമുള്ള ആശ്വാസമാണ് അതില്‍ നിന്നും ലഭിക്കുക.

നാം കഴിക്കുന്ന ആഹാരം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നു. അതുകൊണ്ടാണ് പരീക്ഷക്കാലങ്ങളിലെ ഭക്ഷണ രീതികള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു പറയുന്നത്.പരീക്ഷക്കാലത്ത് നന്നായി പഠിക്കുവാനും പരീക്ഷയെഴുതുവാനും പോഷകസമൃദ്ധമായ ആഹാരം കുട്ടികള്‍ കഴിക്കണം.

ചെങ്കണ്ണ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. ഇതു കണ്ണിന്‍റെ  പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.സാധാരണയായി വേനല്‍ക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി കാണുക. വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം. അലര്‍ജി മൂലമുണ്ടാകുന്ന ചെങ്കണ്ണ് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെങ്കിലും വൈറസ്, ബാക്ടീരിയ എന്നിവ വഴിയുണ്ടാകുന്നവ പകരുന്നവയാണ്.
രോഗലക്ഷണങ്ങള്‍: : കണ്ണിനു ചുവപ്പ്, വേദന, ധാരാളമായി പീള അടിയുക, വെളിച്ചത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍നിന്നു വെള്ളം ഒഴുകുക, കണ്ണില്‍ നീരുവയ്ക്കുക, കണ്ണില്‍ പൊടികിടക്കുന്നതു പോലെ തോന്നുക.
കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ , കണ്‍പോളകള്‍ക്കു വീക്കവും തടിപ്പും , തുറക്കാന്‍ പറ്റാത്ത വിധം കണ്ണില്‍ പീള കെട്ടുക , പ്രകാശം അടിക്കുമ്പോള്‍ കണ്ണില്‍ അസ്വസ്ഥത , കണ്ണില്‍ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.
രോഗം വന്നാല്‍ :ബാക്ടീരിയ വഴിയുണ്ടാകുന്ന ചെങ്കണ്ണ് അത്ര അപകടകാരിയല്ല.  മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകും.  എന്നാല്‍ വൈറസ് കാരണം ഉണ്ടാകുന്ന ചെങ്കണ്ണ് രണ്ടാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കാം. രോഗിയുടെ പ്രതിരോധശേഷി അനുസരിച്ചാണ് രോഗം ഭേദമാകുന്നത്.   വൈറല്‍ ചെങ്കണ്ണ് ബാധിച്ചവരുടെ  കൃഷ്ണമണിയില്‍ ചെറിയ തഴമ്പുകള്‍ ഉണ്ടാവാം. ഇത് കാഴ്ചശക്തിയെ ബാധിക്കാനും സാധ്യതയുണ്ട്.
കണ്ണില്‍ നോക്കാം, കൈകൊണ്ട് തൊടരുത് : ചെങ്കണ്ണ് ബാധിച്ചയാളുടെ കണ്ണില്‍ നിന്നുള്ള ദ്രവമോ, അല്ലെങ്കില്‍ രോഗി ഉപയോഗിച്ച വസ്തുക്കളോ വഴി ചെങ്കണ്ണ് പകരും. രോഗി ഉപയോഗിച്ച തൂവാലയോ, മറ്റു വസ്തുക്കളോ എടുത്ത് മറ്റൊരാള്‍ തന്‍റെ കണ്ണു തുടയ്ക്കുകയോ, അണുബാധയുള്ള വസ്തുക്കള്‍ സ്പര്‍ശിച്ചശേഷം കണ്ണില്‍ തിരുമ്മുകയോ മറ്റും ചെയ്യുന്നതും രോഗം വരാന്‍ ഇടയാക്കും. ചില പ്രത്യേക കാലാവസ്ഥകളില്‍ ചെങ്കണ്ണ് വ്യാപകമാവാറുണ്ട്. എന്നാല്‍ ചെങ്കണ്ണുള്ളയാളുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരുമെന്നത് മിഥ്യാധാരണയാണ്.
പൊടിക്കൈകള്‍ വേണ്ട, വൈദ്യസഹായം തേടണം: സാധാരണ ചെങ്കണ്ണുകള്‍ ചെറിയ രീതിയിലുള്ള പ്രതിരോധ ശേഷികൊണ്ടുതന്നെ മാറുന്നതാണ്. പക്ഷെ കണ്ണ് ചുവക്കുന്നത് പലരോഗങ്ങളുടെയും ലക്ഷണമാണ്. കണ്ണില്‍ അന്യവസ്തുക്കള്‍ കടന്നാലും, മുറിവുകളുണ്ടായാലും കണ്ണ് ചുവക്കാം. അതുകൊണ്ട് തന്നെ പൊടിക്കൈകള്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ നേത്രരോഗവിദഗ്ധന്‍റെസഹായം  തേടണം.
മുന്‍കരുതലുകള്‍ :ശുചിത്വമാണ് പ്രധാന മുന്‍കരുതല്‍. അണുബാധയേറ്റ കൈകൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുകയാണ് മറ്റൊരു പോംവഴി. ആശുപത്രികളിലോ പൊതുസ്ഥലങ്ങളിലോ പോയാല്‍ അണുബാധയുണ്ടായേക്കാവുന്ന വസ്തുക്കളില്‍ നിന്നും അകലം പാലിക്കണം. ചെങ്കണ്ണ് ബാധിച്ചവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എടുത്താല്‍  കൈ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. ചെങ്കണ്ണ് ബാധിച്ചവര്‍ക്കാണ് രോഗം പടരുന്നത് ഫലപ്രദമായി തടയാനാകുക. രോഗികള്‍ അവരുടെ കണ്ണില്‍ തിരുമ്മുകയോ, തൊടുകയോ ചെയ്തശേഷം മറ്റുള്ളവര്‍  ഉപയോഗിക്കുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ബാക്ടീരിയമൂലം ഉണ്ടാകുന്ന ചെങ്കണ്ണിന് പഴുപ്പ് കൂടുതലായിരിക്കുമെങ്കിലും മൂന്നോനാലോ ദിവസംകൊണ്ട് ഭേദമാകും. ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണ്. എന്നാല്‍ വൈറസ്മൂലമുള്ള രോഗം തടയാനായി ഫലപ്രദമായ മരുന്നില്ല. പഴുപ്പ് അധികമാകാതെ കണ്ണില്‍നിന്ന് വെള്ളം വരുന്നതാണ് വൈറസ്ബാധയുടെ ലക്ഷണം. പ്രതിരോധശേഷിയും വൈറസിന്‍റെ സ്വഭാവവുമനുസരിച്ച് കാലയളവില്‍ മാറ്റംവരും. രോഗം വന്നാല്‍ വൈദ്യസഹായം തേടണം. രോഗി പൂര്‍ണമായി വിശ്രമിക്കുകയാണ് പടരാതിരിക്കാനും രോഗശമനത്തിനുമുള്ള പ്രതിവിധി. ടിവി കാണുന്നതും വായനയും യാത്രയും പൂര്‍ണമായും ഒഴിവാക്കണം. രോഗിയുടെ തുവാല മറ്റാരും ഉപയോഗിക്കരുത്. കണ്ണുചൊറിച്ചിലും വേദനയും കുറയ്ക്കാനും രോഗബാധ തടയാനുമായി ഐഡ്രോപ്പുകള്‍ ഉപയോഗിക്കാം. കണ്ണ് ഇടയ്ക്കിടെ കഴുകേണ്ടതില്ല. രോഗശമനത്തിനായി ഇടയ്ക്കിടെ കണ്ണ് കഴുകണമെന്നാണ് ആയുര്‍വേദം പറയുന്നത്. പുളിയിലയും പച്ചമഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ചെറുചൂടോടെ തേന്‍ ചേര്‍ത്ത് കണ്ണ് കഴുകാം. ഉണക്കമുന്തിരിയും ഇരട്ടിമധുരവും ചേര്‍ത്ത് തിളപ്പിച്ച വെള്ളവും കണ്ണ് കഴുകാന്‍ ഉപയോഗിക്കാം. എരിവും പുളിയും ചൂടുമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം.

വൈറസ്, ബാക്ടീരിയ എന്നിവ മൂലമാണ് ചെങ്കണ്ണ് രോഗം ഉണ്ടാകുന്നത്.
വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ബാധിതരില്‍  കാര്യമായി പീള അടിയുകയില്ല. കണ്ണിനു നീരും കൂടെക്കൂടെ വെള്ളം എടുക്കലും ഉണ്ടാകും. രോഗം മാറാന്‍ കുറച്ചു ദിവസമെടുക്കും. എന്നാല്‍, ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് രോഗികളില്‍ രാവിലെ എണീക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പറ്റാത്ത രീതിയില്‍ പീള അടിഞ്ഞിട്ടുണ്ടാകും. രണ്ടു ദിവസം മരുന്നു കണ്ണില്‍ ഒഴിച്ചാല്‍ രോഗം ഭേദമാകും.  ആന്‍റി ബയോട്ടിക് ഡ്രോപ്‌സാണ് മിക്ക രോഗികള്‍ക്കും  ഡോക്ടര്‍മാര്‍ നല്‍കുന്നത്.  രോഗം ബാധിച്ചയാളുമായുള്ള സമ്പര്‍ക്കം മൂലമാണു രോഗം പ്രധാനമായും പടരുന്നത്. സ്കൂള്‍ കുട്ടികളില്‍ കൂടിയാണ് കൂടുതലും രോഗം പടരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പൊടിപടലങ്ങളും മറ്റും ഉള്ള സ്ഥലത്ത് ചെല്ലുന്നത് അസുഖം കൂടുതലാവാന്‍ കാരണമാകും.
  • രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്‍റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ എത്തിയാലും ചെങ്കണ്ണ് പകരും.
  • രോഗം വേഗത്തില്‍ സുഖപ്പെടുന്നതിനായി ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ തിരുമ്മുകയോ കൂടുതല്‍ ചൂടും വെളിച്ചവും ഏല്‍ക്കുകയോ ചെയ്യതുത്.
  • തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് നിത്യവും രണ്ട് നേരം കഴുകുന്നത് നല്ലതാണ്. സാംക്രമിക രോഗമായതിനാല്‍ കൈകളും ഉപയോഗിച്ച തുണികളും അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കഴുകണം.
  • സ്വയം ചികിത്സ  ഒഴിവാക്കുക.
  • പൊതുസ്ഥലങ്ങള്‍, ഓഫീസ്, ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ (വിവാഹം, മരണവീട്) എന്നിവിടങ്ങളില്‍നിന്നും രോഗി ഒഴിവായി നില്‍ക്കുക.
  • ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കണ്ണില്‍ ഒഴിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.
  • തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക.

ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി

വെയിലുകൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളില്‍ ഓട്ടോ പിടിച്ചും സൂര്യനെ നമ്മള്‍ ഒഴിവാക്കും. എന്നാല്‍ സൂര്യപ്രകാശം നമുക്ക് വിറ്റാമിന്‍ തരുന്നുണ്ട്. വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്‍റെ കാരണവും ഇതുതന്നെ.ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്.

ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം.  ഇതുകൂടാതെ ശരീരത്തിലെ ഫോസ്‌ഫേറ്റിന്‍റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്.

പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവിനാല്‍ ഉണ്ടായേക്കാം.  കുട്ടികള്‍ മുതല്‍ എഴുപത് വയസ്സുവരെയുളളവര്‍ക്ക് 600 ഐ.യു.വിറ്റാമിന്‍ ഡി വേണമെന്നാണ് കണക്ക്. 170 ഗ്രാം കോര മത്സ്യത്തില്‍ ഇതുണ്ടാകും. 71 വയസ്സിനുമുകളിലുളളവര്‍ക്ക് 800 യൂണിറ്റ് ആവശ്യമാണ്.

ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം.

സസ്യാഹാരികള്‍ക്ക് പാല്‍ക്കട്ടിയാണ് ഈ വിറ്റാമിന്‍റെ സ്‌ത്രോതസ്സായി പറയാവുന്നത്. ഇവയില്‍ പലതും അധികം കഴിച്ചാല്‍ കൊളസ്‌ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും.

ഉഷ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനല്‍ കനത്തതോടെ ശരീരം നിര്‍ജലീകരണമെന്ന പ്രതിസന്ധി നേരിടുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ഭക്ഷണകാര്യത്തിലെ ചില മാറ്റങ്ങള്‍ നമുക്ക് സഹായകമാകും.

എരിവ്, പുളി, ഉപ്പ് തുടങ്ങിയവ ആദ്യം തന്നെ വേനല്‍ കാലത്ത് കുറച്ച് ഉപയോഗിക്കാന്‍ ശീലിക്കണം. മധുരം അല്‍പം കൂടിയാലും കുഴപ്പമില്ല. വറുത്തതും പൊരിച്ചതും ഒഴിവാക്കി ദ്രവരൂപത്തിലുള്ള ആഹാരത്തിന് പ്രാമുഖ്യം നല്‍കണം. പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കാം. ജ്യൂസായും അല്ലാതെയും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.

യാത്ര കഴിഞ്ഞ് വെയിലത്ത് നിന്നും കയറി വന്ന ഉടന്‍ തണുത്തതൊന്നും കഴിക്കരുത്. കൂടുതല്‍ തണുപ്പ് ഉള്ളിലെത്തുമ്പോള്‍ സ്വാഭാവികമായും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശരീരം ചൂട് ഉത്പാദിപ്പിക്കും. ഇത് അല്‍പ സമയത്തിനുള്ളില്‍ ശരീരത്തിലെ താപം വര്‍ധിപ്പിക്കും.

മല്‍സ്യ മാംസാദികള്‍ ഉപയോഗിക്കുന്നത് കുറച്ചാല്‍ ശരീരത്തിലെ ചൂട് കുറയും. അധികം എരിവും പുളിയും മസാല നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

സംഭാരവും നാരങ്ങാവെള്ളവും ഇടയ്ക്കിടെ കുടിയ്ക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. സംഭാരമാണ് ഏറ്റവും ഉത്തമം. പഴങ്കഞ്ഞി പ്രഭാത ഭക്ഷണമാക്കുന്നത് ഉഷ്ണം ഇല്ലാതാക്കും.

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം ക്രമീകരിക്കാം

ജീവിതശൈലി രോഗങ്ങളുടെ ഇടയിലാണിപ്പോള്‍ ഒരു ശരാശരി മലയാളിയുടെ ജീവിതം. രോഗത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ ഇന്ന് ഏറെ കേള്‍ക്കുന്ന വാക്കും ഇതാണ്. നിലവിലെ നമ്മുടെ ജീവിതരീതി ചെറുപ്രായത്തില്‍ തന്നെ പലവിധ രോഗങ്ങള്‍ക്കും നമ്മള്‍ അടിമപ്പെടുന്നു. അമിതവണ്ണത്തില്‍ തുടങ്ങി കാന്‍സറിനു വരെ അതു കാരണമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഭക്ഷ്യ വസ്തുക്കളിലെ ചെറിയ ശ്രദ്ധകൊണ്ടു തന്നെ ഈ രോഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അത് മൂര്‍ച്ഛിച്ചതിനു ശേഷം മാത്രമാണ് രോഗി അറിയുന്നത്. മദ്യപാനവും പുകവലിയും കാന്‍സറിനു കാരണമാകുന്നു എന്നതായിരുന്നു മുന്‍കാലത്തെ ധാരണ. എന്നാല്‍ ഇന്ന് കാന്‍സറിന്‍റെ  കാരണങ്ങള്‍ എന്തൊക്കെയാവാമെന്നു നിര്‍വചിക്കാന്‍ പോലുവാകാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഈ രോഗം വരാതെ സൂക്ഷിക്കാന്‍ ചുവടെ കൊടുത്ത ആഹാരസാധനങ്ങള്‍ സഹായിക്കും.
തക്കാളി: തക്കാളി ആരോഗ്യത്തിന് നല്ലതും രുചികരവുമാണ്. പാകം ചെയ്ത തക്കാളി നമ്മുടെ ശരീരത്തില്‍ ലൈക്കോപെനെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ഇത് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തക്കാളി പാകം ചെയ്‌തോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ഇഞ്ചി: പല പഠനങ്ങളും തെളിയിക്കുന്നത് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന മരുന്നുകളെക്കാള്‍ അര്‍ബുദം തടയുന്നതിന് ഇഞ്ചിക്ക് അപാരമായ കഴിവുണ്ടെന്നാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും ഇഞ്ചി അത്യുത്തമമാണ്.
കാരറ്റ്:കാഴ്ച ശക്തിക്ക് അത്യുത്തമമാണ് കാരറ്റെന്ന് നമുക്കറിയാം. അതുപോലെ തന്നെ മൂത്രാശയ കാന്‍സര്‍ പ്രതിരോധത്തിനും ഇത് വളരെ നല്ലതാണ്. എലികളില്‍ നടത്തിയ പല പഠനങ്ങളില്‍ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്.
കൊളീഫ്‌ളവര്‍: : കൊളീഫ്‌ളവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോരാഫൈന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇത് ആരോഗ്യമുള്ള കോശങ്ങളെ ഹനിക്കാതെ അര്‍ബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൊളീഫ്‌ളവര്‍ എപ്പോഴും ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.

വെളുത്തുള്ളി : വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒരുപാടു ഗുണങ്ങളുണ്ട്, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവ്. അര്‍ബുദ കോശങ്ങള്‍ പെരുകുന്നത് തടയുന്നതിനു വെളുത്തുള്ളിക്കുള്ള കഴിവ് അപാരമാണ്.
ബ്രോക്കോളി: കൊളീഫ്‌ളവറിന് സമാനമായ ബ്രോക്കോളി, പ്രകൃതിദത്തമായ അര്‍ബുദ പ്രതിരോധങ്ങളില്‍ ഏറ്റവും നല്ല മരുന്നാണ്. മൂത്രാശയ, മലാശയ കാന്‍സര്‍ പ്രതിരോധിക്കാനുള്ള ഇതിന്‍റെ കഴിവ് വളരെ പ്രശംസനീയമാണ്. പാകം ചെയ്‌തോ ചെയ്യാതെയോ ഇത് കഴിക്കാവുന്നതാണ്. വളരെയധികം നാരുകള്‍ അടങ്ങിയ ബ്രോക്കോളി ദഹനത്തെ സഹായിക്കുന്നു.
വാല്‍നട്ട് :സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരമാണ് വാല്‍നട്ട്. ഇതില്‍ നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ രോഗങ്ങളെ അകറ്റി നിര്‍ത്തുകയും കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു. ഇത് പ്രാതല്‍ ആയോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.
വെണ്ണപ്പഴം: വളരെയധികം പോഷകദായകമായ ഒരു ഭക്ഷണമാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡെന്‍റ്സ് കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നെല്ലിക്ക ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍

നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്.  എന്നാല്‍ നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ളു.  ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. നെല്ലിക്ക ജ്യൂസാക്കി കുടിച്ചാലുള്ള  ഗുണങ്ങള്‍ എന്തൊക്കെയെന്ന്‍ നോക്കാം.

  • നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.
  • രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ അഴുക്ക് കൊളസ്ട്രോളിന്‍റെ ലെവൽ കുറക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ ഉയര്‍ത്തുകയും ചെയ്യും.
  • നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.
  • ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.
  • നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.
  • നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്‍റെ കാഴ്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും  .
  • ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

വെണ്ണയുടെ പോഷകഗുണങ്ങള്‍

വെണ്ണയുടെ പോഷഗുണത്തെ കുറച്ചുള്ള പഠനങ്ങള്‍ ഏറെയാണ് ഓരോന്നിലും വ്യത്യസ്തമായ അഭിപ്രായങ്ങളാണ്. ഇതുവരെയും കൃത്യമായ ഒരു ഉത്തരം കണ്ടെത്താന്‍ ആയിട്ടില്ല.

വെണ്ണ എന്താണ്.
വെണ്ണ ഒരു പാല്‍ ഉല്‍പന്നമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാലിലെയും ഇതര പാല്‍ ഉത്പന്നങ്ങളിലേയും കൊഴുപ്പില്‍ നിന്നാണ് വെണ്ണ കടഞ്ഞെടുക്കുന്നത്. പാചകത്തിന് നല്ല മണവും രുചിയും നല്‍കുന്ന വെണ്ണയുടെ 80 ശതമാനവും കൊഴുപ്പാണ്. വെണ്ണയുടെ പോഷകഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊഴുപ്പില്‍ നിന്നും കടഞ്ഞെടുക്കുന്ന വെണ്ണ കലോറി ധാരളം അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണയില്‍ ഏകദേശം 101 കലോറി ഊര്‍ജ്ജവും 80% കൊഴുപ്പും ബാക്കിയുള്ള 20% ജലാംശവുമാണ്. മറ്റുള്ള ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച്‌ ഏറ്റവും സങ്കീര്‍ണ്ണമായ ഡയറ്ററി ഫാറ്റ് അടങ്ങിയ ഭക്ഷ്യവസ്തുവാണ് വെണ്ണ. ഇതില്‍ 400 വ്യത്യസ്തമായ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

വെണ്ണയില്‍ സാച്ചുറേറ്റഡ് ഫാറ്റ്സാണ് ധാരാളമായി കാണുന്നത്. റൂമിനന്‍റ്ട്രാന്‍സ്സ് ഫാറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് വെണ്ണ. ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സി.എല്‍.എ(കോണ്‍ജുഗേറ്റഡ് ലിനോലിക്ക് ആസിഡ്)യുടെ സാന്നിദ്ധ്യവും വെണ്ണയെ ആരോഗ്യദായകമാക്കുന്നു. കൊഴുപ്പിന്‍ ലയിക്കുന്ന ജീവകങ്ങളുടെ സാന്നിധ്യം വെണ്ണയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണയില്‍ ഏകദേശം 11% വിറ്റമിന്‍ എ കാണപ്പെടുന്നു. വിറ്റാമിന്‍ ഡി യുടെ സാന്നിധ്യം വെണ്ണയെ വ്യത്യസ്തപ്പെടുത്തുന്നു. ആന്‍റി ഓക്സിഡന്‍റായ വിറ്റാമിന്‍ ഇ യും ഹൃദ്രോഗം, ഒസ്റ്റിയോ പോറോസിസ്സ് എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ കെ 2. എന്നിവയും വെണ്ണയെ സമൃദ്ധമാക്കുന്നു.

വെണ്ണ ഗുണകരം
എ .എ (ആര്‍ക്കിടോനിക് ആസിഡ്) എന്ന പദാര്‍ത്ഥം തലച്ചോറിന്‍റെ വികാസത്തിന് സഹായകരമാണ് വെണ്ണയില്‍ നല്ല തോതില്‍ എ എ കാണപ്പെടുന്നു.
വെണ്ണയിലെ കൊളസ്ട്രോള്‍ കുട്ടികളുടെ തലച്ചോറിന്‍റെയും നാഡീ വ്യവസ്തയുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുന്നു സെലിനയം എന്ന ലവണം അടങ്ങിയ ചുരുക്കം ചില ഭക്ഷ്യ വസ്തുക്കളില്‍ ഒന്നാണ് വെണ്ണ. വെണ്ണ ദ്രുത ഊര്‍ജ്ജത്തിന്‍റെ സ്രോതസ്സാണ് ഇത് നമ്മുടെ ശരീരത്തിന്‍റെ അഡിപ്പോസ് കോശങ്ങളില്‍ സംഭരിച്ച്‌ വയ്ക്കാറില്ല. കോണ്‍ജുഗേറ്റഡ് ലിനോലിക്ക് ആസിഡ് അഥവാ സി.എല്‍.എയുടെ സാന്നിധ്യം പല സ്ലിമിംഗ് പൗഡറിലേയും പ്രധാന ഘടകമായി കമ്പനിക്കാര്‍ അവകാശപ്പെടുന്നത് വെണ്ണയിലെ ഒരു പ്രധാന ഘടകമാണ്.

വെണ്ണയിലെ ആക്റ്റിവോലോക്സ്സ് എന്ന ഘടകം ധാതുലവണങ്ങളുടെ ആഗീകരണത്തിന് സാഹായിക്കുന്നു. വിറ്റാമിന്‍ ഡി യുടെ സാന്നിധ്യം ക്യാത്സ്യം ആഗീകരണത്തിന് സഹായിക്കുന്നു. വെണ്ണയിലെ ബ്യൂട്ടിറേറ്റ് എന്ന ഫാറ്റി ആസിഡ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ണയില്‍ സാച്ചുറേറ്റഡ് ഫാറ്റ് ആണ് അധികമായി ഉള്ളത് ഇത് എച്ച്‌.ഡി.എല്‍ (നല്ല കൊളസൊട്രോള്‍) ഉയര്‍ത്താനും എല്‍.ഡി.എല്‍ (ചീത്ത കൊളസൊട്രോള്‍) താഴത്താനും സഹായ്ക്കും. കൊഴുപ്പില്‍ അലിയുന്ന ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് വെണ്ണ, പ്രത്യേകിച്ചു പുല്ല് കൊടുത്ത വളര്‍ത്തുന്ന പശുവിന്‍ പാലില്‍ നിന്നും കിട്ടുന്ന വെണ്ണയില്‍ വിറ്റാമിന്‍ കെ 2 ആണ്. ധാരാളമായി കാണപ്പെടുന്നത്.

ദോഷവശങ്ങള്‍
വെണ്ണയില്‍ മാംസ്യത്തിന്‍റെ അളവ് വളരെ കുറവാണ്. ഇതില്‍ പ്രധാനമായും വേ പ്രോട്ടീന്‍ ആണ് ഉളളത്. പാലിലെ പ്രോട്ടീനായ വേ അലര്‍ജിയുള്ളവര്‍ക്ക് വെണ്ണയില്‍ നിന്നും ആ അനുഭവം തന്നെ കൈവരും അതിനാല്‍ പാല്‍ അലര്‍ജിയുളളവര്‍ വെണ്ണ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം വെണ്ണയില്‍ വിറ്റാമിനുകളുടെ സാന്നിധ്യം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് ആവശ്യം തോതില്‍ ഈ വിറ്റാമിനുകള്‍ ലഭിക്കില്ല. കാരണം വെണ്ണ കുറച്ച്‌ മാത്രമേ ഉപയോഗിക്കാവു.
വെണ്ണയില്‍ 80%വും കൊഴുപ്പായതിനാല്‍ അമിതമായ ഉപയോഗം ഹൃദ്രോഗത്തിനും, ഭാരവര്‍ദ്ധനത്തിനും കാരണമാകും. ഇങ്ങനെയൊക്കെ ഉള്ള ചെറിയ ദോശവശങ്ങള്‍ ഉണ്ടെങ്കിലും വെണ്ണയുടെ മിതമായ രീതിയിലുള്ള ഉപയോഗം ദോഷത്തെക്കാള്‍ ഏറെ ഗുണകരമാണ്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും മിതമായാല്‍ വെണ്ണയും അമൃതാവും.

ഒനിക്കോളിസിസ്: നഖം ചര്‍മ്മത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥ

നഖം അതിനടിയിലുള്ള ചര്‍മ്മത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് ഒനിക്കോളിസിസ്. സാധാരണ കാണപ്പെടുന്നതും വേദന അനുഭവപ്പെടാത്തതുമായ ഒരു പ്രശ്നമാണിത്. നീളമുള്ള നഖങ്ങളുള്ള സ്ത്രീകളിലാണ് മിക്കപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നത്. വേദനയില്ലാത്ത ഈ അവസ്ഥ മിക്കപ്പോഴും എന്തെങ്കിലും പരുക്കില്‍ നിന്നുള്ള അണുബാധയുടെ സൂചനയായിരിക്കും.

ഒനിക്കോളിസിസിന്റെ കാരണങ്ങള്‍

  • ആഘാതം: ഏറ്റവും സാധാരണമായ കാരണമാണിത്. നഖങ്ങള്‍ ദിവസവും കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ തട്ടുന്നതും ഏതെങ്കിലും കടുപ്പമുള്ള പ്രതലങ്ങളില്‍ ആവര്‍ത്തിച്ച്‌ കുടുങ്ങുന്നതും നഖങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടാന്‍ കാരണമാകാം.
  • മാനിക്യൂര്‍ ചെയ്യുന്നത്: മാനിക്യൂര്‍ ചെയ്യുമ്പോള്‍ നഖത്തിന് അടിഭാഗം വൃത്തിയാക്കുന്നതും ഒനിക്കോളിസിസിന് കാരണമാകാം.
  • അണുബാധകള്‍: ഫംഗസ് (ട്രിക്കൊഫൈറ്റൊന്‍ റൂബ്രം, മെന്‍റാഗ്രൊഫൈറ്റുകള്‍), ബാക്ടീരിയ, യീസ്റ്റ്, വൈറസ് തുടങ്ങിയവ മൂലമുള്ള അണുബാധകള്‍.
  • മരുന്നുകള്‍: ടെട്രാസൈക്ളിന്‍, ഒക്സോറാലന്‍, മിനോസൈക്ളിന്‍, നാപ്രൊക്സെന്‍ തുടങ്ങിയ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പ്രകാശത്തോട് സൂക്ഷ്മസംവേദക്ഷമത ഉണ്ടാകാം. ഇത്തരത്തില്‍ ലോലമായ നഖങ്ങള്‍ക്ക് അടിയില്‍ സണ്‍ബേണ്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഒനിക്കോളിസിസിലേക്ക് നയിക്കാം.
  • ഹൈപ്പര്‍തൈറോയിഡിസവും ഇരുമ്പിന്‍റെ അംശം കുറയുന്നതും
  • ചര്‍മ്മവീക്കം സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍

ഒനിക്കോളിസിസിന്‍റെലക്ഷണങ്ങള്‍

  • നഖം അതിനടിയിലെ ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടുന്ന അവസരത്തില്‍, നഖത്തിന്‍റെ വെളുത്ത നിറമുള്ള അഗ്രഭാഗവും പിങ്ക് നിറത്തിലുള്ള ഭാഗവും തമ്മില്‍ ക്രമരഹിതമായ അതിരുകള്‍ രൂപപ്പെടും.
  • നഖത്തിന്‍റെ അതാര്യമായ വലിയ ഭാഗം വെളുപ്പ്, മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലാവാം.
  • മറ്റെന്തെങ്കിലും അണുബാധ ഉണ്ടെങ്കില്‍ നഖത്തിനടിയിലും നിറവ്യത്യാസം ഉണ്ടായിരിക്കും.
  • നഖത്തിന്‍റെ അടിയിലുള്ള ചര്‍മ്മം കട്ടിയാകുന്നതിന്‍റെ ഫലമായി നഖത്തിന്‍റെ പരന്ന ഭാഗത്തിന്‍റെ  രൂപത്തില്‍ വ്യത്യാസം വരാം.
  • വേദന

ഒനിക്കോളിസിസ് എങ്ങനെ നിര്‍ണയിക്കാം.

കൈവിരലുകള്‍ പരിശോധിക്കുന്നതിലൂടെ ഡോക്ടര്‍ക്ക് ഒനിക്കോളിസിസ് നിര്‍ണയിക്കാന്‍ സാധിക്കും. ലക്ഷണങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡോക്ടര്‍ വിലയിരുത്തും.ഫംഗസ് അണുബാധ സംശയിക്കുന്നുണ്ട് എങ്കില്‍, നഖത്തിനടിയില്‍ നിന്ന് കോശങ്ങള്‍ ചുരണ്ടിയെടുത്ത് പരിശോധിക്കും.

ഒനിക്കോളിസിസിന്‍റെ ചികിത്സ

  • അടിസ്ഥാനപരമായ കാരണം കണ്ടെത്തി ചികിത്സിക്കുന്നത് (ഹൈപ്പര്‍ തൈറോയിഡിസം അല്ലെങ്കില്‍ ഇരുമ്പിന്‍റെ അംശം കുറയുക) നഖം വീണ്ടും സ്വാഭാവികമായ രീതിയില്‍ വളരുന്നതിന് സഹായിക്കും.
  • നഖവുമായി ബന്ധപ്പെട്ട അണുബാധ ആന്‍റിമൈക്രോബിയല്‍സ് ഉപയോഗിച്ച്‌ ചികിത്സിക്കുന്നു.

ഇളകി മാറിയ നഖം വീണ്ടും വച്ചുപിടിപ്പിക്കാന്‍ കഴിയില്ല. നഖം വീണ്ടും വളര്‍ന്നു വരുന്നതിനായി 4-6 മാസം കാത്തിരിക്കേണ്ടിവരും. കാല്‍ നഖങ്ങള്‍ക്ക് ഇതിന്‍റെ ഇരട്ടി സമയം വേണ്ടിവരും.

പ്രതിരോധം

  • നഖത്തിനടിവശം എന്തെങ്കിലും ഉപകരണങ്ങളുടെ സഹായത്തോടെ ആഴത്തില്‍ വൃത്തിയാക്കുന്നത് ഒഴിവാക്കണം.
  • ഏതെങ്കിലും പ്രതലത്തില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിന് നഖങ്ങള്‍ അനുയോജ്യമായ നീളത്തില്‍ വെട്ടിനിര്‍ത്തുക.
  • പാത്രങ്ങള്‍ കഴുകിവൃത്തിയാക്കുമ്പോഴും മറ്റ് ശുചീകരണ പ്രക്രിയകളില്‍ ഏര്‍പ്പെടുമ്പോഴും റബ്ബര്‍ കൈയുറകള്‍ ധരിക്കുക.

ഒനിക്കോളിസിസിന്‍റെസങ്കീര്‍ണതകള്‍

  • അസ്വസ്ഥത
  • പ്രവര്‍ത്തന വൈകല്യം

നഖങ്ങള്‍ക്ക് എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കുക.

തിപ്പലിയുടെ ഔഷധ ഗുണങ്ങൾ

തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയിൽ പിപിലേറ്റിൻ സെസേനിൻ, പിപ്ലാ സ്റ്റെറോല്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്‍ പഴങ്ങൾ വരെ ഉപയോഗിക്കാവുന്നതാണ്. തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു. പെപ്പറേസീ സസ്യകുടുംബത്തിൽപ്പെട്ട തിപ്പലിയുടെ ശാസ്ത്രീയ നാമം പെപ്പർ ലോങ്ഗം എന്നതാണ്. തിപ്പലിയുടെ ഔഷധഗുണങ്ങളിതാ

ഉറക്കമില്ലായ്മയ്ക്ക് : മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു. 1 മുതൽ 3 ഗ്രാം വരെ തിപ്പലി വേര് പഞ്ചസാര ചേർത്ത് പൊടിക്കുക. ശർക്കരയും ചേർക്കാം ഇത് ദിവസം 2 നേരം കഴിക്കാം. സുഖമായ ഉറക്കം ലഭിക്കും പ്രായമായവരിലെ ഉറക്ക പ്രശ്നങ്ങൾക്കും പരിഹാരമാണിത്.

തലവേദനയ്ക്ക് : തിപ്പലി, കുരുമുളക്, ഉണക്കമുന്തിരി. ചുക്ക് ഇവ തുല്യ അളവിലെടുത്ത് പൊടിക്കുക. ഈ പൊടി വെണ്ണ ചേർത്ത് സേവിക്കുക. ഇത് അരിച്ച് ഈ മിശ്രിതം കഴിച്ചാൽ തലവേദന ശമിക്കും. തിപ്പലി വെള്ളം ചേർത്തരച്ച്  നെറ്റിയിൽ പുരട്ടാവുന്നതാണ്.

പല്ലുവേദനയ്ക്ക് : തിപ്പലിപ്പൊടി ഒന്നോ രണ്ടോ ഗ്രാമെടുത്ത് ഇന്തുപ്പും മഞ്ഞൾപ്പൊടിയും കടുകെണ്ണയും ചേർത്തിളക്കുക. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടുക.

ഹൃദയ പ്രശ്നങ്ങള്‍ക്ക് : തിപ്പലിയും ഏലക്കയും തുല്യ അളവിൽ പൊടിക്കുക. നെയ്യ് കൂട്ടി ദിവസം രണ്ടുനേരം 3 ഗ്രാം വീതം പൊടി കഴിക്കുക. മലബന്ധവും ഹൃദയപ്രശ്നങ്ങളും ഇത് തടയുന്നു.

പൈല്‍സിന് : അരടീസ്പൂൺ തിപ്പലിപ്പൊടി വറുത്ത ജീരകവും കുറച്ച് ഇന്തുപ്പും മാത്രം ചേർത്ത് വെറും വയറ്റിൽ രണ്ടുനേരം കഴിക്കുക. തിപ്പലി, ഇന്തുപ്പ് ഇവ തുല്യ അഅളവിൽ‌ എടുത്ത് ആട്ടിൻ പാൽ ചേർത്ത് പുരട്ടുക.

പ്രാണി കടിച്ചാൽ : തിപ്പലി വേര് പൊടിച്ച് പ്രാണി കടിച്ചിച്ചിടത്ത് പുരട്ടുക. വിഷജന്തുക്കൾ കടിച്ചതിനും ഇത് ഫലപ്രദമാണ്.

പൊണ്ണത്തടിക്ക് : 2 ഗ്രാം തിപ്പലിവേര് പൊടിച്ചത് തേൻ ചേർത്ത് ദിവസം 3 നേരം കഴിക്കുക. കുറച്ച് ആഴ്ച തുടർച്ചായായി കഴിച്ചാൽ പൊണ്ണത്തടി മാറും. ഇത് കഴിത്ത് ഒരു മണിക്കൂർ നേരത്തേക്ക് ഖരരൂപത്തിലുള്ള ഒരാഹാരവും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചുമയ്ക്ക് : ഇരട്ടിമധുരവും തിപ്പലിപ്പൊടിയും തുല്യ അളവിൽ എടുക്കുക. പഞ്ചസാര അതേ അളവില്‍ ചേർക്കുക. ഇതു കഴിച്ചാൽ ചുമയും ഛർദ്ദിയും സുഖമാക്കുന്നു. തേൻ ചേർത്തും കഴിക്കാവുന്നതാണ്.

കരളിന്‍റെ ആരോഗ്യത്തിന് :രണ്ടു മുതൽ 4 ഗ്രാം തിപ്പലിപ്പൊടി ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. തിപ്പലി വേര് കഷായം വച്ച് കഴിച്ചാലും മതി.

മഞ്ഞപ്പിത്തത്തിന് :തിപ്പലി, കുരുമുക്, ചുക്ക് ഇവ പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്ത് ഓരോടീസ്പൂൺ വീതം മൂന്നു നേരം കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും.

ദഹനത്തിന് : തിപ്പലി, ചുക്ക്, കുരുമുളക്, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ചത് 5 ഗ്രാം വീതം ദിവസം രണ്ട് നേരം ചൂടുവെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.

വിശപ്പുണ്ടാകാൻ : തിപ്പലി, ചുക്ക്, കുരുമുളക്, അയമോദകം, ജീരകം, കരിംജീരകം, കായം ഇവ സമം എടുത്ത് പൊടിക്കുക. ചോറിനൊപ്പം നെയ്യ് ചേർത്ത് ഈ പൊടിയില്‍ അല്പം ആദ്യം കഴിക്കുക വിശപ്പുണ്ടാകും.

മുലപ്പാൽ ഉണ്ടാകാൻ: തിപ്പലി 2 ഗ്രാം പൊടിച്ചത്, 1/2 ടീസ്പൂൺ ശതാവരിയും പാലും ചേർക്കുക. പാൽ കുടിച്ച ശേഷം ദിവസം 2 നേരം ഇത് കഴിക്കുക. മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാല്‍ വർദ്ധിക്കാന്‍ ഇത് നല്ലതാണ്.

പാര്‍ശ്വഫലങ്ങൾ : തിപ്പലിക്ക് ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും തിപ്പലി അധികം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലരിൽ ഇത് ചർമ്മത്തിൽ തടിപ്പുകളോ അലർജിയോ ഉണ്ടാക്കും. വൈദ്യ നിർദേശ പ്രകാരം മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ. അർബുദങ്ങളിൽ കാണുന്ന എന്‍സൈമിന്‍റെ ഉത്പാദനത്തെ തടയാൻ തിപ്പലിക്ക് കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അർബുദത്തെ പ്രതിരോധിക്കാനും തിപ്പലിക്കു കഴിയും എന്ന് ചുരുക്കം

കുട്ടികള്‍ക്ക് നല്‍കാം ഗുണമുള്ള ഭക്ഷണം

മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രംനല്‍കിയാല്‍ പോരാ, ഗുണമുളള ഭക്ഷണം തന്നെ നല്‍കണം. ശരീരവളര്‍ച്ചയ്‌ക്കൊപ്പംഇതാ, ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍.


മുഴുധാന്യങ്ങള്‍: : ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ്മുഴുധാന്യങ്ങളില്‍ ധാരാളമായുണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴുധാന്യങ്ങളില്‍പ്പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.കുറുക്കു രൂപത്തിലും പലഹാരമായും കുട്ടിക്കു നല്‍കാം.
ഓട്‌സ്: തലച്ചോറിനുളള ഇന്ധനമാണ് ഓട്‌സ് എന്നു പറയാം. ധാരാളം നാരുകളടങ്ങിയിട്ടുളള ഈ ഭക്ഷണപദാര്‍ഥം കുട്ടികളുടെ വയറ് നിറയ്ക്കുകമാത്രമല്ല, അവര്‍ക്കു വേണ്ട ഊര്‍ജവും നല്കുന്നു. വൈറ്റമിന്‍ ഇ, ബി എന്നിവകൂടാതെ സിങ്കും അടങ്ങിയിട്ടുളള ഓട്‌സ് ബുദ്ധിക്ഷമത വര്‍ധിപ്പിക്കുന്നു.ഓട്‌സ് കഴിക്കാന്‍ മടിയുളള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴങ്ങളും പാലും ചേര്‍ത്ത് രുചികരമായി വിളമ്പാം. ഓട്‌സും ബദാമും വറുത്ത് പൊടിച്ച് തേനും ഈന്തപ്പഴവും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായിയോജിപ്പിച്ചതിനു ശേഷം ഉരുളകളാക്കി കുട്ടികള്‍ക്ക് നല്‍കാം. കൂടുതല്‍രുചികരമാക്കാന്‍ തേങ്ങാപ്പീരയില്‍ ഉരുട്ടിയെടുക്കുകയും ആവാം.
മത്തി: ഇതില്‍ അടങ്ങിയിട്ടുളള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യും. ഓര്‍മക്കുറവിനെ ചെറുക്കും. ചോറിനൊപ്പം മീന്‍ കഴിക്കാന്‍ മടിയുളള കുട്ടികള്‍ക്ക് കട്‌ലെറ്റ് ആയോ സൂപ്പായോ ചപ്പാത്തിയില്‍ പച്ചക്കറികള്‍ക്കൊപ്പം ഫില്ലിങ് ആയോ നല്‍കാം.
നിലക്കടല: രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല വിഭവങ്ങള്‍.നിലക്കടലയില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കും.തലച്ചോറിന്‍റെ  പ്രവര്‍ത്തനത്തിനാവശ്യമായ തയാമിനും നിലക്ക!ടലയിലുണ്ട്.
കുട്ടികള്‍ക്ക് പ്രിയങ്കരമായ പീനട്ട് ബട്ടര്‍ വീട്ടില്‍ തന്നെയുണ്ടാക്കി നല്‍കാം. വറുത്ത് തൊലി കളഞ്ഞ നിലക്കടലയും (തൊലി കളയാത്തതുമാവാം) അല്‍പംഉപ്പും എണ്ണയും ആവശ്യത്തിന് തേനോ പഞ്ചസാരയോ ചേര്‍ത്ത് നന്നായി അരച്ച് വെണ്ണപോലെയാക്കുക. പീനട്ട് ബട്ടര്‍ തയാര്‍. മള്‍ട്ടി ഗ്രെയിന്‍ ബ്രഡില്‍പുരട്ടി നല്‍കിയാല്‍ ഇരട്ടി പോഷണമായി.
മുട്ട: കോളിന്‍ എന്ന വൈറ്റമിന്‍റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നിലനിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്.
സ്‌ട്രോബറി : ആന്‍റിഓക്‌സിഡന്‍റ്ധാരാളമായി അടങ്ങിയിട്ടുളള സ്‌ട്രോബെറി ചിന്ത, ഓര്‍മശക്തി, തിരിച്ചറിവ് തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കും.

കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ ഉത്തമം

മാതള നാരങ്ങയില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍സംശയം വേണ്ട. പല ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയും. മധുരമാണ് എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇഷ്ടംകടുതലായിരിക്കും മാതള നാരങ്ങയോട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടം തോന്നുന്നഒന്നാണ് മാതള നാരങ്ങ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മാതളനാരങ്ങയില്‍ നിറയെ  പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവ കൊണ്ട്നിറഞ്ഞിരിയ്ക്കുകയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുട്ടികള്‍ക്ക് മാതളനാരങ്ങ കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്.കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം, ഡയറിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്.

വിരകള്‍ക്ക് പരിഹാരം: കുട്ടികളില്‍ വിരശല്യം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ മാതള നാരങ്ങ ജ്യൂസ് വളരെ നല്ലതാണ്.
പനി കുറയ്ക്കുന്നു: പനി ഇല്ലാതാക്കുന്നതിനും മാതള നാരങ്ങ ജ്യൂസ് നല്ലതാണ്. മാതള നാരങ്ങയില്‍ധാരാളം ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് പനിയെ ഇല്ലാതാക്കുന്നു.

ദന്തപ്രശ്‌നങ്ങള്‍ : കുട്ടികളില്‍ ദന്തസംരക്ഷണം ഫലപ്രദമാകാത്ത പ്രായമാണ്. അതുകൊണ്ട് തന്നെദന്തസംരക്ഷണത്തിന് വളരെയധികം ഫലപ്രദമായ മാര്‍ഗ്ഗമാണ് മാതള നാരങ്ങ ജ്യൂസ്.
കരളിനെ സംരക്ഷിക്കുന്നു : കരളിന്‍റെ ആരോഗ്യത്തിനും മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത്കുട്ടികളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നു.
അനീമിയ : കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ തടയുന്നതിനും മാതള നാരങ്ങജ്യൂസ് സഹായിക്കുന്നു. ഇത് കുട്ടികളില്‍ രക്തം വര്‍ദ്ധിപ്പിക്കുകയുംരക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി : രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാതള നാരങ്ങ ഫലപ്രദമാണ്.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക്ദിവസവും നല്‍കാം.

ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം

എന്താണ് ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം?

പൊള്ളല്‍ ഉണ്ടാകുന്നില്ല എങ്കിലും ചൂടു മൂലം ചര്‍മ്മത്തില്‍ പാടുകളോ തടിപ്പുകളോ ഉണ്ടാകുന്ന അവസ്ഥയാണ് ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം. ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ അടക്കം നിരവധി താപ സ്രോതസ്സുകള്‍ ഇതിനു കാരണമാകാം. ഇതിനെ വൈദ്യശാസ്ത്രപരമായി എരിത്തെമ അബ് ഇഗ്നെ എന്നു വിളിക്കുന്നു.

കാരണങ്ങള്‍ : ദീര്‍ഘനേരം ഇന്‍ഫ്രാറെഡ് രശ്മികള്‍ അല്ലെങ്കില്‍ ചൂട് ഏല്‍ക്കുന്നതു മൂലം ചര്‍മ്മത്തിന്‍റെ  ചില ഭാഗങ്ങളില്‍ നിറവ്യത്യാസമുണ്ടാവുകയും പുള്ളികള്‍ വീഴുകയും ചെയ്യുന്നു. ലാപ്ടോപ്പ് ഉപയോഗം മൂലവും ഈ അവസ്ഥ ഉണ്ടാകുമെന്ന് പ്രാമാണീകരിക്കപ്പെട്ട തെളിവുകളുണ്ട്.

ലക്ഷണങ്ങള്‍

  • മീന്‍ വല പോലെ തോന്നിക്കുന്ന, രൂക്ഷമല്ലാത്തതും താല്‍ക്കാലികവുമായ പാടുകള്‍ (പുള്ളികള്‍).
  • ഇളം പിങ്കു നിറത്തില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍ ചുവപ്പു നിറത്തിലേക്കും പിന്നീട് തവിട്ടു നിറത്തിലുള്ള വലകള്‍ പോലെയും ആയി മാറുന്നു.
  • ചിലര്‍ക്ക് ചെറിയ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടേക്കാം.

അപകടസാധ്യതാ ഘടകങ്ങള്‍

  • പാചകക്കാര്‍, കൊല്ലപ്പണി ചെയ്യുന്നവര്‍ തുടങ്ങി അധികസമയം ചൂടേല്‍ക്കേണ്ടിവരുന്നവര്‍ക്ക് ഇതിനുള്ള അപകടസാധ്യത കൂടുതലാണ്.
  • ഹോട്ട് വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച്‌ ആവര്‍ത്തിച്ച്‌ ചൂട് വയ്ക്കുന്നവര്‍ക്ക്.
  • ലാപ്ടോപ്പ് മടിയില്‍ വച്ച്‌ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക്.

രോഗനിര്‍ണയം

ചര്‍മ്മത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ ഡോക്ടര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ചര്‍മ്മത്തിന് അസ്വാഭാവികത ഒന്നും ഇല്ല എന്ന് ഉറപ്പിക്കാന്‍ ബയോപ്സി നടത്താന്‍ ശുപാര്‍ശ ചെയ്തേക്കാം.

ചികിത്സ

ചികിത്സയില്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യം ചര്‍മ്മത്തിനു തകരാര്‍ ഉണ്ടാക്കുന്ന രീതിയില്‍ താപസ്രോതസ്സുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയാണ്.

തീവ്രതയില്ലാത്ത കേസുകള്‍ ഒന്നോ രണ്ടോ മാസം കൊണ്ട് തനിയെ ഭേദമാവും. എന്നാല്‍, രൂക്ഷമായ കേസുകള്‍ വര്‍ഷങ്ങളോളം അല്ലെങ്കില്‍ സ്ഥിരമായി നിലനില്‍ക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുള്ളികള്‍ ഭേദമാക്കാന്‍ പുറമെ പുരട്ടുന്ന ട്രെറ്റിനോയിന്‍ (ട്രെറ്റിനോയിക് ആസിഡിന്‍റെ ഫാര്‍മസ്യൂട്ടിക്കല്‍ രൂപം) അല്ലെങ്കില്‍ ലേസര്‍ ചികിത്സ ശുപാര്‍ശ ചെയ്യും.

പ്രതിരോധം: ലാപ്ടോപ്പ് അല്ലെങ്കില്‍ മറ്റു താപ സ്രോതസ്സുകളില്‍ നിന്നുള്ള ചൂട് നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ എന്തെങ്കിലും മറകള്‍ ഉപയോഗിക്കാം. ഈ സ്വാഭാവിക രീതിയിലൂടെ ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോമിനെ പ്രതിരോധിക്കാന്‍ കഴിയും.

സങ്കീര്‍ണതകള്‍

സാധാരണഗതിയില്‍ ചര്‍മ്മത്തിനു പറ്റുന്ന തകരാറുകള്‍ നിരുപദ്രവമായിരിക്കും. എന്നാല്‍, ദീര്‍ഘനേരം ചൂട് ഏല്‍ക്കുകയാണെങ്കില്‍ ഒരു പക്ഷേ ചര്‍മ്മത്തിലെ ക്യാന്‍സറിന് കാരണമാവാം.

അടുത്ത നടപടികള്‍

നിങ്ങള്‍ ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം മൂലം ബുദ്ധിമുട്ടുകയാണെങ്കില്‍, ചൂടില്‍ നിന്ന് സംരക്ഷണം നേടുന്നതിന് അനുയോജ്യമായ ഹീറ്റ് ഷീല്‍ഡുകള്‍ ഉപയോഗിക്കുക.

ഡ്രൈ ഐ :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ്  ഡ്രൈ ഐ എന്നു പറയുന്നത്.

ആരോഗ്യസംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികംപേര്‍ അനുഭവിക്കുന്ന ഒരു കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്‍റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്.

കാരണങ്ങള്‍

  1. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
  2. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
  3. വരണ്ടതും പൊടിപിടച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം. അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈഐയ്ക്ക് കാരണമാകാം.
  4. ദീര്‍ഘനാളത്തെ കോണ്‍ട്രാക്ട്‌റ് ലെന്‍സ് ഉപയോഗം.
  5. കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
  6. കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.
  7. കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍. പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
  8. കണ്‍ജക്ടീവ് സ്ഥിരമായി നീര് വന്ന് വീര്‍ക്കുക.
  9. കണ്‍പോളകള്‍ മുതല്‍ കണ്ണിന്‍റെ  മുന്‍ഭാഗംവരെ കാണുന്ന കണ്ണിന്‍റെ  പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
  10. കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
  11. കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക. വേദനയും കണ്ണു ചുവക്കലും.
  12. മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക. മങ്ങിയ കാഴ്ച

രോഗലക്ഷണങ്ങള്‍
കണ്‍പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക. കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്സുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചെയ്യണം.

ശ്രദ്ധിക്കേണ്ടവ

കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക. കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക. വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം. പുക, പൊടി എന്നിവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പുകവലി, മദ്യപാനം ഉപേക്ഷിക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവയ്ക്കുക. ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.

ഫ്രഷ് ആകാന്‍എളുപ്പവഴി

ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച റോസ് വാട്ടര്‍ ഒരു സ്പ്രേ ബോട്ടിലിലാക്കി മുഖത്തേക്ക് സ്പ്രേ ചെയ്യുക. മൂന്നു മിനിറ്റിനു ശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചെടുത്താല്‍ ചര്‍മത്തിലെ പൊടിയും അകന്നുപോയി ഫ്രഷ് ലുക്ക് കിട്ടും. മുഖം ഇരുണ്ടുപോയി എന്നു തോന്നിയാല്‍ കറ്റാര്‍ വാഴയുടെ ഉള്‍ഭാഗമെടുത്ത് നന്നായി തണുപ്പിച്ച പാലും ചേര്‍ത്ത്  മുഖത്തിട്ട് അഞ്ചുമിനിറ്റിനു  ശേഷം തണുത്തവെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ട് തുടച്ചുമാറ്റുക. തിരക്കിനിടയില്‍ സൌന്ദര്യകൂട്ടൊന്നും ഒരുക്കാന്‍സമയമില്ലെങ്കില്‍  അല്പം ബ്യൂട്ടി ഐസ് ക്യൂബ്സ് തയാറാക്കി വെയ്ക്കാം. കാല്‍കപ്പ് തണുത്ത വെള്ളവും രണ്ടു വലിയ സ്പൂണ്‍ റോസ് വാട്ടറും മുള്‍ട്ടാണി മിട്ടിയും. യോജിപ്പിച്ച് ഐസ്ട്രേയില്‍ ഒഴിച്ച് വച്ചോളൂ. ജോലി കഴിഞ്ഞെത്തുമ്പോള്‍ ഇതിലൊരു ഐസ് ക്യൂബ് എടുത്ത് മുഖത്തുരസുക. ചര്‍മത്തിന് പുതുജീവന്‍ കിട്ടും. പൊടിയും വെയിലുമേറ്റ് വാടിയ ചര്‍മത്തിന് ജീവന്‍ പകരാന്‍ ചൂടുവെള്ളത്തില്‍  മുക്കിയ തുണി പിഴിഞ്ഞ് ഇളം ചൂടില്‍ അഞ്ചുമിനിറ്റ് മുഖത്തിടുക. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറന്നു വരും. ഈ തുണി കൊണ്ട് തന്നെ മുഖമൊന്ന് തുടച്ചെടുക്കുക. അഴുക്കും പൊടിയും നീങ്ങിയ മുഖത്ത് തണുത്ത വെള്ളം തളിക്കുക. തുറന്ന സുഷിരങ്ങള്‍ അടയും. രണ്ടു കുപ്പി വെള്ളം തിളപ്പിച്ച് ഗ്രീന്‍ടീഇലകളിട്ട് അഞ്ചുമിനിറ്റ് മാറ്റി വയ്ക്കുക.  ഇതരിച്ചെടുത്ത് ഐസ് ട്രേയിലൊഴിച്ച് മൂന്നു മണിക്കൂര്‍ തണുപ്പിക്കുക. ചര്‍മം വരണ്ടതായി തോന്നുമ്പോള്‍  ഈ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്ത ശേഷം ഉണങ്ങിയ തുണികൊണ്ടു തുടയ്ക്കുക.

കുട്ടികളിലെ കോങ്കണ്ണ് : കാരണങ്ങള്‍

പ്രത്യേകമായ കാരണങ്ങള്‍ പറയാന്‍ കഴിയില്ലെങ്കിലും കണ്ണിലെ പേശികളുടെ (മസില്‍) പ്രവര്‍ത്തനത്തിന്‍റെ അസന്തുലിതാവസ്ഥയാണ് കോങ്കണ്ണിന്‍റെ പ്രധാനമായ കാരണം. രണ്ട് കണ്ണും ഒരു പോലെ ഉപയോഗിക്കാനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഇതുകാരണം,  രണ്ട് കണ്ണുകളെ ഒരേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്നു. ഞരമ്പുകളില്‍ വരുന്ന തകരാറുകളും കോങ്കണ്ണിന് കാരണമാകുന്നു. തലച്ചോറും കണ്ണും തമ്മില്‍ ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ തകരാറാണ് കോങ്കണ്ണിന് കാരണമാകുന്നത്.

തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകളും ഇതിന് കാരണ്. കണ്ണിലുണ്ടാകുന്ന കലയും കോങ്കണ്ണിന് കാരണമാകും. കുടുംബ പാരമ്പര്യവും വളരെ കുറഞ്ഞ ശതമാനത്തിലെങ്കിലും കോങ്കണ്ണിന് കാരണമാകുന്നു. കൂടുതല്‍ ശക്തിയുള്ള കണ്ണടകള്‍ വെക്കുന്നവര്‍ കുടുംബത്തിലുണ്ടെങ്കില്‍ ജനിക്കുന്ന കുട്ടികളില്‍ കണ്ണ് സംബന്ധമായ വിശദമായ എല്ലാ പരിശോധനക്കും വിധേയമാക്കേണ്ടതാണ്.

കൂടുതല്‍ കോങ്കണ്ണും ജനനം മുതലേ ഉണ്ടാവുന്നതാണ് എന്ന് നാം മനസ്സിലാക്കണം. എന്നാല്‍, അത് വൈകി കണ്ടത്തെുന്നതുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നാല്‍ പരിഹരിക്കപ്പെടാതെ പോകുന്നത്. കുഞ്ഞ് ജനിച്ച് നാലു മാസത്തിനുള്ളില്‍ കുഞ്ഞിന്‍റെ കണ്ണ് ഇടക്കിടക്ക് കോങ്കണ്ണുപോലെ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഈ ചലനം കണ്ണുകള്‍ക്ക് സ്ഥിരമായുണ്ടെങ്കില്‍ പരിശോധനക്ക് വിധേയമാക്കണം.

കോങ്കണ്ണുള്ളവരില്‍ ശരിയായ ദിശയിലുള്ള കണ്ണ് വക്രതയുള്ള കണ്ണിനെക്കാള്‍ മേല്‍ക്കൈ നേടും. ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും തലച്ചോറുമായി കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കും. വക്രതയുള്ള കണ്ണ് തലച്ചോറുമായി കൃത്യമായ രീതിയില്‍ ബന്ധമില്ലാത്തതുകൊണ്ടുതന്നെ ഒരു വസ്തുവിലേക്ക് നോക്കുമ്പോള്‍ ആ കണ്ണ് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കും.

കോങ്കണ്ണ് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ശക്തിയില്ലാത്ത കണ്ണിന്‍റെ കാഴ്ചശക്തി കൂടുതല്‍ മങ്ങിയതാകും. ഇത് കണ്ണിന് ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തും. ചിലപ്പോള്‍ സ്ഥായിയായി കാഴ്ചശക്തി നഷ്ടപ്പെടുത്താനും ഇത് കാരണമാകും. ഒരു വസ്തുവിന്‍റെ ത്രിമാന കാഴ്ച ലഭിക്കുന്നതും ഇത് തടസ്സപ്പെടുത്തും.

അധികസമയം ഇരുന്ന് ജോലി ഹൃദയത്തെ അപകടത്തിലാകും

ഹൃദയം പിണങ്ങിയാല്‍ ശരീരത്തിന്‍റെ നിലനില്‍പ്പ് അപകടത്തിലാകും. അതുകൊണ്ട് ഹൃദയത്തെ പിണക്കാനായി തുടര്‍ച്ചയായുള്ള ഇരിപ്പ് ശീലമാക്കണ്ടാ.

അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഹ സാധ്യത കൂടുമെന്ന് പുതിയ പഠനം. തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും നല്ല കൊളസ്ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാല ആണ് പഠനം പുറത്തു വിട്ടിരിക്കുന്നത്. ഹൃദയത്തെ സ്മാര്‍ട്ട് ആക്കാന്‍ ദിവസം ഏഴുമണിക്കൂര്‍ നില്‍ക്കുകയോ ഏഴുമൈല്‍ നടക്കുകയും വേണമെന്നാണ് പഠനം പറയുന്നത്.

നൂറിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാരിലാണ് പഠനം നടത്തിയത്.ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഹം, രക്താതിമര്‍ദം ഉള്‍പ്പെടെ രോഗങ്ങള്‍ ഒന്നും പിടികൂടാത്തവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. മണിക്കൂറുകള്‍ ഇരുന്ന് ഇനി ഹൃദയത്തെ മുഷിപ്പിക്കണ്ടാ. ഇടവിട്ട് ഇനി കുറച്ച്‌ നടപ്പും ശീലമാക്കിക്കോളൂ.. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയിലാണ് പഠനം പ്രസീദ്ധീകരിച്ചിരിക്കുന്നത്.

നോമോ ഫോബിയ : ലക്ഷണങ്ങളും പരിഹാരവും

മൊബൈല്‍ ഫോണും ടാബും പതിവായതോടെ പുതുതലമുറയ്ക്ക് ഒരു ന്യൂജനറേഷന്‍ രോഗവും കിട്ടി. നോ മൊബൈല്‍ഫോണ്‍ എന്ന നോമോഫോബിയ. ഈ പ്രശ്നമുള്ളവര്‍ക്ക് ഫോണ്‍ കൈയിലില്ലെങ്കില്‍ അസ്വസ്ഥതയും അകാരണമായ ഭയവും ഉത്കണ്ഠയും ഉണ്ടാകും. 17നും 28നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ മാനസിക പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍

  • മൌബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നതും ഫോണ്‍ കൈയില്‍ ഇല്ലാത്തതുമായ അവസ്ഥ ചിന്തിക്കാനേ ആകില്ല. ഒരു കാര്യവുമില്ലെങ്കിലും ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കുക ഇവരുടെ സ്വഭാവമാണ്.
  • ഫോണില്‍ ബാറ്ററി ചാര്‍ജ് ഫുള്‍ ആണോയെന്ന് ഇടയ്ക്കിടെ നോക്കി ഉറപ്പു വരുത്തുക. ചാര്‍ജ്  കുറയുന്നതില്‍ അസ്വസ്ഥമാകുക തുടങ്ങിയവയും നോമോ ഫോബിയയെ സൂചിപ്പിക്കുന്നു.
  • ഫോണ്‍ മറന്നു വെച്ചു യാത്ര പുറപ്പെട്ടാല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോകുമോ, മറ്റുള്ളവര്‍ എടുത്തു നോക്കുമോ എന്നിങ്ങനെയുള്ള ചിന്തകള്‍ കാരണം തിരിച്ചു വരാന്‍ പോലും തയ്യാറാകും.  ഫോണ് കൈയില്‍ കിട്ടും വരെയും ടെന്‍ഷനാകും.
  • ഫോണില്‍‍ നെറ്റ് വര്‍ക്ക്‌ ഇല്ലെങ്കില്‍ അസ്വസ്ഥത ഉണ്ടാക്കും. എപ്പോഴും ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ മറ്റു ഫോണുകളോ വൈഫൈ റൂട്ടറോ ഇവര്‍ കൈയില്‍ കരുതിയിരിക്കും. ഫോണിന് ഫുള്‍ ചാര്‍ജുണ്ടെങ്കിലും കൈയില്‍ ചാര്‍ജര്‍ കൈയിലുണ്ടാകും.
  • ‘മൌബൈല്‍ ഫോണ്‍ ദയവായി ഓഫ് ചെയ്യുക’എന്ന ബോര്‍ഡ് ഇവര്‍  കണ്ടില്ലെന്നു നടിക്കും. ഈ പ്രശ്നം ഉള്ളവരില്‍ 50 ശതമാനം ആളുകളും ഫോണ്‍ ഓഫ് ചെയ്യില്ല.
  • അധിക നേരത്തേക്ക് കാള്‍ വരുന്നില്ലെങ്കിലും മെസേജ് ടോണ്‍ കേട്ടില്ലെങ്കിലും നെറ്റ് വര്ക്ക് പ്രശ്നമാണോ എന്നറിയാന്‍ അതേ കണക്ഷനുള്ളവരോട് അന്വേഷിച്ചു നടക്കും.
  • മറ്റുള്ളവരുമായി മുഖാമുഖം സംസാരിക്കുമ്പോഴും നോട്ടം ഇടയ്ക്കിടെ മൌബൈലിലേക്ക് ആയിരിക്കും.
  • ഫോണ്‍ നഷ്ടപ്പെടുന്നതായി സ്വപ്നം കാണുക, ആരെങ്കിലും അടുത്തു വരുമ്പോള്‍ ഫോണ്‍ മോഷ്ടിക്കാനായി വരുന്നതാണോ എന്ന് ഭയപ്പെടുക, ഫോണ്‍ താഴെ വീഴുമ്പോള്‍ വല്ലാതെ അസ്വസ്ഥനാകുക എന്നിവയൊക്കെ കടുത്ത നൊമോ ഫോബിയയുടെ ലക്ഷണങ്ങളാണ്.
  • ശ്വാസോച്ഛാനത്തില്‍ വരുന്ന വ്യതിയാനം, കൈവിറയല്‍, അമിതമായി വിറയ്ക്കുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഇത്തരക്കാരില്‍ പ്രകടമാകും. ഉത്കണ്ഠ, അരക്ഷിതബോധം, വിഷാദം, ആത്മവിശ്വാസക്കുറവ്, ഫോണ്‍ കാണാതിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുക എന്നിങ്ങനെയുള്ള വൈകാരിക ലക്ഷണങ്ങളും കാണാം.

പരിഹാരങ്ങള്‍

പ്രശ്നം സ്വയം തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ പരിഹാരം. ഫോണ്‍ മാറ്റി വച്ചു ജീവിക്കാനല്ല ഫോണില്ലാതെ ജീവിക്കാനാണ് പഠിക്കേണ്ടത്ഫോ ണില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം.

  • രാവിലേ 7 മുതല്‍ രാത്രി 10 വരെയുള്ള ഏതെങ്കിലും സമയത്ത് അര മണിക്കൂര്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കുക.
  • ഫോണ്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൈയെത്തി എടുക്കാന്‍ കഴിയുന്നതിലും ദൂരത്തില്‍ കുറഞ്ഞത് 5 മീറ്റര്‍ അകലത്തിലെങ്കിലും ഫോണ്‍ വെയ്ക്കുക.
  • പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഫോണ്‍ നോക്കില്ല എന്ന് മനസിലുറപ്പിക്കുക. രണ്ടാഴ്ചയിലൊരിക്കല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കാം.  കഴിയുന്നതും അന്നേ ദിവസം ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.

മേല്പ്പറഞ്ഞ കാര്യങ്ങള്‍കൊണ്ടു ഫലം കണ്ടില്ലെങ്കില്‍ മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടാം. എക്സ്പോര്‍ഷന്‍ തെറപ്പി, കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, റിലാക്സേഷന്‍ടെക്നിക്സ്  എന്നിവയിലൂടെ നോമൊഫാബിയ എന്ന പ്രശ്നത്തെ മറികടക്കാം

ഹാന്‍റ് വാഷുകളുടെ ഉപയോഗം അമിതമായാല്‍ ആപത്ത്

നാം നിത്യ ജീവിത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍റ് വാഷുകള്‍. ഭക്ഷണത്തിനു മുന്‍പും ശേഷവും സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച്‌ വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച്‌ കുട്ടികളുടെ ഉപയോഗം. നിരവധി കെമിക്കലുകള്‍കൊണ്ടും ആല്‍ക്കഹോള്‍ കൊണ്ടും നിര്‍മിക്കുന്ന ഇവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് യു.എസിലെ ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തല്‍. കുട്ടികള്‍ ഇതുപയോഗിച്ചാല്‍ വയറു വേദന,ഛര്‍ദി,ഒക്കാനം, മറ്റു ഉദര സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും.

ഭക്ഷണത്തിലൂടെ ഇവയുടെ അംശങ്ങള്‍ വയറ്റിനകത്തേക്ക് ചെല്ലുന്നത് മൂലമാണ് ഇത്തരം അസുഖങ്ങള്‍ പിടികൂടുക. ഭക്ഷണത്തിനു മുന്‍പ് ഹാന്‍ഡ് വാഷുപയോഗിച്ച്‌ കൈ കഴുകുകയും എന്നാല്‍ കൈകളില്‍ നിന്നും ഇവയുടെ അംശം പൂര്‍ണമായും പോകാതെ അവശേഷിക്കാനും ഇടയാകും.

ഇതാണ് അപകടത്തിന് കാരണമാവുക. ആല്‍ക്കഹോള്‍ അടങ്ങിയ ഇത്തരം കൈകഴുകുന്ന ലിക്വിഡുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ചിലര്‍ക്ക് ചര്‍മരോഗം വരുത്താനും ഇത് ഇടയാക്കും.

കുട്ടികളില്‍ കാണുന്ന അലര്‍ജി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളിൽ കാണുന്ന പ്രധാന അലർജിയാണ് ഭക്ഷണങ്ങളിൽ നിന്നുള്ള അലർജി .ഇതിൽ പ്രധാനമായത് സോയ അലർജിയാണ് .ഇത് ശിശുക്കളിലും മുതിർന്ന കുട്ടികളിലും കാണുന്നു . പഠനങ്ങൾ പ്രകാരം 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിൽ സോയ അലർജി കാണുന്നു .പയറു കുടുംബത്തിലെ സോയാബീനിൽ നിന്നുമാണ് സോയ ഉണ്ടാക്കുന്നത് .പല ആളുകളും ഒന്നോ അതിലധികമോ പയറുവർഗ്ഗങ്ങളിൽ നിന്നും അലർജി ഉള്ളവരായിരിക്കും .

അലർജിയുടെ ലക്ഷണങ്ങൾ അത് കഴിച്ചു ഏതാനും മിനിറ്റുകൾ തുടങ്ങി മണിക്കൂറുകൾവരെ നിൽക്കും .കുട്ടികളിൽ കാണുന്ന ചില സോയ അലർജി ലക്ഷണങ്ങളാണ് വായിലെചൊറിച്ചിൽ ,ചുണ്ടിലും മുഖത്തും വീർക്കൽ ,വയറുവേദന ,വയറിളക്കം ,ഛർദ്ദിൽ ,തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവ .

മിക്കവാറും എല്ലാ രക്ഷകർത്താക്കളുടെയും ചോദ്യമാണ് കുട്ടികളിലെ സോയ അലർജിഎങ്ങനെ നിയന്ത്രിക്കാം .സോയ അലർജി അനാഫിലാസിസ് എന്ന അവസ്ഥ ആകുന്നതുവരെഗുരുതരമല്ല .കുട്ടികളിൽ കാണുന്ന 5 തരത്തിലുള്ള സോയ അലർജിയെക്കുറിച്ചു ചുവടെചേർക്കുന്നു .

പല ഭക്ഷണങ്ങളിലും ചേർക്കുന്ന ഒന്നാണ് സോയ ലെസിതിൻ .പല ഭക്ഷണങ്ങളുടെയുംകാലാവധി കൂട്ടുവാനായി ഇത് ഉപയോഗിക്കുന്നു .ഇത് ചോക്കളേറ്റിലെ പഞ്ചസാരയുടെക്രിസ്റ്റലൈസേഷൻ നിയന്ത്രിക്കുന്നു .കൂടാതെ സോയ ഭക്ഷണങ്ങൾ വറുക്കുമ്പോൾഎണ്ണ തെറിക്കുന്നത് കുറയ്ക്കുന്നു .അതുകൊണ്ട് സോയ അലർജിയുള്ളവർ സോയ ലെസിതിൻഅടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക .

ഹൃദയാഘാതവും ,ക്യാൻസറുമൊക്കെ നിയന്ത്രിക്കാൻ സോയാബീനും,അനുബന്ധഉത്‌പന്നങ്ങളും സഹായിക്കുന്നു . ഇത് നല്ലൊരു പോഷകാഹാരമാണ് .ഇതിലെ ഏതാണ്ട് 21 പ്രോട്ടീനുകളും ആസ്ത്മ പോലുള്ള രോഗങ്ങൾക്ക് കാരണമാകും .അപ്പോൾ എങ്ങനെ സോയ അലർജി ഒഴിവാക്കാം എന്ന് ചോദിച്ചാൽ ,സോയയുടെ ഉപയോഗം കുറയ്ക്കുക എന്നേപറയാനാകൂ .

ചില കുഞ്ഞുങ്ങൾക്ക് സോയ പാൽ അലർജി കാണാറുണ്ട് .ആസ്ത്മ രോഗമുള്ളവർക്ക്പശുവിൻ പാലുപോലും അലർജി ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .സോയപാൽ അലർജിയുടെ പ്രധാന പ്രശ്‌നം എന്നത് കുട്ടിക്ക് 3 വയസ്സ് കഴിയുമ്പോൾഅലർജി കൂടുതലായി അതിക്രമിച്ചിരിക്കും എന്നതാണ് .

താരതമ്യേന സോയ എണ്ണയ്ക്ക് അലർജി കുറവാണ് .കാരണം ഇതിൽ പ്രോട്ടീന്‍റെ അളവ്കുറവാണ് .വളരെ വിരളം ആളുകളിൽ സോയ എണ്ണ അലർജി ഉണ്ടാക്കാറുണ്ട് .സോയ എണ്ണ ഉള്ള ഭക്ഷണം കഴിച്ച ഉടനെ അവരിൽ അതിന്‍റെ പ്രത്യാഘാതം കാണാം .അതിനാൽഅലർജിയുള്ള കുട്ടികൾക്ക് സോയ എന്ന ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തുകൊടുക്കാതിരിക്കുക .

സോയ സോസ് സോയയിൽ നിന്നുമാണ് ഉണ്ടാക്കുന്നത് .കൂടാതെ ഇതിൽ ഗോതമ്പുംഅടങ്ങിയിരിക്കുന്നു .അതിനാൽ ഇതിലെ അലർജിയുടെ കാരണം കണ്ടുപിടിക്കാൻ വളരെബുദ്ധിമുട്ടാണ് .ഇത് വായിലും ,ത്വക്കിലും പൊള്ളലുകൾ ഉണ്ടാക്കും .കൂടാതെ അലർജിയുടെ പ്രത്യാഘാതം ഓരോ കുട്ടിയിലും വ്യത്യസ്‌തമായിരിക്കും .അതിനാൽ കുട്ടിയിലെ അലർജിയുടെ യഥാർത്ഥ കാരണം കണ്ടെത്തി നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കൂ

കണ്ണിനെ ശ്രദ്ധയോടെ പരിപാലിക്കാം

കണ്ണിന്‍റെ  ആരോഗ്യം പരമപ്രധാനമാണ്. ശ്രദ്ധയോടെ പരിരക്ഷിച്ചാല്‍ മാത്രമേ അത്കാത്തുസൂക്ഷിക്കാനാകൂ. കണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന്ഉറപ്പാക്കുകയും വേണ്ട പോഷകാഹാരങ്ങള്‍ കഴിക്കുകയും ചെറിയ വ്യായാമങ്ങള്‍ചെയ്യുകയും ചെയ്താല്‍ മാത്രമേ കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാകൂ.കണ്ണുകള്‍ മനസിന്‍റെ  കണ്ണാടിയാണെന്ന് പറയുന്നത് വെറുതെയല്ല. പക്ഷേ കണ്ണിന്‍റെ ആരോഗ്യത്തിന് പലപ്പോഴും മുന്‍തൂക്കം നല്‍കാറില്ല. കണ്ണുകള്‍ ആരോഗ്യത്തോടെപരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും.
ഭക്ഷണത്തിലാണെങ്കിലും കണ്ണിനുവേണ്ടി ഉപയോഗിക്കുന്ന മേക്കപ്പ്സാധനങ്ങളിലാണെങ്കിലും വേണം അല്‍പം കരുതല്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സിഎന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായിഉള്‍പ്പെടുത്തുക. കാരറ്റ്, മധുരക്കിഴങ്ങ്, കുമ്പളങ്ങ, ചീര എന്നിവവിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ്. പേരയ്ക്ക, കാപ്‌സിക്കം, ചെറുനാരങ്ങ, പപ്പായ എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഇവഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കണ്ണിന്‍റെ അഴക്കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഐ മേക്കപ്പ് സാധനങ്ങള്‍ ഗുണനിലവാരംഉള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്. മേക്കപ്പ് സാധനങ്ങള്‍ഉപയോഗിക്കുന്നതിന് മുമ്പ് യാതൊരു വിധത്തിലുള്ള അലര്‍ജിയും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കണം. വാട്ടര്‍ പ്രൂഫ് ഐ മേക്കപ്പ് സാധനങ്ങള്‍തെരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് പൂര്‍ണമായുംനീക്കം ചെയ്യുക. തണുത്തവെള്ളത്തില്‍ കണ്ണ് നന്നായി കഴുകുക. ഒരു ഗ്ലാസ്  വെള്ളത്തില്‍ ഒരു സ്പൂണ്‍ നെല്ലിക്കാപ്പൊടിയിട്ട് ഒരു രാത്രി വയ്ക്കുക.നേര്‍ത്ത തുണിയുപയോഗിച്ച് ഈ വെള്ളം അരിച്ചെടുത്ത ശേഷം അതുകൊണ്ട് കണ്ണുകള്‍കഴുകുക. കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടും. ഇതേ മിശ്രിതത്തിലേക്ക്ഒരു തുളളി ആവണക്കെണ്ണ ചാലിച്ച ശേഷം ഇതില്‍ വ്യത്തിയുള്ള കോട്ടണ്‍ തുണി മുക്കി വയ്ക്കുക. കണ്ണുകള്‍ അടച്ചശേഷം ഈ തുണി കണ്ണുകള്‍ക്ക് മുകളില്‍വയ്ക്കുക. വെള്ളരിക്ക നീരും ആപ്പിള്‍ ജ്യൂസും  ഇതേപോലെ ഉപയോഗിക്കാം. ഉറക്കംതൂങ്ങിയ കണ്ണുകളും സൗന്ദര്യത്തിന്‍റെ മാറ്റ് കുറയ്ക്കും. അതിനാല്‍ആവശ്യത്തിന് ഉറങ്ങുകയെന്നത് ഒരു ശീലമാക്കണം. പൊടിക്കാറ്റില്‍ നിന്നുംസൂര്യപ്രകാശത്തില്‍ നിന്നും രക്ഷ നേടുന്നതിന് സണ്‍ഗ്ലാസ് ഉപയോഗിക്കുക.ധാരാളം വെള്ളം കുടിക്കുകയെന്നതും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന്പ്രധാനമാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മം വരണ്ടുപോകാതിരിക്കുന്നതിന് ഇതിലൂടെ സാധിക്കും. നിത്യവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത്കണ്ണുകളുടെ സൗന്ദര്യം നിലനിര്‍ത്തും.

മൂക്കിനെ കുഴപ്പത്തിലാക്കുന്ന റൈനൈറ്റിസ്

മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തിനുണ്ടാകുന്ന വീക്കം. ഇതുമൂലം മൂക്കിലൂടെ വായുസഞ്ചാരം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുന്നു. ശ്ലേഷ്മസ്തരത്തിലെ ഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനം വഴി മൂക്കൊലിപ്പ് ഉണ്ടാകുന്നു. വൈറസ്, ബാക്റ്റീരിയ എന്നിവ നിമിത്തമോ ചില വസ്തുക്കളോട് ശരീരത്തിന്, വിശിഷ്യാ ശ്വാസപര്യയന വ്യവസ്ഥയ്ക്കുണ്ടാകുന്ന അമിതപ്രതികരണമോ (allergy) ഇതിനു കാരണമാകാം.വൈറസ് ബാധയാല്‍ ഉണ്ടാകുന്ന ജലദോഷമാണ് സര്‍വസാധാരണം. വായുവിലൂടെയാണ് രോഗം പകരുന്നത്. അഡിനോ (Adeno), പികോര്‍ണ (Picorna), റൈനോ (Rhino), കോക്സക്കി (Coxsackie), എക്കോ (Echo) തുടങ്ങിയ വൈറസുകളാണ് പ്രധാനമായും ജലദോഷമുണ്ടാക്കുന്നത്.

ഒന്നു മുതല്‍ മൂന്ന് വരെ ആഴ്ച രോഗം നീണ്ടുനില്ക്കാം. മൂക്കെരിച്ചില്‍, മൂക്കടപ്പ്, തുമ്മല്‍, ചെറിയ പനി, മൂക്കൊലിപ്പ് തുടങ്ങിയ അസ്വാസ്ഥ്യങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടാകാം. ചിലപ്പോള്‍ വൈറസിനോടൊപ്പം ബാക്റ്റീരിയയും നാസികയില്‍ വളര്‍ന്നുപെരുകി രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു ചികിത്സയൊന്നും തന്നെ വൈറല്‍ ജലദോഷത്തിന് ആവശ്യമില്ല. വിശ്രമം, ശരിയായ രീതിയിലുള്ള ആഹാരക്രമം, ആവിപിടിക്കല്‍ എന്നിവകൊണ്ടുതന്നെ രോഗം ഭേദമാകാറുണ്ട്. വളരെ അപൂര്‍വമായി ടോണ്‍സിലൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ചെവിപഴുപ്പ് മുതലായ പ്രശ്നങ്ങള്‍ ജലദോഷത്തിന്‍റെ തുടര്‍ച്ചയായി ഉണ്ടാകാറുണ്ട്. ഇന്‍ഫ്ളുവെന്‍സാ വൈറസിന്‍റെ ബാധമൂലമുണ്ടാകുന്ന ജലദോഷം പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെതിരായ വാക്സിന്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വൈറസിന്‍റെ  തുടര്‍ച്ചയായ രൂപമാറ്റം നിമിത്തം പ്രതിരോധകുത്തിവയ്പിന്‍റെ ഫലപ്രാപ്തി അത്ര തൃപ്തികരമല്ല. റൈനൈറ്റിസിന്‍റെ പലവിധ കാരണങ്ങളില്‍ ഒന്നുമാത്രമാണ് വൈറല്‍, ബാകറ്റീരിയല്‍ അണുബാധകള്‍. മറ്റു കാരണങ്ങളാലും ഈ രോഗം ഉണ്ടാകാം. തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ മൂലം മൂക്കിനുള്ളില്‍ കലകള്‍ അമിതമായി വളര്‍ന്നു മൂക്കടപ്പും മൂക്കൊലിപ്പും ചിലപ്പോള്‍ തലവേദനയും ഉണ്ടാകാം. ഇതിനെ ഹൈപ്പര്‍ട്രോഫിക് റൈനൈറ്റിസ് (Hypertrophic rhinitis) എന്നു വിളിക്കുന്നു. മൂക്കിന്‍റെ ഉള്ളില്‍ പാര്‍ശ്വഭാഗങ്ങളിലായി കാണപ്പെടുന്ന അമിതവളര്‍ച്ചയുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റി വായുസഞ്ചാരം സുഗമമാക്കുകയാണ് പ്രധാനപ്രതിവിധി.

ഈ രോഗത്തിനു നേര്‍വിപരീതമായുണ്ടാകുന്ന മറ്റൊരവസ്ഥയാണ് അട്രോഫിക് റൈനൈറ്റിസ് (Atrophic rhinitis). മൂക്കിനുള്ളിലെ കോശങ്ങളും കലകളും പതിയെ ദ്രവിച്ച് ഇല്ലാതാവുകയും നാസാഗഹ്വരം വലുപ്പമേറിയതായി കാണപ്പെടുകയും ചെയ്യും. ഇതോടൊപ്പമുണ്ടാകുന്ന അണുബാധ, ദുര്‍ഗന്ധമേറിയ മൂക്കൊലിപ്പിനും പഴുപ്പിനും കാരണമാകുന്നു. കൌമാരപ്രായത്തിലാണ് രോഗം ആരംഭിക്കുന്നത്; പ്രധാനമായും സ്ത്രീകളെയാണ് രോഗം ഗ്രസിക്കുന്നത്. ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുകയും ചില സമയത്തു മൂക്കില്‍നിന്നു രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന ഈ രോഗം ചിലപ്പോള്‍ സ്വയം തന്നെ സുഖപ്പെടാറുണ്ട്. ഫലപ്രദമായി ചികിത്സാരീതികള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ബാക്റ്റീരിയ, ഫംഗസ് എന്നിവ മുഖേനയുണ്ടാകുന്ന നാസികാരോഗങ്ങള്‍ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്ന ഒന്നാണ്.

പരീക്ഷക്കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍

പ്രതിസന്ധികളെ മറികടക്കാനുള്ള അവബോധ മനസിന്‍റെ പ്രവര്‍ത്തനങ്ങളാകാം പലപ്പോഴും ഈ രോഗങ്ങള്‍. ടെന്‍ഷന്‍ പലപ്പോഴും കുട്ടിയുടെ പ്രതിരോധശേഷിയെത്തന്നെ തകരാറിലാക്കാം.അതിനാല്‍ സ്റ്റഡി ലീവിലും പരീക്ഷാസമയത്തും നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികള്‍ക്കു അത്യന്താപേക്ഷിതമാണ്. പരീക്ഷാക്കാലം ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങളിലേക്ക് പലപ്പോഴും കുട്ടിയെ കൊണ്ടെത്തിക്കാം. ശിക്ഷയിലൂടെയല്ല നല്ല ശിക്ഷണത്തിലൂടെ വേണം കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കാന്‍. പരീക്ഷാക്കാലത്ത് അല്പം ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്. അത് പരീക്ഷയെക്കൂടുതല്‍ ഗൗരവമായി കാണാന്‍ സഹായിക്കും. എന്നാല്‍ കുട്ടിയുടെ ആധിയും മാതാപിതാക്കളുടെ അമിതപ്രതീക്ഷകളും മറ്റുകുട്ടികളുടെ മികച്ചവിജയവുമെല്ലാം കുട്ടിയുടെ ആത്മവിശ്വാസം കെടുത്താം.ഇത് അമിത ടെന്‍ഷനു കാരണമാകും. ടെന്‍ഷന്‍ കൂടുമ്പോള്‍ തലവേദന ഛര്‍ദി, വയറിളക്കം അങ്ങനെ പല രോഗങ്ങളും പ്രത്യക്ഷപ്പെടാം. പ്രതിസന്ധികളെ മറികടക്കാനുള്ള അവബോധ മനസിന്‍റെ പ്രവര്‍ത്തനങ്ങളാകാം പലപ്പോഴും ഈ രോഗങ്ങള്‍. ടെന്‍ഷന്‍ പലപ്പോഴും കുട്ടിയുടെ പ്രതിരോധശേഷിയെത്തന്നെ തകരാറിലാക്കാം. അതിനാല്‍ സ്റ്റഡി ലീവിലും പരീക്ഷാസമയത്തും നല്ല വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും കുട്ടികള്‍ക്കു അന്ത്യതാപേക്ഷിതമാണ്.

പരീക്ഷക്കാലത്തെ അമിതസമ്മര്‍ദം തലവേദനയുടെയും വയറുവേദനയുംപോലുള്ള ശാരീരിപ്രശ്നങ്ങളിലൂടെ പ്രകടപ്പിക്കുന്നതാകാം. എന്നാല്‍ ശാരീരികപ്രശ്നങ്ങള്‍മൂലമുള്ള വയറുവേദന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാവുന്നതാണ്.

  • പകല്‍ മുഴുവന്‍ വയറുവേദന അനുഭവപ്പെടുന്ന കുട്ടി രാത്രിയില്‍ സുഖമായി കിടന്നുറങ്ങുക.
  • രാവിലെ സ്കൂളില്‍ പോകുന്ന സമയത്ത് മാത്രം വയറുവേദന അനുഭവപ്പെടുക. 10- 11 മണിയാകുന്നതോടെ വയറുവേദന മാറി കുട്ടി സന്തോഷവാനാകുന്നു. വീണ്ടും അടുത്ത ദിവസം അതേ സമയത്ത് വയറുവേദന അനുഭവപ്പെടുക.
  • രാത്രിയില്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്നും വയറുവേദന അനുഭവപ്പെടുന്നതായി പറയുന്നുണ്ടങ്കില്‍ നിസാരമായി കാണാതെ ഡോക്ടറെക്കണ്ട് പരിശോധിക്കണം.
  • വേദന അനുഭവപ്പെടുന്നത് ഏതുഭാഗത്താണെന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരുക, വേദന അനുഭവപ്പെട്ട് കുറച്ചു സമയത്തിനുള്ളില്‍ മാറുക ഇവയും അമിത ടെന്‍ഷന്‍ കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍ ശാരീരിക പ്രശ്നങ്ങള്‍ക്കൊണ്ടുള്ള തലവേദന കുറച്ചു സമയത്തിനുള്ളില്‍ മാറണമെന്നില്ല.
  • ഭക്ഷണം കഴിച്ചു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ശക്തിയായ വയറുവേദന അനുഭവപ്പെടുന്നത് പെപ്റ്റിക് അള്‍സര്‍, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാകാം.
  • കുട്ടിയ്ക്കു സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ ഉച്ചത്തില്‍ കരയുകയോ വേദന മുഖത്തുനോക്കി മനസിലാക്കാനും കഴിയും.
  • ചെറിയ പനിയുള്ളപ്പോള്‍ പാരസെറ്റമോള്‍ നല്‍കി കുട്ടിയെ പരീക്ഷയ്ക്ക് വിടുന്നതുകൊണ്ട് കുഴപ്പമില്ല.
  • ചിക്കന്‍പോക്സ്, ശക്തിയായ വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളുള്ളപ്പോള്‍ കുട്ടിയെ പരീക്ഷ എഴുതാന്‍ വിടാതിരിക്കുന്നതാണ് നല്ലത്.
  • പരീക്ഷയുടെ തലേദിവസം ഉറക്കമുളച്ചിരുന്ന് പഠിക്കുന്നത് ഛര്‍ദി, തലകറക്കം, തലവേദന എന്നിവക്കെല്ലാം കാരണമാവാം.
  • ആറുമണിക്കൂര്‍ ഉറക്കത്തിനായി മാറ്റി വയ്ക്കണം. വേണ്ടത്ര ഉറങ്ങാതിരുന്നാല്‍ ഓര്‍മശക്തി കുറയും.
  • പഠനത്തിന്‍റെ ഇടവേളകളില്‍ വിശ്രമത്തിനും വിനോദത്തിനുമായി കുറച്ചുസമയം മാറ്റിവയ്ക്കണം. വിശ്രമിക്കുമ്പോള്‍ ബുദ്ധിശക്തി വീണ്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കും.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടിയ്ക്കു കൊടുക്കുക.
  • ആരോഗ്യകരമായ ഭക്ഷണം സമയത്തു കഴിക്കുന്നത് ഏകാഗ്രതയുള്ള പഠനത്തിന് ആവശ്യമാണ്.
  • പോഷകാംശമുള്ള ഭക്ഷണം വേണം കുട്ടികള്‍ക്കു കൊടുക്കാന്‍. വിളര്‍ച്ചയുള്ള കുട്ടികള്‍ക്ക് പഠനശേഷി കുറവായിരിക്കും. ക്ഷീണം, വിളര്‍ച്ച, ശ്വാസംമുട്ടല്‍, ചെറിയകുട്ടികളാണെങ്കില്‍ കല്ല്, മണ്ണ് ഇവ കഴിക്കുക എന്നിവയെല്ലാം അനീമിയയുടെ ലക്ഷണമായി പ്രകടമാകാം.
  • വൈറ്റമിന്‍സ്, കാര്‍ബോഹൈഡ്രേറ്റ്സ്, അടങ്ങിയ ഭക്ഷണം, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, ഗോതമമ്പ്, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വൈറ്റമിന്‍ സി, പ്രോട്ടീന്‍ ഇവയൊന്നും അടങ്ങിയിട്ടില്ലാത്തതിനാല്‍ ഫാസ്റ്റ് ഫുഡിന്‍റെ ഉപയോഗം കുറയ്ക്കണം.
  • ഹിമോഗ്ലോബിന്‍റെ അളവ് 8-12 ഇടയിലുള്ളവര്‍ അയണ്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം. എട്ടില്‍ താഴെയാണെങ്കില്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടോയെന്ന് മനസിലാക്കണം.
  • അനീമിയ ഒഴിവാക്കാന്‍ ടീനേജ്പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 100 മില്ലിഗ്രാം അയണ്‍ വര്‍ഷത്തില്‍ കൊടുക്കണം.
  • പാഠ ഭാഗങ്ങള്‍ കാണാതെ പഠിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കാര്യങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും പഠിക്കുമ്പോള്‍ മാത്രമേ അത് ഓര്‍മയില്‍നില്‍ക്കൂ.
  • കുട്ടികള്‍ മിതമായി ടി.വി കാണുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഉപയോഗപ്രദമായ പരിപാടികള്‍ വേണം കാണാന്‍
  • നടത്തംപോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശരിയായവിധത്തില്‍ നടക്കുന്നതിന് സഹായിക്കും.
  • പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ പഠനത്തിന്‍റെ ഇടവേളകളില്‍ പുറത്തുപോയി കളിക്കാന്‍ കുട്ടിയെ അനുവദിക്കണം.
  • വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുക. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ കുട്ടിയുടെ പഠനത്തെ ഗൗരവമായി ബാധിക്കും.
  • ഓരോ കുട്ടിയ്ക്കും അവരവരുടേതായ പഠനരീതികള്‍ കാണും. ചിലര്‍ക്കു പതുക്കെ വായിച്ചു പഠിക്കാനായിരിക്കും താല്പര്യം. ചിലര്‍ക്ക് ഉച്ചത്തില്‍ വായിച്ചു പഠിക്കാനോ സംഗീതം കേട്ടു പഠിക്കാനോ ഒക്കെയായിരിക്കും താല്പര്യം. എന്നാല്‍ മാതാപിതാക്കള്‍ പരീക്ഷ അടുക്കുമ്പോള്‍ പെട്ടെന്ന് ഈ രീതിക്കു മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ കുട്ടിയെ അത് കൂടുതല്‍ കുഴപ്പത്തിലാക്കും.
  • പരീക്ഷാസമയത്ത് മാതാപിതാക്കളുടെ സാന്ത്വനമാണ് കുട്ടിയ്ക്കു ഏറ്റവും പ്രധാനം. ഏതു പ്രതിസന്ധി ഘട്ടത്തിലും ഞങ്ങള്‍ കകൂടെയുണ്ടെന്ന ആത്മധൈര്യം കുട്ടിയുടെ കഴിവ് കൂടുതല്‍ മികച്ചതാകാന്‍ സഹായിക്കും.
  • പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പൊട്ടന്‍, മണ്ടന്‍ എന്നിങ്ങനെയുള്ള രീതിയില്‍ കുട്ടികളെ അഭിസംബോധന ചെയ്യരുത്.
  • ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വായിക്കുമ്പോള്‍ ആദ്യത്തെ അരമണിക്കൂറില്‍ക്കിട്ടുന്ന ശ്രദ്ധപിന്നെ കിട്ടിയെന്നു വരില്ല. അതിനാല്‍ തുടര്‍ച്ചയായി പഠിക്കാതെ ഇടയ്ക്കു അല്പസമയം വിശ്രമിക്കുക.
  • 4 ക്ലാസ് ആകുമ്പോഴേക്കും കുട്ടി സ്വന്തമായ ഒരു പഠനരീതി ഉണ്ടാക്കിയിരിക്കും. ഇത് പിന്നീട് മാറ്റിയെടുക്കാനായെന്നു വരില്ല. ഇത് ശരിയായ രീതിയിലാണെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.
  • 8- 10 വയസുവരെ കുട്ടികളുടെ കൂടെയിരുന്ന് മാതാപിതാക്കള്‍ക്ക് പഠനത്തില്‍ സഹായിക്കാവുന്നതാണ്. സാവധാനം അവര്‍ക്ക് സ്വതന്ത്ര്യമായി പഠിക്കാന്‍ അവസരം നല്‍കണം.

കുട്ടികളിലെ ചർമരോഗത്തെ നിസാരമായികാണരുത്

അ​രി​മ്പാറ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണി​ത്. വേ​ദ​ന​യും ചൊ​റി​ച്ചി​ലും ഒ​ക്കെ അ​നു​ഭ​വ​പ്പെ​ടാ​ത്ത​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ​യെ​ടു​ക്കു​ന്ന​ത് കു​റ​വാ​ണ്. ഹോ​മി​യോ മ​രു​ന്നു​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ് ഇത്തരം ​അ​സു​ഖ​ങ്ങ​ൾ​ക്ക്. അതിനാൽ ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണ്.

അ​ല​ർ​ജി: കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പാ​പ്പു​ല​ർ അ​ർ​ട്ടി​ക്കേ​രി​യ എ​ന്ന അ​ല​ർ​ജി​യാ​ണ്. കൊ​തു​ക്, ഉ​റു​മ്പ്,  ചി​ല പ്രാ​ണി​ക​ൾ എ​ന്നി​വ​യോ​ടു​ള്ള അ​ല​ർ​ജി​യാ​ണി​ത്. ഏ​താ​ണ്ട് ര​ണ്ടു​മു​ത​ൽ 10 വ​യ​സു​വ​രെ ഈ ​അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു.

ക​ര​പ്പ​ൻ: ച​ർ​മ​ത്തി​ൽ ചൊ​റി​ച്ചി​ൽ, മൂ​ക്കൊ​ലി​പ്പ്, തു​മ്മ​ൽ, ആ​സ്ത​മ പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഒ​ക്കെ കാ​ണി​ക്കു​ന്ന ഈ ​അ​സു​ഖം പാ​ര​മ്പര്യ​മാ​യി ഉ​ണ്ടാ​വു​ന്ന​താ​ണ്. ഇ​ത്ത​രം രോ​ഗി​ക​ൾ ബാ​ഹ്യ​മാ​യ ചെ​റി​യ സ്ഥി​തി​വി​ശേ​ഷ​ത്തി​നു​പോ​ലും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ, മു​ഖ​ത്തും ക​ഴു​ത്തി​ലും മ​റ്റ് മ​ട​ക്കു​ക​ളും കൈ ​കാ​ലി​ലും ചെ​റി​യ കു​മി​ള​യാ​യോ ചു​വ​ന്ന ത​ടി​പ്പാ​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​രോ​ഗം ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ക്ര​മേ​ണ എ​ക്സി​മ​യാ​യി മാ​റി നീ​രൊ​ലി​പ്പി​ലും പ​ഴു​പ്പു​മു​ണ്ടാ​ക്കു​ന്നു. കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ട് മാ​സം ക​ഴി​യും​മു​മ്പേ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങാം. 

ഇ​ത്ത​രം രോ​ഗ​മു​ള്ള കു​ഞ്ഞു​ങ്ങ​ളും അ​മ്മ​മാ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:
  • മു​ട്ട, പ​ശു​വി​ൻ​പാ​ല്, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ വ​ർ​ജി​ക്കു​ക.
  • അ​സു​ഖം ബാ​ധി​ച്ച ത്വ​ക്ക് വ​ര​ണ്ടു​പോ​വാ​തെ സൂ​ക്ഷി​ക്കു​ക. വെ​ളി​ച്ചെ​ണ്ണ​യോ ക്രീ​മോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
  • സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​യ്ക്കാ​വു​ന്ന​താ​ണ്.
  • നൈ​ലോ​ണ്‍ ​പോ​ളി​സ്റ്റ​ർ വ​സ്ത്ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക. കോ​ട്ട​നാ​ണ് ന​ല്ല​ത്.

അ​ർ​ട്ടി​ക്കേ​രി​യ: തൊ​ലി​പ്പു​റ​ത്തു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ ചൊ​റി​ച്ചി​ലും തി​ണ​ർ​പ്പു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​യു​ക​യും വീ​ണ്ടും വ​രി​ക​യും ചെ​യ്യു​ന്നു. വീ​ര​ബാ​ധ, പെ​ൻ​സി​ലി​ൻ സ​ൾ​ഫാ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ അ​ല​ർ​ജി, ചി​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ൾ, അ​ണു​ബാ​ധ എ​ന്നി​വ​യൊ​ക്കെ കാ​ര​ണ​മാ​വാം. 
വ​ര​ണ്ട ച​ർ​മം: പാരമ്പര്യ​മാ​ണ് പ്ര​ധാ​ന കാ​ര​ണം. കൈ​കാ​ലു​ക​ളി​ൽ സാ​ധാ​രണം. ചി​ല ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഹോ​മി​യോ മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ഫ​ല​പ്ര​ദ​മാ​ണ്.

പുള്‍ഡ് എല്‍ബോ അഥവാ നഴ്സ്മെയ്ഡ്സ് എല്‍ബോ

വളരെ ചെറിയകുട്ടികള്‍ക്ക് സംഭവിക്കാവുന്ന ഒരു സാധാരണ പരുക്കാണ് പുള്‍ഡ് എല്‍ബോ(കൈമുട്ടിന്റെ സ്ഥാനചലനം) അഥവാ നഴ്സ്മെയ്ഡ്സ് എല്‍ബോ. പ്രധാനമായും, അബദ്ധത്തില്‍ വലിക്കുന്നതു മൂലം കുഞ്ഞിന്‍റെ കൈമുട്ടിന്‍റെ  സന്ധിയില്‍ഭാഗികമായി ഉണ്ടാകുന്ന സ്ഥാനചലനമാണ് ഇത്. റേഡിയല്‍ ഹെഡ് സബ്ലക്സേഷന്‍എന്നാണ് വൈദ്യശാസ്ത്രപരമായി ഈ അവസ്ഥ അറിയപ്പെടുന്നത്.

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിലാണ് സാധാരണ ഈ അവസ്ഥ ഉണ്ടാകാറുള്ളത് എങ്കിലും ഏഴു വയസ്സു വരെ ഉള്ളവരില്‍ ഇതു സംഭവിക്കാം.

പുള്‍ഡ് എല്‍ബോയുടെ കാരണം

കുട്ടികളിലെ ലിഗമെന്‍റുകള്‍ (അസ്ഥിബന്ധം) ശരിയായ രീതിയില്‍ വികാസം പ്രാപിച്ചിട്ടുള്ളതായിരിക്കില്ല.

അതിനാല്‍, കൈമുട്ടില്‍ ചെറിയ തോതിലുള്ള ബലം പ്രയോഗിച്ചാല്‍ പോലും സ്ഥാനചലനം സംഭവിക്കാം.

കൈയുടെമുകള്‍ ഭാഗത്തെ അസ്ഥിയെയും (ഹ്യൂമര്‍സ്) താഴ് ഭാഗത്തെ അസ്ഥികളെയും (റേഡിയസും ഒള്‍നയും) കൈമുട്ടിലെ അസ്ഥിബന്ധത്തിലൂടെയാണ്ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ചെറിയ കുട്ടികളില്‍, റേഡിയസിന്‍റെ അഗ്രഭാഗം മൂടുന്ന ലിഗമെന്‍റ്  മിക്കപ്പോഴും അയഞ്ഞിരിക്കും. അതിനാല്‍, ഇത് തെന്നിമാറാന്‍ സാധ്യത കൂടുതലാണ്. കൂടുതലും മുതിര്‍ന്നവര്‍ പിടിച്ചുവലിക്കുമ്പോഴാകും ഇത് സംഭവിക്കുക.

ഇനി പറയുന്നവ മൂലം പുള്‍ഡ് എല്‍ബോ ഉണ്ടാകാം;

  • കുഞ്ഞിനെ ഒരു കൈയില്‍ പിടിച്ച്‌ എടുക്കുന്നതു പോലെ, കുഞ്ഞിന്‍റെ  കൈക്കുഴയിലോ കൈത്തണ്ടയിലോ പെട്ടെന്ന് പിടിച്ചു വലിക്കുന്നത്
  • കുഞ്ഞിന്‍റെ കൈ പിടിച്ചു കുലുക്കുന്നത്
  • കിടക്കയിലും നിലത്തും മറ്റും ആപല്‍ക്കരമായ രീതിയില്‍ കിടന്നുരുളുന്നത്
  • കുട്ടികളെ കൈകളില്‍ മാത്രം പിടിച്ചുകൊണ്ട് ആട്ടുകയും മറ്റും ചെയ്യുമ്പോള്‍
  • ഉടുപ്പ് ധരിപ്പിക്കുമ്പോള്‍ കൈകള്‍ പിടിച്ചുവലിക്കുന്നത്
  • വീഴ്ച (അപൂര്‍വമായി)

പുള്‍ഡ് എല്‍ബോയുടെ ലക്ഷണങ്ങള്‍

പുള്‍ഡ് എല്‍ബോയുടെ ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • കുഞ്ഞ് കരയുകയും കൈ ഉപയോഗിച്ച്‌ എന്തെങ്കിലും ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്യുക. കൈ അനക്കാതെ ഒരേ നിലയില്‍ മാത്രം പിടിക്കുക.
  • ഇത്തരം പരുക്ക് പറ്റുന്ന അവസരത്തില്‍ പറയത്തക്ക വീക്കമോ രൂപ വ്യത്യാസമോ ഉണ്ടാകില്ല.

എങ്ങനെ നിര്‍ണയിക്കാന്‍ സാധിക്കും?

കുഞ്ഞ് എങ്ങനെയാണ് കൈ പിടിച്ചിരിക്കുന്നത് എന്ന് നോക്കിയും എത്തരത്തിലാണ് പരുക്ക്പറ്റിയതെന്നും മനസ്സിലാക്കിയായിരിക്കും രോഗനിര്‍ണയം നടത്തുക. ഒടിവ്സംശയിക്കുന്നില്ല എങ്കില്‍ എക്സ്-റേയുടെ ആവശ്യം ഉണ്ടാകില്ല.

പുള്‍ഡ് എല്‍ബോയുടെ ചികിത്സ

ഡോക്ടര്‍സാവധാനത്തില്‍ എല്ലുകള്‍ പഴയനിലയിലേക്ക് എത്തിക്കുന്നു. ഈപ്രക്രിയ കുട്ടിക്ക് വേദനയുണ്ടാക്കുമെന്നതിനാല്‍ വേദനാസംഹാരികള്‍ നല്‍കാന്‍സാധ്യതയുണ്ട്.

പുള്‍ഡ് എല്‍ബോ പ്രതിരോധിക്കുന്നത് എങ്ങനെ?

ഇനി പറയുന്ന ടിപ്പുകള്‍ ഇതിനു സഹായകമാവും;

  • കുട്ടികളെ സുരക്ഷിതമായി എടുക്കുക. അവരുടെ കക്ഷത്തില്‍ താങ്ങി എടുക്കുന്നതാണ് ശരിയായ രീതി.
  • കുട്ടികളെ കൈകളില്‍ തൂക്കിപ്പിടിച്ച്‌ ആട്ടരുത്
  • കുട്ടികളുടെ കൈകള്‍ പിടിച്ചു വലിക്കുകയോ ശക്തമായി കുലുക്കുകയോ ചെയ്യരുത്

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും നാം പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട് .

നമ്മുടെ ശരീരത്തില്‍ ഏറ്റവും ഗുണം ചെയ്യുക രാവിലെ കഴിക്കുന്ന ഭക്ഷണമാണ് .ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് .

തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുകവഴി നമുക്ക് പിടിപെടാനിടയുണ്ട്.

പ്രമേഹം:പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം.

ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക.

ശരീര ഭാരം വര്‍ദ്ധിക്കല്‍ : പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ  50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

ഹൃദ്രോഹം: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും.

മൈഗ്രേന്‍: : വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും- പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച്‌ വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.

മാനസികാവസ്ഥയിലുള്ള വ്യത്യാസം: രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസം തന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍ രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.

സൂര്യാഘാതം സൂക്ഷിക്കുക

ശരീരത്തിലേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ പലപ്പോഴും ചര്‍മ്മത്തിന് ദോഷം ചെയ്യുന്നതായി കാണാറുണ്ട്. വെളുത്ത നിറത്തിലുള്ള ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ കറുത്തനിറമായി മാറുന്നു.

സൂര്യന്‍റെ ചൂട് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പതിന്‍ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചര്‍മ്മം ചുവന്ന നിറത്തിലാകുക, ചര്‍മ്മം ചുവന്നു തടിക്കുക, ചുവന്നു പൊട്ടി വെള്ളം വരിക, അണുബാധ ഉണ്ടാകുക, ചൂടുകുരു ഉണ്ടാകുക, തൊലി വരണ്ട അവസ്ഥയിലാകുക, അമിതമായി വിയര്‍ക്കുക, ചര്‍മ്മത്തില്‍ കറുത്ത നിറത്തില്‍ പൊള്ളലേല്‍ക്കുക, ഇവയൊക്കയൊണ് സൂര്യാഘാതം ചര്‍മ്മത്തിലേല്‍പ്പിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍. തണുത്ത വെള്ളത്തില്‍ രണ്ട് നേരം കുളിക്കുക, രാമച്ചം, മല്ലി, എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാന്‍ സഹായിക്കും.

പുറത്ത് പോകുമ്പോള്‍ അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. നട്ടുച്ച നേരത്ത് പുറത്തിറങ്ങരുത്. ശരീരത്തിലേല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ പലപ്പോഴും ചര്‍മ്മത്തിന് ദോഷം ചെയ്യുന്നതായി കാണാറുണ്ട്.

സൂര്യരശ്മികളില്‍ കട്ടി കൂടിയവയും കട്ടി കുറഞ്ഞവയുമുണ്ട്. കട്ടി കൂടിയ രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുമ്പോഴാണ് രോഗങ്ങളും ക്ഷീണവും ഉണ്ടാകുന്നത്. പണ്ടുള്ളവര്‍ പൊള്ളലേല്‍ക്കുന്പോള്‍ വെണ്ണയും നെയ്യും പുരട്ടുമായിരുന്നു. അത് പല അപകടങ്ങളും ക്ഷണിച്ചുവരുത്തും. എണ്ണമയം ഉള്ള സാധനങ്ങള്‍ പുരട്ടുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകും. പിന്നീട് വായു ചര്‍മ്മത്തിനുള്ളില്‍ കടക്കുകയില്ല. ആ ഭാഗത്ത് അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. തണുത്ത വെള്ളത്തില്‍ ഒരു തുള്ളി വിനാഗിരി ചേര്‍ത്ത് പൊള്ളലുള്ള ഭാഗത്ത് ഒഴിക്കുക. വിനാഗിരിക്ക് സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള കഴിവുണ്ട്.

കലാമിന്‍ ലോഷന്‍ പുരട്ടിയാല്‍ പൊള്ളല്‍ മൂലമുള്ള നീറ്റല്‍ മാറിക്കിട്ടും. ഉരുളക്കിഴങ്ങ് അരച്ച ജ്യൂസ് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഓട്സ് പൊടിച്ച്‌ വെള്ളത്തില്‍ കുഴച്ച്‌ പുരട്ടിയാല്‍ ശരീരത്തിന് തണുപ്പ് കിട്ടും. ഇതും പൊള്ളലിനുള്ള നല്ല മരുന്നാണ്.

കറ്റാര്‍ വാഴയുടെ നീര് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്. വീടിനു പുറത്ത് പോകുമ്പോള്‍ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

സൂര്യാഘാതത്തില്‍ നിന്ന് കണ്ണുകളെ രക്ഷിക്കാന്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുക. തൊപ്പി വച്ചാല്‍ തലമുടിയെ രക്ഷിക്കാം. വെയിലത്ത് പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കുക.

കൊച്ചു കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ഡി.എന്‍.എയ്ക്ക് വരെ അപകടമുണ്ടാക്കുന്നു. ഇത് സ്കിന്‍ കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

ലേസി ഐ അഥവാ ആംബ്ളോപിയ

ചെറിയ കുട്ടികളില്‍ അസ്വാഭാവികമായ രീതിയില്‍ കാഴ്ച നഷ്ടമുണ്ടാകാന്‍ കാരണമാകുന്ന അവസ്ഥയാണ് ലേസി ഐ അഥവാ ആംബ്ളോപിയ. ലേസി ഐ ബാധിച്ചാല്‍, വസ്തുക്കളെ ത്രിമാന അവസ്ഥയില്‍ കാണാനും വസ്തുക്കള്‍ എത്ര അകലെയാണെന്ന് മനസ്സിലാക്കാനും സഹായിക്കുന്ന ഡെപ്ത് പെര്‍സെപ്ഷന്‍, കാഴ്ച നഷ്ടം എന്നിവയ്ക്ക് കാരണമാവും. ശരിയായി പ്രവര്‍ത്തിക്കുന്ന കണ്ണില്‍ നിന്ന് രോഗം ബാധിച്ച കണ്ണിനെ വേര്‍തിരിക്കുന്നതിനാണ് ലേസി ഐ (മടിയന്‍ കണ്ണ്) എന്ന പ്രയോഗം. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ രണ്ട് കണ്ണുകളെയും ഈ അവസ്ഥ ബാധിക്കാറുള്ളൂ.

ലോകമെമ്പാടുമുള്ള കുട്ടികളില്‍ മൂന്ന് ശതമാനം പേര്‍ ഈ തകരാര്‍ മൂലം ബുദ്ധിമുട്ടുന്നു എന്നാണ് കണക്കാക്കുന്നത്. കുട്ടികള്‍ക്ക് 3.5 - 4.5 വയസ്സ് പ്രായമുള്ള അവസരത്തില്‍ ലേസി ഐ ഉണ്ടോ എന്ന് പരിശോധിക്കണം. നാലര വയസ്സിനു ശേഷം ഇതിനുള്ള ചികിത്സ ബുദ്ധിമുട്ടേറിയതായിരിക്കും.

കാരണങ്ങള്‍:

കോങ്കണ്ണ് : രണ്ട് കണ്ണുകളും വ്യത്യസ്ത ദിശകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണിത്. സ്ക്വിന്‍റ്, ക്രോസ്ഡ് ഐസ്, സ്റ്റ്രാബിസ്മസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണുകള്‍ ഒരേ ദിശയില്‍ അല്ല കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കില്‍, തലച്ചോറില്‍ നിന്ന് ശരിയായ രീതിയില്‍ അല്ലാത്ത കണ്ണിലേക്കുള്ള ദൃശ്യങ്ങള്‍ ഇല്ലാതാക്കപ്പെടും. ഇത് ഡബിള്‍ വിഷന്‍ (ഇരട്ട ദൃശ്യം) ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഈ അവസ്ഥയില്‍, കുട്ടിക്ക് ശരിയായി പ്രവര്‍ത്തിക്കുന്ന കണ്ണ് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. ഈ അവസ്ഥ രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ അത് ലേസി ഐ ആയി മാറാം.

അനിസോമെട്രോപിയ (കണ്ണുകള്‍ക്ക് ഒരുപോലെയല്ലാത്ത കാഴ്ചശക്തി): രണ്ട് കണ്ണുകള്‍ക്കും കാഴ്ചശക്തി ഒരുപോലെയല്ല എങ്കില്‍ അവയ്ക്ക് ഒരേ പോലെ ഫോക്കസ് ചെയ്യാന്‍ സാധിക്കില്ല. ഒരു കണ്ണിന് മറ്റതിനെ അപേക്ഷിച്ച്‌ കൂടിയ അളവില്‍ ഹൃസ്വദൃഷ്ടി, ദൂര ദൃഷ്ടി അല്ലെങ്കില്‍ അസ്റ്റിഗ്മാറ്റിസം ഉണ്ടെങ്കില്‍ കൂടുതല്‍ കാഴ്ച തകരാറുള്ള കണ്ണിന് ഫോക്കസ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ലേസി ഐയ്ക്ക് കാരണമാവുകയും ചെയ്യും. ഫോക്കസ് ചെയ്യാന്‍ സാധിക്കാത്ത കണ്ണ് ഉപയോഗിക്കാതിരിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.

തടസ്സം: കണ്ണുകളിലെ കോശകലകള്‍ക്ക് ഉണ്ടാകുന്ന മങ്ങലോ തടസ്സമോ ലേസി ഐ എന്ന അവസ്ഥയിലേക്ക് നയിക്കാം. കണ്ണിനുള്ളില്‍ ശരിയായ രീതിയില്‍ പ്രതിബിംബങ്ങള്‍ ഫോക്കസ്സ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ അത് റെറ്റിനയില്‍ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ലേസി ഐ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യാം.

അപകടസാധ്യതാ ഘടകങ്ങള്‍

  • ലേസി ഐ, കോങ്കണ്ണ്, ഗ്ളൂക്കോമ അല്ലെങ്കില്‍ ചെറുപ്പ കാലത്തെ തിമിരം എന്നിവയുടെ കുടുംബ ചരിത്രം
  • കുട്ടിക്കാലത്തെ ഗ്ളൂക്കോമ അല്ലെങ്കില്‍ തിമിരം
  • ടോസിസ് (മുകളിലത്തെ കണ്‍പോളകള്‍ ചലിപ്പിക്കുന്ന പേശികള്‍ പ്രവര്‍ത്തനരഹിതക് ആകുന്ന അവസ്ഥ)
  • കണ്‍പോളയിലെ ട്യൂമര്‍

ലക്ഷണങ്ങള്‍

മിക്കപ്പോഴും കുട്ടികളില്‍ ലേസി ഐയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ വളരെക്കാലം ശ്രദ്ധിക്കപ്പെടാതിരിക്കും. ലക്ഷണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

  • കോങ്കണ്ണ്
  • ത്രിമാന കാഴ്ചയില്‍ വരുന്ന തകരാര്‍
  • ഒരു വശത്തുള്ള കാഴ്ചകള്‍ മാത്രം കൂടുതല്‍ വ്യക്തമാവുക
  • ഡബിള്‍ വിഷന്‍

പ്രതിരോധം : വളരെ നേരത്തെ തന്നെ കുട്ടികളുടെ കണ്ണുകള്‍ പരിശോധിക്കുന്നതിലൂടെ കണ്ണിന്‍റെ തകരാര്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും സഹായകമാവും.

സങ്കീര്‍ണതകള്‍ : കാഴ്ച നഷ്ടം, ഡബിള്‍ വിഷന്‍ എന്നിവയാണ് ലേസി ഐ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍. ചികിത്സ നല്‍കിയില്ല എങ്കില്‍ സ്ഥിരമായ കാഴ്ചനഷ്ടവും സംഭവിക്കാം.

അടുത്ത നടപടികള്‍ : പരിചയക്കാര്‍ ആരെങ്കിലും ഈ അവസ്ഥയെ നേരിടുന്നുണ്ട് എങ്കില്‍, അവരെ എത്രയും വേഗം ചികിത്സ തേടാന്‍ പ്രോത്സാഹിപ്പിക്കുക. കൃത്യമായി നേത്ര പരിശോധന നടത്തുക.

പൊളളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

പൊള്ളലേല്‍ക്കുക എന്നത്​ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും സാധാരണയായി ഉണ്ടാകുന്ന അപകടമാണ്​. സാധാരണ പൊള്ളലേറ്റവര്‍ക്ക്​ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ രക്ഷപ്പെടാന്‍ സാധിക്കാറുണ്ട്​. എന്നാല്‍ പൊള്ളലി​ന്‍റെ തീവ്രത കൂടുന്നതനുസരിച്ച്‌​ അപകടവും വര്‍ധിക്കുന്നു. അതിതീവ്രമായ പൊള്ളലേറ്റവര്‍ക്ക്​ അടിയന്തര ചികിത്​സ നല്‍കിയില്ലെങ്കില്‍ മരണം വ​രെ സംഭവിക്കാന്‍ ഇടയുണ്ട്​.

​പൊള്ളലുകള്‍ പല തരത്തിലുണ്ട്​. തൊലിപ്പുറത്തെ ക്ഷതങ്ങള്‍ക്കനുസരിച്ച്‌​ സാധാരണയായി ഇവയെ മൂന്നായി തിരിക്കാം. ഫസ്​റ്റ്​ ഡിഗ്രി, സെക്കന്‍റ്​ ഡിഗ്രി, തേര്‍ഡ്​ ഡിഗ്രി. ആദ്യഘട്ടത്തിലുള്ള പൊള്ളല്‍ വളരെ ചെറുതും ഭയക്കേണ്ടതില്ലാത്തതുമാണ്​. എന്നാല്‍ തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍ വളരെഗുരുതരമാണ്​.

ഫോര്‍ത്ത്​ഡിഗ്രി പൊള്ളലും ഉണ്ട്​. ഇവക്ക്​ തേര്‍ഡ്​ ഡിഗ്രിയുടെ സ്വഭാവ സവിശേഷതകള്‍ തന്നെയാണ്​ ഉള്ളത്​. ഇത്തരം പൊള്ളലുകള്‍ തൊലിക്കകത്തേക്ക്​ കടന്ന്​ നാഡീ ഞരമ്പുകളെയും എല്ലുകളെയും വരെ ബാധിക്കുന്നു.

വിവിധ തരത്തില്‍ പൊള്ളലേല്‍ക്കാം

രാസവസ്​തുക്കളില്‍ നിന്നും വൈദ്യുതിയില്‍ നിന്നുമേല്‍ക്കുന്ന പൊള്ളലുകളില്‍ അടിയന്തര വൈദ്യ സഹായം തേടണം. കാരണം ഇവക്ക്​ ​തൊലിപ്പുറത്ത്​ ചിലപ്പോള്‍ ചെറിയ ക്ഷതങ്ങള്‍ മാത്രമേ ഉണ്ടാകൂവെങ്കിലും ആന്തരികമായി ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമാകാറുണ്ട്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളല്‍
തൊലിപ്പുറത്ത്​ ചെറിയ തരത്തിലുളള ക്ഷതം മാത്രമാണ്​ ഉണ്ടാവുക. തൊലിയുടെ ഉപരിതലത്തില്‍ മാത്രം ഏല്‍ക്കുന്ന പൊള്ളലുകളാണിവ.

തൊലിപ്പുറത്ത്​ മാത്രം ഏല്‍ക്കുന്ന പൊള്ളലായതിനാല്‍ അടയാളങ്ങള്‍ ആ ഭാഗത്തെ തൊലി ​പോകുന്നതോടു കൂടി ഇല്ലാതാകും. സാധാരണയായി ഏഴുമുതല്‍ 10 ദിവസത്തിനുള്ളില്‍ കലകളൊന്നും അവശേഷിപ്പിക്കാതെ തന്നെ ഇവ ശമിക്കുന്നതാണ്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളലുകള്‍ വീടുകളില്‍ തന്നെ ചികിത്​സിക്കാം. എത്ര വേഗം ചികിത്​സ സ്വീകരിക്കുന്നുവോ അത്രയും വേഗം ഭേദമാകും. എന്നാല്‍ മുഖത്തോ കാല്‍മുട്ട്​, കണങ്കാല്‍, പാദം, ന​ട്ടെല്ല്​, ​തോള്‍, കൈമുട്ട്​, കൈത്തണ്ട തുടങ്ങി പ്രധാന സന്ധികളിലോ കൂടുതല്‍ ഭാഗത്തേക്ക്​​ വ്യാപിച്ച്‌​ പൊള്ളലേറ്റാല്‍ നിര്‍ബന്ധമായും ഡോക്​ട​റെ കാണണം.

​ഐസ്​ ഉപയോഗിക്കാതിരിക്കുക, ​ഐസ്​ വേദനക്ക്​ താത്കാലികാശ്വാസം നല്‍കുമെങ്കിലും ക്ഷ​തമേറ്റ കോശങ്ങളെ തണുപ്പിക്കുന്നതു മൂലം അവ സുഖപ്പെടാതെ ക്ഷതം കൂടുതല്‍ മോശാവസ്​ഥയിലാകും. പൊളള​ലേറ്റ മുറിവുകളില്‍ പരുത്തി ഉപയോഗിക്കാതിരിക്കുക. പരുത്തിയുടെ ചെറിയ അംശം മുറിവുകളില്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്​. വെണ്ണ, ടൂത്ത്​പേസ്​റ്റ്​ എന്നിവ പുരട്ടരുത്​.

സെക്കന്‍റ്​ ഡിഗ്രി പൊള്ളല്‍
മുകള്‍ഭാഗത്തെ തൊലിക്കടിയിലേക്ക്​ കൂടി ഏല്‍ക്കുന്ന പൊള്ളലുകളാണ്​ സെക്കന്‍റ്​ ഡിഗ്രി പൊള്ളലുകള്‍. കുമിളകള്‍ ഉണ്ടാകുകയും ചിലപ്പോള്‍ അവയില്‍നിന്ന്​ നീരൊലിക്കുന്നതിനും സാധ്യതയുണ്ട്​. മുറിവില്‍ ഒരുനേര്‍ത്ത പാളി രൂപപ്പെടുന്നു. മുറിവേറ്റ ഭാഗം വൃത്തിയായി സൂക്ഷിക്കണം. ബാന്‍ഡേജിടുന്നത്​ അണുബാധ തടയാന്‍ സഹായിക്കും. ചില മുറിവുകള്‍ ഉണങ്ങാന്‍ രണ്ട്​-മൂന്ന്​ ആഴ്​ച എടുക്കും. ഉണങ്ങിയാലും തൊലിയില്‍ ചെറിയ നിറ വ്യത്യാസം കാണും. മുഖം, കൈകള്‍, പൃഷ്​ഠം, നാഭി, പാദം എന്നിവിടങ്ങളില്‍ ഏല്‍ക്കുന്ന പൊള്ളലുകള്‍ക്ക്​ അടിയന്തര​ ​ൈവദ്യ ചികിത്​സ ​തേടേണ്ടതാണ്​.

തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍
ഗുരുതരമായ പൊള്ളലാണ്​ ​തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍. തൊലിയുടെ എല്ലാ പാളികള്‍ക്കും ക്ഷതമേല്‍ക്കുന്നു. ഏറ്റവും കൂടുതല്‍ വേദന തേര്‍ഡ്​ ഡിഗ്രി പൊള്ളലിനാണെന്നത്​ തെറ്റിദ്ധാരണയാണ്​. പൊള്ളലേല്‍ക്കുന്നത്​ ഗുരുതരമാണെങ്കിലും നാഡീ ഞരമ്പുകള്‍ നശിക്കുന്നതിനാല്‍ വേദനയുണ്ടായിരിക്കുകയില്ല.

തേര്‍ഡ്​ ഡിഗ്രി പൊള്ളല്‍ സുഖപ്പെടുന്നതിന്​ സമയ പരിധി നിശ്​ചയിക്കാന്‍ കഴിയില്ല. ഇവ സുഖപ്പെടു​മ്പോള്‍ കലകള്‍ അവശേഷിക്കും.സ്വയം ചികിത്​സിക്കരുത്​. പൊള്ളലേറ്റാല്‍ വസ്​ത്രങ്ങള്‍ഊരാന്‍ശ്രമിക്കരുത്​. എന്നാല്‍ മുറിവുകളില്‍ വസ്​ത്രം ഒട്ടിപ്പിടിച്ചിരിക്കുന്നില്ലെന്ന് ​ഉറപ്പു വരുത്തണം.

അണുബാധക്കും രക്​തനഷ്​ടത്തിനും ഇടയാക്കുന്നതാണ്​ ഇത്തരം ഗുരുതര പൊള്ളലുകള്‍. പൊള്ളലേല്‍ക്കു​മ്പോഴുള്ള ഷോക്ക്​ മൂലം മരണം വരെ ഉണ്ടാകാം. ടെറ്റനസ്​ ഉണ്ടാകാന്‍ സാധ്യതയുണ്ട്​. ടെറ്റനസ്​ നാഡീവ്യവസ്​ഥയെ ബാധിക്കുന്ന അസുഖമാണ്​. ഭാവിയില്‍ മസിലുകള്‍ ചുരുങ്ങുന്ന അവസ്​ഥയുണ്ടാകാം. പൊള്ളലേല്‍ക്കാനുള്ള സാഹചര്യങ്ങളില്‍ നിന്ന്​ ഒഴിഞ്ഞു മാറാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ചിക്കന്‍പോക്സിനെ സൂക്ഷിക്കണം

വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ചി​ക്കന്‍​പോ​ക്സ്. എ​ങ്കി​ലും അ​നു​കൂല സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കില്‍ മാ​ത്ര​മേ ഇ​ത് ഒ​രാ​ളില്‍ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് വ്യാ​പി​ക്കൂ. കാ​ലാ​വ​സ്ഥ​യില്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന മാ​റ്റ​വും അ​ന്ത​രീ​ക്ഷ​ത്തി​ലും ദേ​ഹ​ത്തും ചൂ​ട് വര്‍​ദ്ധി​ക്കു​ന്ന​തും ചി​ക്കന്‍​പോ​ക്സി​നു കാ​ര​ണ​മാ​കും.
കു​ട്ടി​കള്‍​ക്കും ഗര്‍​ഭി​ണി​കള്‍​ക്കും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വര്‍​ക്കും വേ​ഗ​ത്തില്‍ രോ​ഗം പി​ടി​പെ​ടു​ന്നു. രോ​ഗ​ബാ​ധി​ത​രാ​യാല്‍ പ്ര​ത്യേ​കി​ച്ച്‌ ഗര്‍​ഭി​ണി​കള്‍​ക്കും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വര്‍​ക്കും അ​ധിക ശ്ര​ദ്ധ നല്‍​കേ​ണ്ട​താ​ണ്.

എ​രി​വും, പു​ളി​യും ചൂ​ടും ധാ​രാ​ളം ഉ​പ​യോ​ഗി​ക്കു​ക, മ​സാ​ല, നോണ്‍​വെ​ജ്, കാ​ഷ്യൂ​ന​ട്ട്, സോ​ഫ്​റ്റ് ഡ്രി​ങ്ക്സ്, കോ​ഴി​മു​ട്ട, കോ​ഴി ഇ​റ​ച്ചി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, വി​ശ​പ്പ​റി​യാ​തെ​യു​ള്ള ഭ​ക്ഷ​ണം, വെ​യില്‍ കൊ​ള്ളുക തു​ട​ങ്ങി​യവ ചി​ക്കന്‍​പോ​ക്സി​നെ ക്ഷ​ണി​ച്ചു​വ​രു​ത്തും.

ഒ​രു ചെ​റിയ ജ​ല​ദോ​ഷ​പ്പ​നി​യാ​യി​ട്ടാ​യി​രി​ക്കും ഇ​ത് സാ​ധാ​ര​ണ​യാ​യി ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് പ​നി, തൊ​ണ്ട​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ചു​മ, ത​ല​വേ​ദന എ​ന്നിവ തോ​ന്നു​ക​യും മൂ​ന്ന് ദി​വ​സ​ങ്ങള്‍​ക്കു​ള്ളില്‍ ശ​രീ​ര​ത്തില്‍ വേ​ദ​ന​യോ​ട് കൂ​ടിയ ചു​വ​ന്ന സ്പോ​ട്ടു​ക​ളും ചൊ​റി​ച്ചി​ലോ​ട് കൂ​ടിയ തി​ണര്‍​പ്പു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടാം. ചു​വ​ന്ന സ്പോ​ട്ടു​കള്‍ ക്ര​മേണ വെ​ള്ളം നി​റ​ഞ്ഞു നില്‍​ക്കു​ന്ന കു​മി​ള​ക​ളാ​യി മാ​റാം. ദേ​ഹം മു​ഴു​വ​നും ഉ​ണ്ടാ​കാ​മെ​ങ്കി​ലും മു​ഖ​ത്തും നെ​ഞ്ച​ത്തു​മാ​യി​രി​ക്കും ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 

അ​ഞ്ച് മു​തല്‍ ഏ​ഴ് വ​രെ ദി​വ​സം ഇ​ത്ത​രം കു​മി​ള​കള്‍ പു​തു​താ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. ഓ​രോ കു​മി​ള​ക​ളും പൊ​ട്ടി പൊ​രി​ക്ക വ​യ്ക്കാന്‍ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കും. അ​ങ്ങ​നെ ഈ രോ​ഗം ബാ​ധി​ച്ചാല്‍ പ​ത്ത് ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞ് പൊ​രി​ക്ക​കള്‍ പൂര്‍​ണ​മാ​യും മാ​റി​യ​ശേ​ഷ​മേ സു​ര​ക്ഷി​ത​മാ​യി ക​ണ​ക്കാ​ക്കാന്‍ പ​റ്റൂ. അ​തു​വ​രെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് സ്പര്‍​ശം, ഉ​മി​നീര്‍, തു​മ്മല്‍, തു​പ്പല്‍, രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങള്‍, പാ​ത്ര​ങ്ങള്‍ മു​ത​ലാ​യ​വ​യി​ലൂ​ടെ പ​ക​രാം.

ജ​ല​ദോ​ഷം തു​ട​ങ്ങു​ന്ന ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലും പൊ​രി​ക്ക​കള്‍ പൂര്‍​ണ​മാ​യും കൊ​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളി​ലും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ദ്ധ്യത കൂ​ടു​ത​ലാ​ണ്. നിര്‍​ഭാ​ഗ്യ​വ​ശാല്‍ കു​മി​ള​കള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഒ​രാ​ഴ്ച മാ​ത്ര​മേ പ​ക​രാ​തി​രി​ക്കു​വാന്‍ ആള്‍​ക്കാര്‍ മുന്‍​ക​രു​ത​ലെ​ടു​ക്കു​ന്നു​ള്ളൂ. ഇ​ക്കാ​ര്യ​ത്തില്‍ ബോ​ധ​വ​ത്​ക​ര​ണം ആ​വ​ശ്യ​മാ​ണ്.ചൂ​ടു​വെ​ള്ളം കു​ടി​ക്കാ​നും കു​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്ക​രു​ത്. ചൂ​ടാ​ക്കി ത​ണു​പ്പി​ച്ച വെ​ള്ള​മോ ശു​ദ്ധ​ജ​ല​മോ ഉ​പ​യോ​ഗി​ച്ച്‌ ദി​വ​സേന കു​ളി​ക്കു​ക​യും കു​ടി​ക്കു​ക​യും ചെ​യ്യാം. സോ​പ്പ് ഉ​പ​യോ​ഗി​ക്ക​രു​ത്. വ​സ്ത്ര​ങ്ങള്‍ ക​ഴു​കാന്‍ വീ​ര്യം കു​റ​ഞ്ഞ സോ​പ്പ് ഉ​പ​യോ​ഗി​ക്കു​ക.

രോ​ഗ​വര്‍​ദ്ധ​ന​വി​നെ ത​ട​യാ​നും ചൊ​റി​ച്ചില്‍ മാ​റ്റി ത്വ​ക്കി​ന് മൃ​ദു​ത്വം നല്‍​കാ​നും വേ​ഗം അ​സു​ഖം മാ​റു​ന്ന​തി​നും വേ​പ്പി​ല, വേ​പ്പില അ​ര​ച്ച​ത്, വേ​പ്പില ഇ​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം എ​ന്നിവ ഉ​പ​യോ​ഗി​ക്കാം. ക​ണ്ണില്‍ മ​രു​ന്നി​റ്റി​ക്കു​ന്ന​ത് ന​ല്ല​ത്. വ​ള​രെ നി​സാ​ര​മായ ആ​യുര്‍​വേദ ചി​കി​ത്സ​യേ സാ​ധാ​ര​ണ​യാ​യി ആ​വ​ശ്യ​മു​ള്ളൂ. എ​ന്നാല്‍ ക​ണ്ണി​നു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട്, ത​ല​ക​റ​ക്കം, ശ്വാസ വി​മ്മി​ഷ്ടം എ​ന്നി​വ​യു​ണ്ടാ​യാല്‍ കൂ​ടു​തല്‍ ചി​കി​ത്സ വേ​ണ്ടി​വ​രും. രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യ​മു​ള്ള​പ്പോള്‍ ത​ന്നെ പ്ര​ത്യേ​കം മു​റി​യില്‍ താ​മ​സി​പ്പി​ക്കു​ക​യും മ​റ്റു​ള്ള​വ​രില്‍ നി​ന്ന് താ​ത്​കാ​ലി​ക​മാ​യി അ​ക​റ്റി കാ​ര്യ​ങ്ങള്‍ ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. മൊ​ബൈല്‍, ക​മ്പ്യൂട്ടര്‍, ടി​വി റി​മോ​ട്ട് എ​ന്നിവ പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. മു​റി​യും പ​രി​സ​ര​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യില്‍ പു​ക​യ്ക്കു​ക​യും ചെ​യ്യാം.

അ​സു​ഖ​മു​ണ്ടെ​ന്ന​റി​ഞ്ഞാ​ലും മാ​റി​യെ​ന്നു ക​രു​തു​ന്ന ഉ​ട​നെ​യും പൊ​തു​വാ​ഹ​ന​ങ്ങ​ളില്‍ യാ​ത്ര ചെ​യ്യു​ക​യോ, പൊ​തു​ഇ​ട​ങ്ങ​ളി​ലോ ആള്‍​ക്കാര്‍ കൂ​ടു​ന്നി​ട​ത്തോ ഓ​ഫീ​സി​ലോ സ്കൂ​ളി​ലോ പോ​കു​ക​യോ ആ​ശു​പ​ത്രി​യില്‍ പോ​യി ക്യൂ നില്‍​ക്കു​ക​യോ, സി​നി​മാ തി​യേ​റ്റ​റില്‍ പോ​കു​ക​യോ ചെ​യ്യ​രു​ത്. ഒ​രി​ക്കല്‍ ഈ രോ​ഗം വ​ന്നി​ട്ടു​ള്ള​വര്‍​ക്ക് വീ​ണ്ടും വ​രാ​നു​ള്ള സാ​ദ്ധ്യത തീ​രെ കു​റ​വാ​ണ്. ലാ​ബ് ടെ​സ്റ്റു​കള്‍ ഉള്‍​പ്പെ​ടെ മ​റ്റ് പ​രി​ശോ​ധ​ന​കള്‍ സാ​ധാ​ര​ണ​യാ​യി ആ​വ​ശ്യ​മി​ല്ല. ഈ രോ​ഗം മാ​ര​ക​മ​ല്ലെ​ങ്കി​ലും വി​വിധ ഘ​ട്ട​ങ്ങ​ളില്‍ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രും. ഏ​റ്റ​വും ഫ​ല​പ്ര​ദ​മായ ചി​കി​ത്സ​യും രോ​ഗം വ​രാ​നു​ള്ള സാ​ദ്ധ്യത കു​റ​യ്ക്കു​ന്ന ചി​കി​ത്സ​യും ആ​യുര്‍​വേ​ദ​ത്തി​ലു​ണ്ട്.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ:

ഏറ്റവും സാധാരണമായ ശൈശവാര്ബുദം

സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ശൈശവ അര്‍ബുദരോഗം മൂലമുള്ള മരണം കൂടുകയാണ്. കുട്ടികളിലും കൗമാരക്കാരിലും അപകടം മൂലമല്ലാതെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ മുന്‍നിരയിലാണ് അര്‍ബുദത്തിന്‍റെ സ്ഥാനം.ഏറ്റവും സാധാരണയായ ശൈശവ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ താഴെപ്പറയുന്നു.

  • സാധാരണയായി കുട്ടികളില്‍ വളരെ നേരത്തെതന്നെ, ചിലപ്പോള്‍ ജനനത്തിനു മുമ്പു തന്നെ, ഡിഎന്‍എ കോശങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായാണ് അര്‍ബുദം ഉണ്ടാകുന്നത്. മുതിര്‍ന്നവരിലെ അര്‍ബുദത്തില്‍നിന്നു വ്യത്യസ്തമായി ജീവിതശൈലികളും പാരിസ്ഥിതിക പ്രതികൂല ഘടകങ്ങളും കുട്ടികളിലെ അര്‍ബുദത്തെ ശക്തമായി സ്വാധീനിക്കുന്നില്ല.
  • കഴിഞ്ഞ കുറെ ദശകങ്ങളായി കുട്ടികളിലെ അര്‍ബുദ രോഗത്തിന്‍റെ സൗഖ്യനിരക്ക് വര്‍ധിച്ചുവരികയാണ്. എന്നിരുന്നാലും രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് എതു തരം അര്‍ബുദമാണ് ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.
  • കുട്ടികളില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന രക്താര്‍ബുദത്തിന്‍റെ  (ലുക്കീമിയ) വകഭേദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ. ലുക്കീമിയ ബാധിച്ച 75 ശതമാനം കുട്ടികളിലും അക്യൂട്ട്  ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് കണ്ടുവരുന്നത്. കൂടാതെ എല്ലാ ശൈശവ അര്‍ബുദരോഗങ്ങളുടെയും കണക്കെടുത്താല്‍ 25 ശതമാനം കുട്ടികളില്‍ ഈ രോഗം കണ്ടുവരുന്നു.
  • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയില്‍ മജ്ജകോശങ്ങള്‍ പക്വതയില്ലാത്ത ധാരാളം ലിംഫോസൈറ്റുകളെ ഉത്പാദിപ്പിക്കുന്നു. ശ്വേതരക്താണുക്കളുടെ ഒരു വിഭാഗമാണ് ലിംഫോസൈറ്റ്.
  • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ വളരെപ്പെട്ടെന്നു വളരുന്നവയാണ്. അതിനാല്‍ രോഗനിര്‍ണ്ണയം സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ ചികിത്സാ ആരംഭിക്കേണ്ടതുണ്ട്.
  • പനി, ക്ഷതങ്ങള്‍ പോലെ കാണപ്പെടുക എന്നിവ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന, കഴുത്ത്, കക്ഷം, വയര്‍, നാഭി എന്നിവിടങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍, വാരിയെല്ലിനു താഴെ വേദന അല്ലെങ്കില്‍ നിറഞ്ഞിരിക്കുന്നതുപോലെയുള്ള അനുഭവം, ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
  • ശാരീരിക പരിശോധനകള്‍, രക്തത്തിലെ കൗണ്ട് പരിശോധനകള്‍, രക്തത്തിന്‍റെ രാസഘടനയുടെ പഠനം, നെഞ്ചിന്‍റെ  എക്സ്-റേ, ബോണ്‍ മാരോ ബയോപ്സി, കൈറ്റോജനിക് (കോശങ്ങളെ സംബന്ധിച്ചുള്ളത്) പഠനങ്ങള്‍, അര്‍ബുദകോശങ്ങളെന്നു സംശയിക്കുന്ന ലിംഫോസൈറ്റുകള്‍ ടി-ലിംഫോസൈറ്റുകളോണോ ബി- ലിംഫോസൈറ്റുകളാണോ എന്നത് പരിശോധിക്കുന്ന ഇമ്മ്യൂണോഫിനോടൈപ്പിംഗ്, ലുക്കീമിയ കോശങ്ങള്‍ തലച്ചോറിലേക്കും നട്ടെല്ലിലേക്കും പടര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള ലമ്ബാര്‍ പംങ്ച്വര്‍ എന്നീ പരിശോധനകള്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ രോഗനിര്‍ണ്ണയത്തിനായി ഉപയോഗിക്കുന്നു.
  • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയിലും അവ കൈകാര്യം ചെയ്യുന്നതിനും വിദഗ്ദ്ധരായ പീഡിയാട്രിക് ഓങ്കോളജിസ്റ്റുകളും മറ്റ് പീഡിയാട്രിക് ആരോഗ്യ വിദഗ്ദ്ധരും ചേര്‍ന്നുള്ള പ്രത്യേക സമീപനമാണ് ആവശ്യമായിട്ടുള്ളത്. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പിയോടൊപ്പം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, മോണോക്ലോണല്‍ ആന്റിബോഡികള്‍ (എംഎബി) ഉപയോഗിച്ചുള്ള ടാര്‍ജറ്റഡ് തെറാപ്പി എന്നിവയാണ് ചികിത്സാരീതികള്‍. മിക്കവാറും കേസുകളിലും ഒന്നിലധികം രീതികള്‍ സംയോജിപ്പിച്ചാണ് ചികിത്സ നടത്തുന്നത്.
  • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയില്‍ മൂന്നു ഘട്ടങ്ങളാണുള്ളത്. 
    1) റെമിഷന്‍ ഇന്‍ഡക്ഷന്‍: ആദ്യഘട്ടത്തില്‍ രക്തത്തിലെയും മജ്ജയിലെയും ലുക്കീമിയ കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ ലുക്കീമിയയുടെ തീക്ഷ്ണത കുറയ്ക്കുന്നു.
    2) കണ്‍സോളിഡേഷന്‍: ഇത് ലുക്കീമിയ റെമിഷന്‍ കഴിഞ്ഞിട്ടും ശരീരത്തില്‍ ബാക്കി നില്ക്കുന്ന ലുക്കീമിയ കോശങ്ങളെ നശിപ്പിക്കാനുള്ളതാണ്. വീണ്ടും ലുക്കീമിയ രോഗം വരാതിരിക്കാനാണ് ഇത് ചെയ്യുന്നത്. 
    3) മെയ്ന്റന്‍സ് അല്ലെങ്കില്‍ കണ്ടിന്യൂവെഷന്‍: ഇത് ചികിത്സയുടെ മൂന്നാമത്തെ ഘട്ടമാണ്. ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കുശേഷവും ലുക്കീമിയ കോശങ്ങള്‍ ഇനിയും ബാക്കിനില്ക്കുന്നുണ്ടെങ്കില്‍ അവയെ നശിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്. അര്‍ബുദകോശങ്ങള്‍ വീണ്ടും വളരാതിരിക്കുന്നതിനും വീണ്ടും ലുക്കീമിയ രോഗം വരാതിരി  ക്കുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ മറ്റു രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ഡോസിലുള്ള മരുന്നാണ് ഉപയോഗിക്കുന്നത്.
  • രോഗവിമുക്തിയും ദീര്‍ഘകാലത്തേക്കുള്ള അതിജീവനവും ഉറപ്പാക്കുന്നതിന് തുടര്‍പരിശോധനകളും പരിചരണവും വളരെ പ്രധാനമാണ്. ചികിത്സ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞാലും തുടര്‍പരിശോധനകള്‍ ചെയ്യേണ്ടതാണ്.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 7/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate