Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആയുരാരോഗ്യ അറിവുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആയുരാരോഗ്യ അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

നേത്ര പരിചരണം മുന്നറിയിപ്പുകൾ

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ .രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ഉറങ്ങും വരെ വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം കണ്ണ് മാത്രമായിരിക്കും. പക്ഷേ, കണ്ണിന് ആവശ്യമായ പരിചരണവും ശ്രദ്ധയും നമ്മള്‍ നല്‍കാറുണ്ടോ? ഇല്ല എന്നതാണ് സത്യം .

കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ ദൈവം തന്നെ ശരീരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇടക്കിടെ ഇമവെട്ടുന്നതും കണ്ണീര്‍ നിറയുന്നതുമൊക്കെ അതുകൊണ്ടാണ്. എങ്കിലും പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ ചില സംരക്ഷണ കവചങ്ങള്‍ തീര്‍ക്കേണ്ടത് നമ്മുടെ ആവശ്യമായിത്തീരുന്നു. ഒരേ സാധനത്തില്‍ തന്നെ തുടര്‍ച്ചയായി കണ്ണു നട്ടിരിക്കുന്നത് കണ്ണിന്റെ വരൾച്ചയ്ക്ക് കാരണമാകുന്നു – പ്രത്യേകിച്ചും ടി.വി, കമ്പ്യൂട്ടര്‍ സ്‌ക്രീന്‍, സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ തുടങ്ങിയവയില്‍ കണ്ണുനട്ടിരിക്കുന്നത്. വെളിച്ചമുള്ള ഇത്തരം പ്രതലങ്ങളില്‍ നോക്കുന്നത് പരമാവധി കുറക്കുക. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കിടന്നുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ടി.വി സ്‌ക്രീനും ടി.വിയുടെ മധ്യവും ഒരേ നിരപ്പില്‍ വരാന്‍ ശ്രദ്ധിക്കുക. ചിത്രങ്ങള്‍ പെട്ടെന്ന് മാറിവരുന്നതിനാല്‍ ടി.വി കണ്ണിന് കൂടുതല്‍ കുഴപ്പക്കാരനാണ്. ടി.വിയില്‍ നിന്ന് നാലുമീറ്ററെങ്കിലും പരിധിവിട്ടായിരിക്കണം ഇരിക്കേണ്ടത്.

കുഞ്ഞുങ്ങളിൽ നേത്ര പരിചരണം അത്യന്താപേഷിതമാണ് ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര്‍, ടി.വി തുടങ്ങിയവയില്‍ മുതിര്‍ന്നവരേക്കാള്‍ താല്‍പര്യം കുട്ടികള്‍ക്കാണല്ലോ. ഇവയോടുള്ള അഡിക്ഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ കുഴപ്പം കണ്ണുകള്‍ക്കാണ് സംഭവിക്കുക.മൂന്നു വയസ്സിനു മുമ്പ് കുട്ടികളെ ടി.വിയുടെയോ കമ്പ്യൂട്ടറിന്റെയോ പരിസരത്തേക്ക് അടുപ്പിക്കുകയേ അരുത്. അവരുടെ കുഞ്ഞുമിഴികളെ അപായപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഇത്തരം ഇലക്ട്രോണിക് വെളിച്ചങ്ങള്‍. അതുപോലെ തുടര്‍ച്ചയായി 20 മിനുട്ടിലധികം ടി.വിയില്‍ നോക്കിയിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ 20 മിനുട്ടിലും കണ്ണിന് വിശ്രമം നല്‍കുന്ന തരത്തില്‍ സ്വാഭാവിക കാഴ്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ ശീലിപ്പിക്കണം.

കുട്ടികളില്‍ കണ്ണിന്റെ കുഴപ്പങ്ങള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താം. മൂന്നു മാസം പ്രായമായ കുട്ടികളില്‍ കണ്ണില്‍ വെള്ളനിറം കാണുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടണം. ഇടക്കിടെ കണ്ണീര്‍ വരുന്നതും കണ്ണില്‍ പഴുപ്പുണ്ടാകുന്നതുമാണ് കുട്ടികളിലെ മറ്റൊരു പ്രശ്‌നം. കണ്ണീര്‍ഗ്രന്ഥിയിലെ തകരാറാണ് ഇതിനു കാരണം. മരുന്നും ചെറിയ ശസ്ത്രക്രിയയും വഴി ഈ പ്രശ്‌നങ്ങള്‍ നീക്കാന്‍ കഴിയും. കോങ്കണ്ണ് മറ്റൊരു കാഴ്ചാ പ്രശ്‌നമാണ്. കണ്ണടവെച്ചും ശസ്ത്രക്രിയ വഴിയും ഇതിന് പരിഹാരം കാണാന്‍ കഴിയും. ചെറുപ്പത്തിലേ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ് നല്ലത്. കണ്ണിനവശ്യമായ ഭക്ഷണ ശീലം വളരെ നല്ലതാണു എന്ന് പഠനങ്ങൾ തെളിയിക്കുന്നു ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ലൂട്ടിന്‍, സിങ്ക്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രായാധിക്യം കാരണമായുണ്ടാകുന്ന കാഴ്ചക്കുറവിനെയും ശരിയായ ഭക്ഷണ ക്രമം വഴി അകറ്റി നിര്‍ത്താന്‍ കഴിയും.ചീര, കോളി ഫ്‌ളവര്‍ തുടങ്ങിയ ഇലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളും മുട്ട, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും മാംസം അല്ലാത്ത പ്രോട്ടീന്‍ ഭക്ഷണങ്ങളും നല്ല ഫലം ചെയ്യും. അതുപോലെ ഓറഞ്ച് അല്ലെങ്കില്‍ ചെറുനാരങ്ങ നീര് ദിവസവും ശീലമാക്കുക. ടൈപ്പ് 2 ഡയബറ്റിസ് കണ്ണിനെ ബാധിക്കുന്നതാണ്.

മുതിര്‍ന്നവരില്‍ കാഴ്ചക്കുറവിന് കാരണമാകുന്ന ഒരു പ്രധാന കാര്യം പ്രമേഹമാണ്ശരീരഭാരം നിയന്ത്രിക്കുന്ന ഭക്ഷണം ശീലമാക്കിയാല്‍ ജീവിതശൈലീ രോഗങ്ങള്‍ വഴിയുണ്ടാകുന്ന നേത്ര രോഗങ്ങളെ തടയാം. മദ്യപാനം കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് കാഴ്ചാവൈകല്യം മുതല്‍ സ്ഥിരമായ അന്ധത വരെ സംഭവിച്ചേക്കാം. മദ്യപാനാസക്തി തലച്ചോറിനെ കേടുവരുത്തുകയും അതിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുകയും ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും അത് കണ്ണിനെയും ബാധിക്കും. ദൃശ്യങ്ങള്‍ കലങ്ങിയതായി അനുഭവപ്പെടുകയും ഒരേ വസ്തു ഇരട്ടയായി കാണുകയും ചെയ്യാം.തിമിരം, കാഴ്ചാ ഗ്രന്ഥിക്ക് പരിക്ക്, പേശീ ബലക്ഷയം എന്നിവക്ക് കാരണമാകുന്നതാണ് പുകവലി. കണ്ണിന് നിങ്ങള്‍ വിലനല്‍കുന്നുവെങ്കില്‍ പുകവലി ഇന്നുതന്നെ നിര്‍ത്തുക. ഒരുതവണ നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെങ്കിലും ശ്രമം തുടരാം. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രമങ്ങളിലൂടെ പുകവലി ശീലം നിര്‍ത്തലാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

കണ്ണിന് തുടര്‍ച്ചയായ വേദന അനുഭവപ്പെടുകയോ കണ്ണിനുള്ളില്‍ കരടു പോയതുപോലെ നിരന്തരം തോന്നുകയോ ചെയ്യുമ്പോള്‍ സംശയിച്ചു നില്‍ക്കാതെ ഡോക്ടറെ കാണുക. സ്വയം ചികിത്സക്ക് മുതിരുന്നത് ഭീമമായ അബദ്ധമായേക്കാം.അതുപോലെ ഓരോ വര്‍ഷവും കാഴ്ചശക്തി പരിശോധിക്കണം. 40 വയസ്സ് കഴിഞ്ഞവര്‍ കണ്ണിലെ സമ്മര്‍ദ്ദം, ഞരമ്പുകളുടെ ശക്തി എന്നിവയും പരിശോധിക്കണം . ഒരിക്കലും ഡോക്ടറുടെ നിര്‍ദേശത്തോടെയല്ലാതെ ലെന്‍സ് കണ്ണടകള്‍ ധരിക്കരുത്.

കണ്ണ് അവ സംരെക്ഷിക്കുന്നതിലൂടെ നാം നമ്മളെ സ്നേഹിക്കുന്നു എന്ന് തെളിയിക്കുക കൂടിയാണ് .ഒരു നിമിഷമാ എങ്കിലും ഭൂമിയിലുള്ളതോ ,ഭാവനത്തിലുള്ളതോ ആയ നമ്മുടെ പ്രിയപ്പെട്ടവ കാണാതിരുന്നത് എളുപ്പം ആണോ ? ദുരന്തങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുകൾ തള്ളി കളയാതിരിക്കുക

നിങ്ങളുടെ കണ്ണുകൾ സൂക്ഷിക്കുക

കംപ്യൂട്ടര്‍ ആധുനികജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിച്ചാല്‍ മിക്കവാറും എല്ലാവര്‍ക്കും കണ്ണിനും കാഴ്ചയ്ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അഥവാ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നുപറയുന്നത്. എന്നാല്‍, നൂതന സാങ്കേതികവിദ്യകള്‍ വന്നതോടെ പേപ്പറില്‍നിന്നും കംപ്യൂട്ടറിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായി. ഇത് കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം.

ന്യൂജനറേഷന്‍ നേത്രരോഗങ്ങളാണ്ഇപ്പോൾ മനുഷ്യരെ വിഷമിപ്പിക്കുന്ന ഏറ്റവും പ്രെധനരോഗങ്ങളിൽ ഒന്ന് .ഒരു സ്മാർട്ട് ലൈഫ് അഗ്രഗിക്കാത്തവർ ആരാണ് .ജീവിതം സ്മാര്‍ട്ടാവുമ്പോള്‍ രോഗങ്ങളും സ്മാര്‍ട്ടാവുകയാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. എന്നാല്‍ കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും രംഗത്തെത്തിയപ്പോള്‍ ഒപ്പമെത്തിയത് .കംപ്യൂട്ടര്‍ ഉപയോഗംമൂലം കണ്ണിനും കാഴ്ചക്കും ഉണ്ടാകുന്ന ഒരുകൂട്ടം പ്രശ്നങ്ങളെയാണ് പൊതുവായി കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നു പറയുന്നത്. സ്മാര്‍ട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഉപയോഗം കൂടിയതയാണ് ഇതിന് പ്രധാന കാരണം. മൊബൈൽ ഫോണുകളുടെ, കംപ്യൂട്ടറുകളുടെ അമിത ഉപയോഗംമൂലം പുതിയ തലമുറയില്‍ കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ് ‘കണ്ണിന് സ്ട്രെയിന്‍, തലവേദന, മങ്ങിയ കാഴ്ച, വരണ്ട കുണ്ണുകള്‍, കഴുത്തിലും തോളിലുമുള്ള വേദന, ഡിപ്ലോപിയ. കണ്ണിലുണ്ടാകുന്ന ചൊറിച്ചില്‍, കണ്ണില്‍ പൊടി പോയതുപോലെയുള്ള അവസ്ഥ, കണ്ണു വേദനയോടെയുള്ള ചുവപ്പ് എന്നിവയെല്ലാം കണ്ണിന്റെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്. കണ്ണില്‍നിന്ന് വെള്ളം വരുക, വേദന, തലവേദന എന്നിവ കണ്ണിന്റെ വരള്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്. സ്ക്രീനില്‍ തെളിയുന്ന ചെറിയ അക്ഷരങ്ങള്‍ ഏറെ സമയം വായിക്കുന്നത് കണ്ണിന് ദോഷംചെയ്യും. കാഴ്ചക്കുണ്ടാകുന്ന മങ്ങല്‍, കണ്ണ് വരള്‍ച്ച, തലപെരുക്കല്‍ എന്നിവ സാധാരണമായി കണ്ടുവരുന്നു. തുടര്‍ച്ചയായ ഉപയോഗത്തില്‍നിന്നും ഓരോ 15 മിനിറ്റ് കണ്ണിന് വിശ്രമം കൊടുക്കുന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി. കംപ്യുട്ടറിന്റെയും ഫോണിന്റെയും ഗ്ളെയര്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ ആന്റിഗ്ളെയര്‍ സ്ക്രീന്‍ ഉപയോഗിക്കാം. ദീര്‍ഘനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നത് നല്ലതല്ല.കണ്ണിന് വിശ്രമം കൊടുക്കാന്‍ പ്രകൃതിയിലെ വര്‍ണങ്ങളിലൊന്നായ പച്ചനിറം നോക്കുന്നത് കണ്ണിന് കുളിര്‍മയേകുന്ന ഒന്നാണ്.

കണ്ണുകളുടെ വരള്‍ച്ചയെ തടയാന്‍ ഇടയ്ക്ക് കണ്ണുചിമ്മി നനയ്ക്കുക. കണ്ണുനീര്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കണ്ണിന്റെ വരള്‍ച്ചയുടെ കാരണം.  കണ്ണ് ചിമ്മാതെ ഇരിക്കുന്നതുമൂലം കണ്ണുനീര്‍ വളരെവേഗം ബാഷ്പീകരിക്കപ്പെടുന്നു. എയര്‍ കണ്ടീഷനറുകളും ഫാനുകളുടെ ഉപയോഗവും കണ്ണിലെ ഈര്‍പ്പത്തെ വളരെവേഗം ബാഷ്പീകരിക്കുന്നു. മിതമായ എയര്‍കണ്ടീഷനറുകളുടെ ഉപയോഗം ഒരു പരിധിവരെ നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തുക, സ്ക്രീന്‍ സൈസ് കൂടിയ കംപ്യൂട്ടറുകള്‍ തെരഞ്ഞെടുക്കുക എന്നതെല്ലാം ഇതിനുള്ള പ്രതിവിധിയാണ്.

കണ്ണടകളും കോണ്‍ടാക്ട് ലെന്‍സ് എന്നിവ ഉപയോഗിക്കുന്നവര്‍ ക്രമമായ നേത്രപരിശോധനയിലൂടെ ലെന്‍സിന്റെ പവര്‍ ക്രമീകരിക്കുക. ആധുനിക യുഗത്തിലെ ഇലക്ട്രോണിക് ഉപയോഗത്തെ പരിമിതപ്പെടുത്തി ശരിയായ നേത്രപരിശോധനയിലൂടെയും കണ്ണിനെ സംരക്ഷിക്കാം..

ആരോഗ്യത്തിന് മുരിങ്ങയില ശീലമാക്കൂ…!

സസ്യാഹാര പ്രിയർക്കു എല്ലാ വിറ്റാമിനുകളും ഒരുപോലെ കൊടുക്കാൻ കഴിവുണ്ട് മുരിങ്ങയിലക്കു എന്ന് പറഞ്ഞാൽ വിശ്വാസം വരൻ പാടാണ്‌. എന്നാൽ സത്യം അതാണ് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു കാലത്തു സുലഭമായ കൊച്ചു മരമായിരുന്നു മുരിങ്ങ. ഇപ്പോൾ പലരും മുരിങ്ങയെയും മുരിങ്ങയിലയെയും മറന്നു വിറ്റാമിൻഗുളികയുടെ പുറകെ ഓടുമ്പോൾ പലരും അറിയുന്നില്ല മുറ്റത്തെ മുല്ലയുടെ ഗുണം എന്ത് എന്ന് .

മാർക്കറ്റിൽ നിന്നും വിറ്റാമിൻ എ യും ബിയും കണ്ടെത്താൻ വിലകൂടിയ കീടനാശിനികൾഅടങ്ങിയ എല്ലാ പച്ചക്കറികളിലും കൂടിയ പൊട്ടാസിയം വിറ്റാമിൻ എ ബി, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോടീൻ നാരുകൾ തുടങ്ങി അയൺ വരെ അടങ്ങിയ സമൃദ്ധമായ പോഷകാഹാരം ആണ് മുരിങ്ങയിലയും പൂക്കളും കായ്കളും ചർമ്മ സംരെക്ഷണം തുടങ്ങി ഹൃദ്രോഹം പ്രമേഹം, ബിപി, വാദം തുടങ്ങിയ എല്ലാ രോഗങ്ങൾക്കും മുരിങ്ങയിലയും മുരിങ്ങയുടെ വിവിധ ഭാഗങ്ങളും സഹായിക്കുന്നു മുരിങ്ങയുടെ ഇലയിൽ ഏറെ അയൺ അടങ്ങിയതിനാൽ ഗർഭിണികളും, മുലയൂട്ടുന്നവരും ആഹാരത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഏറെ സഹായകമാകും. മുലപ്പാൽ വര്ധിപ്പിക്കുന്നതിലും നിര്ണയമായ പങ്കുവഹിക്കുന്നു.

പ്രസവാനന്തരം മുരിങ്ങയിലയും, തണ്ടും വേരും ഒക്കെ ഉപയോഗിക്കുന്നത് പ്രസവ ശേഷം ഉള്ള പ്രശനങ്ങൾ ഒഴിവാക്കും. നല്ലൊരു ആന്റിബൈക്കോടിക് ആണ് മുരിങ്ങയുടെ പൂവ്. മാത്രമല്ല ആമാശയ സംബന്ധമായ ഒട്ടു മിക്ക പ്രേഷങ്ങൾക്കും മുരിങ്ങയില ഏറെ ഫലപ്രദം ആണ്. രോഗ പ്രധിരോധ ശേഷി ഏറെയുള്ള വിറ്റാമിൻ സി യുടെ കലവറയാണ് മുരിങ്ങയില . പകർച്ചവ്യധികളിൽനിന്നുമുള്ള സംരക്ഷണത്തെ വിറ്റാമിൻ സി ഏറെ സഹായിക്കുന്നു .കടലോളം പ്രോടീനും, കാൽസിയവും അടങ്ങിയിരിക്കുന്നതിനാൽ മാംസാഹാരത്തിനു പകരം ഇതും മതിയാകും വെജിറ്റേറിയൻകാർക്കു ഒരു ആശ്വാസം കൂടിയാണ് മുരിങ്ങയില എല്ലാവിധമായ വിറ്റാമിനുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയ മുരിങ്ങയില ശീലമാക്കിയാൽ ബിപിക്കും അതുത്തമം എന്ന് വിദഗ്ദ്ധർ പറയുന്നു. ഏത്തപ്പഴം ക്യാരറ്റ് ,ഓറഞ്ചു ഇവയെക്കാൾ സമ്പുഷ്ടമാണ് ഈ കുഞ്ഞിലകൾ.

ചെറുനാരങ്ങ ആരോഗ്യദായകം

നാരങ്ങ… എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള വർക്ക്‌ ഏറെ പ്രിയങ്കരമാണ്. വൻ കിട റെസ്റ്റോറന്റുമുതൽ ഒരുമുറി വീടുവരെ നാരങ്ങയുടെ ഔഷധഗുണം അനുഭവിക്കുന്നവരാണ് ഒട്ടു മിക്ക ജനങ്ങളും …

അലങ്കാരത്തിന് തുടങ്ങി ,അച്ചാറിൻറെ രൂപത്തിൽ ഊൺമേശയിലെ സ്‌ഥിര സാന്നിധ്യം. സലാഡ് തുടങ്ങിയ നിരവധി വിഭവങ്ങളിലും നാരങ്ങാനീര് ചേർക്കാറുണ്ട്.മാലിന്യങ്ങളെ പുറം തള്ളുക എന്നതിൽ ഉപരി അണുബാധയുണ്ടാകാതിരിക്കാൻ ശരീരത്തെ നിലനിർത്താൻ കൂടി ചെറുനാരങ്ങക്ക് കഴിവുണ്ട്. വിഷപദാർഥങ്ങളെ ജലത്തിൽ അലിയുന്ന സ്വഭാവത്തിലുളള വസ്തുക്കളായി മാറ്റുന്നതിനു സഹായിക്കുന്നു. നാരങ്ങാനീരിൽ 20ൽപ്പരം ആൻറി കാൻസർ സംയുക്‌തങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്തു നിർത്തുന്നതിനും നാരങ്ങ ഫലപ്രദം. നാരങ്ങാവിഭവങ്ങൾ ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം എന്ന് വിദഗ്ദ്ധർ പറയുന്നു ശരീരത്തിലെഎൻസൈമുകൾപുറപ്പെടുവിക്കുന്നതിനെഉത്തേജിപ്പിക്കുന്നതിൽ നാരങ്ങായിലെ രാസഘടകങ്ങൾക്കു കഴിവുള്ളതായി പഠനങ്ങൾ പറയുന്നു .നാരങ്ങായിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഏറെ രോഗപ്രീതിരോധ ശേഷി വർധിപ്പിക്കാൻ സഹായിയായണ് കൂടാതെ കരളിൻറെ ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങളിൽ സഹായിയായ glutathione ൻറെ നിർമാണത്തിന് അവശ്യഘടകം കൂടി ആണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും നാരങ്ങയിൽ ധാരാളം.

നാരങ്ങാവെളളം ആരോഗ്യപാനീയംഎന്നാണ് പണ്ട് കാലം മുതൽ പറയപ്പെടുന്നത് .  നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണന്നു ഗവേഷകർ. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം. നാരങ്ങയിലെ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കരളിനു സംരക്ഷണം നല്കുന്നു.. ആമാശയത്തിൻറെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെളളത്തിൽ ചേർത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു ഫലപ്രദം. രക്‌തശുദ്ധീകരണത്തിനു സഹായകം. നാരങ്ങയുടെ ആൻറി സെപ്റ്റിക് ഗുണം ത്വക്ക് സംബദ്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക് പ്രയോജനപ്രദം. ചർമത്തിൻറ കറുപ്പുനിറവും ചുളിവുകളും മാറാൻ സഹായകരം ആണ്. നാരങ്ങയ്ക്ക് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. അല്പം പുളിയാണെങ്കിലും നാരങ്ങാ ആള് വില്ലൻ തന്നെ

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ നിര്‍ത്തൂ !

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്.മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്.

എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തലച്ചോറിന്റെ ആരോഗ്യം നശിക്കാതിരിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

(1) പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത്.

നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും.

(2) അമിതഭക്ഷണം.

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും.

(3) പുകവലി.

ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറംഭാഗമാണ്. എന്നാല്‍ പുകവലി, കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും.

(4) അമിത മധുരം.

മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

(5) അന്തരീക്ഷ മലിനീകരണം.

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും.

(6) ഉറക്കക്കുറവ്.

നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്‌തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

(7) ഉറങ്ങുമ്പോള്‍ തലമൂടരുത്.

ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

(8) സംസാരം കുറയ്‌ക്കരുത്.

നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കും.

ഏതൊക്കെ ഭക്ഷണങ്ങൾ ക്യാന്‍സറിന് കാരണമാകുന്നു

നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല.

അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1, സംസ്‌ക്കരിച്ച മാംസം- മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.

2, ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

3, മദ്യം- ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്.

4, കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം-ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. രാത്രി വൈകുവോളം ഇത്തരം കടകള്‍ നമ്മുടെ നാട്ടിലും സജീവമാണ്. എന്നാല്‍ ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും.

5, അമിത ചൂടുള്ള ചായയും കോഫിയും-ചായയും കോഫിയും നമ്മുടെ സ്ഥിരം പാനീയങ്ങളാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കോഫിയോ കുടിച്ചായിരിക്കും. എന്നാല്‍ തിളയ്‌ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകും.

6, കോളകള്‍- കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്‌ടമാണ്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

7, വൈറ്റ് ബ്രഡ്- നമ്മള്‍ സാധാരണയായി കഴിക്കുന്ന ഒന്നാണ് ബ്രഡ്. എന്നാല്‍ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. ബ്രഡ് കഴിച്ചേ മതിയാകുവെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് നല്ലത്.

8, ടൊമാറ്റോ സോസ്- നമ്മള്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, അതിന് മേമ്പൊടിയായി നല്‍കുന്നതാണ് ടൊമാറ്റോ സോസ്. എന്നാല്‍ ഏറെക്കാലമായി സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ഇത്തരം ടൊമാറ്റോ സോസ് ക്യാന്‍സറിന് കാരണമാകും.

9, അമിതമായാല്‍ പാലും- പാല്‍ എന്നാല്‍ സമ്പൂര്‍ണാഹാരമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാല്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്. പാല്‍ അമിതമായി കുടിച്ചാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്.

10, പഞ്ചസാര- പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും.

നമുക്ക് ഒരുമിച്ചു ക്യാന്‍സറിനെ തടയാം….

തീരാവേദനയിലും കണ്ണീരിലുമാഴ്ത്തി കാന്‍സര്‍ ഇന്ന് മനുഷ്യനെ കീഴടക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കിനനുസരിച്ചു വര്‍ഷം 80ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നു. വരുന്ന ഇരുപത് വര്‍ഷത്തിനിടെ കാന്‍സര്‍ രോഗികളുടെ എണ്ണം എഴുപതു ശതമാനത്തോളം വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്താനാവുന്നതല്ല ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 നെ.
കാരണം ചികിത്സക്ക്പുറമെ സ്‌നേഹവും ആശ്വാസവുമാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ചികിത്സ. കാന്‍സര്‍ എന്ന് കേട്ടാല്‍ ജീവിതം തീര്‍ന്നുവെന്ന് ചിന്തിക്കുന്ന വലിയൊരു സമൂഹമാണ് ഇന്ന് നമ്മുടെ മുന്പിലുള്ളത്.. രോഗങ്ങള്‍ക്കപ്പുറം ഏറെ തെറ്റിദ്ധാരണകളും ഭീതിയും മനസില്‍ കൊണ്ട് നടക്കുന്നവര്‍ ആണ് ഒട്ടുമിക്ക ആള്‍ക്കാരും …. പക്ഷെ ചികിത്സാരംഗത്തുണ്ടായ വലിയ പുരോഗതി മൂലം കാന്‍സര്‍ രോഗവും ഇന്ന് മറ്റു രോഗത്തെയും പോലെ ചികിസ്ത്സിച്ചു നിയന്ത്രിക്കാം. ‘നമുക്ക് ഒരുമിച്ചു കാന്‍സറിനെ ചെറുക്കാം’ എന്ന വലിയൊരു ഉത്തരവാദിത്വമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ലോകമെങ്ങും ഏറ്റെടുത്തിരിക്കുന്നത്. ഇവയെ ചെറുക്കാന്‍ നമുക്ക് കഴിയും.
നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീതിയായ കാന്‍സറിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിത ശൈലിയിലെ മാറ്റവുമാണ്. ഈ രോഗത്തിന്റെ കാരണങ്ങളായി ലോകാരോഗ്യ സംഘടന പറയുന്നത് പുകയില, മദ്യപാനം, പൊണ്ണത്തടി, അനാരോഗ്യ പരമായ ഭക്ഷണ ശീലം എന്നിവയാണ്. രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവയും ശരീരത്തിന്റെ ജനിതക സ്വഭാവം ഇതില്‍ എടുത്തു പറയാവുന്നതാണ്. ചിലവ്യക്തികളുടെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അവരുടെ കോശങ്ങളിലെ ജനതികഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം. എന്നാല്‍ മരണം സംഭവിക്കുന്നതില്‍ ഭൂരിഭാഗവും പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദം മൂലമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇരുപത്തിരണ്ടു ശതമാനത്തോളം പേരാണ് പുകയില ഉപയോഗം കൊണ്ടുള്ള കാന്‍സര്‍ മൂലം ലോകത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ പുകയില ഉപയോഗം ഒഴിവാക്കുന്നത് കൊണ്ട് മാത്രം നമുക്ക് 30 ശതമാനത്തോളമുള്ള കാന്‍സറുകളെ തടയനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കാന്‍സറിന് ഇന്ന് ഫലപ്രദമാ ചികിത്സയുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ അറുപത് ശതമാനം കാന്‍സറുകളും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവും. പുറംരാജ്യങ്ങളില്‍ എണ്‍പത് ശതമാനം കാന്‍സറുകളും നേരത്തെ കണ്ടുപിടിക്കുന്നുമുണ്ട്. പക്ഷേ ഇന്ത്യയില്‍ പത്തുശതമാനമേ നേരത്തെ കണ്ടുപിടിക്കുന്നുള്ളൂ. കാന്‍സര്‍ എന്നല്ല, ഏതു രോഗത്തിന്റെ കാര്യത്തിലും മനുഷ്യര്‍ക്ക് ഒരു നിസ്സഹായതയുണ്ടല്ലോ. രോഗം ബാധിക്കുന്ന മുഴുവന്‍ പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. ‘എന്തയാലും മരിക്കും പിന്നെ ജീവിക്കുന്നതെന്തിന്’ എന്ന് ചോദിക്കുന്നവരോട് പറയാന്‍ ഇതേയുള്ളു നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ പലതും ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ ലളിതവും, ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്.
ചില കരുതലുകള്‍ ആര്‍ക്കും എടുക്കാം; .
പുകയില തീര്‍ത്തും വര്‍ജ്ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക. മദ്യം ഉപയോഗിക്കാതിരിക്കുക. പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക. മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക. പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാനസീക പിരിമുറുക്കം കുറക്കുക. അന്തരീക്ഷ മലിനീകരണം കുറഞ്ഞ സ്ഥലത്തു ജീവിക്കാന്‍ ഇഷടപെടുക.
ഇതൊക്കെ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും. രോഗമുണ്ടെന്നു അറിഞ്ഞാല്‍ ഭയപെടുകയോ പരിഭ്രമിക്കുകയോ ചെയ്യാതിരിക്കുക പൂര്‍ണമായും ദൈവത്തിലും ചികിസ്തസയിലും ആശ്രയിക്കുക. ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. വിഷമയമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രചാരണം, ചികിത്സാച്ചെലവും മരുന്നു വിലയും കൂടുന്നതിനെതിരായ പ്രതിരോധങ്ങള്‍, കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍.
ഇവയൊക്കെ നമുക്ക് ചെയാം. വേദനിക്കുന്ന മനുഷ്യന്റെ കൈപിടിച്ച് സ്‌നേഹത്തോടെ പറയുന്ന ഒരു വാക്കിന്റെ വില, വിഷമിക്കരുത് വേഗം സുഖപ്പെടും എന്നൊരാശ്വാസം പകരുന്നതിന്റെ വില… അത് ഒന്നു വേറെയാണ്.
നമ്മുടെയൊക്കെ ജീവിതത്തെ സമ്പൂര്‍ണതയില്‍ എത്തിക്കുന്നതും ഇത്തരം മനുഷത്തപരമായ പ്രവൃത്തികളില്‍ കൂടിയാണ്. കൃത്യമായ ചികിത്സയും പരിചരണവുമുണ്ടെങ്കില്‍ ഏത് രോഗത്തെ പോലെ മാറ്റാവുന്ന ഒരു അസുഖം മാത്രമാണ് കാന്‍സര്‍ രോഗവും.
നമുക്ക് ഒരുമിച്ചു ക്യാന്‍സറിനെ തടയാം. രോഗികള്‍ക്ക് ആശ്വാസവും തണലുമാകാം….

രണ്ടാമത് ചൂടാക്കിയാൽ മരണം വരെ സംഭവിക്കാവുന്ന ഭക്ഷണങ്ങൾ

ബാക്കി വരുന്ന എല്ലാമെല്ലാം കളയുന്നത് യുക്തിയല്ല, ബുദ്ധിയുമല്ല. എന്നാലും, തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.

മുട്ട : മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

ചിക്കനും ബീഫും : പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷെ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാല്‍ പെട്ടെന്ന് രോഗമുണ്ടാക്ക്കില്ല, പക്ഷെ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മാറാരോഗോയാവും.
ചീര : വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും.

കുമിള്‍/ കൂണ് : ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.

അരി : ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലിൽ ഇറിവേഴ്‌സിബിൾ ആയ കയറ്റങ്ങൾ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.

എണ്ണ : എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം എല്ലാര്‍ക്കും അറിയാം. പക്ഷേ ആരും ഇത് പാലിക്കാറില്ല.

ബീറ്റ് റൂട്ട് : മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.

ഉരുളക്കിഴങ്ങ് : വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ അരുത്.

കോഫി : കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്‌ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താൽ തണുത്ത പടി മാത്രം കഴിയ്ക്കുക.

കൊഴുപ്പ് ഇല്ലാത്ത പാല്‍ : കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മാനസീക ആരോഗ്യം

വെല്ലുവിളികളെ അതിജീവിക്കേണ്ടിയ മാനസീക പരിപാലനം...
നാം എല്ലാവരും മാനസികമായും,ശാരീരികമായും ശുഭമായിരിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ്. അതുകൊണ്ടുതന്നെ മാനസീക ആരോഗ്യത്തിനു ഏറെ പ്രാധാന്യം അർഹിക്കുന്നു.ഈ വർഷത്തെ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് തിരഞ്ഞെടുത്തിരിക്കുന്ന തീം എല്ലാവർക്കും മനശ്ശാസ്ത്രപരമായും മാനസികമായും പ്രാഥമിക ശുശ്രൂഷ എന്നതാണ്.ഇന്ത്യൻ ജനതയുടെ മാനസീക ആരോഗ്യത്തിനു ഏറെ വെല്ലുവിളികൾ ഉണ്ട്.

ആധുനിക കണക്കു പ്രകാരം 5-10പേർസെന്റ് ആളുകൾ ഇന്നു മനോരോഗികൾ ആയി കൊണ്ടിരിക്കുന്നു.
ഇൻഡ്യയിലെ കണക്കനുസരിച്ച് നൂറിൽ മൂന്ന് പേർ വിഷാദരോഗത്തിന് അടിമപ്പെടുന്നു.ആത്മഹത്യാ പ്രവണത വർധിച്ചു.
എന്നാൽ ഇവർക്ക് പ്രാഥമിക ചികിത്സ കൊടുക്കാൻ പോലും ആളില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.നാലു ലക്ഷത്തിൽ പരം രോഗികൾക്ക് ഒരാൾ എന്ന നിലയിലെ ഡോക്ടേഴ്സ് ഉള്ളു എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസേഴ്സ് പറയുന്നു .

അറിവുള്ളവർ പോലും ചികിത്സ തേടുന്നുമില്ല.
പലപ്പോഴും അഞ്ജതയാണ് അതിനു കാരണം. എന്നാൽ ജനങ്ങൾക്കിടയിൽ അജ്ഞത മാറ്റിയെടുക്കണ്ടിയത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം ആണ്. കുട്ടികളുടെയും യൗവനക്കാരുടെയും മാനസീക വൈകല്യങ്ങളും, മാനസിക ദൗർബല്യം മാറ്റിയെടുക്കാനും, സ്കൂൾ കോളേജ് തലങ്ങളിൽ കൗൺസിലേഴ്‌സ് ഉണ്ട് എന്ന് പറയുമ്പോഴും കാര്യമായ ഗൗരവം ഇതിനു കൊടുത്തതായി കാണുന്നില്ല. വ്യക്തിപരമോ , സാമൂഹികപരമായുള്ള ഏതു പ്രതിസന്ധികളെയോ, ദുരന്തങ്ങളെയോ അഭിമുഖീകരിക്കാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കാൻ
പ്രാഥമിക കൗൺസിലിംഗ് ,ശുശ്രൂഷകൾക്കു കഴിയുന്നതോടെ ആ വ്യക്തി മനോരോഗത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെടുകയാണ്.മാനസികാരോഗ്യം വളർത്തിയെടുക്കാൻ ,മാതാപിതാക്കൾ ,അധ്യാപകർ ,സമൂഹം എല്ലാം പരസ്പരം കടപ്പെട്ടിരിക്കുന്നു.കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ മാനസീക അസ്വസ്ഥതക്കു അടിമപ്പെടുകയും അത് യഥാസമയം ഗൗനിക്കാതെ വന്നാൽ രോഗാവസ്ഥ ഗുരുതരം ആകുകയും ചെയ്യുന്നു .
വീടുകളിൽ തുടങ്ങുന്ന മാസിക വളർച്ചയുടെ അടിത്തറ സ്കൂളുകളിൽ, കോളേജുകളിൽ എത്തുന്പോൾ പക്വതയിലേക്കു വരണം.എന്നാൽ ഇന്ന് അനേക കുട്ടികൾക്കു ആവശ്യമായ മാനസിക ഉൾക്കരുത്ത് പകരാനോ ഗൈഡ് ചെയ്യാനോ ഇന്ന് ആരുമില്ല.

കുട്ടികൾക്കു മാത്രം അല്ല ഏതു പ്രായത്തിൽ ഉള്ളവർക്കും അവരുടേതായ മാനസീക ആരോഗ്യം വളർത്തിയെടുക്കാൻ കഴിയണം. തങ്ങൾ സുരക്ഷിതരാണെന്നും, നാം സമൂഹത്തിൽ, കുടുംബത്തിൽ ദേശത്തിനു അനിവാര്യം ആണെന്നുമുള്ള കാഴ്‌ചപ്പാടുകൾ നമ്മുടെ മാനസീക വളർച്ചക്കും ഉയർച്ചക്കും കാരണമാകുക തന്നെ ചെയ്യും. മാനസീക ആരോഗ്യം സംബന്ധിച്ച് പുതിയ കാഴ്ചപ്പാടുകൾ എല്ലാവരിലും ഉണ്ടാകട്ടെ.
കേരളസർക്കാരിന്റെ അഭിപ്രായം അനുസരിച്ചു അഞ്ചിൽ ഒരാൾക്ക് മാനസീക, മനഃശാസ്ത്രപരമായ കൗൺസിലിംഗ് ആവശ്യം ആണ് എന്നാണ്.

കടപ്പാട് : padayali.com

3.08333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ