Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആപ്പിളിന്റെ ഗുണങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആപ്പിളിന്റെ ഗുണങ്ങൾ

ക്യാൻസറിനെ പ്രതിരോധിക്കാം സ്തനാർബുദം. ദന്തസംരക്ഷണം. കൊളസ്ട്രോൾ നിയന്ത്രണം. പ്രമേഹത്തെ നിയന്ത്രിക്കാൻ ഗ്രീൻ ആപ്പിൾ

ക്യാൻസറിനെ പ്രതിരോധം.

ആപ്പിൾ കഴിക്കുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുനതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അർബുദകോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

സ്തനാർബുദം.

കുടൽ അർബുദം എന്നീ ക്യാൻസറുകളാണ് പ്രതിരോധിക്കാൻ കഴിയുന്നത്. ശ്വാസകോശ അർബുദമുള്ളവരിൽ രോഗം പടർന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിൾ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റർപെനോയിഡ്സിന് ക്യാൻസർ കോശങ്ങളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണ്.

ദന്തസംരക്ഷണം.

ആപ്പിൾ കഴിക്കുന്നത് ഏറ്റവും നന്നായി ഫലപ്രദമാകുന്ന പല്ലുകൾ. ആപ്പിൾ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. ആപ്പിൾ കഴിക്കുമ്പോൾ ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ പല്ലൂകളെ വെൺയുള്ളതാക്കുന്നു. ആപ്പിൾ കഴിക്കുമ്പോഴുണ്ടാകുന്ന ഉമിനീർ ബാക്ടീരിയകളിൽ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നു.

കൊളസ്ട്രോൾ നിയന്ത്രണം.

കൊളസ്ട്രോളിനെതിരായുള്ള ഫീനോൾസ് അടിങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതിലൂടെ കൊളസിട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളിൽ 23 ശതമാനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും 4 ശതമാനം നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം.

ആപ്പിളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആപ്പിൾ സന്ധിവാതത്തെ ചെറുക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കാൻ ഗ്രീൻ ആപ്പിൾ

ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതു ശീലമാക്കിയാല്‍ പ്രമേഹത്തെ നിയന്ത്രിച്ച്‌ നിര്‍ത്താനാവും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ പ്രത്യേക കഴിവ് ഗ്രീന്‍ ആപ്പിളിനുണ്ട്. ഗ്രീന്‍ ആപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ പിന്നീട് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതില്‍ പേടി വേണ്ട. ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു ഫലമാണ് ഗ്രീന്‍ ആപ്പിള്‍. ഇരുമ്ബ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ ധാരാളമായി ആപ്പിളില്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സിയുടെയും ആന്റീ ഓക്സിഡന്റുകളുടെയും കലവറ കൂടിയാണ് ഗ്രീന്‍ ആപ്പിള്‍. രക്തക്കുഴലുകളിലെ കൊഴുപ്പ് നിക്കി ഹൃസയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും.

 

കടപ്പാട്:വെബ്ദുനിയ ആരോഗ്യം

1.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top