Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / അല്‍പം ബ്രഹ്മി നീരില്‍ നിത്യയൗവ്വനവും ആയുസും.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അല്‍പം ബ്രഹ്മി നീരില്‍ നിത്യയൗവ്വനവും ആയുസും.

നമുടെ വളപ്പിലും ചുറ്റുപാടും റോഡരികിലുമെല്ലാം ധാരാളം സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാറില്ലേ. ഇവ പലപ്പോഴും ദോഷമായി കണ്ടു നാം പറിച്ചു കളയുന്നതാണ് പതിവും.എന്നാല്‍ ഇത്തരം പല സസ്യങ്ങളും ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പരമ്പരാഗത വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്ന്. സ്വാഭാവിക രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന ഒന്ന്.
വളപ്പില്‍ കണ്ടു വരുന്ന ഇത്തരം സസ്യങ്ങളില്‍ ഒന്നാണ് ബ്രഹ്മി. പരന്ന ഇലകളോടു കൂടിയ ഈ സസ്യം പൊതുവേ കുട്ടികള്‍ക്കു നല്ലത് എന്ന രീതിയിലാണ് പൊതുവേ ബ്രഹ്മി അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ് ബ്രഹ്മി. ഇത് പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്ന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ആയുര്‍വേദവുമായി ബന്ധപ്പെട്ട സഹസ്ര യോഗത്തില്‍ ബ്രഹ്മിയുടെ ഗുണം വിശദീകരിയ്ക്കുന്നുമുണ്ട്.
ഈ നെല്ലിക്കലേഹ്യം,കുട്ടിയ്ക്കു തൂക്കവും ബുദ്ധിയും ദിവസവും കുഞ്ഞുങ്ങള്‍ക്കായാലും കുട്ടികള്‍ക്കായാലും ലേശം ബ്രഹ്മനീരു നല്‍കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. പല ആയുര്‍ വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ് ബ്രഹ്മി. മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ബ്രഹ്മി കാച്ചിയ എണ്ണ പുരട്ടുന്നത് ഏറെ നല്ലതുമാണ്. ശരീരത്തിനു പ്രതിരോധശേഷി, ഓര്‍മ, ബുദ്ധിശക്തി, ചര്‍മ, മുടി ആരോഗ്യം എന്നിങ്ങനെ പല വിധ ഗുണങ്ങള്‍ ഒത്തു ചേരുന്ന ഒന്നാണ് ബ്രഹ്മി. ബ്രഹ്മി ഏതെല്ലം വിധത്തിലാണ് മുതിര്‍ന്നവരുടെ ആരോഗ്യത്തിന് സഹായിക്കുകയെന്നറിയൂ,
വയറിന്റെ ആരോഗ്യത്തിനു മികച്ച മരുന്നാണ് വയറിന്റെ ആരോഗ്യത്തിനു മികച്ച മരുന്നാണ് ബ്രഹ്മി നീര്. ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണിതെന്നു പറയാം. ബ്രഹ്മി ചെറൂചൂടുള്ള പശുവിന്‍ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. വയറു വേദന പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ബ്രഹ്മി ചെറൂചൂടുള്ള പശുവിന്‍ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി.
ഇന്‍സോംമ്‌നിയ ഇന്‍സോംമ്‌നിയ പോലുളള ഉറക്ക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്.
ശരീരത്തിന് ചെറുപ്പം ശരീരത്തിന് ചെറുപ്പം നില നിര്‍ത്താന്‍ പറ്റുന്ന പരമ്പാരാഗത മാര്‍ഗമാണ് ബ്രഹ്മിയെന്ന ഈ ചെറുസസ്യം. ഇതരച്ച് പാലില്‍ കലക്കി കഴിയ്ക്കുന്നത് നര അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് ചെറുപ്പം നില നില്‍ത്താന്‍ ഇത് നെയ്യില്‍ വറുത്ത് പാലു കൂട്ടി കിടക്കാന്‍ നേരം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.ബ്രഹ്മിനീരു കഴിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ബ്രഹ്മി. ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നതും ഇത് പാലിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം നല്‍കുകയും ചെയ്യും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്.
ആര്യ ഉണ്ണി
കടപ്പാട്
3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top