Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / അറിഞ്ഞിരിക്കാം ചിര എന്ന വില്ലനെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അറിഞ്ഞിരിക്കാം ചിര എന്ന വില്ലനെ

ചീര ആരോഗ്യത്തിന് നല്ലത് മാത്രമേ വരുത്തൂ, അത് സ്ഥിരം കഴിക്കുന്നത് നല്ലതാണ്, രക്‌തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്നൊക്കെ പറയുന്ന നിരവധിപേരുണ്ട്. ശരിയാണ് ചീര ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അതുപോലെ ദോഷവശങ്ങളും ഈ ചീരയ്‌ക്കുണ്ട്. അത് അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്‌തവം.
നമുക്ക് ഉണ്ടാകുന്ന ചില അസുഖങ്ങങ്ങള്‍ക്ക് കാരണം തന്നെ ഈ ചീര ആയേക്കാം. അവ ഏതൊക്കെയാണ് എന്നല്ലേ. കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ചീര കഴിക്കുന്നതിലൂടെ ഇവയൊക്കെ ശരീരത്തില്‍ കൂടുതലായി വരും. അത് കല്ലുകള്‍ കൂടാന്‍ കാരണമായേക്കാം.
കൂടാതെ രക്തം നേര്‍പ്പിക്കാന്‍ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം.

എന്തിനെന്നല്ലേ? പറയാം... ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്തം നേര്‍പ്പിക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ ചീര കഴിക്കുന്നതിലൂടെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച്‌ ചൂടാക്കുന്നത് നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
ചീരയിലെ നല്ല വശങ്ങള്‍ അറിഞ്ഞ് കഴിക്കുന്നവര്‍ ഈ വില്ലനേയും അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിലും കൂടുതലായി അപകടപ്പെടുത്തിയേക്കാം. ഇത് ചുവന്ന ചീരയായാലും പച്ച ചീരയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top