Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / അര്‍ബുദ കോശങ്ങളെ തുരത്താന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിക്കൂ..
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അര്‍ബുദ കോശങ്ങളെ തുരത്താന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിക്കൂ..

മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങള്‍ നിരവധിയാണ് . ഇവ രണ്ടും ആരോഗ്യത്തിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. ആന്റിബയോട്ടിക് ഘടകകങ്ങളാല്‍ സമ്ബുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങള്‍ നിരവധിയാണ്. ഇവ രണ്ടും ആരോഗ്യത്തിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. ആന്റിബയോട്ടിക് ഘടകകങ്ങളാല്‍ സമ്ബുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാണ്. ഒരിഞ്ച് വലിപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക.

പ്രധാനമായും മഞ്ഞള്‍ പാലിന്‍റെ ഗുണങ്ങള്‍അര്‍ബുദത്തെ പ്രതിരോധിക്കുക എന്നതാണ് അര്‍ബുദം സ്തനം, ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ചുമയും ജലദോഷവും മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.

ആന്റിഓക്‌സിഡന്റ് കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശനം തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം. രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച്‌ ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.കരളിനെ വിഷമുക്തമാക്കാന്‍ കരളിനെ വിഷമുക്തമാക്കാന്‍ മഞ്ഞള്‍പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഒരു മികച്ച പാനീയമാണ്.

കടപ്പാട്:preslive

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top