Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹോമിയോപ്പതി

ത്വരിതഗതിയില്‍ വളര്ന്നു വരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി.രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യിലെ ഈ ചികിത്സാ പദ്ധതി ഒരു നാട്ടുനടപ്പായിക്കഴിഞ്ഞിരിക്കുന്നു.

ഹോമിയോപ്പതി

ത്വരിതഗതിയില്‍ വളര്‍ന്നുവരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി. ഈ സമ്പ്രദായം ലോകമാകമാനം പ്രയോഗത്തിലുണ്ട്. രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യിലെ ഈ ചികിത്സാ പദ്ധതി ഒരു നാട്ടുനടപ്പായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യിയിലെ ജനങ്ങളില്‍ ഏതാണ്ട് 10% പേര്‍ തങ്ങള്‍ ആരോഗ്യാവശ്യങ്ങള്‍ക്ക് പൂര്‍ണമായും ഹോമിയോപ്പതിയെ ആശ്രയിക്കുന്നതായും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചികിത്സാപദ്ധതിയാണിതെന്നും ഒരു പഠനം കാണിക്കുന്നു.

ഏതാണ്ട് ഒന്നര നൂറ്റാണ്ടിലധികമായി ഹോമിയോപ്പതി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ പാരമ്പര്യവുമായി വളരെയധികം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞ ഈ വൈദ്യസമ്പ്രദായം വളരെയധികം ആളുകളുടെ ആരോഗ്യസംരക്ഷണത്തില്‍ പങ്കുവഹിക്കുന്നതിനാല്‍ ദേശീയ ചികിത്സാപദ്ധതികളിലൊന്നായി അംഗീകാരം നേടിയിട്ടുണ്ട്. മാനസികവും വൈകാരികവും, ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സമഗ്രമായി രോഗാവസ്ഥയെ പരിഗണനയിലെക്കുന്നതിനാലാണ് ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയുടെ കരുത്ത്.

‘സദൃശം’ എന്നര്‍ത്ഥമുള്ള ‘ഹോമോയ്സ്’ എന്ന ഗ്രീക്ക്‌പദവും ‘വിഷമമനുഭവിക്കുന്ന’ എന്നര്‍ത്ഥമുള്ള ‘പാത്തോസ്’ എന്ന ഗ്രീക്ക്‌പദവും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ആരോഗ്യമുള്ള ആളുകള്‍ ഉപയോഗിച്ചാല്‍ രോഗസമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വസ്തുക്കളെ നിര്‍ദ്ദിഷ്ടങ്ങളായ ലഘു മാത്രകളില്‍ നല്കി രോഗങ്ങളെ ലളിതമായി ചികിത്സിക്കുകയാണ് ഹോമിയോപ്പതിയില്‍ ചെയ്യുന്നത്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു’ എന്നാണ് ഹോമിയോപ്പതിയുടെ പിന്നിലുള്ള തത്വം. 19-20 നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഡോ. സാമുവല്‍ ഹാനിമാന്‍ (1755-1843) ആണ് ഹോമിയോപ്പതിക്ക് ശാസ്ത്രീയമായ അസ്തിവാരമിട്ടത്. രണ്ട് നൂറ്റാണ്ടിലേറെയായി ഈ ചികിത്സാരീതി മാനവരാശിക്ക് സേവനം നല്കിവരുന്നു. ഡോ. ഹാനിമാന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ പ്രകൃതിസഹജമായതിനാലും അനുഭവസിദ്ധാന്തമായതിനാലും കാലം അംഗീകരിച്ച വൈദ്യസമ്പ്രദായമായി തുടര്‍ന്നുവരുന്നു.

ഹോമിയോപ്പതി ഗുളികകള്‍

ഹോമിയോപ്പതി ഗുളികകള്‍

ഔഷധങ്ങള്‍

രോഗിയുടെ ഉപയോഗത്തിനായി പ്രത്യേകപ്രക്രിയയിലൂടെ തയ്യാറാക്കപ്പെട്ട വസ്തുവിനെയാണ് ഔഷധങ്ങള്‍ എന്ന് ഹോമിയോപ്പതിയില്‍ സാങ്കേതികമായി വിവരിക്കുന്നത്. രോഗം മാറ്റുകയോ വേദനശമിപ്പിക്കുകയോ ചെയ്യുന്നത് എന്ന് സാധാരണ അര്‍ത്ഥത്തില്‍ ഈ വാക്ക് തെറ്റിദ്ധരിക്കപ്പെടരുത്. ഹോമിയോചികിത്സകര്‍ രണ്ടുതരം അവലംബിങ്ങളെയാണ് ആശ്രയിക്കാറുള്ളത്.

മെറ്റീരിയാമെഡിക്കയും റെപെര്‍ട്ടറികളും. രോഗലക്ഷണങ്ങള്‍ക്കനുസൃത അക്ഷരമാലാക്രമത്തില്‍ ചിട്ടപ്പെടുത്തിയ ഔഷധവിവരങ്ങളുടെ സമാഹാരമാണ് മെറ്റീരിയാ മെഡിക്ക. പ്രത്യേകരോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രതിവിധികളുടെ സൂചികയാണ് ഹോമിയോപ്പതിക് റെപെര്‍ട്ടറി.

ജന്തുജന്യവും സസ്യജന്യവുമായ പദാര്‍ത്ഥങ്ങളും ധാതുക്കളും കൃത്രിമമായി ശ്ലേഷിപ്പിച്ചെടുത്ത പദാര്‍ത്ഥങ്ങളും ഹോമിയോപ്പതിയില്‍ പ്രതിവിധികളായി പ്രയോജനപ്പെടുത്തപ്പെടുന്നു. ആര്‍‌സെനിക്കം ആല്‍ബം (ആര്‍‌സെനിക് ഓക്‌സൈഡ്), നേട്രം മ്യൂറിയാറ്റിക്കം (സോഡിയം ക്ലോറൈഡ് - കറയുപ്പ്), ലച്ചേസിസ് മ്യൂട്ടാ (ബുഷ്മാസ്റ്റര്‍ പാമ്പിന്‍റെ വിഷം), ഓപിയം, തൈറോയ്ഡിനം (തൈറോയ്ഡ് ഹോര്‍‌മോണ്‍) തുടങ്ങിയ ഉദാഹരണങ്ങളാണ്. മല – മൂത്ര -നാസികാസ്രവങ്ങളും രക്തം, കലകള്‍ എന്നിവയുമടക്കമുള്ള രോഗീജന്യവസ്തുക്കളായ നോസോഡുകളും ഹോമിയോ ചികിത്സകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ആരോഗീജന്യങ്ങളായ ഹോമിയോ പ്രതിവിധികളെ സാര്‍ക്കോഡുകള്‍ എന്നാണ് പറയുന്നത്.

തയ്യാറാക്കല്‍

അലേയ വസ്തുക്കളെ പൊടിച്ചെടുക്കാന്‍ ഉരലും ഉലക്കയും ഉപയോഗിക്കുന്നു.

പ്രതിവിധികള്‍ തയാറാക്കുന്നതില്‍ സൈനാമൈസേഷന്‍ അഥവാ പൊട്ടെന്‍‌സിസേഷന്‍ എന്ന ഒരു പ്രക്രിയ ഹോമിയോപ്പതിയിലുണ്ട്. ആല്‍ക്കഹോളോ ഡിസ്റ്റില്‍ഡ് വാട്ടറോ ചേര്‍ത്ത് നേര്‍പ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ശക്തിയായി കുലുക്കുന്നു. ഇതിനെ സക്കുഷന്‍ എന്നു പറയും. രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളെ പ്രതിവിധികളായി ഉപയോഗിക്കാനാണ്. ഹാനിമാന്‍ നിര്‍‌ദ്ദേശിച്ചത്. എന്നാല്‍ അവയുടെ നേരിട്ടുള്ള ഉപയോഗം രോഗാവസ്ഥ തിവ്രമാക്കുന്നമെന്നതിലാണ് നേര്‍പ്പിക്കല്‍ നടത്തുന്നത്. നേര്‍പ്പിച്ച വസ്തുവിലെ വീര്യത്തെ പ്രക്രിയയിലൂടെ ഉണര്‍ത്തിയെടുക്കണമെന്ന ഹാനിമാന്‍ കരുതി. ഒരു വശം തുകല്‍ കൊണ്ട് പൊതിഞ്ഞ് കുതിരരോമങ്ങള്‍ കൊണ്ട് സ്റ്റഫ് ചെയ്ത ഒരു പ്രത്യേക സംവിധാനം സക്കുഷന്‍ നടത്താനായി ഹാനിമാന്‍ വികസിപ്പിച്ചെടുത്തു. ക്വാര്‍ട്ട്‌സ്, കക്കത്തോട് തുടങ്ങിയ അലേയവസ്തുക്കളെ ലാക്‌റ്റോസുമായി ചേര്‍ന്ന് പൊടിച്ചെടുത്താണ് നേര്‍പ്പിക്കുന്നത്.

നേര്‍പ്പിക്കല്‍

ഹോമിയോപ്പതിയില്‍ ലോഹരിതമിക് പൊട്ടന്‍സി സ്‌കെയിലുകളാണ് പ്രയോഗത്തിലുള്ളത്. ഒരു വസ്തുവിനെ ഓരോഘട്ടത്തിലും 100 ന്‍റെ ഘടകങ്ങളായി നേര്‍പ്പിക്കുന്ന സെന്‍റിസിമല്‍ അല്ലെങ്കില്‍ സ്‌കെയില്‍ ഹാനിമാന്‍ ആവിഷ്ക്കരിച്ചു. ഒരു വസ്തുവിനെ 100 ല്‍ ഒന്നായി നേര്‍പ്പിച്ചശേഷം വീണ്ടും 100 ല്‍ ഒന്നായി നേര്‍പ്പിച്ചാല്‍ 2സി ഡൈല്യൂഷന്‍ ലഭിക്കും. അതായത് തനത് വസ്തുവിന്‍റെ 10000 ല്‍ ഒരംശമായിരിക്കും. 2ഇ ലായനിയില്‍ ഉണ്ടായിരിക്കുക. 6സി ലായനി ലഭിക്കാന്‍ നേര്‍പ്പിക്കല്‍ പ്രക്രിയ ഇത്തരത്തില്‍ 6 തവണ ആവര്‍ത്തിക്കുന്നു. ഇതേ രീതിയില്‍ ഉയര്‍ന്ന ഏതളവിലും നേര്‍പ്പിക്കല്‍ നടത്തുന്നു. ഹോമിയോപ്പതിയില്‍ കൂടുതല്‍ നേര്‍ത്ത വസ്തുക്കള്‍ കൂടുതല്‍ വീര്യമുള്ളതും ആഴത്തില്‍ പ്രവര്‍ത്തിക്കുന്നതും ആയി കണക്കാക്കപ്പെടുന്നു. അതിനാല്‍ അവ ഉയര്‍ന്ന പൊട്ടന്‍സിയിലുള്ളവയായി പരിഗണിക്കപ്പെടുന്നു. ഇങ്ങനെകിട്ടുന്ന അന്തിമോല്‍പന്നത്തില്‍ ഔഷധവസ്തുവിന്‍റെ അളവ് നന്നെ കുറഞ്ഞിരിക്കുന്നതിനാല്‍ വേര്‍തിരിച്ചറിയാന്‍ തന്നെ പ്രയാസമായിരിക്കും.

മിത ആവശ്യങ്ങള്‍ക്കും 30സി നേര്‍പ്പിക്കലാണ് ഹാനിമാന്‍ നിര്‍‌ദ്ദേശിച്ചിട്ടുള്ളത് ആറ്റം, തന്മാത്ര തുടങ്ങിയ ആശയങ്ങള്‍ തിരിച്ചറിയപ്പെടുന്നതിന്‍റെ പ്രാരംഭകാലമായിരുന്നതിനാല്‍ ഔഷധങ്ങളെ അനന്തമായി നേര്‍പ്പിക്കമെന്ന് ഹാനിമാന്‍റെ കാലത്ത് വിശ്വസിക്കപ്പെട്ടു. ഒരു തന്‍മാത്രയെങ്കിലും തനത് വസ്തു അടങ്ങിയ ഏറ്റവും കൂടിയ ഡൈല്യൂഷന്‍ 12സി ആണ്. എങ്കിലും ഔഷധപ്രഭാവം നേര്‍പ്പിക്കുന്തോറും കൂടുകയാണെന്നുതന്നെയാണ് ഹോമിയോ മതം.

പരീക്ഷണങ്ങള്‍

തന്നില്‍ തന്നെയും മറ്റുള്ളവരിലും പലവര്‍ഷങ്ങളായി പരീക്ഷണം നടത്തിയാണ് ഹാനിമാന്‍ തന്‍റെ ഔഷധങ്ങള്‍ രോഗികളില്‍ പ്രയോഗിച്ചത്. ഔഷധങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉളവാക്കാനുള്ള കഴിവ് സ്വതഃസിദ്ധമായതിനാല്‍ രോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ രോഗത്തിന്‍റെയോ അല്ല ഔഷധത്തിന്‍റെയോ എന്ന് നിശ്ചയിക്കുക അസാദ്ധ്യമാണ്. അതിനാല്‍ പരീക്ഷണത്തിനായി അദ്ദേഹം രോഗികള്‍ക്ക് നേരിട്ട് മരുന്നുകള്‍ നല്കിയില്ല. രോഗികളെ പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ് അദ്ദേഹം ചെയ്തത്. ഏതേത് ഔഷധങ്ങള്‍ ഏതേത് രോഗങ്ങള്‍ക്ക് നല്കാമെന്ന് നിശ്ചിയിക്കുന്ന രീതിയെ പ്രൂവിംഗ് എന്നു പറയും. ജര്‍മ്മന്‍ ഭാഷയില്‍ പരിശോധിക്കുക എന്നര്‍ത്ഥമുള്ള 'പ്രൂഫങ്' എന്ന വാക്കില്‍ നിന്നാണ് ഈ പദം ഉണ്ടായത്. ഒരു ഹോമിയോ ഔഷധത്തിന്‍റെ പ്രയോഗം നിശ്ചിയിക്കുന്നത് പ്രൂവിംഗ് വഴിയാണ്.

"സകര്‍‍മകമായ" ഘടകങ്ങള്‍

ഔഷധങ്ങളുടെ മേല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഘടകപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ്, പ്രസ്തുത ഉല്പന്നത്തില്‍ അവഅടങ്ങിയിട്ടുള്ളതായി കരുതാന്‍ ഇടയാക്കും. ഹോമിയോ സമ്പ്രദായമനുസരിച്ച് ഔഷധനിര്‍മ്മാണത്തിനുപയോഗിച്ച ഘടകപദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായ നേര്‍പ്പിക്കലിനു വിധേയമാകുന്നതിനാല്‍ അന്തിമോല്‍പന്നത്തില്‍ അക്ഷരത്ഥത്തിലുള്ള സക്രിയഘടകങ്ങള്‍ കാണുകയില്ല:

അനുബന്ധ സമ്പ്രദായങ്ങള്‍

ഐസോപ്പതി

ഹോമിയോപ്പതിയില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു ചികിത്സാരീതിയാണ് ഐസോപ്പതി ഈ രീതി കണ്ടുപിടിച്ചത് 1830 കളില്‍ ജൊഹന്‍ ജോസഫ് വില്‍‌ഹെം ലക്സ് ആണ് നോസോഡുകള്‍ എന്നയിനം ഔഷധങ്ങള്‍ ഒന്നുകില്‍ രോഗത്തിനു കാരണമായ വസ്തുക്കളില്‍ നിന്നോ രോഗത്തിന്‍റെ ഉല്‍പന്നങ്ങളില്‍ നിന്നോ (ഉദാ. പഴുപ്പ്) നിര്‍മ്മിക്കപ്പെടുന്നു എന്നതിലാണ് ഐസോപ്പതി ഹോമിയോപ്പതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്. ഹോമിയോപ്പതിയിലെ പ്രതിരോധമരുന്നുകളില്‍ പലതും ഐസോപ്പതിയുടെ സംഭാവനയാണ്.

പുഷ്പൗഷധങ്ങള്‍

പൂക്കള്‍ വെള്ളത്തില്‍ വച്ച് വെയിലേല്‍പിച്ചാണ് പുഷ്പൗഷധങ്ങള്‍ തയ്യാറാക്കുന്നത്. എഡ്വേഡ് ബാച്ച് എന്ന ഹോമിയോ ഭിഷഗ്വരന്‍ വികസിപ്പിച്ചെടുത്ത ബാച്ച് പുഷ്പൗഷധങ്ങളാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധങ്ങളായവ. ഈ ഔഷധങ്ങളുടെ വക്താക്കള്‍ ഹോമിയോ ചിന്താധാര പങ്കിടുന്നവരും ഈ ഔഷധങ്ങങ്ങള്‍ ഹോമിയോപ്പതിയുടെ ജീവശക്തി സിദ്ധാന്തമനുസരിച്ച് വര്‍ദ്ധിക്കുന്നുവെന്ന് അവകാശപ്പെടുന്നവയുമാണെങ്കിലും ഇവയുടെ നിര്‍മ്മാണ രീതി വ്യത്യസ്തമാണ്. വെയിലേല്‍പ്പിക്കുന്ന ചെറുപാത്രങ്ങളില്‍ പൂക്കള്‍ വെച്ച് തയ്യാറാക്കപ്പെടുന്ന ബാച്ച് ഔഷധങ്ങള്‍ സക്കുഷന്‍ വിധേയമാക്കപ്പെടുത്തില്ല. പുഷ്പൗഷധങ്ങളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച സര്‍വസമ്മതമായ തെളിവുകള്‍ ഇല്ല.

ഇലക്ട്രോഹോമിയോപ്പതി

ഹോമിയോപ്പതിയും വൈദ്യുത ചികിത്സയും കൂട്ടി ചേര്‍ത്ത് 19-ാം നൂറ്റാണ്ടില്‍ നിലവിലിരുന്ന ഒരു ചികിത്സാ രീതിയാണ് ഇലക്ട്രോ ഹോമിയോപ്പതി.

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോമിയോപ്പതി,കല്‍ക്കത്ത

ഭാരതസര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ 1975 ഡിസംബര്‍ 10 ന് സ്ഥാപിതമായ ഒരു സ്വതന്ത്ര സ്ഥാപനമാണ് കല്‍ക്കത്തയുടെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോമിയോപ്പതി. ഈ സ്ഥാപനം 1987 മുതല്‍ ബിരുദ കോഴ്സുകളും 1998 - 99 മുതല്‍ ബിരുദാനന്തര കോഴ്സുകളും നടത്തിവരുന്നു 2003 - 04 വരെ കല്‍ക്കത്താ സര്‍വകാലാശാലയോടും 2004 - 05 മുതല്‍ പശ്ചിമബംഗാളിലെ ആരോഗ്യശാസ്ത്ര സര്‍വകലാശാലയോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായുള്ള പരിശീലനപരിപാടികളും 2004- 05 മുതല്‍ നടത്തിവരുന്നുണ്ട്.

ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പോടു കൂടിയതാണ് 5 1/2 വര്‍ഷത്തെ കോഴ്സ് ഓര്‍ഗാനണ്‍ ഓഫ് മെഡിസസിന്‍, റെവെര്‍ട്ടറി, മെറ്റീരി മെഡിക്ക എന്നീ വിഷയങ്ങളിലാണ് കോഴസ്സ് ഓരോ വിഷയത്തില്‍ ആറു സീറ്റ് വീതമാണുള്ളത്.

ആയുഷ് വകുപ്പില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍

  • ആയുഷ് രീതിയിലെ രോഗത്തെ അടിസ്ഥാനമാക്കിയുളള വിവരങ്ങള്‍
  • ആയുഷിനെക്കുറിച്ചുളള സത്യവും മിഥ്യയും
  • ആയുഷ്

ഉറവിടം : ആയുഷ് വകുപ്പ്,ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,ഇന്ത്യാ ഗവണ്‍മെന്‍റ്

3.37142857143
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top