অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ഹോമിയോ ചികിത്സാ രീതികൾ

മൈഗ്രേന്‍ ചികിത്സ ഹോമിയോപ്പതിയില്‍

ഉപ്പ് എത്രമാത്രം ഭക്ഷണത്തില്‍ ചേര്‍ത്താലും മതിയാകാതെ വരിക, പുളിയോട് ആര്‍ത്തി, മധുരം അമിതമായി കഴിക്കുക തുടങ്ങിയ പ്രത്യേക ആസക്തികള്‍ക്ക് പ്രാധാന്യമുള്ള പ്രകൃതക്കാരില്‍ ഹോമിയോപ്പതിയിലെ കോണ്‍സ്റ്റിറ്റ്യൂഷനല്‍ ചികിത്സ കൊണ്ട് 90 ശതമാനം മൈഗ്രേന്‍ രോഗാവസ്ഥയും പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയും.

മൈഗ്രേന്‍ തുടങ്ങിയാല്‍

പരമാവധി ഇരുട്ടുള്ള, വായുസഞ്ചാരമുള്ള മുറിയില്‍ ഉറങ്ങുക, നെറ്റിയില്‍ ഐസ് വെള്ളത്തില്‍ നനച്ച തുണി വയ്ക്കുക, ചന്ദനം അരച്ച് തണുപ്പിച്ചു പുരട്ടുക എന്നിവ ഗുണകരമാണ്. കാല്‍പാദങ്ങള്‍ രണ്ടും ചെറുചൂടുള്ള വെള്ളത്തില്‍ വയ്ക്കാം. നേരിയ ശബ്ദം പോലും ഒഴിവാക്കണം.

ആദ്യമണിക്കൂറില്‍ തന്നെ മരുന്നും ഉപയോഗിക്കാം. 15 മി. ലീ വെള്ളത്തിലോ സോഡായിലോ 10 തുള്ളി Zin gibero Q ഔഷധം നല്‍കുക. ഇത് അഞ്ചു മിനിറ്റ് ഇടവിട്ട് നാലഞ്ചു തവണ ആവര്‍ത്തിക്കാം.

ബട്ടര്‍ ബര്‍ ക്യു, ഐറിസ് വെര്‍ക്യു, യൂസ്നിയ ക്യു തുടങ്ങിയ ഔഷധങ്ങള്‍ ഏറെ ഫലപ്രദമാണ്. മാസമുറ, മാനസിക പ്രശ്നങ്ങള്‍ ഇവ ഉള്ള സ്ത്രീകള്‍ക്ക് മിലിലോട്ടസ് ക്യു, സിമിസിഫ്യൂഗ എന്നീ ഔഷധങ്ങള്‍ ഏറെ ഗുണകരമാണ്. 'ക്യു' എന്നത് മാതൃസത്ത് എന്ന സിംബലാണ്.

പുകയില ഉപയോഗം വേണ്ട കണ്ണിനു മുകളിലായോ ശിരസ്സിന്‍െറ ഒരു ഭാഗത്തായോ ഉണ്ടാവുന്ന അര്‍ധാവഭേദകം എന്നറിയപ്പെടുന്ന കാഴ്ചമങ്ങലോടെ ആരംഭിക്കുന്ന ശക്തിയായ മൈഗ്രേന്‍ തുടങ്ങിയവ ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ (ഔഷധ സസ്യങ്ങളില്‍ നിന്നെടുക്കുന്ന) കൊണ്ട് പൂര്‍ണമായും ഭേദപ്പെടും. പുകവലി, പുകയില ഉപയോഗം ഇവ പൂര്‍ണമായും ഒഴിവാക്കി വേണം ചികിത്സ തുടങ്ങാന്‍ എന്നു മാത്രം.

ഡോ. ടി. കെ. അലക്സാണ്ടര്‍ എച്ച് ആര്‍ സി സ്പെഷാലിറ്റി ക്ലിനിക്, എറണാകുളം

മൂലക്കുരു: ഹോമിയോയില്‍ പരിഹാരങ്ങള്‍

മൂലക്കുരു (അര്‍ശസ്), ഫിസ്റ്റുല (ഭഗന്ദരം), ഏനല്‍ ഫിഷര്‍ എന്നീ അവസ്ഥകള്‍ക്കുള്ള ഹോമിയോപ്പതിചികിത്സ രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കൂടി കണക്കാക്കിയാണ് നിര്‍ദേശിക്കുന്നത്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍ ,ആഹാരരീതി, കഠിനമായ ജോലി ,ഫാസ്റ്റ് ഫുഡുകള്‍ , മദ്യപാനം, പുകവലി, മാനസിക സംഘര്‍ഷം ഇവയെല്ലാം തന്നെ അര്‍ശസിനു ഹേതുവാകുന്നു.

രക്തസ്രാവം നിര്‍ത്താന്‍

ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദമായ ചികിത്സകളാണ് അര്‍ശസിനുള്ളത്. രോഗിയുടെ ശാരീരികവും മാനസികവുമായ താല്‍പര്യങ്ങളെയും അഭിരുചികളെയും വിശകലനം ചെയ്ത് ഒൌഷധം തിരഞ്ഞെടുത്തു തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ സങ്കീര്‍ണമാകാതെ ഭേദപ്പെടുത്താന്‍ സാധിക്കും.

ചികിത്സാരീതിയനുസരിച്ച് അര്‍ശസിനെ നാലു തരമായി തരംതിരിച്ചിട്ടുണ്ട്. ആദ്യ ഡിഗ്രി അര്‍ശസ് പലപ്പോഴും രക്തസ്രാവം മാത്രമേ ഉണ്ടാക്കൂ. ഇതിനെ സാധാരണയായി ഹമാമെലിസ് ,ഫൈക്കസ്, മിലിഫോളിയം എന്നീ മരുന്നുകള്‍ കൊണ്ടു സുഖപ്പെടുത്താം. വളരെ വേഗത്തിലാണ് ഈ മരുന്നുകളുടെ പ്രവര്‍ത്തനം. കേവലം 24 മണിക്കൂര്‍ കൊണ്ടു രോഗിയുടെ രക്തസ്രാവം നിര്‍ത്താന്‍ കഴിയും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രണ്ടാം ഘട്ടത്തില്‍ അഞ്ചു ദിവസം

രണ്ടാമത്തെ ഡിഗ്രിയെന്നതു ശ്ലേഷ്മപടലത്തിലെയോ മലാശയത്തിന്റെയോ മുഖം തള്ളിവരുന്നതാണ്. ഈ അവസ്ഥയ്ക്ക് അലോസ്, നക്സവോമിക്ക, റൂട്ട എന്നീ മരുന്നുകള്‍ ഫലപ്രദമാണ്. ഏകദേശം അഞ്ചുദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.

മൂന്നാമത്തെ ഡിഗ്രിയെന്നതു സ്ഥായിയായി മലാശയം തള്ളിവരികയും കുറച്ചു കാലയളവില്‍ പുറത്തേക്കു തള്ളിയത് പൂര്‍വസ്ഥിതിയില്‍ ആകുകയും ചെയ്യുന്നതാണ്. ഇതിനു ഫലപ്രദമായ ചികിത്സയാണുള്ളത്. കാല്‍ക്ഫ്ളോര്‍ സള്‍ഫര്‍, പിയോണിയ നക്സവോമിക്ക തുടങ്ങിയ ഔഷധങ്ങള്‍ നിര്‍ദേശിക്കാറുണ്ട്.

നാലാമതുള്ളത് സ്ഥിരമായ തള്ളലാണ്. പൈല്‍സ് പുറത്തു തന്നെ ഇരിക്കുന്ന അവസ്ഥ. ഇതിനു ശസ്ത്രക്രിയയും അനുബന്ധചികിത്സയും ആവശ്യമായി വരും.

ലക്ഷണങ്ങള്‍ പരിഹരിക്കാന്‍

പൈല്‍സിന്റെ സ്ഥായിയായ രോഗലക്ഷണങ്ങള്‍ രക്തസ്രാവവും മലാശയത്തിന്റെ ഭാഗം പുറത്തേക്കു തള്ളിവരലും ആണല്ലോ. അതിനാല്‍ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ പ്രോക്ടോസ്കോപ്പി പരിശോധനയില്‍കൂടി രോഗനിര്‍ണയം ആവശ്യമാണ്. രക്തസ്രാവം കൂടുതലുള്ള രോഗിക്കു വിളര്‍ച്ച ഉണ്ടാകുന്നു. ഇതിനു ഫെറം ഫോസ് എന്ന ബയോകെമിക്കല്‍ കൊടുക്കുന്നു.

രോഗിക്കു മലദ്വാരത്തില്‍ അസ്വസ്ഥകളും ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിനു നല്‍കുന്ന ഏസ്കുലസ് ഹിപ് , സള്‍ഫര്‍ , നക്സോവോമിക്ക എന്നീ മരുന്നുകള്‍ ഗുണം ചെയ്യും. കൂടാതെ അതികഠിനമായ വേദനയ്ക്കു ഏസ്കുലസ് ഹിപ് നല്ലമരുന്നാണ്.

മരുന്നു മൂലം പൈല്‍സ് ലക്ഷണം

ചില ആന്റിബയോട്ടിക്കുകള്‍ , മറ്റു മരുന്നുകള്‍ എന്നിവ കഴിക്കുന്നതിന്റെ ഫലമായി ചിലരില്‍ അര്‍ശസിനു സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് സള്‍ഫര്‍ , നക്സ്വോമിക്ക എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

വീണ്ടും വരാതിരിക്കാന്‍ മൂലക്കുരുവിനു ഫിസ്റ്റുലയ്ക്കും ശസ്ത്രക്രിയ ചെയ്യുമെങ്കിലും കുറച്ചു കാലത്തിനുശേഷം ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും വരാറുണ്ട്. , പ്രത്യേകിച്ചും ക്രയോസര്‍ജറി, ഹെമറോയ്ഡക്ടമി എന്നീ ശസ്ത്രക്രിയകള്‍ക്കുശേഷം. കാല്‍ക്ഫ്ളോര്‍ , സള്‍ഫര്‍ , നക്സ് വോം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിച്ചാല്‍ രോഗം വീണ്ടും വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

തടിപ്പുകള്‍ നീക്കാന്‍

പൈല്‍സ് രോഗികളില്‍ കടുത്തമലബന്ധം കാണാറുണ്ട്. മലശോധനയ്ക്കായി അമിതസമ്മര്‍ദം ചെലുത്തുന്നതിനാല്‍ മലദ്വാരത്തിനടുത്ത് നീലനിറത്തിലുള്ള തടിപ്പുകള്‍ രൂപപ്പെടാറുണ്ട്. ഇതു മാറാന്‍ അലോസ് എന്ന മരുന്നു ഫലപ്രദമാണ്.

ഫിഷറിനും ഫിസ്റ്റുലയ്ക്കും

ഗുദഭാഗത്തു നിരനിരയായി രൂപപ്പെടുന്ന അള്‍സര്‍ അഥവാ വ്രണങ്ങളാണ് ഫിഷര്‍. ഇതിന് അസഹനീയമായവേദന ഉണ്ടാകും. ഫിഷറിനു കൂടുതലായും ററ്റാനിയ എന്ന മരുന്നുകൊടുത്തു വേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. കൂടാതെ ഫിസ്റ്റുലയ്ക്കു (ഭഗന്ദരം)ബെര്‍ബെറിസ് , കോസ്റ്റിക്കം, സിലീഷ്യ എന്നീ മരുന്നുകള്‍ വളരെ സഹായകരമാണ്. ഇത്തരം ചികിത്സകള്‍ എല്ലാം തന്നെ ഒരു അംഗീകൃത ഹോമിയോഡോക്ടറുടെ നിര്‍ദേശവും പരിശോധനയ്ക്കുശേഷവും മാത്രമേ ഉപയോഗിക്കാവൂ.

_ഡോ. പി. വൈ സജിമോന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ശാന്തി ഹോമിയോ ക്ളിനിക്ക്, കോടിമത, കോട്ടയം_

ആര്‍ത്തവകാല വ്യാധികള്‍: ഹോമിയോ പ്രതിവിധികള്‍

ആര്‍ത്തവകാല വ്യാധികള്‍ ശരീരത്തിന്റെ പൊതു ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കായികമായി അധ്വാനിക്കുന്ന, ആരോഗ്യമുള്ള സ്ത്രീകളില്‍ ആര്‍ത്തവകാലം വലിയ വിഷമതകളൊന്നും ഉണ്ടാക്കാറില്ല. മറ്റുള്ളവരില്‍ മറിച്ചാണു നില. ഇതോടൊപ്പമുണ്ടാകുന്ന ചെറിയ വേദനകളെയും അസ്വാസ്ഥ്യങ്ങളെയും അവഗണിക്കുകയാണു നല്ലത്. എന്നാല്‍ ചിലരില്‍ തീവ്രമായ വേദനയും അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകുന്നു. ഇതിനു ചികിത്സ ആവശ്യമാണ്. ശസ്ത്രക്രിയയൊ, ഹോര്‍മോണ്‍ ചികിത്സയൊ കൂടാതെ തന്നെ ഹോമിയോ മരുന്നുകള്‍ കഴിച്ചു ഇവ ഭേദമാക്കാം.

രക്തസ്രാവം ആരംഭിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ തന്നെ ചിലരുടെ അരക്കൂടിനുള്ളില്‍ തിങ്ങിഞെരുങ്ങുന്നതു പോലെയുള്ള വേദന ആരംഭിക്കുന്നു. ഉദരസംബന്ധിയായ അസുഖങ്ങളും -മലബന്ധവും ഉള്ളവരില്‍ വേദനയുടെ തീവ്രത ഏറിയിരിക്കും. പുറംവേദനയും കാലുകഴപ്പും ഇതോടൊപ്പം ഉണ്ടാകാം.

ഇത്തരം വേദനകള്‍ക്കു നക്സ്ഫേം, ബെലഡോണ, പള്‍സാറ്റില തുടങ്ങി നിരവധി ഹോമിയോമരുന്നുകള്‍ വേഗം ആശ്വാസം നല്‍കും. ഒപ്പം ദഹനം സുഗമമാക്കുന്ന ഭക്ഷണവും. മലബന്ധവും പൈല്‍സും അലട്ടുന്നവര്‍ക്കു ലൈക്കോപോഡിയം, ഈസ്ക്കു ലസ് തുടങ്ങിയ മരുന്നുകള്‍ ലക്ഷണമനുസരിച്ചു നല്‍കണം.

വേദനകള്‍ക്കു മരുന്ന്

ചിലരില്‍ ആര്‍ത്തവകാലത്തു കൊളുത്തിവലിക്കുന്ന വേദന അനുഭവപ്പെടാറുണ്ട്. ചിലര്‍ക്കു നിവര്‍ന്നു നില്‍ക്കാന്‍ പോലും പറ്റാത്ത നിലയുണ്ടാവാം. ഇവര്‍ക്ക് കൊളോസിന്ത്, ചാമോമില്ല, വൈബര്‍നം തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്. ഒന്നോ രണ്ടോ ദിവസം മാത്രം നീളുന്ന ഈ തീവ്രവേദനയോടൊപ്പം ചിലരില്‍ ഛര്‍ദ്ദി, വയറിളക്കം, ബോധക്ഷയം എന്നിവയും ഉണ്ടാകാറുണ്ട്. ഇതിനു കോക്കുലസ്, ഈപ്പെക്ക്, പെരാത്രം, ആല്‍ബം തുടങ്ങിയ മരുന്നുകള്‍ നല്‍കണം. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ രോഗമുള്ളവരിലാണ് ആര്‍ത്തവകാലത്ത് അമിതരക്തസ്രാവം ഉണ്ടാകുന്നത്. ഈ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ബോറാക്സ്, മാറ്റ്കനയിന്‍, ചാവോമില്ല തുടങ്ങിയ മരുന്നുകള്‍ മാറി മാറി നല്‍കിയാല്‍ മതി.

മരുന്നു കഴിച്ചിട്ടും ശാശ്വതമായ ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ രക്തപരിശോധനയും സ്കാനിങും നടത്തിയ ശേഷമേ ചികിത്സ തുടരാവൂ.

ചില സ്ത്രീകളില്‍ രക്തസ്രാവത്തിന്റെ കാലയളവു വളരെ നീണ്ടുപോകാറുണ്ട്. ആര്‍ത്തവാരംഭഘട്ടത്തിലാണ് ഇതുണ്ടാകുന്നതെങ്കില്‍ കാര്യമായി ഗൌനിക്കേണ്ടതില്ല. ആവശ്യത്തിനു വിശ്രമമെടുക്കുന്നതോടൊപ്പം പോഷകാഹാരവും കഴിക്കണം. എന്നാല്‍, ആര്‍ത്തവവിരാമഘട്ടങ്ങളിലാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നതെങ്കില്‍ മരുന്നു കഴിക്കണം. ഇതിനു ലാച്ചെസിസ്, പ്ളാറ്റിന, മില്ല ഫോളിയോ എന്നീ മരുന്നുകള്‍ ഏറെ ഫലപ്രദമാണ്.

മധ്യവയസ്കരില്‍

മധ്യവയസ്കരില്‍ രക്തം സാധാരണയില്‍ കൂടിയ അളവില്‍ പോയാല്‍ ലാച്ചെസിസ്, ഫോസ്, പ്ളാറ്റിന, തൂജ, ഹമാമെലിസ് തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കണം. രക്തം കട്ടയായി വരികയാണെങ്കില്‍ സബൈന, ബെലഡോണ എന്നീ മരുന്നുകളാണ് ഉചിതം. അമിതാധ്വാനം ചെയ്യുന്നവരിലാണ് ഈ വിഷമങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ആസ്രം, ഹറിജെറോണ്‍, കാല്‍ക്കേറിയ തുടങ്ങിയ മരുന്നുകളാണു നല്ലത്.

വിളര്‍ച്ചയുള്ളവരില്‍ അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതിനു മരുന്നിനോടൊപ്പം പോഷകപ്രധാനമായ ഭക്ഷണവും ആവശ്യമാണ്.

കാല്‍ക്കേറിയ ഫോസ്, ഫെറംഫോസ്, ആല്‍ഫാല്‍ഫ എന്നീ മരുന്നുകളാണ് ഇവര്‍ക്കു നിര്‍ദേശിക്കേണ്ടത്. ക്രമം തെറ്റിയ ആര്‍ത്തവമുണ്ടാകുന്നവര്‍ക്ക് ആസ്രം, നാട്രമൂര്‍, പാള്‍സാറ്റില, കാര്‍ക്കേറിയ കാര്‍ബ് തുടങ്ങിയവ ലക്ഷണപ്രകാരം കഴിക്കണം. അണ്ഡാശയങ്ങളിലെ അതിപ്രവര്‍ത്തനം മൂലവും ക്രമം തെറ്റിയുള്ള ആര്‍ത്തവവൈഷമ്യങ്ങള്‍ ഉണ്ടാകുന്നു. ഇതിനു കാര്‍ബോണിയം സള്‍ഫ്, കൊണിയം, സള്‍ഫര്‍ തുടങ്ങിയ മരുന്നുകളോ, അശോക കഷായമോ നല്‍കിയാല്‍ മതിയാവും.

ആര്‍ത്തവദിനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പോ, ഒപ്പംതന്നെയോ, പല സ്ത്രീകളിലും മാനസികമായ പിരിമുറുക്കങ്ങളും ഉടലെടുക്കാറുണ്ട്. ചാമോമില്ല, കൊളോസിന്ത്, ഇഗ്നേഷ്യം, അക്കണൈറ്റ്, സിംസിഫ്യൂഗ തുടങ്ങിയ മരുന്നുകള്‍, കൃത്യമായ ലക്ഷണങ്ങള്‍ വിലയിരുത്തി നല്‍കണം. പീരിയഡ് തുടങ്ങുന്നതിനു മുമ്പു സ്തനങ്ങളില്‍ വീക്കവും വേദനയും ഉണ്ടാകാം. അതിനു പള്‍സാറ്റില, ഫൈറ്റോലക്ക എന്നീ മരുന്നുകള്‍ ഉപയോഗിക്കണം.

ചുരുക്കം ചിലരില്‍ പീരിയഡിനു മുമ്പു മൂക്കില്‍ നിന്നും രക്തവാര്‍ച്ച ഉണ്ടാകാറുണ്ട്. ഇതിനു ലാþട്രസസ് എന്ന മരുന്ന് ഉപയോഗിക്കാം.

_ഡോ. സെലിന്‍ പോള്‍ അളകനന്ദ ഹോമിയോ ക്ളിനിക്, എളമക്കര, കൊച്ചി._

പ്രമേഹരോഗിയിലെ ആസ്തമ മാറ്റാം

ആസ്തമ രോഗത്തിന് 296-ല്‍ പരം മരുന്നുകളാണുള്ളത്, രോഗതീവ്രതയുള്ളപ്പോള്‍ അലാരിയക്യൂ, ഗ്രിന്‍ഡെലിയ ക്യു , ബ്ളാറ്റ ക്യു എന്നിവയില്‍ യോജിച്ചവ കണ്ടെത്തി കോണ്‍സ്റ്റിടൂഷന്‍ മരുന്നുകളായ ആര്‍സ് അല്‍ബ് ആര്‍സ് ഐയോഡ് സ്പീയാക് , സ്പോഞ്ചിയ, ഹെപാര്‍, ആന്റ് റ്റാര്‍ട്ട് ആന്റ് ആര്‍സ് കാലിയാര്‍സ് കാലി കാര്‍ബ് കാലി ബിച്ച് നാറ്റ് സള്‍ഫ്, റസ്റ്റോക്സ് മെഡോറിനം, ഡ്രോസ്ക്രാ സാമ്പക്കസ് എന്നിവയുമായി യോജിച്ചവ അതിസൂക്ഷ്മമായ പൊട്ടെന്‍സിയില്‍ ശ്രദ്ധാപൂര്‍വമുള്ള ഇടവേളകളില്‍ നല്‍കിയാല്‍ ആസ്തമ രോഗശമനം ക്രമേണ ഉണ്ടാക്കാം.

കുട്ടികളിലെ ശ്വാസംമുട്ടല്‍ രോഗത്തെ മെബ്രയ്നസ് ക്രൂപ്പ് എന്നു പറയാം. ഇളുപ്പുരോഗമെന്നും പറയുന്ന ഇത്തരം രോഗങ്ങള്‍ക്ക് അകോണൈറ്റ്, ഹെപാര്‍, സ്പോഞ്ചിയ മരുന്നുകളുടെ 200-ാമത്തെ ആവര്‍ത്തനം രോഗതീവ്രത കണക്കിലെടുത്ത് അരമണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂറിടവിട്ട് ഓരോന്നില്‍ നിന്നും രണ്ടുപ്രാവശ്യം വീതം നല്‍കിയാല്‍ രോഗശമനം ഉണ്ടാക്കാം. ഒരു എമര്‍ജന്‍സി മരുന്നായി ഈ മൂന്നു മരുന്നുകളെ വിശേഷിപ്പിക്കാം. മരുന്നിനോടൊപ്പം മുകളില്‍ സൂചിപ്പിച്ച ക്യു എന്ന മദര്‍ടിംഗ്ചര്‍ ഒരു തുള്ളി മുതല്‍ അഞ്ചു തുള്ളി വരെ ഒരു നേരം അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പ്രായമനുസരിച്ചു നല്‍കാം. ബ്രോങ്കിയല്‍ ആസ്തമയ്ക്ക് 48 മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതില്‍ ആര്‍സ്ആല്‍ബ്, സിന്‍കോണ, ഡൂലിയാമെറ , സെനെഗ, സെപിയ, സ്പോഞ്ചിയ, സ്റ്റേണം മെറ്റ് എന്നിവയ്ക്കു പ്രാധാന്യമേറുന്നു. കുട്ടികളിലെ ഇത്തരം രോഗത്തിന് 36 മരുന്നുകള്‍ നിര്‍ദേശിക്കുമെങ്കിലും നാറ്റ് സള്‍ഫ്, പള്‍സാറ്റില, സാമ്പക്കസ് എന്നിവ ഏറെ പ്രയോജനപ്പെടും. ത്വക്രോഗം അമര്‍ന്നിട്ടുണ്ടാകുന്ന ആസ്തമയ്ക്ക് 16 മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ എപിസ്, ആര്‍സ്ആല്‍ബ്, സള്‍ഫ്, കാര്‍ബ് വെജ് ഫെറം, സോസിനം പള്‍സ് എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. പ്രമേഹരോഗിയിലെ ആസ്തമയ്ക്ക് നാട്രം സള്‍ഫ് ഫലപ്രദമാകും. തുമ്മലോടൊപ്പം ചുമ ഉള്ളവര്‍ക്ക് അഗാരിക്കസ് ഗുണം ചെയ്യും.

_ഡോ പ്രൊഫ എം അബ്ദുള്‍ ലത്തീഫ്, ആംബിയന്‍സ് ഹോമിയോ റിസര്‍ച് സെന്റര്‍ ആന്‍ഡ് ക്ളിനിക്, ജവഹര്‍ നഗര്‍, കോഴിക്കോട്._

വേഗം ഫലം നല്‍കും ഹോമിയോ

രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിലെടുത്താണ് സാധാരണനിലയിnല്‍ ഹോമിയോചികിത്സ നടത്തുന്നത്. എങ്കിലും വയറിളക്കം പോലെ പെട്ടെന്നു ചികിത്സ നല്‍കേണ്ട രോഗാവസ്ഥകളില്‍ വേഗം ഫലം തരുന്ന പല മരുന്നുകള്‍ നല്‍കാം.

കുട്ടികളില്‍: സാധാരണ കുട്ടികളില്‍ കൂടുതല്‍ കാണുന്ന വയറിളക്കം പാല്‍ ദഹിക്കാതെ വരുന്നതുമൂലമാണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് ഇതു കൂടുതല്‍ കണ്ടുവരുന്നത്. മുലപ്പാല്‍ കുടിക്കുന്ന സമയത്തോ, പാല്‍പ്പൊടി നല്‍കുന്ന സമയത്തോ കണ്ടുവരുന്ന വയറിളക്കമാണ് ഇത്. ഈ പ്രശ്നത്തിന് മാഗ്കാരബ്-200, സള്‍ഫര്‍- 200, എത്തൂസ്യാ-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഭക്ഷ്യവിഷബാധ: ബാക്ടീരിയ ഉള്ളില്‍ക്കടന്നു ശരീരത്തിലുണ്ടാക്കുന്ന വിഷാംശങ്ങള്‍ (കോളറ) വയറിളക്കത്തിനു കാരണമാകാറുണ്ട്. ഇതിനു പുറമേ ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറിളക്കത്തിനും ആഴ്സനിക് ആല്‍ബ്-30, കാംഫര്‍-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഹോട്ടല്‍ ഭക്ഷണം: ഹോട്ടല്‍ ഭക്ഷണം പതിവാക്കിയവരില്‍ രക്തവും കഫവും മലത്തില്‍ കാണാം. സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം വയറുകടിയെ ഇന്‍വേസീവ് ഡയേറിയ എന്നു വിളിക്കുന്നു. മെര്‍ക്സോള്‍, മെര്‍കോര്‍, നസ്വോമിക്ക എന്നീ മരുന്നുകള്‍ ആ പ്രശ്നത്തിന് ഫലം ചെയ്യുന്നവയാണ്. യാത്രാവേളകളില്‍: യാത്രാവേളകളില്‍ പെട്ടെന്നു പിടികൂടുന്ന വയറിളക്കമാണ് ട്രാവലേഴ്സ് ഡയേറിയ അഥവാ ട്രാന്‍സിറ്റ് ഡയേറിയ. പോഡോഫൈലം -200 ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.

മരുന്നുമൂലം : ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ ചിലപ്പോള്‍ വയറിളക്കം ഉണ്ടാക്കും. ഈ പ്രശ്നത്തിന് സള്‍ഫര്‍, നസ്വോമിക്ക എന്നിവ ഉപയോഗിക്കാം.

മാനസികവിഷമം: മാനസികവിഷമം മൂലവും വയറിളക്കം ഉണ്ടാകാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. വെപരേട്രം ആല്‍ബ് -200 ഇതിനു ഫലപ്രദമായ മരുന്നാണ്.

പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തിനോടൊപ്പം കടുത്ത ക്ഷീണം, നിര്‍ജലീകരണം എന്നിവയുണ്ടായാല്‍ ആഴ്സനിക് ആല്‍ബ് 3റ്റ നല്‍കാം. മുതിര്‍ന്നവര്‍ക്കു വെള്ളത്തില്‍ നാലു തുള്ളി വീതം മരുന്നു ലയിപ്പിച്ചു രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂന്നു നേരം നല്‍കാം. കുട്ടികള്‍ക്ക് രണ്ടു തുള്ളി മരുന്നു വീതം മതി. 15 മിനിറ്റിനുള്ളില്‍ മരുന്നു പ്രവര്‍ത്തിച്ചു തുടങ്ങുകയും വൈകാതെ രോഗിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. ഈ മരുന്നുകള്‍ എല്ലാം രണ്ടു മുതല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാം.

_ഡോ പി വൈ സജിമോന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ശാന്തി ഹോമിയോ ക്ളിനിക്, കോട്ടയം.

പഴകിയ മഞ്ഞപ്പിത്തവും മാറ്റാം

ഒരേ രോഗമുള്ള വ്യത്യസ്തരായ രോഗികളില്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ ഹോമിയോപ്പതിയില്‍ എല്ലാവര്‍ക്കും ഒരേ മരുന്നായിരിക്കില്ല നല്‍കുക. എന്നാല്‍ ഒരു പകര്‍ച്ചവ്യാധിയെന്ന രീതിയില്‍ എവിടെയെങ്കിലും മഞ്ഞപ്പിത്തം പടരുന്നുവെന്നു കണ്ടാല്‍ ആ രോഗികളെ മൊത്തത്തില്‍ പഠിച്ച് അവരില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങളെ വിലയിരുത്തി കണ്ടെത്തുന്ന ഒൌഷധം ചികിത്സയ്ക്കായും പ്രതിരോധത്തിനായും നല്‍കാവുന്നതാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ ഹോമിയോപ്പതി വകുപ്പിനു കീഴില്‍ ദ്രുതകര്‍മസാംക്രമികരോഗനിയന്ത്രണസെല്‍ നിലവിലുണ്ട്. ഏതെങ്കിലും പ്രദേശത്ത് സാംക്രമികരോഗങ്ങള്‍ പടരുന്നുവെന്നു കണ്ടാല്‍ സന്നദ്ധസംഘടനകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ തൊട്ടടുത്ത ഡി. എം. ഒാ (ഹോമിയോ)യുമായി ബന്ധപ്പെട്ടാല്‍ പ്രതിരോധക്യാമ്പുകള്‍ സംഘടിപ്പിക്കാം. ലക്ഷണങ്ങള്‍ക്കനുസൃതമായി മഞ്ഞപ്പിത്തത്തിനു നല്‍കാറുള്ള ഔഷധങ്ങള്‍ അറിയാം.

ചെല്ലിഡോണിയം : ശരീരമാകെ മഞ്ഞനിറം, വെളുത്തനിറത്തോടുകൂടി മലം പോവുക,കരളിന്റെ ഭാഗത്തു വലതുവശത്തായി വേദന, മനംമറിച്ചില്‍ , ഛര്‍ദി തുടങ്ങിയവ ചൂടുവെള്ളം കുടിച്ചാല്‍ കുറയുക, ചൂടുള്ള ആഹാരത്തോടു താല്‍പര്യം

നക്സ് വോമിക്കാ: മദ്യപാനികള്‍ക്കുണ്ടാകുന്ന മഞ്ഞപ്പിത്തം ,ഒാക്കാനം,ഛര്‍ദി, കുളിര്, ഉറക്കക്കുറവ്, വയറ്റില്‍നിന്നു കൂടെക്കൂടെ പോകണമെന്നു തോന്നുക, പോയാലും തൃപ്തി വരാതിരിക്കുക, പിരിമുറുക്കം ,ദേഷ്യം ബ്രയോണിയ: കഠിനക്ഷീണം, ശരീരവേദന അനങ്ങുമ്പോള്‍ കൂടുക, ചുമ,തലവേദന, എപ്പോഴും കിടക്കണമെന്ന ആഗ്രഹം , തണുത്തവെള്ളം കുടിക്കണമെന്ന തോന്നലോടുകൂടിയ ദാഹം തുടങ്ങിയവ പഴകിയ മഞ്ഞപ്പിത്തത്തിനു ചിയാനോന്തസ് നല്ലതാണ്. ഹൃദയസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡിജിറ്റാലിസ് ഉത്തമം

_ഡോ. ടി. എന്‍ പരമേശ്വരക്കുറുപ്പ് റിട്ട. ചീഫ് മെഡിക്കല്‍ ഒാഫീസര്‍ & സംസസ്ഥാനതല വിദഗ്ധസമിതിയംഗം, ദ്രുതകര്‍മ സാംക്രമിക രോഗനിയന്ത്രണ സെല്‍ ഹോമിയോപ്പതി വകുപ്പ് _

അവസാനം പരിഷ്കരിച്ചത് : 11/11/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate