Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / വേനല്‍ക്കാലത്തെ ചര്‍മ സംരക്ഷണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേനല്‍ക്കാലത്തെ ചര്‍മ സംരക്ഷണം

ചര്‍മത്തിന്റെ ആരോഗ്യം ചില്ലറക്കാര്യമല്ല. വിയര്‍പ്പും പൊടിയുമെല്ലാം ചര്‍മത്തെ ശ്വാസം മുട്ടിക്കും.

ചര്‍മത്തിന്റെ ആരോഗ്യം ചില്ലറക്കാര്യമല്ല. വിയര്‍പ്പും പൊടിയുമെല്ലാം ചര്‍മത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും ഫെയ്‌സ്വാഷോ ക്ലെന്‍സറോ ഉപയോഗിച്ചു ചര്‍മം വൃത്തിയായി കഴുകണം. മുഖം കഴുകാന്‍ തണുത്ത വെള്ളം ഉപയോഗിക്കണം. തുടര്‍ന്നു ടോണറും മോയിച്യുറൈസറും ഉപയോഗിക്കാം. ചൂടുകാലത്തു ഡബിള്‍ ഹൈഡ്രേറ്റിങ് മോയിച്യുറൈസര്‍ ആണ് നല്ലത്. ആഴ്ചയിലൊരിക്കല്‍ സ്‌ക്രബ് ഉപയോഗിക്കണം. മൃതകോശങ്ങള്‍ അകന്ന് ചര്‍മം മൃദുവാകാന്‍ ഇതു സഹായിക്കും

ക്ലെന്‍സര്‍: തൈരും തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തിട്ട് 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. വെള്ളരിക്കയോ തണ്ണിമത്തനോ ഫ്രിഡ്ജില്‍വച്ച ശേഷം മുഖത്ത് മസാജ് ചെയ്യുന്നതും അഴുക്കുകളകന്ന് ചര്‍മം സുന്ദരമാകാന്‍ സഹായിക്കും.

ടോണര്‍: റോസ് വാട്ടര്‍ മികച്ച ടോണറാണ്. മുഖത്തു സ്‌പ്രേ ചെയ്യുകയോ പഞ്ഞിയില്‍ മുക്കി തുടയ്ക്കുകയോ ചെയ്യാം.

സ്‌ക്രബ്: ഒരു ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചതും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. പഞ്ചസാരയും മികച്ച സ്‌ക്രബ്ബറാണ്.

മോയിച്യുറൈസര്‍: വരണ്ട ചര്‍മമുള്ളവര്‍ക്ക് വെളിച്ചെണ്ണയും എണ്ണമയമുള്ളവര്‍ക്ക് ആല്‍മണ്ട് ഓയിലും മികച്ച മോയിച്യുറൈസറുകളാണ്.

പുരുഷന്‍മാര്‍ക്കും വേണം ചര്‍മ സംരക്ഷണം : അവര്‍ക്കായി ഇതാ ബ്യൂട്ടി കിറ്റ്

പ്രതീക്ഷിതമായി ചര്‍മം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും പെട്ടെന്ന് ഒരുങ്ങാനും ഇത് സഹായിക്കും. പുരുഷന്മാര്‍ നിര്‍ബന്ധമായും കിറ്റില്‍ കരുതേണ്ട വസ്തുക്കള്‍ ഇവയാണ്.

ഫയ്‌സ് വാഷ്

ഓഫിസിലേക്കുള്ള സ്‌കിന്‍കെയര്‍ കിറ്റില്‍ നല്ലൊരു ഫെയ്‌സ് വാഷ് ഉണ്ടായിരിക്കണം. മുഖത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഫെയ്‌സ് വാഷുകള്‍. പ്രകൃദിദത്ത ചേരുവകള്‍ ഉള്ളതും മികച്ച സംരക്ഷണം നല്‍കുന്നതുമായ ഫെയ്‌സ്വാഷുകള്‍ക്ക് മുന്‍ഗണന നല്‍കുക.

BB ക്രീം

ബ്ലെമിഷ് ബാം ക്രീം എന്നതിന്റെ ചുരുക്കപ്പേരാണ് BB ക്രീം എന്നത്. പ്രൈമര്‍, എസ്പിഎഫ്, ഫൗണ്ടേഷന്‍, കണ്‍സീലര്‍ എന്നിവ അടങ്ങിയ ക്രീം ആണിത്. മുഖക്കുരു, പാടുകള്‍ എന്നിവ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ്. മുഖത്തിന്റെ സ്‌കിന്‍ ടോണില്‍ മാറ്റം തോന്നാനും സഹായിക്കും. പുരുഷന്മാര്‍ക്ക് മാത്രമായുള്ള BB ക്രീമുകള്‍ വിപണയില്‍ ലഭ്യമാണ്.

മോയിസ്ച്വറൈസര്‍

നിര്‍ബന്ധമയായും കൂടെ കരുതേണ്ട ഒന്നാണ് മോയിസ്ച്വറൈസര്‍. കാലാവസ്ഥ വ്യതിയാനം ചര്‍മത്തിന്റെ വരള്‍ച്ച വേഗത്തിലാക്കുന്നു. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മോയിസ്ച്വറൈസര്‍ ഉപയോഗിക്കണം.

പെര്‍ഫ്യൂം

വീട്ടില്‍ നിന്നു പോകുമ്ബോള്‍ ഉപയോഗിച്ചശേഷം വിട്ടിട്ടു പോകേണ്ട ഒന്നല്ല പെര്‍ഫ്യൂം. ചൂടും യാത്രകളും എല്ലാം ശരീരം പെട്ടെന്നു വിയര്‍ക്കാനും ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകും. അതിനാല്‍ പെര്‍ഫ്യൂം കൂടെ കരുതുക.

കടപ്പാട്:east coast daily

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top