অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ യോഗാ രീതികൾ

വിവിധ യോഗാ രീതികൾ

യോഗ

യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.

യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാൻ പറ്റാത്തതാണു യോഗ എന്നു ഞാൻ പറയും. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.

ആത്മീയമായി അതിനെ വിശദീകരിച്ചാൽ അത് ആത്മീയമല്ലാതെയാകും. അത് അനുഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളിൽ ജന്മങ്ങളോളം നിലനിൽക്കുന്ന സ്നേഹവും ഊർജവും നിറയ്ക്കുന്നതും ആത്മീയതയാണ്.‌

ധ്യാനം തീർച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം. അതല്ലെങ്കിൽ അതു വെറും വ്യായാമമാകും, ജിംനാസ്റ്റിക്സ് ആകും.‌ ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ ‘‘യോഗഃ കർമസു കൗശലം’’ എന്നു പറയുന്നു. ‘യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ്’ എന്നാണതിന്റെ അർഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അർഥമാണ്. നിങ്ങൾക്കു നൈപുണ്യമുണ്ടെങ്കിൽ എവിടെയോ നിങ്ങൾ യോഗയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നാണർഥം. മാത്രമല്ല, നിങ്ങൾ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്കു തീർച്ചയായും പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാകും.

നിങ്ങളുടെ ഉൽസാഹം എങ്ങനെ നിലനിർത്തുമെന്നതും ഊർജം ചോർന്നുപോകാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇതു യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങൾക്കു ക്ഷീണം കാരണം അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഉൽസാഹത്തെ സജീവമാക്കുകയും ഊർജത്തെ നിലനിർത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങൾക്കു നേട്ടങ്ങളും നൽകുന്ന നൈപുണ്യമാണു യോഗ.

നിങ്ങൾക്കു വളരെയധികം ഉൽസാഹവും ഊർജവുമുണ്ടെങ്കിൽ നിങ്ങൾ ഈ നിമിഷത്തിലാണ്. നിങ്ങൾ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങൾ എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കുന്നില്ല. അപ്പോൾ നിങ്ങളുടെ പ്രവൃത്തി, ഫലത്തിൽനിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം ആനന്ദത്തിന്റെതന്നെ പ്രകാശനമാകുന്നു.

ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല. എന്നാൽ, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. അതു സർവവ്യാപകമായ വളർച്ചയാണ്. മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേർച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂർമതയിലും വർത്തമാനകാലത്തിൽ നിലകൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളും പ്രകാശിപ്പിക്കുന്നു

യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും ഏറെ നല്ലത്.

ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗർഭാവസ്ഥയിൽ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.

ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.

രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.

മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.

യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.

കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.

ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.

യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.

മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.

ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.

ഗിരിജ ബി. നായർ

ഡയറക്ടർ കടവന്ത്ര ഗിരിനഗർ പ്രജാപതി യോഗാ സെന്റർ

നിത്യജീവിതത്തിൽ ചെയ്യാവുന്ന അഞ്ച് യോഗാസനങ്ങൾ

യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാവുന്നതും ശരീരത്തിനു സമ്പൂർണഫലം കിട്ടുന്നതുമായ അ‍ഞ്ച് യോഗാസനങ്ങൾ

ശവാസനം

യോഗയുടെ അടിസ്ഥാനമാണിത്. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം. ജീവൻ ഉണ്ട്, ബോധവും ഉണ്ട്; പക്ഷേ, ശരീരം ഇല്ലെന്നു തോന്നിക്കുന്ന അവസ്‌ഥ. മനസ്സിനെ പ്രശാന്തമാക്കിയിടുന്ന ആസനമാണിത്. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ, അടിസ്‌ഥാനമായി ഇതു പരിശീലിച്ചിരിക്കണം. ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്‌ഥയിലും എവിടെവച്ചും ചെയ്യാവുന്ന ഒരു റിലാക്‌സേഷൻ ടെക്‌നിക് ആണിത്. പല പോസുകളിൽ ചെയ്യാം. തുടക്കക്കാർക്കുള്ള ലളിതമായ രീതിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ചെയ്യുന്ന വിധം

തലയും ശരീരവും നേർരേഖയിൽ വരത്തക്കവിധം നീണ്ടുനിവർന്നു കിടക്കുക. കാലുകൾ തമ്മിൽ ഒന്ന്–ഒന്നരയടി അകറ്റിവയ്‌ക്കണം. കൈകളും വാരിയെല്ലിൽ മുട്ടാത്തവിധം അൽപം അകറ്റി കൈപ്പത്തി മലർത്തിയിടുക. ശരീരത്തിന്റെ ഒരു ഭാഗത്തും ബലം കൊടുക്കരുത്. കാൽവിരലുകൾ മുതൽ കൈവിരലുകൾ വരെ വലിച്ചുകുടഞ്ഞു തളർത്തിയിടുക. സൗകര്യത്തിനനുസരിച്ചു കഴുത്ത് അയച്ചു തല നേരെയോ ഒരു വശത്തേക്കു ചരിച്ചോ വയ്‌ക്കാവുന്നതാണ്. കൺപോളകൾക്കു ബലം കൊടുക്കാതെ കണ്ണുകൾ അടയ്‌ക്കുക. ചുണ്ടുകളും പല്ലുകളും അൽപം അകറ്റി മുഖത്തെ പേശികളും അയച്ചിടണം. ചുറ്റുപാടുകളെ മറക്കാനും ചിന്തകൾ മനസ്സിൽ നിന്നകറ്റാനും ശ്രമിക്കുക. ജീവന്റെ തുടിപ്പിലേക്കു മനസ്സിനെ ലയിപ്പിക്കുക. ഇതു ലളിതമല്ല. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ ഏകാഗ്രതയിലൂടെയാണു മനസ്സിനെ നാം മനസ്സിലാക്കുന്നത്. ശ്വാസോഛ്വാസം സ്വാഭാവികമായിട്ടുമതി.. പക്ഷേ, ഉറക്കത്തിലേക്കു വഴുതിപ്പോകാതെ ശ്രദ്ധിക്കണം. എപ്പോഴെങ്കിലും മനസ്സു കൈവിട്ടുപോയി എന്നു തോന്നിയാൽ വീണ്ടും ഏകാഗ്രമാക്കി ശ്വാസത്തിന്റെ താളം എണ്ണാൻ ശ്രമിക്കുക. ഉറങ്ങാതിരിക്കാനും ഇതു സഹായിക്കും. ശവാസനത്തിൽ നിന്ന് എഴുന്നേൽക്കണമെന്നു തോന്നുമ്പോൾ തലച്ചോർ മുതൽ കാൽപാദം വരെയുള്ള അവയവങ്ങളെ സാവധാനത്തിൽ സജീവമാക്കി എഴുന്നേൽക്കുക. ശവാസനത്തിനു സമയപരിധി ഇല്ല. കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും ചെയ്‌തിരിക്കണം.

പ്രയോജനം

മാനസിക സംഘർഷം, സമ്മർദം, അസ്വസ്‌ഥത, രക്‌തസമ്മർദം എന്നിവ നിയന്ത്രിച്ചു പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കോസ്‌മിക് എനർജി ശരീരത്തിലേക്കു പ്രവഹിക്കുന്നതിനാൽ മനസ്സിനും ശരീരത്തിനും പ്രത്യേകമായൊരു ഉണർവും, ഉൻമേഷവും അനുഭവപ്പെടും. ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഏകാഗ്രതയും കൈവരുന്നു. ധ്യാനത്തിന്റെ ആദ്യ പടികൂടിയാണിത്.

ശ്വസനക്രിയ

ശ്വസനക്രിയ കൂടാതെയുള്ള യോഗാഭ്യാസം അശാസ്ത്രീയവും അപൂർണവുമാണ്. പ്രാണായാമത്തിന്റെ ആദ്യഘട്ടമാണിത്. നിയന്ത്രിതമായ ശ്വാസോഛ്വാസം വഴി പ്രാണൻ സംഭരിച്ചു ശരീരത്തിനും മനസ്സിനും ചൈതന്യവും ശക്തിയും വർധിപ്പിക്കുന്ന രീതിയാണു പ്രാണായാമം. ഏതു പ്രായത്തിലുള്ളവർക്കും ശ്വസനക്രിയ പഠിക്കാനുള്ള ഒന്നാമത്തെ രീതിയാണിത്.

ചെയ്യുന്ന വിധം

നീണ്ടു നിവർന്നു മലർന്നു കിടക്കുക. കാലുകൾ രണ്ടും അടുപ്പിച്ചുവച്ചു കൈകൾ അതതു വശങ്ങളിൽ നീട്ടി തുടയോടു ചേർത്തു കമിഴ്ത്തി വയ്ക്കുക. കണ്ണുകൾ തുറന്നും വായ അടഞ്ഞുമിരിക്കണം. ശ്വാസം അകത്തേക്കെടുക്കുന്നതും പുറത്തേക്കു കളയുന്നതും മൂക്കിൽ കൂടി ആയിരിക്കണം. ദീർഘമായി ശ്വാസം അകത്തേക്കു വലിച്ചുകൊണ്ടു രണ്ടു കൈകളും തറയിൽ നിന്നുമുയർത്തി തലയുടെ പിൻഭാഗത്തുകൊണ്ടുവന്നു നീട്ടി കൈപ്പത്തി മലർത്തി തറയിൽ വയ്ക്കണം. മൂന്നു നാലു സെക്കൻഡ് അതേനിലയിൽ കിടന്നിട്ടു സാവധാനം ശ്വാസം വിടാൻ തുടങ്ങുമ്പോൾ കൈകൾ പൊക്കി ഉഛ്വാസത്തിന്റെ വേഗത്തിനൊപ്പം കൊണ്ടുവന്നു പൂർവസ്ഥാനത്തു കമിഴ്ത്തി വയ്ക്കുക. 10-20 തവണ ഇത് ആവർത്തിക്കാം.

പ്രയോജനം

ശ്വാസകോശങ്ങളും ഹൃദയവും ഞരമ്പുകളും ആരോഗ്യവും ഉൻമേഷവും ഉള്ളതാവുന്നു. ശ്വാസകോശത്തിലെ എല്ലാ അറകളും തുറക്കുകയും വികസിക്കുകയും ചെയ്യുന്നതിനാൽ ധാരാളം ശുദ്ധവായു നിറഞ്ഞു രക്തശുദ്ധിയും പ്രാണശക്തിയും വർധിക്കുന്നു. ഏകാഗ്രതയും ഏറും.

അർധ മേരുദണ്ഡാസനം

നട്ടെല്ലിനെയാണു മേരുദണ്ഡ് എന്നു പറയുന്നത്. നട്ടെല്ലിനെ ബലപ്പെടുത്തുകയും ഓരോ കശേരുക്കളേയും അയവുള്ളതാക്കുകയും ചെയ്‌താൽ കഠിന യോഗാസനങ്ങൾ വരെ ഏവർക്കും അഭ്യസിക്കാം. ഇതിനു വേണ്ടിയുള്ളതാണു മേരു ദണ്ഡാസനം. ഇതിന്റെ ആദ്യപടിയായ ലഘുരൂപമാണ് അർധ മേരുദണ്ഡാസനം. അർധ മേരു ദണ്ഡാസനം ഒരു മാസം വരെ തുടർച്ചയായി പരിശീലിച്ചു വശമാക്കി കഴിഞ്ഞ ശേഷമേ മേരുദണ്ഡാസനം അഭ്യസിക്കാനാവൂ.

ചെയ്യുന്ന വിധം

നീണ്ടു നിവർന്നു മലർന്നു കിടക്കുക. കാൽപാദങ്ങൾ രണ്ടും ചേർത്തും കൈകൾ അതതു വശത്തു തുടയോടു ചേർത്തു നീട്ടി കൈപ്പത്തി കമിഴ്‌ത്തി വയ്‌ക്കുക. ഈ നിലയിൽ കിടന്ന ശേഷം ശ്വാസം ദീർഘമായി അകത്തേക്കു വലിച്ചെടുത്തു വലതുകാൽ മുട്ടുവളയ്‌ക്കാതെ സാവധാനം രണ്ടു രണ്ടര അടി വരെ ഉയർത്തുക. (ഇതിൽ കൂടുതൽ ഉയർത്താൻ ബുദ്ധിമുട്ടില്ലെങ്കിലും നമുക്കു വേണ്ടത് അൽപം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഈ നിലയാണ്) രണ്ടു മൂന്നു സെക്കൻഡ് നേരം കാൽമുട്ടുകൾക്കു ബലം കൊടുത്ത് ഈ നിലയിൽ പിടിച്ചു നിർത്തണം. പിന്നീടു ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു സാവകാശം കാലുകൾ പഴയപടി താഴേക്കു കൊണ്ടുവരണം. ഇനി ഇടതുകാൽകൊണ്ടും ഇത് ആവർത്തിക്കുക. ഇത്തരത്തിൽ ഓരോ കാലും മാറി മാറി അഞ്ച്–ആറു തവണ ആവർത്തിക്കണം. പൂർണ മേരുദണ്ഡാസനം അഭ്യസിക്കാൻ നട്ടെല്ലിനെ പാകപ്പെടുത്തുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.

പ്രയോജനം

നട്ടെല്ലു മാത്രമല്ല, തുടയെല്ലും അരക്കെട്ടും ബലപ്പെടുന്നു. ഇവയെ ഉറപ്പിച്ചു നിർത്തുന്ന മാംസപേശികൾക്കും ഞരമ്പുകൾക്കും ശക്‌തിയും ദൃഢതയും വർധിക്കുന്നു. നടുവേദന, നടുവെട്ടൽ എന്നിവ ഒഴിവാക്കാൻ ഈ ആസനം വളരെ നല്ലതാണ്. ഗർഭിണികളും പ്രായമേറിയവരും രോഗികളും ദിവസം രണ്ടു നേരം ഈ ആസനം ചെയ്‌താൽ വളരെ ഉത്തമമാണ്. ഗർഭിണികൾക്കു പ്രസവ സമയത്തെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും.

ഭുജംഗാസനം

ഭുജംഗം എന്നാൽ പാമ്പ് എന്നാണ് അർഥം. പാമ്പു പത്തിവിടർത്തി നിൽക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗാസനം അഥവാ സർപ്പാസനം എന്നു പറയുന്നത്. ഇതിനു ധാരാളം വകഭേദങ്ങളുണ്ട്.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടന്നു കാലുകൾ നീട്ടിവയ്ക്കുക, കാൽ വിരലുകൾ നീട്ടി ശരീരം ഒരേ രേഖയിൽ വരത്തക്കവിധം കാലുകൾ കഴിയുന്നത്ര അടുപ്പിച്ചു കിടക്കുക, കൈപ്പത്തിയിൽ അതതു തോളിനു താഴെ വിരലുകൾ ചേർത്തു പതിച്ചു കമഴ്ത്തി വയ്ക്കണം. തല കുനിച്ചു നെറ്റിയോ താടിയോ ഏതെങ്കിലുമൊന്നു തറയിൽ മുട്ടിച്ചുവയ്ക്കുക, കൈമുട്ടുകൾ ശരീരത്തിനടുത്തു നേരെ പിറകിലോട്ടു തന്നെ ആയിരിക്കണം. ശരീരം മുഴുവൻ തളർത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട്, കൈകൾ നിലത്തമർത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നുയർത്തി, തല കഴിയുന്നത്ര പിറകോട്ടു വളച്ചു മുകളിലേക്കു നോക്കുക, പൊക്കിൾ വരെയുള്ള ഭാഗമേ ഉയർത്താവൂ. മൂന്നോ നാലോ സെക്കൻഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു തല താഴ്ത്തി പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക. കുറഞ്ഞത് അഞ്ച്-ആറു തവണ ആവർത്തിക്കുക.

ശ്രദ്ധിക്കുക

ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരും എല്ലുകൾക്കും പേശികൾക്കും അയവില്ലാത്തവരും തുടക്കത്തിൽ നെഞ്ചിന്റെ മുകൾ ഭാഗം വരെ മാത്രം പൊക്കി ശ്രമിക്കുക. ഹെർണിയ, പെപ്ടിക് അൾസർ, ഹൈപ്പർ തൈറോഡിസം തുടങ്ങിയവ ഉള്ളവർ യോഗ വിദഗ്ധന്റെ നേതൃത്വത്തിലേ അഭ്യസിക്കാവൂ.

പ്രയോജനങ്ങൾ

സ്ത്രീകളുടെ ആർത്തവ സംബന്ധമായ എല്ലാ ക്രമക്കേടുകളും വേദനയും മാറുന്നതാണ്. ദഹന ശക്തി വർധിപ്പിക്കുന്നു. നട്ടെല്ലിന് അയവും പുറത്തെ മസിലുകൾക്കും ഞരമ്പുകൾക്കും പുഷ്ടിയും ബലവും നൽകുന്നു. നടുവേദന, നടുവെട്ടൽ തുടങ്ങിയവയിൽ നിന്നു മോചനമാവും. കരൾ, വൃക്ക മുതലായവയും മറ്റ് ആന്തരികാവയവങ്ങളും ശക്തമാവുന്നു.

അർധശലഭാസനം

ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്, നടുവെട്ടൽ, ഡിസ്‌ക്കിന്റെ ന്യൂനതകൾ എന്നിവയ്‌ക്കു പരിഹാരമാണ് അർധശലഭാസനം. രോഗാവസ്‌ഥയിലുള്ളവർക്കും ശ്വാസതടസ്സമോ വിഷമമോ ഇല്ലാതെ അഭ്യസിക്കത്തക്ക വിധമുള്ള രീതിയാണ് ഇവിടെ വിവരിക്കുന്നത്. അൾസർ, ഹൃദ്‌രോഗം, ഹെർണിയ എന്നീ അസുഖങ്ങൾ ഉള്ളവർ ഒരു യോഗാ തെറപ്പിസ്‌റ്റിന്റെ നേരിട്ടുള്ള ശ്രദ്ധയിൽ പരിശീലിക്കുന്നതാണ് ഉത്തമം.

ചെയ്യുന്ന വിധം

കമിഴ്‌ന്നു കിടക്കുക. കാലുകൾ പിറകോട്ടു നീട്ടി, പാദങ്ങൾ മലർത്തി, ഉപ്പൂറ്റികൾ ചേർത്തു വിരലുകൾ നീണ്ടിരിക്കണം. കൈകൾ നിവർത്തി കൈപ്പത്തികൾ ചുരുട്ടിയോ, മലർത്തിയ കാലിന്റെ വശത്തോ അടിയിലോ വയ്‌ക്കാവുന്നതാണ്. താടി നിലത്ത് അമർത്തിവയ്‌ക്കുക. ഈ നിലയിൽ മനസ്സു ശാന്തമാക്കി ഏകാഗ്രതയോടെ അൽപനേരം കിടക്കുക. ഇനി ശ്വാസം ദീർഘമായി അകത്തേക്കു വലിച്ചെടുത്തു വലതുകാൽ മുട്ടുവളയ്‌ക്കാതെ നേരെ മുകളിലേക്ക് ഉയർത്തുക. ഇതിനു പരിധിയൊന്നുമില്ല. അവരവർക്കു സാധിക്കുന്നത്രയും ഉയർത്തിയാൽ മതി. പരിശീലനം കൊണ്ടു തലയ്‌ക്കു മുകളിൽ വരെ ഇത്തരത്തിൽ ഉയർത്താനാവും. രണ്ടുമൂന്നു സെക്കൻഡ് ഈ നിലയിൽ നിന്നശേഷം ശ്വാസം വിട്ടുകൊണ്ടു വലതുകാൽ പൂർവസ്‌ഥാനത്തു കൊണ്ടുവന്നു വയ്‌ക്കുക. ഇനി ഇടതുകാൽ കൊണ്ടും ഇത് ആവർത്തിക്കുക. ഓരോ കാലും മാറിമാറി അഞ്ചോ ആറോ തവണ ആവർത്തിക്കണം. ക്ഷീണം തോന്നിയാൽ ഉടൻ ശവാസനം ചെയ്യണം. രോഗികൾക്കു രാവിലെയും വൈകിട്ടും ഈ യോഗാസനം പരിശീലിക്കാവുന്നതാണ്.

പ്രയോജനം

അടിവയറ്റിലെ എല്ലാ അവയവങ്ങൾക്കും നല്ല വ്യായാമം ലഭിക്കുന്നു. ജനനേന്ദ്രിയ വ്യൂഹത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും പ്രവർത്തനം സുഗമമാക്കുന്നതിനു പുറമേ മലബന്ധം, ഗ്യാസ്‌ട്രബിൾ, മൂലക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കുന്നു. കരൾ, വൃക്ക, കുടൽ, പാൻക്രിയാസ് എന്നിവയുടെ ആരോഗ്യത്തിനും ഉത്തമം.

ഗിരിജ ബി. നായർ

ഡയറക്ടർ കടവന്ത്ര ഗിരിനഗർ പ്രജാപതി േയാഗാ െസന്റർ

നട്ടെല്ലിന്റെ അയവിന് പശ്ചിമോത്താനാസനം

സുഷുമ്നയിലൂടെ പ്രാണൻ സഞ്ചരിക്കുന്നതിനും ഉദരാഗ്നി ആളിക്കത്തുന്നതിനും അരക്കെട്ട് ഒതുങ്ങുന്നതിനും രോഗനിവാരണത്തിനും പറ്റിയ പശ്ചിമോത്താനാസനം ഏറ്റവും മികച്ച ആസനങ്ങളിൽ ഒന്നാണ് ഹഠയോഗ പ്രദീപിക, അധ്യായം 1, 30

ഉണർന്നിരിക്കുമ്പോൾ ശരീരം ഭൂരിഭാഗം സമയവും നിവർന്ന നിലയിലായിരിക്കുന്നതിനാൽ നട്ടെല്ല് സമ്മർദത്തിനിരയാകുന്നു.

പശ്ചിമോത്താനാസനത്തിന്റെ നിത്യപരിശീലനം നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു. ഈ ആസനത്തിന് ഉഗ്രാസനം എന്നും ബ്രഹ്മചര്യാസനം എന്നും പറയുന്നു. ആസനങ്ങളിൽ ത്രിമൂർത്തികളെന്ന് അറിയപ്പെടുന്നത് ശീർഷാസനം സർവാംഗാസനം പശ്ചിമോത്താനാസനം എന്നിവയാണ്.

ചെയ്യുന്ന വിധം

1. ഇരുന്ന ശേഷം കാലുകൾ നീട്ടി നിവർത്തികൂട്ടിച്ചേർത്ത് വയ്ക്കുക. കാൽ വിരലുകൾ ശരീരത്തിന് അഭിമുഖമായിരിക്കണം. കൈപ്പത്തി അരക്കെട്ടിന്റെ ഇരുവശങ്ങളിലുമായി തറയിൽ കമഴ്ത്തി വയ്ക്കുക ശ്വസിച്ചുകൊണ്ട് രണ്ട് കൈകളും കാതുകൾക്ക് സമാന്തരമായി തലയ്്ക്കു മുകളിൽ ഉയർത്തുക. നട്ടെല്ലിനെ കഴിയുന്നത്ര വലിച്ചു നീട്ടണം.

2. നട്ടെല്ലിന്റെ മുകളിലോട്ടുള്ള വലിവ് നിലനിർത്തി ശ്വാസംവിട്ടുകൊണ്ട്് അരക്കെട്ട് മുന്നോട്ട് വളയ്ക്കുക.

3. മുന്നോട്ട് വളഞ്ഞ് കാൽവിരലുകളിൽ തൊടുക.

4. ചൂണ്ടുവിരലും നടുവിരലും കാലിന്റെ പെരുവിരലിന്റെയും രണ്ടാമത്തെ വിരലിന്റെയും ഇടയിൽ വച്ച് കയ്യുടെ പെരുവിരൽകൊണ്ട് കാലിന്റെ പെരുവിരലിനു മുകളിൽ അമർത്തണം. കാൽവിരലുകളിൽ പിടിക്കാൻ കഴിയാത്തപക്ഷം കാൽ കുഴലുകളിലോ കാൽ മുട്ടുകളിലോ പിടിച്ചാൽ മതി. പാദങ്ങൾ ചേർന്നും കാൽമുട്ടുകൾ നിവർന്നും ഇരിക്കണം. പാദങ്ങൾ പതിഞ്ഞിരിക്കണം. കാൽ വിരലുകൾ തലയ്ക്കു നേരെ തിരിഞ്ഞിരിക്കട്ടെ. പിന്നീട് ശ്വസിച്ചുകൊണ്ട് ശരീരം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരിക.

നേട്ടങ്ങൾ

ഹൃദയത്തിനും കരളിനും പ്ലീഹയ്ക്കും ശക്തമായ തടവലും ഉത്തേജനവും നൽകുന്നു.

ദഹനേന്ദ്രിത്തൈ സജീവമാക്കി ദഹനം മെച്ചപ്പെടുത്തുന്നു.

കുടലുകളെ ക്രമീകരിച്ച് മലബന്ധം ഇല്ലാതാക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോാഗികൾക്ക് ഈ ആസനം ഉത്തമമാണ്.

നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു

സന്ധികൾ ചലനാത്മകമാകുന്നു. നട്ടെല്ലിന് വഴക്കം ലഭിക്കുന്നു.

അരക്കെട്ടിനേയും പൃഷ്ഠഭാഗത്തെയും ശക്തമാക്കുന്നു

സുഷുമ്നയിലൂടെ പ്രാണസഞ്ചാരം നടക്കുന്നു.

മനസ്സിനു ശാന്തത കൈവരുന്നു.

സൂക്ഷ്മത വർധിപ്പിക്കുന്നതിന് ഏറ്റവും ഉചിതമായ ആസനമാണിത്

പൂർവോത്താനാസനം

വിപരീതാസനം എന്ന നിലയിൽ പശ്ചിമോത്താനാസനം കഴിഞ്ഞാലുടൻ പൂർവോത്താനാസനം ചെയ്യേണ്ടതാണ്

ഗുണങ്ങൾ

ശരീരം മുഴുവൻ ലഘുവായി വലിയുന്നു

മാറിടം വികസിക്കുന്നു. ശ്വാസകോശങ്ങളിലെ പ്രാണൻ ഊർജസ്വലമാകുന്നു

രക്തചംക്രമണം സജീവമാകുന്നു

തോളുകളെയും കൈകളെയും അരക്കെട്ടിനെയും ശക്തപ്പെടുത്തുന്നു

പൂർവോത്താനാസനം ചെയ്യുന്ന വിധം

1. നിലത്തിരുന്ന് കാലുകൾ നിവർത്തി കൈകൾ പിന്നിൽ നിലത്തുറപ്പിക്കുക. കൈവിരലുകൾ പിൻഭാഗത്തേക്ക് തിരിഞ്ഞിരിക്കണം

2. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര ഉയർത്തുക

3. പാദങ്ങൾ ചേർന്നിരിക്കണം, നിലത്ത് പതിഞ്ഞിരിക്കണം. തല പുറകിലേക്ക് താഴ്ത്തിയിടുക.

4. നിലയിൽ നിന്ന് പുറത്ത് വന്ന് ഇരിക്കുക. കൈക്കുഴകൾ കുടയുക. ശവാസനത്തിൽ വിശ്രമിക്കുക.

എം. സുരന്ദ്രേനാഥ്

‍ഡയറക്ടർ ശിവാനന്ദ ഇന്റർനാഷണൽ

സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ്

ശരീരവടിവിന് അയണ്‍ യോഗ

1 ഉജ്ജയി പ്രാണായാമം

കാലു രണ്ടും ചേര്‍ത്തു വച്ചു നില്‍ക്കുക. ഡംബലുകളുടെ തലഭാഗം പരസ്പരം മുട്ടിച്ച് നെഞ്ചോടു ചേര്‍ത്തു പിടിക്കുക. ഇങ്ങനെ നിന്ന് ശ്വാസോച്ഛ്വാസം ചെയ്യുക. തുടകള്‍ ചേര്‍ത്തുപിടിച്ചു പൊക്കിള്‍ അകത്തേക്കു, വലിച്ച് നട്ടെല്ലു നിവര്‍ത്തി നെഞ്ചു വിരിക്കുക. (ഇതിനെ താടാസനം എന്നു പറയും.) കണ്ണടച്ചു ശ്വാസോച്ഛ്വാസം ശാന്തവും താളാത്മകവുമാക്കുക. സാ എന്നുച്ചരിച്ചു കൊണ്ട് ശ്വാസം മൂക്കിലൂടെ ആഴത്തിലെടുക്കുക. ഇനി ആഴത്തില്‍ നിശ്വസിക്കുക.

2 വൃക്ഷാസനം

ഇടത്തെ കാല്‍ മടക്കി ഉപ്പൂറ്റി വലത്തേതുട തുടങ്ങുന്ന ഭാഗത്തു ചേര്‍ത്തു വയ്ക്കുക. കൈകള്‍ ഉജ്ജയി പ്രാണായാമത്തിലേതു പോലെ പിടിക്കുക. ശ്വസിച്ചുകൊണ്ടു ബാലന്‍സ് ശരിയാക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത്, ഡംബല്‍സ് തോളിന്റെ ലെവലില്‍ പിടിക്കുക. കൈകള്‍ താഴ്ത്തി 3 പ്രാവശ്യം ശ്വസിക്കുക. അകത്തേക്കു ശ്വാസം എടുക്കുക; ഇടത്തേ കൈ മേല്പോട്ടുയര്‍ത്തുക. ശ്വാസം പുറത്തു വിടുക; കൈ തോളിനൊപ്പം താഴ്ത്തുക. 8 പ്രാവശ്യം ചെയ്യുക. വലത്തെ കാല്‍ ഇടത്തെ തുടയില്‍ വച്ച് ആദ്യം ചെയ്തതെല്ലാം ആവര്‍ത്തിക്കാം. ശ്രദ്ധിക്കുക: ബാലന്‍സ് കിട്ടാത്തവര്‍ ഭിത്തിയില്‍ ചാരി നിന്ന് ചെയ്യുക.

3 ത്രികോണാസനം

താഡസനത്തില്‍ നിന്ന് ഡംബല്‍ പിടിക്കുക. കാലുകള്‍ നാല് അടി അകറ്റുക. വലത്തെ കാലിന്റെ പാദം വലത്തേക്കു 90 ഡിഗ്രിയില്‍ തിരിക്കുക; ഇടത്തെ കാല്‍ സ്വല്പം അകത്തേക്കും. രണ്ടു കൈകളും രണ്ടു വശങ്ങളില്‍ തോള്‍ വരെ പൊക്കുക; ഉജ്ജയി പ്രാണായാമ രീതിയില്‍ മൂന്നു പ്രാവശ്യം ശ്വസിക്കുക. അകത്തേക്കു ശ്വാസമെടുക്കുക; നെഞ്ചു വിരിച്ച് വയര്‍ ഉള്ളിലേയ്ക്കു വലിക്കുക. ഇടത്തെ കൈ ഇടുപ്പില്‍ വയ്ക്കുക. ശ്വാസം പുറത്തു വിട്ട് വലത്തേക്കു ചെരിയുക, വലത്തെ കൈയിലെ ഡംബല്‍ നിലത്ത്, വലത്തെ പാദത്തിനരികെ, കുത്തിനിര്‍ത്തി സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് കുറച്ചു നിമിഷം അങ്ങനെ നില്‍ക്കുക, ഇനി, അകത്തേക്കു ശ്വാസം എടുക്കുക; ഇടത്തെ കൈ പൊക്കുക. ഉച്ഛ്വസിക്കുക. കൈ താഴ്ത്തി ഡംബല്‍ നെഞ്ചിന്റെ മുമ്പില്‍ കൊണ്ടുവരിക. ഇത് എട്ട് പ്രാവശ്യം ചെയ്യുക. ശ്വാസം അകത്തേക്കെടുത്തു ശരീരം നേരെയാക്കി ഇടത്തെ കൈ അരക്കെട്ടിലേക്കു കൊണ്ടു വരിക. ഇടത്തു കാലില്‍ ഇത് ആവര്‍ത്തിക്കുക. ശ്രദ്ധിക്കുക: ബാലന്‍സ് കുറവുള്ളവര്‍ ഭിത്തിയോടു ചേര്‍ന്നു നിന്ന് ചെയ്യുക. ബുദ്ധിമുട്ടു തോന്നിയാല്‍ കുറച്ചു നേരം വിശ്രമിക്കുക.

4 പാര്‍ശ്വകോണാസനം

താഡാസനത്തില്‍ നില്‍ക്കുക. ഡംബലുകള്‍ വശങ്ങളിലേക്കു കൊണ്ടു വരിക. കാലുകള്‍ നാല് അടി അകറ്റി കുത്തുക. വലത്തെ കാല്‍പാദം വലത്തേക്കും (90 ഡിഗ്രിയില്‍) ഇടത്തേ കാല്‍പാദം അല്പം അകത്തേക്കും തിരിക്കുക. തോള്‍ വരെ കൈ ഉയര്‍ത്തുക. ഡംബലുകളും കൈപ്പത്തികളും താഴേക്കു അഭിമുഖമാകട്ടെ, തറയ്ക്കു അഭിമുഖമാകട്ടെ, തറയ്ക്കു സമാന്തരമായി. അങ്ങനെ നിന്ന് നല്ലതു പോലെ ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുക. ശ്വാസം പുറത്തേയ്ക്കു വിടുക. വലത്തേ തുട തറയ്ക്കു സമാന്തരവും വലത്തെ കൈ തറയ്ക്കു ലംബവും ആകുന്നതിനു പാകത്തിനു വലത്തെ മുട്ടു വളയ്ക്കുക (ചിത്രം എ). ഇങ്ങനെ ചെയ്യുമ്പോള്‍ മുട്ടും ഉപ്പൂറ്റിയും നേര്‍രേഖയില്‍ വരണം. ഇങ്ങനെ നിന്നു മൂന്നാനാലു പ്രാവശ്യം ശ്വസിക്കുക.

ശ്വാസം വെളിയിലേക്കു വിടുക. വലത്തെ കൈമുട്ടു വലത്തെ തുടയില്‍ കുത്തിനിര്‍ത്തുക. എന്നിട്ടു കൈ നിവര്‍ത്തുക. ഇനി ഇടത്തെ കൈ ഇടുപ്പില്‍ വച്ചു തല ഉയര്‍ത്തുക. കഴിയുന്നത്ര വലിഞ്ഞുനിന്ന്, നെഞ്ചും അരക്കെട്ടും കാലുകളും കോണോടു കോണാക്കുക.

കുറച്ചു നിമിഷം അങ്ങനെ നിന്നു ഉജ്ജയി രീതിയില്‍ ശ്വസിക്കുക. അകത്തേക്കു ശ്വാസമെടുത്ത് വലത്തേ കൈ അകത്തേക്കു മടക്കി ഡംബല്‍ തോള്‍ ഭാഗത്തേക്കു കൊണ്ടുവരിക. ശ്വാസം പുറത്തേക്കു വിടുക. കൈനിവര്‍ത്തി ഡംബല്‍ തുടങ്ങിയിടത്തേയ്ക്കു കൊണ്ടുവരിക. ഇങ്ങനെ എട്ട് പ്രാവശ്യം ചെയ്യുക. അകത്തേക്കു ശ്വാസമെടുക്കുക. വലതുകാല്‍ നിവര്‍ത്തി രണ്ടുകൈകളും മേല്‍പോട്ടു പൊക്കുക. ഇടത്തേ കാലുകൊണ്ടും ഇതു ചെയ്യുക.

5 നടരാജാസനം

താഡാസനത്തില്‍ നില്‍ക്കുക. രണ്ടു ഡംബലുകളും ഇടത്തേ കൈയില്‍ പിടിച്ച്, കണ്ണിന്റെ നേരെ മുമ്പിലെ ഒരു പ്രത്യേക ബിന്ദുവില്‍ ദൃഷ്ടി ഉറപ്പിക്കുക. സാധാരണരീതിയില്‍, ശാന്തമായി, ശ്വസിക്കുക. ഇടത്തെ മുട്ടു വളച്ചു ഇടത്തെ കാല്‍ പൊക്കി പാദം ഇടത്തെ കൈ കൊണ്ടു പിടിക്കുക.

ഇനി കാല്‍ ശരീരത്തിനു പുറകോട്ടാക്കി, കഴിയുന്നത്ര ഉയര്‍ത്തുക. ശ്വാസം അകത്തേക്കെടുക്കുക. നട്ടെല്ലു നിവര്‍ത്തി, വയര്‍ അകത്തേക്കു വലിച്ചു, ഡംബല്‍ പിടിച്ചിരിക്കുന്ന വലത്തെ കൈ മുകളിലേക്ക് ഉയര്‍ത്തുക. ഇടത്തു കാലില്‍ ബാലന്‍സ് നിലനിര്‍ത്തുക. ശ്വാസം പുറത്തേക്കു വിടുക. കൈ മടക്കി ഡംബല്‍ വലത്തേ തോളിലേക്കു താഴ്ത്തി കൊണ്ടു വരിക. ഇങ്ങനെ എട്ട് പ്രാവശ്യം ആവര്‍ത്തിക്കുക. പഴയ പോസിലേക്കു മടങ്ങി വരാനായി വലത്തെ കൈ വലത്തുഭാഗത്തിട്ട്, ഇടത്തെ കാല്‍ നിലത്തുറപ്പിച്ചു ഇടത്തെ കൈയും ഇടത്തു ഭാഗത്തുറപ്പിക്കുക. ഇനി, വലത്തെ കാലും ഇടതു കൈയും ഉപയോഗിച്ച് മേല്‍പ്പറഞ്ഞതു പോലെ തന്നെ ചെയ്യുക. ശ്രദ്ധിക്കാന്‍: സാവകാശം, ശ്രദ്ധിച്ചുവേണം കാലുപുറകോട്ടു മടക്കാന്‍, ഇവിടെയും ഭിത്തിയുടെ സഹായം ഉപയോഗിക്കാം.

6 വീരഭദ്രാസനം

താഡാസനത്തില്‍ നില്‍ക്കുക. ഡംബലുകള്‍ പാര്‍ശ്വങ്ങളില്‍ താഴ്ത്തിപിടിക്കുക. കാലുകള്‍ നാല് അടി അകലത്തില്‍ വയ്ക്കുക. വലത്തെ കാലിന്റെ പാദം വലത്തേക്ക് 90 ഡിഗ്രിയില്‍ തിരിച്ചിട്ട്, ഇടത്തെ കാല്‍പാദം അകത്തേക്കു അല്‍പം തിരിക്കുക, കൈകള്‍ പാര്‍ശ്വങ്ങളില്‍കൂടി മേല്പ്പോട്ടു തോള്‍ വരെ ഉയര്‍ത്തുക. തറയ്ക്കു സമാന്തരമായി ഡംബല്‍ പിടിക്കുക.

ഇങ്ങനെ നിന്നു നല്ലതുപോലെ ശ്വാസം ഉള്ളിലേക്കു എടുക്കുക; ദേഹമെല്ലാം അയയട്ടെ. ഇനി ശ്വാസം പുറത്തേക്കു വിടുക. വലത്തെ തുട തറയ്ക്കു സമാന്തരമാകാന്‍ പാകത്തിനു വലത്തെ മുട്ടു മടക്കുക. ഇങ്ങനെ മുട്ടു മടക്കുമ്പോള്‍ പാദം മുന്നിലും മുട്ടു പുറകിലുമായി വരണം. വലത്തേക്കു മുഖം തിരിച്ചു വലത്തേ ഡംബലില്‍ കണ്ണുറപ്പിക്കുക. ശ്വാസം അകത്തേക്കെടുത്തു വലത്തെ കൈയും ഡംബലുകള്‍ തോളിനരികില്‍ കൊണ്ടുവരിക ശ്വാസം വെളിയിലേക്കു വിട്ടു കൈ നിവര്‍ത്തി പഴയ സ്ഥിതിയിലേക്കു പോവുക. ഇങ്ങനെ 8 പ്രാവശ്യം ചെയ്യുക. ഇടതുകാലുപയോഗിച്ച് ഇതെല്ലാം ആവര്‍ത്തിക്കുക. ശ്രദ്ധിക്കാന്‍: ഒരു കൈകൊണ്ടു യോഗാസനം ചെയ്യുമ്പോള്‍ മറ്റേ കൈ (ഡംബലോടു കൂടി) ഇടുപ്പില്‍ വെയ്ക്കുന്നതു കൂടുതല്‍ സുരക്ഷിത്വം നല്‍കും.

7 ചന്ദ്രാസനം

കാലുകള്‍ ചേര്‍ത്ത് നേരെ, നിവര്‍ന്നു, നില്‍ക്കുക. കൈകള്‍ സൈഡുകളില്‍ ശരീരത്തോടു ചേര്‍ത്തുവയ്ക്കുക.ഡംബല്‍ കാല്‍പ്പാദങ്ങളുടെ അടുത്തു വയ്ക്കുക. ശ്വാസം വെളിയിലേക്കു വിട്ടുകൊണ്ട്, മുമ്പോട്ടു കുനിഞ്ഞ്, രണ്ടു കാല്‍പ്പാദങ്ങളുടെയും വശങ്ങളിലായി രണ്ടു കൈപ്പത്തികളും ഉറപ്പിക്കുക. കൂട്ടത്തില്‍, വലത്തെ പാദം നിലത്ത് ഉറപ്പിച്ചു കൊണ്ടു തന്നെ വലത്തെ മുട്ട് മടക്കുക. എന്നിട്ട് ഇടത്തെ കാല്‍ ആവുന്നത്ര പുറകോട്ടു നീക്കുക-മുട്ടും വിരലുകളും നിലത്തു മുട്ടുന്ന രീതിയില്‍. ഇങ്ങനെ നിന്നു കൊണ്ടു ഉജ്ജയി രീതിയില്‍ ശ്വസിക്കുക. ഡംബല്‍സ് രണ്ടു കൈയിലും എടുക്കുക.

ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തിക്കൊള്ളണം. ശ്വാസം അകത്തേക്കെടുക്കുക. വയര്‍ അകത്തേക്കു വലിച്ചു സുഷുമ്ന കഴിയുന്നത്ര നിവര്‍ത്തി, കൈമടക്കി, ഡംബല്‍സ് തോളിനൊപ്പം കൊണ്ടുവരിക. ഇതു എട്ട് തവണ ആവര്‍ത്തിക്കുക. ശ്വാസം വെളിയിലേക്കു വിട്ടുകൊണ്ട്, ശരീരം താഴ്ത്തി, രണ്ടു ഡംബലുകളും നിലത്തുവയ്ക്കുക. കൈകള്‍ നിലത്തുവച്ച്, വലതുകാല്‍ നീട്ടിവച്ച് ഇതെല്ലാം ആവര്‍ത്തിക്കുക. ശ്രദ്ധിക്കാന്‍: മുട്ടിനു ബലം കുറഞ്ഞവര്‍ കട്ടിയുള്ള ടവ്വല്‍ മടക്കി, നിലത്തുറപ്പിച്ചിരിക്കുന്ന മുട്ടിന്റെ താഴെ വയ്ക്കണം. പൊക്കിള്‍ അകത്തേക്കു വലിഞ്ഞിരിക്കാനും ശ്രദ്ധിക്കുക.

8 ഉത്ക്കടാസനം

താഡാസനത്തില്‍ നില്‍ക്കുക. രണ്ടു ഡംബലുകളും ഹൃദയത്തോടു ചേര്‍ത്ത് അമര്‍ത്തുക. അകത്തേക്കു ശ്വാസമെടുത്തു നട്ടെല്ലു നിവര്‍ത്തി, വയര്‍ ചുരുക്കുക. ശ്വാസം വെളിയിലേക്കു വിടുക. കാല്‍മുട്ടു മടക്കി, കസേരയില്‍ ഇരിക്കാന്‍ പോകുന്നതുപോലെ നില്‍ക്കുക. ശ്വാസം അകത്തേക്കെടുത്ത്, കൈമുട്ടുകള്‍ പുറകോട്ടെടുത്ത് നെഞ്ചു വിരിച്ചു പിടിക്കുക. ശ്വാസം പുറത്തേയ്ക്കു വിടുക. കൈകള്‍ നിവര്‍ത്തി പിറകോട്ടു നേര്‍രേഖയില്‍ നീട്ടി പിടിക്കുക. ഈ യോഗ എട്ടു തവണ ചെയ്യുക.ഡംബലുകള്‍ ആദ്യം പിടിച്ചതുപോലെ ഹൃദയത്തോടു ചേര്‍ത്ത് പിടിക്കുക. ശ്വാസം അകത്തേയ്ക്കെടുത്തു ശരീരം നിവര്‍ത്തി സാധാരണരീതിയില്‍ ആക്കുക. ഈ ആസനം കാലിലെയും ഇടുപ്പിലെയും തുടയിലെയും പേശികളെ ശക്തമാക്കുന്നു. ശ്രദ്ധിക്കാന്‍: മുട്ടുവേദനയുള്ളവര്‍ മുട്ട് ഒരുപാട് താഴ്ത്തരുത്. കഴുത്തിനും മുഖപേശികള്‍ക്കും ഒരുപാട് ആയാസം നല്‍കുകയും അരുത്

നട്ടെല്ലിന്റെ ബലത്തിന് ഭുജംഗാസനം

ഭുജംഗം എന്നാല്‍ സര്‍പ്പം (പാമ്പ്) എന്നര്‍ഥം. സര്‍പ്പം പത്തിവിടര്‍ത്തി നില്ക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ ആസനത്തിന് ഭുജംഗാസനം എന്നു പേര്‍ വന്നത്. ഈ ആസനത്തില്‍ ശ്വാസോച്ഛ്വാസഗതി പാമ്പ് പത്തി വിടര്‍ത്തി വിഷം തുപ്പുന്ന പ്രതീതി ഉണ്ടാവും.

*ഇങ്ങനെ ചെയ്യാം *

ആദ്യം കമഴ്ന്നു കിടക്കുക. തുടര്‍ന്ന് കാലുകള്‍ നീട്ടി കാലിന്റെ പെരുവിരലുകളും ഉപ്പൂറ്റിയും ചേര്‍ത്തു വയ്ക്കുക. എന്നിട്ട് ഇരു കൈപ്പത്തികളും മാറിന്റെ ഇരുവശങ്ങളിലായി നിലത്തു കമഴ്ത്തി വയ്ക്കുക. കൈമുട്ടുകള്‍ ഇരു വാരിഭാഗത്തിനടുത്തായി വച്ചു നെഞ്ചും നെറ്റിയും നിലത്തു പതിയത്തക്കവണ്ണം കിടക്കണം സാവാധാനത്തില്‍ ശ്വാസം എടുത്തുകൊണ്ടു തല ഉയര്‍ത്തിപ്പിടിച്ച് മാറിനെ പൊക്കിപ്പിടിക്കുക. ഈ സമയം നട്ടെല്ല് അല്പം പുറകോട്ടു വളഞ്ഞിരിക്കുകയും കൈമുട്ടുകള്‍ അധികം നിവരാതെ വാരിയെല്ലിനോട് അടുപ്പിച്ചിരിക്കുകയും വേണം.

പത്ത് വരെ ശ്വാസോച്ഛ്വാസം

പൊക്കിള്‍ ഭാഗം നിലത്തുനിന്ന് അല്പം പൊക്കി നില്ക്കത്തക്കവിധം അരക്കെട്ടു മുതല്‍ ശരീരത്തെ നിവര്‍ത്തി മേല്‍പ്പോട്ടു നോക്കിക്കൊണ്ട്, ഇതേ ഇരുപ്പില്‍ അഞ്ചു മുതല്‍ 10 വരെ അവരവരുടെ കഴിവിനനുസരിച്ചു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണ്.

നട്ടെല്ലിനും ശ്വാസകോശത്തിനും

ഈ യോഗ ചെയ്യുമ്പോള്‍ അരക്കെട്ടുവരെ ശരീരം പൊങ്ങുന്നതു കൊണ്ട് അരക്കെട്ടിലെ ഞരമ്പുകളുടെ ബലക്കുറവു കാരണം രക്തസഞ്ചാരത്തില്‍ തടസ്സം നേരിടുമ്പോള്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് ആശ്വാസം കിട്ടും. നട്ടെല്ല് പ്രകൃതിക്ക് അനുകൂലമായി അല്പം പുറകോട്ടു വളയുന്നതിനാല്‍ നട്ടെല്ലിന് അയവു കിട്ടുന്നു. അങ്ങനെ സുഷുമ്നാനാഡിയുടെ പ്രവര്‍ത്തനത്തിനു സഹായമാകുന്നതിനാല്‍ നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു ശമനം ലഭിക്കും. നെഞ്ചു വിരിഞ്ഞു നില്ക്കുന്നതിനാല്‍ കൂടൂതല്‍ ഒാക്സിജന്‍ ഉള്‍ക്കൊള്ളാനും ഉച്ഛ്വസിക്കാനും കഴിയും. പ്രമേഹം , ആസ്മ അലര്‍ജി, കഴുത്തുവേദന, തലവേദന എന്നീ രോഗങ്ങള്‍ക്കു ശമനം കിട്ടുന്നു. നട്ടെല്ലിലെ അഞ്ചു കശേരുക്കള്‍ക്കു ബലം കിട്ടുന്നതിനാല്‍ തോളെല്ലുകള്‍ക്കും കൈമുട്ടുകള്‍ക്കും മാംസപേശികള്‍ക്കും നല്ലതാണ്. കമഴ്ന്നു കിടക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഭുജംഗാസനം പ്രകൃതി തന്നെ ചെയ്യിക്കുന്നതു നമുക്കു ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നതാണ് .

_ഇ. ബാലകൃഷ്ണന്‍ കിടാവ് യോഗനിലയം പനങ്ങാട്, ബാലുശ്ശേരി, കോഴിക്കോട്_

ആലില വയറിന് യോഗ

അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിനു വളരെ ഫലപ്രദവും ലളിതവും സുഗമവുമായ വ്യായാമപദ്ധതിയാണു യോഗ പരിശീലനം. ഇരുപതു കിലോഗ്രാം അമിതഭാരമുണ്ടെങ്കില്‍ ഏകദേശം നാലു മാസത്തെ പരിശീലനം കൊണ്ട് ഉചിതമായ ഭാരത്തിലെത്താനാകുന്നു. ഇതു പേശികള്‍ക്കോ ചര്‍മത്തിനോ യാതൊരു വൈരൂപ്യവും ഉണ്ടാക്കുന്നില്ല. അമിതവണ്ണവും കുടവയറും ഉള്ളവര്‍ പരിശീലിക്കേണ്ട ഏതാനും ആസനങ്ങള്‍ അറിയാം

1 ശ്വസനക്രിയ: നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തു കൊണ്ടു കാല്‍വിരലുകളില്‍ ഉയര്‍ന്നു കൈകള്‍ ഉയര്‍ത്തി മുകളില്‍ കുപ്പിവയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ അവസ്ഥയില്‍ എത്തുക.

പത്തോ പതിനഞ്ചോ തവണ പരിശീലിക്കുക. പരിശീലനം അല്‍പം വേഗത്തിലാവാം. പ്രയാസമുള്ളവര്‍ പാദങ്ങള്‍ ഉയര്‍ത്താതെ പരിശീലിക്കുക.

2 ഘടിചലനം : നിവര്‍ന്നു നില്‍ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍ അല്‍പം അകലത്തില്‍ വയ്ക്കുക. കൈകള്‍ അരക്കെട്ടില്‍ പതിച്ച് അരക്കെട്ട് ഒരു ഭാഗത്തേക്ക് നന്നായി ചുറ്റുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. അതിനു ശേഷം അത്രതന്നെ തവണ മറുഭാഗത്തേക്കും ചുറ്റുക.

3 പാര്‍ശ്വത്രികോണാസനം: കാലുകള്‍ അകലത്തില്‍ പതിച്ചു നില്‍ക്കുക. ശ്വാസം എടുത്തു കൈകള്‍ വിടര്‍ത്തി നിര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലതു ഭാഗത്തേക്കു കാല്‍മുട്ട് മടങ്ങാതെ താഴുക. വലതു കൈ കിട്ടാവുന്നത്ര താഴ്ത്തി കാലിലോ തറയിലോ പതിക്കുക. ഇടതുകൈ ഇടതുചെവിയോടു ചേര്‍ത്തു സമാന്തരമായി നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. മറുഭാഗവും പരിശീലിക്കുക.

നാലോ അഞ്ചോ തവണയോ അതിലധികമോ ഇതു ചെയ്യാം.

4 ഭുജംഗാസനം : കമിഴ്ന്നു കിടക്കുക. കൈപ്പത്തി ഷോള്‍ഡറിനു താഴെ തറയില്‍ പതിക്കുക. ശ്വാസം എടുത്തു തല ഉയര്‍ത്തുക. പൊക്കിളിന്റെ അല്‍പം താഴെ വരെ ഉയരാം. ശ്വാസം വിട്ടുകൊണ്ടു താഴുക. അഞ്ചു തവണ സാവധാനത്തില്‍ പരിശീലിക്കുക.

4 യോഗനിദ്ര (ശവാസനം): മലര്‍ന്നു കിടക്കുക. കാലുകള്‍ അല്‍പം അകലത്തില്‍. കൈപ്പത്തി മലര്‍ത്തി വയ്ക്കുക. കാലിന്റെ അറ്റം മുതല്‍ തല വരെ പൂര്‍ണമായി വിശ്രമിക്കുന്നതായി മനസില്‍ സങ്കല്‍പിക്കുക. പിന്നീട് ശ്വാസഗതിയെ ശ്രദ്ധിക്കുക. ശരീരവും മനസും പൂര്‍ണവിശ്രമത്തിലെത്തുന്നു.

5 സൂര്യനമസ്കാരം: അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ഫലപ്രദമാണ് സൂര്യനമസ്കാരം. 12 ആസനങ്ങള്‍ ചേര്‍ന്ന സൂര്യ നമസ്കാരം ദിവസവും എട്ടോ പത്തോ പ്രാവശ്യം പരിശീലിക്കുന്നതു വളരെ ഫലപ്രദമായി കാണുന്നു.

വയര്‍ കുറയ്ക്കാന്‍ ആസനങ്ങള്‍

1 ദ്വിപാദ ഉത്ഥാനാസനം: കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും തറയില്‍ കമിഴ്ത്തി വച്ചു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ടു കാലുകള്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ട് താഴ്ത്തുക.

പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. പ്രയാസമുള്ളവര്‍ ഇരുകാലുകള്‍ക്കു പകരം ഓരോ കാലുകള്‍ മാറി മാറി ഉയര്‍ത്തുക.

2 പശ്ചിമോത്ഥാനാസനം: കാലുകള്‍ ചേര്‍ത്തു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ട് ഇരുകൈകളും തലയ്ക്കു പിന്‍വശത്തു നീട്ടി പതിക്കുക. ശ്വാസം വിട്ടുകൊണ്ടു കൈകളും തലയും ഉയര്‍ത്തി കിട്ടാവുന്നത്ര മുന്നോട്ടു വലിഞ്ഞു പാദം പിടിക്കാന്‍ ശ്രമിക്കുക. ശ്വാസം എടുത്തു കൈകള്‍ വീണ്ടും തലയ്ക്കു പിറകിലേക്കു കൊണ്ടുവന്നു മലര്‍ന്നുകിടക്കുക. വീണ്ടും ഉയരുക. ഇതു തുടര്‍ച്ചയായി അല്‍പം വേഗത്തില്‍ പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം.

3 ശലഭാസനം: കമഴ്ന്നു കിടന്നു താടി തറയില്‍ പതിക്കുക. കൈകള്‍ മലര്‍ത്തി തുടയുടെ അടിഭാഗത്തോ അല്ലെങ്കില്‍ വിരലുകള്‍ മടക്കി തുടയുടെ ഇരുഭാഗത്തും തറയിലോ പതിച്ചു വയ്ക്കുക. ശ്വാസം എടുത്തതിനുശേഷം കാലുകള്‍ 45 ഡിഗ്രി വരെ ഉയര്‍ത്തുക. അല്‍പനേരം അവിടെ നിര്‍ത്തുക. കാലുകള്‍ താഴ്ത്തി ശ്വാസം വിടുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.

4 ഹലാസനം: മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കാലുകള്‍ ഉയര്‍ത്തി തലയ്ക്കു പിന്‍വശത്തു തറയില്‍ പതിക്കുക. ശ്വാസം വിട്ടുകൊണ്ടു പൂര്‍വസ്ഥിയില്‍ വരിക. പത്തു തവണ പരിശീലിക്കാം.

5 പവനമുക്താസനം: മലര്‍ന്നു കിടക്കുക, ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിട്ടുകൊണ്ട് ഒരു കാല്‍മടക്കി നെഞ്ചോടമര്‍ത്തുക. തല ഉയര്‍ത്തി താടിയും കാല്‍മുട്ടും തൊടുവിക്കാന്‍ ശ്രമിക്കുക. മാറിമാറി നാലോ അഞ്ചോ തവണ പരിശീലിക്കാം.

ഈ ആസനങ്ങള്‍ ഓരോന്നും ദിവസവും അര മണിക്കൂര്‍ വീതം പരിശീലിക്കുക.

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

ചെറിയ പായയോ ബെഡ്ഷീറ്റോ നിലത്തു വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.

പശ്ചിമോത്ഥാസനം നടുവേദനയുള്ളവര്‍ ചെയ്യരുത്. നടുവേദനയും കഴുത്തുവേദനയും ഉള്ളവര്‍ പവനമുക്താസനം തല ഉയര്‍ത്താതെ പരിശീലിക്കുക.

ഉയര്‍ന്ന ര്കതസമ്മര്‍ദം, ഹൃദ്രോഗം, നടുവേദന എന്നിവ ഉള്ളവര്‍ ശലഭാസനം ചെയ്യുമ്പോള്‍ ഓരോ കാലുകള്‍ മാറി മാറി ഉയര്‍ത്തി ചെയ്യുക.

കടുത്ത നടുവേദനയുള്ളവര്‍ ഘടിചലനം ചെയ്യരുത്. നടുവേദന, സ്പോണ്ടിലോസിസ്, ഉയര്‍ന്ന ബി പി എന്നിവ ഉള്ളവര്‍ ഹലാസനം പരിശീലിക്കരുത്.

_യോഗാചാര്യന്‍ പി ഉണ്ണിരാമന്‍ ഡയറക്ടര്‍, പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍, കോഴിക്കോട്._

ആരോഗ്യം ആന്തരികാവയവങ്ങൾക്കും

ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ആരോഗ്യം മുൻകൂട്ടിക്കണ്ടു ള്ള യോഗാസനങ്ങളും ഉണ്ട്. കിഡ്നി, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, അണ്ഡാശയം തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തിനും കാര്യക്ഷമമായ പ്രവർത്തനത്തിനും സഹായിക്കുന്ന മൂന്നു വ്യായാമങ്ങളാണ് പറയുന്നത്.

ബദ്ധകോണാസനം 1. കാലുകൾ നിവർത്തി പാദങ്ങൾ ചേർത്ത് കൈകൾ ശരീരത്തിനു വശങ്ങളിൽ നിലത്തു വച്ച് നട്ടെല്ലു നിവർന്ന് ഇരിക്കുക. 2. കാലുകൾ മടക്കി പാദങ്ങൾ അഭിമുഖമാക്കി ചേർത്തുവച്ച് ഉപ്പൂറ്റി ശരീരത്തോടു ചേർത്തു കാൽപാദങ്ങൾക്ക് അടിയിൽ കൈവിരലുകൾ കോർത്തു നന്നായി നിവർന്ന് ഇരിക്കുക. 3. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ടു മുന്നിലേക്കു കുനിഞ്ഞ് താടി നിലത്തു സ്പർശിച്ച് സാധാരണ ശ്വാസഗതിയിൽ അൽപസമയം ഇരിക്കുക. തുടക്കത്തിൽ ചെയ്യുമ്പോൾ താടി നിലത്തു മുട്ടണം എന്നില്ല. പരമാവധി മുന്നിലേക്കു കുനിഞ്ഞ്, ശരീരം വലിഞ്ഞിരുന്നാൽ മതി. ഇങ്ങനെ പല തവണ ചെയ്യുമ്പോൾ താടി തറയിൽ മുട്ടിക്കാനാവും. 4. ശ്വാസം എടുത്തുകൊണ്ട് നിവർന്നു വന്ന് ഇരിക്കുക. 5. കാലുകൾ നിവർത്തി അൽപം അകത്തി കൈകൾ പിന്നിൽ നിലത്ത് ഊന്നി സ്വസ്ഥമായി ഇരിക്കുക. മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളും ആർത്തവത്തകരാറുകളും പരിഹരിക്കാൻ ബദ്ധകോണാസനം തുടർച്ചയായി ചെയ്യുന്നതു സഹായിക്കും. അതിനാൽ സ്ത്രീകൾ ഇവ സ്ഥിരമായി ചെയ്യുന്നതു നന്ന്. ഇടുപ്പിലെ മസിലുകളുടെ ഉറപ്പിനും ഇവ നല്ലതാണ്.

ഉപവിഷ്ഠകോണാസനം 1. കാലുകൾ ചേർത്ത് കൈകൾ ശരീരത്തോട് ചേർത്തു നിലത്ത് കുത്തി നട്ടെല്ല് നിവർന്ന് ഇരിക്കുക. 2. കാലുകൾ ആവുന്നത്ര അകത്തി കാൽമുട്ടുകൾ വളയ്ക്കാതെ കൈകൾ കാൽപാദങ്ങളിൽ പിടിക്കുക. (സാധിക്കുന്ന രീതിയിൽ കൈകൾ മുട്ടിനു താഴെ പരമാവധി താഴ്ത്തി പിടിച്ചാലും മതി.) 3. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നിലേക്കു കുനിഞ്ഞ് താടി നിലത്തു സ്പർശിക്കുക. സാധാരണ ശ്വാസഗതിയിൽ അൽപ സമയം ഇരിക്കുക. 4. ശ്വാസം എടുത്തുകൊണ്ട് നിവർന്നു വരുക. 5. കാലുകൾ അൽപം അകത്തി കൈകൾ പിന്നിൽ നിലത്ത് ഊന്നി സ്വസ്ഥമായി ഇരുന്നു വിശ്രമിക്കുക.

പൂർവോത്താനാസന ം 1. കാലുകൾ ചേർത്ത് പാദങ്ങൾ ചേർത്ത് കൈകൾ ശരീരത്തിന് അൽപം പിന്നിലായി കൈപ്പത്തികൾ പാദങ്ങളിലേക്കു തിരിച്ചു നിലത്തു വയ്ക്കുക. 2. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് ഉയർത്തി കാൽപാദങ്ങൾ നിലത്തു പതിഞ്ഞ് ശിരസ് പിന്നിലേക്കു തിരിച്ച് സാധാരണ ശ്വാസഗതിയിൽ അൽപ സമയം നിൽക്കുക. 3. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് അരക്കെട്ട് താഴ്ത്തി കാലുകൾ അൽപം അകത്തി കൈകൾ പിന്നിൽ നിലത്ത് ഊന്നി സാധാരണ ശ്വാസഗതിയിൽ സ്വസ്ഥമായി വിശ്രമിക്കുക. കുറിപ്പ്: ∙ പിന്നിലേക്ക് കിടക്കാൻ സാധിക്കാത്തവർ കൈകൾ പിന്നിൽ നിന്നു പതിച്ച് ഇരിക്കുകയോ, സാധിക്കുമെങ്കിൽ കൈമുട്ട് കുത്തി ഇരിക്കുകയോ ചെയ്യുക. ∙ ശരീരത്തിന്റെ പിന്നിലേയും വശങ്ങളിലേയും പേശികൾക്ക് ഉത്തേജനം ഉണ്ടാകാനും തോളിലെയും കഴുത്തിലെയും പേശികൾ ശക്തമാകാനും ഈ ആസനം സഹായിക്കും.

ആരോഗ്യകരമാവട്ടെ വ്യായാമം ∙ വ്യായാമം ചെയ്യുമ്പോൾ അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇതു ശരീരത്തിന്റെ ചലനങ്ങൾ സുഗമമാക്കും. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. ∙ വ്യായാമം ചെയ്യുമ്പോൾ ശരിയായ അളവിലുള്ള കാൻവാസ് ഷൂ അണിയുക. നടക്കാൻ പോകുന്നവർക്കു വേണമെങ്കിൽ മാർദവമുള്ളതും പുറകിൽ സ്ട്രാപ്പുള്ളതുമായ ചെരുപ്പുകൾ ധരിക്കാം. ഹീലുള്ള ചെരുപ്പുകൾ ഒഴിവാക്കുക. ∙ വ്യായാമം ചെയ്യും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതു നല്ലതാണ്. വ്യായാമം ചെയ്യുമ്പോൾ വിയർത്തു ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതു പരിഹരിക്കാൻ ഇതു സഹായിക്കും. ∙ വ്യായാമം ചെയ്യുന്നതിനിടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ നിർത്തി വിശ്രമിക്കുക. ∙ ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ വ്യായാമം ചെയ്യാവൂ. വ്യായാമം കഴിഞ്ഞയുടൻ വയർ നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ∙ വ്യായാമം കഴിഞ്ഞു വിശ്രമിക്കാൻ മറക്കരുത്. റിലാക്സേഷൻ എക്സർസൈസ് ചെയ്താൽ മതിയാകും. ∙ വ്യായാമം ചെയ്തു 15 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. ∙ കടുത്ത പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവർ വ്യായാമം ഒഴിവാക്കുക. ∙ ഹൃദ്രോഗങ്ങൾ, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുള്ളവർ മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം മാത്രം വ്യായാമം ആരംഭിക്കുക.

വ്യായാമം ചെയ്യേണ്ട ക്രമം 1. വജ്രാസനത്തിൽ ഇരുന്ന് സർവേശ്വരനെ പ്രാർഥിച്ച്, യോഗ ആരംഭിക്കുക. 2. ശശാങ്കാസനശ്വസനം, വ്യാഘ്രശ്വസനം കണങ്കാൽ വലിച്ചുള്ള ശ്വസനം ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം — 9 തവണ 3. ജോഗിങ് (പിന്നോട്ട്) — 20—25 തവണ 4. ജോഗിങ് (മുന്നോട്ട്) — 10—15 തവണ 5. മുഖധൗതി — 3—4 തവണ 6. അരക്കെട്ട് വശങ്ങളിലേയ്ക്ക് വളയ്ക്കൽ — 10 തവണ 7. അരക്കെട്ട് തിരിക്കൽ — 10 തവണ 8. കാൽപത്തിയിലും ഉപ്പൂറ്റിയിലും ഇരുന്നുള്ള വ്യായാമം — 10 തവണ 9. അരക്കെട്ട് മുന്നോട്ടും പിന്നോട്ടും വളയൽ — 10 തവണ 10. കുനിഞ്ഞ് അരക്കെട്ട് തിരിക്കൽ — 10 തവണ 11. അർഥപതംഗം — 10 തവണ 12. പൂർണപതംഗം — 10 തവണ 13. പുഷ് അപ് — 10 തവണ 14. പവന മുക്താസന ക്രിയ 1 — 10 തവണ 15. പവന മുക്താസന ക്രിയ 2 — 10 തവണ 16. പവന മുക്താസന ക്രിയ 3 — 10 തവണ 17. ഉത്താനപാദം — 10 തവണ 18. പാദചലനം (സൈക്ലിങ്) — 10 തവണ 19. ജഠരപരിവർത്തൻ — 10 തവണ 20. അർധകടി ചക്രസാനം ഓരോ വശത്തേക്കും — 10 തവണ 21. ഉത്കടാസനം — 10 തവണ 22. അർധ ചക്രസാനം — 10 തവണ 23. പാദഹസ്താസനം — 10 തവണ 24. പാർശ്വോത്താസനം — 5 തവണ 25. വീരഭദ്രാസനം — 5 തവണ 26. ഉത്ഥിത പാർശ്വകോണാസനം — 5 തവണ 27. പശ്ചിമോത്താസനം — 5 തവണ 28. ഉഷ്ട്രാസനം — 5 തവണ 29. വക്രാസനം — 5 തവണ 30. ശവാസനം, പൂർണവിശ്രാന്തി — 5 മിനിറ്റ് ഓരോ പരിശീലനത്തിനു ശേഷവും 10—15 സെക്കൻഡ് ശരീരം അയച്ചു വിശ്രമിക്കുക. മേൽപറഞ്ഞവയിൽ 1,2,3,4,5,14,15,16,17,21,24,27,30 എന്നിവയും സൂര്യനമസ്കാരവും (കുറഞ്ഞതു മൂന്നുതവണ) ദിവസവും ചെയ്യണം. 6,7,8,9,10,11,12,13,18,19,22,23,24,26,28,30 ഇവയിൽ മൂന്നോ നാലോ എണ്ണം ഓരോ ദിവസവും മാറി മാറി ശീലിക്കുക. _യോഗസാധക് കെ. ശങ്കരൻ നമ്പൂതിരി, സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം, കോട്ടയം_

ഇരുപത് മിനിറ്റ് യോഗ തലച്ചോറിന്റെ ക്ഷമത കൂട്ടും

വെറും 20 മിനിറ്റ് യോഗ ചെയ്താൽ മതി, തലച്ചോറിന്റെ പ്രവർത്തനം ഞൊടിയിടകൊണ്ടു മെച്ചപ്പെടുത്താമെന്ന് ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ. ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളിൽ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങൾ നേരിട്ടറിഞ്ഞത്. 20 മിനിറ്റ് യോഗ ചെയ്താൽപോലും ‌വ്യക്തിയുടെ ഓർമശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടും. ഇക്കാര്യത്തിൽ എറോബിക്സ് യോഗയോടു തോൽക്കുമെന്നാണു നേഹ പറയുന്നത്.

യോഗ ചെയ്തതു കഴിഞ്ഞപ്പോൾ വളരെ പോസിറ്റീവായ മാറ്റങ്ങൾ കാണാൻ കഴി‍ഞ്ഞു. യോഗ ജീവിത്തിന് ഒരു മാർഗദർശിയാണ്. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നൽകുക, വിവിധ മസിലുകൾക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളിൽ അരംഭിച്ച് ധ്യാന സ്ഥിതി, ദീർഘ ശ്വസനം എന്നിവയോട‌ യോഗസെക്ഷൻ അവസാനിച്ചു. അതേ സമയം തന്നെ എയറോബിക് വ്യായാമങ്ങളായ നടത്തം അല്ലെങ്കിൽ ഡ്രെഡ് മില്ലിൽ 20 മിനിറ്റ് ജോഗിങ് എന്നിവയും ഉണ്ടായിരുന്നു. ഹൃദയമിടിപ്പിന്റെ നിരക്ക് 60 മുതൽ 70 വരെ നിയന്ത്രിച്ചുകൊണ്ട് ഒരോ വ്യായമത്തിനും സമയക്രമവും നിശ്ചയിച്ചിരുന്നു.


തുടക്കക്കാർക്ക് ചില യോഗാ ടിപ്സ്

ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക.യോഗാദിനാഘോഷം കഴിഞ്ഞതോടെ വീണ്ടും യോഗയെ മറന്ന മട്ടാണ് മിക്കവർക്കും. ചിലർക്കാകട്ടെ ചെയ്തു തുടങ്ങണമെന്നൊക്കെയുണ്ട്. പക്ഷേ എങ്ങനെ, എപ്പോൾ, തുടങ്ങണമെന്ന കൺഫ്യൂഷനാണു താനും. തുടക്കകാർക്കു വേണ്ടി ഇതാ ചില യോഗാ ടിപ്സ്.

സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു പോകേണ്ടതില്ല.

ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക.

ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്.

യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.

തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങൾക്കൊരു പൊസിറ്റീവ് എനർജി നൽകും.

എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാൻ. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നൽകും.

യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള നിങ്ങളുടെ താൽപര്യം വർധിപ്പിക്കും.

ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക.

കഴിവതും തറയിൽ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാൻ. കിടക്ക ഒഴിവാക്കുക.

ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം

ദിവസം തുടങ്ങുന്നത് വെള്ളത്തിൽ

രാവിലെ 6– 6.30ന് ഉണർന്നാലുടൻ രണ്ടോ മൂന്നോ ഗ്ലാസ് െവള്ളം കുടിച്ച ശേഷം ശ്വസന വ്യായാമങ്ങൾ െചയ്യും. അതിനു േശഷമേയുള്ളൂ െബഡ് േകാഫിയും പ്രഭാത ഭക്ഷണവും. ഷൂട്ടിങ് ഉള്ള ദിവസങ്ങളിൽ 5.30ന് എങ്കിലും ഉണരും. അപൂർവമായെങ്കിലും രാവിലെ ഒൻപതു വരെയാെക്ക­ കിടന്നുറങ്ങാറുണ്ട്.

മാനസിക സമ്മർദം ഉണ്ട­ാകാറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ തരണം െചയ്യും?

അൽപസമയം പാട്ടുേകട്ടാൽ മാറുന്നതിൽ കവിഞ്ഞ െടൻഷനൊന്നുമില്ല. സിനിമയുമായി ബന്ധപ്പെട്ടു െടൻഷനുണ്ടായാൽ ‘സമ്മർദസംഹാരി’യാകുന്നതു ലാലങ്കിൾ (ലാൽ േജാസ്) ആണ്. എന്തും തുറന്നു സംസാരി­ക്കാവുന്ന കൂട്ടുകാരികൾ കൂടിയുള്ളപ്പോൾ െടൻഷൻ ഇല്ലേയില്ല.

വ്യായാമ ശീലങ്ങൾ, സൗന്ദര്യസംരക്ഷണ ടിപ് ?

ലഘു വ്യായാമങ്ങൾ മാത്രം. േനരത്തേ േയാഗാ െചയ്തിരുന്നു. ഭക്ഷണത്തിൽ എണ്ണയും െകാഴുപ്പും ഒഴിവാക്ക­ും. ഉച്ചയ്ക്ക­ു േചാറണ്ണുമെങ്കിലും അളവു കുറവാണ്. പഴങ്ങേളാടും പഴച്ചാറുകളോടും ഇത്തിരി ഇഷ്ടക്ക­ൂടുതലുണ്ട്. ആപ്പിളും മാതളനാരങ്ങയും എത്ര കിട്ടുന്നോ, അത്രയും സന്തോഷം. ഒപ്പം, ഓറഞ്ച് ജ്യൂസും.

ധാരാളം െവള്ളം കുടിക്ക­ും. ചർമം മൃദുവാകാൻ പഴച്ചാറുകൾ മുഖത്തു പുരട്ടാറുമുണ്ട്. അത്യാവശ്യമെങ്കിലല്ലാെത േമക്കപ്പ് ഉപേയാഗിക്ക­ാറില്ല. പുറത്തുപോകുമ്പോൾ സൺസൺസ്ക്രീൻ മാത്രം.

പുരുഷന്മാര്‍ നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ കാരണങ്ങള്‍ -.

പുരുഷന്മാര്‍ നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ കാരണങ്ങള്‍ - See more at: httവസേന ജിമ്മില്‍ പോവുന്നതിനേക്കാളും രാവിലെയുള്ള ഓട്ടത്തിനേക്കാളുമുപരി പുരുഷന്മാരോട് യോഗ പരിശീലിക്കാനാണ് അവരുടെ ഫിറ്റന്‌സ് പരിശീലകര്‍ നിര്‍ദ്ദേശിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

ശരീരത്തിന്റെ സുപ്രധാന ഭാഗങ്ങളില്‍ (core) വ്യായാമം നല്‍കുന്നു

നമ്മുടെ ശരീരപേശികളുടെ ദൃഢമാക്കുന്നതിനായി നിരവധി പ്രവൃത്തികള്‍ ജിമ്മില്‍ ചെയ്യാറുണ്ട്. അതിനുള്ള നിരവധി പുരുഷന്മാര്‍ നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ കാരണങ്ങള്‍ഉപകരണങ്ങളുമുണ്ട്. എന്നാല്‍ ഇവയേക്കാളെല്ലാം കൂടുതല്‍ ഗുണം യോഗയ്ക്കുണ്ട്. യോഗാസനങ്ങള്‍ നമ്മുടെ പുറം ഭാഗത്തും വയറിലെ പേശികള്‍ക്കും നല്ലരീതിയില്‍ വ്യായാമം തരുന്നവയാണ്.

ശരീരത്തെ വഴക്കമുള്ളതാക്കുന്നു

സ്ഥിരം വ്യായാമ മുറകളേക്കാളും ട്രെഡ്മില്‍ ഓട്ടത്തേക്കാളുമെല്ലാം ശരീരത്തിന്റെ വിധേയത്വം അല്ലെങ്കില്‍ ശരീരം വഴക്കമുള്ളതാക്കാന്‍ യോഗയിലൂടെ സാധിക്കും. ഇച്ഛയ്ക്കനുസരിച്ച് ചലിക്കുന്ന ശരീരാവയവങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന്റെ പരിക്കുകള്‍ കുറയ്ക്കാനും ഇത് സഹായിക്കും                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              പുരുഷന്മാര്‍ നിര്‍ബന്ധമായും യോഗ ചെയ്യേണ്ടതിന്റെ കാരണങ്ങള്‍
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നല്ലൊരു ഉപായമാണ് യോഗ എന്ന് നിസംശയം പറയാം. തിരക്കേറിയ ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതയേറെയാണ്. വലിയ അധ്വാനമില്ലാതെ തന്നെ യോഗ പരിശീലനത്തിലൂടെ മനസ്സിനും ശരീരത്തിനും സുഖം നല്‍കാന്‍ യോഗാസനങ്ങള്‍ക്കാവും.

കേശ സംരക്ഷണം

നിങ്ങളുടെ മുടിയെ കുറിച്ചാലോചിച്ച് നിങ്ങള്‍ ആകുലപ്പെടാറുണ്ടോ? എങ്കില്‍ യോഗ പരീക്ഷിച്ചുനോക്കൂ. ഒരു ദ്രുതഗതിയിലുള്ള ഫലം ഇതില്‍ നിന്നും ആഗ്രഹിക്കരുത്. എന്നാല്‍ സമ്പൂര്‍ണമായതും അനുകൂലമായതുമായ ഫലം ഉണ്ടാകുമെന്നതിന് ഉറപ്പ്. ശീര്‍ഷാസനം പോലെയുള്ള ആസനങ്ങള്‍ തലച്ചോറിലേക്കുള്ള രക്ത ചംക്രമണം വര്‍ധിപ്പിക്കയും അത് മുടിവളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ തന്നെ വലിയൊരളവില്‍ മുടികൊഴിച്ചില്‍ തടയാനാവും.

ബന്ധങ്ങളും മെച്ചപ്പെടുത്താം

പങ്കാളിയുമൊന്നിച്ച് സമയം ചിലവഴിക്കാന്‍ ആവാതെ വരുന്നുണ്ടോ? എങ്കില്‍ വ്യായാമത്തിനുള്ള സമയം അതിന് ഉപയോഗിക്കാം. ശാന്തമായി ചെയ്യാവുന്നതായതിനാല്‍ യോഗാസനങ്ങള്‍ പങ്കാളിയ്‌ക്കൊപ്പം ചെയ്യുന്നത് ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ദൃഢമാക്കുകയും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയും ചെയ്യും. ഒരോ ആസനമുറകളും പരസ്പരം സഹായത്തോടെയും സഹകരണത്തോടെയും ചെയ്യാവുന്നതുമാണ്

അരയുടെ തടി കുറയ്ക്കും യോഗ

സ്‌ത്രീകളുടെ ശരീരം തടി വയ്‌ക്കുന്നത്‌ പല രീതിയിലാണ്‌. തുട, അര തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കൊഴുപ്പ്‌ പെട്ടന്ന്‌ അടിഞ്ഞ്‌ കൂടുന്നത്‌. അതു കൊണ്ട്‌ ശരീരഭാരം കുറയ്‌ക്കാനുള്ള വ്യായാമം ചെയ്‌തു തുടങ്ങുമ്പോള്‍ ഇവിടമാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. വണ്ണം കുറച്ച്‌ അഴകും ആകൃതിയുമുള്ള തുടയും അരയും വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ ശരീര ഭാരം കൂടിയ സ്‌ത്രീകളെല്ലാം. ജെല്ലും ക്രീമും ഉപയോഗിച്ച്‌ മസ്സാജ്‌ ചെയ്‌തതു കൊണ്ടോ ഭക്ഷണം നിയന്ത്രിച്ചതു കൊണ്ടോ മാത്രം അരയ്‌ക്കും കാലുകള്‍ക്കും രൂപ ഭംഗി ലഭിക്കുകയില്ല. ഇവയ്‌ക്ക്‌ കൊഴുപ്പ്‌ ഇല്ലതാക്കാന്‍ കഴിയില്ല . അതിനാല്‍ വ്യായാമം കൊണ്ട്‌ മാത്രമെ ശരീരത്തിന്റെ രൂപ ഭംഗി വീണ്ടെടുക്കാന്‍ കഴിയു. രണ്ട്‌ തരത്തില്‍ അരക്കെട്ടിന്റെ അഴക്‌ വീണ്ടെടുക്കാം. ജിമ്മില്‍ പോവുകയെന്നതാണ്‌ അതില്‍ ഒന്ന്‌. മറ്റൊന്ന്‌ യോഗ ചെയ്യുക എന്നതും. ജിമ്മില്‍ പോകാനുള്ള സമയം ലഭിക്കുന്നില്ല എങ്കില്‍ വീട്ടില്‍ തന്നെ യോഗ ചെയ്‌ത്‌ തുടയിലെയും അരയിലെയും വണ്ണം കുറച്ച്‌ അഴകും ആകൃതിയും വീണ്ടെടുക്കാം

ഉത്‌കതാസന

ഇത്‌ ചെയ്യുന്നതിന്‌ നല്ല കരുത്ത്‌ ആവശ്യമാണ്‌. തുടക്കത്തില്‍ കാലുകള്‍ക്ക്‌ വേദന അനുഭവപ്പെട്ടേക്കും. എന്നാല്‍, പതിവായി ചെയ്യുകയാണെങ്കില്‍ വേദന മാറുകയും കാലുകള്‍ക്ക്‌ അയവ്‌ കിട്ടുകയും ചെയ്യും. ആദ്യം കാലുകള്‍ ചേര്‍ത്ത്‌ വച്ച്‌ നില്‍ക്കുക. ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ തലയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ കൈകള്‍ ഉയര്‍ത്തുക. ശ്വാസം പുറത്ത്‌ വിടുമ്പോള്‍ മുട്ടുകള്‍ ചെറുതായി മടക്കി കുനിഞ്ഞിരിക്കുക. ഈ അവസ്ഥയില്‍ 30-60 സെക്കന്‍ഡ്‌ തുടര്‍ന്നതിന്‌ ശേഷം നില്‍ക്കുന്ന സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തുക. തുടക്കക്കാര്‍ പത്ത്‌ തവണ വീതം ചെയ്യുക. പിന്നീട്‌ എണ്ണം കൂട്ടുക. ഇരിപ്പിട സ്ഥിതി തുടകള്‍ക്ക്‌ ബലം നല്‍കുന്നതിനും അധിക കൊഴുപ്പ്‌ ഇല്ലാതാക്കുന്നതിനും സഹായിക്കും

ഉത്തിത ഹസ്‌ത പദനഗുസ്‌താസാന

നട്ടെല്ല്‌ നിവര്‍ത്തി കാലുകള്‍ ചേര്‍ത്ത്‌ വച്ച്‌ നേരെ നില്‍ക്കുക. കൈകള്‍ അരയില്‍ വയ്‌ക്കുക. ഇടത്‌ കാലിന്റെ പിന്‍ബലത്തില്‍ വലത്‌ കാല്‍ നേരെ ഉയര്‍ത്തുക. അല്‍പനേരം അതേ അവസ്ഥയില്‍ തുടരുക. പിന്നീട്‌ ഇടത്‌ കാലുകൊണ്ട്‌ സമാനമായി ചെയ്യുക. അരയിലെയും തുടയിലെയും അധിക കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ഈ ആസനം സഹായിക്കും.

ഡീപ്‌ സ്‌ക്വാറ്റ്‌സ്‌ (ആഴത്തില്‍ താഴുക)

ഈ യോഗ ക്രമം തുടകളുടെ വണ്ണം നന്നായി കുറയ്‌ക്കാന്‍ സഹായിക്കും. ഇരു കാലുകളും 12 ഇഞ്ച്‌ അകത്തി നില്‍ക്കുക. കൈപ്പത്തി കമഴ്‌ത്തി കൈകള്‍ മുന്നോട്ട്‌ നീട്ടുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട്‌ ശരീരം നന്നായി താഴ്‌ത്തുക. മുട്ടുകള്‍ 90 ഡിഗ്രി കോണില്‍ വളയുന്നത്‌ വരെ താഴണം. എന്നിട്ട്‌ പെട്ടന്ന്‌ തന്നെ ശ്വാസം പുറത്ത്‌ വിട്ടു കൊണ്ട്‌ നിവര്‍ന്ന നില്‍ക്കുക. ഇത്‌ പലതവണ ആവര്‍ത്തിക്കുക.

അനന്ദബലാസന.

നിലത്തു കിടന്ന് കാലുകള്‍ മേല്‍പ്പോട്ടാക്കി വിരലുകളില്‍ പിടിയ്ക്കുന്ന രീതിയാണിത്.
വീരഭദ്രാസന 1

കാലുകള്‍ അകറ്റി നിവര്‍ന്ന്‌ നില്‍ക്കുക. അതിന്‌ ശേഷം ഇരു കാലുകള്‍ക്കുമിടയില്‍ 3- 4 അടി അകലം വരത്തക്കവണ്ണം ഇടത്‌ കാല്‍ വശത്തേക്ക്‌ നീക്കുക. ഇടത്‌ കാല്‍ നേരെ വയ്‌ക്കുക. വലത്‌ വശത്ത്‌ മൊത്തമായി കാല്‍ ചുറ്റിക്കുക അതേസമയം വലത്‌ കാല്‍ ചെറുതായി മാത്രം കറക്കുക. കാലുകള്‍ ഒരേ സ്ഥിതിയില്‍ വച്ചിട്ട്‌ അരയ്‌ക്ക്‌ മുകള്‍ ഭാഗം കറക്കുക. ഇടത്‌ കാലിന്റെ മുട്ടുകള്‍ മടക്കി ഉടല്‍ ഇടത്‌ വശത്തേയ്‌ക്ക്‌ മുമ്പോട്ട്‌ കൊണ്ടു വരിക. ഇരു കൈകളും തലയ്‌ക്ക്‌ മുകളില്‍ നമസ്‌തേ പറയും പൊലെ ഉയര്‍ത്തുക. ഈ അവസ്ഥ കരുത്ത്‌ കൂട്ടും. കൂടാതെ കാലുകള്‍ക്ക്‌ ബലം നല്‍കുകയും ചെയ്യും

വീരഭദ്രാസന 2

വീരഭദ്രാസന 1 ല്‍ പറഞ്ഞിരിക്കുന്നതെല്ലാം അതുപോലെ ചെയ്യുക. ഇതിലുള്ള ഏക വ്യത്യാസം കൈകള്‍ നമസ്‌തേ പോലെ തലയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ ഉയര്‍ത്തുന്നതിന്‌ പകരം തറയ്‌ക്ക്‌ സമാന്തരമായി ഇരു വശങ്ങളിലേയ്‌ക്കും ഉയര്‍ത്തുക

7. സേതുബന്ധനാസന

കാലുകള്‍ നീട്ടി തറയില്‍ മലര്‍ന്ന്‌ കിടക്കുക. അതിന്‌ ശേഷം കാല്‍പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച്‌ കാല്‌ മടക്കുക. കൈപ്പത്തികള്‍ തറയ്‌ക്കഭിമുഖമായി വരത്തക്കവണ്ണം കൈകള്‍ ശരീരത്തിനിരുവശവും വയ്‌ക്കുക. അതിന്‌ ശേഷം കൈകളും കാലും അതേസ്ഥിതിയില്‍ വച്ചിട്ട്‌ അര ഭാഗം മാത്രം തറയില്‍ നിന്നും ഉയര്‍ത്തുക. കൈകള്‍ തലയ്‌ക്ക്‌ മുകളില്‍ വരെ ഉയര്‍ത്തുന്നത്‌ വരെ ഈ അവസ്ഥ തുടരുക. ഈ ആസനത്തിന്‌ അല്‍പ്പം മാറ്റം വരുത്തുക, കാലുകളില്‍ ഒന്ന്‌ വായുവില്‍ ഉയര്‍ത്തുക, അല്‍പ നേരം ഈ അവസ്ഥ തുടരുക. മറ്റേ കാലു കൊണ്ടും ഇതാവര്‍ത്തിക്കുക

ത്രി പദ അധോ മുഖ ശവാസന

ശ്വാന സ്ഥിതിയില്‍ കുനിഞ്ഞ്‌ നില്‍ക്കുക. ഇടത്‌ കാലിലും രണ്ട്‌ കൈകകളിലും ശരീരത്തെ താങ്ങി കൊണ്ട്‌ വലത്‌ കാല്‍ വായുവില്‍ ഉയര്‍ത്തുക. അഞ്ച്‌ തവണ ശ്വസിക്കുന്നത്‌ വരെ ഈ അവസ്ഥ തുടരുക. കാലുകള്‍ താഴ്‌ത്തുക. മറ്റേ കാലില്‍ ഇത്‌ ആവര്‍ത്തിക്കുക.

ബന്ധകോണാസന

ഇരു പാദങ്ങളുടെയും അടിവശം അഭിമുഖമായി വരത്തക്കവണ്ണം മുട്ടുകള്‍ മടക്കി തറയില്‍ ഇരിക്കുക. നട്ടെല്ല്‌ നീട്ടി നിവര്‍ന്ന്‌ വേണം ഇരിക്കാന്‍. ഉള്ളംകാലുകള്‍ പരസ്‌പരം അമര്‍ത്തുക. ഈ സ്ഥിതി ഒരു മിനുട്ട്‌ വരെ തുടരുക.

ശലഭാസന

വയര്‍ തറയിലമര്‍ത്തി കമന്ന്‌ കിടക്കുക. കൈകള്‍ മലര്‍ത്തി ഇരുവശത്തും വയ്‌ക്കുക. . ശ്വാസം അകത്തേയ്‌ക്കെടുക്കുമ്പോള്‍ വയറില്‍ താങ്ങി കാലുകളും ഉടലും ഉയര്‍ത്തുക. . ഈ വ്യായാമത്തിലൂടെ അരക്കെട്ടിന്റെ ആകൃതി നിലനിര്‍ത്താന്‍ കഴിയും

വിപരീത വീരഭദ്രാസന വീരഭദദ്രാസന 2

ലെ സ്ഥിതിയില്‍ നിന്നു വേണമിത്‌ തുടങ്ങാന്‍. എന്നിട്ട്‌ ഉടല്‍ വളരെ പതുക്കെ പുറകിലേയ്‌ക്ക്‌ വളയ്‌ക്കുക. ഇടത്‌ കൈ ഇടത്‌ കാലിന്‌ മുകളില്‍ വയ്‌ക്കുക. അഞ്ച്‌ തവണ ശ്വസിക്കുന്ന സമയം വലത്‌ കൈ തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തി നിര്‍ത്തുക . മറ്റേ വശം കൊണ്ടും ഇതാവര്‍ത്തിക്കുക.

രോഗം നോക്കിവേണം യോഗ

രോഗങ്ങള്‍ ആധുനിക മനുഷ്യന്റെ പിന്നാലെത്തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് രോഗപ്രതിരോധത്തിന്റെ പ്രസക്തി ഏറുന്നത്. ശരീരവും മനസ്സും സുസ്ഥിതി പ്രാപിക്കുകയാണ് രോഗ പ്രതിരോധത്തിനും നിവാരണത്തിനും വേണ്ട പ്രാഥമികമായ കാര്യം. ഇവിടെയാണ് യോഗയുടെ പ്രാധാന്യം. 

ഹിരണ്യഗര്‍ഭന്‍ കണ്ടെത്തുകയും പതഞ്ജലി മഹര്‍ഷി ശാസ്ത്രീയവത്കരിക്കുകയും ചെയ്ത യോഗമുറകളില്‍ രോഗമുക്തിക്ക് ഏറെ പ്രധാന്യമുണ്ട്. 'രോഗങ്ങള്‍ക്കനുസരിച്ച് യോഗ' എന്നതിന് ഇപ്പോള്‍ ശാസ്ത്രീയ പരിശീലകര്‍ ഏറെ പ്രാമുഖ്യം നല്‍കുന്നു. 
രോഗനിര്‍ണയം പ്രധാനം

എല്ലാ രോഗങ്ങള്‍ക്കും പൊതുവെ യോഗാഭ്യാസ മുറകള്‍ നിര്‍ദേശിക്കുന്നത് അപകടം ചെയ്യും. ഡോക്ടറുടെ വിദഗ്ദ്ധചികിത്സയില്‍ ഒരു വ്യക്തിക്ക് എന്തെല്ലാം അസുഖങ്ങളാണുള്ളത് എന്ന് കണ്ടെത്തുന്നത് പ്രധാനമാണ്. ഇക്കാര്യം യോഗ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നയാളെ അറിയിച്ച് അഭികാമ്യമായവ പരിശീലിക്കുകയാണ് ഉത്തമം. ഉദാഹരണത്തിന് പ്രമേഹം മാത്രമുള്ള രോഗിക്ക് നിര്‍ദേശിക്കുന്ന യോഗമുറകള്‍ രക്തസമ്മര്‍ദംകൂടിയുള്ള മറ്റൊരു വ്യക്തിക്ക് യോജിക്കില്ല. അതുപോലെ, ചെറുപ്പക്കാര്‍ ചെയ്യുന്ന എല്ലാ ആസനങ്ങളും പ്രായമുള്ളവര്‍ ചെയ്യുന്നതും ഗുണകരമല്ല.


മനോജന്യരോഗങ്ങള്‍


ആധുനിക ലോകത്തില്‍ മനോജന്യരോഗങ്ങള്‍ കൂടി വരുന്നതായി കാണുന്നു. തളര്‍വാതം, അന്ധത, രക്തസമ്മര്‍ദം, തലവേദന, പെപ്പറ്റിക് അള്‍സര്‍, തളര്‍ച്ച, പേശികള്‍ കോച്ചിവലിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യം , ദഹനക്കുറവ്, മറവി, വയറിളക്കം തുടങ്ങിയവയും മനോജന്യരോഗങ്ങളായി പ്രത്യക്ഷപ്പെടാം.

ധ്യാനവും യോഗനിദ്രയുമാണ് പൊതുവായി മനോജന്യരോഗങ്ങള്‍ക്ക് നിര്‍ദേശിക്കുന്നവ. രാവിലെയും വൈകിട്ടും 20 മിനിറ്റുവീതം ചെയ്താല്‍ രോഗശാന്തിയുണ്ടാകുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


ആസ്ത്മ


ഈര്‍പ്പമുള്ള കാലാവസ്ഥ ആസ്ത്മയ്ക്ക് അനുകൂലമായ സാഹചര്യമാണ്. മറ്റു ചികിത്സകള്‍ക്കുപുറമേ ശരീരത്തിന്റെ പ്രതിരോഗം വര്‍ധിപ്പിക്കുന്നതും രോഗം ഇല്ലാതാക്കുന്നതിന് പ്രധാനമാണ്.

പൊതുവായ യോഗമുറകള്‍ക്കൊപ്പം പ്രാണായാമവും കൃത്യമായി ചെയ്യുന്നവര്‍ക്ക് ആസ്ത്മയില്‍ നിന്ന് മോചനം നേടാം. 15 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ സമയമാണ് വേണ്ടത്.


സ്‌പോണ്ടിലൈറ്റിസും പുറംവേദനയും


ഒരേ ഇരിപ്പില്‍ ഏറെനേരം ഇരുന്ന്‌ജോലിചെയ്യുന്നവരില്‍ ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാണ് ഈ രോഗാവസ്ഥ ഏറെ നേരിടുന്നത്. പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ പൊതുവായി പറയാമെങ്കിലും ഈ രോഗങ്ങള്‍ക്ക് യോഗ തെറാപ്പിസ്റ്റ് പ്രത്യേകം നിര്‍ദേശിക്കുന്ന ആസനങ്ങളേ പരിശീലിക്കാവൂ


പ്രമേഹം


അടിസ്ഥാന യോഗാസനമുറകളെല്ലാം പ്രമേഹരോഗികള്‍ക്ക് ചെയ്യാവുന്നതാണ്. ധനുരാസനം, ഭുജംഗാസനം, വക്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ഭസ്ത്രിക പ്രാണായാമം, ധ്യാനം, യോഗനിദ്ര എന്നിവ ഇതില്‍പ്പെടും. എന്നാല്‍ പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ യോഗ പരിശീലകന്റെ പ്രത്യേക നിര്‍ദേശപ്രകാരമേ പരിശീലനം തുടങ്ങാവൂ.
യോഗാസനമുറകള്‍ മുടങ്ങാതെ ചെയ്യുകയാണ് പ്രമേഹത്തെ വരുതിയിലാക്കാനുള്ള മാര്‍ഗം.


പൊണ്ണത്തടി


കേരളത്തില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം ഏറിവരുന്നു. മാറിയ ജീവിതശൈലിയില്‍ ഭക്ഷണരീതിയും വ്യായാമക്കുറവും പൊണ്ണത്തടിയന്മാരുടെ സംഖ്യ കൂടാന്‍ കാരണമാകുന്നു.

സൂര്യനമസ്‌കാരമാണ് അമിതവണ്ണമുള്ളവര്‍ക്ക് യോജിച്ച യോഗാസനമുറ. എന്നാല്‍ രക്തസമ്മര്‍ദം, പുറംവേദന, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയവയുള്ളവര്‍ ഇതു ചെയ്യാന്‍ പാടില്ല.


ഏകാഗ്രതക്കുറവ്


വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് പാഠ്യവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വൈഷമ്യം. യോഗാസനം ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കാറുണ്ട്. യോഗനിദ്ര പോലുള്ള ലളിതവും കുട്ടികള്‍ക്ക് സ്വയം പരിശീലിക്കാവുന്നതുമായ യോഗമുറകള്‍ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.


നേത്രയോഗ


ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങിയ കാഴ്ച വൈകല്യങ്ങള്‍ വരാതിരിക്കാന്‍ നേത്രയോഗ പരിശീലിക്കാം. കൂടാതെ, നേത്രയോഗ കണ്ണുകളുടെ സൗന്ദര്യവും അത് പ്രസരിപ്പിക്കുന്ന ആജ്ഞാശക്തിയും വര്‍ധിപ്പിക്കും. 

മനുഷ്യന്‍ നിത്യവും കുളിക്കുന്നു. എന്നാല്‍, ശരീരം പോലെതന്നെ ദൈനംദിന മാലിന്യമടിയാന്‍ സാധ്യതയുള്ള മനസ്സിന്റെ ശുദ്ധീകരണത്തിന് നമ്മള്‍ എന്താണ് ചെയ്യുന്നത്? ഇവിടെയാണ് യോഗാസനത്തിന്റെ പ്രസക്തി. മനസ്സിനെ ഏകാഗ്രമാക്കി മാലിന്യ മുക്തമാക്കുന്നതോടൊപ്പം ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനക്ഷമതയും യോഗമുറകള്‍ ഉറപ്പുവരുത്തുന്നു. രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധിക്കാനും ഇതുവഴി സാധ്യമാവുകയും ചെയ്യുന്നു.


ഒ.കെ. മുരളീകൃഷ്ണന്‍


(വിവരങ്ങള്‍ക്ക് കടപ്പാട്: 
യോഗാചാര്യ എന്‍. വിജയരാഘവന്‍)

നല്ല അച്ഛനാവാനും യോഗ

 

യോഗപരിശീലനം ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നല്ല അച്ഛനാവാനും സഹായിക്കും. വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് യോഗാ പരിശീലനത്തിന്റെ മറ്റൊരു നേട്ടം കൂടി കണ്ടെത്തിയത്. 

വാഷിങ്ടണിലെ ചെലൻ കൗണ്ടി ജയിലിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 14 തടവുകാരിൽ യോഗാപരിശീലനം നൽകി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ജെന്നിഫർ ക്രോഫോർഡ് പറഞ്ഞു.

തടവുകാർക്ക് കുട്ടികളുടെ വളർച്ചയും സ്വഭാവരൂപവത്‌കരണവും സംബന്ധിച്ച ക്ളാസും യോഗയും പരിശീലിപ്പിച്ചായിരുന്നു പഠനം. ക്ളാസിലും യോഗാ പരിശീലനത്തിലും പങ്കെടുത്ത തടവുകാർ തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് കൂടുതൽ ശ്രദ്ധാകുലരായി.

ലളിതമായ ആസനമുറകളായിരുന്നു  പരിശീലനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. യോഗ ചെയ്യുമ്പോൾ ലഭിച്ച ശാരീരിക-മാനസികാരോഗ്യമാണ് തടവുകാരെ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന് ഗവേഷകർ പറഞ്ഞു.

യോഗ തടവുകാരുടെ അക്രമവാസന ഇല്ലാതാക്കുമെന്ന് ഓക്‌സ്ഫഡ്‌

 

യോഗാസനമനുഷ്ഠിക്കുന്നതിലൂടെ തടവുപുള്ളികളെപ്പോലും നന്നാക്കിയെടുക്കാമെന്ന് ഗവേഷണഫലം. ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയാണ് പുതിയ ഫലം പുറത്തുവിട്ടത്.

തടവുകാരുടെ അക്രമവാസനയില്ലാതാക്കാന്‍ യോഗയ്ക്കു ശക്തിയുണ്ട്. ജയിലില്‍ കിടക്കുന്നതുകൊണ്ടുള്ള അതിയായ ആകാംക്ഷയും നിരാശയും മാറ്റാം. വരുംവരായ്കകള്‍നോക്കാതെ എടുത്തുചാടിയുള്ള പ്രവര്‍ത്തനം, ശരിയായ കാഴ്ചപ്പാടില്ലായ്മ എന്നിവയൊക്കെ നിയന്ത്രിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ 100 ജയിലുകളിലാണ് ഗവേഷണത്തിന്റെഭാഗമായി പരീക്ഷണം നടത്തിയത്. ആഴ്ചയിലൊരിക്കല്‍ ഓരോയിടത്തും പകുതിയോളം തടവുകാരെ യോഗാസനംചെയ്യിച്ചു. ഇത് പത്താഴ്ച തുടര്‍ന്നു. തടവുകാരിലുണ്ടായ മാറ്റം ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
ഇതിനുശേഷം എല്ലാവരും ഉത്സാഹത്തോടെ ജോലിചെയ്തുതുടങ്ങി. ജയിലുകളില്‍ നിരന്തരപ്രശ്‌നക്കാരായിരുന്ന രണ്ടു സ്ത്രീകളും 43 പുരുഷന്‍മാരും സമാധാനത്തോടെ കഴിയുന്നവരായി. നേരിട്ടുള്ള ചെറിയ ചോദ്യങ്ങളിലൂടെയും കമ്പ്യൂട്ടറുപയോഗിച്ചുള്ള പഠനത്തിലൂടെയുമാണ് യോഗയുടെ ശാസ്ത്രീയഫലം റെക്കോഡ് ചെയ്തത്.

പരിശീലനം കിട്ടാത്തവരെയപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് യോഗാസനം ശീലിച്ച തടവുകാരിലുണ്ടായത്. ചുറ്റുപാടുകളെപ്പറ്റിയുള്ള ഇവരുടെ ധാരണമാറിയതിനൊപ്പം ചിന്തയില്‍പ്പോലും ശ്രദ്ധേയമായ മാറ്റമാണുണ്ടായതെന്ന് പഠനം വെളിപ്പെടുത്തുന്നു.

സ്‌ട്രെസ് അകറ്റാന്‍ പ്രാണായാമം

ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം, പ്രോജക്ട് ഡെലിവറി ഡേറ്റ് അടുത്തു, പെര്‍ഫോമന്‍സ് അസ്സസ്‌മെന്റ് ടൈം അടുത്തു, ക്ലയന്റിനെ...

ടാര്‍ഗറ്റ് അച്ചീവ് ചെയ്യണം, പ്രോജക്ട് ഡെലിവറി ഡേറ്റ് അടുത്തു, പെര്‍ഫോമന്‍സ് അസ്സസ്‌മെന്റ് ടൈം അടുത്തു, ക്ലയന്റിനെ കണ്‍വിന്‍സ് ചെയ്യണം, ടീമിന്റെ പെര്‍ഫോമന്‍സ് മേക്കപ്പ് ചെയ്യണം... ടെന്‍ഷനോട് ടെന്‍ഷന്‍... സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സ്‌ട്രെസ്സിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഓഫീസിലെ ടെന്‍ഷന്‍, വീട്ടിലെ ടെന്‍ഷന്‍, മക്കളുടെ കാര്യം, കുടുംബത്തിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍, ശമ്പളത്തില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായില്ലെങ്കില്‍... എന്നുവേണ്ട ആലോചിച്ചു തുടങ്ങിയാല്‍ ജീവിതം നടുക്കടലിലാണെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.പുരുഷന് ഉദ്യോഗവും സ്ത്രീയ്ക്ക് വീട്ടുജോലിയും എന്ന കാഴ്ചപ്പാടെല്ലാം മാറി. ഓഫീസിലും വീട്ടിലും തുല്യ പങ്കാളിത്തമാണ് രണ്ടാള്‍ക്കും. ടെന്‍ഷനും സ്‌ട്രെസ്സും അതുപോലെതന്നെ.

ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. നൂറ് കാര്യങ്ങള്‍ ഒരേസമയം ചിന്തിക്കുകയും യഥാസമയം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ട കാലഘട്ടമാണിത്. അതിനാല്‍ ത്തന്നെ, മാനസിക സമ്മര്‍ദവും കൂടും. വിശ്രമം അത്യാവശ്യമാണെന്ന് അറിയാഞ്ഞിട്ടല്ല. ഒന്ന് റിലാക്‌സ് ചെയ്യാന്‍ പോലും സമയമില്ല. ടെന്‍ഷനെയും സ്‌ട്രെസ്സിനെയും അകറ്റാന്‍ യോഗയ്ക്കും ധ്യാനത്തിനും കഴിയും. അതിന് സമയമില്ല എന്നു പറയാന്‍ വരട്ടെ, മണിക്കൂറുകള്‍ ചെലവാക്കാതെ കോപത്തിനെയും മാനസിക സമ്മര്‍ദങ്ങളെയും ഒരു പരിധിവരെ തടയാന്‍ യോഗയില്‍ മാര്‍ഗങ്ങളുണ്ട്.

ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട് ചെയ്യാവുന്ന യോഗ മുറകളുണ്ട്. ശരിയാം വിധം ഇവ ചെയ്താല്‍ മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മനസ്സിനെ രക്ഷപ്പെടുത്താം. ശാന്തമായ മനസ്സിനേ കൃത്യതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്നു മറക്കേണ്ട.

പ്രാണായാമം

ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് ശരീരത്തിലെ പവര്‍ പോയിന്റുകളെ ഉദ്ദീപിപ്പിച്ച് ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് പ്രാണായാമം. പ്രാണനായ വായുവിനെ താളാത്മകമായി ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്നതാണ് പ്രാണായാമത്തിന്റെ അടിസ്ഥാന രീതി. ശ്വാസോച്ഛാസത്തെ നിയന്ത്രിക്കുക വഴി മനസ്സിലെ പിരിമുറുക്കങ്ങളെയും അസ്വസ്ഥതകളെയും അകറ്റാന്‍ കഴിയും.

പ്രാണായാമം ഏതുമാവട്ടെ, ഇരിപ്പില്‍ അല്പം കാര്യമുണ്ട്. ഇരിക്കുന്നത് കസേരയിലോ, സോഫയിലോ, നിലത്തോ ആയിക്കോട്ടെ. വെറും നിലത്ത് ശരീര ഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ഇടവരാതെ നോക്കണം. കസേരയില്‍ ഇരുന്നാണ് ചെയ്യുന്നതെങ്കില്‍ തറയില്‍ മാറ്റ് വിരിച്ച് അതില്‍ കാല്‍ വെയ്ക്കുക. സോക്‌സ് ധരിച്ചാലും മതിയാകും. നടുവ് നിവര്‍ത്തി, തല നേരേ പിടിച്ച് ഇരിക്കുക. വയര്‍ ഒട്ടിച്ചു പിടിക്കുക. അപ്പോള്‍ ശ്വാസകോശം വികസിക്കും കൂടുതല്‍ വായു ചംക്രമണം ഉണ്ടാകുകയും ചെയ്യും.


ലഘു പ്രാണായാമം

ശ്വാസോച്ഛ്വാസത്തിലേക്ക് ശ്രദ്ധിക്കുക. ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കണ്ണുകള്‍ അടച്ചു പിടിക്കുക. ഒരു കൈ അരയില്‍ വെയ്ക്കാം. മറ്റേ കൈയിലെ തള്ളവിരല്‍ കൊണ്ട് വലത്തേ നാസാദ്വാരം അടയ്ക്കുക. ഇടത്തേ നാസാദ്വാരത്തിലൂടെ ശ്വാസം അകത്തേക്ക് ആഴത്തില്‍ വലിക്കുക. ഇടത്തേ നാസാദ്വാരം അടച്ചുപിടിച്ച് മറ്റേതിലൂടെ പുറത്തേക്ക് വിടുക. തിരിച്ചും ചെയ്യുക. ഇങ്ങനെ 15 തവണ (ലഭ്യമായ സമയത്തിനനുസരിച്ച്) ചെയ്യുക.


അനുലോമ വിലോമ
പ്രാണായാമം

ലഘു പ്രാണായാമത്തിന്റെ മറ്റൊരു രൂപമാണിത്. ഒരു നാസാദ്വാരം അടച്ചുപിടിച്ച് മറ്റേതിലൂടെ ശ്വാസം 2-3 സെക്കന്‍ഡുകള്‍ കൊണ്ട് മെല്ലെ വലിക്കുക. 2-3 സെക്കന്‍ഡ് പിടിച്ചുവെയ്ക്കുക. മറ്റേ നാസാദ്വാരത്തിലൂടെ 3-4 സെക്കന്‍ഡ് കൊണ്ട് വളരെ മെല്ലെ ഉച്ഛ്വസിക്കുക.

ഭ്രാമരി പ്രാണായാമം

വണ്ടിന്‍േത് പോലുള്ള മുരള്‍ച്ചയോടെ പ്രാണായാമം ചെയ്യുന്ന രീതിയാണിത്. പ്രാണായാമത്തില്‍ ശ്വാസം ഉച്ഛ്വസിക്കുന്നതിനോടൊപ്പം ബലത്തോടെ മൂളുക. കുറുനാക്ക് മണ്ഡലം മുഴുവന്‍ കമ്പനം ചെയ്യുന്ന രീതിയിലാണ് ചെയ്യേണ്ടത്. വൈബ്രേഷന്‍ പോസിറ്റീവ് എനര്‍ജിയായി ശരീരത്തില്‍ വ്യാപിക്കും.


ഷണ്മുഖി മുദ്ര (യോനി മുദ്ര)

തള്ളവിരലുകള്‍ കൊണ്ട് ചെവിയുടെ ഫ്ലാപ്പ് അടച്ചുപിടിക്കുക. ചൂണ്ടുവിരലും നടുവിരലും കണ്ണുകള്‍ക്ക് മേലെയും മറ്റു രണ്ട് വിരലുകള്‍ മൂക്കിന് താഴെയും ചുണ്ടിന് താഴെയും വെയ്ക്കുക. ചെവി അടയുമ്പോള്‍ ഉണ്ടാകുന്ന ഇരമ്പത്തിലേക്ക് ശ്രദ്ധിക്കുക. ശാന്തമായി ശ്വസിക്കുക.

പാമിങ്

ഇരു കൈത്തലങ്ങളും തിരുമ്മി ചൂടാക്കുക. കൈപ്പത്തികള്‍ ഇരു കണ്ണുകള്‍ക്കും മേലെ വെയ്ക്കുക. സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക.

നിരാലംബ ധ്യാനം

കൈകള്‍ കൂപ്പി നെഞ്ചില്‍ ചേര്‍ത്തു പിടിക്കുക. കൈവിരലുകള്‍ പരമാവധി അകറ്റിപ്പിടിക്കുക. ചിന്തകളെ സ്വതന്ത്രമായി വിടുക. മനസ്സ് ശാന്തമാകും.

ഇവയെല്ലാം താത്കാലിക ആശ്വാസം മാത്രമേ നല്‍കൂ. സ്ഥിരമായ സൗഖ്യത്തിന് ഇത്തരം ലഘു വ്യായാമ മുറകള്‍ക്കുപരി ഗൗരവമാര്‍ന്ന അറിവും പരിശീലനവും വേണം. ശാസ്ത്രീയമായ യോഗാഭ്യാസത്തിലൂടെ ശരീരത്തെയും മനസ്സിനെയും അസുഖങ്ങളില്‍ നിന്ന് ഒരു പരിധി വരെ പ്രതിരോധിക്കാനാവും. വ്യായാമവും ധ്യാനവുമടങ്ങുന്ന യോഗ ശരീരത്തിനും മനസ്സിനും ശാന്തി നല്‍കും.
പ്രയോജനങ്ങള്‍

മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി
ശക്തി നല്‍കുന്നു.
ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു
രക്തചംക്രമണം സാധാരണ ഗതിയിലാക്കുന്നു
മനഃസംഘര്‍ഷം അകറ്റുന്നു
തലച്ചോറിലേക്കുള്ള ഞരമ്പുകളെ ഉത്തേജിപ്പിച്ച്
രക്തയോട്ടം കൂട്ടുക വഴി ക്ഷീണം കുറയുന്നു
അനാവശ്യ ചിന്തകളെയും വികാരങ്ങളെയും
അകറ്റുന്നു
രക്തസമ്മര്‍ദം കുറയ്ക്കുന്നു
ശരീരത്തിലെ നാഡികളെയെല്ലാം ശുദ്ധീകരിക്കുന്നു
ശ്വാസകോശങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

അര്‍ധമത്സ്യേന്ദ്രാസനം

കാലുകള്‍ നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി വലത്തെ തുടയുടെ അടിവശത്ത് കാല്‍പ്പാദം വരത്തക്കവിധം വയ്ക്കുക. വടതുകാല്‍...

 

കാലുകള്‍ നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി വലത്തെ തുടയുടെ അടിവശത്ത് കാല്‍പ്പാദം വരത്തക്കവിധം വയ്ക്കുക. വടതുകാല്‍ മടക്കി ഇടത്തെ തുടയുടെ പുറംഭാഗത്ത് വലതുകാല്‍പ്പാദം നിലത്തു പതിഞ്ഞിരിക്കുന്ന വിധം വയ്ക്കുക. ഇടതുകൈ ഇടതുതുടയുടെ മുകളിലൂടെയെടുത്ത് വലതു കാല്‍വിരലിലോ അല്ലെങ്കില്‍ സമീപഭാഗങ്ങളിലോ പിടിക്കുക.

വലതുകൈ വലതുവശത്തു കൂടെ പിന്നിലേക്ക് കൊണ്ടുപോയി ഇടത്തെ അരക്കെട്ടിന്റെ ഭാഗത്ത് പിടിക്കുക. ഇനി വലതുഭാഗത്തുകൂടി പിന്നോട്ടു തിരിയുക. കഴിയുന്നത്ര പിന്നോട്ട് തിരിയാന്‍ ശ്രമിക്കുക. സാധാരണ ശ്വാസഗതിയാണ് വേണ്ടത്. അല്‍പ്പനേരത്തിന് ശേഷം ആസനത്തില്‍നിന്ന് മുക്തനാകാവുന്നതാണ്. ഇതുപോലെ എതിര്‍ദിശയിലേക്കും ചെയ്യുക. ഇത് നാലു തവണയോളം ആവര്‍ത്തിക്കാവുന്നതാണ്.

ഉദരഭാഗം, വൃക്കകള്‍, കരള്‍, പാന്‍ക്രിയാസ്, അഡ്രിനാല്‍ ഗ്രന്ഥികള്‍ എന്നിവയെ ഈ ആസനം അഭ്യസിക്കുമ്പോള്‍ ഉത്തേജിപ്പിക്കുന്നു. പ്രമേഹം, വാതസംബന്ധമായ പേശിവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഈ ആസനപരിശീലനം സഹായിക്കുന്നു.

യോഗ ഒരു ആചാരമല്ല... ജീവിതചര്യയാണ്....

യോഗ… ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവന. ജൂണ്‍ 21 പ്രഥമ രാജ്യാന്തര യോഗാദിനമായി ആചരിക്കുമ്പോള്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നത് ഇന്ത്യ കണ്ടെത്തിയ വിശ്രാന്തിയുടെ മാര്‍ഗ്ഗമാണ്. ശാരീരികവും മാനസികവുമായ ശുചിത്വത്തിലൂടെ ജീവിതത്തെ ക്രമപ്പെടുത്തുന്ന യോഗ എന്ന ജീവിതചര്യയെ കുറിച്ച് പ്രമുഖ ഇന്റര്‍നാഷണല്‍ യോഗാ ട്രെയ്‌നറും സൈക്കോളജിസ്റ്റും മൈന്‍ഡ് മാസ്റ്റര്‍ ട്രെയ്‌നറുമായ ലിസ്സി ഷാജഹാന്‍ യുക്മന്യൂസിനോട് സംസാരിക്കുന്നു.

 

എന്താണ് യോഗ?

ലോകത്തിന് ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ ആര്‍ക്കും പരിശീലിക്കാവുന്ന ഒന്നാണ് യോഗ.

ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായ ആരോഗ്യത്തിന് രണ്ട് വിഭാഗങ്ങളാണ് ഉള്ളത് -ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് യോഗ. മനുഷ്യന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നുള്ളതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും സന്ധികള്‍ക്കും ക്രമമായ വ്യായാമം നല്‍കുന്നതിലൂടെ അവയുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ശരീരത്തെ പ്രാപ്തമാക്കുകയാണ് യോഗ ചെയ്യുന്നത്.


എന്ത്‌കൊണ്ട് യോഗ?

മത്സരവും സംഘര്‍ഷവും നിറഞ്ഞ ഈ ലോകത്ത് യോഗയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ശരീരത്തിനും മനസ്സിനും കൃത്യമായ വിശ്രമം കൊടുത്തുകൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സര്‍വ്വരോഗ സംഹാരി എന്നും യോഗ അറിയപ്പെടുന്നു. ജീവിതശൈലിയില്‍ വന്ന വ്യത്യാസം മൂലം ഇന്ന് ഭൂരിഭാഗം പേരിലും ജീവിതശൈലി രോഗങ്ങള്‍ സാധാരണമാണ്. യോഗ പരിശീലിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ്. കാരണം യോഗ എന്നത് കൃത്യമായ ഒരു ജീവിതചര്യയാണ് എന്നത് തന്നെ.

മനസ്സിന്റെ നിയന്ത്രണമാണ് യോഗയുടെ പരമപ്രദാനമായ ലക്ഷ്യം, അതുകൊണ്ട് തന്നെ സ്വഭാവരൂപീകരണത്തിന് യോഗ സഹായിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യാനും യോഗയെക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗമില്ല.

 

യോഗയുടെ ശാസ്ത്രം?

യോഗാ ശാസ്ത്രം അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72000ത്തോളം വരുന്ന നാഡികളിലൂടെ ഊര്‍ജ്ജം സഞ്ചരിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇങ്ങനെ പലവഴികളിലൂടെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ രണ്ട് നാഡികളിലേക്ക് കേന്ദ്രീകരിക്കുകയാണ് യോഗ ചെയ്യുന്നത്. നട്ടെല്ലിനുള്ളിലൂടെ കടന്നുപോകുന്ന സുഷുമ്‌നനാഡിയുടെ ഇരുവശത്തുമുള്ള ഇഡ, പിംഗല എന്നീ നാഡികളിലേക്കാണ് ഊര്‍ജ്ജം കേന്ദ്രീകരിക്കുന്നത്. ഈ ഊര്‍ജ്ജ പ്രവാഹത്തെ പിന്നീട് സുഷുമ്‌നയിലേക്ക് പ്രവഹിപ്പിക്കുന്നു. സുഷുമ്‌നയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്ഡലനീ ശക്തി ഉണരുകയും ഇത് മാനസികവും ആ്തമീയവുമായ ഉയര്‍ന്ന തലങ്ങളിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്യുന്നു.

യോഗയും ജീവതചിട്ടയും

ജീവിതത്തിന് കൃത്യമായ അടുക്കുംചിട്ടയും ഉണ്ടാക്കി എടുക്കുന്നത് യോഗയുടെ ഫലം പൂര്‍ണ്ണമായി ലഭിക്കാന്‍ കാരണമാകും. ദിവസത്തില്‍ ഏത് സമയത്തും യോഗ പരിശീലിക്കാവുന്നതാണ്. എന്നാല്‍ അതിരാവിലെ യോഗ ചെയ്യുന്നത് ഏകാഗ്രത നിലനിര്‍ത്താന്‍ സഹായിക്കും. അതിരാവിലെ എഴുനേല്‍ക്കുക എന്നുള്ളത് യോഗയില്‍ ഏറ്റവും പ്രധാന്യമുള്ള കാര്യമാണ്. ഗര്‍ഭാവസ്ഥയില്‍ പോലും യോഗ പരിശീലീക്കാവുന്നതാണ്. എന്നാല്‍ അസുഖങ്ങള്‍ ഉള്ളവരും മറ്റും ആദ്യം ഗുരുമുഖത്ത് നിന്ന് പഠി്ച്ച ശേഷം മാത്രം യോഗ ചെയ്യുന്നതാണ് നല്ലത്.

മിതഭക്ഷണമാണ് യോഗ നിര്‍ദ്ദേശിക്കുന്നത്. സമയക്രമമില്ലാതെ വാരിവലിച്ച് തിന്നുന്നത് യോഗയില്‍ ഭൂഷണമല്ല.

യോഗ ചെയ്യും മുന്‍പ് വേണം ചില തയ്യാറെടുപ്പുകള്‍

യോഗ ചെയ്യും മുന്‍പ് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ധ്യാനം അഥവാ പ്രാര്‍ത്ഥനയോടെ വേണം യോഗ ആരംഭിക്കുവാന്‍. യോഗചെയ്യുന്നതിനായി വൃത്തിയും വായുസഞ്ചാരമുള്ളതുമായ ഒരു മുറി തിരഞ്ഞെടുക്കണം. ധൃതിയില്‍ യോഗ ചെയ്യാന്‍ ശ്രമിക്കരുത്. രാവിലെയോ വൈകുന്നേരമോ യോഗ അഭ്യസിക്കാവുന്നതാണ്. ഏകാഗ്രമായ മനസ്സോടെ യോഗ ചെയ്യാന്‍ ശ്രമിക്കണം. കുളിച്ച ശേഷം യോഗ ചെയ്യുന്നതാണ് ഉത്തമം. കുളിയ്ക്ക് മുന്‍പാണ് യോഗ ചെയ്യുന്നതെങ്കില്‍ യോഗ ചെയ്ത് കഴിഞ്ഞ അരമണിക്കൂറിന് ശേഷമേ കുളിക്കാന്‍ പാടുള്ളു.
ഭക്ഷണത്തിന് ശേഷം ഉടനെ യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം പൂര്‍ണ്ണമായി ദഹിച്ചതിന് ശേഷമോ വെറും വയറ്റിലോ യോഗ ചെയ്യുന്നതാണ് ഉത്തമം. യോഗ കഴിഞ്ഞ അരമണിക്കൂറിന് ശേഷമോ ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പാടുള്ളൂ. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം. ആദ്യമായി യോഗ ചെയ്യുമ്പോള്‍ ചില വിഷമതകള്‍ അനുഭവപ്പെടുമെങ്കിലും സ്ഥിരമായ പരിശീലനത്തിലൂടെ മനസ്സിനേയും ശരീരത്തിനേയും നിങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ യോഗ സഹായിക്കും.

യോഗയും മനസ്സും

ശരീരത്തെ പോലെ കൃത്യമായ രൂപവും ഭാവവുമുള്ള ഒന്നല്ല മനസ്സ് എന്നത്. അത് എപ്പോഴും കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ അലക്ഷ്യമായി ചലിച്ചുകൊണ്ടിരിക്കും. മനസ്സിന്റെ അനുഭവം പഞ്ചേന്ദ്രിയങ്ങളായ ചെവി, കണ്ണ്, മൂക്ക്, നാക്ക്,ത്വക് എന്നിവയിലൂടെയാണ് നമുക്ക് ഉണ്ടാകുന്നത്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ കൂടി ഉത്തേജിപ്പിക്കാതെ മാനസികാരോഗ്യം സാധ്യമാകില്ലെന്ന് സാരം. ഈ തത്വമാണ് യോഗയില്‍ പ്രാവര്‍ത്തികമാക്കുന്നത്.

മനസ്സിന് പിരിമുറുക്കം കൂടുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ യോഗയില്‍ ഏകാഗ്രതയ്ക്ക് പ്രമുഖ സഥാനമാണ് ഉള്ളത്. യോഗാസനങ്ങള്‍ പരിശീലിക്കും മുന്‍പ് മനസ്സിനെ ഏകാഗ്രമാക്കി സന്തുലതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കണം. ഇതിന് സഹായിക്കുന്ന യോഗക്രമമാണ് പ്രാണായാമം, ധ്യാനയോഗം, യോഗനിദ്ര എന്നിവ.ഇതില്‍ തുടക്കക്കാര്‍ക്ക് ഏറ്റവും നല്ലത് പ്രാണായാമം ആണ്.

 

പ്രാണായാമം

ഒരു വ്യക്തിയുടെ നിലനില്‍പ്പിന് ആധാരം ശരീരം, പ്രാണന്‍, മനസ്സ് എന്നീ മൂന്ന് ഭാവങ്ങളാണ്. ഇതില്‍ മനസ്സിനേക്കാള്‍ സ്ഥൂലമായ ഒന്നാണ് പ്രാണവായൂ എന്നത്. അതിലും സ്ഥൂലമാണ് ശരീരം. പ്രാണനും ശരീരവും മനസ്സിന്റെ ഉപാധിയും അധിഷ്ടാനവും ആയതിനാല്‍ അദൃശ്യമായ മനസ്സിനെ സ്ഥൂലമായ ശരീരത്തിലൂടെയും സൂഷ്മമായ പ്രാണനിലൂടെയും നിയന്ത്രിക്കണം.

ഓരോത്തരുടേയും ശ്വാസഗതിയ്ക്ക് അനുസൃതമായിട്ടാണ് മനസ്സില്‍ ചിന്തകള്‍ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വലതു നാസദ്വാരത്തിലൂടെ കൂടുതല്‍ വായു കടന്നുപോകുകയാണെങ്കില്‍ ആ വ്യക്തിയിലുണ്ടാകുന്ന ചിന്തകള്‍ രജോഗുണത്തോട് കൂടിയവ ആയിരിക്കും. ഇടതു നാസാദ്വാരത്തിലൂടെ കടന്നുപോകുന്ന വായുവിനാണ് ശക്തി കൂടുതല്‍ എങ്കില്‍ സാത്വികമായ ചിന്തകളാകും ആ വ്യക്തിയില്‍ ഉടലെടുക്കുക. ശ്വാസോച്ഛ്വാസത്തിന്റെ അസന്തുലിതാവസ്ഥ ആ വ്യക്തിയില്‍ താമസഗുണങ്ങള്‍ സൃഷ്ടിക്കുമെന്നും യോഗാശാസ്ത്രം പറയുന്നു.

യോഗയുടെ ഗുണങ്ങള്‍

സ്ഥിരമായ പരിശീലനം കൊണ്ട് ശ്വാസകോശങ്ങള്‍ വികസിക്കുകയും ആസ്ത്മ പോലുള്ള രോഗങ്ങളില്‍ നിന്ന് മുക്തിലഭിക്കുകയും ചെയ്യുന്നു. ഏകാഗ്രത, മനോനിയന്ത്രണം എന്നിവ കൈവരുന്നതിനാല്‍ ശരീരത്തിലെ നെഗറ്റീവ് എനര്‍ജ്ജിയെ പൂര്‍ണ്ണമായും ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കുന്നു. ഓര്‍മ്മശക്തിയും ഊര്‍ജ്ജസ്വലതയും ലഭിക്കുന്നത് മൂലം അടുക്കും ചിട്ടയോടും കൂടി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നുതോടെ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുന്നു. ആത്മീയമായ കാര്യങ്ങളില്‍ താല്‍്പര്യമുള്ളവര്‍ക്ക് ഉയര്‍ന്നതലത്തിലൂള്ള ധ്യാനവും മറ്റ് പരിശീലിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

രാജ്യാന്തര യോഗാദിനത്തിന്റെ പ്രത്യേകത

കഴിഞ്ഞ ഡിസംബര്‍ 11 നാണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി ആചരിക്കാനുള്ള യോഗാദിനാഘോഷ പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിച്ചത്. 177 രാജ്യ്ങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുകയുണ്ടായി. ജൂണ്‍ 21 ആയ ഇന്ന് ലോകത്ത് 192 രാജ്യങ്ങളില്‍ യോഗാദിനാഘോഷം സംഘടിപ്പിക്കും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാല്പത്തി അയ്യായിരത്തോളം പേരാണ് രാജ്പഥില്‍ സംഘടിപ്പിച്ച യോഗാദിനാഘോഷത്തില്‍ പങ്കെടുത്തത്.

 

പുരോഗമിക്കും തോറും സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ഏറുന്ന ഈ ലോകത്ത് യോഗയെന്ന വിശ്രാന്ത ചര്യയുടെ പ്രാധാന്യം ഏറെയാണ്. എല്ലാത്തിന്റേയും അടിസ്ഥാനം മനഃശക്തിയില്‍ നിന്നാണ്. മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെ അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാകുമെന്ന് മഹാന്മാരുടെ അനുഭവങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. ഇതിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ. വ്യക്തിഗതമായ ഉണ്മ പ്രാപഞ്ചികമായ ഉണ്മയിലേക്ക് ലയിക്കുക എന്നതാണ് യോഗ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു വ്യക്തിയുടെ ഊര്‍ജ്ജം പ്രാപഞ്ചിക ഊര്‍ജ്ജത്തോട് ചേരുമ്പോഴാണ് മനസ്സിന്റെ അപാരമായ ശക്തി വെളിപ്പെടുന്നത്.

ഗര്‍ഭിണികള്‍ക്കും ആകാം യോഗ...

 

ചിന്തകളും ശരീരവും മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. മനുഷ്യന്‍ യോഗിയായി ജനിക്കുകയും യോഗിയായി മരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍കൊണ്ട് ഗര്‍ഭാവസ്ഥയില്‍ യോഗാസനങ്ങള്‍ക്കു പ്രാധാന്യമേറുന്നു. കഠിയോഗാസനങ്ങലോ വിഷമാസനങ്ങലോ ഒന്നും തന്നെ ഗര്‍ഭിണികള്‍ ചെയ്യരുത്. ചില ലഘുവായ വ്യായാമമുറകള്‍  ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.ലഘുയോഗാസനങ്ങളായ ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യുകയാണ് നല്ലത്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും  സുഖപ്രസവത്തിനും  ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്‌. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവര്‍ , രോഗികള്‍, നേരത്തെ ഗര്‍ഭം അലസിയവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യോഗ ചെയ്യാന്‍. 
ഉദ്യോഗസ്ഥകളായ ഗര്‍ഭിണികളും  ലളിത യോഗസാധനകള്‍ നിര്‍ബന്ധമാക്കണം. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും  ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളെക്കൊണ്ട് മുറ്റം തൂക്കല്‍, നെല്ല് കുത്തിക്കല്‍ തുടങ്ങിയ കഠിനജോലികള്‍ ചെയ്യിപ്പിച്ചിരുന്നു. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണംചെയ്യും.

രോഗങ്ങളേ വിട… യോഗ ശീലമാക്കൂ….

ശാരീരികവും മാനസികവും ആത്മീയലുമായ മണ്ഡലങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രാചീന പുരാതന കാലം മുതല്‍ ഭാരതം അനുഷ്ടിച്ചു വരുന്ന ഒന്നാണ് യോഗ. യോഗ എന്ന വാക്ക് ഇന്ന് മറ്റ് ലോകതരാജ്യങ്ങള്‍ക്ക് അപരിചിതമല്ല. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി യോഗ പരിശീലനം മറ്റു രാജ്യങ്ങളില്‍ വ്യാപകമായി നടന്നു വരുന്നു.

ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മനുഷ്യമനസിലേയും ശരീരത്തേയും അച്ചടക്കമുള്ളതാക്കി തീര്‍ക്കുവാന്‍ വേണ്ടി രൂപപ്പെടുത്തി എടുത്ത ചിട്ടയായ പരീശീലന മാര്‍ഗമാണ് യോഗം. യോഗ എന്ന സംസ്്കൃത വാക്കിനര്‍ത്ഥം കൂടിച്ചേരല്‍ എന്നാണ് അതായത്. ശരീരത്തിന്റേയും മനസിന്റേയും ശ്വാസത്തിന്റേയും കൂടിച്ചേരല്‍ ആണ് യോഗ. ഭാരതീയ ഋഷിമാരും മുനിവര്യന്‍മാരും യോഗ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. പിന്നീട് പാശ്ചാത്യ രാജ്യങ്ങളില്‍ അവര്‍ ഇത് പ്രചരിപ്പിച്ചു.

വിവിധ തരം യോഗ പരിശീലനങ്ങളുണ്ട്. ഉദാഹരണമായി പ്രാചീന കാലത്ത് യോഗ ബുദ്ധമതം , ജൈനമതം, ഹിന്ദു മതം തുടങ്ങിയവയുടെ സമാഹരണ രൂപം ആയിരുന്നു. എന്നാല്‍ പതഞ്ജലിയുടെ യോഗ സൂത്ര ആണ് യോഗയുടെ ആധാരമായി ഇന്ന് പരിഗണിക്കപ്പെടുന്നത്. ഇന്ന യോഗ എന്നത് വെറും വ്യായാമം മാത്രമല്ല. മറിച്ച് ആത്മീയതയുടേയും ധ്യാനത്തിന്റേയും അന്തസത്തയാണ് എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

2014 സെപ്റ്റംബര്‍ 27ന് യുഎന്‍ ജനറല്‍ അസംബഌയില്‍ അഭിസംബോധനാ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. തദവസരത്തില്‍ യോഗയെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. പുരാതന ഭാരത്തിന്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും നിയന്ത്രണങ്ങളുടേയും സഫലീകരണങ്ങളുടേയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലിന്റേയും സര്‍വോപരി ആരോഗ്യത്തിന്റേയും സൗഖ്യത്തിന്റേയും മൂര്‍ത്തിഭാവമാണ് യോഗ. വ്യായാമം എന്നതിലുപരി യോഗ ഒരുവനെ അവന്റെ ആത്മാവ് ചുറ്റുപാട് എന്നിവയെക്കുറിച്ച് ബോധമുള്ളവനാക്കുന്നു. യോഗ പരിശീലനത്തിലൂടെ ജീവിത ശൈലിയിലും ബോധമനസിനും ചില മാറ്റങ്ങള്‍ സംഭവിക്കാം. ഈ മാറ്റങ്ങള്‍ ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളെപ്പോലും ചെറുത്തു നില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്നതിനാല്‍ ഒരു അന്താരാഷ്ട്ര യോഗ ദിനത്തിനായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.

ഈ പ്രഖ്യാപനത്തിന് ആഗോള തലത്തില്‍ ഉന്നത നേതാക്കന്‍മാരില്‍ നിന്നും പിന്തുണ ലഭ്യമായി. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാളയാണ് പിന്തുണയുമായി ആദ്യമെത്തിയത്. യുഎസ്എ , കാനഡ, ചൈന ഇവ ഉള്‍പ്പെടുന്ന 170 രാജ്യങ്ങളും 175 രാഷ്ട്രങ്ങളും ഈ പ്രഖ്യാപനത്തെ പിന്തുണച്ചു.

2014 ഡിസംബര്‍ 11ന് യുഎന്‍ അസംബഌ ജനറലിലെ 193 അംഗങ്ങള്‍ ചേര്‍ന്ന് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപനത്തെ സര്‍വ സമ്മതമാക്കിത്തീര്‍ത്തു. ജൂണ്‍ 21 വളരെ പ്രത്യേകതകളുള്ള ദിവസമാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസം വടക്കന്‍ അര്‍ധ ഗോളത്തില്‍ സംഭവിക്കുന്ന ദിവസവും എന്നീ പ്രത്യേകതകളും ഇതിനുണ്ട്.
യോഗയുടെ പ്രയോജനങ്ങള്‍

……………………………………………………..
വിവിധ ഗുണങ്ങളാണ് യോഗയ്ക്കുള്ളത്. അവയില്‍ എല്ലാം തന്നെ പഠന ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . ആ മേഖല കൂടുതല്‍ ഗഹനതയോടെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

ശാരീരിക -മാനസിക- വൈകാരിക ആത്മീയ തലങ്ങളില്‍ മാറ്റമുണ്ടാക്കുവാന്‍ ഇതിന് സാധിക്കും. ശരീരത്തിന്റെ ഉപാപജയ പ്രവര്‍ത്തങ്ങളേയും സ്വാഭാവിക താളത്തേയും സമന്വയിപ്പിക്കുവാനും ഉണര്‍ത്തുവാനും ഇതു മൂലം സാധിക്കും. ശ്വസന പ്രക്രിയകളും പ്രാണയാമവും വഴി ശ്വാസം കൂടുതല്‍ അനായാസേന ശരീരം മുഴുവന്‍ നികത്താന്‍ സഹായിക്കുന്നു.

എയ്ഡ്‌സ് , കാന്‍സര്‍, ആസ്തമ, സ്‌ട്രോക് പാരാലിസിസി, തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കുവാനും ഉള്ളവയെ നിയന്ത്രിക്കുവാനും യോഗ മൂലം സാധിക്കുമെന്നുള്ളത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദുര്‍മേദസ് കുറക്കാനും, രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സാധിക്കുന്നു. സ്‌ട്രെസിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി വ്യക്തിബന്ധങ്ങള്‍ സാമൂഹിക ജീവിതം ഇവ മെച്ചപ്പെടുത്തുവാനും യോഗ പര്യാപ്തമാണ്.

യോഗ കര്‍മ്മ കൗശല എന്നാണ് ഭഗവത്ഗീത ഉദ്‌ഘോഷിക്കുന്നത്. കര്‍മ്മ കുശലതയാണ് യോഗ. ഈ ലക്ഷ്യപ്രാപ്തിക്കായി ജൂണ്‍ 21 ലോകം മുഴുവനും പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇതര സംഘടനയാണ് ആര്‍ട്ട് ഓഫ് ലീവിംഗ്. ഇന്ന് ലോകം മുഴുവനും ആധൂനിക ലോകത്തിന്റെ പരിഷ്‌കൃത ജീവിതത്തിന്റെ അനിഷേധ്യമായ ഭാഗമാണ് യോഗ. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ആര്‍ട്ട് ഓഫ് ലീവിംഗിന്റെ പരിശീലകനായി കോഴ്‌സുകളില്‍ പങ്കെടുത്തവരുടെ അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കണ്ടറിഞ്ഞതാണ്. എന്റെ ജീവിതത്തില്‍ തന്നെ കോളജ് പരീക്ഷകള്‍ , വ്യക്തിബന്ധങ്ങള്‍ , കരിയര്‍ തുടങ്ങിയവയില്‍ നിത്യവുമുള്ള പരിശീലനും പോസീറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
യുവജനങ്ങളും വിദ്യാര്‍ത്ഥികളും മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന ധാരാഴം അനുഭവങ്ങള്‍ പരിശീലകന്‍ എന്ന നിലയ്ക്ക് ഉണ്ടായിട്ടുണ്ട്. ലോകത്തെ പ്രമുഖരായ യൂണിവേഴ്‌സിറ്റികള്‍ , കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ , ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം ആര്‍ട്ട് ഓഫീ ലീവിംഗ് പ്രത്യേക പരീശിലന പദ്ധതികള്‍ ചെയ്തിട്ടുണ്ട്. അവ വലിയ മാറ്റങ്ങളാണ് അവരില്‍ സൃഷ്ടിച്ചത്. യോഗയിലൂടെ നാം മാനസികവും ശാരീരകവുമായ താളത്തിലെത്തുമ്പോള്‍ ജീവിതം സന്തോഷവും ആനന്ദവും സമാധാനപരവും ആയിത്തീരുന്നു.ഇന്ത്യിലെ കോളജുകള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ജീവനകലയുടെ കോഴ്‌സുകള്‍ നയിക്കുന്ന ആര്‍ട്ട് ഓഫ് ലീവിംഗ് പരിശീലകനാണ് എഞ്ചിനീയര്‍ കൂടിയായ ലേഖകന്‍.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗ.

ഇന്നത്തെ തിരക്കുപിടിച്ച ജിവിതത്തില്‍ എല്ലാവരും നേരിടുന്ന അസ്വസ്ഥതകളാണ് ഓര്‍മ്മകുറവും ദുര്‍മ്മേദസും ഏകാഗ്രതക്കുറവുമെല്ലാം. സ്വന്തം ആരോഗ്യത്തിനായി അല്പസമയം തിരക്കുകളെല്ലാം മാറ്റിവെയ്ക്കാനാവുമെങ്കില്‍ ഈ അസ്വസ്ഥതകളെല്ലാം എളുപ്പം ഒഴിവാക്കാവുന്നതാണ്. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും വേട്ടയാടുകയുമില്ല. പ്രാണായാമം ശീലമാക്കുന്നതോടെ ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും.മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു. തുടങ്ങി നിരവധി ഗുണങ്ങളാണ് ഒരാള്‍്ക്ക് ലഭിക്കുന്നത്.

എന്താണ് പ്രാണായാമം ?
പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക. ഇതാണ് പ്രാണായാമംകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് ‘പ്രാണായാമം’ എന്നാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമത്തിനു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. യോഗ ശാസ്ത്രത്തില്‍ ‘ശ്വാസ’ത്തിന് പ്രാണന്‍ എന്നാണ് പറയുന്നത്. മനസ്സാകുന്ന മദയാനയെ നിയന്ത്രിച്ച് നേര്‍വഴിക്ക് നടത്തുന്നതിനുളള തോട്ടിയാണ് പ്രാണായാമം.

ദീര്‍ഘമായും നിയന്ത്രിതമായും നാം ശ്വാസം എടുക്കുമ്പോള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത് പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്‌സിജനും സ്വാംശീകരിക്കുന്നു എന്നര്‍്ത്ഥം. അതോടൊപ്പം പത്തിരട്ടി കാര്‍ബണ്‍ഡൈ ഒക്‌സൈഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആയുരാരോഗ്യത്തിന് നിദാനമായിരിക്കുന്നത് രക്തശുദ്ധിയും പ്രാണശക്തിയുമാണ്. ഇതു രണ്ടും അല്‍പ്പസമയംകൊണ്ട് സമ്പാദിക്കാന്‍ സാധിക്കുന്നുവെന്നാണ് പ്രാണായാമത്തിന്റെ ഒരു പ്രത്യേകത. നിഷ്ഠയോടുകൂടി പതിവായി പ്രാണായാമം ചെയ്യുന്നവര്‍ക്ക് ഏതുപരിതസ്ഥിതിയിലും മനസ്സിന്റെ സമനിലതെറ്റാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് യോഗയില്‍ പറയിന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമംകൊണ്ടുള്ള പ്രയോജനം ഇവയാണ്.
1. ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്നു, ദുര്‍മ്മേദസ്സുകള്‍ അപ്രത്യക്ഷമാകുന്നു.
2. പ്രാണായാമം അനുഷ്ഠിക്കുന്നവര്‍ ദീര്‍ഘായുസുള്ളവരായിത്തീരും.
3. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കും.
4. മനസ്സിന് ശാന്തിയും സമാധാവും ലഭിക്കുന്നു.
5. നെര്‍വ്‌സ് സിസ്റ്റം ശക്തമായിത്തീരുന്നു.
6. ആത്മീയമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ പ്രാണായാമം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ സ്പിരിച്യുല്‍ പവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

 

നിത്യജീവിതത്തില്‍ യോഗ മനുഷ്യന് അത്യാവശ്യം


ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ ചൊല്ല്. കോടികള്‍ സമ്പാദിച്ചാലും ആരോഗ്യമില്ലെങ്കില്‍ അത് അനുഭവിക്കാനാവില്ലല്ലോ. നമ്മുടെ ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുവാന്‍ യോഗ വഴി അത്ഭുതകരമായി സാധിക്കും. നമ്മുടെ ശരീരത്തെ രോഗമില്ലാതെ പരിരക്ഷിക്കുവാനും, മനസ്സിനെ ടെന്‍ഷന്‍ ഒഴിവാക്കി ഉണര്‍വ്വോടെ ദിവസം മുഴുവന്‍ സംരക്ഷിക്കുവാനും യോഗ വഴി സാധിക്കും.

എട്ട്  അടി സ്ഥലത്ത് ഇത് സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ശരീരത്തിന് യാതൊരു ആയാസവുമില്ലാതെ, ശരീരം അധികം വിയര്‍ക്കാതെ തല മുതല്‍ പാദം വരെ ഓരോ അവയവത്തിനും, കൂടാതെ മനസ്സിനും, ആന്തരിക അവയവങ്ങള്‍ക്കും ഒരേ പോലെ പ്രയോജനം ലഭിക്കുന്ന വ്യായാമത്തിന് യോഗയോളം പറ്റിയ മറ്റൊരു മാര്‍ഗ്ഗമില്ല. കൂടാതെ കൊളസ്‌ട്രോള്‍, പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കും യോഗ അത്ഭുതകരമായ ആശ്വാസം നല്‍കുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയതാണ് യോഗ. അതിനായി അവര്‍ പാമ്പ്, ശലഭം, പൂച്ച, നായ, മത്സ്യം, ആന തുടങ്ങിയ അനേകം ജീവികളുടെ വ്യായാമങ്ങള്‍ പരിഷ്‌കരിച്ച് മനുഷ്യര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ ക്രമീകരിച്ചു. ഈ മുനികള്‍ രൂപകല്പന ചെയ്ത വിവിധ യോഗാസനങ്ങള്‍ സമാഹരിച്ച് ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് പതഞ്ജലി മഹര്‍ഷി തയ്യാറാക്കിയ ഗ്രന്ഥം യോഗസൂത്രങ്ങള്‍ തലമുറകളായി നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.
ഭൂരിപക്ഷം പേര്‍ക്കും യോഗയുടെ ഇത്തരത്തിലുള്ള പ്രയോജനങ്ങള്‍ അറിയില്ലെന്നതാണ് വസ്തുത. പ്രഗത്ഭരായ യോഗാചാര്യന്മാരില്‍ നിന്നും പരിശീലനം നേടിയാല്‍ ആയുഷ്‌ക്കാലം മുഴുവന്‍ യോഗ തനിയെ തുടര്‍ന്ന് ചെയ്യാന്‍ സാധിക്കും. യോഗയുടെ അത്ഭുത സാധ്യതകളായ ആരോഗ്യം, ഏകാഗ്രത, ഓര്‍മ്മശക്തി, കാര്യക്ഷമത, ബുദ്ധി, ആയുസ്, യൗവനം എന്നിവ നേടിയെടുക്കുന്നതിന് ഓരോരുത്തരുടേയും സമയമനുസരിച്ച് ദിവസവും 15 മിനിറ്റെങ്കിലും യോഗ ചെയ്യുന്നത് ഉചിതമായിരിക്കും. യോഗപരിശീലനം നടത്തുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത, ആരോഗ്യം എന്നിവയെല്ലാം വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. യോഗ ശരീരത്തിന്റെ ഓജസ്സും തേജസും വര്‍ദ്ധിപ്പിച്ച് നിത്യയൗവനത്തെ പ്രദാനം ചെയ്ത് സൗന്ദര്യം നിലനിര്‍ത്തുന്നു. ഇന്ന് തന്നെ യോഗയുടെ അത്ഭുത സാദ്ധ്യതകള്‍ നിങ്ങളും ഉപയോഗപ്പെടുത്തണം.
ആവശ്യത്തിനുള്ള വ്യായാമം ഇല്ലാത്തതുകൊണ്ട് ഇന്ന് വളരെയേറെ പ്രശ്‌നങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. നാം കഴിക്കുന്ന ആഹാരം ശരിയല്ലാത്തതുകൊണ്ടും പലപ്പോഴും ആവശ്യത്തിലേറെ കഴിക്കുന്നതുകൊണ്ടും ധാരാളം വിഷാംശങ്ങളും കൊഴുപ്പും ഷുഗറും എല്ലാം അടിഞ്ഞുകൂടും. ഇത് കത്തിച്ചുകളയാന്‍ വ്യായാമം കൂടിയേ തീരു. ഏതെങ്കിലും വ്യായാമം ഇതുപോലുള്ള കൊളസ്‌ട്രോളും ഷുഗറും കത്തിച്ചുകളയാന്‍ പര്യാപ്തമല്ല. ശരിയായ യോഗാസനപരിശീലനം കൊണ്ട് അപ്പപ്പോള്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പും ഷുഗറും ചുരുങ്ങിയ സമയം കൊണ്ട് കത്തിച്ചുകളയാന്‍ പറ്റും. വറുത്ത ഭക്ഷണ സാധനങ്ങളും മത്സ്യമാംസാദികളും കഴിക്കുമ്പോള്‍ തീര്‍ച്ചയായും കൊഴുപ്പ് അഥവാ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടും. അതുപോലെ അന്നജം അടങ്ങിയ അരിയാഹാരം പോലുള്ള ഭക്ഷണം അമിതമായി നാം കഴിക്കുന്നതുകൊണ്ട് ഷുഗറും അടിഞ്ഞുകൂടും. അതിനാല്‍ നാം ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതിനുമുമ്പും അതിനുശേഷവും നന്നായി വ്യായാമം ചെയ്യേണ്ടതുണ്ട്.
വിരുദ്ധമായ ആഹാരക്രമം നിമിത്തം മനസ്സും അസ്വസ്ഥമാകും. മനസ്സിന്റെ പ്രക്ഷുബ്ദതയും ക്ഷീണവും തീര്‍ക്കാന്‍ യോഗാസനങ്ങള്‍ക്കല്ലാതെ മറ്റൊരു കായികാഭ്യാസത്തിനും സാധിക്കുകയില്ല. നമ്മുടെ ശരീരം ഒരു വാഹനം പോലെയാണ്. ഏതൊരു വാഹനത്തിനും ഒരു ലൂബ്രിക്കേഷന്‍ സംവിധാനം വേണം. വാഹനങ്ങള്‍ക്കെല്ലാം ബാറ്ററിയും ഡൈനാമോയും ആവശ്യമാണ്. അതുപോലെതന്നെ വാഹനത്തിന്റെ എന്‍ജിന് ഒരു കൂളിംഗ് സിസ്റ്റം ഉണ്ടാകും. ശരിയായ ഇന്ധനം ഉണ്ടെങ്കിലേ വാഹനം ഓടിക്കാന്‍ കഴിയൂ. കൂടാതെ ഏതൊരു വാഹനത്തിനും ലക്ഷ്യബോധമുള്ള ഒരു ഡ്രൈവറും വേണം. ശരീരം ഒരു വാഹനമായതുകൊണ്ട് വ്യായാമം അതും യോഗാസനങ്ങള്‍ പോലുള്ള വ്യായാമങ്ങള്‍ എല്ലാ സന്ധികള്‍ക്കും ഗ്രന്ഥികള്‍ക്കും ഉത്തേജനം നല്‍കി ലൂബ്രിക്കേഷനായി പ്രവര്‍ത്തിക്കുന്നു. ശ്വാസോഛാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വ്യായാമം യോഗയുടെ ഒരു സവിശേഷതയാണ്. ഇത് ശരീരത്തിനും മനസ്സിനും ഊര്‍ജത്തിന്റെ ഒരു പുനര്‍പൂരണം നല്‍കി റീചാര്‍ജ്ജ് ചെയ്യുന്നു. ഓരോ വ്യായാമത്തിനും ഇടയില്‍ വിശ്രമം നല്‍കി സാവധാനം ചെയ്യുന്ന ആസനങ്ങള്‍ നമ്മുടെ ഹൃദയത്തിനും മറ്റു അവയവങ്ങള്‍ക്കും ക്ഷീണം ഉണ്ടാക്കാതെ ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു. യോഗ എപ്പോഴും ഊന്നന്‍ നല്‍കുന്നത് നമ്മുടെ ശരിയയായ ഇന്ധനമായ സസ്യാഹാരം കഴിക്കണമെന്നാണ്. മറ്റുള്ള ഒരാഹാരവും നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയാഘാതം സൃഷ്ടിക്കും. അതുപോലെ തന്നെ നമ്മുടെ ലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരത്തില്‍ കുറഞ്ഞുള്ള ഒന്നും ആകരുത്. ഇതിനാണ് യോഗയില്‍ മെഡിറ്റേഷന്‍ പരിശീലിക്കുന്നത്. നിത്യയൗവ്വനമാണ് യോഗയുടെ ലക്ഷ്യം.

യോഗയുടെപ്രസക്തിഇന്ന്

 

 

ഭാരതത്തിന്റെ തനതായ ഒരു കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗ. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും, അത്ഭുതകരവുമായ ശക്തിയും, ചൈതന്യവും ഉണര്‍ത്തി വികസിപ്പിച്ച് അതിനെ പരിപൂര്‍ണ്ണതയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് യോഗ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ സമാധാനമാണ് സന്തോഷം. ഇവ രണ്ടും യോഗയിലൂടെ നേടാന്‍ കഴിയും. ശരീരത്തിന്റേയും മനസ്സിന്റേയും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ യോഗയ്ക്ക് കഴിയുമെന്നുള്ളതുകൊണ്ട് പ്രാചീനമായ ഈ യോഗവിദ്യ വിദേശികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഒരുപോലെ അഭ്യസിക്കുന്നു. സ്ത്രീപുരുഷപ്രായഭേദമെന്യേ ഏവര്‍ക്കും എപ്പോഴും എവിടെവച്ചും യോഗ അഭ്യസിക്കാവുന്നതാണ്. മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ പ്രക്ഷുബ്ദതകളും ഇല്ലായ്മചെയ്യാനുള്ള ഒരു സൂത്രമാണ് യോഗ.
പേശികളുടേയും ഇന്ദ്രിയങ്ങളുടേയും തലച്ചോറിന്റേയും തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം ബിസിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം തലവേദനയും ക്ഷീണവും ടെന്‍ഷനുമൊക്കെ  പലപ്പോഴും ഉണ്ടാകാറുണ്ട്. പുകവലി, മദ്യപാനം, ദീര്‍ഘയാത്ര, ഉറക്കക്കുറവ്, പകലുറക്കം, മാംസാഹാരം, റേഡിയേഷന്‍, ഭാവനകളും സങ്കല്പങ്ങളും തുടങ്ങിയ പല ഘടകങ്ങളും മാനസിക പിരിമുറുക്കവും, ക്ഷീണവും, തലവേദനയും സൃഷ്ടിക്കും. തലയിലേയും മുഖത്തേയും ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകി ശരീരവും മനസ്സും ക്ഷീണാവസ്ഥയിലെത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേദനസംഹാരികള്‍ കഴിക്കുന്നതോ മദ്യപിക്കുന്നതോ ഒട്ടും തന്നെ ആശ്വാസകരമല്ലെന്നു മാത്രമല്ല, ഇവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മനസ്സിന്റേയും ശരീരത്തിന്റേയും അസ്വസ്ഥതകള്‍ മാറ്റാനുള്ള ഏക പോംവഴി ഞരമ്പുകള്‍ക്കും പേശികള്‍ക്കും അധികം ക്ലേശമുണ്ടാക്കാത്ത, ക്ഷീണമുണ്ടാക്കാത്ത, ഊര്‍ജ്ജനഷ്ടം ഇല്ലാത്ത, ശ്വാസത്തിന്റെ നിയന്ത്രണമുള്ള യോഗപോലുള്ള വ്യായാമങ്ങള്‍ ശീലിക്കുക എന്നതാണ്. യോഗാഭ്യാസം നിത്യവും ശീലിക്കുന്നവര്‍ക്ക് പ്രായാധിക്യം നിമിത്തമുള്ള അന്ത: സ്രാവഗ്രന്ഥികളുടെ ശക്തിക്ഷയവും, ഓര്‍മ്മക്കുറവും, മാനസിക പിരിമുറുക്കവും പിടിപെടുകയില്ല.
വ്യായാമമില്ലായ്മയുടെ ദൂഷ്യഫലങ്ങള്‍ ഇന്ന് ഒട്ടുമിക്കവരേയും അലട്ടുന്നുണ്ട്. അതുകൊണ്ട് അവരുടെ നട്ടെല്ലും സന്ധികളും പേശികളും വഴക്കമില്ലാതെയും കഠിനമായും ഇരിക്കുന്നു. അതിനാലാണ് പ്രായമേറുമ്പോള്‍ നടുവുവേദന, സന്ധിവേദന, പിടലിവേദന, കൈകാല്‍കഴപ്പ്, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുന്നത്. കൂടാതെ, പലതരം രോഗങ്ങളും ഇത്തരക്കാരെ അലട്ടാന്‍ തുടങ്ങും. വളയാന്‍ കഴിയാത്തതാണ് വാര്‍ദ്ധക്യലക്ഷണം. ഇങ്ങനെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ശക്തമായ മറുമരുന്നാണ് യോഗാഭ്യാസം. പ്രായം കൂടുന്തോറും നട്ടെല്ലിന്റെ വഴക്കം കുറയും. നട്ടെല്ല് കൂടുതല്‍ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കുന്ന വ്യായാമങ്ങളാണ് യോഗാസനങ്ങളില്‍ അധികവും. നട്ടെല്ല് എന്തുമാത്രം വഴക്കമുള്ളതാണോ അത്രയും വാര്‍ദ്ധക്യലക്ഷണങ്ങള്‍ ഇല്ലാതാകും. ഓര്‍മ്മശക്തി, ബുദ്ധി, ഏകാഗ്രത, കാര്യക്ഷമത, ആയുസ്, യൗവനം എന്നിവയെല്ലാം തണ്ടെല്ലിന്റെ വഴക്കത്തെ ആശ്രയിച്ചാണിരിക്കുന്നത്. വാര്‍ദ്ധക്യത്തോട് അടുക്കുന്തോറും നമ്മുടെ നട്ടെല്ലും കഴുത്തും മുന്‍പോട്ട് വളയും. അതിനാല്‍ പ്രായം കൂടുന്തോറും പുറകോട്ട് വളയുന്ന വ്യായാമങ്ങളാണ് നാം കൂടുതല്‍ ചെയ്യേണ്ടത്. അങ്ങനെ വാര്‍ദ്ധക്യലക്ഷണങ്ങളെ നമുക്ക് തടയാന്‍ സാധിക്കും. ഏതു പ്രായത്തിലുള്ളവര്‍ക്കും ഔഷധസേവയോ ചികിത്സകളോ ഇല്ലാതെയും അധിക പണച്ചെലവില്ലാതെയും എവിടേയും ചെയ്യാവുന്നതാണ് യോഗാസനങ്ങള്‍. ശരീരത്തിന്റെ രണ്ട് പ്രധാന വ്യവസ്ഥകളായ രക്തചംക്രമണ-ശ്വസനപ്രക്രിയകളെ ശുദ്ധിയാക്കി ക്രമപ്പെടുത്തി പേശികളേയും നാഡികളേയും സിരകളേയും ധമനികളേയും നട്ടെല്ലിനേയും ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതും ശരീരത്തിനും മനസ്സിനും വളരെയധികം ഗുണം ചെയ്യുന്നതുമാണ് യോഗ. ഇത് നിത്യയൗവ്വനത്തെ പ്രദാനം ചെയ്യുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് നിലവിലുള്ള എല്ലാ അസ്വസ്ഥതകളേയും മാറ്റുകയും ചെയ്യും. രോഗികള്‍ക്കും വൃദ്ധരായവര്‍ക്കും മനസ്സിന് അസ്വസ്ഥത ഉള്ളവര്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യോഗകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പ്രക്ഷുബ്ദമായ മനസ്സിന്റെ ഉടമകളാണ് ഇന്ന് ഏറെ പേരും. ഈ പ്രക്ഷുബ്ദത അകറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത് യോഗയ്ക്ക് മാത്രമാണ്. ജിവിത വിജയത്തിന് അത്യാവശ്യം വേണ്ട ഏകാഗ്രതയും അച്ചടക്കവും യോഗ നേടിത്തരും.
യോഗാസനങ്ങളും പ്രാണായാമവും മെഡിറ്റേഷനും മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ ക്ഷീണവും പ്രക്ഷുബ്ദതകളും അകറ്റി കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മാനസിക പിരിമുറുക്കം രോഗപ്രതിരോധശേഷിയേയും ലൈംഗികശേഷിയേയും ബാധിച്ച് അത് നാഡികളുടേയും കോശങ്ങളുടേയും പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു. 18 വയസ്സുവരെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനില്‍ക്കും. അതിനുശേഷം 35 വയസ്സുവരെ കോശങ്ങളുടെ വളര്‍ച്ചയും കോശങ്ങളുടെ നാശവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാല്‍ 35 വയസ്സിനു ശേഷം കോശങ്ങളുടെ നാശം മുന്നിട്ടുനില്‍ക്കും. പോഷകാഹാരത്തിന്റെ ആഗീരണം കുറയുകയും ക്ഷീണവും രോഗങ്ങളും ശരീരത്തെ അലട്ടുകയും ചെയ്യും. ഏതു പ്രായത്തിലും കോശങ്ങളുടെ വളര്‍ച്ച മുന്നിട്ടുനിര്‍ത്തി പോഷകാഹാരങ്ങളുടെ ആഗീരണശേഷി വര്‍ദ്ധിപ്പിക്കുന്ന ഏക വ്യായാമമുറ യോഗ മാത്രമാണ്.

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate