Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / മുഖത്തല്‍പ്പം കറ്റാര്‍വാഴ ജെല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുഖത്തല്‍പ്പം കറ്റാര്‍വാഴ ജെല്‍

സൗന്ദര്യമെന്നാല്‍ പലതും ഉള്‍പ്പെടുന്നു. ഇതില്‍ നിറവും ചര്‍മവും മൃദുത്വവും തിളക്കവുമെല്ലാം ഉള്‍പ്പെടുന്നു.

സൗന്ദര്യമെന്നാല്‍ പലതും ഉള്‍പ്പെടുന്നു. ഇതില്‍ നിറവും ചര്‍മവും മൃദുത്വവും തിളക്കവുമെല്ലാം ഉള്‍പ്പെടുന്നു. സൗന്ദര്യ സംരക്ഷണത്തിനായി പല വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും.
സൗന്ദര്യത്തിന് കൃത്രിമ വഴികളല്ലാതെ തികച്ചും പ്രകൃതി ദത്ത സൗന്ദര്യ വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് പാര്‍ശ്വഫലം നല്‍കില്ല എന്ന ഉറപ്പും നല്‍കുന്ന ഒന്നാണ്.
വിലയേറിയ ക്രീമുകള്‍ വാങ്ങണമെന്നില്ല, നമ്മുടെ അടുക്കളയിലും തൊടിയിലും ലഭിയ്ക്കും സൗന്ദര്യ സംരക്ഷണത്തിനുള്ള പല ചേരുവകളും.
പണ്ടു കാലത്ത് അവഗണിയ്ക്കപ്പെട്ടിരുന്നുവെങ്കിലും അടുത്ത കാലത്ത് സൗന്ദര്യ, മുടി, ആരോഗ്യ സംരക്ഷണത്തില്‍ ഒരുപോലെ ഉപകാര പ്രദമെന്നു കണ്ടെത്തി ആളുകള്‍ ഉപയോഗിച്ചു വരുന്ന ഒരു സസ്യമാണ് കറ്റാര്‍ വാഴ. പച്ച നിറത്തില്‍ മാംസളമായി വളരുന്ന ഈ സസ്യത്തിന്റെ കൊഴുപ്പുള്ള ജെല്‍ വൈറ്റമിന്‍ ഇ സമ്ബുഷ്ടമാണ്. ഇതിനു പുറമേ ഒരു പിടി വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണ് ഇത്.
കറ്റാര്‍ വാഴ മുടിയ്ക്കും ചര്‍മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം. രാത്രി കിടക്കുമ്ബോള്‍ ക്രീം, അതായത് നൈറ്റ് ക്രീം മുഖത്തു പുരട്ടുന്ന ശീലം പലര്‍ക്കുമുണ്ട് ഇത് പൊതുവേ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുമെന്ന കാഴ്ചപ്പാടാണ് ഇതിനു പുറകില്‍.
ഇത്തരം കൃത്രിമ ക്രീമുകളല്ലാതെ കിടക്കാന്‍ നേരം കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടി നോക്കൂ, കറ്റാര്‍ വാഴ ഉണ്ടെങ്കില്‍ ഇതിന്റെ ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മസാജ് ചെയ്ത ശേഷം കിടക്കാം. കഴുകേണ്ട ആവശ്യമില്ല. കഴുകരുത് എന്നു തന്നെയാണ് പറയുന്നത്.
ഇതുപോലെ കിടക്കാന്‍ നേരം കറ്റാര്‍ വാഴ മുഖത്തു പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, ചര്‍മത്തിന് ഒന്നല്ല, ഒരു പിടി ഗുണങ്ങളാണ് രാത്രിയില്‍ ഇതു പുരട്ടി കിടക്കുന്നതു കൊണ്ടുണ്ടാകുക. കറ്റാര്‍ വാഴയുണ്ടെങ്കില്‍ ഇത് മുറിച്ച്‌ ഇതിലെ പള്‍പ്പു കൊണ്ടു മുഖത്തു മസാജ് ചെയ്യുക.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയുടെ ജെല്‍ ഇപ്രകാരം മുഖത്തുരസുന്നത്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിച്ച്‌ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുകയും മുഖ ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യും.

പ്രായക്കുറവ്

മുഖത്തെ ചുളിവുകള്‍ തടയുന്നതും മുഖ ചര്‍മം ഇറക്കുമുള്ളതാക്കുകയും ചെയ്യുന്നതു കൊണ്ടു തന്നെ പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇത്. നല്ലൊരു ആന്റി ഏജിംഗ് ക്രീമായി രാത്രിയിലെ ഈ കറ്റാര്‍ വാഴ പ്രയോഗം മാറുന്നു.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന വഴി കൂടിയാണ് ഇത്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈററമിനുകളുമെല്ലാം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിനടിയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നു. ഇത് കണ്ണിനടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യാം. സാധാരണ ക്രീമുകള്‍ കണ്‍തടത്തില്‍ പുരട്ടരുതെന്നാണ് പറയുക. എന്നാല്‍ കറ്റാര്‍ വാഴയ്ക്ക് ഈ പ്രശ്‌നമില്ല.

ചര്‍മത്തിന് മൃദുത്വവും തിളക്കവും

ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കാനുളള നല്ലൊരു വഴി കൂടിയാണ് കറ്റാര്‍ വാഴ ജെല്‍ ഇപ്രകാരം മുഖത്തു പുരട്ടുന്നത്. ഇവയിലെ പോഷകങ്ങള്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണ്.

വരണ്ട ചര്‍മമുള്ളവര്‍ക്കു

വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏററവും നല്ലൊരു വഴിയാണ് കിടക്കാന്‍ നേരം മുഖത്തുള്ള കറ്റാര്‍ വാഴ പ്രയോഗം. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ മുഖത്തെ ചുളിവുകള്‍ക്കും പ്രായം തോന്നിപ്പിയ്ക്കുന്നതിനുമെല്ലാമുള്ള ഒരു കാരണം. വരണ്ട ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ഏറെ സഹായിക്കുന്ന ഒന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്കു ദിവസവും പരീക്ഷിയ്ക്കാം.

നിറം വര്‍ദ്ധിപ്പിയ്ക്കാനും

നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത്ു കൊണ്ടുള്ള മസാജ് ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് ദിവസവും ചെയ്യുന്നത് മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കും.

ഇരുണ്ട കുത്തുകളും മുഖക്കുരു പാടുകളുമെല്ലാം

മുഖത്തെ ഇരുണ്ട കുത്തുകളും മുഖക്കുരു പാടുകളുമെല്ലാം കളയാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ. ഇത് മുഖത്തുള്ള കുത്തുകളുടെ നിറം ബ്ലീച്ചിംഗിലൂടെ കുറയ്ക്കുന്നു. അടുപ്പിച്ച്‌ ഇതു ചെയ്യുന്നത് മുഖത്തെ പാടുകളും വടുക്കളുമെല്ലാം നിറം മങ്ങാനും മായാനുമെല്ലാം കാരണവുമാക്കുന്നു.

ബ്ലാക് ഹെഡ്‌സ്

ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയിലെ കറ്റാര്‍ വാഴ പ്രയോഗം. മുഖത്തെ പിഗ്മെന്റേഷനും നിറ വ്യത്യാസവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ രാത്രിയില്‍ മുഖത്തു പുരട്ടുന്നത്. മുഖത്തെ സണ്‍ ടാന്‍ മാറാനും കരുവാളിപ്പിനുമെല്ലാമുളള നല്ലൊരു പരിഹാരമാണ് ഇത്.

നല്ല ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍

നല്ല ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിയ്ക്കണം. തികച്ചും പ്രകൃതിദത്തമായതാണ് ഗുണം നല്‍കുക. ഇതില്ലെങ്കില്‍ മാത്രം കൃത്രിമ ജെല്‍ ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി കഴുകേണ്ടതില്ല. പിറ്റേന്നു രാവിലെ കഴുകിയാല്‍ മതി. മുഖത്തു യാതൊരു അസ്വസ്ഥതകളോ എണ്ണ മെഴുക്കോ ഇതുണ്ടാക്കില്ല. രാത്രിയില്‍ ചര്‍മത്തിന്റെ കേടു പാടുകള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ സഹായിക്കുന്ന വഴി കൂടിയാണ്.
കടപ്പാട്:boldsky
2.7
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top